Katha

യു‌ പി‌ എസ്‌ സി നേടാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍

Sep 13, 2022
യു‌ പി‌ എസ്‌ സി നേടാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍

ഐ‌ എ‌ എസ് അല്ലെങ്കിൽ ഐ‌ പി‌ എസ് പോലുള്ള അഭിമാനകരമായ ഒരു കേന്ദ്ര സർക്കാർ ജോലിയാണ് നിങ്ങളുടെ സ്വപ്ന കരിയർ എങ്കിൽ, നിങ്ങൾ തീർച്ചയായും യു‌ പി‌ എസ്‌ സിയെക്കുറിച്ച് അറിഞ്ഞിരിക്കണം. ഐ‌ എ‌ എസ്, ഐ‌ പി‌ എസ്,ഐ‌ എഫ്‌ എസ് തുടങ്ങിയ ഉന്നത സർക്കാർ സേവനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് സിവിൽ സർവീസസ് പരീക്ഷ(സി‌എസ്‌ഇ)പോലുള്ള പരീക്ഷകൾ നടത്തുന്ന ഇന്ത്യയുടെ കേന്ദ്ര ഏജൻസിയാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC). നിരവധി ആള്‍ക്കാര്‍ യു‌പി‌എസ്‌സി പരീക്ഷ എഴുതി ജയിച്ച് തങ്ങളുടെ ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുന്നു. നിരവധി കോച്ചിങ് സെന്‍ററുകളും ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. പലരും സ്വയമായി പഠിച്ചു മുന്നേറുന്നുമുണ്ട്. സ്വന്തമായി പുസ്തകങ്ങള്‍ വായിച്ചും പഠിച്ചും യു‌ പി‌ എസ്‌ സി പരീക്ഷ എഴുതി വിജയിച്ചവരും ഉണ്ട്. യു‌ പി‌ എസ്‌ സി പരീക്ഷയില്‍ ഉന്നത വിജയം നേടാന്‍ വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്നു.

1. ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി - രാമചന്ദ്ര ഗുഹ (ചരിത്രം)

INDIA AFTER GANDHI

നമ്മുടെ മിക്ക ചരിത്ര പാഠപുസ്തകങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അധ്യായത്തിന് ശേഷം ചരിത്രം പറയുന്നതു നിര്‍ത്തുന്നു. എന്നാല്‍ രാമചന്ദ്ര ഗുഹ ഈ പുസ്തകത്തിലൂടെ അവിടെ നിന്ന് കഥ ഏറ്റെടുക്കുകയും നമ്മൾ വളർന്നുവന്ന ആധുനിക ഇന്ത്യയോട് അടുപ്പിക്കുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ എങ്ങനെ മാറിയെന്നും ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തിയ ചില വലിയ സംഭവങ്ങളെക്കുറിച്ചും ഈ പുസ്തകം നിങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ സഹായിക്കും. യു‌പി‌എസ്‌സി പരീക്ഷകളിലെ ഇന്ത്യന്‍ ചരിത്രാധിഷ്ഠിത ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെഴുതാന്‍ ഈ പുസ്തകം ഉപകരിക്കും.

2. ഇന്ത്യന്‍ പൊളിറ്റി ഫോര്‍ സിവില്‍ സര്‍വീസ് എക്സാമിനേഷന്‍ - എം. ലക്ഷ്മീകാന്ത് (രാഷ്ട്രീയം)

indian polity

യു‌ പി‌ എസ്‌ സി പരീക്ഷയ്ക്കുള്ള ഉദ്യോഗാർത്ഥികളുടെ പുസ്തകങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തേണ്ട ഒരു പുസ്തകമാണിത്. രാഷ്ട്രീയം പ്രയാസമുള്ള വിഷയമാണ്. രാഷ്ട്രീയം എന്ന വിഷയവുമായി പൊരുത്തപ്പെടാന്‍ ഈ പുസ്തകം വായിച്ചാല്‍ മതി.

