Katha

പ്ലസ് ടു കഴിഞ്ഞു എതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം?

Apr 26, 2022
പ്ലസ് ടു കഴിഞ്ഞു എതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം?

നമ്മളുടെ ഭാവി അഥവാ മുന്നോട്ടുള്ള തീരുമാനങ്ങളുടെ കാൽവയ്പ് പ്ലസ് ടു കഴിഞ്ഞു തുടങ്ങുന്നു എന്ന് വേണം കരുതാൻ. എല്ലാ രക്ഷകർത്താ ക്കൾക്കും ഇതിൽ ഒരു പ്രധാന പങ്ക് ഉണ്ടെന്നു വേണം പറയാൻ. കുട്ടികളെ നല്ല ഉപരിപഠനത്തിനു വഴി തിരിച്ചു വിടാനും അവർക്കു ഒരു സപ്പോർട്ട് കൊടുക്കാനും രക്ഷകർത്താക്കൾക്ക് കഴിയും. പല കുട്ടികൾക്കും വിവിധ തരത്തിലുള്ള അഭിരുചികൾ ഉണ്ടെന്നു തന്നെ പറയാം. കുട്ടികളുടെ താല്പര്യത്തെ ആശ്രയിച്ചു തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ അവർക്കു തീർച്ചയായും വിജയം കൈവരിക്കാനാകും. പണ്ട് കാലങ്ങളിൽ എഞ്ചിനീയറിംഗ് വിഷയങ്ങളും സയൻസ് വിഷയങ്ങളും മാത്രമാണ് കുട്ടികൾ തിരഞ്ഞെടുത്തിരുന്നത്. ഇന്ന് അതിൽനിന്നും വേറിട്ടു ചിന്തിക്കാൻ തുടങ്ങി എന്നു വേണം പറയാൻ .

എഞ്ചിനീയറിംഗ് വിഷയങ്ങളും സയൻസ് വിഷയങ്ങളും അല്ലാതെ വേറെ വിഷയങ്ങൾ തിരഞ്ഞെടുത്തു ജീവിതത്തിൽ വിജയക്കൊടി പാറിച്ചവരും നമുക്കിടയിൽ ഉണ്ട്.

പ്ലസ് ടു കഴിഞ്ഞു തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി കോഴ്‌സുകൾ ഇന്ന് നിലവിൽ ഉണ്ട്. അവയിൽ ചിലതു താഴെ കൊടുത്തിരിക്കുന്നു.

 • ബി.ആർക്ക്
 • ബി ബി എ LLB
 • ബി.ഫ്.എ.
 • ബി ബി എ .ഏവിയേഷൻ
 • ചാർട്ടേർഡ് അക്കൗണ്ടൻസി
 • ബി.സ്.സി.ജേർണലിസം
 • ബി.സ്.സി വിഷൽ കമ്മ്യൂണിക്കേഷൻ
 • ബാച്‌ലർ ഓഫ് ഡിസൈൻ
 • ബി.സ്.സി ഫാഷൻ ഡിസൈനിങ്
 • ബി.സ്.സി ഹോട്ടൽ മാനേജ്മെൻറ്
 • ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിൽ
 • ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്
 • ബി .എ .ട്രാവൽ ആൻഡ് ടൂറിസം
 • ഡിപ്ലോമ ഇൻ മൾട്ടീമീഡിയ ,3D അനിമേഷൻ & വിഷൽ ഇഫക്ട്സ്
 • ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ്
 • ഡിപ്ലോമ ഇൻ ഇവന്റ് മാനേജ്മെന്റ്
 • ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി
 • ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്
 • ഡിപ്ലോമ ഇൻ റീട്ടെയിൽ മാനേജ്‌മെന്റ്
 • ഡിപ്ലോമ ഇൻ ടി .വി റിപ്പോർട്ടിങ് ആൻഡ് ആങ്കറിങ്ങ്
 • ഡിപ്ലോമ ഇൻ മീഡിയ സ്റ്റഡീസ്
 • ഡിപ്ലോമ ഇൻ മാസ് കമ്മ്യൂണിക്കേഷൻ

1. ബി.ആർക്ക് കോഴ്സ്

Architect

സയൻസ് വിഷയം എടുത്ത് പ്ലസ്ടു 50 % മാർക്കും NATA എന്നുള്ള എൻട്രൻസ് എക്സാം വിജയിക്കുകയും ബി ആർക്ക് അഡ്മിഷൻ എടുക്കുവാൻ നിർബന്ധം ആണ് .

