വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ
വിദ്യാര്‍ത്ഥി ജീവിതം കഴിഞ്ഞ് ഉദ്യോഗസ്ഥരായി മാത്രം വരുമാനം ഉണ്ടാക്കിയിരുന്ന പഴയ കാലം പൊയ്പോയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഇന്ന് പല തരത്തില്‍ വരുമാനം നേടാനുള്ള മാര്‍ഗമുണ്ട്. അധ്വാന ശീലം കുട്ടികളില്‍ വളര്‍ത്താന്‍ നല്ല ഒരു ഉപാധിയാണ് അവര്‍ക്ക് വേണ്ട പോക്കറ്റ് മണിക്കുള്ള പണം അവരെക്കൊണ്ട് തന്നെ ഉണ്ടാക്കാന്‍ ശീലിപ്പിക്കുക എന്നത്. അവര്‍ക്ക് ഇഷ്ടമുള്ളതു വാങ്ങാന്‍, ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കഴിക്കാന്‍, കൂട്ടുകാര്‍ക്കൊപ്പം ഒന്നു യാത്ര പോകാന്‍, അല്ലെങ്കില്‍ കുറച്ചു സമ്പാദിക്കാന്‍ പണം ആവശ്യമായി വരും. ഓരോ തവണയും അച്ഛനമ്മമാരോട് ചോദിക്കേണ്ടി വരുന്നതിനെക്കാള്‍ നല്ലത് അവ നല്ല രീതിയില്‍ സ്വയം ഉണ്ടാക്കുന്നതല്ലേ. അങ്ങനെ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെയൊക്കെ പണമുണ്ടാക്കാം? അതിനുള്ള പത്ത് വഴികള്‍ ചുവടെ ചേര്‍ക്കുന്നു.
1. സര്‍വ്വേ നടത്തി വരുമാനം നേടാം
വിദ്യാര്‍ഥികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതും വരുമാനം ഉണ്ടാക്കാവുന്നതുമായ ജോലിയാണ് സര്‍വ്വേ ജോലികള്‍. കുറെ കമ്പനികള്‍ പലത്തരം സര്‍വ്വേകള്‍ നടത്തുന്നുണ്ട്. അവരുടെ പ്രൊഡക്ടുകള്‍ വാങ്ങാന്‍ തല്പര്യം ജനങ്ങള്‍ക്കുണ്ടോ എന്നറിയാനും, ജനങ്ങളുടെ സ്വഭാവ സവിശേഷത എങ്ങനെ എന്നൊക്കെ അറിയാനുമാണ് ഭൂരിഭാഗം സര്‍വ്വേകളും. ആ സര്‍വ്വേകളില്‍ പങ്കെടുക്കുന്നതിന് അവര്‍ കുറച്ച് പണവും നല്‍കുന്നതാണ്. വീട്ടിലിരുന്ന് ഇന്റര്‍നെറ്റ് കണക്ഷനും ഒരു കമ്പ്യൂട്ടറും ഉണ്ടെങ്കില്‍ ചെയ്യാവുന്ന ജോലിയേ ഉള്ളൂ. എന്തിന്, ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ പോലും ഈ ജോലി ചെയ്യാം. പക്ഷേ പൊതുവില്‍ ഈ ജോലിക്കു വരുമാനം കുറവാണ്.
2. ബ്ലോഗിങ്ങ് & വ്ളോഗിംഗ്
ഇപ്പോള്‍ ഏറെ പ്രചാരമുള്ള ജോലിയാണ് ബ്ലോഗിങ്ങും വ്ളോഗിംഗ്. അക്ഷരാഭ്യാസവും എഴുത്തില്‍ പ്രാവീണ്യമുള്ള ഏതൊരാള്‍ക്കും ചെയ്യാവുന്ന ജോലിയാണ് ബ്ലോഗിങ്. വിദ്യാര്‍ഥികള്‍ക്കും പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ചെയ്ത് വരുമാനമുണ്ടാക്കാവുന്ന ജോലിയാണിത്. പലരും സ്വന്തമായി ബ്ലോഗ് തുടങ്ങി അതില്‍ ഇഷ്ടമുള്ള വിഷയങ്ങളെപ്പറ്റി എഴുതി അതില്‍ വരുന്ന പരസ്യങ്ങളിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. അല്ലെങ്കില്‍ കുറെ കമ്പനികള്‍ ബ്ലോഗ് എഴുത്തുകാരെ തേടുന്നുണ്ട്. അത്തരം ജോലികളും ചെയ്ത് വരുമാനമുണ്ടാക്കാം.
കുറച്ചുകൂടി ശ്രമകരമായ ജോലിയാണ് വ്ളോഗിംഗ്. വീഡിയോ വ്ലോഗിങ്ങിന്റെ ചുരുക്കപ്പേരാണ് വ്ളോഗിംഗ്. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി വ്ളോഗിംഗ് ചെയ്യുന്ന നിരവധി ആള്‍ക്കാരുണ്ട്. യാത്ര, സിനിമാനിരൂപണം, പുസ്തക ആസ്വാദനം, പാചകം, ഫാഷന്‍ എന്നീ മേഖലകള്‍ വ്ളോഗിംഗ് കൂടുതലായി വരുമാനം ഉണ്ടാക്കി കൊടുക്കുന്നു. പാര്‍ട്ട് ടൈം ജോലിയായി വ്ലോഗിങ് തുടങ്ങി പിന്നീട് വരുമാനം അനുസരിച്ച് മുഴുവന്‍ സമയ ജോലിയായി സ്വീകരിക്കാവുന്നതുമാണ്.
3. ഈ-കൊമേഴ്സ് ചെയ്യാം
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ കാലമാണ് ഇത്. പക്ഷേ അതിലൂടെ തന്നെ കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ പറ്റിയാലോ. ഈ-കൊമേഴ്സ് ജോലി അതിനു ഊന്നല്‍ നല്‍കിയുള്ളതാണ്. ഇന്റെര്നെറ്റിലൂടെയുള്ള കൊടുക്കല്‍ വാങ്ങലുകളെയാണ് പൊതുവില്‍ ഈ-കൊമേഴ്സ് മേഖല എന്നു പറയുന്നത്.
ആമസോണ്‍, മീഷോ പോലുള്ള സൈറ്റുകള്‍ തങ്ങളുടെ ഓണ്‍ലൈന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിവുള്ളവര്‍ക്ക് അതിനു തക്ക കമ്മീഷന് കൊടുക്കുന്നുണ്ട്. അഫിലിയേറ്റ് മാര്‍ക്കറ്റിങ് എന്നാണ് ഇതിന് പേര്. കമ്മീഷന് ചിലപ്പോള്‍ പണമായും ചിലപ്പോള്‍ ഗിഫ്റ്റ് കൂപ്പണുകളുമായിട്ടാണ് തരാറുള്ളത്. ഇതിലൂടെ പണം സമ്പാധിക്കാനോ വാങ്ങുന്ന വസ്തുക്കളില്‍ വിലകിഴിവ് ലഭിക്കാനോ ഇടയുണ്ട്. കൂട്ടുകാര്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വേണ്ടി പലതും വാങ്ങി നല്‍കുന്നതിലൂടെ അല്ലെങ്കില്‍ അവരോടു വാങ്ങാന്‍ നിര്‍ദ്ദേശിക്കുക വഴി അവര്‍ വാങ്ങുന്നതിലൂടെയും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് തന്നെ വരുമാനമുണ്ടാക്കാം. സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഉണ്ടായാല്‍ മതി.
നിങ്ങളൊരു എഴുത്തുകാരനോ അല്ലെങ്കില്‍ ചിത്രകാരനോ ഒക്കെ ആണെങ്കില്‍, ഇപ്പൊഴും പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ ഉണ്ടെങ്കില്‍, ഈ-കൊമേഴ്സിന്റെ സാധ്യത മുന്‍നിര്‍ത്തി ആമസോണ്‍ പോലുള്ള സൈറ്റുകളില്‍ സ്വയം പ്രസിദ്ധീകരണങ്ങള്‍ ചെയ്യാനുള്ള മാര്‍ഗവും ഉണ്ട്. അതിലൂടെയും ഒരു വരുമാനം ഉണ്ടാക്കാവുന്നതാണ്.
4. കോള്‍ സെന്റര്‍, വെർച്യുൽ അസിസ്റ്റന്റ് ജോലികള്‍
അധികസമയം ഉണ്ടെങ്കില്‍ ചെയ്യാന്‍ പറ്റുന്ന ജോലികള്‍ ആണ് കോള്‍ സെന്റര്‍ ജോലികളും വെർച്യുൽ അസിസ്റ്റന്റ് ജോലികളും. ഇമെയില്‍ കൈകാര്യം ചെയ്യല്‍, യാത്ര ഷെഡ്യൂള്‍ ചെയ്യല്‍, മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യല്‍ പോലുള്ള കാര്യങ്ങള്‍ക്ക് പലരും അസിസ്റ്റന്‍സിനെ വയ്ക്കാറുണ്ട്.
