Health.
ആർത്തവ സമയത്തെ യാത്രകൾ ആശങ്കയില്ലാതെ ആസ്വദിക്കാം
യാത്ര എന്നു കേൾക്കുമ്പോൾ മുന്നോട്ട് വച്ച കാൽ യാത്രയുടെ ഡേറ്റ് കേൾക്കുമ്പോൾ, അത് ആർത്തവ ദിനങ്ങൾ ആണെങ്കിൽ അതെ വേഗത്തിൽ പുറകോട്ട് പോകുന്നത് എന്തുകൊണ്ടാണ്? വ്യക്തമായ പ്ലാനിങ് (ഒരു ചെറിയ ആസൂത്രണം) ഉണ്ടെങ്കിൽ ആ ദിവസങ്ങളിൽ യാത്ര ഒഴിവാക്കേണ്ടിവരില്ല. ആർത്തവ സമയത്ത് യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ആർത്തവ ശുചിത്വ കിറ്റിൽ അത്യാവശ്യ സാധനങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തി മാനസിക സമ്മർദ്ധമില്ലാത്ത യാത്ര ആരംഭിക്കാം. ## 1. സാനിറ്ററി പാഡുകൾ  നിങ്ങൾ സാനിറ്ററി പാഡുകൾ ഉപയോഗിക്കുകയാണെങ്കിൽ, യാത്രയുടെ ദൈർഘ്യമനുസരിച്ച് ആന്റിബാക്ടീരിയൽ നാപ്കിനുകൾ പായ്ക്ക് ചെയ്യുക. ഒന്നോ രണ്ടോ പെട്ടെന്ന് എടുക്കാവുന്നരീതിയിൽ ബാഗിൽ തന്നെ കരുതണം. അത് ഉപയോഗിക്കുന്ന സമയം അനുസരിച്ച് ക്രമീകരിച്ചാൽ നന്ന്. രാത്രി സമയങ്ങളിൽ കൂടുതൽ വലിപ്പമുള്ളവ ഉപയോഗികച്ചാൽ ഇടയ്ക്കിടെ എഴുന്നേറ്റ് പാഡ് മാറ്റുന്നതിന്റെ അസൌകര്യം ഒഴിവാക്കാം. അത്തരം പാഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. നിരവധി വ്യത്യസ്ത തരം പാഡുകൾ ഉണ്ട് - സൂപ്പർ (super) - കനം കുറഞ്ഞത് (slender) - രാത്രി മുഴുവന്ർ ഉപയോഗിക്കാവുന്നവ (overnight) - സുഗന്ധമുള്ളത് (scented) - പരമാവധി (maxi) - മിനി (mini) ചിലർക്ക് ആർത്തവത്തോടൊപ്പം കനത്ത രക്തസ്രാവവും മറ്റു ചിലർക്ക് നേരിയ രക്തസ്രാവവും ഉണ്ടാകാറുണ്ട്. മിക്ക സ്ത്രീകൾക്കും നേരിയ രക്തസ്രാവ ദിവസങ്ങളും കൂടുതൽ രക്തസ്രാവ ദിവസങ്ങളുമുണ്ട്. പാഡുകൾ വലുപ്പത്തിനനുസരിച്ച് അല്ലെങ്കിൽ ആഗിരണം ചെയ്യാനുള്ള കഴിവ് അനുസരിച്ച് വ്യത്യാസപ്പെടാം. സുഖകരമാകാൻ കഴിയുന്നത്ര ചെറുതും കൂടുതൽ ആഗീരണ ശേഷിയുമുള്ള ഒരു പാഡ് കണ്ടെത്താൻ ശ്രമിക്കണം. ചില പാഡുകൾ സുഗന്ധമുള്ളവയാണ് അല്ലെങ്കിൽ അവയിൽ ഡിയോഡ്രന്റുമായി വരുന്നു. എന്നാൽ ഇവ യോനിയിൽ അസ്വസ്ഥത ഉണ്ടാക്കുകയോ ചില സ്ത്രീകളിൽ അലർജി ഉണ്ടാക്കുകയോ ചെയ്യും. ## 2. മെൻസ്ട്രുവൽ കപ്പ് (Menstrual Cup)  ആർത്തവ സമയത്ത് യാത്ര ചെയ്യുമ്പോൾ ആർത്തവരക്തം വസ്ത്രങ്ങളിലും മറ്റും പറ്റി അഴുക്കാകാതിരിക്കാൻ ഉപയോഗിക്കാവുന്ന ഒരു സംവിധാനമാണ് മെൻസ്ട്രുവൽ കപ്പ് (Menstrual Cup). യോനിക്കകത്ത് കയറ്റിവയ്ക്കാവുന്ന, നാളത്തിന്റെ ആകൃതിയിലുള്ള ഈ ഉപകരണം ആർത്തവകാലത്ത് യോനിയിൽകൂടി പുറത്തുവരുന്ന രക്തത്തെ ശേഖരിക്കുന്നു. മെഡിക്കൽ ഗ്രേഡ് സിലിക്കൺ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഉപകരണം വഴക്കമുള്ളതും പരിസ്ഥിതി സൗഹൃദവുമാണ്. ഒരു ആർത്തവരക്ത ശേഖരണി (മെൻസ്ട്രുവൽ കപ്പ്) നാലോ അഞ്ചോ വർഷം നിരവധി തവണ ഉപയോഗിക്കാൻ സാധിക്കും. മെഡിക്കൽ നിലവാരത്തിലുള്ള സിലിക്കൺ കൊണ്ടാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതിനെ പീരീഡ് കപ്പ് എന്നും അറിയപ്പെടുന്നു. പ്രസവിച്ചവർക്കും കൗമാര പ്രായക്കാർക്കും ഇവ ഒരുപോലെ ഉപയോഗിക്കാം. പന്ത്രണ്ട് മണിക്കൂർ വരെ തുടർച്ചയായി ഒരു കപ്പ് ഉപയോഗിക്കാൻ സാധിക്കും. ഇവ ചെറുതും വലുതുമായ പല വലിപ്പത്തിൽ ലഭ്യമാണ്. ഓരോരുത്തർക്കും സൗകര്യപ്രദമായവ തിരഞ്ഞെടുക്കാം. ഒരു കപ്പ് പത്ത് വർഷം വരെ ഉപയോഗിക്കാം. അതിനാൽ ഇത് ലാഭകരമാണ്. എല്ലാത്തവണയും ഉപയോഗത്തിനുമുൻപ് ഇവ അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്. അതിനായി സോപ്പിട്ടോ അല്ലെങ്കിൽ ചൂടുവെള്ളത്തിലോ കഴുകി കപ്പ് വീണ്ടും ഉപയോഗിക്കാം. ശരിയായി ഉപയോഗിച്ചാൽ ആർത്തവ കാലത്ത് ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവും ആണ് മെൻസ്ട്രൽ കപ്പ്. പാഡും മറ്റും ഉപയോഗിക്കുന്നത് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഇതിലൂടെ മറികടക്കാം. 'സി'(C) ആകൃതിയിൽ മടക്കിയ കപ്പ് യോനിക്കുള്ളിൽ വയ്ക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് കൊണ്ട് യോനിയുടെ വ്യാസം വർധിക്കുന്നില്ല. അതിനാൽ ഇത് ലൈംഗികജീവിതത്തിനെ ബാധിക്കുന്നില്ല. സാധാരണ ഗതിയിൽ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാകാറില്ല. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഇതിന് പാർശ്വഫലങ്ങളും തീരെയില്ല. `_BANNER_` ഇത്തരം ഒരു കപ്പ് ഉപയോഗിക്കുന്ന കാര്യം തന്നെ പലപ്പോഴും സ്ത്രീകൾക്ക് അനുഭവപ്പെടാറില്ല. ഇത് ധരിച്ചുകൊണ്ട് കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിനോ, യാത്ര ചെയ്യുന്നതിനോ, നീന്തൽ, നൃത്തം പോലെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനോ ബുദ്ധിമുട്ടില്ല. അത്രമേൽ മെച്ചപ്പെട്ടതാണ് ഈ ചെറിയ ഉപകരണം. മാത്രമല്ല ആർത്തവ രക്തം ശരീരത്തിന് പുറത്തേക്ക് വരാത്തതിനാൽ കൂടുതൽ ഗുണകരമാണ് ഈ സംവിധാനം. എന്നാൽ 12 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇവ ഉപയോഗിക്കുന്നത് ഒരിക്കലും നല്ലതല്ല. കപ്പിൽ ശേഖരിക്കപ്പെട്ട രക്തം നീക്കം ചെയ്ത ശേഷം വീണ്ടും കഴുകിയോ തുടച്ചോ ഉപയോഗിക്കാം. മിക്കപ്പോഴും കൗമാരക്കാർക്കും, പ്രസവിക്കാത്ത സ്ത്രീകൾക്കും ചെറിയ ആർത്തവ കപ്പാണ് അനുയോജ്യമെങ്കിൽ, പ്രസവം കഴിഞ്ഞവർക്ക് ഏകദേശം ഒരു മീഡിയം വലുപ്പമുള്ള കപ്പായിരിക്കും യോജിക്കുക. വ്യക്തിപരമായി ഇത് ചിലപ്പോൾ മാറാറുണ്ട്. അതിനാൽ സ്ത്രീകൾ തങ്ങൾക്ക് അനുയോജ്യമായ കപ്പ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർക്ക് ആർത്തവമില്ലാത്ത സമയത്ത് ഇവ ഉപയോഗിക്കുന്ന രീതി സ്വയം പരിശീലിച്ചു നോക്കാവുന്നതാണ്. മെൻസ്ട്രൽ കപ്പ് യോനിയിലേക്ക് കടത്തിവെക്കാൻ ചെറിയ ബുദ്ധിമുട്ട് ഉള്ളവർക്ക് ഫാർമസിയിൽ ലഭിക്കുന്ന ജലാംശമുള്ള ഒരു നല്ല ലൂബ്രിക്കന്റ് ജെല്ലിയുടെ സഹായത്താൽ അത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. കോപ്പർ ടി ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ## 3. ടാംപോണുകൾ  ടാംപോണുകൾ യോനിയിൽ നിന്ന് രക്തം ആഗിരണം ചെയ്യുന്നു. ഒരു ടാംപൺ ആഗിരണം ചെയ്യാവുന്ന വസ്തുക്കളാൽ നിർമ്മിച്ചതാണ്, പക്ഷേ അത് ഒരു ചെറിയ ട്യൂബിലേക്ക് ചുരുക്കിയിരിക്കുന്നു. രക്തസ്രാവം