നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?
നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണെന്ന് ഓപ്ര വിന്ഫ്രിയെപ്പോലുള്ള പ്രശസ്തര്‍ പറഞ്ഞിട്ടുണ്ട്. അതിനെ അവര്‍ മാനിഫെസ്റ്റേഷന് എന്ന പേരിട്ട് വിളിക്കുന്നു.
ഇത് ഒരു മായാജാലമോ രഹസ്യമോ അല്ല. ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതുമല്ല ഇത്. മാനിഫെസ്റ്റേഷന് കൊണ്ടുള്ള വിജയത്തിനായി, നിങ്ങളുടെ ഉദ്ദേശം സജ്ജീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കുകയും ആ അമൂര്‍ത്തമായ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളുകയും വേണം.
അത്തരത്തില്‍ ഒരു ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും- എങ്ങനെ റിലാക്സ് ആയി ഇരിക്കാം, എങ്ങനെ ക്ഷമാശീലം വളര്‍ത്താം, ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍, ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താന്‍- അതൊക്കെ സാധ്യമാക്കിയെടുക്കാന്‍ വിഷന്‍ ബോര്‍ഡ് ഒരു മികച്ച ഉപകരണമാണ്.
വിഷന്‍ ബോര്‍ഡ് എന്നാല്‍ എന്ത്?
ഒരു വിഷന്‍ ബോര്‍ഡ് എന്നത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളുടെയോ സൂചനയുടെയോ ഒരു കൊളാഷ് ആണ്.
നിങ്ങള്‍ക്ക് മാഗസിന് കട്ട് ഔട്ടുകള്‍, ഡ്രോയിങ്ങുകള്‍. എഴുത്തുകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാം.
വിഷന്‍ ബോര്‍ഡുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിയമങ്ങളൊന്നുമില്ല. കാരണം അത് ദൈനംദിന അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ക്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്.
ചില വിഷന്‍ ബോര്‍ഡുകള്‍ ഒരു ആശയത്തില്‍ ഊന്നിയതായിരിക്കാം, എന്നാല്‍ മറ്റ് ചിലത് നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ വലിയ ചിത്രത്തിലേക്ക് ഊന്നിയതായിരിക്കാം.
വിഷ്വല്‍ ബോര്‍ഡ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ?
മനശാസ്ത്ര ഗവേഷണ പ്രകാരം, വിഷ്വലൈസേഷന്‍ പോലുള്ള മാനസിക പരിശീലനങ്ങള്‍, പ്രചോദനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.
ഒരു പഠനത്തില്‍ കായിക താരങ്ങളില്‍ വിഷ്വലൈസേഷന്‍ ശാരീരിക പരിശീലനം പോലെ തന്നെ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിഷ്വലൈസ് ചെയ്യുന്നത്, നിങ്ങളുടെ സ്വപ്ന ജീവിതം സൃഷ്ടിക്കുന്നതിന് ലക്ഷ്യങ്ങള്‍ സജീകരിക്കാനും നിങ്ങളുടെ മാനസികാവസ്ഥ രൂപപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ഉപകരണമാണ്.
വിഷ്വലൈസേഷന്‍ എന്നത് വെറുതെ ഒരു ബോര്‍ഡില്‍ ചിത്രം വച്ച് നിങ്ങള്‍ക്ക് വേണ്ടത് മാനിഫെസ്റ്റ് ചെയ്യുകയോ ആകര്‍ഷണ നിയമം ഉപയോഗിക്കുകയോ ചെയ്യുന്നതല്ല. ഇതെല്ലാം തലച്ചോറിന്റെയും പ്രവര്‍ത്തനം ഉള്‍ക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെ തലയിലെ ഒരു അരിപ്പയാണ് റെക്റ്റിക്കുലര് ആക്റ്റിവേഷന്‍ സിസ്റ്റം (ആര്‍എഎസ്). നിങ്ങളുടെ വിഷന്‍ ബോര്‍ഡിലെ ചിത്രങ്ങള്‍ നിരന്തരം കാണുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അരിച്ചെടുക്കാന്‍ നിങ്ങളുടെ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങൾ ഒരു വിഷ്വല്‍ ബോര്‍ഡ് സൃഷ്ടിച്ച് അത് ഇടയ്ക്കിടെ കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ദിവസം മുഴുവനും വിഷ്വലൈസേഷനും നിങ്ങളുടെ ലക്ഷ്യത്തിനെ ക്രമീകരിക്കുന്ന വ്യായാമങ്ങളും ചെയ്യുന്നു.
ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ കാണാനും ദൈനംദിന അടിസ്ഥാനത്തിൽ അവയിൽ എത്തിച്ചേരാനുള്ള ഒരു മാനസികാവസ്ഥ വികസിപ്പിക്കാനുമുള്ള മാര്‍ഗം നല്കുന്നു.
എങ്ങനെ ഒരു വിഷ്വല്‍ ബോര്‍ഡ് ഉണ്ടാക്കാം?
വിഷ്വല്‍ ബോര്‍ഡിന്റെ ഗുണങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അതെങ്ങനെ നല്ല രീതിയില്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയില്‍ ഉണ്ടാക്കാം എന്ന് നോക്കാം.
1. 10 മിനിറ്റ് വിഷ്വലൈസേഷന്‍ ചെയ്യാം
വിഷ്വല്‍ ബോര്‍ഡ് തയ്യാറാക്കാനായി ആദ്യമായി വേണ്ടത് നിങ്ങള്‍ക്ക് എന്താണ് ജീവിതത്തില്‍ വേണ്ടതെന്നും എവിടെയാണ് എത്തേണ്ടത് എന്നതുമായ ഉത്തമ ബോധ്യമാണ്. അതിനായി ഒരു നിമിഷം സ്വയം ചിന്തിക്കുക, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് കണ്ടെത്തുക.
ശാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ചിന്തകൾ സ്പഷ്ടമാക്കാനും ശാന്തമായ സംഗീതം സജ്ജീകരിക്കാനും കുറച്ച് സമയമെടുക്കുക. ഇത് ശാന്തവും ധ്യാനാത്മകവുമായ അനുഭവമായിരിക്കണം. നിങ്ങൾക്ക് ഇത് ചെയ്യാൻ 5-10 മിനിറ്റോ അല്ലെങ്കിൽ ആവശ്യമുള്ളിടത്തോളം സമയമോ എടുക്കാം.
- ഒരു പേനയും പേപ്പറും എടുക്കുക
- മനസ്സ് ശാന്തമാക്കാന്‍ കുറച്ച് ആഴത്തിലുള്ള ശ്വാസം എടുത്ത് വിടുക. മനസ്സ് ശാന്തമാകുന്നതുവരെ ഇത് തുടരുക.
- നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുക.
- എന്റെ ജീവിതം എങ്ങനെ ആയിരിക്കണം?
- എന്റെ വീട് എങ്ങനെ ഇരിക്കണം?
- എന്റെ ഭക്ഷണവും ആഹാര രീതികളും എങ്ങനെ ആയിരിക്കണം?
- എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ കൂടുതലായി ചെയ്യാനുണ്ട്?
- ശാരീരികപരമായി എങ്ങനെയാകണം?
- ഓരോ ദിവസവും എനിക്കു എങ്ങനെ അനുഭവപ്പെടണം?
- അടുത്ത വർഷം എന്ത് സാമ്പത്തിക, തൊഴിൽ ലക്ഷ്യങ്ങളാണ് ഞാൻ കൈവരിക്കാൻ ആഗ്രഹിക്കുന്നത്?
- അടുത്ത വർഷത്തെ എന്റെ സ്വപ്ന യാത്രാ സ്ഥലം ഏതാണ്?
- മനസ്സില്‍ തോന്നുന്നത് കുറിച്ചിടുക. ഒരു ചോദ്യം നിങ്ങളെ സംബന്ധിക്കുന്നതല്ലെങ്കില് അത് വിടുക. മറ്റൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. നിങ്ങളോട് തന്നെ വീണ്ടും വേറെ ചോദ്യങ്ങളും ചോദിച്ച് ഉത്തരം കണ്ടെത്തുക.
ഒരു മികച്ച വിഷ്വല്‍ ബോർഡ് നിർമ്മിക്കുന്നതിനുള്ള രഹസ്യം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈയക്ഷരത്തിലൂടെ പ്രകടിപ്പിക്കുക എന്നതാണ്. കയ്യക്ഷരങ്ങളില്‍ ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കുന്നതിന് ഒരു ഊര്‍ജ്ജസ്വലമായ ഒരു സ്വഭാവമുണ്ട്.
ഒരു വിഷൻ ബോർഡ് സൃഷ്ടിക്കാൻ കലാപരമായ കഴിവ് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തവും പോസിറ്റീവുമായ വീക്ഷണത്തോടെ ആരംഭിക്കാൻ വിഷന്‍ ബോര്‍ഡ് സഹായിക്കുന്നു എന്നേയുള്ളൂ. നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ഉത്തരങ്ങള്‍ പെട്ടെന്നു കിട്ടിയേക്കാം, ചിലപ്പോള്‍ സമയം എടുത്തേക്കാം. ഉത്തരങ്ങള്‍ സ്പഷ്ടമാക്കി എടുക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ജേര്‍ണലിങ്, ചിത്രം വര, ധ്യാനം, സംഗീതം അങ്ങനെ നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ പുറത്തുകൊണ്ടുവരുന്ന എന്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം.
നിങ്ങളുടെ ബോർഡ് ഒരു കാര്യത്തില്‍ ആരംഭിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ പൂർത്തിയാക്കുകയാണെങ്കിൽ നിരുത്സാഹപ്പെടരുത്, അതിനെ സർഗ്ഗാത്മക പ്രക്രിയ എന്ന് വിളിക്കുന്നു, അത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബോർഡ് സൃഷ്ടിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ച് നിങ്ങൾ കണ്ടെത്തുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.
2. വിഷന്‍ ബോര്‍ഡ് രൂപരേഖ തയ്യാറാക്കാം
അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ വിഷന്‍ ബോര്‍ഡിന് ഒരു രൂപരേഖ തയ്യാറാക്കുക എന്നതാണ്. വിഷ്വല്‍ ബോര്‍ഡില്‍ എന്തൊക്കെ വരണം എന്നത് ഇവടെ തീരുമാനിക്കാം.
ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന നിയമം, നിയമങ്ങളൊന്നുമില്ല എന്നതാണ്! നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള രസകരവും ക്രിയാത്മകവുമായ സമയമായിരിക്കണം ഇത്.
നിങ്ങളെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ എന്തും നിങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു വിഷ്വൽ പ്രാതിനിധ്യമായിരിക്കണം അത്. നിങ്ങളുടെ ബോർഡിന്റെ ഉദ്ദേശ്യം അതിലുള്ളതെല്ലാം പ്രാവര്‍ത്തികമാക്കുക എന്നതാണ്.
ഒരു വിഷൻ ബോർഡ് കിറ്റ് ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ സ്വന്തം വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും.
നിങ്ങളുടേതായവ സൃഷ്ടിക്കുന്നത് യഥാർത്ഥത്തിൽ പിന്തുടരാനും കൂടുതൽ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും നിങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കും. ഏതില്‍ നിന്നും നിങ്ങള്‍ക്ക് ആശയങ്ങള്‍ സ്വരുക്കൂട്ടാം. ചിത്രങ്ങള്‍, ഇഷ്ടപ്പെട്ട ഉദ്ധരണികള്‍, ഓര്‍മ്മകള്‍, പോസ്റ്റ് കാര്‍ഡുകള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
-
മാഗസിന് ചിത്രങ്ങള്‍ : നിങ്ങൾക്ക് എങ്ങനെ തോന്നണമെന്ന് പ്രതിനിധീകരിക്കുന്ന മാഗസിൻ കട്ട്ഔട്ടുകൾ, നിങ്ങൾ എവിടെയ്ക്കാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നിങ്ങളുടെ ബോർഡിലേക്ക് ചേർക്കുന്നതിന് അനുയോജ്യമാണ്. ഫാഷൻ മാഗസിനുകൾ, ലൈഫ്സ്റ്റൈൽ മാഗസിനുകൾ, ട്രാവൽ മാഗസിനുകൾ എന്നിങ്ങനെ ഏത് മാസികയിൽ നിന്നും ഇവ ആകാം.
-
ഫോട്ടോകള്‍ : ഓണ്‍ലൈനില്‍ നിന്നും എടുത്തതോ അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ നേരത്തെ ഉള്ള ചിത്രങ്ങളോ ഉപയോഗിക്കാം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിനിധീകരിക്കുന്ന ഏതെങ്കിലും ചിത്രങ്ങൾ ഉപയോഗിക്കുക.
-
പ്രചോദനാത്മകമായ ഉദ്ധരണികള്‍ : പുസ്തകങ്ങളില്‍ നിന്നോ സിനിമകളില്‍ നിന്നോ ഉള്ള നിങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഉദ്ധരണികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.
3. വേണ്ട സാധങ്ങള്‍ ശേഖരിക്കാം
അടുത്തതായി ഒരു വിഷ്വല്‍ ബോര്‍ഡ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാം. അതിനായി വേണ്ട സാധനങ്ങള്‍…
ബോര്‍ഡ്
ആദ്യമായി ഒരു വിഷന്‍ ബോര്‍ഡ് ഉണ്ടാക്കുകയാണെങ്കില്‍ തെര്‍മോകോള്‍ കൊണ്ടോ കാര്‍ഡ് ബോര്‍ഡ് കൊണ്ടോ ഒരു ബോര്‍ഡ് നിര്‍മ്മിക്കാവുന്നതാണ്. അതില്‍ നമ്മള് ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും ഒട്ടിച്ചു വയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു പിന് ബോര്‍ഡ് വാങ്ങിക്കാം. ഇപ്പോള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നതാണ്. അതില്‍ ചിത്രങ്ങളും മറ്റും പിന് ചെയ്തു വയ്ക്കാം. പിന് ബോര്‍ഡ് ആവുമ്പോള്‍ വിഷന്‍ ബോര്‍ഡ് ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താനും എളുപ്പമായിരിക്കും.
അലങ്കാര വസ്തുക്കള്‍
ചിലര്‍ക്ക് തങ്ങളുടെ വിഷന്‍ ബോര്‍ഡ് അലങ്കരിക്കാനും ഒക്കെ ഇഷ്ടമാണ്. അങ്ങനെയുള്ളവരാണെങ്കില്‍ അലങ്കാരത്തിനുള്ള തോരണങ്ങളും സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്.
ആശയ സാധനങ്ങള്‍
വിഷന്‍ ബോര്‍ഡിലേക്ക് വയ്ക്കേണ്ടുന്ന നിങ്ങളുടെ ആശയങ്ങള്‍ പ്രകടമാക്കുന്ന ചിത്രങ്ങളും, ഉദ്ധരണികളും ഒക്കെ ശേഖരിച്ചു തയ്യാറാക്കി വയ്ക്കുക. വിഷന്‍ ബോര്‍ഡിലെ പ്രധാന ഘടകമാണ് ഇത്.
മറ്റ് ആവശ്യ വസ്തുക്കള്‍
ചിത്രങ്ങളും ഉദ്ധരണികളും തോരണങ്ങളും വിഷന്‍ ബോര്‍ഡില്‍ ഒട്ടിച്ചു വയ്ക്കാനും മറ്റുമായി ആവശ്യമായി വേണ്ടി വരുന്ന കാര്യങ്ങള്‍ എടുത്തുവയ്ക്കണം. കത്രിക, ടേപ്പ്, പിന്, പശ അങ്ങനെ ആവശ്യമുള്ള എല്ലാം എടുത്തുവയ്ക്കുക.
4. വിഷന്‍ ബോര്‍ഡ് തയ്യാറാക്കാം
ഇപ്പോൾ, നിങ്ങളുടെ വിഷൻ ബോർഡ് യഥാർത്ഥത്തിൽ സൃഷ്ടിക്കാൻ നിങ്ങൾ തയ്യാറാണ്. ഒരു വിഷൻ ബോർഡ് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം.
മനസ്സ് ശാന്തമാക്കുക
നിങ്ങള്‍ നിങ്ങളുടെ വിഷന്‍ ബോര്‍ഡ് തയ്യാറാക്കാന്‍ പോവുകയാണ്. അത് കുറ്റമറ്റതായി ചെയ്യണമെങ്കില്‍ നിങ്ങളുടെ മനസ്സ് ശാന്തവും തെളിമയാര്ന്നതുമാകണം. ലളിതമായ ഗാനം കേട്ടുകൊണ്ടോ ഒരു സുഗന്ധ മെഴുതുതിരി കത്തിച്ചുവച്ചുകൊണ്ടോ മനസ്സിനെ ശാന്തമാക്കി വിഷന്‍ ബോര്‍ഡ് തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം.
വ്യത്യസ്ഥ ലേയൌട്ടുകള്‍ പരീക്ഷിക്കുക
നിങ്ങളുടെ ചിത്രങ്ങൾ നിങ്ങളുടെ ബോർഡിൽ വച്ച് നോക്കുക. എന്നാൽ ഇപ്പോള്‍ തന്നെ പശ തേച്ച് ഒട്ടിക്കരുത്. പല പല രീതിയില്‍ വച്ച് നോക്കി ഇഷ്ട്ടപ്പെടുന്ന ഒരു മാതൃക കണ്ടെത്തുക.
ചില ആളുകൾ ഓരോ വിഭാഗവും വ്യത്യസ്തമായ ലക്ഷ്യത്തോടെ അവരുടെ ബോർഡ് ക്രമീകരിക്കുന്നു, ചിലർ കൂടുതൽ അടുക്കും ചിട്ടയുമുള്ളതിനെ സൃഷ്ടിക്കുന്നു, ചിലർ കൂടുതൽ ക്രമരഹിതമായ സമീപനം ഉപയോഗിക്കുന്നു.
വലിയ ചിത്രങ്ങൾ പശ്ചാത്തലമായി ഉപയോഗിച്ചു മുന്നില്‍ ചെറിയ ചിത്രങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല സമീപനമായിരിക്കും. ബോര്‍ഡ് തയ്യാറാക്കാന്‍ "ശരിയായ വഴി" എന്നൊന്നില്ല, അതിനാൽ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതെന്തും ചെയ്യുക. നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ സർഗ്ഗാത്മകത പുലർത്തുക.
ബോര്‍ഡ് സൃഷ്ടിക്കുക
നിങ്ങളുടെ ബോർഡ് നിങ്ങളുടെ വികാരങ്ങളുമായി പ്രതിധ്വനിക്കുകയും നിങ്ങളുടെ വിഷൻ ബോർഡുമായി നിങ്ങള്‍ക്ക് ഒരു വൈകാരിക ബന്ധം നൽകുകയും വേണം.
ക്രമീകരണത്തിൽ നിങ്ങൾ സംതൃപ്തിയായ ശേഷം നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഒട്ടിക്കുക. നിങ്ങൾക്ക് അതിൽ പെയിന്റ് ചെയ്യാം, അല്ലെങ്കിൽ മാർക്കറുകൾ ഉപയോഗിച്ച് വാക്കുകൾ എഴുതാം, സ്റ്റിക്കറുകൾ ചേർക്കാം,
അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചയെക്കുറിച്ച് നിങ്ങളെ ഏറ്റവും ആവേശഭരിതരാക്കുന്ന മറ്റെന്തു വേണമെങ്കിലും ചെയ്യാം.
5. വിഷന്‍ ബോര്‍ഡിന് ജീവന് നല്‍കാം
നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്വയം അവബോധം മെച്ചപ്പെടുത്തുന്നതിനുമുള്ള നിങ്ങളുടെ ടൂൾബോക്സിലെ മറ്റൊരു ഉപകരണമാണ് വിഷൻ ബോർഡ്.
വിഷൻ ബോർഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ അത് എന്നും കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുക എന്നതാണ് പ്രധാനം. അതിനായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തുക തന്നെ വേണം.
ഇത് നിങ്ങളുടെ ഓഫീസിലോ സ്റ്റുഡിയോയിലോ കിടക്കയുടെ അരികിലോ സ്ഥാപിക്കാം, അതുവഴി നിങ്ങൾക്ക് ഇത് ദിവസവും കാണാൻ കഴിയും. അല്ലെങ്കിൽ, ഇത് നിങ്ങളുടെ കംപ്യൂട്ടറിലെയോ ഫോണിലേയോ സ്ക്രീൻസേവർ ആക്കാം.
എല്ലാ ദിവസവും നിങ്ങളുടെ ബോർഡിൽ നോക്കി കുറച്ച് സമയം ചിലവഴിക്കുക, അതുവഴി നിങ്ങളുടെ അബോധ മനസ്സിന് നിങ്ങളുടെ ലക്ഷ്യങ്ങൾ കൂടുതൽ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും.
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് നിങ്ങളുടെ ലക്ഷ്യത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിത്രം പ്രകടമാക്കുന്നതായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ അത്ഭുതങ്ങളിലേക്കും നിങ്ങളുടെ മനസ്സ് തുറക്കുക!
continue reading.
എന്താണ് നീറ്റ് പരീക്ഷ? നീറ്റ് പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം
ഇന്ന് സയൻസ് എന്ന വിഷയം പ്ലസ്ടുവിനു എടുത്ത് പഠിക്കുകയാണെങ്കിൽ ആരോഗ്യരംഗത്തുള്ള ഏതു മേഖലയിലേക്കുള്ള കോഴ്സുകളിലേക്കും നമുക്ക് എത്തിച്ചേരുവാൻ കഴിയും. പല കോഴ്സുകൾക്കും പല തരത്തിലുള്ള പ്രവേശന പരീക്ഷകൾ നിലവിൽ ഉണ്ട്. നീറ്റ് പരീക്ഷ എന്നാൽ നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ആദ്യകാലങ്ങളിൽ ഇന്ത്യൻ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡിഎസ് പ്രോഗ്രാമുകൾക്കുള്ള യോഗ്യതാ പരീക്ഷ ഓൾ ഇന്ത്യ പ്രീ-മെഡിക്കൽ ടെസ്റ്റ് (എഐപിഎംടി) ആയിരുന്നു. ഇന്ന് നീറ്റ് എന്ന പരീക്ഷ ആണ് എം.ബി.ബി.എസ്, ബി.ഡിഎസ് അഡ്മിഷനു വേണ്ടി കുട്ടികൾ എഴുതേണ്ടത് . ഇപ്പോൾ നീറ്റ് പരീക്ഷകൾ നടത്തി വരുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന സ്ഥാപനമാണ്. ഇന്ത്യയിലുടനീളമുള്ള 66,000 എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒരൊറ്റ പ്രവേശന പരീക്ഷ കൂടിയാണ് നീറ്റ്-യുജി എന്ന് പറയുന്ന പ്രവേശന പരീക്ഷ. നീറ്റ്-യുജി പ്രവേശന പരീക്ഷ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ & റിസർച്ച് (ജിപ്മർ) എന്നിവയുൾപ്പെടെ ഉള്ള ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക പ്രവേശന പരീക്ഷ കൂടിയാണ് . പേപ്പർ പാറ്റേൺ അനുസരിച്ച്, NEET UG പരീക്ഷ മൂന്ന് വിഷയങ്ങൾ ഉൾക്കൊള്ളുന്നു: ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം (ബോട്ടണി & സുവോളജി). NEET 2022 പാറ്റേണിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഉദ്യോഗാർത്ഥികൾ 200 ചോദ്യങ്ങളിൽ 180 ചോദ്യങ്ങളും 200 മിനിറ്റിനുള്ളിൽ പരിഹരിക്കേണ്ടതുണ്ട്. NEET 2022-ലെ ആകെ മാർക്ക് 720-ന് തുല്യമായിരിക്കും. XI, XII ക്ലാസുകളിലെ മുഴുവൻ NCERT പാഠ്യപദ്ധതിയും ഉൾക്കൊള്ളുന്ന സിലബസിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബയോളജി എന്നിവ ഉൾപ്പെടുന്നു. ## നീറ്റ്-UG പരീക്ഷ എന്താണ് എന്നറിയാം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യുജി) ഡിസംബർ 2021- ലെ ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ച, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ 'ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ 1997, ബിഡിഎസ് കോഴ്സ് റെഗുലേഷൻസ്, 2007' എന്നിവയ്ക്ക് കീഴിൽ വിജ്ഞാപനം ചെയ്ത പുതിയ യോഗ്യതാ ,പ്രവേശന പരീക്ഷയാണ് ഇത് . ഇന്ത്യയിലെ കോളേജുകളിൽ എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ് യു ജി എന്ന് പറയുന്നത്. ## നീറ്റ്-PG പരീക്ഷ എന്താണ് എന്നറിയാം ഇന്ത്യയിലെ കോളേജുകളിൽ മെഡിക്കൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം M.S ,M.D , P.G ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കുന്നതിന് കുട്ടികൾക്ക് നീറ്റ് പി. ജി പ്രവേശന പരീക്ഷകൂടി എഴുതേണ്ടതായി വരുന്നു. ## നീറ്റ് പരീക്ഷയുടെ വെബ്സൈറ്റ് ഏതാണെന്നു നോക്കാം  നീറ്റ് പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് www.cbseneet.nic.in ആണ്.ഇതിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും. ## നീറ്റ് പരീക്ഷയുടെ യോഗ്യത എന്തോക്കെയാണെന്നു അറിയാം - മെഡിക്കൽ കോഴ്സിനുള്ള അഡ്മിഷനു വേണ്ടി ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് എങ്കിലും നേടിയിരിക്കണം. - പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം സ്കോർ ഉണ്ടായിരിക്കണം. - നീറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആയതുകൊണ്ട് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു മുൻപ് അവർ പറയുന്ന കാര്യങ്ങൾ കൂടി മനസിലാക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതായിട്ടുണ്ട് . - NEET 2022 വിജ്ഞാപനവും അപേക്ഷാ ഫോമുകളും ഏപ്രിൽ 6 ന് പുറത്തിറങ്ങി കഴിഞ്ഞു . പരീക്ഷ ജൂലൈ 17 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. - ഏകദേശം 16 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ## നീറ്റ് പ്രവേശന പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന് നോക്കാം  - സിലബസ്സിനെ കുറിച്ചും ചോദ്യങ്ങളെ കുറിച്ചും കുട്ടികൾ നന്നായി മനസിലാക്കേണ്ടതായുണ്ട് . ഇത്തരത്തിൽ ഇതിനു മുൻപ് നടന്നിട്ടുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ ഒരു വിലയിരുത്തലും ഈ പരീക്ഷക്ക് മുൻപ് നടത്തേണ്ടതുണ്ട്. - NEET -2022 ഈ വരുന്ന ജൂലൈ 17-ന് നടക്കും. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ കുറഞ്ഞത് രണ്ട് വർഷം മുൻപെങ്കിലും, അതായത് പതിനൊന്നാം ക്ലാസ് മുതൽ പരീക്ഷക്ക് തയ്യാറെടുപ്പുകൾ നടത്തിയിരിക്കണം പരീക്ഷയ്ക്ക് ഏകദേശം ഒരു വർഷം ശേഷിക്കുന്നതിനാൽ, ഉദ്യോഗാർത്ഥികൾ അവരുടെ NEET 2022 തയ്യാറെടുപ്പ് തന്ത്രപൂർണ്ണമായും ആസൂത്രണം ചെയ്യേണ്ടതുണ്ട്. - റിവിഷൻ നോട്ടുകളില്ലാതെ നീറ്റ് തയ്യാറെടുപ്പുകൾ അപൂർണ്ണമാണ്. - കൃത്യമായ ഒരു ടൈംടേബിൾ തയാറാക്കി പഠിച്ചു തുടങ്ങണം - NEET 2022 ലെ ഓരോ വിഷയത്തിനും വ്യത്യസ്തമായ സമീപനം ആവശ്യമാണ്. ഇത് പരീക്ഷയെ എളുപ്പമാക്കാൻ സഹായിക്കും . - ഓരോ വിഷയത്തിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളുടെ സ്വഭാവം മനസ്സിൽ വെച്ചുകൊണ്ട് ഓരോ വിഷയത്തിനും വ്യത്യസ്തമായ തയ്യാറെടുപ്പ് തന്ത്രം രൂപപ്പെടുത്താൻ വിദഗ്ധർ ഉപദേശിക്കുന്നു. - മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിലയിരുത്തുന്നതും നല്ലതാണ്. - നീറ്റ് കഴിഞ്ഞ വർഷത്തെ ഫിസിക്സ് വിഭാഗത്തിൽ, തിയറി ചോദ്യങ്ങൾ പരീക്ഷിക്കാൻ എളുപ്പവും ന്യൂമെറിക്കൽ ചോദ്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. - ബയോളജി വിഭാഗത്തിൽ, സുവോളജി വിഭാഗം സസ്യശാസ്ത്രത്തേക്കാൾ എളുപ്പമാണെന്ന് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടിരുന്നു. - മൂന്ന് വിഷയങ്ങളിലും, ബയോളജി ഏറ്റവും എളുപ്പമായിരുന്നു, ഭൗതികശാസ്ത്രം താരതമ്യേന കഠിനമായിരുന്നു. രസതന്ത്രത്തിന്റെ ബുദ്ധിമുട്ട് നില മിതമായ നില തന്നെ ആയിരുന്നു . - നീറ്റ് കഴിഞ്ഞ വർഷത്തെ ബയോളജി വിഭാഗത്തിൽ, സുവോളജി വിഭാഗം സസ്യശാസ്ത്രത്തേക്കാൾ എളുപ്പമാണെന്ന് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടിരുന്നു. ## നീറ്റ് പരീക്ഷയിലെ കെമിസ്ട്രി പാറ്റേൺ - മാർക്കുകൾ  ### കെമിസ്ട്രി വിഭാഗം A - ആകെ ചോദ്യങ്ങൾ -35 - മാർക്ക് -140 ### കെമിസ്ട്രി വിഭാഗം ബി - ആകെ ചോദ്യങ്ങൾ-15 - മാർക്ക് -40 - ആകെ മാർക്ക് - 180 നീറ്റ് പരീക്ഷയുടെ ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിൽ 14-18 ചോദ്യങ്ങളുണ്ടാകും. ഈ വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് ജനറൽ ഓർഗാനിക് കെമിസ്ട്രി. ഈ വിഭാഗത്തിൽ മികച്ച സ്കോർ നേടുന്നതിന് ആശയങ്ങളും അവയുടെ പ്രയോഗങ്ങളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കെമിക്കൽ ബോണ്ടിംഗ്, പി-ബ്ലോക്ക്, കോർഡിനേഷൻ സംയുക്തങ്ങൾ കെമിസ്ട്രി വിഷയത്തിൽ ഫിസിക്കൽ കെമിസ്ട്രിയിലും ഓർഗാനിക് കെമിസ്ട്രിയിലും മോൾ കൺസെപ്റ്റ്, കെമിക്കൽ & അയോണിക് ഇക്വിലിബ്രിയം, ഇലക്ട്രോകെമിസ്ട്രി, കോർഡിനേഷൻ കെമിസ്ട്രി & കെമിക്കൽ ബോണ്ടിംഗ് ഇൻ ഓർഗാനിക് കെമിസ്ട്രി. ഇവ കൂടാതെ, കെമിക്കൽ തെർമോഡൈനാമിക്സ്, കെമിക്കൽ ഗതിവിജ്ഞാനം, ബയോമോളിക്യൂൾസ്, പോളിമറുകൾ എന്നിവയും ഉയർന്ന വെയ്റ്റേജ് ഉള്ളവയാണ്. ഇവയൊക്കെയാണ് നീറ്റ് കെമിസ്ട്രിയുടെ ഈ വിഭാഗത്തിലെ പ്രധാന അധ്യായങ്ങൾ. `_BANNER_` ## നീറ്റ് തയ്യാറെടുപ്പിനു സഹായിക്കുന്ന കെമിസ്ട്രി പുസ്തകങ്ങൾ ഏതൊക്കെ എന്ന് നോക്കാം - ഫിസിക്കൽ കെമിസ്ട്രി - ഒ പി ടെൻഡർ എഴുതിയത് - 11, 12 ക്ലാസുകൾക്കുള്ള രസതന്ത്രത്തിന്റെ എബിസി - മോഡേൺ - സംക്ഷിപ്ത അജൈവ രസതന്ത്രം - ജെ .ഡി .ലീ - ദിനേശ് കെമിസ്ട്രി ഗൈഡ് - വി കെ ജയ്സ്വാൾ (അജൈവ), - എം എസ് ചൗഹാൻ (ഓർഗാനിക്), - എൻ അവസ്തി (ഫിസിക്കൽ) എന്നിവരുടെ പരിശീലന പുസ്തകങ്ങൾ - ഓർഗാനിക് കെമിസ്ട്രി - മോറിസണും ബോയിഡും എഴുതിയത് - നീറ്റ്/എയിംസിനായുള്ള ഓർഗാനിക് കെമിസ്ട്രിയിലെ പ്രാഥമിക പ്രശ്നങ്ങൾ -എം എസ് ചൗഹാൻ എഴുതിയത് - കെമിക്കൽ കണക്കുകൂട്ടലുകളിലേക്കുള്ള ആധുനിക സമീപനം - ആർ സി മുഖർജി എഴുതിയത് ## നീറ്റ് പരീക്ഷയിലെ ഫിസിക്സ് പാറ്റേൺ - മാർക്കുകൾ  നീറ്റ് 2022 പരീക്ഷാ പാറ്റേൺ അനുസരിച്ച്, ഫിസിക്സ് വിഭാഗത്തിൽ 45 ചോദ്യങ്ങളുണ്ടാകും.ഫിസിക്സ് എന്ന വിഷയത്തിന് പരീക്ഷക്ക് ഓരോ ചോദ്യത്തിനും നാല് മാർക്കായിരിക്കും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്കായിരിക്കും.