ഇപ്പോള്‍ അത് ഓണ്‍ലൈന്‍ വഴി ചെയ്തു കൊടുക്കുന്നതാണ് വെർച്യുൽ അസിസ്റ്റന്റ് ജോലി. ഓഫീസ് കോളുകള്‍ ചെയ്യുന്നതിനും, ഈമെയില്‍ കൈകാര്യം ചെയ്യാനും, കൂടാതെ വീട്ടിലിരുന്നു ചെയ്യാവുന്ന എല്ലാ ഓഫീസ് ജോലികളും വെർച്യുൽ സഹായത്തോടെ ചെയ്തുകൊടുക്കാം. ജോലി തരുന്ന ക്ലയന്റിന് ഒരു സഹായി എന്ന രീതിയിലാണ് ഈ ജോലി. അതിനു അവര്‍ നമുക്ക് പണം നല്കുന്നു.
ഉഭഭോക്താവ് സേവനങ്ങളും സാങ്കേതികമായ പിന്തുണ നല്‍കുന്നതുമായ ജോലികളാണ് കോള്‍ സെന്റര്‍ ജോലികള്‍. കുറെ പേരെ വച്ച് കോള്‍ സെന്റര്‍ ജോലി നടത്തുന്ന കമ്പനികള്‍ ധാരാളമുണ്ട്. എന്നാല്‍ ഈയിടെ ഇത്തരം ജോലികള്‍ ഓണ്‍ലൈന്‍ ആയും ലഭ്യമാണ്. ഒരു കമ്പനിയുടെ മുറിക്കുള്ളില്‍ ഒതുങ്ങാതെ നമ്മുടെ വീട്ടില്‍ തന്നെ ഒരു ലാപ്ടോപ്പും ഇന്റര്‍നെറ്റ് കണക്ഷനും ജോലിക്ക് വേണ്ട അനുബന്ധ ഘടകങ്ങളും ഉണ്ടെങ്കില്‍ നമുക്കും ഒരു കോള്‍ സെന്റര്‍ ജോലി ചെയ്യാം.
ശാന്തമായ ഒരു അന്തരീക്ഷവും മികച്ച സംഭാഷണ കഴിവുകളും, സാങ്കേതിക പിന്തുണയും ഈ ജോലി ആവശ്യപ്പെടുന്നു. ഫ്രീലാന്‍സ് വെബ്സൈറ്റുകളും മറ്റും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പഠനം കഴിഞ്ഞ് വെറുതെ ഇരിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മുഴുവന്‍ സമയ ജോലിയായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്.
5. ഫ്രീലാന്‍സ് ജോലികള്‍
നമ്മളില്‍ ഒട്ടുമിക്കവര്‍ക്കും ഒരാളുടെ കീഴിലോ ഒരു കമ്പനിയുടെ കീഴിലോ പണിയെടുക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്. സ്വതന്ത്രരായി നമ്മുടേതായ സമയത്ത് ജോലി ചെയ്യുക എന്നത് മനസ്സിന് സന്തോഷം തരുന്ന കാര്യവുമാണ്. അതേ രീതിയിലാണ് ഫ്രീലാന്‍സിങ് ജോലികള്‍ നടത്തുന്നത്. ഫ്രീലാന്‍സര്‍ ആയി നിങ്ങള്‍ക്ക് നിരവധി ജോലികള്‍ ചെയ്യാനാകും. കണ്ടന്റ് റൈറ്റിങ്, ഗ്രാഫിക്ക് ഡിസൈന്‍, വെബ് ഡെവെലപ്പര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, വീഡിയോ എഡിറ്റിങ്, ഫോട്ടോ എഡിറ്റിങ്, വിവര്‍ത്തനം എന്നിവയാണ് അവയില്‍ ചിലത്.
പല കമ്പനികളും അവരുടെ വെബ്സൈറ്റ് മെച്ചപ്പെടുത്താനായി നല്ല കന്റണ്ടുകള് എഴുതാനുതകുന്ന എഴുത്തുകാരെ തേടുന്നുണ്ട്. അവരുടെ പരസ്യങ്ങള്‍ക്ക് ക്യാപ്ഷന്‍ എഴുതാനും, അവരുടെ ഉല്പന്നങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാനും ജോലിക്കാരെ വയ്ക്കുന്നുണ്ട്. പല ഫ്രീലാന്‍സ് വെബ് സൈറ്റുകളും ഇത്തരം ജോലികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കണ്ടന്റ് റൈറ്റിങ്, കോപി റൈറ്റിങ്, ടെക്നിക്കല്‍ റൈറ്റിങ് എന്നിങ്ങനെ പല രീതിയീല്‍ എഴുത്ത് ജോലികള്‍ ലഭ്യമാണ്.
വെബ്സൈറ്റ് നടത്തുന്ന ആള്ക്കാര് അവരുടെ വെബ്സൈറ്റും ആപ്ലിക്കേഷനുകളും ഡിസൈന്‍ ചെയ്യാനായിട്ട് ഗ്രാഫിക്ക് ഡിസൈനെര്‍, വെബ് ഡിസൈനെര്‍ അറിയുന്ന ആള്‍ക്കാരെ അന്വേഷിക്കുന്നുണ്ട്. നിങ്ങള്‍ക്കും അത്തരം പ്രാഗത്ഭ്യം ഉണ്ടെങ്കില്‍ അതിലൂടെയും വരുമാനം ഉണ്ടാക്കാവുന്നതാണ്.
പല തരം ചിത്രങ്ങളും വീഡിയോകളും എഡിറ്റ് ചെയ്യാന്‍ വേണ്ടിയുള്ള ജോലികളും സുലഭമാണ്. വെറും മൊബൈലില്‍ പോലും ചെയ്യാന്‍ പറ്റുന്ന ഇത്തരം ജോലികള്‍ ചെയ്തും ഏതൊരു വിദ്യാര്‍ത്ഥിക്കും വരുമാനം ഉണ്ടാക്കാം.
ഇതുപോലെത്തന്നെ എളുപ്പമുള്ള ജോലിയാണ് വിവര്‍ത്തനം എന്നത്. ബഹുഭാഷാ പ്രവീണ്യം ഉള്ളവര്‍ക്ക് ഒരു ഭാഷയില്‍ നിന്നും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു കൊടുക്കുന്ന ജോലിയും ഫ്രീലാന്‍സര്‍ ആയിട്ട് ചെയ്യാവുന്നതാണ്.
6. നമ്മുടെ ടാലന്റ് വില്‍ക്കാം
നിങ്ങള്‍ ഫോട്ടോഗ്രാഫിയില്‍ പ്രാഗത്ഭ്യം തെളിയിച്ച ആളാണോ? അതോ പേപ്പറുകൊണ്ടോ അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചോ കരകൌശല വസ്തുക്കള്‍,ഉണ്ടാക്കാന്‍ അറിയുന്ന ആളാണോ? എങ്കില്‍ നിങ്ങളുടെ ഇത്തരം കഴിവുകള്‍ കൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങള്‍ വിറ്റു അതൊരു വരുമാനമാര്‍ഗം ആക്കാം.
ഫോട്ടോഗ്രാഫി ഇഷ്ടമുള്ള ആള്‍ക്ക്, അതിന്റെ വശങ്ങള് അറിയുന്ന ഒരാള്‍ക്ക് വിലകൂടിയ ക്യാമറ വേണ്ടിവരില്ല അയാളുടെ കഴിവുകള്‍ തെളിയിക്കാന്‍. ഒരു ഉയര്‍ന്ന നിലവാരമുള്ള ഫോണ്‍ ക്യാമറയും എഡിറ്റിങ് ചെയ്യാനുള്ള ആപ്ലിക്കേഷനും ഉണ്ടായാല്‍ മതി. ഇങ്ങനെ എടുക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വില്‍ക്കാം. പലരും അത് വാങ്ങുന്നതിന് അനുസരിച്ചുള്ള വില നിങ്ങള്‍ക്ക് തരും.
ഇനി ചിലര്‍ക്ക് കരകൌശല വസ്തുക്കള്‍ ഉണ്ടാക്കുന്നതിലാവും കഴിവ്. അവര്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റെര്‍നെറ്റില്‍ വില്‍പ്പന നടത്തി വരുമാനം ഉണ്ടാക്കാവുന്നതാണ്. അത് ഈ-കൊമേഴ്സ് രീതിയില്‍ ആമസോണ്‍ പോലുള്ള സൈറ്റ് വഴി വില്‍ക്കാം. അല്ലെങ്കില്‍ ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ക്ലൈന്റ്സിനെ സമ്പാദിക്കാം. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പം തന്നെ മറ്റ് കഴിവുകള്‍ വളര്‍ത്തുകയും അതുവഴി വരുമാനം ഉണ്ടാക്കുകയും ചെയ്യാം.
7. ഓണ്‍ലൈന്‍ കോഴ്സുകള്‍ വില്‍ക്കാം
അറിവ് നേടാന്‍ മനുഷ്യന് എപ്പോഴും ശ്രമിച്ചുക്കൊണ്ടിരിക്കുന്ന കാര്യമാണ്. പല ആളുകളും തങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കാനും പുതിയത് പഠിക്കാനുമായുള്ള ഉല്‍സാഹത്തില്‍ നടക്കുന്നവരാണ്. അവരെല്ലാവരും അവര്‍ക്കുതകുന്ന ഒരു കോഴ്സ് തേടിക്കൊണ്ടിരിക്കുകയാണ്. അത്തരം ഒരു കോഴ്സ് നമ്മുക്ക് നല്കാന് സാധിച്ചാല്‍ അതും ഒരു വരുമാനമാര്‍ഗമായി നമുക്ക് മാറ്റാന്‍ കഴിയും.