കൂടുതലുള്ളപ്പോളും കുറഞ്ഞതുമായ സമയങ്ങളിൽ ടാംപോണുകൾ വ്യത്യസ്ത വലുപ്പത്തിലും ആഗിരണം ചെയ്യപ്പെടുന്നു. ചില ടാംപണുകൾ ഒരു ആപ്ലിക്കറിനൊപ്പം വരുന്നു. ടാംപണിനെ യോനിയിലേക്ക് നയിക്കുന്ന ഒരു പ്ലാസ്റ്റിക് അല്ലെങ്കിൽ കാർഡ്ബോർഡ് ട്യൂബാണ് ആപ്ലിക്കേറ്റർ. ഒരു വിരൽ ഉപയോഗിച്ച് മറ്റ് ടാംപണുകൾ ചേർക്കുന്നു. കുറച്ച് മണിക്കൂറുകൾ കൂടുമ്പോൾ ടാംപണുകൾ മാറ്റുന്നതും നിങ്ങൾക്ക് അനുയോജ്യമായ ആഗിരണം ചെയ്യാവുന്ന തരം ധരിക്കുന്നതും വളരെ പ്രധാനമാണ്. ഓരോ 4-6 മണിക്കൂറിലും അല്ലെങ്കിൽ അത് രക്തത്താൽ പൂരിതമാകുമ്പോൾ ഒരു ടാംപൺ മാറ്റുക. ടാംപോണുകൾക്ക് ഒരു ചരട് ഘടിപ്പിച്ചിരിക്കുന്നു, അത് ശരീരത്തിന് പുറത്ത് നിൽക്കുന്നു. ടാംപൺ നീക്കംചെയ്യാൻ, ടാംപൺ പുറത്തുവരുന്നതുവരെ സ്ട്രിംഗിൽ സൌമ്യമായി വലിക്കുക. ടോയ്ലറ്റ് പേപ്പറിൽ പൊതിഞ്ഞ് ചവറ്റുകുട്ടയിലേക്ക് എറിയുക. ടോയ്ലറ്റിൽ നിന്ന് ഒരു ടാംപൺ ഫ്ലഷ് ചെയ്യരുത്. ടാംപൺ ഫ്ലഷ് ചെയ്യാവുന്നതാണെന്ന് ബോക്സിൽ പറയുമ്പോൾ പോലും, ചില പ്ലംബിംഗ് സിസ്റ്റങ്ങളിൽ ടാംപണുകൾക്ക് ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകാം. നിങ്ങൾക്ക് ഒരു ടാംപൺ കാണാൻ കഴിയാത്തതിനാൽ, അത് മാറ്റേണ്ട സമയമാകുമ്പോൾ നിങ്ങൾ ഓർക്കേണ്ടതുണ്ട്. നിങ്ങൾ അത് മാറ്റാൻ മറന്നാൽ, നിങ്ങളുടെ അടിവസ്ത്രത്തിലോ വസ്ത്രത്തിലോ പാടുകളോ ചോർച്ചയോ ഉണ്ടായേക്കാം. നിങ്ങളുടെ ടാംപൺ മാറ്റാൻ സമയമായിട്ടും നിങ്ങൾക്ക് സ്ട്രിംഗ് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, വിഷമിക്കേണ്ട! ടാംപൺ ഇപ്പോഴും അവിടെയുണ്ട്. സ്ട്രിംഗ് കണ്ടെത്താൻ നിങ്ങളുടെ വിരലുകൾ കൊണ്ട് അകത്തേക്ക് എത്തുക. സ്ട്രിംഗ് പിടിക്കാൻ അൽപ്പം ബുദ്ധിമുട്ടായതിനാൽ ഇത് ചെയ്യാൻ ഒരു മിനിറ്റ് എടുത്തേക്കാം. ചില പെൺകുട്ടികൾ തങ്ങളുടെ ശരീരത്തിനുള്ളിൽ ടാംപണുകൾ നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടുന്നു. എന്നാൽ ഇത് സംഭവിക്കാൻ വഴിയില്ല. യോനിയിൽ ഒരു ടാംപൺ പിടിപ്പിക്കുന്നത്, സെർവിക്സിന്റെ (യോനിയുടെ മുകൾഭാഗത്ത് സ്ഥിതിചെയ്യുന്നു) തുറക്കുന്നത് ഒരു ടാംപണിന് കടന്നുപോകാൻ കഴിയാത്തത്ര ചെറുതാണ്. പലപ്പോഴും ടാംപണുകൾ മാറ്റേണ്ടത് പ്രധാനമാണ്. ഇല്ലെങ്കിൽല്ർ ഡിസ്ചാർജ്, ദുർഗന്ധം അല്ലെങ്കിൽ അണുബാധ ഉണ്ടാകാം. നിങ്ങൾക്ക് നേരിയ രക്തസ്രാവം മാത്രമേ ഉള്ളുവെങ്കിലും ഒരിക്കലും ഒരു ടാംപൺ പകൽ മുഴുവനും രാത്രി മുഴുവനും ഇടുകയും ചെയ്യരുത്. ഇത് ചെയ്യുന്നത് പെൺകുട്ടികളെ ടോക്സിക് ഷോക്ക് സിൻഡ്രോം (ടിഎസ്എസ്) എന്ന അപൂർവവും എന്നാൽ വളരെ അപകടകരവുമായ രോഗത്തിന് സാധ്യതയുണ്ട്. ## 4. എമർജൻസി കിറ്റ്  യാത്രയിൽ പ്ലാസ്റ്റിക് ബാഗുകൾ, നനഞ്ഞ വൈപ്പുകൾ, ടോയ്ലറ്റ് പേപ്പർ, ഹാൻഡ് സാനിറ്റൈസർ എന്നിവയുൾപ്പെടെയുള്ള ഒരു എമർജൻസി കിറ്റ് കരുതുക. കുളിമുറിയിൽ വേസ്റ്റ്ബിൻ ഇല്ലെങ്കിൽ, നിങ്ങൾ ഉപയോഗിച്ച സാനിറ്ററി സാധനങ്ങൾ ശരിയായ സ്ഥലം കണ്ടെത്തുന്നത് വരെ കറുത്ത പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിക്കാം. അടിവസ്ത്രം ബാത്ത്, ലിനൻ എന്നിവയുടെ പരിമിതമായ വിതരണമുള്ള സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ, അധിക ടവലുകൾ, നാപ്കിനുകൾ, പാന്റീസ്, ബെഡ് ഷീറ്റുകൾ മുതലായവ നിങ്ങളുടെ കൈവശം ഉണ്ടെന്ന് ഉറപ്പാക്കുക. ## 5. അത്യാവശ്യ മരുന്നുകൾ  ആർത്തവ സമയത്ത് തലവേദന, വയറു വേദന ചിലർക്ക് മലബന്ധവും, ഗ്യാസ് പ്രോബ്ലം എന്നിവ ഉണ്ടാകാറുണ്ട്. ഡോക്ടർ നിർദ്ദേശിച്ചിട്ടുളള മരുന്നുകൾ കരുതണം. പ്രത്യേകിച്ചും വേദന സംഹാരികൾ. യാത്ര ചെയ്യുമ്പോൾ പുതിയ ഭക്ഷണ സാധനങ്ങൾ പരീക്ഷണം നടത്താൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്, എന്നാൽ നിങ്ങൾ ആർത്തവത്തിലാണെങ്കിൽ, പാക്ചെയ്ത ഫാസ്റ്റ് ഫുഡിന് പകരം പുതുതായി തയ്യാറാക്കിയ ഭക്ഷണങ്ങളും പഴങ്ങളും തിരഞ്ഞെടുക്കുക. പ്രാദേശികമായി തയ്യാറാക്കിയ ഭക്ഷണങ്ങളും വിദേശീയമായ പുതിയ ഭക്ഷണങ്ങളും ദഹിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം കഴിക്കുക. ## 6. സാനിറ്ററി വസ്തുക്കൾ  ആർത്തവദിനങ്ങളിൽ ഗർഭാശയഗളം തുറന്നിരിക്കുന്നതിനാൽ അണുക്കൾക്ക് ഗർഭപാത്രത്തിലേക്കും ഇടുപ്പറയിലേക്കും സ്വതന്ത്രമായി കയറിപ്പോകാനുള്ള സാഹചര്യമൊരുക്കാം. അണുനാശകമായ അസിഡിക് അന്തരീക്ഷം മാറി യോനീഭാഗത്ത് ക്ഷാരാവസ്ഥ വരും. ഇതും അണുബാധയ്ക്കുള്ള സാധ്യത കൂട്ടും. സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളി അണുബാധകളുടെ പ്രധാനകാരണം ആർത്തവദിനങ്ങളിൽ വേണ്ടത്ര ശുചിത്വം പാലിക്കാത്തതാണ്. ആർത്തവ സമയത്ത് ശരീരശുചിത്വം, പ്രത്യേകിച്ചും യോനിശുചിത്വം വളരെ അത്യാവശ്യമാണ്. കാരണം അണുബാധയ്ക്ക് ഏറെ സാധ്യതയുള്ള സമയമാണിത്. യോനിഭാഗം കഴുകുന്നതു മുതൽ ഉപയോഗിയ്ക്കുന്ന സാനിറ്ററി വസ്തുക്കളിൽ വരെ ഏറെ ശ്രദ്ധ വേണ്ട സമയമാണിത്. യോനിഭാഗത്തു സോപ്പ്, ബോഡിവാഷ്, പെർഫ്യൂം തുടങ്ങിയവ ഉപയോഗിക്കുന്നതും നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാതിരിക്കുന്നതും പ്രശ്നം വഷളാക്കുന്നു. സാനിറ്ററി പാഡുകൾ ശരിയായ രീതിയിൽ വിനിയോഗിക്കുക നിങ്ങളുടെ സാനിറ്ററി പാഡുകളോ ടാംപണുകളോ നീക്കം ചെയ്യുന്നതിനുമുമ്പ് അവ ശരിയായി പൊതിയേണ്ടത് വളരെ പ്രധാനമാണ്. ശരിയായ രീതിയിൽ, നീക്കം ചെയ്തില്ലെങ്കിൽ ഇത് അണുബാധകളുടെയും ബാക്ടീരിയകളുടെയും പ്രജനന കേന്ദ്രമാകും. ടോയ്ലറ്റിൽ ഫ്ലഷ് ചെയ്യുന്നത് തെറ്റായ പ്രവണത ആണ്. നിങ്ങൾ അവ ഉപേക്ഷിച്ചുകഴിഞ്ഞാൽ, നിങ്ങളുടെ കൈകൾ നന്നായി കഴുകണം.മണമുള്ള വജൈനൽ ഉൽപ്പന്നങ്ങളോ സ്പ്രേകളോ ഒഴിവാക്കുക. പ്രമുഖ ഗൈനക്കോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ അവ ആവശ്യമില്ല, രാസവസ്തുക്കൾ സാധാരണയായി യോനി പ്രദേശത്തെ അസ്വസ്ഥത ഉണ്ടാക്കും. യോനിയുടെ ഉള്ളിൽ സ്പ്രേ ചെയ്യുന്നതിനോ കഴുകുന്നതിനോ പ്രോത്സാഹിപ്പിക്കുന്ന ഇനങ്ങൾ ഒഴിവാക്കുക - ഈ ഇനങ്ങൾക്ക് സ്വാഭാവിക ബാക്ടീരിയകളെയും പിഎച്ച് ബാലൻസിനെയും തടസ്സപ്പെടുത്തുകയും യഥാർത്ഥത്തിൽ അണുബാധയിലേക്ക് നയിക്കുകയും ചെയ്യും. ആർത്തവ ശുചിത്വം മൊത്തത്തിലുള്ള ശാരീരിക ക്ഷേമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ആർത്തവസമയത്ത് മതിയായ ശുചിത്വം ഉറപ്പാക്കിയില്ലെങ്കിൽ, നിരവധി അണുബാധകളും രോഗങ്ങളും സ്വയം വിളിച്ചുവരുത്തും. ഏറ്റവും മോശം സാഹചര്യത്തിൽ, ഇത് പ്രത്യുൽപാദന ആരോഗ്യപ്രശ്നങ്ങളിലേക്ക് പോലും നയിച്ചേക്കാം.