'രാഷ്ട്രീയത്തിന്‍റെ ബൈബിൾ' എന്ന് വിളിക്കപ്പെടുന്ന ഈ യു‌ പി‌ എസ്‌ സി പുസ്തകം, രാഷ്ട്രീയം എന്ന വിഷയത്തിന്‍റെ സമഗ്രമായ ഒരു അവലോകനം നൽകുന്നു. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന യു‌ പി‌ എസ്‌ സി തയ്യാറെടുപ്പ് ഗൈഡുകളിൽ ഒന്നാണിത്. യു പി എസ്‌ സി ഉദ്യോഗാർത്ഥികളെ പരിശീലിപ്പിക്കുന്നതിൽ വർഷങ്ങളുടെ പരിചയമുള്ള പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയാണ് ലേഖകനായ ലക്ഷ്മീകാന്ത്.

3. ജ്യോഗ്രഫി ഓഫ് ഇന്ത്യ - മജീദ് ഹുസ്സൈന്‍ (ജ്യോഗ്രഫി)

geography of india

യു പി എസ്‌ സിക്കുള്ള ഈ പുസ്തകം ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ ഭൂപ്രകൃതിയെക്കുറിച്ചുള്ള ഒരു റഫറൻസാണ്. കൂടാതെ ഈ വിഷയത്തെക്കുറിച്ച് സമഗ്രമായ ധാരണ നൽകുന്നു. രാജ്യത്തിന്‍റെ ഭൂമിശാസ്ത്രപരമായ സ്ഥാനത്തെക്കുറിച്ചുള്ള ഭൂപടങ്ങളും വസ്‌തുതകളും സ്ഥിതിവിവരക്കണക്കുകളും പുസ്തകത്തിന്‍റെ പ്രധാന വശങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജമ്മു കശ്മീരിന്‍റെയും ലഡാക്കിന്‍റെയും പദവിയിലെ മാറ്റങ്ങൾ ഒമ്പതാം പതിപ്പില്‍ പരിഷ്‌കരിച്ചിട്ടുണ്ട്. സർക്കാർ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും വിവരങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലേഖകനായ മജീദ് ഹുസ്സൈന്‍ അറിയപ്പെടുന്ന ഭൂമിശാസ്ത്രജ്ഞനും അധ്യാപകനുമാണ്. ഇന്ത്യയുടെ ഭൂമിശാസ്ത്രം മനസ്സിലാക്കാന്‍ ഈ പുസ്തകം നിങ്ങള്‍ക്ക് ഉപകരിക്കും.

4. ഇന്ത്യസ് സ്ട്രഗ്ഗിള്‍ ഫോര്‍ ഇന്‍റിപെന്‍റെന്‍സ് - ബിപന്‍ ചന്ദ്ര

indias struggle for independence

ഏറ്റവും ഘടനാപരമായി നിങ്ങൾക്ക് വായിക്കാൻ കഴിയുന്ന ആധുനിക ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകമാണിത്. ചരിത്രവും സ്വാതന്ത്ര്യസമരവും പഠിക്കാതെ യു‌പി‌എസ്‌സി തയ്യാറെടുപ്പ് ഒരിക്കലും പൂർത്തിയാകില്ല. പ്രശസ്ത ചരിത്രകാരൻ ബിപൻ ചന്ദ്രയാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. 1857-1947 കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ ആശയം ഈ പുസ്തകം നൽകുന്നു. പ്രാഥമിക ഉറവിടങ്ങളും ആഴത്തിലുള്ള ഗവേഷണവും ഉപയോഗിച്ചാണ് ഇത് സമാഹരിച്ചിരിക്കുന്നത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ നിർബന്ധമായും വായിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ ഈ പുസ്തകം എപ്പോഴും ഉണ്ട്.

5. ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ - നിതിന്‍ സിംഘാനിയ

indian art and culture

നിതിൻ സിംഘാനിയയുടെ ഇന്ത്യന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ എന്ന പുസ്തകം ഇന്ത്യൻ പൈതൃകത്തിന്‍റെയും സംസ്കാരത്തിന്‍റെയും വിവിധ വശങ്ങള്‍ പറഞ്ഞുതരുന്നു. രചയിതാവ് നിരവധി ചിത്രങ്ങളുടെ സഹായത്തോടെ ഇന്ത്യൻ കല, പെയിന്‍റിങ്ങുകള്‍, സംഗീതം, വാസ്തുവിദ്യ എന്നിവയിൽ വിപുലമായ വിജ്ഞാന അടിത്തറ നൽകുന്നു. രാജ്യത്തിന്‍റെ വൈവിധ്യമാർന്ന സംസ്കാരത്തെയും കലയെയും കുറിച്ചുള്ള ആഴത്തിലുള്ള വഴികാട്ടിയാണ് ഈ പുസ്തകം. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന നിരവധി ചോദ്യങ്ങളും ഈ പുസ്തകത്തില്‍ ഉണ്ട്.