ചോദ്യങ്ങൾ രണ്ടായി വിഭജിച്ചിരിക്കുന്നു . എ വിഭാഗത്തിൽ 35 ചോദ്യങ്ങളും സെക്ഷൻ ബി വിഭാഗത്തിൽ 15 ചോദ്യങ്ങളും ഉണ്ടാകും, അതിൽ വരുന്ന 10 ചോദ്യങ്ങൾ ഉത്തരം എഴുതേണ്ടതാണ്. ഫിസിക്സിലെ പ്രധാന വിഷയങ്ങൾ, തെർമോഡൈനാമിക്സ്, വേവ്സ് & സൗണ്ട്, കപ്പാസിറ്ററുകൾ & ഇലക്ട്രോസ്റ്റാറ്റിക്സ്, മാഗ്നെറ്റിക്സ്, വൈദ്യുതകാന്തിക ഇൻഡക്ഷൻ, ചലനാത്മകത, ഗുരുത്വാകർഷണം, ദ്രാവകം, ഹീറ്റ്, ഒപ്റ്റിക്സ്, മോഡേൺ ഫിസിക്സ് എന്നിവയാണ്. ### ഫിസിക്സ് വിഭാഗം A - ആകെ ചോദ്യങ്ങൾ -35 - മാർക്ക് -140 ### ഫിസിക്സ് വിഭാഗം ബി - ആകെ ചോദ്യങ്ങൾ-15 - മാർക്ക് -40 - ആകെ മാർക്ക് - 180 നീറ്റ് 2022-നുള്ള ഫിസിക്സ് പരീക്ഷയുടെ തയ്യാറെടുപ്പിന് NCERT എന്ന പുസ്തകം നിർബന്ധമാണ്, NEET ഫിസിക്സിനുള്ള ഏറ്റവും മികച്ച പുസ്തകമാണിത്, NEET 2022-നുള്ള നിങ്ങളുടെ ഫിസിക്സ് വിഷയത്തിലെ തയ്യാറെടുപ്പിനായി ഒരു അടിസ്ഥാനം തയ്യാറാക്കാൻ ഇതു കുട്ടികളെ സഹായിക്കും, നീറ്റ് ഫിസിക്സിന്റെ ഏറ്റവും മികച്ച റഫറൻസ് ഗ്രന്ഥം എച്ച്.സി വർമ്മ എന്ന പുസ്തകം ആണെന്ന് ആണ് വിദഗ്ധരും ടോപ്പർമാരും അഭിപ്രായപ്പെടുന്നത്. ## നീറ്റ് തയ്യാറെടുപ്പിനു സഹായിക്കുന്ന ഫിസിക്സ് പുസ്തകങ്ങൾ ഏതൊക്കെ എന്ന് നോക്കാം - ഭൗതികശാസ്ത്രത്തിന്റെ ആശയങ്ങൾ, ഭാഗം 1, 2 - എച്ച് സി വർമ്മ - ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങൾ -ഹാലിഡേ, റെസ്നിക്ക്, വാക്കർ - മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള ഒബ്ജക്റ്റീവ് ഫിസിക്സ് (വാല്യം 1, 2) - ഡി സി പാണ്ഡെ - NCERT മാതൃകാ ക്ലാസ് 11, 12 -എൻ.എ - ഭൗതികശാസ്ത്രം MCQ - ഡി മുഖർജി ## നീറ്റ് പരീക്ഷയിലെ ബയോളജി പാറ്റേൺ - മാർക്കുകൾ  നീറ്റ് പരീക്ഷ ബയോളജിയിൽ വിഷയത്തിൽ സുവോളജിയും ബോട്ടണിയും ഉൾപ്പെടുന്നു. അതുകൊണ്ടാണ് നീറ്റ് ബയോളജി സിലബസ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്, കാരണം സിലബസ് വളരെ വലുതാണ്. നീറ്റ്ബയോളജി സിലബസ് 2022 ന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളും, ആശയങ്ങൾ മനസ്സിലാക്കാൻ വായിക്കേണ്ട മികച്ച പുസ്തകങ്ങളും താഴെ കൊടുത്തിരിക്കുന്നു. ബയോളജിയിൽ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, അതിൽ 90 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം (ബോട്ടണി, സുവോളജി വിഭാഗങ്ങളിൽ നിന്ന്). ബാക്കിയുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ബയോളജി വിഭാഗത്തിന് പരമാവധി വെയിറ്റേജ് ഉണ്ട്. പൂച്ചെടികളുടെ രൂപഘടന, പൂച്ചെടികളിലെ ലൈംഗിക പുനരുൽപ്പാദനം, ബയോടെക്നോളജിയും അതിന്റെ പ്രയോഗങ്ങളും, കോശ ചക്രവും കോശ വിഭജനവും, ജൈവവൈവിധ്യവും സംരക്ഷണവും, മനുഷ്യ പുനരുൽപാദനം, ഉയർന്ന സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം തുടങ്ങിയ ചില വിഷയങ്ങൾ ഉയർന്ന അളവിലുള്ളതാണ്. ## നീറ്റ് തയ്യാറെടുപ്പിനു സഹായിക്കുന്ന ബയോളജി പുസ്തകങ്ങൾ ഏതൊക്കെ എന്ന് നോക്കാം - ഒബ്ജക്റ്റീവ് ബയോളജി (വാല്യം 1 & 2) -ജിആർ ബത്ല - ജീവശാസ്ത്രം 11, 12 ക്ലാസുകൾ (വാല്യം 1 & 2) -പ്രദീപ് പബ്ലിക്കേഷൻസ് - ഒബ്ജക്റ്റീവ് ബയോളജി (വാല്യം 1, 2, 3 എന്നിവ പരിശീലന പേപ്പറുകൾക്കൊപ്പം) -ദിനേശ് പബ്ലിക്കേഷൻസ് - സസ്യശാസ്ത്രത്തിനുള്ള ഒരു ക്ലാസ് പുസ്തകം -എ സി ദത്ത - ഒബ്ജക്റ്റീവ് ബയോളജി (വാല്യം 1, 2) -ട്രൂമാൻ പബ്ലിക്കേഷൻസ്. ## നീറ്റ് പരീക്ഷയെ കുറിച്ചുള്ള ഒരു വിശകലനം  20 മിനിറ്റ് ദൈർഘ്യമുള്ള നീറ്റ് പരീക്ഷാ പാറ്റേൺ 2022 കഴിഞ്ഞ വർഷത്തെ പോലെ തന്നെ തുടരുന്നു. പുതിയ പരീക്ഷാ പാറ്റേൺ അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങളിൽ നിന്ന് 200 മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ്-ടൈപ്പ് ചോദ്യങ്ങളുണ്ടാകും. NEET 2022-ന്റെ ആകെ മാർക്ക് 720 ആയിരിക്കും. NEET 2022-ൽ പങ്കെടുക്കാൻ ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾ തയ്യാറെടുക്കുമ്പോൾ NEET പരീക്ഷാ പാറ്റേൺ വിലയിരുത്തിയിരിക്കണം. പരീക്ഷയുടെ രീതി, മീഡിയം, മാർക്കിംഗ് സ്കീം, പരീക്ഷയുടെ ദൈർഘ്യം തുടങ്ങിയ വിശദാംശങ്ങൾ NEET പരീക്ഷാ പാറ്റേൺ 2022-ന് കീഴിൽ ഉൾപ്പെടുത്തും - **പരീക്ഷയുടെ രീതി** : ഓഫ്ലൈൻ - **മീഡിയം / ഭാഷ** : ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ആസാമീസ്, പഞ്ചാബി, മലയാളം, ഉറുദു - **പരീക്ഷയുടെ സമയം** : മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും - **ചോദ്യങ്ങൾ** : മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) - **ചോദ്യങ്ങളുടെ ആകെ എണ്ണം** : 200 - **ആകെ മാർക്ക്** : 720 - **അടയാളപ്പെടുത്തൽ സ്കീം** : ശരിയായ ഉത്തരത്തിന് +4 / തെറ്റായ ഉത്തരത്തിന് -1 ## നീറ്റ് പരീക്ഷയിൽ ശ്രദ്ധിക്കേണ്ട പ്രധാന വിഷയങ്ങൾ **ഭൗതികശാസ്ത്രം (Physics)** : മെക്കാനിക്സ്,ഒപ്റ്റിക്സ്, തെർമോഡൈനാമിക്സ്, ന്യൂക്ലിയർ ഫിസിക്സ് **രസതന്ത്രം (Chemistry)** : മോൾ കൺസെപ്റ്റ്, ആവർത്തന പട്ടിക, ജനറൽ ഓർഗാനിക് കെമിസ്ട്രി, കോർഡിനേഷൻ കെമിസ്ട്രി, കെമിക്കൽ ബോണ്ടിംഗ്. **ജീവശാസ്ത്രം (Biology)** : ജനിതകശാസ്ത്രം, സെൽ ബയോളജി, രൂപശാസ്ത്രം, പുനരുൽപാദനം, ബയോടെക്നോളജിയുടെ അടിസ്ഥാനങ്ങൾ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ശരീരശാസ്ത്രം. ## ഓരോ കോളേജുകൾക്കും അനുവധനീയമായ മെഡിസിൻ സീറ്റുകൾ എത്രയെന്നു നോക്കാം - സ്വകാര്യ കോളേജുകൾക്ക് - 25,840 - നീറ്റ് കൗൺസിലിംഗ് സീറ്റുകൾ - 3,521 - നീറ്റ് അടിസ്ഥാന സീറ്റുകൾ -35,461 - സർക്കാർ കോളേജുകൾക്ക് - 27,590
വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ
വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ് ഉദ്യോഗസ്ഥരായി മാത്രം വരുമാനം ഉണ്ടാക്കിയിരുന്ന പഴയ കാലം പൊയ്പോയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് പല തരത്തില്‍ വരുമാനം നേടാനുള്ള മാര്‍ഗമുണ്ട്. അധ്വാന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ നല്ല ഒരു ഉപാധിയാണ് അവര്‍ക്ക് വേണ്ട പോക്കറ്റ് മണിക്കുള്ള പണം അവരെക്കൊണ്ട് തന്നെ ഉണ്ടാക്കാന്‍ ശീലിപ്പിക്കുക എന്നത്. അവര്‍ക്ക് ഇഷ്ടമുള്ളതു വാങ്ങാന്‍, ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കഴിക്കാന്‍, കൂട്ടുകാര്‍ക്കൊപ്പം ഒന്നു യാത്ര പോകാന്‍, അല്ലെങ്കില്‍ കുറച്ചു സമ്പാദിക്കാന്‍ പണം ആവശ്യമായി വരും. ഓരോ തവണയും അച്ഛനമ്മമാരോട് ചോദിക്കേണ്ടി വരുന്നതിനെക്കാള്‍ നല്ലത് അവ നല്ല രീതിയില്‍ സ്വയം ഉണ്ടാക്കുന്നതല്ലേ. അങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയൊക്കെ പണമുണ്ടാക്കാം? അതിനുള്ള പത്ത് വഴികള്‍ ചുവടെ ചേര്‍ക്കുന്നു. ## 1. സര്‍വ്വേ നടത്തി വരുമാനം നേടാം  വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും വരുമാനം ഉണ്ടാക്കാവുന്നതുമായ ജോലിയാണ് സര്‍വ്വേ ജോലികള്‍. കുറെ കമ്പനികള്‍ പലത്തരം സര്‍വ്വേകള്‍ നടത്തുന്നുണ്ട്. അവരുടെ പ്രൊഡക്ടുകള്‍ വാങ്ങാന്‍ തല്പര്യം ജനങ്ങള്‍ക്കുണ്ടോ എന്നറിയാനും, ജനങ്ങളുടെ സ്വഭാവ സവിശേഷത എങ്ങനെ എന്നൊക്കെ അറിയാനുമാണ് ഭൂരിഭാഗം സര്‍വ്വേകളും. ആ സര്‍വ്വേകളില്‍ പങ്കെടുക്കുന്നതിന് അവര്‍ കുറച്ച് പണവും നല്‍കുന്നതാണ്. വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് കണക്ഷനും ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ചെയ്യാവുന്ന ജോലിയേ ഉള്ളൂ. എന്തിന്, ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ പോലും ഈ ജോലി ചെയ്യാം. പക്ഷേ പൊതുവില്‍ ഈ ജോലിക്കു വരുമാനം കുറവാണ്. ## 2. ബ്ലോഗിങ്ങ് & വ്ളോഗിംഗ്  ഇപ്പോള്‍ ഏറെ പ്രചാരമുള്ള ജോലിയാണ് ബ്ലോഗിങ്ങും വ്ളോഗിംഗ്. അക്ഷരാഭ്യാസവും എഴുത്തില്‍ പ്രാവീണ്യമുള്ള ഏതൊരാള്‍ക്കും ചെയ്യാവുന്ന ജോലിയാണ് ബ്ലോഗിങ്. വിദ്യാര്‍ഥികള്‍ക്കും പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ചെയ്ത് വരുമാനമുണ്ടാക്കാവുന്ന ജോലിയാണിത്. പലരും സ്വന്തമായി ബ്ലോഗ് തുടങ്ങി അതില്‍ ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി എഴുതി അതില്‍ വരുന്ന പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. അല്ലെങ്കില്‍ കുറെ കമ്പനികള്‍ ബ്ലോഗ് എഴുത്തുകാരെ തേടുന്നുണ്ട്. അത്തരം ജോലികളും ചെയ്ത് വരുമാനമുണ്ടാക്കാം. കുറച്ചുകൂടി ശ്രമകരമായ ജോലിയാണ് വ്ളോഗിംഗ്. വീഡിയോ വ്ലോഗിങ്ങിന്റെ ചുരുക്കപ്പേരാണ് വ്ളോഗിംഗ്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി വ്ളോഗിംഗ് ചെയ്യുന്ന നിരവധി ആള്‍ക്കാരുണ്ട്. യാത്ര, സിനിമാനിരൂപണം, പുസ്തക ആസ്വാദനം, പാചകം, ഫാഷന്‍ എന്നീ മേഖലകള്‍ വ്ളോഗിംഗ് കൂടുതലായി വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. പാര്‍ട്ട് ടൈം ജോലിയായി വ്ലോഗിങ് തുടങ്ങി പിന്നീട് വരുമാനം അനുസരിച്ച് മുഴുവന്‍ സമയ ജോലിയായി സ്വീകരിക്കാവുന്നതുമാണ്. ## 3. ഈ-കൊമേഴ്സ് ചെയ്യാം  ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണ് ഇത്. പക്ഷേ അതിലൂടെ തന്നെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ പറ്റിയാലോ. ഈ-കൊമേഴ്സ് ജോലി അതിനു ഊന്നല്‍ നല്‍കിയുള്ളതാണ്. ഇന്റെര്നെറ്റിലൂടെയുള്ള കൊടുക്കല്‍ വാങ്ങലുകളെയാണ് പൊതുവില്‍ ഈ-കൊമേഴ്സ് മേഖല എന്നു പറയുന്നത്. ആമസോണ്‍, മീഷോ പോലുള്ള സൈറ്റുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിവുള്ളവര്‍ക്ക് അതിനു തക്ക കമ്മീഷന് കൊടുക്കുന്നുണ്ട്. അഫിലിയേറ്റ് മാര്‍ക്കറ്റിങ് എന്നാണ് ഇതിന് പേര്. കമ്മീഷന് ചിലപ്പോള്‍ പണമായും ചിലപ്പോള്‍ ഗിഫ്റ്റ് കൂപ്പണുകളുമായിട്ടാണ് തരാറുള്ളത്. ഇതിലൂടെ പണം സമ്പാധിക്കാനോ വാങ്ങുന്ന വസ്തുക്കളില്‍ വിലകിഴിവ് ലഭിക്കാനോ ഇടയുണ്ട്. കൂട്ടുകാര്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വേണ്ടി പലതും വാങ്ങി നല്‍കുന്നതിലൂടെ അല്ലെങ്കില്‍ അവരോടു വാങ്ങാന്‍ നിര്‍ദ്ദേശിക്കുക വഴി അവര്‍ വാങ്ങുന്നതിലൂടെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാം. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഉണ്ടായാല്‍ മതി. നിങ്ങളൊരു എഴുത്തുകാരനോ അല്ലെങ്കില്‍ ചിത്രകാരനോ ഒക്കെ ആണെങ്കില്‍, ഇപ്പൊഴും പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ ഉണ്ടെങ്കില്‍, ഈ-കൊമേഴ്സിന്റെ സാധ്യത മുന്‍നിര്‍ത്തി ആമസോണ്‍ പോലുള്ള സൈറ്റുകളില്‍ സ്വയം പ്രസിദ്ധീകരണങ്ങള്‍ ചെയ്യാനുള്ള മാര്‍ഗവും ഉണ്ട്. അതിലൂടെയും ഒരു വരുമാനം ഉണ്ടാക്കാവുന്നതാണ്. ## 4. കോള്‍ സെന്റര്‍, വെർച്യുൽ അസിസ്റ്റന്റ് ജോലികള്‍  അധികസമയം ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുന്ന ജോലികള്‍ ആണ് കോള്‍ സെന്റര്‍ ജോലികളും വെർച്യുൽ അസിസ്റ്റന്റ് ജോലികളും. ഇമെയില്‍ കൈകാര്യം ചെയ്യല്‍, യാത്ര ഷെഡ്യൂള്‍ ചെയ്യല്‍, മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ക്ക് പലരും അസിസ്റ്റന്‍സിനെ വയ്ക്കാറുണ്ട്. ഇപ്പോള്‍ അത് ഓണ്‍ലൈന്‍ വഴി ചെയ്തു കൊടുക്കുന്നതാണ് വെർച്യുൽ അസിസ്റ്റന്റ് ജോലി. ഓഫീസ് കോളുകള്‍ ചെയ്യുന്നതിനും, ഈമെയില്‍ കൈകാര്യം ചെയ്യാനും, കൂടാതെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ഓഫീസ് ജോലികളും വെർച്യുൽ സഹായത്തോടെ ചെയ്തുകൊടുക്കാം. ജോലി തരുന്ന ക്ലയന്റിന് ഒരു സഹായി എന്ന രീതിയിലാണ് ഈ ജോലി. അതിനു അവര്‍ നമുക്ക് പണം നല്കുന്നു. ഉഭഭോക്താവ് സേവനങ്ങളും സാങ്കേതികമായ പിന്തുണ നല്‍കുന്നതുമായ ജോലികളാണ് കോള്‍ സെന്റര്‍ ജോലികള്‍. കുറെ പേരെ വച്ച് കോള്‍ സെന്റര്‍ ജോലി നടത്തുന്ന കമ്പനികള്‍ ധാരാളമുണ്ട്. എന്നാല്‍ ഈയിടെ ഇത്തരം ജോലികള്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്. ഒരു കമ്പനിയുടെ മുറിക്കുള്ളില്‍ ഒതുങ്ങാതെ നമ്മുടെ വീട്ടില്‍ തന്നെ ഒരു ലാപ്ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും ജോലിക്ക് വേണ്ട അനുബന്ധ ഘടകങ്ങളും ഉണ്ടെങ്കില്‍ നമുക്കും ഒരു കോള്‍ സെന്റര്‍ ജോലി ചെയ്യാം. ശാന്തമായ ഒരു അന്തരീക്ഷവും മികച്ച സംഭാഷണ കഴിവുകളും, സാങ്കേതിക പിന്തുണയും ഈ ജോലി ആവശ്യപ്പെടുന്നു. ഫ്രീലാന്‍സ് വെബ്സൈറ്റുകളും മറ്റും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പഠനം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മുഴുവന്‍ സമയ ജോലിയായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്. ## 5. ഫ്രീലാന്‍സ് ജോലികള്‍  നമ്മളില്‍ ഒട്ടുമിക്കവര്‍ക്കും ഒരാളുടെ കീഴിലോ ഒരു കമ്പനിയുടെ കീഴിലോ പണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്. സ്വതന്ത്രരായി നമ്മുടേതായ സമയത്ത് ജോലി ചെയ്യുക എന്നത് മനസ്സിന് സന്തോഷം തരുന്ന കാര്യവുമാണ്. അതേ രീതിയിലാണ് ഫ്രീലാന്‍സിങ് ജോലികള്‍ നടത്തുന്നത്. ഫ്രീലാന്‍സര്‍ ആയി നിങ്ങള്‍ക്ക് നിരവധി ജോലികള്‍ ചെയ്യാനാകും. കണ്ടന്റ് റൈറ്റിങ്, ഗ്രാഫിക്ക് ഡിസൈന്‍, വെബ് ഡെവെലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വീഡിയോ എഡിറ്റിങ്, ഫോട്ടോ എഡിറ്റിങ്, വിവര്‍ത്തനം എന്നിവയാണ് അവയില്‍ ചിലത്. പല കമ്പനികളും അവരുടെ വെബ്സൈറ്റ് മെച്ചപ്പെടുത്താനായി നല്ല കന്റണ്ടുകള് എഴുതാനുതകുന്ന എഴുത്തുകാരെ തേടുന്നുണ്ട്. അവരുടെ പരസ്യങ്ങള്‍ക്ക് ക്യാപ്ഷന്‍ എഴുതാനും, അവരുടെ ഉല്പന്നങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും ജോലിക്കാരെ വയ്ക്കുന്നുണ്ട്. പല ഫ്രീലാന്‍സ് വെബ് സൈറ്റുകളും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്ടന്റ് റൈറ്റിങ്, കോപി റൈറ്റിങ്, ടെക്നിക്കല്‍ റൈറ്റിങ് എന്നിങ്ങനെ പല രീതിയീല്‍ എഴുത്ത് ജോലികള്‍ ലഭ്യമാണ്. വെബ്സൈറ്റ് നടത്തുന്ന ആള്ക്കാര് അവരുടെ വെബ്സൈറ്റും ആപ്ലിക്കേഷനുകളും ഡിസൈന്‍ ചെയ്യാനായിട്ട് ഗ്രാഫിക്ക് ഡിസൈനെര്‍, വെബ് ഡിസൈനെര്‍ അറിയുന്ന ആള്‍ക്കാരെ അന്വേഷിക്കുന്നുണ്ട്. നിങ്ങള്‍ക്കും അത്തരം പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ അതിലൂടെയും വരുമാനം ഉണ്ടാക്കാവുന്നതാണ്. പല തരം ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാന്‍ വേണ്ടിയുള്ള ജോലികളും സുലഭമാണ്. വെറും മൊബൈലില്‍ പോലും ചെയ്യാന്‍ പറ്റുന്ന ഇത്തരം ജോലികള്‍ ചെയ്തും ഏതൊരു വിദ്യാര്‍ത്ഥിക്കും വരുമാനം ഉണ്ടാക്കാം. ഇതുപോലെത്തന്നെ എളുപ്പമുള്ള ജോലിയാണ് വിവര്‍ത്തനം എന്നത്. ബഹുഭാഷാ പ്രവീണ്യം ഉള്ളവര്‍ക്ക് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുക്കുന്ന ജോലിയും ഫ്രീലാന്‍സര്‍ ആയിട്ട് ചെയ്യാവുന്നതാണ്. ## 6. നമ്മുടെ ടാലന്റ് വില്‍ക്കാം  നിങ്ങള്‍ ഫോട്ടോഗ്രാഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആളാണോ? അതോ പേപ്പറുകൊണ്ടോ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചോ കരകൌശല വസ്തുക്കള്‍,ഉണ്ടാക്കാന്‍ അറിയുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ ഇത്തരം കഴിവുകള്‍ കൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു അതൊരു വരുമാനമാര്‍ഗം ആക്കാം. ഫോട്ടോഗ്രാഫി ഇഷ്ടമുള്ള ആള്‍ക്ക്, അതിന്റെ വശങ്ങള് അറിയുന്ന ഒരാള്‍ക്ക് വിലകൂടിയ ക്യാമറ വേണ്ടിവരില്ല അയാളുടെ കഴിവുകള്‍ തെളിയിക്കാന്‍. ഒരു ഉയര്‍ന്ന നിലവാരമുള്ള ഫോണ്‍ ക്യാമറയും എഡിറ്റിങ് ചെയ്യാനുള്ള ആപ്ലിക്കേഷനും ഉണ്ടായാല്‍ മതി. ഇങ്ങനെ എടുക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാം. പലരും അത് വാങ്ങുന്നതിന് അനുസരിച്ചുള്ള വില നിങ്ങള്‍ക്ക് തരും. ഇനി ചിലര്‍ക്ക് കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിലാവും കഴിവ്. അവര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റെര്‍നെറ്റില്‍ വില്‍പ്പന നടത്തി വരുമാനം ഉണ്ടാക്കാവുന്നതാണ്. അത് ഈ-കൊമേഴ്സ് രീതിയില്‍ ആമസോണ്‍ പോലുള്ള സൈറ്റ് വഴി വില്‍ക്കാം. അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ക്ലൈന്റ്സിനെ സമ്പാദിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തന്നെ മറ്റ് കഴിവുകള്‍ വളര്‍ത്തുകയും അതുവഴി വരുമാനം ഉണ്ടാക്കുകയും ചെയ്യാം. ## 7. ഓണ്‍ലൈന്‍ കോഴ്സുകള്‍ വില്‍ക്കാം  അറിവ് നേടാന്‍ മനുഷ്യന് എപ്പോഴും ശ്രമിച്ചുക്കൊണ്ടിരിക്കുന്ന കാര്യമാണ്. പല ആളുകളും തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും പുതിയത് പഠിക്കാനുമായുള്ള ഉല്‍സാഹത്തില്‍ നടക്കുന്നവരാണ്. അവരെല്ലാവരും അവര്‍ക്കുതകുന്ന ഒരു കോഴ്സ് തേടിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു കോഴ്സ് നമ്മുക്ക് നല്കാന് സാധിച്ചാല്‍ അതും ഒരു വരുമാനമാര്‍ഗമായി നമുക്ക് മാറ്റാന്‍ കഴിയും. കോഴ്സിന്റെ ഈ-ബുക്കുകള്‍ നിര്‍മ്മിച്ചോ, വീഡിയോകള്‍ നിര്‍മ്മിച്ചോ കോഴ്സുകള്‍ കൊടുക്കുന്ന സൈറ്റിലോ അല്ലെങ്കില്‍ സ്വന്തം സൈറ്റിലോ ഒക്കെ വിപണനം ചെയ്താല്‍ അതുവഴി വരുമാനം ഉണ്ടാക്കാന്‍ പറ്റും. പല സൈറ്റുകളും ഇത്തരം കാര്യങ്ങള്‍ക്ക് സഹായം ചെയ്തു തരുന്നുണ്ട്. ## 8. സ്വന്തം സംരംഭം  ഇത്രയും പറഞ്ഞത് പുതിയകാല സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വരുമാനമാര്‍ഗം ആണ്. പക്ഷേ അതിലൂടെയല്ലാതെയും പണ്ടുള്ള വിദ്യാര്‍ത്ഥികള്‍ വരുമാനമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. പണ്ട് കാലത്ത് സ്കൂളില്‍ സൈക്കിള്‍ കൊണ്ടുവരുന്നവര്‍ ഹീറോയാണ്. സൈക്കിള്‍ ചവിട്ടാന്‍ ആഗ്രഹിക്കുന്ന കുട്ടികളില്‍ നിന്നും പണപ്പിരിവ് നടത്തി ഓരോ റൌണ്ട് ചവിട്ടാന്‍ കൊടുക്കുമായിരുന്നു പലരും. ലോകപ്രശസ്ത ബിസിനസ്സുകാരനായ ഇലോണ്‍ മസ്ക് പഠനകാലത്ത് തന്റെ മുറിയുടെ വാടക കൊടുക്കാനായി ആ മുറി കൂട്ടുകാര്‍ക്ക് പാര്‍ട്ടി നടത്താനായി വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുമായിരുന്നു. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പഠന കാലത്ത് തന്നെ തന്റെ കൂട്ടുകാര്‍ക്ക് വേണ്ടി പുസ്തകം ബൈണ്ട് ചെയ്ത് കൊടുത്ത് അതില്‍ നിന്നും തനിക്ക് വേണ്ടുന്ന വരുമാനം കണ്ടെത്തുമായിരുന്നു. സ്വയം സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലും വല്ല്യ മാതൃകകള്‍ ഇല്ല. നിങ്ങളില്‍ എന്താണോ കൂടുതലായി തോന്നുന്നത്, അത് വില്ക്കുകയോ അല്ലെങ്കില്‍ വാടകയ്ക്ക് കൊടുത്തോ പണം നേടാം. ബിരുധ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കാന്‍ വേണ്ടി ഫോട്ടോസ്റ്റാറ്റ് കടക്കാരനുമായി സംസാരിച്ച് ഒരു ധാരണയിലെത്തിയാല്‍ അതില്‍ നിന്നും വരുമാനം ഉണ്ടാക്കാം. ബൈക്കോ കാറോ ക്യാമറയോ ഒക്കെ റെന്റിന് കൊടുത്തും വരുമാനം ഉണ്ടാക്കാം. ഇങ്ങനെ ഇക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള വഴികള്‍ അനവധിയാണ്. പലരും ചതിക്കുഴികളിലും ചെന്നു പെടാറുണ്ട്. ഒരു മുതിര്‍ന്ന ആളുടെ നിര്‍ദേശങ്ങളും സ്വീകരിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമായിരിക്കും. ## 9. ട്യൂഷന് ക്ലാസ്സ്  വിദ്യ പകര്‍ന്നു കൊടുക്കുക എന്നത് പുണ്യമായി കരുത്തുന്ന നാടാണ് നമ്മുടേത്. പല വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് അവരെ പഠിപ്പിക്കാനുള്ള പാടവം കാണും. ആ കഴിവ് വരുമാനമാക്കി മാറ്റാം. മറ്റ് കുട്ടികള്‍ക്ക് ട്യൂഷന് എടുത്താല്‍, അതിന്റെ ഫീസ് ആയി കിട്ടുന്നത് ഒരു വരുമാനം ആണ്. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ താഴത്തെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന് എടുത്തു കൊടുക്കാം. ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നുമാവാതെ ഇരിക്കുന്ന സമയത്തും +2 വരെയുള്ളവരെ പഠിപ്പിച്ചാല്‍ അതൊരു ജോലിയായും, അതിലൂടെ വരുമാനവും ഉണ്ടാക്കാം. ഇപ്പോള്‍ ഓണ്‍ലൈന്‍ ട്യൂഷന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള കമ്പനികളും ഇപ്പോള്‍ ട്യൂഷന് ആപ്പുകള്‍ തുടങ്ങുന്നുണ്ട്. അവിടെയൊക്കെ പഠിപ്പിക്കാന്‍ അദ്ധ്യാപകരുടെ സ്ഥാനത്ത് ആള്‍ക്കാരെ ആവശ്യവുമുണ്ട്. അതിലൊക്കെ ചേരുകയാണെങ്കില്‍ മുഴുനീള ജോലിയായി തന്നെ തുടരാവുന്നതുമാണ്. ഓണ്‍ലൈന്‍ ട്യൂഷന് വീട്ടില്‍ നല്ല ഒരു കമ്പ്യൂട്ടറും അത്യാവശ്യം നല്ല നെറ്റ് കണക്ഷനും ഉണ്ടായിരിക്കേണ്ടതാണ്. ## 10. ഓൺലൈൻ അസൈൻമെന്റ്  ഓൺലൈൻ ട്യൂഷൻ പോലെ തന്നെ ഇപ്പോൾ ആവശ്യകതയുള്ള ഉള്ള കാര്യമാണ് ഓണ്‍ലൈന്‍ അസൈന്മെന്റ്. വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടത്തെ സ്ഥാപനങ്ങൾ അസൈൻമെന്റ് കൊടുക്കും. അവർ അത് ഒരു സൈറ്റിൽ അതിന്റെ വിശദവിവരങ്ങൾ വച്ച് ആർക്കെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കും. അതിനുള്ള പണവും അവർ നിശ്ചയിച്ചിട്ടുണ്ടാകും. കാര്യം, അവർക്ക് പണിയെടുക്കാതെ അസൈന്മെന്റ് ചെയ്തു കിട്ടുകയും അത് ചെയ്ത് കൊടുക്കാന്‍ പറ്റുമെങ്കില്‍ അതുവഴി നമുക്ക് വരുമാനവും ആകും. ഇത്തരം അസൈൻമെന്റ് ജോലികൾ ചെയ്തു കൊടുത്തു ഒരു വിദ്യാർഥിക്ക് വരുമാനമുണ്ടാക്കാം. ആവശ്യത്തിനുള്ള പ്രാവീണ്യം ആ മേഖലയില്‍ ഉണ്ടാകകണമെന്ന് മാത്രം.
Interview with Unnikrishnan (Youtuber)
