നേരത്തെയുള്ള റിട്ടയര്‍മെന്റ് എങ്ങനെ പ്ലാന്‍ ചെയ്യാം?
റിട്ടയര്‍മെന്റ്. ജോലിയില്‍ നിന്നും വിരമിക്കല്‍. 60 വയസ്സ് വരെ സര്‍ക്കാര്‍ ജോലി ചെയ്ത് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വേണ്ടി ജോലിയില്‍ നിന്നും വിരമിക്കുന്നു. ഇതായിരുന്നു കുറച്ചു നാള് മുന്‍പ് വരെ വിരമിക്കല്‍ എന്ന വാക്ക് കേട്ടാല്‍ മനസ്സിലേക്ക് ഓടിവരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ നാളും ജോലി ചെയ്ത് ജീവിക്കണം എന്ന നിര്‍ബന്ധം ഇല്ലാത്ത പുതിയ തലമുറയാണ് ഇന്ന്. ഇപ്പോള്‍ 60 വയസ്സുവരെയൊന്നും കാത്തു നില്‍ക്കാതെ നേരത്തെ തന്നെ ചെയ്യുന്ന ജോലിയോട് വിടപറയുന്ന പ്രവണതയുണ്ട്. പലര്‍ക്കും പല കാരണങ്ങള്‍ ആകാം. ജീവിതാവസാനം വരെ മറ്റൊരാളുടെ കീഴില്‍ പണിയെടുത്ത് കഴിയണ്ട എന്ന തീരുമാനം ആകാം, ചിലപ്പോള്‍ തങ്ങളുടെ പാഷന് അനുസരിച്ച് മറ്റൊരു രീതിയില്‍ ജീവിക്കാനുമാകാം. വിരമിക്കല്‍ എന്ന കാര്യം എപ്പോഴും ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. നേരത്തെയുള്ള വിരമിക്കല്‍ കൂടുതല്‍ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കാം എന്നു നമുക്ക് നോക്കാം.
1. നേരത്തെ തുടങ്ങാം
ഒരു ജോലിയില്‍ നിന്നു എപ്പോള്‍ വിരമിക്കണം എന്നത് തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനുള്ള ആസൂത്രണം അപ്പോള്‍ തന്നെ തുടങ്ങുക എന്നതാണു ഉചിതമായ കാര്യം. ചിലപ്പോള്‍ അത് വരുമാനം കിട്ടി തുടങ്ങിയ ആദ്യ നാളുകളില്തന്നെയാകാം. വാര്‍ദ്ധക്ക്യ കാലത്ത് വിരമിക്കുന്നവരെക്കാള് അപകട സാധ്യത കൂടുതലാണ് നേരത്തെ വിരമിക്കല്‍ ചിന്തിക്കുന്നവര്‍ക്ക്. അതുകൊണ്ടുതന്നെ, പാഴാക്കുന്ന ഓരോ വര്‍ഷവും വിരമിക്കുന്ന സമയത്തുള്ള ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ആസൂത്രണത്തിലെ ആദ്യ പടി, വിരമിച്ചു കഴിയുന്ന സമയത്ത് എത്രത്തോളം ചിലവുകള്‍ ഉണ്ടാകും എന്നാ ധാരണ വേണം. വിരമിച്ചു കഴിഞ്ഞുള്ള ഓരോ മാസവും ഭക്ഷണത്തിനും, താമസത്തിനും, വസ്ത്രത്തിനും, ഇന്‍ഷുറന്‍സിനും, യാത്രകള്‍ക്കും ഒക്കെ എത്രയാകുമെന്ന ധാരണയാണ് വേണ്ടത്. അപ്പോള്‍ കടങ്ങളുണ്ടെങ്കില്‍ അതും ഈ ചിലവുകളില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് കൂടാതെ, മാനസ്സികോല്ലാസത്തിനും, പൂര്‍ത്തികരിക്കേണ്ട ആഗ്രഹങ്ങള്‍ക്ക് വരുന്ന ചിലവുകളും കണക്കുകൂട്ടി വയ്ക്കണം. നാണയപ്പെരുപ്പവും ഭാവിയിലുള്ള ഉത്തരവാദിത്തങ്ങളും നേരത്തെ കണക്കുകൂട്ടാന്‍ പറ്റില്ലെങ്കിലും ഒരു ഏകദേശ ധാരണ വയ്ക്കുന്നതാണ് ഉത്തമം.
2. മിതവിനിയോഗം ശീലമാക്കാം
വിരമിക്കുന്ന സമയത്ത് സമ്പാദ്യമായി കയ്യില്‍ പണം വേണമെങ്കില്‍, ഇപ്പോള്‍ മുതല്‍ പണത്തിന്റെ വിനിയോഗം മിതമാക്കി നിര്‍ത്താം. സേവിങ്സ് എന്നത് എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. മിച്ചം പിടിക്കുന്ന ഓരോ രൂപയും സമ്പാദ്യമാണ്. അത് കൊണ്ട് ഓരോ രൂപയും മിച്ചം വച്ച് വേണം വിരമിക്കലിനെക്കുറിച്ച് ആലോചിക്കാന്‍. കുറച്ചു ചിലവഴിച്ച് കൂടുതല്‍ സമ്പാദിക്കാൻ നോക്കാം. അങ്ങനെ ചെയ്തു ശീലിച്ചാല്‍ വിരമിക്കല്‍ നേരത്തെയാകാം. നമ്മുടെ ജീവിതത്തില്‍ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ തന്നെ മിതത്വം പാലിച്ചാല്‍ നമുക്ക് ആ ലക്ഷ്യത്തില്‍ എത്താവുന്നതേയുള്ളൂ. പലപ്പോഴും ഓഫീസിലേക്കും മറ്റുമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യണം എന്ന നിര്‍ബന്ധം കാരണം പലരും ലോണ്‍ ഒക്കെ എടുത്ത് വാഹനം വാങ്ങുകയും, അതിനും അതിന്റെ പരിചരണത്തിനുമായി ശമ്പളത്തിന്റെ ഏറിയ പങ്കും മാറ്റി വയ്ക്കേണ്ടി വരികയും ചെയ്യുന്നു. പട്ടണങ്ങളില്‍ ഷെയറിങ് ക്യാബുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ പണം മിച്ചം പിടിക്കാന്‍ പറ്റും. ചിലപ്പോള്‍ നിസ്സാരമെന്ന് തോന്നുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, അതുവഴി പണം ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക എന്നതും നല്ല ശീലം തന്നെയാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കി സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കാം. ബാങ്കുകളും മറ്റും ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്നു തന്നെ ലോണ്‍ തരപ്പെടുത്തി തരുന്നുണ്ട്. പല സാധനങ്ങളും തവണ വ്യവസ്ഥയില്‍ വാങ്ങാവുന്നതും ആണ്. പക്ഷേ, ഇത്തരം വലയില്‍ വീണാല്‍ ജീവിതം മുഴുവന്‍ തവണകള്‍ അടച്ചു തീരുകയും വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം ഒന്നുമില്ലാതെ വരികയും ചെയ്യുന്നു. ജീവിതം ഒരു ബഡ്ജറ്റിൽ ജീവിക്കാന്‍ ശ്രമിക്കാം. വരവുചിലവ് കണക്കുകള്‍ നോക്കാനൊക്കെ സഹായകരമായ മൊബൈല്‍ ആപ്പുകള്‍ വരെ ഇപ്പോള്‍ സുലഭമാണ്.
3. നിക്ഷേപം തുടങ്ങാം
വിദ്യാഭ്യാസ കാലം മുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് നിക്ഷേപം. എല്ലാവര്ക്കും ജോലി ചെയ്യാനും ശമ്പളം വാങ്ങാനും അറിയാം. പക്ഷേ നാളേക്ക് വേണ്ടി നിക്ഷേപിക്കാന്‍ ശീലിക്കുന്നില്ല. നേരത്തേയുള്ള വിരമിക്കല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. സേവിങ്സിന് ഒപ്പം തന്നെ നിക്ഷേപം എന്നതും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് നല്ലത്. ജീവിതത്തില്‍ നേരത്തെ തന്നെ നിക്ഷേപം നടത്തിത്തുടങ്ങുന്നതാണ് നല്ലത്. കാരണം കൂടുതല്‍ കാലം നിക്ഷേപം കിടക്കും തോറും കൂട്ടുപലിശയുടെ ഗുണം കൂടുതല്‍ കിട്ടുന്നതാണ്. അതേ സമയം, എവിടെ നിക്ഷേപിക്കണം എന്നതും മുഖ്യമാണ്. ഓഹരിയില്‍ നിക്ഷേപിക്കലാണ് ഇപ്പോഴത്തെ ഒരു പ്രവണതയും കൂടുതല്‍ ലാഭകരവും. പല കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയോ മൂച്വല്‍ ഫണ്ട്സുകളില് നിക്ഷേപിക്കുകയോ വഴി അത് സാധ്യമാക്കാം. എപ്പോഴും വളരെ അച്ചടക്കത്തോടെയും ദീര്‍ഘകാലത്തേക്കും വേണ്ടി ചെയ്യണ്ടതാണ് ഓഹരി നിക്ഷേപങ്ങള്‍. അത്തരത്തില്‍ നോക്കുമ്പോള്‍ സിസ്റ്റെമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍(എസ്.ഐ.പി) ആണ് കൂടുതല്‍ നല്ലതെന്നു പറയേണ്ടിവരും. കാരണം എസ്.ഐ.പികളിലൂടെ പണം സമ്പാദിക്കുകയും കൂടാതെ പണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. എത്ര ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാം എന്നതാണു ഇതിന്റെ പ്രത്യേകത. ഇതിന്റെ ആനുകൂല്യം മുഴുവനായി ലഭിക്കണമെങ്കില്‍ കൃത്യമായ തവണകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം എന്നുമാത്രം. എസ്.ഐ.പിയുടെ സ്വഭാവം ഒരു റെക്കറിങ് ഡെപ്പോസിറ്റിന് സമാനമാണെങ്കിലും അതിനേക്കാള്‍ ലാഭകരമാണ് എന്നാതാണ് എസ്.ഐ.പിയെ ജനപ്രിയമാക്കുന്നത്. എത്രയും നേരത്തേ തുടങ്ങുകയാണെങ്കില്‍ അത്രയും കൂടുതല്‍ ഫലം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. വിരമിക്കുന്ന സമയത്ത് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും. സമ്പാദിക്കുന്ന സമയത്ത് കൂടുതല്‍ പണം ലഭിക്കുമ്പോള്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്ന അളവും കൂട്ടുവാന്‍ ശ്രമിക്കുക. ഇത്തരം നിക്ഷേപങ്ങളുടെ ചിന്തകള്‍ വിരമിക്കുന്ന കാര്യത്തെ കുറിച്ചുള്ള ചിന്തകളില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്.
4. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം.
ആരോഗ്യപരിപാലനവും ചികില്‍സാ ചിലവുകളും കൂടിവരുന്ന ഈ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ്. ജോലി ചെയ്യുന്ന കമ്പനി വക ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കിലും, അത് ജോലി ഉള്ളപ്പോള്‍ വരെയാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വിരമിച്ചു കഴിഞ്ഞതിന് ശേഷം അതിന്റെ ഗുണം ഉണ്ടാവുകയില്ല. അതിനു മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു വയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വയസ്സു കൂടും തോറും കൂടികൊണ്ടിരിക്കും. അതുകൊണ്ട് വിരമിച്ചു കഴിഞ്ഞതിന് ശേഷം അതെടുക്കാം എന്ന ആലോചന കൂടുതല്‍ പണച്ചിലാവുണ്ടാക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കും മറ്റും ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പല നിബന്ധകളും ഉണ്ടാകും. അതുകൊണ്ടു തന്നെ നേരത്തെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ചേര്ന്നുവയ്ക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്.
5. കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാം
ഒരു ജോലിയില്‍ നിന്നും വിരമിച്ചു നില്ക്കുന്ന സമയത്തും, കാര്യമായ വരുമാനം ഇല്ലാത്ത സമയത്തും കടബാധ്യത ഉണ്ടാവുക എന്നത് അത്ര രസകരമായ അവസ്ഥയല്ല. അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുകയെ ഉള്ളൂ. അതിനു പകരമായി റിട്ടയര്‍മെന്റിന് ശേഷം ഉപയോഗിക്കാനെടുത്തുവച്ച പണത്തില്‍ നിന്നും എടുത്തു കടം വീട്ടുന്നതും നല്ല ആശയം അല്ല. അതുകൊണ്ടുതന്നെ, കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ശ്രമിക്കുകയോ ഉണ്ടെങ്കില്‍ തന്നെ നേരത്തെ തന്നെ തീര്‍ക്കാനോ ശ്രമിക്കുന്നതാണ് നല്ലത്. ലോണ്‍ ഒക്കെ എടുത്തു പല കാര്യങ്ങളും ചെയ്യുന്നവര്‍, തിരിച്ചടവുകളില്‍ പലിശക്ക് പുറമെ മുതലിലേക്കും കുറച്ചായി അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലോണ്‍ എടുത്തത് നേരത്തെ അടച്ചു തീരുകയും, കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും.
6. സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടാം
നേരത്തെയുള്ള വിരമിക്കലിന് കടമ്പകള്‍ പലതാണ്. ഒരു സാധാരണക്കാരന് ഉണ്ടാവുന്നതില്‍ കൂടുതല്‍ സാമ്പത്തികമായ അറിവ് ഈ കാര്യത്തില്‍ ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന് നമ്മുടെ ലക്ഷ്യം അനുസരിച്ചുള്ള നല്ല നിക്ഷേപ തന്ത്രങ്ങളും മറ്റും മെനഞ്ഞു തരാന്‍ കഴിയും. നിക്ഷേപങ്ങള്‍ എങ്ങനെയൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ എന്നത് പറഞ്ഞു മനസ്സിലാക്കി തരുന്നതിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പങ്ക് ചെറുതല്ല. ഇനി വിരമിച്ചു കഴിഞ്ഞതിന് ശേഷവും ഉപദേശങ്ങള്‍ക്കും, ഉള്ള സമ്പാദ്യം നിലനിര്‍ത്താനുമുള്ള കാര്യങ്ങള്‍ക്കും ഒരു സാമ്പത്തിക ഉപദേഷ്ടാവ് സഹായിക്കുന്നതാണ്. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക.
7. പദ്ധതിയില്‍ ഉറച്ചുനില്ക്കുക.
റിട്ടയര്‍മെന്റ് നേരത്തെയാക്കണം എന്നതാണു ഉദ്ദേശമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക മാത്രം പോര, അതെല്ലാം എല്ലായ്പ്പോഴും നടക്കുന്നു എന്നുറപ്പു വരുത്തുകയും വേണം. നിക്ഷേപങ്ങളും സേവിങ്സുകളും എവിടേയും നിന്നുപോകാതെ നോക്കിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് ദിനങ്ങളില്‍ അതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. അതിനായി ജോലി ചെയ്യുന്ന സമയം തന്നെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും ഒരു വിഹിതം സേവിങ്സിലേക്കും നിക്ഷേപങ്ങളിലേക്കും പോകുന്ന പോലെ സെറ്റ് ചെയ്തു വയ്ക്കാം. അപ്പോള്‍ ആ പ്ലാനില്‍ കൂടുതല്‍ ഉറച്ചു നില്ക്കുന്നപോലെയാകും.
ജീവിതത്തില്‍ നേരത്തെ തന്നെ പ്ലാനിങ് തുടങ്ങി, ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടുകൂടി കൃത്യമായ നിക്ഷേപങ്ങളില്‍ നിക്ഷേപിച്ച് വിരമിക്കലിന് വേണ്ടി തയ്യാറെടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. നേരത്തെയുള്ള വിരമിക്കല്‍ എപ്പോഴും ഒരു കടുത്ത തീരുമാനം ആണ്. പക്ഷേ, കൃത്യമായുള്ള പ്ലാനിങ്ങിലൂടെയും അത് നടത്തിയെടുക്കുന്നതിലൂടെയും ആ പ്രക്രിയ ആയാസകരമാക്കാം.
continue reading.
എന്താണ് അക്വാപോണിക്സ്?
അക്വാകൾച്ചർ എന്നാൽ നിയന്ത്രിത അന്തരീക്ഷത്തിൽ മത്സ്യം വളർത്തൽ. പോണിക്സ് എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം ജോലി എന്നാണ്.മണ്ണില്ലാത്ത മാധ്യമങ്ങളിൽ വളരുന്ന മത്സ്യം അമോണിയയെ തിന്നുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഗുണം ചെയ്യുന്ന ബാക്ടീരിയകൾ അമോണിയയെ പോഷകങ്ങളാക്കി മാറ്റുന്നു, സസ്യങ്ങൾ ഈ പോഷകങ്ങളെ ആഗിരണം ചെയ്യുന്നു. അക്വാപോണിക്സ് ഈ വാക്കിന്റെ 'പോണിക്സ്' എന്ന ഭാഗം മണ്ണ്കുറഞ്ഞ മീഡിയ ഉപയോഗിച്ച് വെള്ളത്തിൽ വളരുന്ന സസ്യങ്ങളെ തിരിച്ചറിയുന്നു . ഹൈഡ്രോപോണിക്സ് അതിന്റെ ഗുണദോഷങ്ങളുള്ള അറിവോടെ വളരുന്ന രീതിയാണ്. (പിന്നീട് ചർച്ചചെയ്യും). അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ, അക്വാപോണിക്സ് എന്നാൽ മത്സ്യത്തെ പ്രവർത്തനക്ഷമമാക്കുന്നു. ആ മത്സ്യങ്ങൾ ചെയ്യുന്ന ജോലിയാണ് (അവശിഷ്ടങ്ങൾ തിന്നുകയും ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നത്), അവ ചെടികൾ വളർത്തുന്നതിനുള്ള മികച്ച വളമാണ്,. മനുഷ്യനും , മത്സ്യവും ജോലിയിൽ പ്രവേശിക്കുമ്പോൾ ധാരാളം ചെടികൾ വളർത്താൻ കഴിയും.