കോഴ്സിന്റെ ഈ-ബുക്കുകള്‍ നിര്‍മ്മിച്ചോ, വീഡിയോകള്‍ നിര്‍മ്മിച്ചോ കോഴ്സുകള്‍ കൊടുക്കുന്ന സൈറ്റിലോ അല്ലെങ്കില്‍ സ്വന്തം സൈറ്റിലോ ഒക്കെ വിപണനം ചെയ്താല്‍ അതുവഴി വരുമാനം ഉണ്ടാക്കാന്‍ പറ്റും. പല സൈറ്റുകളും ഇത്തരം കാര്യങ്ങള്‍ക്ക് സഹായം ചെയ്തു തരുന്നുണ്ട്.
8. സ്വന്തം സംരംഭം
ഇത്രയും പറഞ്ഞത് പുതിയകാല സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വരുമാനമാര്‍ഗം ആണ്. പക്ഷേ അതിലൂടെയല്ലാതെയും പണ്ടുള്ള വിദ്യാര്‍ത്ഥികള്‍ വരുമാനമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. പണ്ട് കാലത്ത് സ്കൂളില്‍ സൈക്കിള്‍ കൊണ്ടുവരുന്നവര്‍ ഹീറോയാണ്. സൈക്കിള്‍ ചവിട്ടാന്‍ ആഗ്രഹിക്കുന്ന കുട്ടികളില്‍ നിന്നും പണപ്പിരിവ് നടത്തി ഓരോ റൌണ്ട് ചവിട്ടാന്‍ കൊടുക്കുമായിരുന്നു പലരും.
ലോകപ്രശസ്ത ബിസിനസ്സുകാരനായ ഇലോണ്‍ മസ്ക് പഠനകാലത്ത് തന്റെ മുറിയുടെ വാടക കൊടുക്കാനായി ആ മുറി കൂട്ടുകാര്‍ക്ക് പാര്‍ട്ടി നടത്താനായി വാടകയ്ക്ക് കൊടുത്ത് വരുമാനമുണ്ടാക്കുമായിരുന്നു. ലോക സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര പഠന കാലത്ത് തന്നെ തന്റെ കൂട്ടുകാര്‍ക്ക് വേണ്ടി പുസ്തകം ബൈണ്ട് ചെയ്ത് കൊടുത്ത് അതില്‍ നിന്നും തനിക്ക് വേണ്ടുന്ന വരുമാനം കണ്ടെത്തുമായിരുന്നു. സ്വയം സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലും വല്ല്യ മാതൃകകള്‍ ഇല്ല.
നിങ്ങളില്‍ എന്താണോ കൂടുതലായി തോന്നുന്നത്, അത് വില്ക്കുകയോ അല്ലെങ്കില്‍ വാടകയ്ക്ക് കൊടുത്തോ പണം നേടാം. ബിരുധ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍ ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുത്തു കൊടുക്കാന്‍ വേണ്ടി ഫോട്ടോസ്റ്റാറ്റ് കടക്കാരനുമായി സംസാരിച്ച് ഒരു ധാരണയിലെത്തിയാല്‍ അതില്‍ നിന്നും വരുമാനം ഉണ്ടാക്കാം. ബൈക്കോ കാറോ ക്യാമറയോ ഒക്കെ റെന്റിന് കൊടുത്തും വരുമാനം ഉണ്ടാക്കാം.
ഇങ്ങനെ ഇക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനമുണ്ടാക്കാനുള്ള വഴികള്‍ അനവധിയാണ്. പലരും ചതിക്കുഴികളിലും ചെന്നു പെടാറുണ്ട്. ഒരു മുതിര്‍ന്ന ആളുടെ നിര്‍ദേശങ്ങളും സ്വീകരിച്ച് കാര്യങ്ങള്‍ ചെയ്യുന്നത് ഉത്തമമായിരിക്കും.
9. ട്യൂഷന് ക്ലാസ്സ്
വിദ്യ പകര്‍ന്നു കൊടുക്കുക എന്നത് പുണ്യമായി കരുത്തുന്ന നാടാണ് നമ്മുടേത്. പല വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്ത് അവരെ പഠിപ്പിക്കാനുള്ള പാടവം കാണും. ആ കഴിവ് വരുമാനമാക്കി മാറ്റാം. മറ്റ് കുട്ടികള്‍ക്ക് ട്യൂഷന് എടുത്താല്‍, അതിന്റെ ഫീസ് ആയി കിട്ടുന്നത് ഒരു വരുമാനം ആണ്.
മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികള്‍ താഴത്തെ ക്ലാസ്സിലെ കുട്ടികള്‍ക്ക് ട്യൂഷന് എടുത്തു കൊടുക്കാം. ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നുമാവാതെ ഇരിക്കുന്ന സമയത്തും +2 വരെയുള്ളവരെ പഠിപ്പിച്ചാല്‍ അതൊരു ജോലിയായും, അതിലൂടെ വരുമാനവും ഉണ്ടാക്കാം.
ഇപ്പോള്‍ ഓണ്‍ലൈന്‍ ട്യൂഷന് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള കമ്പനികളും ഇപ്പോള്‍ ട്യൂഷന് ആപ്പുകള്‍ തുടങ്ങുന്നുണ്ട്. അവിടെയൊക്കെ പഠിപ്പിക്കാന്‍ അദ്ധ്യാപകരുടെ സ്ഥാനത്ത് ആള്‍ക്കാരെ ആവശ്യവുമുണ്ട്. അതിലൊക്കെ ചേരുകയാണെങ്കില്‍ മുഴുനീള ജോലിയായി തന്നെ തുടരാവുന്നതുമാണ്. ഓണ്‍ലൈന്‍ ട്യൂഷന് വീട്ടില്‍ നല്ല ഒരു കമ്പ്യൂട്ടറും അത്യാവശ്യം നല്ല നെറ്റ് കണക്ഷനും ഉണ്ടായിരിക്കേണ്ടതാണ്.
10. ഓൺലൈൻ അസൈൻമെന്റ്
ഓൺലൈൻ ട്യൂഷൻ പോലെ തന്നെ ഇപ്പോൾ ആവശ്യകതയുള്ള ഉള്ള കാര്യമാണ് ഓണ്‍ലൈന്‍ അസൈന്മെന്റ്. വിവിധ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അവിടത്തെ സ്ഥാപനങ്ങൾ അസൈൻമെന്റ് കൊടുക്കും. അവർ അത് ഒരു സൈറ്റിൽ അതിന്റെ വിശദവിവരങ്ങൾ വച്ച് ആർക്കെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമോ എന്ന് അന്വേഷിക്കും. അതിനുള്ള പണവും അവർ നിശ്ചയിച്ചിട്ടുണ്ടാകും. കാര്യം, അവർക്ക് പണിയെടുക്കാതെ അസൈന്മെന്റ് ചെയ്തു കിട്ടുകയും അത് ചെയ്ത് കൊടുക്കാന്‍ പറ്റുമെങ്കില്‍ അതുവഴി നമുക്ക് വരുമാനവും ആകും.
ഇത്തരം അസൈൻമെന്റ് ജോലികൾ ചെയ്തു കൊടുത്തു ഒരു വിദ്യാർഥിക്ക് വരുമാനമുണ്ടാക്കാം. ആവശ്യത്തിനുള്ള പ്രാവീണ്യം ആ മേഖലയില്‍ ഉണ്ടാകകണമെന്ന് മാത്രം.
continue reading.
എന്താണ് നീറ്റ് പരീക്ഷ? നീറ്റ് പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം
ഇന്ന് സയൻസ് എന്ന വിഷയം പ്ലസ്ടുവിനു എടുത്ത് പഠിക്കുകയാണെങ്കിൽ ആരോഗ്യരംഗത്തുള്ള ഏതു മേഖലയിലേക്കുള്ള കോഴ്സുകളിലേക്കും നമുക്ക് എത്തിച്ചേരുവാൻ കഴിയും. പല കോഴ്സുകൾക്കും പല തരത്തിലുള്ള പ്രവേശന പരീക്ഷകൾ നിലവിൽ ഉണ്ട്. നീറ്റ് പരീക്ഷ എന്നാൽ നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്), ആദ്യകാലങ്ങളിൽ ഇന്ത്യൻ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡിഎസ് പ്രോഗ്രാമുകൾക്കുള്ള യോഗ്യതാ പരീക്ഷ ഓൾ ഇന്ത്യ പ്രീ-മെഡിക്കൽ ടെസ്റ്റ് (എഐപിഎംടി) ആയിരുന്നു. ഇന്ന് നീറ്റ് എന്ന പരീക്ഷ ആണ് എം.ബി.ബി.എസ്, ബി.ഡിഎസ് അഡ്മിഷനു വേണ്ടി കുട്ടികൾ എഴുതേണ്ടത് . ഇപ്പോൾ നീറ്റ് പരീക്ഷകൾ നടത്തി വരുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എന്ന സ്ഥാപനമാണ്. ഇന്ത്യയിലുടനീളമുള്ള 66,000 എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഒരൊറ്റ പ്രവേശന പരീക്ഷ കൂടിയാണ് നീറ്റ്-യുജി എന്ന് പറയുന്ന പ്രവേശന പരീക്ഷ. നീറ്റ്-യുജി പ്രവേശന പരീക്ഷ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ & റിസർച്ച് (ജിപ്മർ) എന്നിവയുൾപ്പെടെ ഉള്ള ഇന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക പ്രവേശന പരീക്ഷ കൂടിയാണ് . പേപ്പർ പാറ്റേൺ അനുസരിച്ച്, NEET UG പരീക്ഷ മൂന്ന് വിഷയങ്ങൾ ഉൾക്കൊള്ളുന്നു: ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം (ബോട്ടണി & സുവോളജി). NEET 2022 പാറ്റേണിലെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഉദ്യോഗാർത്ഥികൾ 200 ചോദ്യങ്ങളിൽ 180 ചോദ്യങ്ങളും 200 മിനിറ്റിനുള്ളിൽ പരിഹരിക്കേണ്ടതുണ്ട്. NEET 2022-ലെ ആകെ മാർക്ക് 720-ന് തുല്യമായിരിക്കും. XI, XII ക്ലാസുകളിലെ മുഴുവൻ NCERT പാഠ്യപദ്ധതിയും ഉൾക്കൊള്ളുന്ന സിലബസിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബയോളജി എന്നിവ ഉൾപ്പെടുന്നു. ## നീറ്റ്-UG പരീക്ഷ എന്താണ് എന്നറിയാം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യുജി) ഡിസംബർ 2021- ലെ ഇന്ത്യൻ ഗസറ്റിൽ പ്രസിദ്ധീകരിച്ച, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ 'ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ 1997, ബിഡിഎസ് കോഴ്സ് റെഗുലേഷൻസ്, 2007' എന്നിവയ്ക്ക് കീഴിൽ വിജ്ഞാപനം ചെയ്ത പുതിയ യോഗ്യതാ ,പ്രവേശന പരീക്ഷയാണ് ഇത് . ഇന്ത്യയിലെ കോളേജുകളിൽ എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള മെഡിക്കൽ പ്രവേശന പരീക്ഷയാണ് നീറ്റ് യു ജി എന്ന് പറയുന്നത്. ## നീറ്റ്-PG പരീക്ഷ എന്താണ് എന്നറിയാം ഇന്ത്യയിലെ കോളേജുകളിൽ മെഡിക്കൽ ഡിഗ്രി കഴിഞ്ഞതിനു ശേഷം M.S ,M.D , P.G ഡിപ്ലോമ കോഴ്സുകൾക്ക് അഡ്മിഷൻ എടുക്കുന്നതിന് കുട്ടികൾക്ക് നീറ്റ് പി. ജി പ്രവേശന പരീക്ഷകൂടി എഴുതേണ്ടതായി വരുന്നു. ## നീറ്റ് പരീക്ഷയുടെ വെബ്സൈറ്റ് ഏതാണെന്നു നോക്കാം  നീറ്റ് പരീക്ഷയുടെ ഔദ്യോഗിക വെബ്സൈറ്റ് www.cbseneet.nic.in ആണ്.ഇതിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഈ വെബ്സൈറ്റിൽ നിന്നും ലഭ്യമാകും. ## നീറ്റ് പരീക്ഷയുടെ യോഗ്യത എന്തോക്കെയാണെന്നു അറിയാം - മെഡിക്കൽ കോഴ്സിനുള്ള അഡ്മിഷനു വേണ്ടി ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് എങ്കിലും നേടിയിരിക്കണം. - പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം സ്കോർ ഉണ്ടായിരിക്കണം. - നീറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ആയതുകൊണ്ട് പരീക്ഷക്ക് തയ്യാറെടുക്കുന്നതിനു മുൻപ് അവർ പറയുന്ന കാര്യങ്ങൾ കൂടി മനസിലാക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതായിട്ടുണ്ട് . - NEET 2022 വിജ്ഞാപനവും അപേക്ഷാ ഫോമുകളും ഏപ്രിൽ 6 ന് പുറത്തിറങ്ങി കഴിഞ്ഞു . പരീക്ഷ ജൂലൈ 17 ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. - ഏകദേശം 16 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ## നീറ്റ് പ്രവേശന പരീക്ഷക്ക് എങ്ങനെ തയ്യാറെടുക്കാം എന്ന് നോക്കാം  - സിലബസ്സിനെ കുറിച്ചും ചോദ്യങ്ങളെ കുറിച്ചും കുട്ടികൾ നന്നായി മനസിലാക്കേണ്ടതായുണ്ട് . ഇത്തരത്തിൽ ഇതിനു മുൻപ് നടന്നിട്ടുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളുടെ ഒരു വിലയിരുത്തലും ഈ പരീക്ഷക്ക് മുൻപ് നടത്തേണ്ടതുണ്ട്. - NEET -2022 ഈ വരുന്ന ജൂലൈ 17-ന് നടക്കും. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ കുറഞ്ഞത് രണ്ട് വർഷം മുൻപെങ്കിലും, അതായത് പതിനൊന്നാം ക്ലാസ് മുതൽ പരീക്ഷക്ക് തയ്യാറെടുപ്പുകൾ നടത്തിയിരിക്കണം പരീക്ഷയ്ക്ക് ഏകദേശം ഒരു വർഷം ശേഷിക്കുന്നതിനാൽ, ഉദ്യോഗാർത്ഥികൾ അവരുടെ NEET 2022 തയ്യാറെടുപ്പ് തന്ത്രപൂർണ്ണമായും ആസൂത്രണം ചെയ്യേണ്ടതുണ്ട്. - റിവിഷൻ നോട്ടുകളില്ലാതെ നീറ്റ് തയ്യാറെടുപ്പുകൾ അപൂർണ്ണമാണ്. - കൃത്യമായ ഒരു ടൈംടേബിൾ തയാറാക്കി പഠിച്ചു തുടങ്ങണം - NEET 2022 ലെ ഓരോ വിഷയത്തിനും വ്യത്യസ്തമായ സമീപനം ആവശ്യമാണ്. ഇത് പരീക്ഷയെ എളുപ്പമാക്കാൻ സഹായിക്കും . - ഓരോ വിഷയത്തിൽ നിന്നും ചോദിക്കാവുന്ന ചോദ്യങ്ങളുടെ സ്വഭാവം മനസ്സിൽ വെച്ചുകൊണ്ട് ഓരോ വിഷയത്തിനും വ്യത്യസ്തമായ തയ്യാറെടുപ്പ് തന്ത്രം രൂപപ്പെടുത്താൻ വിദഗ്ധർ ഉപദേശിക്കുന്നു. - മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ വിലയിരുത്തുന്നതും നല്ലതാണ്. - നീറ്റ് കഴിഞ്ഞ വർഷത്തെ ഫിസിക്സ് വിഭാഗത്തിൽ, തിയറി ചോദ്യങ്ങൾ പരീക്ഷിക്കാൻ എളുപ്പവും ന്യൂമെറിക്കൽ ചോദ്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടുള്ളതും ആയിരുന്നു. - ബയോളജി വിഭാഗത്തിൽ, സുവോളജി വിഭാഗം സസ്യശാസ്ത്രത്തേക്കാൾ എളുപ്പമാണെന്ന് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടിരുന്നു. - മൂന്ന് വിഷയങ്ങളിലും, ബയോളജി ഏറ്റവും എളുപ്പമായിരുന്നു, ഭൗതികശാസ്ത്രം താരതമ്യേന കഠിനമായിരുന്നു. രസതന്ത്രത്തിന്റെ ബുദ്ധിമുട്ട് നില മിതമായ നില തന്നെ ആയിരുന്നു . - നീറ്റ് കഴിഞ്ഞ വർഷത്തെ ബയോളജി വിഭാഗത്തിൽ, സുവോളജി വിഭാഗം സസ്യശാസ്ത്രത്തേക്കാൾ എളുപ്പമാണെന്ന് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾ അഭിപ്രായപ്പെട്ടിരുന്നു. ## നീറ്റ് പരീക്ഷയിലെ കെമിസ്ട്രി പാറ്റേൺ - മാർക്കുകൾ  ### കെമിസ്ട്രി വിഭാഗം A - ആകെ ചോദ്യങ്ങൾ -35 - മാർക്ക് -140 ### കെമിസ്ട്രി വിഭാഗം ബി - ആകെ ചോദ്യങ്ങൾ-15 - മാർക്ക് -40 - ആകെ മാർക്ക് - 180 നീറ്റ് പരീക്ഷയുടെ ഓർഗാനിക് കെമിസ്ട്രി വിഭാഗത്തിൽ 14-18 ചോദ്യങ്ങളുണ്ടാകും. ഈ വിഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ് ജനറൽ ഓർഗാനിക് കെമിസ്ട്രി. ഈ വിഭാഗത്തിൽ മികച്ച സ്കോർ നേടുന്നതിന് ആശയങ്ങളും അവയുടെ പ്രയോഗങ്ങളും മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കെമിക്കൽ ബോണ്ടിംഗ്, പി-ബ്ലോക്ക്, കോർഡിനേഷൻ സംയുക്തങ്ങൾ കെമിസ്ട്രി വിഷയത്തിൽ ഫിസിക്കൽ കെമിസ്ട്രിയിലും ഓർഗാനിക് കെമിസ്ട്രിയിലും മോൾ കൺസെപ്റ്റ്, കെമിക്കൽ & അയോണിക് ഇക്വിലിബ്രിയം, ഇലക്ട്രോകെമിസ്ട്രി, കോർഡിനേഷൻ കെമിസ്ട്രി & കെമിക്കൽ ബോണ്ടിംഗ് ഇൻ ഓർഗാനിക് കെമിസ്ട്രി. ഇവ കൂടാതെ, കെമിക്കൽ തെർമോഡൈനാമിക്സ്, കെമിക്കൽ ഗതിവിജ്ഞാനം, ബയോമോളിക്യൂൾസ്, പോളിമറുകൾ എന്നിവയും ഉയർന്ന വെയ്റ്റേജ് ഉള്ളവയാണ്. ഇവയൊക്കെയാണ് നീറ്റ് കെമിസ്ട്രിയുടെ ഈ വിഭാഗത്തിലെ പ്രധാന അധ്യായങ്ങൾ. ## നീറ്റ് തയ്യാറെടുപ്പിനു സഹായിക്കുന്ന കെമിസ്ട്രി പുസ്തകങ്ങൾ ഏതൊക്കെ എന്ന് നോക്കാം - ഫിസിക്കൽ കെമിസ്ട്രി - ഒ പി ടെൻഡർ എഴുതിയത് - 11, 12 ക്ലാസുകൾക്കുള്ള രസതന്ത്രത്തിന്റെ എബിസി - മോഡേൺ - സംക്ഷിപ്ത അജൈവ രസതന്ത്രം - ജെ .ഡി .ലീ - ദിനേശ് കെമിസ്ട്രി ഗൈഡ് - വി കെ ജയ്സ്വാൾ (അജൈവ), - എം എസ് ചൗഹാൻ (ഓർഗാനിക്), - എൻ അവസ്തി (ഫിസിക്കൽ) എന്നിവരുടെ പരിശീലന പുസ്തകങ്ങൾ - ഓർഗാനിക് കെമിസ്ട്രി - മോറിസണും ബോയിഡും എഴുതിയത് - നീറ്റ്/എയിംസിനായുള്ള ഓർഗാനിക് കെമിസ്ട്രിയിലെ പ്രാഥമിക പ്രശ്നങ്ങൾ -എം എസ് ചൗഹാൻ എഴുതിയത് - കെമിക്കൽ കണക്കുകൂട്ടലുകളിലേക്കുള്ള ആധുനിക സമീപനം - ആർ സി മുഖർജി എഴുതിയത് ## നീറ്റ് പരീക്ഷയിലെ ഫിസിക്സ് പാറ്റേൺ - മാർക്കുകൾ  നീറ്റ് 2022 പരീക്ഷാ പാറ്റേൺ അനുസരിച്ച്, ഫിസിക്സ് വിഭാഗത്തിൽ 45 ചോദ്യങ്ങളുണ്ടാകും.ഫിസിക്സ് എന്ന വിഷയത്തിന് പരീക്ഷക്ക് ഓരോ ചോദ്യത്തിനും നാല് മാർക്കായിരിക്കും, ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്കായിരിക്കും.ചോദ്യങ്ങൾ രണ്ടായി വിഭജിച്ചിരിക്കുന്നു . എ വിഭാഗത്തിൽ 35 ചോദ്യങ്ങളും സെക്ഷൻ ബി വിഭാഗത്തിൽ 15 ചോദ്യങ്ങളും ഉണ്ടാകും, അതിൽ വരുന്ന 10 ചോദ്യങ്ങൾ ഉത്തരം എഴുതേണ്ടതാണ്. ഫിസിക്സിലെ പ്രധാന വിഷയങ്ങൾ, തെർമോഡൈനാമിക്സ്, വേവ്സ് & സൗണ്ട്, കപ്പാസിറ്ററുകൾ & ഇലക്ട്രോസ്റ്റാറ്റിക്സ്, മാഗ്നെറ്റിക്സ്, വൈദ്യുതകാന്തിക ഇൻഡക്ഷൻ, ചലനാത്മകത, ഗുരുത്വാകർഷണം, ദ്രാവകം, ഹീറ്റ്, ഒപ്റ്റിക്സ്, മോഡേൺ ഫിസിക്സ് എന്നിവയാണ്. ### ഫിസിക്സ് വിഭാഗം A - ആകെ ചോദ്യങ്ങൾ -35 - മാർക്ക് -140 ### ഫിസിക്സ് വിഭാഗം ബി - ആകെ ചോദ്യങ്ങൾ-15 - മാർക്ക് -40 - ആകെ മാർക്ക് - 180 നീറ്റ് 2022-നുള്ള ഫിസിക്സ് പരീക്ഷയുടെ തയ്യാറെടുപ്പിന് NCERT എന്ന പുസ്തകം നിർബന്ധമാണ്, NEET ഫിസിക്സിനുള്ള ഏറ്റവും മികച്ച പുസ്തകമാണിത്, NEET 2022-നുള്ള നിങ്ങളുടെ ഫിസിക്സ് വിഷയത്തിലെ തയ്യാറെടുപ്പിനായി ഒരു അടിസ്ഥാനം തയ്യാറാക്കാൻ ഇതു കുട്ടികളെ സഹായിക്കും, നീറ്റ് ഫിസിക്സിന്റെ ഏറ്റവും മികച്ച റഫറൻസ് ഗ്രന്ഥം എച്ച്.സി വർമ്മ എന്ന പുസ്തകം ആണെന്ന് ആണ് വിദഗ്ധരും ടോപ്പർമാരും അഭിപ്രായപ്പെടുന്നത്. ## നീറ്റ് തയ്യാറെടുപ്പിനു സഹായിക്കുന്ന ഫിസിക്സ് പുസ്തകങ്ങൾ ഏതൊക്കെ എന്ന് നോക്കാം - ഭൗതികശാസ്ത്രത്തിന്റെ ആശയങ്ങൾ, ഭാഗം 1, 2 - എച്ച് സി വർമ്മ - ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനകാര്യങ്ങൾ -ഹാലിഡേ, റെസ്നിക്ക്, വാക്കർ - മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കുള്ള ഒബ്ജക്റ്റീവ് ഫിസിക്സ് (വാല്യം 1, 2) - ഡി സി പാണ്ഡെ - NCERT മാതൃകാ ക്ലാസ് 11, 12 -എൻ.