2. ബി.ബി.എ. LLB

പ്ലസ്ടു ഏതു വിഷയം എടുത്താലും ഈ കോഴ്സ്നു അഡ്മിഷൻ എടുക്കാവുന്നതാണ്.ഒരുപാട് തൊഴിൽ അവസരങ്ങളും ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ നേടാനാകും. Common Law Admission Test (CLAT) നാഷണൽ ലെവൽ അഡ്മിഷനു വേണ്ടിയും Kerala Law Entrance Exam (KLEE) കേരളത്തിലെ അഡ്മിഷൻസ്നു വേണ്ടിയും കുട്ടികൾക്ക് എഴുതാവുന്ന എൻട്രൻസ് പരീക്ഷകൾ ആണ്.

3. ബി.ഫ്.എ.

പ്ലസ് ടു 50 % മാർക്ക് ഉണ്ടെങ്കിൽ ഈ കോഴ്സ് തിരഞ്ഞെടുക്കാം.വരയ്ക്കാൻ കുറച്ചു കഴിവുകൂടി ഉണ്ടെങ്കിൽ ഈ കോഴ്സ് വളരെ ഉപകാരപ്രധമാകും .

4. ബി.ബി.എ. ഏവിയേഷൻ

Aviation

3 വർഷത്തെ ഡിഗ്രി പ്രോഗ്രാം ആണ് ഇതു .ഏവിയേഷൻ രംഗത്തു വെന്നിക്കൊടി പറിക്കാൻ ഈ ഒരു കോഴ്സ് കുട്ടികൾക്ക് ഉപകരിക്കും . ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഏറെ തൊഴിൽ സാദ്ധ്യതകൾ ഉണ്ട്.

5. ചാർട്ടേർഡ് അക്കൗണ്ടൻസി

Common Proficiency Test എന്നൊരു എൻട്രൻസ് പരീക്ഷ ഇതിനുണ്ട് . അക്കൗണ്ടിംഗ് ഇഷ്ടമുള്ള കുട്ടികൾക്ക് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ ഉന്നത വിജയത്തിൽ എത്തിച്ചേരാവുന്നതാണ്

6. ബി.സ്.സി. ജേർണലിസം

75 കോളേജുകൾ ഇന്ന് കേരളത്തിൽ ഉണ്ട്. ഇഷ്ടാനുസരണം എഴുതാനും വായിക്കാനും ഇഷ്ടമുള്ളവർക്കും പൊതുകാര്യങ്ങളിൽ ഉള്ള അറിവ് മീഡിയകളിലൂടെ പുറം ലോകത്തെ അറിയിക്കാനും ഈ കോഴ്സ് ഉപകരിക്കും.

7. ബി.സ്.സി. വിഷ്വൽ കമ്മ്യൂണിക്കേഷൻ

ആനിമേഷൻ, ഡ്രോയിംഗ്, മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, റൈറ്റിംഗ്, അഡ്വർടൈസിംഗ്, ഫിലിം ആൻഡ് വീഡിയോ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ വിഷയങ്ങളുടെ പഠനം ഉൾക്കൊള്ളുന്ന 3 വർഷത്തെ ബാച്‌ലർസ് പ്രോഗ്രാമാണ് ബി എസ്‌ സി വിഷ്വൽ കമ്മ്യൂണിക്കേഷൻ. വിഷ്വൽ കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കിയ ശേഷം പ്രിൻറ്റ് ആൻഡ് പ്രൊഡക്ഷൻ, മീഡിയ, ഫോട്ടോഗ്രാഫി, ജേർണലിസം, പരസ്യ വ്യവസായം, സിനിമാ വ്യവസായം, സിനിമയുടെയും.ഉള്ളടക്കത്തിൻറ്റെയും,നിർമ്മാണം, ഫ്രീലാൻസിങ് തുടങ്ങി നിരവധി മേഖലകളിലും നിയമനം ലഭിച്ചേക്കാം.

വിഷ്വൽ കമ്മ്യൂണിക്കേഷൻ പ്രൊഫഷനുകൾക്ക് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്, കാരണം ഈ മേഖലയിലെ അറിവ് എങ്ങനെ നിറവേറ്റാം എന്നതിനെക്കുറിച്ചുള്ള ധാരണയും ഒരു വാണിജ്യം മുതൽ ഒരു പുതിയ വെബ്‌സൈറ്റ് വരെയുള്ള എല്ലാ കാര്യങ്ങളിലും ആശയങ്ങൾ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ, സാങ്കേതിക വൈദഗ്ധ്യം എന്നിവ ഇതിൽ സംയോജിപ്പിക്കുന്നു. ഒരുപാട് തൊഴിൽ സാദ്ധ്യതകൾ ഉള്ള ഒരു കോഴ്സ് ആണിത് എന്ന് പറയാം .