Unnikrishnan Radio jockey turned Youtuber uses his social media presence to express his views and ideas on movies, food, travel, books and tech updates. Listen to the full audio interview here : [Unnikrishnan Interview with Katha](https://youtu.be/0LqBcgsVEeo) ## 1. നിങ്ങൾ ഇപ്പൊ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് നാല് വർഷത്തോളമായി.ഇങ്ങനെ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് എന്തായിരുന്നു പ്രചോദനം ?ഇതിനുമുമ്പ് നിങ്ങൾ എന്താണ് ചെയ്തിരുന്നത്, ഇപ്പോൾ യൂട്യൂബ് കൂടാതെ നിങ്ങൾക്ക് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ ഉണ്ടോ? യൂട്യൂബ് ചാനൽ എന്നൊരു ആശയം എനിക്ക് ആദ്യം വരുന്നത് 2011-12 സമയങ്ങളിലാണ് .ഞാൻ ജോലി ചെയ്തിരുന്നത് മലയാളത്തിലെ ഒരു റേഡിയോ സ്റ്റേഷനിലായിരുന്നു,അവരുടെ നിയമപ്രകാരം RJ മാരുടെ മുഖം കാണിക്കാൻ പാടില്ലായിരുന്നു ,ഞങ്ങൾ വേറെ ഒരുതരത്തിലുള്ള ജോലികൾ ചെയ്യാനും പാടില്ലായിരുന്നു . ആ കാലഘട്ടം എന്ന് പറയുന്നത് ടച്ച് സ്ക്രീൻ ഫോണുകൾ എല്ലാം വന്ന് തുടങ്ങുന്ന കാലമായിരുന്നു.അപ്പോൾ എനിക്ക് ഒരു ടെക് ചാനൽ തുടങ്ങണം എന്ന ആഗ്രഹം ഉണ്ടായി ,കാരണം ആ കാലത്ത് ഞാൻ ടെക് ചാനലുകളിൽ എല്ലാം കയറി നോക്കുമ്പോൾ ,ടച്ച് സ്ക്രീൻ ഫോണിന്റ അൺബോക്സിങ് ,റിവ്യൂ ,അതിൽ ഗെയിം കളിക്കുന്ന വീഡിയോസ് എല്ലാമായിരുന്നു. അതെല്ലാം എനിക്കും ചെയ്യണം എന്ന ആഗ്രഹം ഉണ്ടായി ,പയ്യെ പയ്യെ അതെല്ലാം എന്നോട് വിട്ട് പോയി . അത് കഴിഞ്ഞു 2017 അടുക്കുമ്പോളാണ് ഒരു വീഡിയോ ചെയ്യാം എന്നുള്ള ആശയത്തിൽ എത്തുന്നത് ,ആ കാലത്ത് ഞാൻ ആ റേഡിയോ യിൽ നിന്ന് മാറി മറ്റൊരു റേഡിയോ സ്റ്റേഷനിൽ ജോലിക്ക് കയറി ,അവരുടെ രീതിയിൽ RJ മാർക്ക് മുഖം കാണിക്കാമായിരുന്നു . അങ്ങനെ ഞാൻ ഫോണിൽ ഒരു വീഡിയോ എടുത്ത് നോക്കിയപ്പോൾ നല്ല രസമുണ്ടായിരുന്നു ,കുറച്ചു പേർ നല്ല അഭിപ്രായവും പറഞ്ഞു ,അതിനുശേഷം ഞാൻ ഫോണിൽ പകർത്തിയ വീഡിയോസ് എല്ലാം ചേർത്ത് വോയിസ് ഓവർ ഇട്ട് യൂട്യൂബിൽ അപ്ലോഡ്’ചെയ്തു , അതിനും കുറച്ചു വ്യൂസ് വന്നു.എൻ്റെ സുഹൃത്തുക്കളിൽ ചിലരൊക്കെ പറഞ്ഞു “നിങ്ങൾ ചെയ്തു നോക്ക് നല്ല രസം ഉണ്ട് “ എന്നൊക്കെ .അങ്ങനെ തുടങ്ങി ഞാൻ ഒരു പുതിയ ക്യാമറ വാങ്ങിച്ചു.ഇങ്ങനെ ഒരുപാട് ചെറിയ ചെറിയ പ്രോഹത്സാഹനങ്ങൾ എല്ലാം വളരെയധികം എന്നെ സ്വാധീനിച്ചു ,പിന്നീട് അങ്ങോട്ട് ഒരുപാട് പരീക്ഷണങ്ങൾ ചെയ്തു. ഒരു വീഡിയോ ഇട്ടിട്ട് പത്ത് വ്യൂ തികയാൻ കാത്തിരുന്ന ദിവസങ്ങൾ ഉണ്ടായിരുന്നു .ഏത് കാര്യം തുടങ്ങുമ്പോഴും അതിനൊരു സമയം ഉണ്ടല്ലോ.. അങ്ങനെ ഞാൻ ഒരുപാട് കാത്തിരുന്നു ഒടുവിൽ നമ്മളെ ആളുകൾ തിരിച്ചറിയാൻ തുടങ്ങി.  ## 2. പൂജ്യത്തിൽ നിന്നും ഇന്ന് കാണുന്ന രണ്ടര ലക്ഷം സബ്സ്ക്രൈബേഴ്സിലേക്ക് ഉള്ള യാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ? എൻ്റെ ചാനലിൽൽ 100 വ്യൂ ആയപ്പോൾ ഞങൾ ആഘോഷിച്ചു ,1000 വ്യൂ ആയപ്പോൾ ആഘോഷിച്ചു ,100 സബ്സ്ക്രൈബേർസ് ആയപ്പോൾ ആഘോഷിച്ചു ഇതെല്ലം കുഞ്ഞു കുഞ്ഞു സന്തോഷം തരുന്ന കാര്യങ്ങളായിരുന്നു. പിന്നീട് കുറേ പരീക്ഷങ്ങൾ നടത്തി നോക്കി ,ഈ ചാനൽ ഒരു ടെക് ചാനലാക്കി കൊണ്ടുപോകാം എന്നുള്ള രീതിയിൽ ,അഡോബി പ്രീമിയർ ലെ എനിക്കറിയാവുന്ന കുറച്ചു എഡിറ്റിംഗ് വിദ്യകൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു സംഭവം പിടിക്കാൻ ‘നോക്കി പക്ഷേ അതും ഏറ്റില്ല ,കുറച്ചു വ്യൂസ് ഉണ്ടായിരുന്നു . ഇതിനിടയിൽ എല്ലാം കുറച് നിരുത്സാഹപ്പെടുത്തലുകൾ ഉണ്ടായിരുന്നു ,പക്ഷെ ഞാൻ ചിന്തിച്ചു ഇതിനൊന്നും വലിയ കാശ് മുടക്കം ഇല്ല ,എനിക്ക് ഫ്രീ ടൈം കിട്ടുമ്പോൾ ഞാൻ ചെയ്യുന്നു അത്രെയേ ഉള്ളു . ഒരു ദിവസം ഒടിയൻ എന്ന സിനിമയുടെ ട്രൈലെർ വരുന്നു ,അത് ഞാൻ കണ്ടതിനു ശേഷം എനിക്ക് കുറച്ചു ഊഹാപോഹങ്ങൾ തോന്നി അങ്ങനെ ഞാൻ ഒരു വീഡിയോ ചെയ്തു. അന്ന് അത്യാവശ്യം സബ്സ്ക്രൈബേർസ് ഉള്ളൊരു ചാനൽ അവർക്ക് ഇഷ്ടപ്പെട്ടിട്ടോ എന്തോ ആ വീഡിയോ അവരുടെ കമ്മ്യൂണിറ്റി ടാബിൽ ഷെയർ ചെയ്തു.. ഞാൻ കുറച്ചകഴിഞ്ഞു നോക്കുമ്പോൾ ഇതിനു മാത്രം വ്യൂസ് കൂടുന്നു ,ഓരോ പ്രാവിശ്യം റിഫ്രഷ് ചെയ്യുമ്പോഴും വ്യൂസ് കൂടി കൂടി വരുന്നു.അന്ന് രാത്രി ഞാൻ ഉറങ്ങി രാവിലെ എണീറ്റു നോക്കുമ്പോൾ 10000 വ്യൂസ് കഴിഞ്ഞിരുന്നു ,സബ്സ്ക്രൈബേഴ്സും 1000 കടന്നു , യൂട്യൂബിൽ വരുമാനം കിട്ടി തുടങ്ങാൻ 1000 സബ്സ്ക്രൈബേർസ് വേണം . ഒരു വർഷം കൊണ്ട് മാത്രം നടക്കും എന്ന് വിചാരിച്ച കാര്യം ഒറ്റ ദിവസം കൊണ്ട് നടന്നു.ഇതെല്ലം എനിക്ക് വലിയ മറക്കാനാവാത്ത ഓർമയായിരുന്നു .അന്ന് ഞാൻ എൻ്റെ കൂട്ടുകാരനെ വിളിച്ചുകൊണ്ടുപോയി അവന് ഭക്ഷണം വാങ്ങിച്ചു കൊടുത്തു,നമുക്ക് അതെല്ലാം ഭയങ്കര സന്തോഷമായിരുന്നു. പിന്നെ എന്നെ നിരുത്സാഹപ്പെടുത്തിയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . സിനിമയുടെ റിവ്യൂ ചെയ്ത’കഴിഞ്ഞാൽ ചിലർ പറയാൻ തുടങ്ങി ഞാൻ സിനിമയുടെ കുറ്റങ്ങൾ പറയുന്നത് ഒന്നും ശെരിയല്ല ,അങ്ങനെ ചെയ്യാൻ പാടില്ല ,അങ്ങനെ പറയാൻ പാടില്ല എന്നെല്ലാം . ഞാൻ എൻ്റെ അഭിപ്രായം ആണ് പറഞ്ഞിരുന്നത് പക്ഷെ പലർക്കും അത് എൻ്റെ അഭിപ്രായ പ്രകടനമായെടുക്കാൻ സാധിച്ചിരുന്നില്ല.ഇതുപോലെ നെഗറ്റീവ് ആയിട്ടുള്ളതും പോസിറ്റീവ് ആയിട്ടുള്ളതുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു,രണ്ടിൽ നിന്നും ഉള്ള തിരിച്ചറിവും ഊർജ്ജവും എടുത്തിട്ടാണ് ഞാൻ ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത് . `_BANNER_` ## 3. നിങ്ങളുടെ ആദ്യ വീഡിയോ നിർമ്മിക്കാൻ ആലോചിക്കുന്ന സമയത്തും നിങ്ങളുടെ ആദ്യ വീഡിയോ പ്രസിദ്ധീകരിച്ചതിന് ശേഷവും നിങ്ങളുടെ മനസ്സിൽ എന്തെല്ലാം ചിന്തകൾ വന്നിരുന്നു ? എനിക്കി ഒത്തിരി പേടി തോന്നിയിരുന്നു ,ഞാൻ ആദ്യം പറഞ്ഞത്പോലെ ഞാൻ ജോലി ചെയ്തിരുന്ന റേഡിയോ സ്റ്റേഷനിൽ മുഖം കാണിക്കാൻ പാടില്ല എന്ന ഒരു നിയമം ഇണ്ടായിരുന്നു ,ഒരു സമയത്ത് ഞാൻ അതിനെ എതിർത്തെങ്കിലും പിന്നെ ഞാൻ അതിനെ വിശ്വസിച്ചു ,കാരണം നമ്മുടെ മുഖം കണ്ടിട്ട് ആളുകൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും. നമ്മളെ ഇഷ്ടപെടുന്നോ ഇല്ലയോ എന്നുള്ള സംശയം നമ്മുടെ ഉള്ളിൽ കിടക്കുമ്പോൾ മുഖം കാണിച്ചു വീഡിയോ ചെയ്യാൻ പറ്റില്ല .ഞാൻ എൻ്റെ ആദ്യത്തെ വീഡിയോ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല,അത് ചെയ്യുമ്പോൾ ഞാൻ അപ്പുറത്തും ഇപ്പുറത്തും എല്ലാം നോക്കുന്നുണ്ട് എന്നെ ആരെങ്കിലും ഒക്കെ നോക്കുന്നുണ്ടോ എന്നറിയാൻ ,അതായത് ഷൂട്ട് ചെയുന്ന സമയത്ത് പോലും എന്നെ ഒരാൾ നോക്കി നിൽക്കുന്നത് എനിക്ക് വെപ്രാളമായിരുന്നു . അത് കഴിഞ്ഞു അത് അപ്ലോഡ് ചെയ്ത് കഴിഞ്ഞതിനുശേഷം ആളുകൾ ഓരോന്ന് പറയുന്നത് കേട്ട് എനിക്ക് എന്തോ പോലെ ആയിട്ടുണ്ട്. പിന്നീട് ഞാൻ ചിന്തിച്ചു ഞാൻ ഇത് ചെയ്തു എന്ന് വെച്ചിട്ട് ആരും എന്നെ ആക്രമിക്കാൻ പോണില്ല ,ഞാൻ ഇത് ചെയ്തില്ല എന്നുവെച്ചു ആരും എന്നെ പ്രോഹത്സാഹിപ്പിക്കാനും പോണില്ല ,ഇത് എൻ്റെ ഇഷ്ടമാണ് ,ഞാൻ ചെയുന്നു. പിന്നെ ഓടിയൻ റിവ്യൂ ചെയ്ത സമയത് ഞാൻ വളരെ പോസിറ്റീവ് ആയിട്ടാണ് ചെയ്തത് ,കുറ്റങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല ,ആ സമയത് ഏത് സിനിമയുടെയും നല്ല കാര്യങ്ങൾ മാത്രമായിരുന്നു പറഞ്ഞിരുന്നത്. അത് ശെരിക്കും ആസ്വാദനമായിരുന്നു റിവ്യൂ എന്ന് പറഞ്ഞുകൂട.അവിടുന്ന് നമ്മൾ റിവ്യൂ എന്ന രീതിയിലേക്ക് വന്നു ,തെറ്റുകളും കുറ്റങ്ങളും പറയാൻ തുടങ്ങി,ഇതിന്റ തുടക്കത്തിലും ആളുകളെ പേടിക്കേണ്ട അവസ്ഥ വന്നിരുന്നു. പിന്നീട് ആ വെല്ലുവിളികളെയും എനിക്ക് തരണം ചെയ്യേണ്ടി വന്നു ,പേടിയെ മാറ്റിനിർത്താൻ ഒന്നും നമുക്ക് പറ്റില്ല അതിനെ ഫേസ് ചെയ്യാനേ പറ്റുകയുള്ളു അത് ഞാൻ ചെയ്തു. ഞാൻ പറയുന്നതിൽ സത്യം ഉണ്ടെന്ന ഒരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു ,എന്റെ മുഖം കാണിക്കുവാനോ എന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുവാനോ എനിക്കിപ്പോൾ ആരെയും പേടിയില്ല  ## 4. നിലവിൽ ഇപ്പോൾ ധാരാളം സിനിമാ നിരൂപകർ ഉണ്ട്, എന്നാൽ നിങ്ങൾ ഈ സ്ഥലത്ത് നിങ്ങൾക്കായി ഒരിടം സൃഷ്ടിച്ചു. നിങ്ങളുടെ USP (അതുല്യമായ വിൽപ്പന പോയിന്റ്) എന്താണെന്നാണ് നിങ്ങൾ കരുതുന്നത്? നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിട്ട് ആളുകൾക്ക് തോന്നാവുന്ന കാര്യം എന്താണ് ? എന്നോട് ഒരുപാട് ആളുകൾ അവതരണ ശൈലിയെക്കുറിച് പറയാറുണ്ട് . ചില ആളുകൾ നമ്മളെ ഇഷ്ടപ്പെടുന്നത് നമ്മുടെ ചില വാക്കിലായിരിക്കും ,ഞാൻ ഇതുവരെ ആളുകളോട് സബ്സ്ക്രൈബ് ചെയ്ത് വിജയിപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല ,അല്ലെങ്കിൽ നിങ്ങൾ ഇത് ലൈക് ചെയ്യണം എന്ന് പറഞ്ഞിട്ടില്ല . നിങ്ങൾക്ക് ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യൂ മറിച് മോശം ആണെങ്കിൽ എന്താണ് മോശം എന്നുള്ളത് കമന്റ് ചെയ്യൂ.എൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ എന്ന് പറയുന്നിടത്ത് ഞാൻ പറയാറുള്ളത് നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കാമെന്നാണ് .എനിക്ക് മുന്നോട്ട് വെക്കാനുള്ളത് എൻ്റെ സത്യസന്ധതയാണ് ,ഞാൻ പറയുന്നത് സത്യമാവണം അത് ഒരാൾക്കും വേണ്ടി ഞാൻ മാറ്റി പ്പറയില്ല.. എനിക്ക് നൃത്തം ചെയ്യാനോ പാട്ട് പാടാനോ അറിയില്ല അറിയില്ല ,ഞാൻ കേരളത്തിലെ സാധാരണ ജനങ്ങളിൽ ഒരാളാണ് ,ബാക്കി ഉള്ളവർ കൊടുക്കുന്നതിനേക്കാൾ കൂടുതലായിട്ടൊന്നും എനിക്ക് കൊടുക്കാനില്ല, ഫാമിലി വ്ലോഗ്ഗ് ചെയുന്ന ആളുകളുണ്ട് , ചിലർ അവരുടെ കുടുംബത്തിലെ രസകരമായിട്ടുള്ള അനുഭവങ്ങളാണ് പങ്കുവെക്കുന്നത്,പ്രാങ്ക് വീഡിയോസ് ചെയ്യുന്നവരുണ്ട് ,പല തരത്തിലുള്ള കോൺടെന്റ് ഉണ്ടാകുന്നവരുണ്ട്, എന്നെ സംബന്ധിച് ഞാൻ അഭിപ്രായമാണ് പറയുന്നത് അത് സത്യസന്ധമായിരിക്കും എന്നുള്ളതാണ് എൻ്റെതെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്ന കാര്യം .പരമാവധി വേദനിപ്പിയ്ക്കാതെ ഞാൻ സത്യം പറയാൻ ശ്രമിക്കും. ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം എന്തെന്നാൽ രണ്ട് മൂന്ന് വർഷം മുൻപ്വരെ നല്ലത് ചീത്ത എന്ന് വേർതിരിച്ചു പറയുന്നത് ഉണ്ടോ എന്ന് എനിക്ക് സംശയമാണ്.ബഹുഭൂരിഭക്ഷം വരുന്ന സിനിമ റിവ്യൂവർമാരും പോസിറ്റീവും നെഗറ്റീവും വേർതിരിച്ചു പറയാറുണ്ട് . ട്രൈലെർ ഡീകോഡിങ് എന്ന് പറയുന്ന കാര്യം അതായത് ,ട്രൈലെർ കണ്ടിട്ട് അത് ഇങ്ങനെയായിരിക്കും അങ്ങനയായിരിക്കും എന്ന് പറയുന്ന പരിപാടി എൻ്റെ സംഭാവനായാണെന്ന് ഞാൻ വിശ്വസിക്കുന്നു മലയാളത്തിൽ . മറ്റു ഭാഷകളിൽ അനേകം പേർ ഇത് ചെയ്യുന്നുണ്ട്. ## 5. നിങ്ങളെ കുറിച്ചും നിങ്ങളുടെ കുടുംബത്തെ പറ്റിയും കൂട്ടുകാരെ പറ്റിയും പറയാമോ? ഈ ഒരു അവസരം കൂടെ നിന്നതിൽ അവർക്ക് നന്ദി പറയാനായി ഉപയോഗിക്കാം. ഞാൻ ജോലിക്ക് കയറുന്നത് ഇരുപതാമത്തെ വയസ്സിലാണ് ,അന്ന് തുടങ്ങി ഈ സമയം വരെ ഞാൻ എന്ത് ചെയ്യണം എന്ന യാതൊരു കാര്യങ്ങളിലും എൻ്റെ 'അമ്മ ഇടപെട്ടിട്ടില്ല . എൻ്റെ വീടിനെ സംബന്ധിച് ഞാനും അമ്മയുമാണ് സമ്പാദിക്കുന്ന വ്യക്തികൾ.ഞാൻ വെറും 7500 രൂപ ശമ്പളത്തിൽ കണ്ണൂരിൽ ജോലി ചെയ്യുമ്പോൾ ,ഇവിടെ കൊച്ചിയിൽ ഞാൻ ഏതെങ്കിലും ഒരു സൂപർ മാർക്കറ്റിൽ നിന്നാൽ അതിൽ കൂടുതൽ പണം കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു അപ്പോൾ എൻ്റെ അമ്മയ്ക്ക് വേണമെങ്കിൽ പറയാമായിരുന്നു അത് . എൻ്റെ അവിടുത്തെ ചിലവ് കഴിഞ്ഞിട്ട് 2500,രൂപ മാത്രമേ വീട്ടിലേക്ക് അയക്കാൻ പറ്റുകയുള്ളു,മാസത്തിൽ ഒരു അവധിയായിരുന്നു ഉള്ളത്,ഞാൻ അതിനുമുന്നെ ഒന്നും വീട്ടിൽനിന്നും മാറിനിന്നിട്ടില്ല , അച്ഛൻ ഓരോ സ്ഥലത്തുനിന്ന് ട്രാൻസ്ഫെറാവുമ്പോഴും ഞങ്ങളായും കൂടെ കൂട്ടുമായിരുന്നു,അതുകൊണ്ട് തന്നെ ഞങ്ങൾ ഒരിക്കലും മാറി നിന്നിട്ടില്ല . 'അമ്മ അന്ന് എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആർ.ജെ എന്ന പണി നിർത്തുമായിരുന്നു,ആദ്യമൊക്കെ എങ്ങനെ എങ്കിലും അത് വിട്ടിട്ട് വരണമെന്നുണ്ടായിരുന്നു പിന്നെ പതിയെ അതിനോട് ഇഷ്ടം തോന്നി തുടങ്ങി. അതേപോലെ തന്നെ ഞാൻ ഒരിക്കൽ ഒരു ക്യാമറ വാങ്ങിച്ചു,ആ സമയത്ത് എൻ്റെ ശമ്പളമെന്ന് പറയുന്നത് ആ ക്യാമറയുടെ വിലയുടെ പകുതിയായിരുന്നു ,അപ്പോഴും അമ്മ ചോദിച്ചില്ല. എൻ്റെ കുടുംബത്തിനുള്ളിൽ എനിക്ക് ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എനിക്ക് എടുത്ത് പറയാനുള്ളത് ഒരു പെൺകുട്ടിയെ പറ്റിയാണ് ,ഞാൻ ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ടതാണ് അവളായിരുന്നു എനിക്ക് ആദ്യ വീഡിയോ ചെയ്യാനുള്ള ആത്മവിശ്വാസം തന്നത്, ഞങ്ങൾ ഇതുവരേ നേരിൽ കണ്ടിട്ട് പോലും ഇല്ല .