ആരോഗ്യകരമായ ജീവിതത്തിന് മികച്ച 10 ജീവിത ശൈലി മാറ്റങ്ങൾ
ഒരു നല്ല ജീവിതം നയിക്കുന്നതിന് നമുക്ക് ആരോഗ്യം മുഖ്യമാണ്. ഈ തിരക്ക് പിടിച്ചുള്ള ജീവിതത്തിൽ ആരോഗ്യം കൃത്യമായി നോക്കി ജീവിക്കുന്നവർ വിരളം. ജീവിത ശൈലി രോഗങ്ങളുടെ ഇടയിൽപെട്ട് മനുഷ്യൻ വീർപ്പുമുട്ടുന്ന ഈ കാലഘട്ടത്തിൽ ആരോഗ്യപ്രദമായ ജീവിതം അത്യന്താപേക്ഷിതമാണ്. നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തന്നെ നല്ല ആരോഗ്യത്തോടെയുള്ള ജീവിതം നമുക്ക് സാധ്യമാകുന്നതാണ്. അത്തരം മികച്ച 10 മാർഗ്ഗങ്ങളാണ് ഇവിടെ ചേർക്കുന്നത്. ## 1. നന്നായി ഉറങ്ങാം  ഒരു നല്ല തുടക്കത്തിനായി നല്ല വിശ്രമം ആവശ്യമാണ്. ഉറക്കം മനുഷ്യൻ്റെ ഏറ്റവും ദീർഘമായ വിശ്രമമാണ്. മനസ്സും ശരീരവും മുഴുവനായി വിശ്രമിക്കുന്ന സമയമാണ് ഉറക്കം. ആ സമയം നമ്മൾ നല്ല രീതിയിൽ ഉറങ്ങിയാൽ തന്നെ കൂടുതൽ രോഗങ്ങളും മാറി നിൽക്കും. മുതിർന്ന ഒരു മനുഷ്യൻ ഏകദേശം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ നന്നായി ഉറങ്ങണം എന്നാണ് പഠനങ്ങൾ നിർദേശിക്കുന്നത്. നന്നായി ഉറങ്ങുക എന്നാൽ ഇടതടവില്ലാതെ ഉള്ള ഉറക്കം. മനസ്സിൽ ഒരു ചിന്തയുമില്ലാതെ ദീർഘമായ സുന്ദരമായ ഉറക്കം. ആ ഉറക്കം സാധ്യമാകണമെങ്കിൽ ഉറങ്ങുന്നതിനു മുൻപത്തെ കാര്യങ്ങളിൽ ചില ക്രമീകരണങ്ങൾ വരുത്തണം. ഉറങ്ങുന്നതിന് ഏകദേശം ഒന്നു മുതൽ രണ്ടു മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞിരിക്കണം. ഉറങ്ങുന്ന നേരത്ത് ആമാശയത്തിന് ഭക്ഷണം ദഹിപ്പിക്കാനുള്ള ജോലി കൊടുക്കാതിരിക്കാനാൻ ഇതു തന്നെയാണ് നല്ലത്. ഉറങ്ങുന്നതിന് മുൻപ് ഉള്ള ടി വി കാണൽ മൊബൈൽഫോൺ ഉപയോഗങ്ങൾ എല്ലാം ഒഴിവാക്കുക. അവയിലെ ദൃശ്യങ്ങളും പ്രകാശകിരണങ്ങളും നമ്മുടെ ഉറക്കത്തെ തടസപ്പെടുത്തും. ഉറങ്ങാൻ നേരത്തുള്ള അന്തരീക്ഷം ശാന്തവും പ്രകാശം കുറഞ്ഞതുമാണെന്ന് ഉറപ്പുവരുത്തുക. നല്ല ഉറക്കം എപ്പോഴും ആരോഗ്യത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. ## 2. നേരത്തേ എഴുന്നേൽക്കാം  ജീവിതവിജയം നേടുന്നവരും ആരോഗ്യത്തിൽ ശ്രദ്ധ പുലർത്തുന്നവരും ഒരേ പോലെ ചെയ്യുന്ന കാര്യമാണ് നേരത്തെ എഴുന്നേൽക്കുക എന്നത്. കാരണം ഉറക്കം പോലെതന്നെ പ്രധാനമാണ് ഉറക്കമുണരുന്നതും. ശബ്ദയാനമായ ഒരു അന്തരീക്ഷത്തിലേക്ക് ഉണരുക എന്നത് അത് ദിവസത്തിൻ്റെ തുടക്കം തന്നെ കൈവിട്ടു പോവുക എന്നതുപോലെയാണ്. ഏവർക്കും മുന്നേ രാവിലെ എഴുന്നേൽക്കുന്നതിലൂടെ ആ പ്രശ്നം പരിഹരിക്കപ്പെടുകയാണ്. നേരത്തെ എഴുന്നേൽക്കുന്നതിലൂടെ നമുക്ക് മാത്രമായി കുറച്ചു സമയം ഉണ്ടാവുകയും ആ സമയത്ത് ചെയ്യുന്ന കാര്യങ്ങളിലൂടെ നമ്മുടെ മാനസികാരോഗ്യത്തെ പരിപാലിക്കാനും നമുക്ക് സാധിക്കും. ## 3. വ്യായാമം ശീലമാക്കാം  