8. ബാച്‌ലർ ഓഫ് ഡിസൈൻ

Design

ഈ കോഴ്സ് ലേക്ക് ഓൾ ഇന്ത്യ ലെവൽ അഡ്മിഷൻ നേടുന്നതിന് വിവിധ തരം എൻട്രൻസ് പരീക്ഷകൾ നിലവിൽ ഉണ്ട്. ബാച്‌ലർ ഓഫ് ആർക്കിടെക്ചർ പോലെ ഒരു കോഴ്സ് ആണിത്. ബിൽഡിങ് ഡിസൈനിങ് നെ കുറിച്ച് നല്ല ഒരു പരിജ്ഞാനം നേടാനാകുന്നു ഈ കോഴ്‌സിലൂടെ ഒരുപാട് തൊഴിൽ സാദ്ധ്യതകൾ ഉള്ള ഒരു കോഴ്സ് ആണ് ഇത്.

9. ബി.സ്.സി. ഫാഷൻ ഡിസൈനിങ്

വസ്ത്ര വ്യാപാര രംഗത്ത് അറിവും കഴിവുകളും ഉള്ള കുട്ടികൾക്ക് ഇന്ത്യ യിലും പുറത്തും തൊഴിൽ സാധ്യതകൾ ഏറെ ആണ്. ഈ കോഴ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ സ്വന്തമായി ബിസിനസ് അല്ലെങ്കിൽ ഒരു നല്ല ഫാഷൻ ഡിസൈനർ ആയി മാറാൻ കഴിയുന്നു.

10. ബി.സ്.സി. ഹോട്ടൽ മാനേജ്മെൻറ്

ഇതു ഒരു പ്രൊഫഷണൽ കോഴ്സ് ആണ്. പാചകകലയോട് അഭിരുചി ഉള്ളവർക്ക് ഈ കോഴ്സ് ഉപകരിക്കും. നാഷണൽ ലെവൽ അഡ്‌മിഷൻ എൻട്രൻസ് പരീക്ഷ നിലവിൽ ഉണ്ട് .

11. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്.

ഇൻ്റർനെറ്റും മറ്റ് ഡിജിറ്റൽ ആശയവിനിമയങ്ങളും ഉപയോഗിച്ച് ആവശ്യമുള്ള ഉപഭോക്താക്കളുമായി കണക്റ്റുചെയ്യുന്നതിനുള്ള ബ്രാൻഡുകളുടെ പ്രമോഷനാണ് ഓൺലൈൻ മാർക്കറ്റിംഗ് എന്ന് അറിയപ്പെടുന്ന ഡിജിറ്റൽ മാർക്കറ്റിങ് . ഈ വിഷയത്തിനെ കുറിച്ചു നന്നായി മനസിലാക്കിയതിനു ശേഷം സ്വന്തമായി ഇതു ചെയ്യാവുന്നതാണ് .

12. ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്

Yoga

ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് എന്നത് ഒരു ഓപ്പൺ ഡിസ്റ്റൻസ് ആൻഡ് ഫ്ലെക്സിബിൾ ലേണിംഗ് പ്രോഗ്രാം ആണ്.യോഗയുടെ പരിശീലനം ലഭിച്ച പരിശീലകരുടെ ആവശ്യം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യോഗ വിദ്യാഭാസത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനും ഈ കോഴ്സ് വളരെയധികം സഹായിക്കുന്നു .

13. ബി.എ. ട്രാവൽ ആൻഡ് ടൂറിസം

വൈവിധ്യമാർന്ന സമ്പന്നമായ സംസ്കാരവും പൈതൃകവും കാരണം ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിന് വളരെയധികം തൊഴിൽ സാധ്യതകളും ഉണ്ട് . അതുകൊണ്ടു തന്നെ ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ ഒരുപാട് തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു.