ഇപ്പോഴും യൂട്യൂബിൽ കിടക്കുന്ന ആദ്യത്തെ വീഡിയോ ആ ആത്മവിശ്വാസത്തിന്റെ പുറത്ത് ചെയ്തതാണ്.അന്ന് അവൾ എനിക്ക് പ്രചോദനം നൽകിയില്ലായിരുന്നുവെങ്കിൽ അന്ന് ആ വീഡിയോ ഞാൻ പോസ്റ്റ് ചെയ്യില്ലായിരുന്നു.അവളോടൊരു നന്ദി പറയണം. പിന്നെ ഞാൻ നേരത്തെ പറഞ്ഞപോലെ ഞാൻ ഇട്ട വീഡിയോ ഷെയർ ചെയ്ത ആ യൂട്യൂബ് ചാനൽ,ഏറിപ്പോയാൽ 200 വ്യൂസ് ഒക്കെ കിട്ടണ്ട ആ വീഡിയോ നെ പൊക്കിയെടുത്ത് എൻ്റെ ചാനൽ നെ വളർത്തി വിട്ടത് ആ ചാനലാണ്,അവരോടും നന്ദി പറയേണ്ടതുണ്ട്. നമ്മൾ പോലും വിചാരിക്കാത്ത ഒത്തിരി നല്ല മനുഷ്യരുണ്ട് ,പിന്നെ ഈ ഇടയായിട്ട് ഒത്തിരി സെലിബ്രിറ്റീസ് എന്നെ തിരിച്ചറിയുകയും ആശംസിക്കുകയും ചെയ്യാറുണ്ട്. ജീവിതത്തിൽ അങ്ങോളം എനിക്ക് നന്ദി പറയാൻ ഒരുപാട് നല്ല മനുഷ്യരുടെ ഒരു നീണ്ട നിര തന്നെയുണ്ട്  ## 6. ഒരു യുവ യൂട്യൂബറിന് നിങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് ? പ്രത്യേകിച്ച് സ്ത്രീകൾക്ക് ഓരോ ആളുകൾക്കും ഓരോ ലക്ഷ്യം ഉണ്ടാവും.നിങ്ങളുടെ ലക്ഷ്യം എന്താണെന്നുള്ളതാണ് പ്രധാനം .എങ്ങനെയെങ്കിലും പണം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടെ വീഡിയോ ചെയ്യുന്നവരുമുണ്ട് ,സ്വന്തം കഴിവുകൾ മറ്റുള്ളവരെ കാണിക്കുവാൻ വീഡിയോ ചെയ്യുന്നവരുണ്ട് അവർക്ക് പണം ആവിശ്യമായിരിക്കില്ല,ഇങ്ങനെ ഒരുപാട് താരത്തിലുള്ളണ്ട് . നിങ്ങൾക്ക് നിങ്ങളുടേതായ കോൺടെന്റ്സ് ആണ് ഉണ്ടാക്ക്കേണ്ടതെങ്കിൽ അതിനനുസരിച്ഛ് പ്രവർത്തിക്കുക. യൂട്യൂബാണെങ്കിലും അതുപോലെ മറ്റെന്തെങ്കിലുമാണെങ്കിലും പെട്ടന്ന് നമുക്ക് എല്ലാം നേടാൻ പറ്റിയെന്ന് വരില്ല ചിലപ്പോൾ വർഷങ്ങളെടുത്തേക്കാം,പരമാവധി മറ്റുള്ളവരെ അനുകരിക്കാതിരിക്കുക എന്നതായിരിക്കും നല്ലതെന്നെനിക്ക് തോന്നുന്നു . ബ്രാൻഡിംഗ് നന്നായിട്ട് മുന്നോട്ട് കൊണ്ടുപോകുക,ചെറിയ രീതിയിൽ തുടങ്ങുന്നതിനെ കുറിച്ച് എപ്പോഴും ചിന്തിക്കുക , ## 7. ഒരു യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ എന്തെല്ലാം പ്രക്രിയകൾ അടങ്ങിയിട്ടുണ്ട് ?തുടക്കത്തിൽ അതെല്ലാം നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചത് ? ഇതൊരു വീഡിയോ പ്ലാറ്റ്ഫോം അതുകൊണ്ട് തന്നെ വിഡിയോസിന് പ്രാധാന്യം ഉണ്ട് ,പക്ഷെ തുടക്കക്കാർ വരുത്തുന്ന ഒരു തെറ്റ് എന്തെന്നാൽ ശബ്ദത്തിന് പ്രാധാന്യം നൽകുന്നില്ല എന്നതാണ് , ആളുകൾക്ക് നമ്മളെ കേൾക്കാൻ പറ്റണം ,ശബ്ദം അരോചകരമാണെങ്കിൽ ആരും വിഷ്വൽസ് കണ്ടുകൊണ്ടിരിക്കില്ല. ഫോണിലാണ് നമ്മൾ വീഡിയോസ് എടുക്കുന്നതെങ്കിൽ ഏതൊരാളുടെ കയ്യിലും ചുരുങ്ങിയത് 6000 രൂപ എങ്കിലും വില വരുന്ന ഒരു ഫോണായിരിക്കും അതിൻ്റെ കൂടെ 500 രൂപ വില വരുന്ന മൈക്ക് കൂടെ വാങ്ങിക്കണം ,അത് വളരെ പ്രധാനപ്പെട്ട ഒരു വസ്തുവാണ്. ഒരു വീഡിയോ അപ്ലോഡ് ചെയ്യുക എന്നത് ഒരു ചെറിയ പണി അല്ല ,ചുമ്മാ ഷൂട്ട് ചെയ്ത അത് അപ്ലോഡ് ചെയ്യാൻ പറ്റില്ല ,അതിനിടയിൽ എഡിറ്റിംഗ് എന്നൊരു പ്രക്രിയയുണ്ട് അതുകൊണ്ട് തന്നെ കുറച്ചുസമയം നമ്മൾ എഡിറ്റിംഗ് പഠിക്കാൻ മാറ്റിവെക്കണം. നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് നാല് ലക്ഷം രൂപയുടെ ക്യാമറയും ഒന്നര ലക്ഷം രൂപയുടെ ലെന്‍സുമുണ്ട് എന്നത് മാത്രം കൊണ്ട് വീഡിയോ നന്നാവണം എന്നില്ല ,ചിലപ്പോൾ 8000 ഫോണും ചെറിയ മൈക്കും ഉള്ളവരായിരിക്കും നിങ്ങളെക്കാൾ മുന്നിൽ നിക്കുന്നത്, അവിടെയെല്ലാം പ്രാധാന്യം ഉള്ളത് ഉള്ളടക്കത്തിനാണ് അതുകൊണ്ട് തന്നെ നിങ്ങളുടെ കോൺടെന്റ്സ് നന്നാക്കുക അതിനെ ആളുകളിൽ നല്ല രീതിയിൽ എത്തിക്കാൻ പറ്റുന്ന ശബ്ദം നൽകുക ,നന്നായി എഡിറ്റ് ചെയ്യുക..  ## 8. ജീവിതത്തിൽ ഉണ്ടായിട്ടുള്ള ഉയർച്ചകളിൽ ഉണ്ണി റോൾ മോഡലായി കണക്കാക്കിയ വ്യക്തികൾ ഉണ്ടോ ? ഒരുപാട് പേർ ഉണ്ട് ,അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാൾ സുഹൃത്തായിരുന്നു എൻ്റെ കൂടെ പ്ലസ് വണ്ണിൽ പഠിച്ച പ്രവീൺ , അവൻ ആകെ ഒരു വർഷമാണ് എൻ്റെ കൂടെ പഠിച്ചത് പക്ഷെ ഞങ്ങൾ അത്രയും അടുത്ത സുഹൃത്തുക്കളായി,പക്ഷെ ആ വർഷം പ്ലസ് വൺ ക്ലാസ് അവസാനിച്ച വെക്കേഷന് അവൻ മരിച്ചു പോയി. ആ ഒരു വർഷം കൊണ്ട് എൻ്റെ ജീവിതത്തിൽ അവൻ ഉണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ് ,കാരണം അവനിൽ നിന്നാണ് ഞാൻ നമുക്കറിയുന്നത് മറ്റുള്ളർക്ക് പറഞ്ഞുകൊടുക്കുന്നതിലൂടെ അവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകും എന്ന് മനസിലാക്കുന്നത്. മലയാളം മീഡിയത്തിൽ നിന്നും ഇംഗ്ലീഷ് മീഡിയത്തിലേക്ക് വന്ന ഞാൻ ക്ലാസ്സിൽ ഒന്നും മനസ്സിലാവാതെ ഇരിക്കുകയാണ് ,ഇതെല്ലം പ്രവീൺ കാണുന്നുണ്ടായിരുന്നു ,അങ്ങനെ ഒരു ദിവസം അവൻ എന്നോട് പറഞ്ഞു നമുക്ക് ഒരു ദിവസം ഇരിക്കാം എങ്കിൽ അവന് അറിയുന്നത് പറഞ്ഞുതരാം എന്ന് . എനിക്കും വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു കാരണം അവൻ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചതാണ് അവന് ഇതൊക്കെ എളുപ്പമായിട്ട് തോന്നും , പക്ഷെ അന്ന് അവൻ എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു,ഉദാഹരണം സൈൻ തീറ്റയും ,കോസ് തീറ്റയു,എല്ലാം എന്താണെന്ന് എനിക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു അതെല്ലാം അവൻ എനിക്ക് വ്യക്തമായി പറഞ്ഞു തന്നു. അവൻ കാരണം എനിക്ക് വലിയ ആത്മവിശ്വാസം ലഭിച്ചു കാരണം അവൻ വളരെ എളുപ്പത്തിൽ പറഞ്ഞുതന്നു ,അത് കഴിഞ്ഞു അവൻ കുറച് ചോദ്യങ്ങൾ എഴുതിത്തന്നു അതിനുള്ള ഉത്തരവും ഞാൻ എഴുതി കൊടുത്തു,അത് നോക്കിയിട്ട് അവൻ എന്നോട് പറഞ്ഞു “നിനക്ക് നല്ല കാലിബർ ഉണ്ട് “ എന്ന് . ഞാൻ കാലിബർ എന്ന വാക്ക് ആദ്യമായിട്ട് കേൾക്കുന്നത് അന്നാണ് ,എനിക്കിനി പഠിക്കാൻ പോലും പറ്റുമോ എന്നുള്ള ചിന്ത എന്നെ മാറ്റി ചിന്തിപ്പിച്ച ഒരാളായായിരുന്നു അവൻ. അതേപോലെ വേറൊരാൾ ഉണ്ട് ക്ലെയ സിസ്റ്റർ ,എൻ്റെ ടീച്ചറായിരുന്നു . ടീച്ചർ സ്കൂളിൽ വന്നിട്ട് ആദ്യം പരിചയപ്പെടുന്നത് എന്നെയായിരുന്നു. ഒരിക്കൽ ഞങ്ങളുടെ സ്കൂളിൻ്റെ വാര്‍ഷികാഘോഷത്തിൽ ഞാൻ സംഘഗാനത്തിന് പേര് നൽകി പക്ഷെ 7,8 ക്ലാസ് എന്ന് പറയുന്നത് നമ്മുടെ ശബ്ദത്തിൽ വ്യത്യാസം വരുന്ന കാലഘട്ടമായിരുന്നു അതുകൊണ്ട് എന്നെ സങ്കഗാനത്തിൽ നിന്നും മാറ്റി നിർത്തി,എനിക്കത് നല്ല വിഷമമായിരുന്നു. അങ്ങനെയിരിക്കുമ്പോൾ ടീച്ചർ എന്നെ വിളിച്ചിട്ടു പറഞ്ഞു “നീ ഒരു സ്ക്രിപ്റ്റ് ഉണ്ടാക്ക് തിരുവാതിരയാണ് ആദ്യം അരങ്ങേറുന്ന പരിപാടി ,നീ അതിന് വേണ്ടി അനൗൺസ് ചെയ്യാൻ ഉള്ള സ്ക്രിപ്റ്റ് ഉണ്ടാക്ക് എന്ന് “ ഞാൻ അന്ന് എനിക്ക് തോന്നിയ കുറച്ചു കാര്യങ്ങൾ എഴുതി ടീച്ചർക്ക് കൊടുത്തു , സിസ്റ്റർ അത് വായിച്ചിട്ട് പറഞ്ഞു ,ഇത് നീ പറഞ്ഞു പരിശീലിക്ക് നീയാണ് ,ഈ പ്രാവിശ്യം നമ്മുടെ വാർഷികത്തിന്റെ അനൗൺസ്മെന്റ് മുഴുവൻ ചെയ്യുന്നതെന്ന് പറഞ്ഞു,അപ്പോൾ ആ കൂട്ടത്തിൽ ടീച്ചേഴ്സിൽ ഒരാൾ ചോദിച്ചു “അത് ഇവനെ ഏൽപിക്കണോ സിസ്റ്ററെ?”. എല്ലാ വർഷവും സിർമാരോ ടീചെർമാരോ ആണ് അത് ചെയ്യാറുള്ളത്.അപ്പോൾ സിസ്റ്റർ പറഞ്ഞു “ഞാനാണ് പരിപാടിയുടെ കോർഡിനേറ്റർ എങ്കിൽ അത് ഉണ്ണി ചെയ്തോളും “ എന്ന് . അവർ തന്ന ആത്മവിശ്വാസത്തിലാണ് ഞാൻ ആദ്യമായിട്ട് മൈക് പിടിച് സ്റ്റേജിൽ കയറുന്നത്. അങ്ങനെ ആദ്യത്തെ അനൗൺസ്മെന്റ് കഴിഞ്ഞപ്പോൾ,ഇവാൻ ചെയ്താൽ ശെരിയാകുമോ എന്ന് ചോയിച്ച ആളുകൾ സ്റ്റേജിനടുത്തേക്ക് വന്നിട്ട് എന്നെ അഭിനന്ദിച്ചു.ഇതെല്ലം എൻ്റെ ജീവിതത്തിലെ വലിയ മാറ്റങ്ങളായിരുന്നു. ## 9.ഉണ്ണിക്ക് സിനിമകൾ എത്ര പ്രധാനമാണെന്ന് നമുക്ക് എല്ലാവർക്കുമറിയാം അതേപോലെ തന്നെ പുസ്തകങ്ങൾ ഉണ്ണിക്ക് എങ്ങനെയാണ് ഉണ്ണി വായിക്കാറുണ്ടോ ? ജീവിതത്തിൽ കൂടുതൽ കിട്ടിയിട്ടുള്ള ഉപദേശവും ,ഞാൻ എല്ലാവർക്കും കൊടുക്കുന്ന ഉപദേശവും എന്തെന്നാൽ “സിനിമകൾ കാണുക ,പുസ്തകങ്ങൾ വായിക്കുക ,യാത്ര ചെയ്യുക “.ഈ മൂന്ന് കാര്യങ്ങൾ നിങ്ങളെ എവിടെയെങ്കിലും കൊണ്ട് എത്തിക്കും പക്ഷെ എൻ്റെ കാര്യത്തിൽ പുസ്തകവായന വളരെ കുറച്ചേ നടക്കാറുള്ളു. ഞാൻ ഉണ്ണി ആർ ൻ്റെ ഒരു ചെറുകഥ സമാഹാരം വായിച്ചിരുന്നു ,ഞാൻ അത് വായിച്ചുതുടങ്ങി ഓരോ കഥ കഴിയുമ്പോഴും ഞാൻ കുറെ നേരം ആകാശത്തേക്ക് നോക്കിക്കിയിരിക്കും ഞാൻ മനസ്സിലാക്കിയ കാര്യവും ഇദ്ദേഹം ഉദ്ദേശിച്ച കാര്യവും ഒന്നാണോ എന്ന് ഞാൻ ചിന്തിക്കും.ഇദ്ദേഹത്തിന്റ കഥകൾ വായിച്ചാൽ ഞാൻ ആസ്വാദനം,നിരൂപണം എന്നിങ്ങനെ പല കാര്യത്തിലൂടെയും കടന്നുപോകും. അതേപോലെ ഞാൻ കണ്ണൂർ ജോലി ചെയ്യുന്ന സമയത്ത് എനിക്ക് ജീവിതം ആസ്വദിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ,എൻ്റെ കൂട്ടുകാരെല്ലാം എറണാംകുളത്ത് അവർ എല്ലാം അടിച്ചുപൊളിക്കുന്നു ജീവിതം ആസ്വദിക്കുന്നു ,യാത്രകൾ പോകുന്നു. പക്ഷെ ഒരു ഞായറാഴ്ച സിനിമക്ക് പോകാൻ പോലും ഞാൻ കഷ്ടപ്പെട്ടാണ് പണം കണ്ടെത്തിയിരുന്നത് ആ സമയത്ത് 35 രൂപ മാത്രമായിരുന്നു ടിക്കറ്റിനു ഉണ്ടായിരുന്നത് അങ്ങനെ നമ്മുടെ ജീവിതം എത്രമാത്രം കഷ്ടമാണ്,ദുരിതമാണ് എന്ന് വിചാരിച്ചിരുന്ന സമയത്താണ് ആടുജീവിതം എന്ന പുസ്തകം ഞാൻ വായിക്കുന്നത്.അത് ഞാൻ വായിക്കുന്നത് ട്രെയിനിൽ വെച്ചായിരുന്നു ,നിസാമുദ്ധീൻ എക്സ്പ്രസ്സ് കണ്ണൂരിൽ നിന്നും എറണാംകുളത്തേയ്ക്ക് ഉള്ള യാത്രയിൽ . ആ ട്രെയിനിൽ നോർത്ത് ഇന്ത്യക്കാരുടെ കൂടെ പാൻപരാഗ്ൻ്റെ മണമെല്ലാം തളംകെട്ടി നിക്കുന്ന കംപാർട്മെന്റ് ,ഒരു പേജ് വായിക്കാം എന്നിട്ട് എങ്ങനെയെങ്കിലും ഉറങ്ങണം എന്ന ചിന്തയിൽ വായിച്ചു തുടങ്ങിയ ഞാൻ ഒറ്റയിരുപ്പിന് അത് മുഴുവനും വായിച്ചു തീർത്തു. ആ പുസ്തകം മടക്കി വെക്കുമ്പോൾ ഞാൻ വേറെ ഒരാളായിരുന്നു ,അത് വായിച്ചുതുടങ്ങുമ്പോൾ ഉള്ള ഉണ്ണിയായിരുന്നില്ല.അങ്ങനെ ഒരുമാറ്റമൊക്കെ ജീവിതത്തിൽ കൊണ്ടുവന്നിട്ടുള്ള പുസ്തകങ്ങൾ ഒക്കെയുണ്ട്. അതുകൊണ്ട് തന്നെ ഞാൻ എന്നേക്കാൾ ഒരു വയസ്സ് കുറവുള്ളവരോട് പറയും ,നമുക്ക് തലയിൽ കയറാൻ പറ്റുന്നവരോടെല്ലാം പറയും നിങ്ങൾ വായിക്കണം,വായിക്കാതെ നമുക്കെവിടേയും എത്താൻ സാധിക്കില്ല. അതേപോലെ സിനിമ കാണുക,യാത്ര ചെയ്യുക,സുഹൃത്തുക്കളെ ഉണ്ടാക്കുക.  ## 10.ജീവിതത്തിൽ കണ്ടിരിക്കേണ്ട 3 സിനിമകൾ ഏതെല്ലാം ആണെന്നാണ് ഉണ്ണിയുടെ കാഴ്ചപാട് ? എത്ര തവണ കണ്ടിട്ടുണ്ടെന്ന് എനിക്കറിയില്ല എങ്കിലും എനിക്ക് മടുക്കാത്ത ഒരു സിനിമയാണ് പഴ്സുയിട്ട് ഓഫ് ഹാപ്പിനെസ്സ് .അത് ഞാൻ ഒരു ഒന്നാന്തരം സിനിമയായിട്ട് പറയും ,കാരണം ഞാൻ ജീവിതത്തിൽ വളരെ തകർന്നുപോയി എന്ന് തോന്നുമ്പോൾ ഞാൻ കാണുന്ന സിനിമയാണത്. പിന്നെ കാസറ്റ് ആവേ എന്ന സിനിമ ,ഞാൻ ഒരുപാട് കാലം മുന്നേ കാണാൻ തുടങ്ങിയ സിനിമായാണത് .