എ - ഭൗതികശാസ്ത്രം MCQ - ഡി മുഖർജി ## നീറ്റ് പരീക്ഷയിലെ ബയോളജി പാറ്റേൺ - മാർക്കുകൾ  നീറ്റ് പരീക്ഷ ബയോളജിയിൽ വിഷയത്തിൽ സുവോളജിയും ബോട്ടണിയും ഉൾപ്പെടുന്നു. അതുകൊണ്ടാണ് നീറ്റ് ബയോളജി സിലബസ് കൂടുതൽ പ്രാധാന്യമർഹിക്കുന്നത്, കാരണം സിലബസ് വളരെ വലുതാണ്. നീറ്റ്ബയോളജി സിലബസ് 2022 ന് കീഴിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഷയങ്ങളും, ആശയങ്ങൾ മനസ്സിലാക്കാൻ വായിക്കേണ്ട മികച്ച പുസ്തകങ്ങളും താഴെ കൊടുത്തിരിക്കുന്നു. ബയോളജിയിൽ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, അതിൽ 90 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം (ബോട്ടണി, സുവോളജി വിഭാഗങ്ങളിൽ നിന്ന്). ബാക്കിയുള്ള വിഭാഗങ്ങളെ അപേക്ഷിച്ച് ബയോളജി വിഭാഗത്തിന് പരമാവധി വെയിറ്റേജ് ഉണ്ട്. പൂച്ചെടികളുടെ രൂപഘടന, പൂച്ചെടികളിലെ ലൈംഗിക പുനരുൽപ്പാദനം, ബയോടെക്നോളജിയും അതിന്റെ പ്രയോഗങ്ങളും, കോശ ചക്രവും കോശ വിഭജനവും, ജൈവവൈവിധ്യവും സംരക്ഷണവും, മനുഷ്യ പുനരുൽപാദനം, ഉയർന്ന സസ്യങ്ങളിലെ പ്രകാശസംശ്ലേഷണം തുടങ്ങിയ ചില വിഷയങ്ങൾ ഉയർന്ന അളവിലുള്ളതാണ്. ## നീറ്റ് തയ്യാറെടുപ്പിനു സഹായിക്കുന്ന ബയോളജി പുസ്തകങ്ങൾ ഏതൊക്കെ എന്ന് നോക്കാം - ഒബ്ജക്റ്റീവ് ബയോളജി (വാല്യം 1 & 2) -ജിആർ ബത്ല - ജീവശാസ്ത്രം 11, 12 ക്ലാസുകൾ (വാല്യം 1 & 2) -പ്രദീപ് പബ്ലിക്കേഷൻസ് - ഒബ്ജക്റ്റീവ് ബയോളജി (വാല്യം 1, 2, 3 എന്നിവ പരിശീലന പേപ്പറുകൾക്കൊപ്പം) -ദിനേശ് പബ്ലിക്കേഷൻസ് - സസ്യശാസ്ത്രത്തിനുള്ള ഒരു ക്ലാസ് പുസ്തകം -എ സി ദത്ത - ഒബ്ജക്റ്റീവ് ബയോളജി (വാല്യം 1, 2) -ട്രൂമാൻ പബ്ലിക്കേഷൻസ്. ## നീറ്റ് പരീക്ഷയെ കുറിച്ചുള്ള ഒരു വിശകലനം  20 മിനിറ്റ് ദൈർഘ്യമുള്ള നീറ്റ് പരീക്ഷാ പാറ്റേൺ 2022 കഴിഞ്ഞ വർഷത്തെ പോലെ തന്നെ തുടരുന്നു. പുതിയ പരീക്ഷാ പാറ്റേൺ അനുസരിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്ന് വിഷയങ്ങളിൽ നിന്ന് 200 മൾട്ടിപ്പിൾ ചോയ്സ് ഒബ്ജക്ടീവ്-ടൈപ്പ് ചോദ്യങ്ങളുണ്ടാകും. NEET 2022-ന്റെ ആകെ മാർക്ക് 720 ആയിരിക്കും. NEET 2022-ൽ പങ്കെടുക്കാൻ ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾ തയ്യാറെടുക്കുമ്പോൾ NEET പരീക്ഷാ പാറ്റേൺ വിലയിരുത്തിയിരിക്കണം. പരീക്ഷയുടെ രീതി, മീഡിയം, മാർക്കിംഗ് സ്കീം, പരീക്ഷയുടെ ദൈർഘ്യം തുടങ്ങിയ വിശദാംശങ്ങൾ NEET പരീക്ഷാ പാറ്റേൺ 2022-ന് കീഴിൽ ഉൾപ്പെടുത്തും - **പരീക്ഷയുടെ രീതി** : ഓഫ്ലൈൻ - **മീഡിയം / ഭാഷ** : ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ആസാമീസ്, പഞ്ചാബി, മലയാളം, ഉറുദു - **പരീക്ഷയുടെ സമയം** : മൂന്ന് മണിക്കൂറും ഇരുപത് മിനിറ്റും - **ചോദ്യങ്ങൾ** : മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) - **ചോദ്യങ്ങളുടെ ആകെ എണ്ണം** : 200 - **ആകെ മാർക്ക്** : 720 - **അടയാളപ്പെടുത്തൽ സ്കീം** : ശരിയായ ഉത്തരത്തിന് +4 / തെറ്റായ ഉത്തരത്തിന് -1 ## നീറ്റ് പരീക്ഷയിൽ ശ്രദ്ധിക്കേണ്ട പ്രധാന വിഷയങ്ങൾ **ഭൗതികശാസ്ത്രം (Physics)** : മെക്കാനിക്സ്,ഒപ്റ്റിക്സ്, തെർമോഡൈനാമിക്സ്, ന്യൂക്ലിയർ ഫിസിക്സ് **രസതന്ത്രം (Chemistry)** : മോൾ കൺസെപ്റ്റ്, ആവർത്തന പട്ടിക, ജനറൽ ഓർഗാനിക് കെമിസ്ട്രി, കോർഡിനേഷൻ കെമിസ്ട്രി, കെമിക്കൽ ബോണ്ടിംഗ്. **ജീവശാസ്ത്രം (Biology)** : ജനിതകശാസ്ത്രം, സെൽ ബയോളജി, രൂപശാസ്ത്രം, പുനരുൽപാദനം, ബയോടെക്നോളജിയുടെ അടിസ്ഥാനങ്ങൾ, മൃഗങ്ങളുടെയും സസ്യങ്ങളുടെയും ശരീരശാസ്ത്രം. ## ഓരോ കോളേജുകൾക്കും അനുവധനീയമായ മെഡിസിൻ സീറ്റുകൾ എത്രയെന്നു നോക്കാം - സ്വകാര്യ കോളേജുകൾക്ക് - 25,840 - നീറ്റ് കൗൺസിലിംഗ് സീറ്റുകൾ - 3,521 - നീറ്റ് അടിസ്ഥാന സീറ്റുകൾ -35,461 - സർക്കാർ കോളേജുകൾക്ക് - 27,590
പ്ലസ് ടു കഴിഞ്ഞു എതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം?
നമ്മളുടെ ഭാവി അഥവാ മുന്നോട്ടുള്ള തീരുമാനങ്ങളുടെ കാൽവയ്പ് പ്ലസ് ടു കഴിഞ്ഞു തുടങ്ങുന്നു എന്ന് വേണം കരുതാൻ. എല്ലാ രക്ഷകർത്താ ക്കൾക്കും ഇതിൽ ഒരു പ്രധാന പങ്ക് ഉണ്ടെന്നു വേണം പറയാൻ. കുട്ടികളെ നല്ല ഉപരിപഠനത്തിനു വഴി തിരിച്ചു വിടാനും അവർക്കു ഒരു സപ്പോർട്ട് കൊടുക്കാനും രക്ഷകർത്താക്കൾക്ക് കഴിയും. പല കുട്ടികൾക്കും വിവിധ തരത്തിലുള്ള അഭിരുചികൾ ഉണ്ടെന്നു തന്നെ പറയാം. കുട്ടികളുടെ താല്പര്യത്തെ ആശ്രയിച്ചു തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ അവർക്കു തീർച്ചയായും വിജയം കൈവരിക്കാനാകും. പണ്ട് കാലങ്ങളിൽ എഞ്ചിനീയറിംഗ് വിഷയങ്ങളും സയൻസ് വിഷയങ്ങളും മാത്രമാണ് കുട്ടികൾ തിരഞ്ഞെടുത്തിരുന്നത്. ഇന്ന് അതിൽനിന്നും വേറിട്ടു ചിന്തിക്കാൻ തുടങ്ങി എന്നു വേണം പറയാൻ . എഞ്ചിനീയറിംഗ് വിഷയങ്ങളും സയൻസ് വിഷയങ്ങളും അല്ലാതെ വേറെ വിഷയങ്ങൾ തിരഞ്ഞെടുത്തു ജീവിതത്തിൽ വിജയക്കൊടി പാറിച്ചവരും നമുക്കിടയിൽ ഉണ്ട്. ## പ്ലസ് ടു കഴിഞ്ഞു തിരഞ്ഞെടുക്കാൻ കഴിയുന്ന നിരവധി കോഴ്സുകൾ ഇന്ന് നിലവിൽ ഉണ്ട്. അവയിൽ ചിലതു താഴെ കൊടുത്തിരിക്കുന്നു. - ബി.ആർക്ക് - ബി ബി എ LLB - ബി.ഫ്.എ. - ബി ബി എ .ഏവിയേഷൻ - ചാർട്ടേർഡ് അക്കൗണ്ടൻസി - ബി.സ്.സി.ജേർണലിസം - ബി.സ്.സി വിഷൽ കമ്മ്യൂണിക്കേഷൻ - ബാച്ലർ ഓഫ് ഡിസൈൻ - ബി.സ്.സി ഫാഷൻ ഡിസൈനിങ് - ബി.സ്.സി ഹോട്ടൽ മാനേജ്മെൻറ് - ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗിൽ - ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ് - ബി .എ .ട്രാവൽ ആൻഡ് ടൂറിസം - ഡിപ്ലോമ ഇൻ മൾട്ടീമീഡിയ ,3D അനിമേഷൻ & വിഷൽ ഇഫക്ട്സ് - ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ് - ഡിപ്ലോമ ഇൻ ഇവന്റ് മാനേജ്മെന്റ് - ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി - ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് - ഡിപ്ലോമ ഇൻ റീട്ടെയിൽ മാനേജ്മെന്റ് - ഡിപ്ലോമ ഇൻ ടി .