6. ഇന്‍റ്രൊഡക്ഷന്‍ ടു ദ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇന്ത്യ - ഡി ഡി ബസു

introduction to constitutution of india

ആധുനിക ചരിത്രം, സമ്പദ്‌വ്യവസ്ഥ, രാഷ്ട്രീയം എന്നിവയുടെ അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ കുറച്ചുകൂടി ആഴത്തില്‍ പഠിക്കേണ്ടതുണ്ട്. ഡി ഡി ബസുവിന്‍റെ ഇന്‍റ്രൊഡക്ഷന്‍ ടു ദ കോണ്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം ഇതിന് ഉപകരിക്കും. ഈ പുസ്തകം ഇന്ത്യൻ ഭരണഘടനയുടെ ഉത്ഭവവും വികാസവും പഠിക്കാൻ ആഗ്രഹിക്കുന്ന ഏവരുടെയും ആവശ്യങ്ങൾ നിറവേറ്റുന്നു. മൊത്തത്തിൽ, ഇന്ത്യയുടെ ഭരണഘടനയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന, അതിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കാനും ഏറ്റവും പ്രധാനമായി സിവിൽ സർവീസ് പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

7. ഇന്ത്യന്‍ എക്കണോമി - രമേഷ് സിംഗ്

indian economy

രമേഷ് സിംഗ് എഴുതിയ ഇന്ത്യൻ ഇക്കണോമി, യുപിഎസ്‌സി പ്രിലിമിനറി, മെയിൻ സിലബസിലെ എല്ലാ വിഷയങ്ങളുടെയും വിശദമായ സമഗ്ര പഠനം രേഖപ്പെടുത്തിയ പുസ്തകമാണ്. ഈ പുസ്തകം, അടിസ്ഥാന തലത്തിലുള്ള എല്ലാ ആശയങ്ങളും ഏറ്റവും പരിഷ്കരിച്ച രീതിയിൽ വസ്തുതകളോടൊപ്പം ഉൾക്കൊള്ളിച്ചും, ഇന്ത്യൻ സാഹചര്യത്തിലെ നിലവിലെ സംഭവവികാസങ്ങളുമായി അവയെ ബന്ധിപ്പിച്ചുകൊണ്ടും എഴുതിയിരിക്കുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വിവിധ വശങ്ങളുടെ സമഗ്രമായ വിശദീകരണങ്ങളും ആനുകാലികങ്ങളുമായുള്ള ബന്ധവും പറഞ്ഞ് വിഷയത്തിന്‍റെ സമഗ്രമായ വീക്ഷണം നൽകുന്നു. യു‌പി‌എസ്‌സി പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് ഈ പുസ്തകം ഒരു മുതല്‍കൂട്ടായിരിക്കും.

നല്ല വാർത്തകൾ കേട്ടറിയു! download katha app

8.എത്തിക്ക്സ്,ഇന്‍റെഗ്രിറ്റി&ആപ്റ്റിറ്റ്യൂഡ് - സുബ്ബ റാവു,പി എന്‍ റാവു ചൌധരി

ethics integrity and aptitude

യു‌പി‌എസ്‌സി വിഷയങ്ങളെ കുറിച്ചുള്ള ഏറ്റവും കാലികവും സമഗ്രവുമായ പുസ്തകങ്ങളിൽ ഒന്നാണിത്. ഈ പുസ്തകത്തില്‍ ഉത്തരങ്ങള്‍ കൂടി അടങ്ങിയ ചോദ്യങ്ങള്‍, പരീക്ഷ എഴുതാനുള്ള മാര്‍ഗങ്ങള്‍, ആത്മവിശ്വാസം വളർത്തുന്ന പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷങ്ങളായി സിലബസിലെ പതിവ് പരിഷ്കരണങ്ങള്‍ നടത്തി, യു‌പി‌എസ്‌സി, സംസ്ഥാന തല പരീക്ഷകളിലെ സിവിൽ സർവീസ് പരീക്ഷ ആഗ്രഹിക്കുന്നവർക്ക് നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമായി മാറി ഇത്.