എച് ബി ഓ ,ആക്ഷൻ ,എന്നിങ്ങനത്തെ ചാനലിൽ ഒക്കെ പണ്ടത് കാണാമായിരുന്നു പക്ഷെ അന്നൊന്നും എനിക്ക് അത് കണ്ടിട്ട് ഒന്നും തോന്നിയില്ല. അങ്ങനെ ഒരുദിവസം കണ്ണൂരിൽ നിന്നും ലീവിന് നാട്ടിൽ വന്ന് പിന്നീട് കാസറ്റ് ആവേ കണ്ടപ്പോൾ അതൊരു വേറിട്ട അനുഭവമായിരുന്നു,ആ തകർച്ചയിൽ എനിക്ക് അത് കൊണ്ടുവന്ന മാറ്റം വളരെ വലുതായിരുന്നു. മലയാളം സിനിമകൾ മാത്രം കണ്ടിരുന്ന കാലത്ത് ,ഇംഗ്ലീഷ് സിനിമകൾ വെറും അനിമേഷനും ,കോമഡി ആണെന്ന് ധരിച്ചിരുന്ന കാലത് മലയാളമല്ലാത്തൊരു സിനിമ കണ്ട് അത്ഭുതപെട്ടിട്ടുണ്ടെങ്കിൽ അത് നന്ദനാല എന്ന സിനിമയായിരുന്നു.അതിനു മുന്നേ ഒന്നും മലയാളമല്ലാത്ത സിനിമകളോട് എനിക്ക് താല്പര്യം തോന്നിട്ടില്ലായിരുന്നു.അവർ സിനിമ എന്നത് ഒരു വികാരമാണ് അതിന് അതിർത്തികൾ ഇല്ല എന്ന് എനിക്ക് ആദ്യമായിട്ട് തോന്നിയത് നന്ദനാല എന്ന സിനിമ കണ്ടതിന് ശേഷമാണ്. ## 11.കഥയുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ നമുക്ക് നിരന്തരം ലഭിക്കുന്ന ഡിജിറ്റൽ കണ്ടന്റ്സ് നമ്മുടെ മാനസികാരോഗ്യത്തെ പല രീതിയിൽ ബാധിക്കുന്നുണ്ട് .എന്താണ് ഇതിനെ കുറിച് പറയാനുള്ളത് ? ഇതിൽ നമുക്ക് ആകെ ചെയ്യാൻ പറ്റുന്ന കാര്യം എന്തെന്നാൽ ,നമുക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രായമായി എന്ന് നമ്മുടെ ഭരണഘടനാ പറയുന്ന പ്രായം വരെ ഉള്ള ആളുകൾ ഉപഭോഗം ചെയ്യുന്നതിനെ നമുക്ക് നിരീക്ഷിക്കാം എന്നുള്ളത്തിന്റ അപ്പുറത്ത് ബാക്കി എല്ലാം ഒരോരുത്തരുടെ ഇഷ്ടമാണ് . ഉദാഹരണം സിഗരറ്റ് എല്ലാ കടയിലും ലഭ്യമാണ് ,അതിന്റ പുറത്ത് തന്നെ എഴുതി വച്ചിട്ടുണ്ട് ആരോഗ്യത്തിന് ആപത്താണെന്ന് അതേപോലെതന്നെ ഡിജിറ്റൽ പ്ലാറ്റഫോംഉപയോഗിക്കുന്ന എല്ലാവർക്കുമറിയാം അതിന്റെ ഗുണവും ദോഷവുമെന്താണെന്ന്. അപ്പോൾ അത് അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഒരു കാര്യമാണ് ,അവനവൻ തന്നെ ബോധ്യമുണ്ടാക്കിയെടുക്കുക എന്താണിതിന്റെ അപകടമെന്നും എന്താണ് ഇതിന്റെ നല്ല വശമെന്നും ,അതേപോലെ തന്നെ എങ്ങനെ നിയന്ത്രിക്കണം എന്നുള്ളതും ഈ ഡിജിറ്റൽ സ്പേസിൽ തന്നെ നമുക്ക് അറിവ് ലഭിക്കും അപ്പോൾ അതിനെ മനസിലാക്കി ഉപയോഗിക്കുക എന്നുള്ളതാണ് . Listen to the full audio interview here : [Unnikrishnan Interview with Katha](https://youtu.be/0LqBcgsVEeo)
Interview with Jinsha Basheer (Social Media Influencer)
Katha is on a pursuit to bring to you the stories of some amazing individuals who has been quietly spreading positivity to this world, a tiny bit at a time. They were able to chase their dreams & aspirations and are setting an example for the future generation. Listen to the full audio interview here : [Jinsha Basheer Interview with Katha](https://www.youtube.com/watch?v=lku2Ym5BhRU) ## 1. നാല് വർഷം മുൻപാണ് നിങ്ങൾ നിങ്ങളുടെ യു ട്യൂബ് ചാനൽ തുടങ്ങിയത് ,എന്തായിരുന്നു ഇങ്ങനെ ഒരു ചാനൽ തുടങ്ങാൻ ഉള്ള പ്രചോദനം? എൻ്റെ തുടക്കം യൂടൂബിൽ ആയിരുന്നില്ല,ഞാൻ ഫേസ്ബുക്കിൽ ആയിരുന്നു ആദ്യം പേജ് സ്റ്റാർട്ട് ചെയ്തത് , അത് ഒരിക്കലും ഒരു വ്ലോഗ്ഗെർ ആകും എന്ന് കരുതിയിട്ടല്ല .എനിക്ക് വ്ലോഗ്ഗിങ് എന്താണെന്നോ വ്ലോഗ്ഗെർ എന്താണെന്നോ അറിയില്ലായിരുന്നു . ഒരിക്കൽ എനിക്ക് ഖത്തർ ലേക്ക് ഒരു സ്കൂൾ ടീച്ചർ സ്ഥാനത്തേക്ക് ഇന്റർവ്യൂ ഉണ്ടായിരുന്നു , അതിൽ അവർ പ്ലസ് ടു കുട്ടികൾക്കുള്ള ഫിസിക്സിലെ ഒരു ഭാഗം പഠിപ്പിക്കുന്ന വീഡിയോ ആയിരുന്നു ആവശ്യപ്പെട്ടത്. ഞാൻ അത് അവർക്ക് അയച്ചു കൊടുത്തു , അതേ വീഡിയോ ഞാൻ എൻ്റെ ഭർത്താവ് ഫൈസൽ ഇക്കയ്ക്ക് അയച്ചുകൊടുത്തു ,അദ്ദേഹം അന്ന് മനസിലാക്കി എനിക്കൊരു പ്രസന്റേഷൻ സ്കിൽ ഉണ്ടെന്ന് .അപ്പോഴും അദ്ദേഹം പറഞ്ഞില്ല വ്ലോഗ്ഗിങ് ഒരു പ്രൊഫഷൻ ആക്കാമെന്ന്.അദ്ദേഹത്തിന് വ്ലോഗ്ഗിങ്ങും വ്ലോഗ്ഗെര്മാരും സുപരിചിതമായിരുന്നു. പിന്നീട് 2 വർഷത്തിന് ശേഷം ഒരു പെട്രോൾ പമ്പിൽ വെച് ഒരു പ്രശ്നം ഉണ്ടായി ,അത് എനിക്ക് സമൂഹത്തെ അറിയിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അപ്പോൾ എൻ്റെ ഭർത്താവ് പറഞ്ഞു ”നിനക്ക് പ്രസന്റേഷൻ സ്കിൽ ഉണ്ട് ,അത് ഞാൻ 2 വർഷം മുൻപ് മനസിലാക്കിയതാണെന്ന് അതുകൊണ്ട് നീ ഒരു വീഡിയോ ചെയ്താൽ അത് നമുക്ക് മറ്റുള്ളവരെ അറിയിക്കാൻ സാധിക്കും ..” അങ്ങനെ ഞാൻ ജിനിഷ ബഷീർ എന്നൊരു ഫേസ്ബുക് പേജ് തുടങ്ങി അത് ഞാനും ഫൈസൽക്കയും ലൈക് ചെയ്തു അങ്ങനെ വീഡിയോ പബ്ലിഷ് ചെയ്തു, 2 ദിവസം കഴിഞ്ഞപ്പോൾ തന്നെ അതിൽ ഫോള്ളോവെർസ് കൂടി ,ഒരു മാസത്തിനകം ഒരു ലക്ഷം ഫോള്ളോവെർസായി .അപ്പോൾ എനിക്ക് മനസിലായി ജനങ്ങൾ ഇത് പ്രതീക്ഷിക്കുണ്ടെന്ന്. ആ സമയത്താണ് ഫൈസൽക്ക എന്നോട് ചോദിച്ചത് നിനക്ക് ഇത് പ്രൊഫഷൻ ആക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ എന്താണ് വ്ലോഗ്ഗിങ്,എന്താണ് വ്ലോഗ്ഗെർ എന്ന് പറഞ്ഞുതരാം, അങ്ങനെയാണ് വ്ലോഗ്ഗെർ എന്താണെന്ന് ഞാൻ അറിയുന്നത് . ഞാൻ വീഡിയോ ചെയ്തതിന് ശേഷമാണ് വ്ലോഗ്ഗിങ് നെ പറ്റിയും വ്ലോഗ്ഗെർ എന്താണെന്നും മനസിലാക്കുന്നത്. ഫേസ്ബുക് പേജ് തുടങ്ങി 6 മാസങ്ങൾക്ക് ശേഷമാണ് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങിയത്. ഞാൻ ഇപ്പോഴും പ്രാധാന്യം നൽകുന്നത് ഫേസ്ബുക് പേജിനാണ് .  ## 2. പൂജ്യത്തിൽ നിന്നും ഇന്ന് കാണുന്ന 2 ലക്ഷം സബ്സ്ക്രൈബേർസ് വരെ ഉള്ള യാത്രയിൽ എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട് ? പൂജ്യത്തിൽ നിന്നും ഇവിടം വരെ എത്തിയപ്പോൾ എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി ,ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വന്നു .ഒന്നാമത്തെ കാര്യം ഞാൻ ആദ്യമായി വീഡിയോ ചെയ്ത സമയത്ത് ഒരുപാട് തെറി വിളികൾ എനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട് കാരണം ആ സമയത്ത് ഒരു സ്ത്രീ വ്ലോഗ്ഗിങ് രംഗത്ത് അധികമൊന്നും ഇല്ല പ്രത്യേകിച്ച് ഫേസ്ബുക്കിൽ. ഒരുപാട് ആളുകൾ എന്നെ പരിഹസിക്കുകയും ചെയ്തിട്ടുണ്ട് അതേപോലെ തന്നെ എൻ്റെ കൂട്ടുകാർ എന്നോട് പറഞ്ഞു ഇത് ചെയ്യണ്ട എന്ന് ,കാരണം അവർക്കും എന്നെപോലെ തന്നെ വ്ലോഗ്ഗിങ് നെ കുറിച്ചൊന്നും വലിയ അറിവുണ്ടായിരുന്നില്ല. മറ്റുചിലർ നിനക്ക് സെലിബ്രിറ്റി മാനിയ ആണോ എന്നെല്ലാം ചോദിച്ചു പരിഹസിച്ചിരുന്നു.കുടുംബക്കാരും പറഞ്ഞു ഇത് ചെയ്യണ്ട ഇത്രേം തെറി വിളി കേൾക്കേണ്ട നാണക്കേട് ആണെന്നെല്ലാം . വീട്ടുകാരുടെ നിർദ്ദേശ പ്രകാരം ഞാൻ എൻ്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചു..എനിക്കറിയില്ലായിരുന്നു ഇത് എങ്ങനെ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമെന്നത്..പിന്നീട് ഞാൻ ആരോടും പ്രതികരിക്കാൻ പോയില്ല എല്ലാവരുടെ കളിയാക്കലുകളും കേട്ട് നിന്നു . അങ്ങനെയിരിക്കേ രണ്ട് മാസത്തിന് ശേഷം എനിക്ക് ഗൂഗിളിൽ നിന്ന് ഒരു പ്രതിഫലം വന്നു RS:35000..അത് ഞാൻ സ്ക്രീൻഷോട്ട് എടുത്ത് എൻ്റെ പ്രൊഫൈൽ ഫോട്ടോ വെച്ചു ,അങ്ങനെയാണ് ഞാൻ എൻ്റെ ആദ്യത്തെ പ്രതിഷേധം അറിയിച്ചത് . അതിനുശേഷം ഇന്ത്യയ്ക്ക് അകത്തും പുറത്തുമായിട്ട് 50 നു മുകളിൽ മീഡിയാസ് എന്നെ പറ്റിയുള്ള ആർട്ടിക്കിൾ പുറത്തു വിട്ടു . അത് കഴിഞ്ഞു 2 മാസം കഴിഞ്ഞപ്പോൾ വനിതയിൽ ആർട്ടിക്കിൾ വന്നു ,മലയാള മനോരമയിൽ വന്നു ,ഇന്ത്യ ടുഡേയിൽ വന്നു ഇതുപോലെ പ്രശസ്തമായ ഒരുപാട് ചാനലുകളിൽ , മാഗസിനുകളിൽ ,പത്രങ്ങളിലും വന്നു തുടങ്ങി ,അപ്പോഴാണ് ആളുകൾ തിരിച്ചറിയുന്നത് ഇതിന് ഇങ്ങനെ ഒരു കാര്യം ഉണ്ടെന്ന് ,പിന്നീട് എനിക്ക് വന്ന വരുമാനം ഞാൻ വെളിപ്പെടുത്തി അതും കൂടെ കണ്ടപ്പോൾ ആളുകൾക്ക് തോന്നി തുടങ്ങി ഇതൊരു സംഭവമാണ് വ്ലോഗ്ഗിങ് നല്ലൊരു കാര്യമാണെന്ന്. ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി അതിന് ശേഷം തെറി വിളികൾ എല്ലാം കുറഞ്ഞു അങ്ങനെയാണ് ഞാൻ എൻ്റെ പ്രതിഷേധം കാണിക്കുന്നത് ,പിന്നീട് മാധ്യമ പ്രവർത്തകരുടെ വീട്ടിലേക്ക് ഉള്ള വരവും ,ചാനൽ ചർച്ചകൾക്ക് പോകുന്നതും ഒക്കെ കാണുമ്പോൾ ആളുകൾക്ക് മനസ്സിലായി ഇതിൽ എന്തൊക്കയോ ഉണ്ടെന്ന് . തട്ടമിട്ട പെണ്ണ് സംസാരിക്കാൻ പാടില്ല എന്ന രീതിയായിരുന്നു അന്ന് അതുകൊണ്ട് തന്നെ ആരംഭഘട്ടത്തിൽ ഞാൻ ഒരുപാട് പോരാടിയിട്ടുണ്ട് , എന്നാൽ ഇന്ന് ഇത് മാറി വ്ലോഗ്ഗിങ് രംഗത് ഒരുപാട് സ്ത്രീകൾ ഉണ്ട് . അന്ന് ആദ്യമായിട്ട് ഒരു വീഡിയോ ചെയ്യാൻ 4000 രൂപയുടെ ഒരു ഫോൺ വാങ്ങാൻ ആസ്തിയില്ലാത്ത ഒരാളായിരുന്നു ഞാൻ. ഞങ്ങൾ മൂന്ന് പെൺകുട്ടികളാണ്,എൻ്റെ ഫോൺ കേടായി എന്നറിഞ്ഞപ്പോൾ അതിൽ മൂത്ത ആൾ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ഫോൺ എനിക്ക് തന്നു ,ആ ഫോണിലാണ് ഞാൻ ആദ്യമായിട്ട് വീഡിയോ ചെയ്യുന്നത് ,വലിയ ക്ലാരിറ്റി ഒന്നും ഇല്ലായിരുന്നു എന്നിരുന്നാലും ആ ഫോണിലായിരുന്നു ഞാൻ വീഡിയോ എടുത്തിരുന്നത് . ഇന്നിപ്പോ ഇറങ്ങുന്ന എല്ലാ ഗാഡ്ജറ്റും ,ആപ്പിൾ പ്രോഡക്റ്റ്സ് ഞാൻ സ്വന്തമാക്കാറുണ്ട് .അത് എൻ്റെ അഹങ്കാരമല്ല എൻ്റെ നേട്ടമാണ് .ഏത് ലാപ്പ്ടോപ്പാണോ വാങ്ങിക്കാൻ തോന്നാറ് അത് ഞാൻ വാങ്ങിക്കാറുമുണ്ട് . അങ്ങനെ ഞാൻ അത്തരത്തിൽ വളർന്നു . ക്രമേണ അംഗീകാരങ്ങൾ കിട്ടി തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ എല്ലാം തിരികെ വന്നു .പക്ഷെ അന്ന് എന്നെ പരിഹസിച്ചവരോടും പുച്ഛിച്ചവരോടും കല്ലെറിഞ്ഞവരോടും എനിക്ക് ഇന്നും ഒന്നേ പറയാനുള്ളൂ ,നിങ്ങൾ എറിഞ്ഞ കല്ലുകൾ എല്ലാം ഞാൻ സ്വീകരിച്ചു അതിനുശേശം ആ കല്ലുകൾ കൂട്ടിയിട്ടു അതിനു മുകളിൽ നിന്ന് ഞാൻ തിരിഞ്ഞു നോക്കി. എന്നെ പുച്ഛിച്ചവർ ഇന്ന് എവിടെ എത്തി ,ഞാൻ ഇന്ന് എവിടെ എത്തി എന്ന് ഓർക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു `_BANNER_` ## 3. നിങ്ങളെ കുറിച്ചും നിങ്ങളുടെ കുടുംബത്തെ പറ്റിയും കൂട്ടുകാരെ പറ്റിയും പറയാമോ? ഈ ഒരു അവസരം കൂടെ നിന്നതിൽ അവർക്ക് നന്ദി പറയാനായി ഉപയോഗിക്കാം എൻ്റെ കുടുംബത്തെ പറ്റി പറയുകയാണെങ്കിൽ എന്റെ അച്ഛൻ ഒരു പട്ടാളക്കാരൻ ആയിരുന്നു ,എൻ്റെ ഉമ്മ ഗവൺമെന്റ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു.എനിക്ക് 4 വയസുള്ളപ്പോഴാണ് അച്ഛൻ മിലിറ്ററിയിൽ നിന്നും റിട്ടയർഡായത് ,പിന്നീട് PWD കോൺട്രക്റ്ററായി. ഞങ്ങൾ 3 പെണ്മക്കൾ ആയത്കൊണ്ട് 12 വർഷത്തെ സർവീസ് നു ശേഷം ഉമ്മ ജോലി രാജിവെച്ചു അച്ഛന്റെ കൂടെ വന്നു .അവർ രണ്ടുപേരും ഉത്തർപ്രദേശിലെ ലക്ക്നൗവിലായിരുന്നു ജോലി ചെയ്ത്കൊണ്ടിരുന്നത്. ഞങ്ങൾ 3 പെൺകുട്ടികളിൽ മൂത്ത ആൾ ജിഷ ,രണ്ടാമത്തെയാൾ ജിംഷാ,ഞാൻ ആണ് ഇളയ മകൾ . ഞാൻ പഠിച്ചത് എല്ലാം നാട്ടിലെ ഗവൺമെന്റ് സ്കൂൾ ആയ വി.വി.എച്.എസ് .എസ് താമരക്കുളത്താണ് , എന്നെ വളർത്തികൊണ്ടുവന്നതും എൻ്റെ ഈ സ്വഭാവത്തെ ഉണ്ടാക്കിയെടുത്തതും ഈ സ്കൂളാണ് . എന്തും അവതരിപ്പിയ്ക്കാൻ ഉള്ളതും എന്തും ധൈര്യത്തോടെ നേരിടാനും ഉള്ള കഴിവ് കിട്ടിയത് ആ സ്കൂളിൽ നിന്നാവാം എന്ന് വിചാരിക്കുന്നു . ശേഷം ഞാൻ എൻ്റെ കമ്പ്യൂട്ടർ സയൻസിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് മുസലിയാർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് . എൻ്റെ ഭർത്താവ് ഫൈസൽ ഒരു എം.