വി റിപ്പോർട്ടിങ് ആൻഡ് ആങ്കറിങ്ങ് - ഡിപ്ലോമ ഇൻ മീഡിയ സ്റ്റഡീസ് - ഡിപ്ലോമ ഇൻ മാസ് കമ്മ്യൂണിക്കേഷൻ ### 1. ബി.ആർക്ക് കോഴ്സ്  സയൻസ് വിഷയം എടുത്ത് പ്ലസ്ടു 50 % മാർക്കും NATA എന്നുള്ള എൻട്രൻസ് എക്സാം വിജയിക്കുകയും ബി ആർക്ക് അഡ്മിഷൻ എടുക്കുവാൻ നിർബന്ധം ആണ് . ### 2. ബി.ബി.എ. LLB പ്ലസ്ടു ഏതു വിഷയം എടുത്താലും ഈ കോഴ്സ്നു അഡ്മിഷൻ എടുക്കാവുന്നതാണ്.ഒരുപാട് തൊഴിൽ അവസരങ്ങളും ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ നേടാനാകും. Common Law Admission Test (CLAT) നാഷണൽ ലെവൽ അഡ്മിഷനു വേണ്ടിയും Kerala Law Entrance Exam (KLEE) കേരളത്തിലെ അഡ്മിഷൻസ്നു വേണ്ടിയും കുട്ടികൾക്ക് എഴുതാവുന്ന എൻട്രൻസ് പരീക്ഷകൾ ആണ്. ### 3. ബി.ഫ്.എ. പ്ലസ് ടു 50 % മാർക്ക് ഉണ്ടെങ്കിൽ ഈ കോഴ്സ് തിരഞ്ഞെടുക്കാം.വരയ്ക്കാൻ കുറച്ചു കഴിവുകൂടി ഉണ്ടെങ്കിൽ ഈ കോഴ്സ് വളരെ ഉപകാരപ്രധമാകും . ### 4. ബി.ബി.എ. ഏവിയേഷൻ  3 വർഷത്തെ ഡിഗ്രി പ്രോഗ്രാം ആണ് ഇതു .ഏവിയേഷൻ രംഗത്തു വെന്നിക്കൊടി പറിക്കാൻ ഈ ഒരു കോഴ്സ് കുട്ടികൾക്ക് ഉപകരിക്കും . ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും ഏറെ തൊഴിൽ സാദ്ധ്യതകൾ ഉണ്ട്. ### 5. ചാർട്ടേർഡ് അക്കൗണ്ടൻസി Common Proficiency Test എന്നൊരു എൻട്രൻസ് പരീക്ഷ ഇതിനുണ്ട് . അക്കൗണ്ടിംഗ് ഇഷ്ടമുള്ള കുട്ടികൾക്ക് ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ ഉന്നത വിജയത്തിൽ എത്തിച്ചേരാവുന്നതാണ് ### 6. ബി.സ്.സി. ജേർണലിസം 75 കോളേജുകൾ ഇന്ന് കേരളത്തിൽ ഉണ്ട്. ഇഷ്ടാനുസരണം എഴുതാനും വായിക്കാനും ഇഷ്ടമുള്ളവർക്കും പൊതുകാര്യങ്ങളിൽ ഉള്ള അറിവ് മീഡിയകളിലൂടെ പുറം ലോകത്തെ അറിയിക്കാനും ഈ കോഴ്സ് ഉപകരിക്കും. ### 7. ബി.സ്.സി. വിഷ്വൽ കമ്മ്യൂണിക്കേഷൻ ആനിമേഷൻ, ഡ്രോയിംഗ്, മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈനിംഗ്, വെബ് ഡിസൈനിംഗ്, റൈറ്റിംഗ്, അഡ്വർടൈസിംഗ്, ഫിലിം ആൻഡ് വീഡിയോ പ്രൊഡക്ഷൻ, വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രാഫി തുടങ്ങിയ വിവിധ വിഷയങ്ങളുടെ പഠനം ഉൾക്കൊള്ളുന്ന 3 വർഷത്തെ ബാച്ലർസ് പ്രോഗ്രാമാണ് ബി എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷൻ. വിഷ്വൽ കമ്മ്യൂണിക്കേഷൻ പൂർത്തിയാക്കിയ ശേഷം പ്രിൻറ്റ് ആൻഡ് പ്രൊഡക്ഷൻ, മീഡിയ, ഫോട്ടോഗ്രാഫി, ജേർണലിസം, പരസ്യ വ്യവസായം, സിനിമാ വ്യവസായം, സിനിമയുടെയും.ഉള്ളടക്കത്തിൻറ്റെയും,നിർമ്മാണം, ഫ്രീലാൻസിങ് തുടങ്ങി നിരവധി മേഖലകളിലും നിയമനം ലഭിച്ചേക്കാം. വിഷ്വൽ കമ്മ്യൂണിക്കേഷൻ പ്രൊഫഷനുകൾക്ക് ഇന്ന് ഏറെ ആവശ്യക്കാരുണ്ട്, കാരണം ഈ മേഖലയിലെ അറിവ് എങ്ങനെ നിറവേറ്റാം എന്നതിനെക്കുറിച്ചുള്ള ധാരണയും ഒരു വാണിജ്യം മുതൽ ഒരു പുതിയ വെബ്സൈറ്റ് വരെയുള്ള എല്ലാ കാര്യങ്ങളിലും ആശയങ്ങൾ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ കമ്പ്യൂട്ടർ, സാങ്കേതിക വൈദഗ്ധ്യം എന്നിവ ഇതിൽ സംയോജിപ്പിക്കുന്നു. ഒരുപാട് തൊഴിൽ സാദ്ധ്യതകൾ ഉള്ള ഒരു കോഴ്സ് ആണിത് എന്ന് പറയാം . ### 8. ബാച്ലർ ഓഫ് ഡിസൈൻ  ഈ കോഴ്സ് ലേക്ക് ഓൾ ഇന്ത്യ ലെവൽ അഡ്മിഷൻ നേടുന്നതിന് വിവിധ തരം എൻട്രൻസ് പരീക്ഷകൾ നിലവിൽ ഉണ്ട്. ബാച്ലർ ഓഫ് ആർക്കിടെക്ചർ പോലെ ഒരു കോഴ്സ് ആണിത്. ബിൽഡിങ് ഡിസൈനിങ് നെ കുറിച്ച് നല്ല ഒരു പരിജ്ഞാനം നേടാനാകുന്നു ഈ കോഴ്സിലൂടെ ഒരുപാട് തൊഴിൽ സാദ്ധ്യതകൾ ഉള്ള ഒരു കോഴ്സ് ആണ് ഇത്. ### 9. ബി.സ്.സി. ഫാഷൻ ഡിസൈനിങ് വസ്ത്ര വ്യാപാര രംഗത്ത് അറിവും കഴിവുകളും ഉള്ള കുട്ടികൾക്ക് ഇന്ത്യ യിലും പുറത്തും തൊഴിൽ സാധ്യതകൾ ഏറെ ആണ്. ഈ കോഴ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ സ്വന്തമായി ബിസിനസ് അല്ലെങ്കിൽ ഒരു നല്ല ഫാഷൻ ഡിസൈനർ ആയി മാറാൻ കഴിയുന്നു. ### 10. ബി.സ്.സി. ഹോട്ടൽ മാനേജ്മെൻറ് ഇതു ഒരു പ്രൊഫഷണൽ കോഴ്സ് ആണ്. പാചകകലയോട് അഭിരുചി ഉള്ളവർക്ക് ഈ കോഴ്സ് ഉപകരിക്കും. നാഷണൽ ലെവൽ അഡ്മിഷൻ എൻട്രൻസ് പരീക്ഷ നിലവിൽ ഉണ്ട് . ### 11. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിങ്. ഇൻ്റർനെറ്റും മറ്റ് ഡിജിറ്റൽ ആശയവിനിമയങ്ങളും ഉപയോഗിച്ച് ആവശ്യമുള്ള ഉപഭോക്താക്കളുമായി കണക്റ്റുചെയ്യുന്നതിനുള്ള ബ്രാൻഡുകളുടെ പ്രമോഷനാണ് ഓൺലൈൻ മാർക്കറ്റിംഗ് എന്ന് അറിയപ്പെടുന്ന ഡിജിറ്റൽ മാർക്കറ്റിങ് . ഈ വിഷയത്തിനെ കുറിച്ചു നന്നായി മനസിലാക്കിയതിനു ശേഷം സ്വന്തമായി ഇതു ചെയ്യാവുന്നതാണ് . ### 12. ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് കോഴ്സ്  ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് എന്നത് ഒരു ഓപ്പൺ ഡിസ്റ്റൻസ് ആൻഡ് ഫ്ലെക്സിബിൾ ലേണിംഗ് പ്രോഗ്രാം ആണ്.യോഗയുടെ പരിശീലനം ലഭിച്ച പരിശീലകരുടെ ആവശ്യം വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ യോഗ വിദ്യാഭാസത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാനും ഈ കോഴ്സ് വളരെയധികം സഹായിക്കുന്നു . ### 13. ബി.