കുറെ നാളായി ഓടിക്കാതെ കിടക്കുന്ന ഡീസൽ കാർ അത് കേടാകാതിരിക്കാൻ വേണ്ടി നമ്മൾ ഇടക്കിടക്ക് ഓണാക്കി ഇടാറുണ്ട്. പക്ഷേ നമ്മുടെ ശരീരത്തിൽ പ്രവർത്തനക്ഷമമല്ലാത്ത എത്രയോ മാംസപേശികൾ ഉണ്ടാകും? കുറച്ചു ഭാരം എടുത്തു നോക്കിയാൽ മതിയാകും അതറിയാൻ. അതൊഴിവാക്കാനും ശരീരം മൊത്തമായി പ്രവർത്തന സജ്ജമാക്കാനും വ്യായാമം ആണ് നല്ലത്. വ്യായാമത്തിലൂടെ മാംസപേശികൾക്ക് പുതിയ ഉണർവ് ലഭിക്കുകയും രക്തയോട്ടം സാധാ രീതിയിലാകുകയും ചെയ്യുന്നു. അതുവഴി നമ്മുടെ ആരോഗ്യം മെച്ചപ്പെടുന്നുമുണ്ട്. വ്യായാമം എന്നത് ജിമ്മിൽ പോകൽ മാത്രമല്ല. ഏതെങ്കിലും കളികളിൽ ഏർപ്പെടുന്നതും ഒരു തരം വ്യായാമം തന്നെയാണ്. കളികളിൽ ഏർപ്പെടുന്നതിലൂടെ വ്യായാമം വിനോദപ്രദവുമായിത്തീരുന്നു. ## 4. വെള്ളം കുടിക്കാം  മനുഷ്യശരീരത്തിൽ ഏകദേശം 60% വെള്ളമാണ്. കരളിൻറെ 83% ഹൃദയത്തിൻ്റെയും മസ്തിഷ്കത്തിൻ്റെയും 73% വെള്ളമാണ്. വെള്ളത്തിൻറെ പ്രാധാന്യം ഇതിൽ കൂടുതൽ പറയേണ്ടതില്ല. ശരീരത്തിൽ ആവശ്യമായ വെള്ളമുണ്ടായാലുള്ള ഗുണങ്ങൾ ഏറെയാണ്. വെള്ളം ശരീരത്തിലെ ഊഷ്മാവ് ക്രമീകരിച്ചു നിർത്തുന്നു. സന്ധികളിൽ ഉള്ള ഘർഷണം കുറയ്ക്കുന്നു. വെള്ളം കൃത്യമായി കുടിച്ചില്ലെങ്കിൽ നിർജ്ജലീകരണത്തിലേക്ക് നമ്മൾ നമ്മുടെ ശരീരത്തെ തള്ളിവിടുകയാണ്. കിഡ്നിയിൽ കല്ല്, ഓർമ്മക്കുറവ്, മലബന്ധം എന്നീ അവസ്ഥകളിലേക്കും അതു വഴിവെക്കുന്നതാണ്. ഏകദേശം നാല് ലിറ്ററോളം വെള്ളമെങ്കിലും ഒരു ദിവസം ഒരു മനുഷ്യൻ കുടിച്ചിരിക്കണം. ആരോഗ്യമുള്ള ജീവിതത്തിനായി വെള്ളം ധാരാളം കുടിക്കാം. ## 5. ആഹാരം നല്ലതാക്കാം  ആഹാരത്തിലൂടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. ഏത് ആഹാരം എത്ര അളവിൽ കഴിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും ഒരു മനുഷ്യൻ്റെ ആരോഗ്യം. മരുന്ന് കഴിക്കുന്നത് പോലെ ഭക്ഷണം കഴിച്ചില്ലെങ്കിൽ ഭക്ഷണം കഴിക്കുന്നത് പോലെ മരുന്ന് കഴിക്കേണ്ടി വരും എന്നാണ് ഡോ. മൈക്കിൾ ഓസെ പറഞ്ഞിരിക്കുന്നത്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കുന്നത് ശരീരാരോഗ്യത്തിന് നല്ലതാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. അതുപോലെ തന്നെയാണ് പാക്ക് ചെയ്ത ഭക്ഷണോൽപ്പന്നങ്ങളും. കൊഴുപ്പു നിറഞ്ഞതായ ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കിയാൽ തന്നെ നല്ലൊരു ശതമാനം രോഗങ്ങളും വരാതിരിക്കും എന്ന് പറയപ്പെടുന്നു. പഞ്ചസാര, പോഷകപ്രദമല്ലാത്ത ആഹാരവും പല്ലിനെയും കരളിനെയും ദോഷമായി ബാധിക്കുന്നതുമാണ്. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതുതന്നെയാണ് നല്ല ആരോഗ്യമുള്ള ശരീരത്തിനായി നമ്മൾ ചെയ്യേണ്ടത്. അവയിലൊക്കെ ധാരാളം വിറ്റാമിനും ഫൈബറും മറ്റു പോഷകഗുണങ്ങളും അടങ്ങിയിരിക്കുന്നു. ഏത് ആഹാരം കഴിക്കുന്നു എന്നത് പോലെ പ്രധാനമാണ് അത് എങ്ങനെ കഴിക്കുന്നു എന്നതും. എല്ലാ ഭക്ഷണവും നല്ലവണ്ണം ചവച്ചരച്ചു തന്നെ കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുകയും അതുവഴി ആരോഗ്യം നല്ലതാക്കുകയും