9. എന്‍ഷ്യന്‍റ് ഇന്ത്യ - ആര്‍ എസ് ശര്‍മ

Ancient India

വർഷങ്ങൾക്ക് മുമ്പ് പ്രൊഫസർ ശർമ്മ തയ്യാറാക്കിയ പുരാതന ഇന്ത്യയെക്കുറിച്ചുള്ള വളരെ ജനപ്രിയമായ സ്കൂൾ പാഠത്തെ അടിസ്ഥാനമാക്കിയാണ് എന്‍ഷ്യന്‍റ് ഇന്ത്യ എന്ന പുസ്തകം. ഈ പുസ്തകം ആദ്യകാല ഇന്ത്യയുടെ ചരിത്രത്തിന്‍റെ സമഗ്രമായ വിവരണം നൽകുന്നു, ചരിത്ര രചനയുടെ ചട്ടക്കൂടുകളെക്കുറിച്ചുള്ള ചർച്ചയിൽ തുടങ്ങി, നാഗരികതകളുടെയും സാമ്രാജ്യങ്ങളുടെയും മതങ്ങളുടെയും ഉത്ഭവത്തെയും വളർച്ചയെയും കുറിച്ച് ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഇത് ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവും ഭാഷാപരവുമായ പശ്ചാത്തലങ്ങൾ പരിശോധിക്കുന്നു. കൂടാതെ നിയോലിത്തിക്ക്, വേദ കാലഘട്ടത്തിലെ പ്രത്യേക സംസ്കാരങ്ങളെയും ഹാരപ്പൻ നാഗരികതയെ പറ്റിയും പറഞ്ഞുതരുന്നു. യു‌പി‌എസ്‌സി പരീക്ഷകളില്‍ പൌരാണിക ഇന്ത്യയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അഭിമുഖീകരിക്കാന്‍ ഈ പുസ്തകം സഹായിക്കും.

10. ചലഞ്ച് ആന്‍ഡ് സ്ട്രാറ്റെജി : റീതിങ്കിങ് ഇന്ത്യസ് ഫോറിന്‍ പോളിസി - രാജീവ് സിക്രി

CHALLEGE AND STRATEGY

ഇന്ത്യയുടെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ വിദേശനയ വെല്ലുവിളികളെ തന്ത്രപരവും നയപരവുമായ വീക്ഷണകോണിൽ നിന്ന് പുസ്തകം പരിശോധിക്കുന്നു. രാജ്യത്തിന്‍റെ വിദേശനയ രൂപീകരണത്തെ നിർണ്ണയിക്കുന്ന ദീർഘകാല ഘടകങ്ങളും പ്രവണതകളും ഇത് വിശകലനം ചെയ്യുന്നു. ഊർജ സുരക്ഷ, സാമ്പത്തിക നയതന്ത്രം, പ്രതിരോധവും നയതന്ത്രവും തമ്മിലുള്ള ഇടപെടൽ, വിദേശനയങ്ങള്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളും ഇത് പരിശോധിക്കുന്നു. ഒരു ചരിത്രകാരന്‍റെയും നയതന്ത്രജ്ഞന്‍റെയും പണ്ഡിതന്‍റെയും കാഴ്ചപ്പാടുകൾ സമന്വയിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്‍റെ പ്രത്യേകത. നിരവധി പുതിയ ആശയങ്ങളും നയ നിർദ്ദേശങ്ങളും ഉപയോഗിച്ച്, ഇന്ത്യയുടെ തന്ത്രപരമായ സമൂഹത്തിനുള്ളിൽ വിദേശനയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വിലപ്പെട്ട സംഭാവന നൽകുന്നു.