ജലം, ജലജീവികൾ, ബാക്ടീരിയകൾ, പോഷകങ്ങളുടെ ചലനാത്മകത, ഓവുചാലുകളിൽ ഒന്നിച്ച് വളരുന്ന സസ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെയാണ് അക്വാപോണിക്സ് പ്രതിനിധീകരിക്കുന്നത്. ലോകം പ്രകൃതിയിൽ നിന്നുള്ള സൂചനകൾ സ്വീകരിച്ചുകൊണ്ട്, അക്വാപോണിക്സ് ഈ വ്യക്തിഗത ഘടകങ്ങളെ ജൈവ സംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നു: മത്സ്യത്തിൽ നിന്നുള്ള മാലിന്യ ഉപോൽപ്പന്നങ്ങൾ ബാക്ടീരിയകൾക്ക് ഭക്ഷണമായി മാറ്റി, സസ്യങ്ങൾക്ക് അനുയോജ്യമായ വളമാക്കി മാറ്റുന്നു. മത്സ്യത്തിന് ശുദ്ധവും സുരക്ഷിതവുമായ രൂപത്തിൽ വെള്ളം എല്ലാ ജല ആവാസവ്യവസ്ഥയിലും പ്രകൃതി മാതാവ് ചെയ്യുന്നതുപോലെ, അക്വാകൾച്ചറും ഹൈഡ്രോപോണിക് സംവിധാനങ്ങളും സംയോജിപ്പിക്കുന്നു , അക്വാപോണിക്സ് അവയുടെ ഗുണങ്ങൾ മുതലെടുക്കുകയും ഓരോന്നിന്റെയും പോരായ്മകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. അക്വാപോണിക്സിന്റെ ഏറ്റവും നല്ല കാര്യം, അത് പ്രകൃതിദത്തമായ ഒരു ആവാസവ്യവസ്ഥയെ അനുകരിക്കുന്നു എന്നതാണ്. അക്വാപോണിക്സ് -ജലം, ജലജീവികൾ, ബാക്ടീരിയകൾ, പോഷകങ്ങളുടെ ചലനാത്മകത, ലോകമെമ്പാടുമുള്ള ജലപാതകളിൽ ഒരുമിച്ച് വളരുന്ന സസ്യങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെ പ്രതിനിധീകരിക്കുന്നു. ഈ വ്യക്തിഗത ഘടകങ്ങൾ ജൈവ സംയോജനം, മത്സ്യത്തിൽ നിന്നുള്ള മാലിന്യ ഉപോൽപ്പന്നങ്ങൾ ബാക്ടീരിയയ്ക്കുള്ള ഭക്ഷണമായി മാറ്റി, സസ്യങ്ങൾക്ക് അനുയോജ്യമായ വളമാക്കി മാറ്റുക, ആ സസ്യങ്ങൾ വെള്ളം ശുദ്ധവും സുരക്ഷിതവുമായ രൂപത്തിൽ മത്സ്യത്തിന് തിരികെ നൽകുന്നു. അക്വാകൾച്ചറും ഹൈഡ്രോപോണിക് സംവിധാനങ്ങളും സംയോജിപ്പിക്കുന്നതിൽ പ്രകൃതി എല്ലാ ജലജീവി ആവാസവ്യവസ്ഥയിലും പ്രവർത്തിക്കുന്നു, അക്വാപോണിക്സ് അവയുടെ ഗുണങ്ങളെ മുതലെടുക്കുകയും ഓരോന്നിന്റെയും പോരായ്മകൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ## അക്വാപോണിക്സ് vs ഹൈഡ്രോപോണിക്സ്  അക്വാപോണിക്സിൽ ഒരേ പരിതസ്ഥിതിയിൽ മത്സ്യങ്ങളെയും ചെടികളെയും ഒരുമിച്ച് വളർത്തുന്നത് ഉൾപ്പെടുന്നു, ഇത് സുസ്ഥിരമായ ഒരു പ്രക്രിയയായി കണക്കാക്കപ്പെടുന്നു, മറുവശത്ത്, ഹൈഡ്രോപോണിക്സ് ഒരു പൂന്തോട്ടപരിപാലന രീതിയാണ്, അത് മണ്ണിന്റെ ഉപയോഗമില്ലാതെ സസ്യങ്ങളെ വളർത്താൻ അനുവദിക്കുന്ന ഒരു ഉദ്യാന രീതിയാണ് അക്വാപോണിക്സിൽ വളരുന്ന മത്സ്യങ്ങളും ഉൾപ്പെടുന്നു. ഒരേ പരിതസ്ഥിതിയിൽ സസ്യങ്ങൾ ഒരുമിച്ച്, ഇത് സുസ്ഥിരമായ പ്രക്രിയയായി കണക്കാക്കപ്പെടുന്നു, മറുവശത്ത്, മണ്ണ് ഉപയോഗിക്കാതെ ചെടികൾ വളർത്താൻ അനുവദിക്കുന്ന ഒരു പൂന്തോട്ടപരിപാലന രീതിയാണ് ഹൈഡ്രോപോണിക്സ്. ഈ രണ്ട് രീതികളും പ്രയോഗത്തെ ആശ്രയിച്ച് ഫലപ്രദവും പ്രയോജനകരവുമാണ്.എന്നിരുന്നാലും ചില സസ്യങ്ങൾ രണ്ടിൽ ഏത് രീതിയിൽ ആയാലും ശക്തമായി വളരും.. ## ഒരു അക്വാപോണിക് സിസ്റ്റം സജ്ജീകരിക്കൽ ഒരു അക്വാപോണിക്സ് സിസ്റ്റം സജ്ജീകരിക്കുന്നതിന് ചില വ്യത്യസ്ത വഴികളുണ്ട്: ഏറ്റവും സാധാരണമായവ ഇവയാണ്: ### ഡീപ് വാട്ടർ കൾച്ചർ സെറ്റ് അപ്പ്, റാഫ്റ്റ് അധിഷ്ഠിത ഗ്രോവിങ് എന്നും അറിയപ്പെടുന്ന ആഴത്തിലുള്ള ജല സംസ്ക്കാര സംവിധാനം, ഫ്ലോട്ടിംഗ് ഫോം റാഫ്റ്റ് ഉപയോഗിക്കുന്നു. വലിയ വാണിജ്യ സജ്ജീകരണങ്ങളിൽ സാധാരണയായി ഉപയോഗിക്കുന്നത് ചെടികളുടെ വേരുകൾ വെള്ളത്തിലേക്ക് വീഴാനും വെള്ളം ഒഴുകുന്ന ചാനലിൽ നിന്ന് നേരിട്ട് പോഷകങ്ങൾ വലിച്ചെടുക്കാനും ഇത് അനുവദിക്കുന്നു, മത്സ്യം താമസിക്കുന്ന ടാങ്കിൽ നിന്ന് വെള്ളം വലിച്ചെടുക്കുകയും നീക്കം ചെയ്യാൻ ഫിൽട്ടർ ചെയ്യുകയും ചെയ്യും ### ന്യൂട്രിയന്റ് ഫിലിം സെറ്റ് അപ്പ് ഈ രീതിയിൽ മത്സ്യ ടാങ്കിൽ നിന്ന് പിവിസി പോലുള്ള ഇടുങ്ങിയ, സിലിണ്ടർ ട്യൂബിലൂടെ വെള്ളം വലിച്ചെടുക്കുന്നത് ഉൾപ്പെടുന്നു, അതിൽ മുകളിലേക്ക് തുളകൾ തുരന്നിരിക്കുന്നു, വേരുകൾ വെള്ളത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്ന ദ്വാരങ്ങളിലൂടെ തൂങ്ങിക്കിടക്കുന്നു. അധികം ഗ്രൗണ്ട് സ്പേസ് ഇല്ലാത്ത പ്രദേശങ്ങൾക്കായി പ്രവർത്തിക്കുന്നു, കാരണം ഇത് ചുവരുകൾക്ക് കുറുകെ ഓടുകയോ സീലിംഗിൽ തൂക്കിയിടുകയോ ചെയ്യാം, തിരശ്ചീനമായോ ലംബമായോ ഇത് സജ്ജീകരിക്കാം, കൂടാതെ ഇത് വലിയ വളർച്ച ഇല്ലാത്ത ചെടികൾക്ക് നല്ല പിന്തുണ നൽകുന്നു. ### മീഡിയ ബെഡ് സെറ്റ് അപ്പ് ഈ സംവിധാനത്തിൽ, കളിമൺ ഉരുളൻ കല്ലുകൾ പോലെയുള്ള ഒരു പ്രത്യേക തരം മീഡിയയിലാണ് ചെടികൾ വളർത്തുന്നത്, മീഡിയ ബെഡ് സാധാരണയായി മത്സ്യ ടാങ്കിന് മുകളിലോ തൊട്ടടുത്തോ ഇരിക്കും, ഒരു പമ്പ് ടാങ്കിൽ നിന്ന് വെള്ളം വലിച്ചെടുക്കുന്നു, തുടർന്ന് അത് കടന്നുപോകുന്നു. മീഡിയ ബെഡ്, പൂർണ്ണമായും ഫിൽട്ടർ ചെയ്ത മത്സ്യത്തിലേക്ക് തിരികെ നൽകുന്നതിനുമുമ്പ് സസ്യങ്ങളെ വെള്ളത്തിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ അനുവദിക്കുന്നു, ഇത് ഒരുപക്ഷേ ഗാർഹിക കർഷകർക്ക് ഏറ്റവും എളുപ്പവും സാധാരണയായി ഉപയോഗിക്കുന്നതുമായ സാങ്കേതികതയാണ്. `_BANNER_` ### അറ്റകുറ്റപ്പണിയുടെ ലാളിത്യം ഒരു അക്വാപോണിക്സ് സിസ്റ്റത്തിന് വളരെ കുറച്ച് അറ്റകുറ്റപ്പണികൾ മാത്രമേ ആവശ്യമുള്ളൂ മറുവശത്ത്, ഒരു ഹൈഡ്രോപോണിക് സിസ്റ്റത്തിലെ ജലത്തിന്റെ വൈദ്യുതചാലകത ദിവസവും പരിശോധിക്കേണ്ടതുണ്ട്, കാരണം അക്വാപോണിക്സ് സിസ്റ്റത്തിൽ സംഭവിക്കുന്ന സ്വാഭാവിക വളർച്ചാ ആവാസവ്യവസ്ഥയായ ജലം രസതന്ത്രം താരതമ്യേന സ്ഥിരമായിരിക്കും. വെള്ളത്തിലെ അമ്മോണിയ യുടെ അളവും, ph ലെവലും ആഴ്ചയിൽ ഒരിക്കൽ പരിശോധിക്കണം.. കൂടാതെ നൈട്രേറ്റ് ന്റെ അംശം മാസത്തിൽ ഒരു തവണ പരിശോധിക്കണം. ## ഇന്ത്യയിൽ/കേരളത്തിലെ അക്വാപോണിക് ഫാമിംഗ്  ഇന്ത്യയിൽ ജൈവ ഉൽപന്ന വിപണി ശക്തമായി വികസിച്ചുകൊണ്ടിരിക്കുന്നു, ഉപഭോക്തൃ അവബോധവും ഓർഗാനിക് ഉൽപന്നങ്ങളെക്കുറിച്ചും അതിന്റെ നേട്ടങ്ങളെക്കുറിച്ചും അറിവ് വർദ്ധിക്കുകയും ചെയ്യുന്നു. “അക്വാപോണിക്സ് തീർച്ചയായും ഇതിന്റെ ഫലമായി പ്രയോജനം നേടാൻ പോകുന്നു, അടുത്ത 2-3 വർഷത്തിനുള്ളിൽ ജൈവ ഉൽപന്നങ്ങളുടെ ആവശ്യകതയിൽ ഇരട്ടി വർദ്ധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ കൊച്ചിക്കടുത്തുള്ള ഒരു ചെറിയ തീരദേശ ഗ്രാമമാണ് ചെറായി, 2016 മുതൽ, ഇന്ത്യയിലെ ആദ്യത്തെ അക്വാപോണിക്സ് ഗ്രാമം എന്ന വിശേഷണം ചെറായിക്ക് സ്വന്തമാണ്. എന്നിരുന്നാലും, കേരള വിപണിയിൽ എല്ലായ്പ്പോഴും മത്സ്യോത്പന്നങ്ങൾക്ക് ഉയർന്ന ഡിമാൻഡുണ്ട്, ഉൽപന്നങ്ങൾ നടാൻ വരുമ്പോൾ, ഉയർന്ന നിക്ഷേപത്തിനായി കൃഷി ചെയ്യാവുന്ന പച്ചക്കറികളേയും പച്ചിലകളേയും കുറിച്ച് വിപണി പഠനം നടത്തണം, തക്കാളി വഴുതന പോലുള്ള സാധാരണ പച്ചക്കറികൾ കൃഷി ചെയ്യരുതെന്ന് നിർദ്ദേശിക്കുന്നു, കാരണം അവ വിപണിയിൽ സുലഭമായി, കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഉയർന്ന വിലയ്ക്ക് വിൽക്കുന്ന വിദേശ പച്ചക്കറികളുടെ വിപണി പഠിക്കുക. അങ്ങനെ യുള്ള പച്ചക്കറികൾ ഉൽപാദിപ്പിച്ചു കൂടതൽ ലാഭം നേടുന്നതിന് ഈ രീതി സഹായകമാക്കും ## അക്വാപോണിക്സിനുള്ള ഏറ്റവും നല്ല മത്സ്യം തിലാപ്പിയയാണ് അക്വാപോണിക്സിൽ വളർത്താൻ ഏറ്റവും നല്ല മത്സ്യം, കാരണം അവയ്ക്ക് ചുറ്റുപാടുമായി പൊരുത്തപ്പെടാനും അനുയോജ്യമായ ജലസാഹചര്യങ്ങളെ ചെറുക്കാനും കഴിയും, അവയ്ക്ക് നിരവധി രോഗകാരികളോടും പരാന്നഭോജികളോടും ഒപ്പം സമ്മർദ്ദം കൈകാര്യം ചെയ്യാനും പ്രതിരോധിക്കും 19-Mar-2022Lava Rock ലാവ പാറകൾ പല അക്വാപോണിക്സ് കർഷകരും ഗ്രോ മീഡിയയായി വ്യാപകമായി ഉപയോഗിക്കുന്നു, കാരണം അവ ഭാരം കുറഞ്ഞതും ധാരാളം ഉപരിതല വിസ്തീർണ്ണമുള്ളതുമാണ് ലാവ പാറകൾ സാധാരണയായി പിഎച്ച് ന്യൂട്രൽ, സുഷിരങ്ങൾ, കൂടാതെ സിസ്റ്റത്തിന് നല്ല ഡ്രെയിനേജും വായുസഞ്ചാരവും നൽകുന്നു. ## അക്വാപോണിക്സ് മാർക്കറ്റ്  ഇത്തരം പ്രവണതകൾ കാരണം, ഈ ബിസിനസ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ പ്രകാരം, ആഗോള അക്വാപോണിക്സ് മാർക്കറ്റ് വലുപ്പം 2020-ലെ കണക്കനുസരിച്ച് $580 മില്യൺ - $630 മില്യൺ ആണ്. 2025-ൽ അക്വാപോണിക്സ് കൾച്ചറിൽ നിന്ന് ലഭിക്കുന്ന ജൈവ ഉൽപന്നങ്ങൾ കീടനാശിനികളിൽ നിന്നും രാസവളങ്ങളിൽ നിന്നും മുക്തമാണ്, ലോക ബാങ്കിന്റെ രാസവള വില സൂചിക 2020 ൽ 9% വർധിച്ചു, 2025 ൽ മത്സ്യമാലിന്യം 2% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജല ലായകത്തിനുള്ളിൽ വളരുന്നതിനാൽ രാസവളങ്ങളുടെ ചെലവ് തടയുന്നു, ഈ പ്രക്രിയ മുഴുവൻ വിലകൂടിയ കാർഷിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, വളങ്ങൾ എന്നിവയുടെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നു, ഈ സ്വഭാവസവിശേഷതകൾ അക്വാപോണിക്സ് വിപണിയെ ഉയർന്ന ലാഭകരമാക്കുന്നു, കാരണം അത് വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക കാര്യക്ഷമതയും പരിസ്ഥിതി സുസ്ഥിരതയും. ## അക്വാപോണിക്സ് കൃഷി ലാഭകരമാണോ ഒരു റസ്റ്റോറന്റ് നടത്തുന്നതിൽ ലാഭമുണ്ടോ? ശരിയായി ആശ്രയിച്ചിരിക്കുന്നു? അക്വാപോണിക്സും ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, 100% ഉറപ്പ് നൽകുന്ന ആരെങ്കിലും നിങ്ങളെ ഒരു സവാരിക്ക് കൊണ്ടുപോകുന്നു, ഇത് ഒരു ഉറപ്പല്ല, മറ്റേതൊരു ബിസിനസ്സിനെയും പോലെ, ശരിയായി ചെയ്താൽ ഇത് വളരെ ലാഭകരമായ ബിസിനസ്സ് ആയിരിക്കും, ഫാമുകൾ അടയ്ക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. വാതിലുകൾ മാത്രമല്ല ചെറിയ ഫാമുകളും വലിയ ഫാമുകളിലേക്ക് വികസിക്കുന്നു ## ഒരു അക്വാപോണിക് സിസ്റ്റം നിർമ്മിക്കുന്നതിനുള്ള ചെലവ്  കൃത്യമായി പറഞ്ഞാൽ, ഇന്ത്യൻ വിപണിയെക്കുറിച്ച് പറയുമ്പോൾ, ഇത് വില സെൻസിറ്റീവ് മാർക്കറ്റാണ്, ഫൈബർഗ്ലാസ് ടാങ്കുകൾ പോലുള്ള വിലകൂടിയ വസ്തുക്കൾ ഉപയോഗിച്ച് കുറച്ച് വിദേശ കൺസൾട്ടൻറുകൾ ഇവിടെ ഫാമുകൾ സ്ഥാപിക്കുന്നത് ഞങ്ങൾ കാണുന്നു. ഓട്ടോമേറ്റഡ് ഹരിതഗൃഹങ്ങൾ, സോളാർ പാനലുകൾ, ഫാം പണിയുന്നതിനുള്ള ഈ അധികങ്ങൾ എന്നിവയെല്ലാം 1 ഏക്കർ ഫാമിന്റെ കാപെക്സ് 3 കോടി മുതൽ 5 കോടി രൂപ വരെയാക്കി മാറ്റുന്നു, ഇപ്പോൾ നാമെല്ലാവരും ശുദ്ധമായ ഊർജത്തിനായി തയ്യാറെടുക്കുന്നുണ്ടെങ്കിലും വാണിജ്യപരമായ അർത്ഥമില്ല. 8 രൂപ മുതൽ 4 രൂപ വരെ ഇന്ത്യൻ സർക്കാർ സബ്സിഡി നൽകിയതിനാൽ കൃഷിക്ക് സോളാർ ഉപയോഗിക്കാൻ സോളാറിന് പൊതുവെ 8 മുതൽ 10 വർഷം വരെ ROI സമയമുണ്ട്, അതേസമയം വൈദ്യുതി ചെലവ് യൂണിറ്റിന് 8 രൂപയായി കണക്കാക്കുമ്പോൾ, ഇപ്പോൾ പരിഗണിക്കുമ്പോൾ സബ്സിഡിയുള്ള വില യൂണിറ്റിന് 4 രൂപ, സോളാർ യൂണിറ്റിനുള്ള ROI 16 മുതൽ 20 വർഷം വരെ എടുക്കും, അതിനാൽ വാണിജ്യപരമായ അർത്ഥമില്ല, കൂടാതെ കാപെക്സിന്റെ പോയിന്റിലേക്ക് മടങ്ങുമ്പോൾ, ഇന്ത്യയിൽ നിങ്ങൾക്ക് ഒരു ചീര 100 രൂപയിൽ കൂടാത്ത വിലയ്ക്ക് വിൽക്കാം. കിലോ മൊത്തക്കച്ചവടത്തിൽ, യുഎസ്എയിൽ ഇത് വളരെ ഉയർന്ന വിലയ്ക്ക് വിൽക്കുന്നു, അതിനാൽ ഒരു ഏക്കർ ഫാം സ്ഥാപിക്കുന്നതിന് നിങ്ങൾ 1 5 കോടിയിൽ കൂടുതൽ ചെലവഴിക്കുകയാണെങ്കിൽ, ഫാം സജ്ജീകരിക്കുന്നതിന് നിങ്ങൾ എത്രമാത്രം ചെലവഴിക്കുന്നു എന്ന കാര്യത്തിൽ നിങ്ങൾ ജാഗ്രത പാലിക്കണം. , ഇത് വളരെ ലാഭകരമായ ഒരു ബിസിനസ്സ് അല്ല, ഇന്ത്യയിൽ ഫാൻസി ഹൈടെക് ഓട്ടോമേറ്റഡ് റോബോട്ടിക് AI & ML അടിസ്ഥാനമാക്കിയുള്ള ഹരിതഗൃഹങ്ങൾ സ്ഥാപിക്കേണ്ട ആവശ്യമില്ല, ഇന്ത്യയിലെ തൊഴിൽ ചെലവേറിയതല്ല, നിങ്ങൾ ശ്രദ്ധിച്ചാൽ ഒരു തൊഴിലാളിക്ക് ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിയും. അതിൽ നിങ്ങളുടെ ഫാം ശരിയായ രീതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നുവെന്ന് ഉറപ്പാക്കുക, നിങ്ങൾക്ക് മത്സ്യത്തിന്റെയും ചെടികളുടെയും വാണിജ്യ ഉൽപ്പാദനം നേടാൻ കഴിയും, തീർച്ചയായും, കൃത്യമായി എന്താണ് വളർത്തേണ്ടതെന്നും എവിടെ വിൽക്കണമെന്നും നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ ഉണ്ടാക്കാൻ നല്ല സാധ്യതയുണ്ട്. ലാഭം എടുത്തു പറയേണ്ട ഒരു കാര്യം കൂടിയുണ്ട്, ഒരേക്കർ ഫാമിൽ നിങ്ങൾ യോഗ്യനാകും വിവിധ സ്കീമുകൾക്ക് കീഴിൽ ഇന്ത്യൻ സർക്കാരിൽ നിന്ന് ഏകദേശം 40 മുതൽ 50 ലക്ഷം വരെ സബ്സിഡി ലഭിക്കുന്നതാണ്…
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ
ഒരു ബിസിനസ്സ് നടത്താൻ അതിയായ അധ്വാനവും കാര്യക്ഷമതയും ആവശ്യമാണ്. ഇതെല്ലാം തുടങ്ങുന്നത് ഒരു ആശയത്തിൽ നിന്നുമായിരിക്കും. ആ ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്നത് ആ ആശയത്തോടുള്ള ഇഷ്ടം കൊണ്ടുകൂടിയാവും. എന്നാൽ പലരുടെയും കയ്യിൽ ഒരു ബിസിനസ്സ് തുടങ്ങാനുള്ള മൂലധനവും മനസാന്നിധ്യവും ഉണ്ടാകും, പക്ഷേ ആശയങ്ങൾ കുറവായിരിക്കും. കേരളം എന്ന സംസ്ഥാനത്തിൽ നിരവധി ബിസിനസ്സ് സാധ്യതകൾ ഉണ്ട്. കേരളത്തിനായുള്ള ബിസിനസ്സ് ആശയങ്ങൾ തിരയുമ്പോൾ, ഇവിടെ ലഭിക്കുന്ന അസംസ്കൃത വസ്തുക്കൾ കൂടുതൽ ഉപയോഗിക്കാൻ ശ്രമിക്കണമല്ലോ. അത് തന്നെയാവും ലാഭകരവും.എങ്കിലേ അത് കേരളത്തിൻ്റേതെന്ന് പറയാവുന്ന ബിസിനസ്സ് ആവുകയുള്ളൂ. അത്തരത്തിലുള്ള മികച്ച 10 ആശയങ്ങളാണ് ചുവടെ ചേർക്കുന്നത്. ## ഗൃഹാലങ്കാര ബിസിനസ്സ്  ഏറ്റവും വലിയ തോതിൽ വളർന്നുകൊണ്ടിരിക്കുന്ന ബിസിനസ്സാണ് ഗൃഹാലങ്കാര ബിസിനസ്സ്. ഗൃഹം അലങ്കരിക്കാനും മോടി കൂട്ടാനും എല്ലാവർക്കും കൂടുതൽ ഉത്സാഹമാണ് ഇപ്പോൾ. ഒരു വീടിൻ്റെ ഇൻ്റീരിയർ ഡിസൈനിങ്ങിൻ്റെ കൂടെ തന്നെ പ്രാധാന്യത്തോടെ ചെയ്യുന്നതാണ് ഗൃഹത്തിലെ മറ്റ് പല അലങ്കാര പണികളും. വാൾ ആർട്ടുകൾ, ഡിസൈനിംഗ് അക്സസറികൾ, ഡിസൈനർ പൂചട്ടി, തുടങ്ങി മെഴുകുതിരികൾ വരെ ഗൃഹാലങ്കാര വസ്തുക്കളിൽ പെടുന്നു. ഇതിൽ കേരളത്തിൻ്റേതായ തനത് കാര്യങ്ങൾ മാത്രം ഉപയോഗിച്ച് നിർമ്മിച്ചാൽ അത് കേരളത്തിൻ്റെ സ്വന്തം ഗൃഹാലങ്കാര ബിസിനസ്സായി മാറും. കേരളത്തിൽ സുലഭമായി ലഭിക്കുന്ന കാര്യമാണ് തേങ്ങയും ചകിരിയുമൊക്കെ. ഇതൊക്കെ വച്ച് നിരവധി അലങ്കാര വസ്തുക്കൾ ഉണ്ടാക്കാൻ സാധിക്കും.ചിരട്ട വച്ച് തന്നെ ചായ പാത്രം, കളിപ്പാട്ടങ്ങൾ, ചിരട്ടയിലെ മെഴുകുതിരി, റാന്തൽ വിളക്ക്, ശിൽപങ്ങൾ അങ്ങനെ അനവധി അലങ്കാര സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അത് ഉണ്ടാക്കാനും വിൽക്കാനുമുള്ള കഴിവുണ്ടെങ്കിൽ മികച്ച ബിസിനസായി വളർത്താവുന്ന ഒന്നാണിത്. നേരിട്ടുള്ള വിൽപ്പനയുടെ കൂടെ തന്നെ ഇ-കൊമേഴ്സ് രീതിയിൽ ഓൺലൈനിലൂടെയും ചിരട്ടയിൽ തീർത്ത അലങ്കാര സാധനങ്ങൾ വിൽക്കാൻ സാധിക്കും. ## ഗ്ലാമ്പിങ്  ഗ്ലാമർ ആയിട്ടുള്ള ക്യാമ്പിങ്ങിൻ്റെ ചുരുക്കപ്പേരാണ് ഗ്ലാമ്പിങ്. കുറച്ചുകൂടി സുരക്ഷിതത്വവും എന്നാൽ ആഡംബരപൂർണ്ണമായ ക്യാമ്പിംഗ് അനുഭവം നൽകുന്നതാണ് ഗ്ലാമ്പിങ്.കേരളത്തിൻ്റെ പ്രകൃതി ഭംഗിയെയും ടൂറിസം സാധ്യതകളെയും ഉപയോഗപ്പെടുത്തുന്ന ഒരു ബിസിനസ്സ് ആശയമാണ് ഗ്ലാമ്പിങ് എന്നത്. കേരളത്തിലെ പശ്ചിമട്ട ഘട്ടത്തിലെ കുന്നുകൾ പ്രകൃതി മനോഹരങ്ങളാണ്. അവിടേക്ക് കൂടുതൽ സഞ്ചാരികളും എത്തിക്കൊണ്ടിരിക്കുന്നു. ഈ അവസരം മുതലാക്കാൻ കഴിഞ്ഞാൽ ഗ്ലാമ്പിങ് എന്ന ബിസിനസ്സ് തഴച്ചു വളരുക തന്നെ ചെയ്യും. കൂടുതലും കുടുംബങ്ങൾ ഇത്തരം കുന്നുകളിൽ ട്രെക്ക് ചെയ്ത് വന്ന് അവിടെ ടെൻ്റിൽ സ്റ്റേ ചെയ്യാനൊന്നും താല്പര്യപ്പെടുന്നില്ല. അതിനു ഒരേയൊരു കാരണം സുരക്ഷിതമാണോ എന്ന പേടി മാത്രമാണ്. അത് മാറ്റാൻ സാധിച്ചാൽ ഇപ്പോൾ യുവാക്കൾ വരുന്നതുപോലെ തന്നെ കുടുംബങ്ങളും ഗ്ലാമ്പിങ് എന്ന ആശയത്തിൽ ആകൃഷ്ടരായി വന്നുചേരും. ആ ഒരു സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ഈ ബിസിനസ്സിൻ്റെ വിജയം. കൂടാതെ വിശേഷപ്പെട്ട ദിനങ്ങൾ ആഘോഷിക്കാനും പാകത്തിനുള്ള ടെൻ്റുകളും സജീകരിച്ചാൽ ഗ്ലാമ്പിങ് കൂടുതൽ രസകരമാകും. ## വെള്ളം വിൽക്കാം  കഴിഞ്ഞ തലമുറയിലെ മനുഷ്യർ ഒരിക്കൽപോലും വിചാരിച്ചുകാണില്ല, വെള്ളം വാങ്ങാൻ കിട്ടുന്ന ഒരു അവസ്ഥ വരുമെന്ന്. അത്രയ്ക്കും ആവശ്യം ജലത്തിന് വരികയും എന്നാൽ ജല ദൗർലഭ്യം കൂടി കൂടി വരികയും ചെയ്യുന്നു. അതേ സമയം തന്നെ ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സ്ഥലങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ പ്രതിവർഷം ശരാശരി 3107 മില്ലിമീറ്റർ മഴ ലഭിക്കുന്നു. ഇന്ത്യയുടെ ശരാശരി കണക്ക് 1197 മില്ലിമീറ്റർ ആയിരിക്കെ ആണ് ഇത്. മുകളിൽ പറഞ്ഞ രണ്ടു കാര്യങ്ങളെയും കൂട്ടി വായിക്കുമ്പോൾ ഒരു ബിസിനസ്സ് ആശയം ഉരുത്തിരിഞ്ഞു വരുന്നില്ലേ. അതെ, നമ്മൾ ഒഴുക്കികളയുന്ന മഴവെള്ളം സംഭരിച്ചാൽ അതിൽ നിന്നും ബോട്ടിലിൽ വിൽക്കുന്ന വെള്ളം ഉണ്ടാകുന്ന ബിസിനസ്സ് മാതൃക രൂപീകരിക്കാവുന്നതെയുള്ളു. ഓരോ വീട്ടുകാർക്കുപോലും ഈ ബിസിനസ്സ് തുടങ്ങാവുന്നതാണ്. അതുവഴി ഇപ്പോഴുള്ള ജല ദൗർലഭ്യം കുറയുകയും കൂടാതെ വെള്ളത്തിനു വിപണിയിലുള്ള വില കുറയുകയും ചെയ്യും. ## പഴങ്ങൾ കൊണ്ട് ബിസിനസ്സ്  കേരളത്തിൽ സുലഭമായി വളരുന്ന ഫലങ്ങളാണ് ചക്കയും മാങ്ങയും. അതിൻ്റെ കാലം അനുസരിച്ച് കിട്ടികൊണ്ടിരിക്കുന്ന പഴങ്ങളാണ്. ഇവയിൽ തന്നെ ഒരു ബിസിനസ്സ് മോഡൽ ഉണ്ടാക്കാമല്ലോ. ചക്കയും മാങ്ങയും വിൽക്കുന്ന കാര്യമല്ല പറയുന്നത്. അതിൻ്റെ വിവിധ രൂപഭാവങ്ങൾ മാറ്റിയും വിൽക്കാം. ചക്ക കൊണ്ട് ചക്ക ചിപ്സ്, ചക്കക്കുരുപ്പൊടി, ചക്കവരട്ടി, ചക്ക അച്ചാർ, ചക്ക ജാം, ചക്ക സ്ക്വാഷ്, ചക്ക ഐസ്ക്രീം ഒക്കെ ഉണ്ടാക്കാവുന്നതാണ്. ഇത് ഒരു ബിസിനസ്സ് ആക്കി തുടങ്ങാവുന്നതാണ്. ഇതുപോലെതന്നെയാണ് മാങ്ങയുടെ കാര്യവും. കായയെയും പഴത്തിനെയും കായ വറുത്തതിനെയൊന്നും മറക്കുന്നില്ല. ഇവയൊക്കെ ബേക്കറികൾ വഴിയുള്ള വിൽപ്പനയും അല്ലെങ്കിൽ ഇ-കൊമേഴ്സ് രീതിയിൽ ഓൺലൈൻ വഴിയും വിൽക്കാവുന്നതാണ്. കേരളത്തിൽ സുലഭമായ എന്നാൽ പഴായി പോകുന്ന ഇത്തരം പഴവർഗങ്ങൾ വച്ച് ബിസിനസ്സ് പടുത്തുയർത്താം. ## കുഞ്ഞ് കൃഷികൾ ബിസിനസ്സ് ആക്കാം  കൊറോണയുടെ ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പലതരം പരീക്ഷണങ്ങളിൽ ആയിരുന്നു. അവയിൽ ഒന്നാണ് മൈക്രോ ഗ്രീൻ കൃഷി. വിത്ത് മുളപ്പിച്ച് വെള്ളം മാത്രം കൊടുത്തു ചെടിയെ വളർത്തിയെടുക്കുന്ന രീതിയാണ് മൈക്രോ ഗ്രീൻ എന്നു പറയുന്നത്. ഇതു എല്ലാവരും വീട്ടാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ഇത്തരം ചെറു കൃഷികൾ വലിയ തോതിൽ ചെയ്തു ഒരു ബിസിനസ്സ് ആക്കിയെടുക്കാവുന്നതാണ്. അടുത്തുള്ള സൂപ്പർ മാർക്കറ്റുകളിലും മറ്റും ഇത് വിൽക്കുകയും ചെയ്യാം. ഇതേ രീതിയിൽ തന്നെ ചെയ്യാവുന്ന മറ്റൊരു കൃഷിയാണ് കൂൺ കൃഷി. കൂൺ കൃഷി തുടങ്ങാൻ ഒരു വീട് തന്നെ ധാരാളം. മറ്റൊരു കൃഷി മീൻ കൃഷിയാണ്. കേരളത്തിൽ മീനിന് ആവശ്യക്കാർ ഏറെയാണ്.