എ. ട്രാവൽ ആൻഡ് ടൂറിസം വൈവിധ്യമാർന്ന സമ്പന്നമായ സംസ്കാരവും പൈതൃകവും കാരണം ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ട്രാവൽ ആൻഡ് ടൂറിസം വ്യവസായത്തിന് വളരെയധികം തൊഴിൽ സാധ്യതകളും ഉണ്ട് . അതുകൊണ്ടു തന്നെ ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിലൂടെ ഒരുപാട് തൊഴിലവസരങ്ങളും ഉറപ്പാക്കുന്നു. ### 14. ഡിപ്ലോമ ഇൻ മൾട്ടീമീഡിയ, 3D അനിമേഷൻ & വിഷ്വൽ ഇഫക്ട്സ് മൾട്ടിമീഡിയ എന്നു പറഞ്ഞാൽ ഒരുകൂട്ടം മീഡിയകളുടെ ഒരു വർണപ്പകിട്ടുള്ള ലോകമാണ് .ഇതിൽ പലതരത്തിലുള്ള സോഫ്റ്റ്വെയർ നമുക്ക് പരിചയപ്പെടാം. ഫോട്ടോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, മോർഫിങ്, അനിമേഷൻ ,3D മോഡലിംഗ് ആൻഡ് മോഡലിംഗ് അങ്ങനെ ഒരുപാടു മേഖലകളിലേക്ക് എത്തി ചേരാൻ കഴിയുന്നു . അതുപോലെ സിനിമ രംഗത്തും അനിമേഷൻ രംഗത്തും ഒരുപോലെ തൊഴിൽ സാദ്ധ്യതകൾ ഉള്ള ഒരു കോഴ്സ് ആണിത്. ### 15. ഡിപ്ലോമ ഇൻ വെബ് ഡിസൈനിങ്  വെബ് ഡിസൈനിങ് ഡിപ്ലോമ എന്നത് സർവകലാശാലയെ ആശ്രയിച്ച് 1 വർഷം അല്ലെങ്കിൽ 2 വർഷം നീണ്ടുനിൽക്കുന്ന ഒരു കോഴ്സാണ്, അവിടെ ഉദ്യോഗാർത്ഥികൾ ഒരു വെബ്സൈറ്റ് രൂപകൽപ്പന ചെയ്യുന്നതിന്റെ വിവിധ വശങ്ങളെ കുറിച്ച് പഠിക്കുന്നു. ഐടി മേഖലകളിലെ വൈദഗ്ധ്യമുള്ള മേഖലയാണ് വെബ് ഡിസൈനിങ് ### 16. ഡിപ്ലോമ ഇൻ ഇവൻറ്റ് മാനേജ്മെൻറ്റ് ഇവൻറ്റ് മാനേജ്മെന്റിൽ ഒരു വർഷത്തെ ഡിപ്ലോമ ലെവൽ കോഴ്സാണ് ഡിപ്ലോമ ഇൻ ഇവൻറ്റ് മാനേജ്മെൻറ്റ്. ഹയർ & സീനിയർ സെക്കണ്ടറി ലെവൽ പാസായ ഉദ്യോഗാർത്ഥികൾ (10 + 2) ഈ കോഴ്സ് തിരഞ്ഞെടുക്കാം .സ്വന്തമായി ബിസിനസ്സ് എന്ന ഒരു ആശയം വളർത്തി അതിലൂടെ ഉന്നതങ്ങളിൽ എത്തിച്ചേരാനും ഈ കോഴ്സിലൂടെ സാധിക്കുന്നു . ### 17. ഡിപ്ലോമ ഇൻ ഫോട്ടോഗ്രാഫി  ഫോട്ടോഗ്രാഫിയിലെ ഡിപ്ലോമ ഒരു പ്രത്യേക കോഴ്സാണ്, ഇവിടെ വിദ്യാർത്ഥികൾക്ക് ഫോട്ടോഗ്രാഫിയുടെ വിവിധ വശങ്ങൾ പര്യവേക്ഷണം ചെയ്യാൻ കഴിയുന്ന വിപുലമായ ഒരു പരിശീലനത്തിലൂടെ വ്യത്യസ്ത വിഷയങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു .ഫോട്ടോഗ്രാഫിയുടെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും ഒരു നല്ലഫോട്ടോ എന്താണെന്നതിനെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അറിവ് നൽകുക എന്നതാണ് ഈ പ്രോഗ്രാമിന്റെ വ്യാപ്തി. അനവധി തൊഴിലവസരങ്ങൾ ഇതിലൂടെ നേടാനാകും . ### 18. ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈനിങ് കെട്ടിടങ്ങൾ, മാളുകൾ, റെസ്റ്റോറന്റുകൾ, എയർപോർട്ടുകൾ, എക്സിബിഷൻ ഹാളുകൾ, കോൺഫറൻസ് സെന്ററുകൾ, തിയേറ്ററുകൾ, ടിവി, ഫിലിം സ്റ്റുഡിയോകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥതയിലുള്ള എല്ലാവരും ഇന്റീരിയർ സ്പേസ് കൂടുതൽ മനോഹരവും സുരക്ഷിതവും വിശാലവും പ്രവർത്തനക്ഷമവുമാക്കാൻ ആഗ്രഹിക്കുന്നു.ഈ കോഴ്സിലൂടെ നമുക്കു ഇന്റീരിയർ ഡിസൈനിങ് എന്നതിനെക്കുറിച്ചു ഒരു അറിവുനേടാൻ കഴിയുന്നു . ### 19. ഡിപ്ലോമ ഇൻ റീട്ടെയിൽ മാനേജ്മെന്റ് ഈ കോഴ്സ് ഒരു ബിസിനസ്സ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിദ്യാർത്ഥികൾ അടിസ്ഥാനപരമായി പഠിക്കുകയും അവർക്ക് പിന്നീട് അവരുടെ സ്വന്തം ബിസിനസ്സ് പ്രോജക്റ്റുകളിൽ പ്രയോഗിക്കാൻ കഴിയുന്ന തത്ത്വങ്ങൾ നൽകുകയും ചെയ്യുന്നു. ഈ കോഴ്സ്, വർക്ക് ബിസിനസ് റെഗുലേഷൻ നന്നായി കൈകാര്യം ചെയ്യപ്പെടുന്ന ബിസിനസ്സുകൾ സൃഷ്ടിക്കാൻ പ്രയോഗിക്കാവുന്ന ഘടനകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വിഷയങ്ങളിൽ തൊഴിൽ ശ്രേണികളും മാനേജ്മെന്റ് ഘടനകളും ഉൾപ്പെടുന്നു. വിദ്യാർത്ഥികൾക്കു , മറ്റ് മാർക്കറ്റിംഗ്, ബിസിനസ് കോഴ്സുകളിൽ പഠിപ്പിക്കുന്ന ആശയവിനിമയ തത്വങ്ങൾ ഉപയോഗിച്ച് ബിസിനസ്സ് നിർമ്മിക്കുന്നതിന് വെബ് എങ്ങനെ ഉപയോഗിക്കാമെന്ന് അറിവ് നേടാൻ കഴിയുന്നു. ഈ കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതാ മാനദണ്ഡം 10+2 പരീക്ഷയിൽ 50%-60% മൊത്തം മാർക്ക് മാത്തമാറ്റിക്സ് ഒരു വിഷയമാക്കിയാണ്. സാധാരണയായി, സർവ്വകലാശാലകൾക്ക് 50%-60% മാനദണ്ഡത്തിൽ ഉൾപ്പെടുത്താൻ ഏറ്റവും മികച്ച 4 വിഷയങ്ങളുടെ മാർക്ക് മാത്രമേ ആവശ്യമുള്ളൂ, എന്നാൽ ഗണിതശാസ്ത്രം ആ വിഷയങ്ങളിൽ ഒന്നായിരിക്കണം ### 20. ഡിപ്ലോമ ഇൻ ടി.വി. റിപ്പോർട്ടിങ് ആൻഡ് ആങ്കറിങ്ങ്  ടിവി വാർത്താ അവതാരകൻ അല്ലെങ്കിൽ പ്രോഗ്രാം അവതാരകൻ - അത് വാർത്തയോ സിനിമയെയോ അടിസ്ഥാനമാക്കിയുള്ള പ്രോഗ്രാമോ കോമഡി ഷോയോ റിയാലിറ്റി ഷോയോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടോ ആകട്ടെ - ഏതെങ്കിലും തരത്തിലുള്ള വാർത്തകളോ പ്രോഗ്രാമുകളോ നൽകുന്ന ഒരു വ്യക്തിയാണ്. നന്നായി ആളുകളോട് ഇടപഴകുവാനും ആശയവിനിമയം നടത്തുവാനും കഴിവുള്ളവർക്ക് ഇ കോഴ്സ് വളരെ ഉപകാരപ്രദമാകും. ### 21. ഡിപ്ലോമാ ഇൻ മീഡിയ സ്റ്റഡീസ് ഡിപ്ലോമ ഇൻ മീഡിയ സ്റ്റഡീസ് എന്നത് വാർത്തകളിലും വിവര നിർമ്മാണത്തിലും നവമാധ്യമങ്ങളുടെ ഉപയോഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പഠന മേഖലയാണ്, നവമാധ്യമ ജേണലിസ്റ്റുകൾ, മാനേജർമാർ, സംരംഭകർ, ഫോട്ടോഗ്രാഫർമാർ, ഗ്രാഫിക് ഡിസൈനർമാർ എന്നീ നിലകളിൽ പ്രവർത്തിക്കാൻ വ്യക്തികളെ സജ്ജമാക്കുന്നു. ### 22. ഡിപ്ലോമ ഇൻ മാസ് കമ്മ്യൂണിക്കേഷൻ മാസ് കമ്മ്യൂണിക്കേഷനിൽ തൊഴിൽ തേടുന്ന ഉദ്യോഗാർത്ഥികൾക്ക് ജേണലിസം, പബ്ലിക് റിലേഷൻസ് (പിആർ), അഡ്വർടൈസിംഗ്, ഇവൻറ് മാനേജ്മെന്റ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, ഫിലിം ഡയറക്ഷൻ, ആങ്കറിംഗ് തുടങ്ങിയ കോഴ്സുകൾ പഠിക്കാം. വളരെ അധികം തൊഴിൽ സാദ്ധ്യതകൾ ഇതിലൂടെ നേടാനാകും .