14. ഡിപ്ലോമ ഇൻ മൾട്ടീമീഡിയ, 3D അനിമേഷൻ & വിഷ്വൽ ഇഫക്ട്സ്

മൾട്ടിമീഡിയ എന്നു പറഞ്ഞാൽ ഒരുകൂട്ടം മീഡിയകളുടെ ഒരു വർണപ്പകിട്ടുള്ള ലോകമാണ് .ഇതിൽ പലതരത്തിലുള്ള സോഫ്റ്റ്‌വെയർ നമുക്ക് പരിചയപ്പെടാം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, മോർഫിങ്, അനിമേഷൻ ,3D മോഡലിംഗ് ആൻഡ് മോഡലിംഗ് അങ്ങനെ ഒരുപാടു മേഖലകളിലേക്ക് എത്തി ചേരാൻ കഴിയുന്നു . അതുപോലെ സിനിമ രംഗത്തും അനിമേഷൻ രംഗത്തും ഒരുപോലെ തൊഴിൽ സാദ്ധ്യതകൾ ഉള്ള ഒരു കോഴ്സ് ആണിത്.

15. ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ്

Web Design

വെബ് ഡിസൈനിങ് ഡിപ്ലോമ എന്നത് സർവകലാശാലയെ ആശ്രയിച്ച് 1 വർഷം അല്ലെങ്കിൽ 2 വർഷം നീണ്ടുനിൽക്കുന്ന ഒരു കോഴ്‌സാണ്, അവിടെ ഉദ്യോഗാർത്ഥികൾ ഒരു വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്യുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കുന്നു. ഐടി മേഖലകളിലെ വൈദഗ്ധ്യമുള്ള മേഖലയാണ് വെബ് ഡിസൈനിങ്

16. ഡിപ്ലോമ ഇൻ ഇവൻറ്റ് മാനേജ്മെൻറ്റ്

ഇവൻറ്റ് മാനേജ്മെന്റിൽ ഒരു വർഷത്തെ ഡിപ്ലോമ ലെവൽ കോഴ്‌സാണ് ഡിപ്ലോമ ഇൻ ഇവൻറ്റ് മാനേജ്മെൻറ്റ്. ഹയർ & സീനിയർ സെക്കണ്ടറി ലെവൽ പാസായ ഉദ്യോഗാർത്ഥികൾ (10 + 2) ഈ കോഴ്സ് തിരഞ്ഞെടുക്കാം .സ്വന്തമായി ബിസിനസ്സ്‌ എന്ന ഒരു ആശയം വളർത്തി അതിലൂടെ ഉന്നതങ്ങളിൽ എത്തിച്ചേരാനും ഈ കോഴ്‌സിലൂടെ സാധിക്കുന്നു .

17. ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി

Photography

ഫോട്ടോഗ്രാഫിയിലെ ഡിപ്ലോമ ഒരു പ്രത്യേക കോഴ്‌സാണ്, ഇവിടെ വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രാഫിയുടെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന വിപുലമായ ഒരു പരിശീലനത്തിലൂടെ വ്യത്യസ്ത വിഷയങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു .ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും ഒരു നല്ലഫോട്ടോ എന്താണെന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് നൽകുക എന്നതാണ് ഈ പ്രോഗ്രാമിന്റെ വ്യാപ്തി. അനവധി തൊഴിലവസരങ്ങൾ ഇതിലൂടെ നേടാനാകും .

18. ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ്

കെട്ടിടങ്ങൾ, മാളുകൾ, റെസ്റ്റോറന്റുകൾ, എയർപോർട്ടുകൾ, എക്സിബിഷൻ ഹാളുകൾ, കോൺഫറൻസ് സെന്ററുകൾ, തിയേറ്ററുകൾ, ടിവി, ഫിലിം സ്റ്റുഡിയോകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള എല്ലാവരും ഇന്റീരിയർ സ്പേസ് കൂടുതൽ മനോഹരവും സുരക്ഷിതവും വിശാലവും പ്രവർത്തനക്ഷമവുമാക്കാൻ ആഗ്രഹിക്കുന്നു.ഈ കോഴ്‌സിലൂടെ നമുക്കു ഇന്റീരിയർ ഡിസൈനിങ് എന്നതിനെക്കുറിച്ചു ഒരു അറിവുനേടാൻ കഴിയുന്നു .

19. ഡിപ്ലോമ ഇൻ റീട്ടെയിൽ മാനേജ്‌മെന്റ്

ഈ കോഴ്‌സ് ഒരു ബിസിനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥികൾ അടിസ്ഥാനപരമായി പഠിക്കുകയും അവർക്ക് പിന്നീട് അവരുടെ സ്വന്തം ബിസിനസ്സ് പ്രോജക്റ്റുകളിൽ പ്രയോഗിക്കാൻ കഴിയുന്ന തത്ത്വങ്ങൾ നൽകുകയും ചെയ്യുന്നു.