അതുകൊണ്ട് തന്നെ മീൻ കൃഷി ലാഭകരമാവുകയും ചെയ്യും. കൃഷിയെ തന്നെ ബിസിനസ്സ് ആക്കിയെടുക്കുന്നത് ആൾക്കാർക്ക് കൃഷിയിലേക്ക് വരാനുള്ള പ്രചോദനം ആവുകയും ചെയ്യും. ## വളർത്തുമൃഗങ്ങൾക്കുള്ള സ്ഥാപനം  ഓമന മൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണം ഇപ്പോൾ കേരളത്തിൽ കൂടി വരുന്നു. എന്നാൽ ഇവയെ പരിപാലിക്കാൻ വേണ്ടിയുള്ള സംവിധാനങ്ങൾ കേരളത്തിൽ കുറവാണ്. വളർത്തുമൃഗങ്ങളെ വളർത്തുന്നവർ അവരെ തങ്ങളുടെ സ്വന്തം കുഞ്ഞിനെപ്പോലെയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അവയ്ക്ക് വേണ്ടിയുള്ള ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ കൂടുതൽ പിന്തുണയും കിട്ടും. വളർത്തു മൃഗങ്ങൾക്ക് എന്തൊക്കെ ആവശ്യങ്ങൾ ഉണ്ടോ അതൊക്കെ നിറവേറ്റുന്ന സേവനങ്ങൾ ആ സ്ഥാപനത്തിൽ കൊടുക്കാം. തൻ്റെ അരുമ മൃഗങ്ങളെ ആക്കി പോകാവുന്ന പെറ്റ് ഡേ കെയർ സെൻ്റർ, അവയുടെ സൗന്ദര്യ സംരക്ഷണത്തിനായി പെറ്റ് മാനിക്യൂർ, ഭക്ഷണ വിഭവങ്ങൾക്കായി പെറ്റ് ബേക്കറി, അവയ്ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ… അങ്ങനെ പലതരം ആവശ്യങ്ങൾക്കായി ഒരു ബിസിനസ്സ് തുടങ്ങാവുന്നതാണ്. കേരളത്തിൽ ഇത്തരം ബിസിനസുകൾ ഇപ്പോൾ കുറവായതുകൊണ്ട് ഇതൊരു പുതിയ തുടക്കമാവും. ## വിർജിൻ വെളിച്ചെണ്ണ ബിസിനസ്സ്  തേങ്ങയുടെ പാലിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന വെളിച്ചെണ്ണയെയാണ് വിർജിൻ വെളിച്ചെണ്ണ അഥവാ ഉരുക്ക് വെളിച്ചെണ്ണ എന്ന് വിളിക്കുന്നത്. തേങ്ങകൾ സുലഭമായി ലഭിക്കുന്ന കേരളത്തിൽ ഉരുക്ക് വെളിച്ചെണ്ണയുടെ ഒരു ബിസിനസ്സ് തുടങ്ങുമ്പോൾ അസംസ്കൃത വസ്തുവിന് വേണ്ടിയുള്ള തിരച്ചിൽ കുറയ്ക്കാമല്ലോ. ഔഷധം എന്ന നിലയിലാണ് ഉരുക്ക് വെളിച്ചെണ്ണ വിപണിയിൽ പ്രിയമേറുന്നത്. ഓർമ്മ ശക്തി വർധിപ്പിക്കാൻ, തൈറോയ്ഡ് പ്രശ്നങ്ങൾ പരിഹരിക്കാൻ, വായുടെ ആരോഗ്യം നിലനിർത്താൻ, പൈൽസും അപസമാരത്തിവും ഒക്കെ മാറാൻ ഉരുക്ക് വെളിച്ചെണ്ണ എന്ന ഔഷധം ഉത്തമമാണ്. ലിറ്ററിന് 1200 രൂപ മുതൽ 2500 രൂപ വരെയാണ് ഇതിന് വിപണി വില. ചെറിയ മുതൽ മുടക്കിൽ വലിയ ലാഭം ഉണ്ടാക്കാവുന്ന ബിസിനസ്സ് ആണ് വിർജിൻ വെളിച്ചെണ്ണയുടെ ബിസിനസ്സ്. കേരളത്തിൻ്റെ തനതായ നാളികേരത്തിൽ നിന്നും ആരോഗ്യ സമ്പുഷ്ടമായ ഒരു ബിസിനസ്സ് മാതൃക എന്തുകൊണ്ടും ആൾക്കാർ സ്വീകരിക്കും. ## കളയാതെ എടുത്ത് ബിസിനസ്സ് ചെയ്യാം  നമ്മൾ വീട്ടിൽ നിന്നും മാറ്റി വയ്ക്കുന്ന സാധനങ്ങൾ വിപണിയിൽ വലിയ വിലയാണ് എന്ന് കേട്ടാൽ ഞെട്ടില്ലേ. എങ്കിൽ ഞെട്ടാൻ തയ്യാറായിക്കോളൂ. 1 കിലോ ചാരത്തിന് ആമസോണിൽ 200 രൂപയ്ക്ക് മുകളിലാണ് വില. 4 കിലോ ചിരട്ടയ്ക്ക് 400 രൂപയാണ് വില. 1 കിലോ ചകിരിയ്ക്ക് 90 രൂപയാണ്.ഇവയെല്ലാം നമ്മുടെ വീട്ടിൽ കിട്ടുന്ന സാധനങ്ങൾ ആണ്. നമ്മൾ വെറുതെ കളയുന്ന സാധനങ്ങൾ. ഇതിൽ ഒരു ബിസിനസ്സ് തുടങ്ങാമല്ലോ. ഓരോ വീട്ടിൽ നിന്നും ഇത്തരം കാര്യങ്ങൾ ശേഖരിച്ച് അതിൻ്റേതായ രീതിയിൽ വിപണിയിലോ അല്ലെങ്കിൽ ഓൺലൈൻ വിപണിയിലോ വിൽക്കാവുന്നതാണ്. ശേഖരിക്കാനും അത് ഒരുക്കാനും മാത്രമുള്ള പണിയേ വരുന്നുള്ളൂ. ## പഴയ തുണികൾ കൊണ്ടും ബിസിനസ്സ്  നമ്മുടെ ഒക്കെ വീടുകളിൽ കുട്ടികൾ ധരിച്ച ഉടുപ്പ്, പാവാട, ഷർട്ട്, മറ്റ് തുണിത്തരങ്ങൾ ഒക്കെ മോശമാവും മുൻപേ ഉപേക്ഷിക്കാറുണ്ട്. ഒന്നുങ്കിൽ അത് കുട്ടിക്ക് വേണ്ട എന്ന് പറയുന്നതുകൊണ്ട്, അല്ലെങ്കിൽ കുട്ടിയുടെ വളർച്ച വേഗത്തിൽ ആവുന്നതുകൊണ്ട്. രണ്ടായാലും ആ വസ്ത്രം ഉപയോഗിക്കാതെ കത്തിച്ചു കളയുകയായിരിക്കും പതിവ്. എന്നാൽ അത് മറ്റൊരാൾക്ക് ഗുണമാവുന്ന കാര്യം ആലോചിച്ചു നോക്കു. അതെ, പഴയ തുണികൾ കൊണ്ട് ഒരു ബിസിനസ്സ്. എല്ലാവരും പുതിയ തുണിത്തരങ്ങൾ ആണ് വാങ്ങുന്നത്.എന്നാൽ പഴയ തുണികൾ പകുതി വിലയ്ക്ക് കിട്ടിയാലോ. അതും ലാഭം തന്നെ. പഴയ തുണികൾ വീടുകളിൽ നിന്നും ശേഖരിച്ച് അതിൽ കേടുകൾ ഉണ്ടെങ്കിൽ അത് പരിഹരിച്ച് വിൽക്കാം. റിഫർബിഷ്ട് ഫോണുകളുടെ വിപണി പോലെ, സെക്കൻഡ് ഹാൻഡ് പുസ്തകങ്ങളുടെ വിപണി പോലെ സെക്കൻഡ് ഹാൻഡ് തുണിത്തരങ്ങൾ. കുട്ടികളുടെ തുണികൾ മാത്രമാക്കേണ്ട, കല്യാണത്തിന് വാങ്ങുന്ന ഷർവാണി, ലെഹംഗ പോലുള്ള തുണിത്തരങ്ങളും പിന്നീട് ഉപയോഗിക്കാത്ത ഏത് തുണിത്തരവും ഇത്തരം വിപണിയിൽ വിൽക്കാവുന്നതാണ്. അത് വഴി കുമിഞ്ഞു കൂടുന്ന വസ്ത്ര മാലിന്യങ്ങളും കുറയ്ക്കാവുന്നതാണ്. ## കേരളം പുനസൃഷ്ടിക്കാം  വടക്കേ ഇന്ത്യയിൽ പോയാൽ അവിടെ ചില ഫാമുകൾ കാണാം. വെറും ഫാമുകൾ അല്ല, ഒരു ബിസിനസ്സ് മോഡൽ പോലെ ഉണ്ടാക്കിയെടുത്ത ഫാം ആണ്. ആ ഫാമിൽ അവിടത്തെ ഗ്രാമങ്ങളുടെ ചെറിയ പതിപ്പുണ്ടാകും, വളർത്തു മൃഗങ്ങൾ ഉണ്ടാകും, കൃഷി ഉണ്ടാകും. ഇതൊക്കെ കാണുന്നതിനുമൊപ്പം കുട്ടികൾക്ക് കളിക്കാനും, മൺ പാത്രങ്ങൾ നിർമ്മിക്കാനും, വിവിധ തരത്തിലുള്ള ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. ഇത് നമുക്ക് കേരളത്തിലും ചെയ്യാവുന്നതാണ്. വിദേശികൾക്ക് മാത്രമല്ല, കേരളീയർക്കും വിശേഷ ദിവസങ്ങളിൽ കുടുംബങ്ങളുടെ ഒപ്പം ഒരുദിവസം ഒന്നു കൂടാൻ നല്ല സ്ഥലമായി മാറുകയും ചെയ്യും. ഇവിടേക്ക് കയറാനുള്ള പാസ്സിലൂടെ ബിസിനസ്സ് നടത്തുകയും ചെയ്യാം. യുവതലമുറയിൽ പെട്ട പലരും പഴയ കേരള ജീവിതങ്ങളോ കൃഷി രീതികളോ കണ്ടിട്ടുണ്ടാകില്ല. അവർക്കും അതൊരു പുതിയ അനുഭവം നൽകും. ഇതിൽ ആയുർവേദവും യോഗയും കേരളത്തിൻ്റെ എല്ലാം ഉൾപ്പെടുത്തുകയും അതിൻ്റെ നല്ല വശങ്ങൾ പരിചയപ്പെടുത്തുകയുമാവാം. ഈ മികച്ച 10 ആശയങ്ങളിൽ നിന്ന് നിങ്ങൾക്കും ഒന്ന് തിരഞ്ഞെടുത്ത് ഒരു ബിസിനസ്സ് തുടങ്ങാം. കേരളത്തിനായുള്ള ബിസിനസ്സ്.