സി.എ ക്കാരൻ ആയിരുന്നു.അദ്ദേഹം ഇപ്പൊൾ വ്ലോഗ്ഗിങ്ലേക്ക് മാറി.എൻ്റെ പേജുകൾ കൈകാര്യം ചെയുന്നത് എല്ലാം അദ്ദേഹമാണ്.എൻ്റെ രണ്ടാമത്തെ ചേച്ചി ഖത്തർ ഇൽ ആണ് ,മൂത്ത ചേച്ചി ഡൽഹിയിലായിരുന്നു ഇപ്പൊൾ നാട്ടിലാണ് . എൻ്റെ ഉമ്മ 2 വര്‍ഷം മുൻപ് മരണപെട്ടു ,മരണപെട്ടു എന്ന് പറയുമ്പോൾ ശരീരം കൊണ്ട് മാത്രം പോയി എന്ന് വിശ്വസിക്കുന്നു ,ഞങ്ങളുടെ കൂടെ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് തന്നെ വിശ്വസിക്കുന്നുണ്ട് ,എൻ്റെ നേട്ടങ്ങൾ ഉമ്മ ലോകത്തിൽ എവിടെയോ ഇരുന്ന് കണ്ട് സന്തോഷിക്കുന്നു എന്ന് ഞാൻ കരുതുന്നുണ്ട് . ഇപ്പോഴും എൻ്റെ ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഉമ്മയുടെ ഖബർ ന്റെ അടുത്തു ചെന്ന് എൻ്റെ വിശേഷങ്ങൾ , കഥകൾ എല്ലാം പങ്കുവയ്ക്കാൻ ഞാൻ പോകാറുണ്ട്. എനിക്ക് 6 വയസ്സ് ഉള്ള ഒരു മകൾ ഉണ്ട് അവളുടെ പേര് ഇനാരാ ഫാത്തിമ എന്നാണ് .ഗായത്രി എന്ന് പറഞ്ഞ സ്കൂളിലാണ് അവൾ പഠിക്കുന്നത് . എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്.എൻ്റെ കുടുംബക്കാർ എല്ലാം എനിക്ക് പിന്തുണ ചെയ്യാറുണ്ട് . എനിക്ക് എൻ്റെ ജീവിതത്തിൽ എടുത്ത് പറയാനുള്ള ഒരു അദ്ധ്യാപികയുണ്ട് .കുഞ്ഞു നാളിൽ മുതൽ എനിക്ക് പിന്തുണ തന്ന് കൂടെകൂട്ടിയ സ്മിത ശങ്കർ ടീച്ചർ. ഈ ഒരു അവസരത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയണം എന്ന് ആഗ്രഹിക്കുന്നത് എൻ്റെ മാതാപിതാക്കളോടും ഭർത്താവിനോടും എൻ്റെ സഹോദരിമാരോടുമാണ് ,കാരണം തുടക്കം മുതൽ എന്നെ എല്ലാവരും പരിഹസിച്ചപ്പോഴും അവർക്കും പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ,അതൊന്നും ഒരിക്കൽ പോലും അവർ എന്നോട് പറഞ്ഞിരുന്നില്ല . ഞാൻ എവിടെയൊക്കെ വീണുപോയിട്ടുണ്ടോ അവിടെയെല്ലാം എന്നെ പിടിച്ചുനിർത്തിയത് ഇവരാണ് എൻ്റെ നന്ദിയും കടപ്പാടും ജീവിതാവസാനം വരെ അവരോട് ഉണ്ടാവും . എനിക്ക് ഷംജാദ് എന്ന ഒരു സുഹൃത്ത് ഉണ്ട് ,എല്ലാവരും തള്ളി പറഞ്ഞപ്പോഴും എനിക്ക് വേണ്ടി വീഡിയോ ചെയ്യാൻ വിഷയങ്ങൾ കണ്ടെത്തി തന്നത് ഷംജാദ് ആയിരുന്നു.  ## 4. നിങ്ങളുടെ ജീവിതത്തിൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനം എത്രത്തോളം ഉണ്ടായിരുന്നു ? നിങ്ങളുടെ ഭാവി പദ്ധതികൾ എന്തെല്ലാമാണ് ? സമൂഹമാധ്യമം എൻ്റെ ജീവിതത്തിൽ എത്തിയതിനുശേഷമാണ് ഞാൻ ഇന്ത്യയ്ക്ക് പുറത്തു പോകുന്നത് .യാത്ര ചെയ്യാൻ വളരെ അധികം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ .പക്ഷെ ജീവിതത്തിൽ ഞാൻ ആകെ പോയിട്ടുള്ളത് സ്കൂളുകളിൽ നിന്ന് ചെറിയ യാത്രകൾക്ക് മാത്രമായിരുന്നു. വിമാനത്തിൽ യാത്ര ചെയ്യുക എന്നത് എൻ്റെ സ്വപ്നമായിരുന്നു . ഇപ്പോൾ ഇതിനോടകം എനിക്ക് ഒരുപാട് രാജ്യങ്ങളിൽ പോകാൻ’കഴിഞ്ഞു ,അതൊരു വല്ല്യ നേട്ടമായിട്ട് ഞാൻ കാണുന്നുണ്ട് . എൻ്റെയും ഭർത്താവിന്റെയും ഭാവി പദ്ധതി എന്തെന്നാൽ ലോകം മുഴുവൻ ചുറ്റി ക്കാണണം ,അതിൽ ഏറ്റവും മനോഹരമെന്നു തോന്നുന്ന രാജ്യങ്ങളിൽ എൻ്റെ ഉപ്പാനെയും മകളെയും കൂട്ടി യാത്ര ചെയ്യണം. ഉപ്പ ജോലിചെയ്ത സ്ഥലത്തിൽ നിന്ന് വന്നിട്ട് ഇപ്പൊ 26 വർഷമായി ,അപ്പോൾ അങ്ങോട്ടേക്കെല്ലാം ഒരു റോഡ് യാത്ര പോകണം ,അവിടെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ കാണണം ,26 വർഷം കൊണ്ടുണ്ടായ മാറ്റം അദ്ദേഹത്തെ കാണിച്ചുകൊടുക്കണം,ഉമ്മയെയും കൂടെ കൂട്ടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത് നടന്നില്ല .  ## 5. ഒരു യുവ യൂട്യൂബറിന് നിങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകാനുള്ളത് ? പ്രത്യേകിച്ച് സ്ത്രീകൾക്ക് നമ്മളെ ആരൊക്കെ തളർത്തിയാലും നമ്മുടെ കഴിവിനെ നമുക്ക് വിശ്വാസം വേണം .ഞാൻ അതിന് ഉദാഹരണമാണ് .ഞാൻ ഒരു വട്ട പൂജ്യമായിരുന്നു , എല്ലായിടത്തും തളർത്തപെട്ട ഒരു വ്യക്തിയായിരുന്നു ,ആ ഞാൻ ഇന്ന് ഇങ്ങനെ മാറിയിട്ടുണ്ടെങ്കിൽ അത് എൻ്റെ കഠിനാദ്ധ്വാനത്തിന്റ ബലമാണ്. എല്ലാവരും തളർത്തിയപ്പോൾ ഞാൻ പുറകിലേക്ക് പോയിരുന്നെങ്കിൽ ഞാൻ ഇന്നും തോറ്റ ഒരാളായേനെ,ഞാൻ എൻ്റെ കഴിവിൽ വിശ്വസിച്ചു. എൻ്റെ കുടുംബം എന്നിൽ വിശ്വസിച്ചത് കാരണം ഞാൻ ഇന്ന് എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അത് ഞാൻ എൻ്റെ കഴിവിൽ വിശ്വസിച്ചതുകൊണ്ടാണ് ,ആർക്കെങ്കിലും ജീവിതത്തിൽ എന്തെങ്കിലുമൊക്കെ കഴിവ് ഉണ്ടായിരിക്കും . ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണണം ,അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സന്തോഷ് ജോർജ് കുളങ്ങരയുടേത് “മറൈൻ ഡ്രൈവിൽ നിന്ന് കാണുന്ന സ്വപ്നവും ദുബായി ബുർജ് ഖലീഫയുടെ താഴെ നിന്ന് കാണുന്ന സ്വപ്നവും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്” നമ്മൾ വലിയ സ്വപ്നം കാണാൻ ശ്രമിക്കുക അതിന് ശേഷം അത് എത്തിപ്പിടിക്കാൻ ഉള്ള ശ്രമം തുടങ്ങുക ,എന്തായാലും നമ്മൾ എത്തിച്ചേരും എന്നുള്ളത് നൂറ് ശതമാനം ഉറപ്പാണ്  ## 6. ഒരു യൂട്യൂബ് വീഡിയോ ഷൂട്ട് ചെയ്യുന്നതിൽ എന്തെല്ലാം പ്രക്രിയകൾ അടങ്ങിയിട്ടുണ്ട് ?തുടക്കത്തിൽ അതെല്ലാം നിങ്ങൾ എങ്ങനെയായിരുന്നു പഠിച്ചത് ? ഞാൻ യൂട്യൂബിലും ഫേസ്ബുക്കിലും വീഡിയോ ചെയ്തത് ഒരിക്കൽ പോലും ഇതിനെ പറ്റി പഠിച്ചിട്ടല്ല .ഇതെല്ലാം എൻ്റെ ഭർത്താവിന്റെ അധ്വാനമാണ് ,അതിനെപ്പറ്റി ഒന്നും ഞാൻ ഇത്തവരേ ചിന്തിച്ചിട്ടില്ല. ഞാൻ ഒരു വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുൻപ് ഒരുപാട് തയ്യാറെടുപ്പുകളൊന്നും എടുക്കാറില്ല ,ഏതാണ് വിഷയം എന്നുള്ളത് ഞാൻ കേൾക്കും ,എന്നിട്ട് ക്യാമറ ഓൺ ആകുമ്പോൾ എൻ്റെ മനസ്സിൽ വരുന്നത് അത് ഞാൻ അവതരിപ്പിക്കും ,നമ്മൾ പഠിച്ചു ഒരു കാര്യം ചെയ്യുമ്പോൾ അതിനൊരു ജീവൻ ഇല്ലാത്ത പോലെ തോന്നും . എനിക്ക് തോന്നുന്ന കാര്യങ്ങൾ ക്യാമറയുടെ മുന്നിൽ അവതരിപ്പിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ജിൻഷ ജിൻഷയായിട്ട് അവതരിപ്പിക്കുന്നത്.തുടക്കത്തിൽ ഞാൻ അങ്ങനെയല്ലായിരുന്നു ഒരു വിഷയം കിട്ടിയാൽ അതിനെപ്പറ്റി ഒരുപാട് എഴുതി അത് കാണാതെ പഠിക്കും അതിനുശേഷം ഒരുപാട് ടേക്കുകൾ പോയിട്ടായിരുന്നു വീഡിയോ ശെരിയാവാറുള്ളത് . നാളെ ഷൂട്ട് ആളാണെങ്കിൽ അതിനെ പറ്റി ഇന്ന് പഠിക്കണം എന്ന ചിന്ത ഒന്നും ഇപ്പോൾ ഇല്ല ,നാളെ പത്ത് മണിക്കാണ് ഷൂട്ട് എങ്കിൽ ഞാൻ അന്ന് എട്ട് മാനിക്കായിരിക്കും അതിനെ പറ്റി ആലോചിച്ചതുടങ്ങുന്നത് . തുടക്കത്തിൽ യൂടൂബിൽ വീഡിയോ ചെയ്തപ്പോൾ എനിക്കറിയില്ലായിരുന്നു എങ്ങനെ അത് അപ്ലോഡ് ചെയ്യണമെന്നൊന്നും , അതിനൊന്നും സഹായിക്കാനാരുമില്ലായിരുന്നു ,അങ്ങനെ ആരെയും എനിക്കറിയില്ലായിരുന്നു ,അങ്ങനെ അന്ന് ആദ്യമായിട്ട് സിനിമയുടെ പാട്ട് ബാക്ക്ഗ്രൗണ്ട് ആക്കി വെച്ചതിന് എനിക്ക് കോപ്പിറൈറ് പ്രശ്നം വന്നിരുന്നു അങ്ങനെ ആറ് മാസം എനിക്ക് യൂട്യൂബ് ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല , അപ്പോഴാണ് ഞാൻ തിരിച്ചറിയുന്നത് യൂട്യൂബ് ചാനലിൽ സിനിമയുടെ പാട്ട് ഉപയോഗിക്കാൻ പാടില്ല എന്നത്. എന്നാൽ ഇപ്പോൾ ഞാൻ എങ്ങനെ ഒരു യൂടൂബറാവാം ,വീഡിയോ ചെയ്യാം എന്നുള്ള എന്നുള്ള വീഡിയോകൾ ചെയുന്ന സമയത്ത് ഞാൻ ഏറ്റവും കൂടുതൽ ആലുളകളോട് പാറുന്നതാണ് എനിക്ക് ഇതുപോലെ ഒരു തെറ്റ് പറ്റിയതുകൊണ്ട് നിങ്ങൾ വീഡിയോ എടുക്കുമ്പോൾ കോപ്പിറൈറ് പ്രശ്നമുള്ള പാട്ട് ഉള്‍കൊള്ളിക്കരുത് എന്നത്. എങ്ങനെ ഒരു യൂടൂബറാവാം ,എങ്ങനെ ഒരു വ്ളോഗറാവാം,ഒരു പേജ് എങ്ങനെ തുടങ്ങാം ,ഒരു ചാനൽ ഇങ്ങാനെത്തുടങ്ങുങ്ങാം എന്നുള്ള വീഡിയോസ് ഇടാറുണ്ട് അങ്ങനെ ഒരുപാട് പേർ പേജ് തുടങ്ങി വ്ളോഗറായിട്ടൊക്കെ എനിക്ക് മെസ്സേജായ്ക്കാറുണ്ട് അതൊരു വലിയ സന്തോഷമാണ് ## Quick Bites ### Favourite food, drink & place : എൻ്റെ ഇഷ്ടഭക്ഷണം ഉമ്മ വീട്ടിൽ ഉണ്ടാക്കിയിരുന്ന ചോറും മീൻകറിയുമാണ്,പക്ഷെ പല രാജ്യങ്ങളിൽ പോകുമ്പോളും എനിക്ക് അത് കഴിക്കാൻ കിട്ടാർ ഇല്ല,അപ്പോൾ അവിടെയെല്ലാം പോകുമ്പോൾ ഞാൻ പഴങ്ങൾ കൊണ്ട് തൃപ്തിപ്പെടും,എല്ലാ രാജ്യങ്ങളിൽ പോകുമ്പോഴും അവിടുത്തെ ഭാഷണം ഞാൻ കഴിച്ചുനോക്കാറുണ്ട്. എൻ്റെ ഉമ്മ രാത്രിസമയങ്ങളിൽ കഞ്ഞിവെള്ളത്തിൽ ചൊറിട്ടിട്ട് ഉപ്പ് മാത്രം ചേർത്തിട്ട് വാരിതരാറുണ്ട് അതിന്റ രുചി എനിക്ക് വേറെ ഒരു ഭക്ഷണത്തിലും കിട്ടിയിട്ടില്ല പഴങ്ങളുടെ ജ്യൂസ് എനിക്ക് നല്ല ഇഷ്ടമാണ് അതിൽ അവകാഡോ ജ്യൂസ് ആണ് എനിക്ക് ഏറ്റവുമിഷ്ടം . ഞാൻ ഇതുവരെ സഞ്ചരിച്ചതിൽ വെച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഇന്ത്യയിൽ മസിനാകുടിയാണ്.പുറം രാജ്യങ്ങളിൽ വെച് നോക്കുമ്പോൾ ഇൻഡോനേഷ്യയിലെ ബാലി എനിക്ക് വളരെ ഇഷ്ടമാണ് ### First love (need not be a person, music, sports ,etc) : ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചതും സ്നേഹിക്കുന്നതും എൻ്റെ മാതാപിതാക്കളെയാണ് ,എൻ്റെ ആദ്യ പ്രണയം എന്നുദ്ദേശിക്കുന്നത് ഞാൻ അത് തന്നെയാവാം ### Book/movie that you love and why : ഞാൻ അങ്ങനെ വായന ശീലമുള്ള ഒരാളല്ല ,ഇന്ന് മുതൽ ബാലരമക്ക് മുകളിലോട്ട് ഒരു വനിതാ മാഗസിൻ പോലും വായിക്കാൻ താല്പര്യമില്ലാത്ത ഒരാളാണ് ഞാൻ. മകളുടെ ബാലരമ ,കളിക്കുടുക്ക അതിനോടാണ് എനിക്ക് ഇപ്പോഴും താല്പര്യം ,അതിനപ്പുറത്തേക്ക് ഞാൻ വളർന്നിട്ടില്ല, പിന്നെ പഠിക്കുന്ന കാലത്ത് ചേതൻ ഭാഗത്തിന്റെ ‘ഹാഫ് ഗേൾ ഫ്രണ്ട് ‘എന്ന ബുക്ക് വായിച്ചിട്ടുണ്ട് ,അത് വളരെയധികം ഇഷ്ടപെട്ട ഒരു കഥയാണ് . അത് വായിച്ച സമയത് ചേതൻ ഭഗത്ത് എന്ന വ്യക്തിയെ കാണണം എന്ന് ആഗ്രഹമുണ്ടായിരുന്നു ,യൂ എ ഇ ഇൽ വെച്ചിട്ട് എനിക്ക് അതിനും സാധിച്ചു . ### Your happy place : എൻ്റെ ജീവിതത്തിൽ ഹാപ്പി പ്ലെസ് എന്ന്പറയുന്നത് എൻ്റെ വീടാണ് ,ഞാൻ ഏറ്റവും കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത് എൻ്റെ വീട്ടിൽ തന്നെയാണ് ,എവിടെ പോയാലും തിരിച്ചു വീട്ടിൽ എത്താൻ ആഗ്രഹം വരും . അന്നും ഇന്നും എന്നും എൻ്റെ ഇഷ്ടസ്ഥലം വീട് തന്നെയാണ് . ### Favourite past time : രണ്ട് വർഷം മുൻപ് ഉമ്മ മരണപെട്ടു ,എൻ്റെ മാതാപിതാക്കൾ ,സഹോദരിമാർ ഞങ്ങൾ ഒരുമിച്ചുള്ള കാലമായിരുന്നു ഏറ്റവും മനോഹരവും സന്തോഷപൂർമ്മയതും .ഉമ്മ മരണപ്പെട്ട് രണ്ടുവർഷം കഴിഞ്ഞു അന്ന് തൊട്ട് എനിക്ക് പൂർണതയിൽ സന്തോഷിക്കാൻ കഴിഞ്ഞിട്ടില്ല ### Your idea of peace of mind : ഞാൻ വിചാരിക്കുന്നത് ഓരോ നിമിഷവും വർത്തമാന കാലത്തിൽ ജീവിക്കുക എന്നതാണ് ,കഴിഞ്ഞു പോയതിനെ കുറിച്ചും ,വരാനിരിക്കുന്നതിനെ കുറിച്ചും ആലോചിക്കാതിരിക്കുക . ഇപ്പോൾ ഉള്ള നിമിഷം സന്തോഷകരമായി മുൻപോട്ട് കൊണ്ടുപോകുക . ഭൂതവും ഭാവിയും ചിന്തിക്കുമ്പോഴാണ് നമ്മൾ ടെൻഷൻഅടിക്കുന്നത് ### A favorite quote or a quote that you live by : എനിക്ക് ഇഷ്ടപ്പെട്ട ഉദ്ധരണി എന്തെന്നാൽ “ബഹുമാനം നൽകുക, ബഹുമാനിക്കപ്പെടുക". Listen to the full audio interview here : [Jinsha Basheer Interview with Katha](https://www.youtube.com/watch?v=lku2Ym5BhRU)