ഈ കോഴ്‌സ്, വർക്ക് ബിസിനസ് റെഗുലേഷൻ നന്നായി കൈകാര്യം ചെയ്യപ്പെടുന്ന ബിസിനസ്സുകൾ സൃഷ്ടിക്കാൻ പ്രയോഗിക്കാവുന്ന ഘടനകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിഷയങ്ങളിൽ തൊഴിൽ ശ്രേണികളും മാനേജ്‌മെന്റ് ഘടനകളും ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്കു , മറ്റ് മാർക്കറ്റിംഗ്, ബിസിനസ് കോഴ്‌സുകളിൽ പഠിപ്പിക്കുന്ന ആശയവിനിമയ തത്വങ്ങൾ ഉപയോഗിച്ച് ബിസിനസ്സ് നിർമ്മിക്കുന്നതിന് വെബ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിവ് നേടാൻ കഴിയുന്നു. ഈ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡം 10+2 പരീക്ഷയിൽ 50%-60% മൊത്തം മാർക്ക് മാത്തമാറ്റിക്‌സ് ഒരു വിഷയമാക്കിയാണ്. സാധാരണയായി, സർവ്വകലാശാലകൾക്ക് 50%-60% മാനദണ്ഡത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും മികച്ച 4 വിഷയങ്ങളുടെ മാർക്ക് മാത്രമേ ആവശ്യമുള്ളൂ, എന്നാൽ ഗണിതശാസ്ത്രം ആ വിഷയങ്ങളിൽ ഒന്നായിരിക്കണം

20. ഡിപ്ലോമ ഇൻ ടി.വി. റിപ്പോർട്ടിങ് ആൻഡ് ആങ്കറിങ്ങ്

Reporter

ടിവി വാർത്താ അവതാരകൻ അല്ലെങ്കിൽ പ്രോഗ്രാം അവതാരകൻ - അത് വാർത്തയോ സിനിമയെയോ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമോ കോമഡി ഷോയോ റിയാലിറ്റി ഷോയോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടോ ആകട്ടെ - ഏതെങ്കിലും തരത്തിലുള്ള വാർത്തകളോ പ്രോഗ്രാമുകളോ നൽകുന്ന ഒരു വ്യക്തിയാണ്. നന്നായി ആളുകളോട് ഇടപഴകുവാനും ആശയവിനിമയം നടത്തുവാനും കഴിവുള്ളവർക്ക് ഇ കോഴ്സ് വളരെ ഉപകാരപ്രദമാകും.

21. ഡിപ്ലോമാ ഇൻ മീഡിയ സ്റ്റഡീസ്

ഡിപ്ലോമ ഇൻ മീഡിയ സ്റ്റഡീസ് എന്നത് വാർത്തകളിലും വിവര നിർമ്മാണത്തിലും നവമാധ്യമങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പഠന മേഖലയാണ്, നവമാധ്യമ ജേണലിസ്റ്റുകൾ, മാനേജർമാർ, സംരംഭകർ, ഫോട്ടോഗ്രാഫർമാർ, ഗ്രാഫിക് ഡിസൈനർമാർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ വ്യക്തികളെ സജ്ജമാക്കുന്നു.

22. ഡിപ്ലോമ ഇൻ മാസ് കമ്മ്യൂണിക്കേഷൻ

മാസ് കമ്മ്യൂണിക്കേഷനിൽ തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ജേണലിസം, പബ്ലിക് റിലേഷൻസ് (പിആർ), അഡ്വർടൈസിംഗ്, ഇവൻറ് മാനേജ്‌മെന്റ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, ഫിലിം ഡയറക്ഷൻ, ആങ്കറിംഗ് തുടങ്ങിയ കോഴ്‌സുകൾ പഠിക്കാം. വളരെ അധികം തൊഴിൽ സാദ്ധ്യതകൾ ഇതിലൂടെ നേടാനാകും .

continue reading.

യു‌ പി‌ എസ്‌ സി നേടാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍

യു‌ പി‌ എസ്‌ സി നേടാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍

Sep 13, 2022
എന്താണ് നീറ്റ് പരീക്ഷ? നീറ്റ്‌ പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം

എന്താണ് നീറ്റ് പരീക്ഷ? നീറ്റ്‌ പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം

May 3, 2022
എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
download katha app