ഈ വിഷുവിന് ചെയ്യാൻ പത്തിലേറെ കാര്യങ്ങൾ
ഓണം പോലെതന്നെ മലയാളികള്‍ക്ക് പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിന് ആണ് വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷാരംഭം ആയിട്ടും വിഷുവിനെ കണക്കാക്കുന്നു. ‘തുല്യത’ എന്നര്‍ത്ഥം വരുന്ന സംസ്കൃത മലയാളത്തിലെ ‘വിഷുവം’ എന്ന പദത്തില്‍ നിന്നാണ് വിഷു എന്ന വാക്ക് ഉത്ഭവിച്ചത്. <br/>  <br/> ## എന്താണ് വിഷു? വിഷുവിന് പിന്നില്‍ പല ഐതീഹ്യങ്ങളും ഉണ്ട്. നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതിനാല്‍ രാവണന് കോപിഷ്ഠനായി സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും, രാമന് രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നത് എന്നത് മറ്റൊരു ഐതീഹ്യം. കേരളത്തില്‍ വിഷു ഒരു വിളവെടുപ്പ് ഉത്സവമായാണ് ആഘോഷിക്കുന്നത്. ## വിഷു എങ്ങനെ ആഘോഷിക്കാം? 10 കാര്യങ്ങൾ വിഷു എങ്ങനെ ആഘോഷിക്കണം എന്നത് ഒരു മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ വിഷു കൂടുതല്‍ രസകരമാക്കാന്‍, കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേര്‍ന്ന് ചെയ്യാവുന്ന വ്യത്യസ്തമായ 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ### 1. വിഷുക്കണി കാണിക്കാൻ പോകാം പണ്ടുകാലത്ത് ചില നാട്ടിന്‍പുറങ്ങളില്‍ വിഷുദിവസം വെളുപ്പിന് കണികാണിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവിടത്തെ യുവാക്കള്‍ ആയിരിക്കും മിക്കവാറും അതിനു മേല്‍നോട്ടം വഹിക്കുന്നത്. അതെ, മീശമാധവന് സിനിമയിലെ തുടക്ക രംഗങ്ങളില്‍ ഉള്ളപോലെ തന്നെ കൃഷ്ണന്റെ വേഷമണിഞ്ഞ് ഓരോ വീട്ടിലും ചെന്ന് കണി കാണിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ഈ വിഷുവിന് കൂട്ടുകാരുമൊത്ത് അത്തരം ഒരു പരിപാടി പ്ലാന്‍ ചെയ്യാം. കൃഷ്ണവേഷം കെട്ടാന്‍ ആളെ നോക്കിവയ്ക്കണം. അതിനുള്ള ചിലവും മറ്റും ഓരോ വീട്ടില്‍ നിന്നുള്ള വിഷുകൈനീട്ടത്തില് നിന്നും കിട്ടും. ചിലപ്പോൾ ആഘോഷിക്കാനുള്ള പടക്കം വാങ്ങാനുള്ള പണവും കിട്ടിയേക്കാം. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും ചെയ്തുനോക്കാവുന്നതാണ്. ഒരു പുതിയ അനുഭവം ആയിരിയ്ക്കും. ### 2. യാത്ര പോകാം <br/>  <br/> യാത്ര പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട്? അത് വിഷുവിനോട് അനുബന്ധിച്ചാണെങ്കില്‍ വീട്ടിലുള്ള എല്ലാവരും കൂടെ കാണും. എല്ലാവര്‍ഷവും വിഷു വീട്ടിലിരുന്നാകാം ആഘോഷിക്കുന്നത്. ഇത്തവണ ഒന്നു പുറത്തേക്ക് ഇറങ്ങാം. കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ ഒരു യാത്ര പോകാം. കുട്ടികള്‍ക്കെല്ലാവര്‍ക്കും ഈ സമയം അവധിയായിരിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന സമയമാവും. ഈ സമയം ഒരു യാത്രയ്ക്ക് വിനിയോഗിച്ചാല്‍ അതൊരു കുടുംബ സംഗമം പോലെയും ആവും. അതും കോവിഡ് മൂലം വീട്ടില്‍ അടച്ചുപൂട്ടിയിരുന്നവര്ക്ക് കൂടുതല്‍ ആശ്വാസവുമാകും. ഒരു മലമുകളിലേക്ക് യാത്രപോകാനാവാം ചിലര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് അതൊരു ബീച്ചിലേക്കാകാം. കോവളം, മൂന്നാര്‍, തേക്കടി, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അല്ലെങ്കില്‍, നിങ്ങളുടെ ഏറ്റവും അടുത്തു കിടക്കുന്ന സ്ഥലത്തേക്ക്, നിങ്ങളൊട്ടും പോകാത്ത സ്ഥലത്തേക്ക് യാത്രയാവാം. എവിടേക്കായാലും വിഷുവിന് തലേ ദിവസം പോയി വിഷുദിവസം ഉദയസൂര്യനെ കണികാണാം. ### 3. അനാഥാലയത്തിൽ വിഷു ആഘോഷിക്കാം <br/>  <br/> ഇത്തവണ വിഷു നമുക്ക് അടുത്തുള്ള അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ ആക്കിയാലോ? കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ അവിടെപ്പോയി അവിടത്തെ അന്തേവാസികളുമായി വിഷു ആഘോഷിക്കാം. കഴിഞ്ഞ വിഷുവിന് കിട്ടിയ വിഷുകൈനീട്ടം എടുത്തുവച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കായി ചിലവഴിക്കാം. അല്ലെങ്കില്‍ ഉറ്റവരെന്ന് കരുതി അവരുടെ പുഞ്ചിരിക്കായി കുറച്ചു പണം ചിലവഴിക്കാം. വിഷുകൈനീട്ടവും വിഷുക്കോടിയും അവര്‍ക്ക് നല്‍കാം. കൂടെയിരുന്ന് സദ്യ കഴിക്കാം. സന്തോഷത്തോടെ പായസം കുടിക്കാം. വിഷു എന്നാല്‍ തുല്യത എന്നാണല്ലോ അര്‍ത്ഥം. അവരും നമ്മളും തുല്ല്യരാണെന്നും അവര്‍ക്കൊപ്പം നമ്മളുണ്ടെന്നും ഉള്ള ആശ്വാസമേകാം. ### 4. കണിവയ്ക്കൽ മത്സരം ഫ്ളാറ്റില്‍ ജീവിക്കുന്നവര്‍ക്ക് വിഷു കൂടുതല്‍ രസകരമാക്കാന്‍ ഒരു മത്സരം നടത്താം. കണിവയ്ക്കല് മത്സരം. ഓരോ ഫ്ലാറ്റിലെയും ആള്ക്കാര് അവരുടെ വീട്ടില്‍ കണിവയ്ക്കണം. കണിയൊരുക്കാനായി അരി, നെല്ല്, കോടി മുണ്ട്, വാൽക്കണ്ണാടി, സ്വർണ്ണം, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, ചക്കപ്പഴം, മാമ്പഴം, പഴം, നാളികേര പാതികൾ, തിരി കൊളുത്തി വയ്ക്കാനായി വിളക്ക്, വെള്ളം നിറച്ച് വച്ച കിണ്ടി, കൃഷ്ണ വിഗ്രഹം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരു ഉരുളിയിൽ വച്ച് കണിയൊരുക്കാം. ഓണത്തിന് പൂക്കളമത്സരം നടത്തുന്നപോലെ തന്നെ ഓരോ വീട്ടിലും പോയി വച്ചിരിക്കുന്ന കണി എങ്ങനെയുണ്ടെന്ന് നോക്കാം. വിധി നിര്‍ണ്ണയിക്കാന്‍ നിഷ്പക്ഷരായിട്ടുള്ള ആള്‍ക്കാരെ നിയോഗിക്കാം. അതൊരു ആഘോഷമാക്കി മാറ്റാം. മത്സരം കണിവയ്ക്കുന്നതില് മാത്രം ഒതുക്കണ്ട. മറ്റ് മേഖലകളിലും മത്സരം വയ്ക്കാം. മികച്ച സദ്യ, നല്ല പായസം പോലുള്ള ഇനങ്ങളിലും മത്സരം വയ്ക്കാം. ഈ വിഷു മത്സരങ്ങളിലൂടെയും ഒത്തൊരുമയിലും ആഘോഷിക്കാം. ### 5. കൃഷി തുടങ്ങാം <br/>  <br/> വിഷു മലയാളികള്‍ക്ക് ഒരു കാര്‍ഷികോത്സവം കൂടിയാണ്. പണ്ട് കാലത്ത് വിഷുവിനോട് അനുബന്ധിച്ച് പാടത്തും തങ്ങളുടെ കൃഷി സ്ഥലങ്ങളിലും കര്‍ഷകർ ചെയ്യുന്ന പല ആചാരങ്ങള്‍ ഉണ്ടായിരുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ഇതിനെ പിന്തുടര്ന്നു തന്നെ നമുക്കും ഒരു കൃഷി തുടങ്ങാം. പാടത്ത് വിത്ത് വിതയ്ക്കാനോ തോപ്പില്‍ തെങ്ങ് വയ്ക്കാനോ കഴിയണം എന്നില്ല. ഒരു ചെറിയ കവറില്‍ കുറച്ച് മണ്ണെടുത്ത് അതില്‍ പഴുത്ത മുളകിന്റെ വിത്ത് പാവിയാലും മതി. പല പച്ചക്കറി വിത്തുകള്‍ ഇപ്പോള്‍ സുലഭമായി വാങ്ങാന്‍ കിട്ടും. തൊടിയിലോ വീടിന്റെ ടെറസ്സിലോ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലോ ഒക്കെ നമുക്ക് ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് ചെറിയ കൃഷി തുടങ്ങാവുന്നതാണ്. ഈ വിഷു അതിനുള്ള കാരണമാകട്ടെ. ### 6. വിഷു കഞ്ഞി വയ്ക്കാം പലയിടത്തും പ്രചാരമുള്ള വിഷു വിഭവമാണ് വിഷു കഞ്ഞി അഥവാ വിഷു