11. എന്‍വയോണ്‍മെന്‍റല്‍ എക്കോളജി, ബയോ ഡൈവേഴ്സിറ്റി , ക്ലൈമറ്റ് ചെയിഞ്ച് & ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് - ഡോ. രവി അഗ്രഹാരി

environment ecology biodiversity climate change

മക്ഗ്രോ ഹില്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം എല്ലാ പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളും വിശദീകരിക്കുകയും അവയ്ക്ക് പ്രായോഗികമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഓരോ അധ്യായവും നിലവിലുള്ള പാരിസ്ഥിതിക പ്രശ്‌നത്തിന് പ്രായോഗികമായ എഞ്ചിനീയറിംഗ് പരിഹാരം വാഗ്ദാനം ചെയ്യുന്നു, പരിസ്ഥിതിയുടെയും ദുരന്തനിവാരണത്തിന്റെയും അടിസ്ഥാന തലങ്ങൾ മുതൽ വിപുലമായ തലങ്ങൾ വരെ ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. യു‌പി‌എസ്‌സി പരീക്ഷകൾ വിജയകരമായി മറികടക്കാൻ പ്രധാനമായ ദുരന്തനിവാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഈ പുസ്തകത്തില്‍ അടങ്ങിയിരിക്കുന്നു. യു‌പി‌എസ്‌സി പരീക്ഷകളില്‍ പാരിസ്ഥിക വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഈ പുസ്തകം സഹായകമാകും.

12. എന്‍സിഇആര്‍ട്ടി(NCERT) പുസ്തകങ്ങള്‍

ncert textbooks

യു‌പി‌എസ്‌സി പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പിന്‍റെ അടിസ്ഥാനകാര്യങ്ങൾ എൻസിഇആർട്ടി പുസ്തകങ്ങൾ വഴി രൂപപ്പെടുത്തണം. നിങ്ങൾ ഏത് പരിശീലനത്തിന് പോയാലും ഏത് പുസ്തകങ്ങൾ പരാമർശിച്ചാലും, എൻസിഇആർട്ടി പുസ്തകങ്ങൾ ഓരോ ഉദ്യോഗാർത്ഥിയും നിർബന്ധമായും വായിക്കേണ്ടതാണ്. മറ്റ് പുസ്തകങ്ങളുടെ കൂടെ തന്നെ എൻസിഇആർട്ടി പുസ്തകങ്ങളും സമാന്തരമായി വായിക്കണം. യു‌പി‌എസ്‌സിയുടെ സിലബസ്സില്‍ തന്നെ ആറാം ക്ലാസ് മുതല്‍ പ്ലസ് ടൂ ക്ലാസ് വരെയുള്ള എൻസിഇആർട്ടി പുസ്തകങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് എൻസിഇആർട്ടി പുസ്തകങ്ങള്‍ റഫർ ചെയ്യാതെ യു‌പി‌എസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് പൂര്‍ണ്ണമാവില്ല.

സ്വയം പഠിക്കുകയോ കോച്ചിംഗ് വഴിയോ ആകട്ടെ, നിങ്ങൾ പരീക്ഷയ്‌ക്കായി പഠിക്കുന്ന മാര്‍ഗം പരിഗണിക്കാതെ തന്നെ യു‌പി‌എസ്‌സിയിലെ ഏറ്റവും പ്രധാനപ്പെട്ട കൂട്ടാളികളിൽ ഒന്നാണ് പുസ്തകങ്ങൾ. ഗുണനിലവാരമുള്ള പുസ്‌തകങ്ങൾ നിങ്ങളുടെ തയ്യാറെടുപ്പിന് അനുബന്ധമായി ഉപയോഗിക്കുകയും നിങ്ങളുടെ പഠനത്തെ വളരെയധികം സഹായിക്കുകയും ചെയ്യുന്നതായിരിക്കും.

continue reading.

എന്താണ് നീറ്റ് പരീക്ഷ? നീറ്റ്‌ പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം

എന്താണ് നീറ്റ് പരീക്ഷ? നീറ്റ്‌ പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം

May 3, 2022
വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ

വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ

May 2, 2022
ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

Aug 19, 2022
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
download katha app