കട്ട. പ്രഭാതഭക്ഷണം ആണ്. കേരളത്തിൽ തൃശ്ശൂർ ഭാഗത്താണ് ഇത് കൂടുതൽ കണ്ടു വരുന്നത്. ഈ വിഷുവിന് നമുക്ക് അതൊന്ന് ഉണ്ടാക്കിനോക്കാം. വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍. വിഷു ദിവസം വ്യത്യസ്തമായ വിഭവവും ആവും. അരി നാളികേരപ്പാലിൽ വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചെടുത്താണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. അത് വറ്റിക്കാതെ ചെയ്താൽ അത് വിഷുകഞ്ഞി ആയി. ഇത്രയും ലളിതമായും വേഗത്തിലും ഉണ്ടാക്കാന്‍ പറ്റുന്ന പ്രാതല്‍ ഈ വിഷുവിന് നമുക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. ഇതിൽ കുറച്ച് നെയ്യോ ശർക്കര ചിരണ്ടിയിട്ടോ മധുരം കൂട്ടിയും കഴിക്കാവുന്നതാണ്. ചിലര്‍ ഇതിന്റെ കൂടെ മത്തനും പയറും എരിശ്ശേരി കൂട്ടി കഴിക്കാറുണ്ട്. പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കാവുന്ന ഒരു പോഷകാഹാരം കൂടിയാണ് ഈ വിഷുകഞ്ഞി അഥവാ വിഷുകട്ട. ### 7. പടക്കം പൊട്ടിക്കാം <br/>  <br/> കൈനീട്ടം മാറി കഴിഞ്ഞാല്‍ ഉടനെ പടക്കം പൊട്ടിക്കാനുള്ള പാച്ചിലാണ് കുട്ടികള്‍ക്ക്. വിഷു, മലയാളികൾക്ക് പടക്കം പൊട്ടിക്കുന്നതിന്റെയും ആഘോഷം ആണ്. കേരളത്തിന് പുറത്തുള്ളവരും ഫ്ലാറ്റില്‍ ജീവിക്കുന്നവരും പടക്കം പൊട്ടിച്ചുള്ള വിഷു ആഘോഷം കുറവായിരിക്കും. എങ്കിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കമ്പിത്തിരി, മത്താപ്പ് പോലുള്ളവ കത്തിച്ചു വിഷു ആഘോഷിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ### 8. ചക്ക വറുത്ത് വിൽക്കാം വിഷുക്കാലത്ത് വിളയുന്ന വിഭവങ്ങളാണ് ചക്കയും മാങ്ങയും. അതുകൊണ്ടുതന്നെ വിഷു എന്നത് ചക്കയും മാമ്പഴവും കൊണ്ടുള്ള ഉത്സവം തന്നെ. വിഷുവിഭവങ്ങളില്‍ ഏറ്റവും കേമന്‍ ചക്ക വറുത്തത് തന്നെ. ഓണത്തിന് കായ വറുത്തത് പോലെതന്നെ പ്രധാനമാണ് വിഷുവിന് ചക്ക വറുത്തത്. ഇത്തവണ അതൊരു ബിസിനസ്സ് ആക്കിയെടുത്താലോ? വിഷുവിന് മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൂട്ടുകാരെയും കൂട്ടാം. തൊടിയിലുള്ള ചക്ക പറിച്ചോ അല്ലെങ്കില്‍ ചക്ക വാങ്ങിയോ കൂട്ടുകാരുമൊത്ത് ചക്ക വെട്ടി പൊളിച്ച് നുറുക്കി വറുത്തെടുക്കാം. നല്ല വെളിച്ചെണ്ണയില്‍ തന്നെ ചക്ക വറുത്താല്‍ നല്ല സ്വാദായിരിക്കും. ഉപ്പിടാന്‍ മറക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. പുതുതായി പരീക്ഷങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വറുത്ത് കോരിയ ചക്കയില്‍ കുറച്ച് മുളകുപൊടിയോ കുരുമുളക് പൊടിയോ വിതറി ചക്കവറുത്തത് പ്രത്യേകതയുള്ളതാക്കാം. ഈ ചക്ക വറുത്തത് പാക്കറ്റുകളിലാക്കി ഓരോ വീട്ടിലും കൊണ്ടുപോയി വില്‍ക്കാം. മിതമായി വിലയീടാക്കിയാല്‍ എല്ലാവരും വാങ്ങും. വേഗതയുള്ള ഈ ജീവിതത്തില്‍ വീട്ടിലുണ്ടാക്കിയ ചക്ക വറുത്തത് ഇന്‍സ്റ്റന്റ് ആയി കിട്ടിയാല്‍ ആരാണ് വാങ്ങിക്കാത്തത്. അത് വില്‍ക്കുക വഴി നിങ്ങള്‍ക്ക് വിഷു ആഘോഷിക്കാനുള്ള വരുമാനവും ആവും. ഇതേ രീതിയില്‍ തന്നെ ചക്ക പ്രഥമനും വില്‍ക്കാം. ### 9. ഒരു സിനിമ കാണാം കുടുംബത്തിലെ മൂത്തവരും ഇളയവരും കൂട്ടുകാരും എല്ലാവരും ഒത്തുചേരുന്ന വിഷുദിനത്തിൽ ഒരു സിനിമ കാണാൻ ശ്രമിക്കാം. വീട്ടിലിരുന്നു തന്നെ സിനിമ കണ്ടാല്‍ വീട്ടിൽ തന്നെ ഒരു തീയറ്റർ പ്രതീതി ആവും. വിഷു ദിനത്തിൽ പല ചാനലുകളും പുതിയ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇഷ്ടം പോലെ സിനിമ കാണാൻ അവസരവുമുണ്ട്. അല്ലെങ്കില്‍ ഈ വിഷുവിന് രണ്ട് സൂപ്പര്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഇറങ്ങുന്നുണ്ട്. കന്നഡ സിനിമ കെ.ജി.എഫും തമിഴ് ചിത്രം ബീസ്റ്റും. കുറെ കാലത്തിന് ശേഷം കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയി സിനിമ കാണാനുള്ള അവസരമാണ്. ### 10. വീട് വൃത്തിയാക്കാം ഒന്നു മനസ്സുവച്ചാല്‍ വീട് വൃത്തിയാക്കുന്നതും വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷമായി മാറ്റാം. വിഷു ദിവസത്തിന് തലേ നാള് ആണ് ശരിക്കും വീട് വൃത്തിയാക്കല്‍ എന്ന ചടങ്ങ് നടക്കുന്നത്. ഒരു പുതിയ വര്‍ഷം വരവേല്‍ക്കാന്‍ വീടിനെക്കൂടി വൃത്തിയാക്കി ഒരുക്കിനിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. വീടും പരിസരവും വൃത്തിയാക്കി ബാക്കിയുള്ള സാധങ്ങള്‍ പറമ്പില്‍ ഇട്ടു കത്തിക്കുന്നു. ഫ്ലാറ്റിലെ ജീവിതത്തിലും ഈ മാതൃക ഇത്തവണ നമുക്ക് പകര്‍ത്താവുന്നതാണ്. ഓരോ പണികളും കുടുംബത്തിലെ ഓരോരുത്തര്ക്കായിട്ടു വീതിച്ചുനല്കാം. അടിച്ചു വാരുന്നതും, തുടയ്ക്കുന്നതും, അടുക്കി വയ്ക്കുന്നതും മറ്റും ഓരോ ആള്‍ക്കാര്‍ക്കും കൊടുത്ത് അതൊരു മത്സര ബുദ്ധിയോടെ ചെയ്തുതീര്‍ക്കാം. വീട് വൃത്തിയായി വിഷുവിനെ വരവേല്‍ക്കാനായി ഒരുങ്ങുകയും ചെയ്യാം. എല്ലാവര്ക്കും ഇത് ഒരു ആഘോഷമാവുകയും ചെയ്യും. ### 11. ക്ഷേത്ര ദർശനം നടത്താം വിഷു ദിവസം രാവിലെ കണികണ്ടും, പടക്കം പൊട്ടിച്ചും കഴിഞ്ഞതിനു ശേഷം ആരും ഉറങ്ങാറില്ല. എല്ലാവരും നേരെ പോയി കുളിച്ച് പുതിയ വസ്ത്രങ്ങളും അണിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാവും. വിഷുദിവസം കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണവിഗ്രഹത്തിന്റെ മുന്നില്‍ വിഷുക്കണി വച്ചിട്ടുണ്ടാകും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷു എന്നത് ആഘോഷം തന്നെയാണ്. അന്നേ ദിവസം കണികാണാനായി ക്ഷേത്രത്തില്‍ എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഈ വിഷുവിന് നമുക്കും അടുത്തുള്ള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം തൊഴാന്‍ പോകാം. ദേവനെ പ്രാര്‍ഥിച്ച് അവിടെയുള്ള വിഷുക്കണി കാണാം. ### 12. വീട്ടിലിരുന്ന് വിഷു ആഘോഷിക്കാം വീട്ടില്‍ വയസ്സായവര്‍ ഉണ്ടെങ്കില്‍, യാത്ര ചെയ്യാനൊന്നും പറ്റാത്തവരാണെങ്കില്‍ അവര്‍ക്കും വിഷു ആഘോഷിക്കണ്ടേ? അവരുടെ കൂടെയിരുന്ന് നമുക്കും ആഘോഷിക്കാം. സാധാരണ വിഷുദിവസത്തില്‍ ചെയ്യുന്നപോലെ രാവിലെ എഴുന്നേറ്റ് കണി കാണാം. മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങാം. ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കാം. ഒരുമിച്ച് പടക്കം പൊട്ടിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ഒത്തൊരുമിച്ച് ഒരു സദ്യ ഉണ്ടാക്കി കഴിക്കാം. ഇങ്ങനെ പരമ്പരാഗത രീതിയില്‍ തന്നെ വിഷു ആഘോഷിക്കാം. ഇത്തരം പ്രവര്‍ത്തികളിലൂടെ സമ്പല്സമൃദ്ധമായ ഒരു വിഷു നമുക്ക് ആഘോഷിക്കാം. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.