ചെയ്യുന്നു. നല്ല ആഹാരത്തിലൂടെ നമുക്ക് നല്ല ആരോഗ്യം വീണ്ടെടുക്കാം. ## 6. ശുചിത്വം പാലിക്കാം  ശരീരത്തിന് അകത്തേക്ക് പോകുന്ന ആഹാരം എത്രതന്നെ നല്ലതാണെങ്കിലും ശുചിത്വമില്ലാത്ത അവസ്ഥയാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. നമ്മൾ ജീവിക്കുന്ന പരിസരവും സ്വന്തം ശരീരവും ശുചിത്ത്വപൂർണമായി വയ്ക്കുക എന്നത് നമ്മുടെ ആരോഗ്യത്തിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ്. കഴിക്കുന്ന സാധനങ്ങൾ വെക്കുന്ന സ്ഥലവും നമ്മൾ ശ്വസിക്കുന്ന ഇടവും വൃത്തിയുള്ളതല്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ്. ഭക്ഷണസാധനങ്ങളും മറ്റും വയ്ക്കുന്ന സ്ഥലം വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. സമയാസമയങ്ങളിൽ കൈ കാൽ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക, വ്യക്തിശുചിത്വം പാലിക്കുക എന്നതൊക്കെ നല്ല ആരോഗ്യത്തിനു വേണ്ടി നമ്മൾ സ്വീകരിക്കേണ്ട കാര്യങ്ങളാണ്. നമ്മൾ ആഹാരം കഴിക്കുന്ന വായ വൃത്തിയായി സൂക്ഷിക്കുക എന്നത് ഹൃദയത്തിൻ്റെ ആരോഗ്യത്തിനു വരെ വളരെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. അപ്പോൾ രണ്ടുനേരവും പല്ല് തേക്കണം എന്നത് ആരോഗ്യപരിപാലനത്തിൽ അനിവാര്യമായി വരുന്നു. ## 7. കുടി കുറയ്ക്കാം, വലി നിർത്താം  ശരീരാരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെയാണ് മദ്യപാനവും പുകവലിയും. അമിതമായ മദ്യപാനവും പുകവലിയും ആരോഗ്യം ക്ഷയിപ്പിക്കും എന്നത് തീർച്ചതന്നെ. പുകവലി മൂലം ശ്വാസകോശ രോഗങ്ങളും ക്യാൻസർ പോലുള്ള രോഗങ്ങളും വരുന്നതാണ്. ഞരമ്പിലൂടെയുള്ള രക്തത്തിൻ്റെ സ്വാഭാവിക ഒഴുക്ക് പുകവലിമൂലം തടസ്സപ്പെടുന്നതാണ്. എന്തിനേറെ, മരണത്തിനുപോലും കാരണമാകുന്നുണ്ട് പുകവലി എന്ന ശീലം. ആരോഗ്യകരമായ ജീവിതത്തിന് പുകവലി വർജ്ജ്യം തന്നെയാണ്. പുകവലി പോലെ തന്നെ അമിതമായ മദ്യപാനം ശരീരത്തിന് ദൂഷ്യമായി ഫലം ചെയ്യുന്നുണ്ട്. മദ്യപാനം മൂലം രക്തസമ്മർദം, കരൾരോഗങ്ങൾ, ദഹനമില്ലായ്മ, മാനസിക രോഗങ്ങൾ, ഓർമ്മക്കുറവ് എന്നിവ വരാവുന്നതാണ്. ചെറിയ അളവിലുള്ള മദ്യം ഉള്ളിൽ ചെല്ലുന്നതുകൊണ്ട് കുഴപ്പം ഇല്ലെങ്കിലും അമിതമായ മദ്യപാനം ആരോഗ്യം ക്ഷയിപ്പിക്കും. പുകവലി നിർത്തുന്നതിലൂടെ മദ്യപാനം കുറയ്ക്കുന്നതിലൂടെ നമുക്ക് നല്ല ആരോഗ്യം നിലനിർത്താം. ## 8. മാനസിക പിരിമുറുക്കം കുറയ്ക്കാം  ഇപ്പോൾ ഈ ലോകത്ത് കൂടുതലായി കണ്ടു വരുന്ന കാര്യമാണ് മാനസികപിരിമുറുക്കം. ഡിപ്രഷനും ആങ്സൈറ്റിയും ഇല്ലാത്ത മനുഷ്യരില്ലന്നായി. മനസ്സും ശരീരവും തമ്മിലുള്ള ബന്ധം അനുസരിച്ച് മാനസികമായി ആരോഗ്യം നന്നല്ലെങ്കിൽ ശാരീരികമായി ആരോഗ്യം സാധ്യമല്ല എന്നതാണ് പഠനങ്ങൾ പറയുന്നത്. മനസ്സും ശരീരവും അത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നു. മാനസിക പിരിമുറുക്കം മൂലം ജീവിതത്തിലുള്ള സന്തോഷമാണ് നഷ്ടപ്പെടുന്നത്. ഒന്നിലും സന്തോഷം കണ്ടെത്താൻ കഴിയാത്ത അവസ്ഥ വന്നുചേരുകയാണ്. ഈ പിരിമുറുക്കം കുറയ്ക്കാതെ മനുഷ്യന് നല്ല ആരോഗ്യം അസാധ്യമാണ്. പല രീതിയിൽ ഈ പിരിമുറുക്കം കുറയ്ക്കാവുന്നതാണ്. ജീവിതത്തെ കുറച്ചുകൂടി ലാഘവത്തോടെ കാണാൻ ശ്രമിക്കുക. യോഗ, ധ്യാനം പോലുള്ളവ ശീലിക്കുക. ഇഷ്ടമുള്ള പാട്ട് കേൾക്കുക. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുക. ഇഷ്ടമുള്ളവരുമായി സമയം ചിലവഴിക്കുക. ഇതൊക്കെ ചെയ്യുന്നത് വഴി നമുക്ക് മാനസികമായി സന്തോഷം ലഭിക്കുന്നു. ഇതുവഴിയും സന്തോഷം ലഭിക്കുന്നില്ലെങ്കിൽ ഒരു മനശാസ്ത്ര വിദഗ്ധനെ കാണാനും മടിക്കരുത്. സ്വച്ഛമായ മനസ്സിലൂടെ നല്ല ആരോഗ്യം നമുക്ക് സ്വന്തമാക്കാം. ## 9. ഫോൺ കുറച്ചു മാറ്റി വയ്ക്കാം  ഈ കാലഘട്ടം ടെക്നോളജിയുടെ കൈപ്പിടിയിൽ ആണല്ലോ. ഡിജിറ്റൽ ഉപകരണങ്ങളും ടെക്നോളജിയും ഇൻറർനെറ്റും എല്ലാം മനുഷ്യന് സഹായകരമാണ്. പക്ഷേ ഇവയുടെ അമിതമായ ഉപയോഗം ഗുണത്തേക്കാളേറെ ദോഷമാണ് മനുഷ്യന് ചെയ്യുന്നത്. ഫോൺ പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ മൂലം മനുഷ്യൻ്റെ കുറെ സമയം വെറുതെ പാഴാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഉള്ള അമിതമായ ഇടപെടലും മറ്റും മനുഷ്യമനസ്സുകളെ സാരമായി ബാധിക്കുന്നു. മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഇവയൊക്കെ പരോക്ഷമായി ശാരീരികക്ഷമത കുറയ്ക്കുന്നുമുണ്ട്. മടി, തളർച്ച സ്ഥിരമായി വരികയും മനുഷ്യൻ്റെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളിലുള്ള സമയക്രമീകരണം മാത്രമാണ് ഇതിൽ നിന്നും രക്ഷ നേടാനുള്ള ഏക പോംവഴി. ആരോഗ്യകരമായ ഒരു ജീവിതം പടുത്തുയർത്താൻ ഫോണിനോടും മറ്റുമുള്ള ആസക്തി കുറയ്ക്കുക എന്നതാണ് നല്ല രീതി. കുറച്ചു സമയം ഫോണിൽ ചിലവഴിച്ച് മറ്റു സമയങ്ങൾ നമ്മുടെ പ്രധാന കാര്യങ്ങൾക്കായി വിനിയോഗിക്കാം. കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങളിൽ ഫോണിൻ്റെ ഉപയോഗം കുറയ്ക്കാം. ഫോണിലും സോഷ്യൽ മീഡിയയിലുമായി ചിലവഴിക്കുന്ന സമയം കുറയ്ക്കാൻ ഉപകരിക്കുന്ന ആപ്പുകൾ ഉപയോഗിക്കാം. പ്രകൃതിയിലേക്ക് ഇറങ്ങി നടക്കാം. അതുവഴി മാനസിക ആരോഗ്യവും ശാരീരികാരോഗ്യവും കൈവരിക്കാം. ## 10. സ്വയം ഇഷ്ടപ്പെടാം, ഇഷ്ടമുള്ളത് ചെയ്യാം  സ്വയം ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് മനുഷ്യൻ്റെ ആത്മവിശ്വാസത്തെ ഉയർത്തുന്നതാണ്. അതുവഴി മാനസികമായി മനുഷ്യൻ വളരുകയും ജീവിതം സുന്ദരമാവുകയും ചെയ്യുന്നു. സ്വയം ഇഷ്ടപ്പെടുമ്പോൾ സ്വന്തമായി ചെയ്യുന്ന കാര്യങ്ങൾ ഇഷ്ടപ്പെടുകയും മറ്റുള്ള മനുഷ്യനെ അംഗീകരിക്കാൻ പഠിക്കുകയും അതുവഴി മാനസികമായി ഉല്ലാസപൂർണ്ണമായ ജീവിത വീക്ഷണവും കൈവരിക്കുന്നു. മാനസികമായുള്ള ഉയർച്ച തീർച്ചയായും ശാരീരികമായി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ആരോഗ്യം നിലനിർത്താനും നമുക്ക് സഹായകമാകും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് വഴി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തോന്നുകയും എല്ലാദിവസവും സന്തോഷവാനും ഉന്മേഷവാനുമായി ഇരിക്കാൻ പറ്റുകയും ചെയ്യുന്നു. ഈ പത്ത് മാറ്റങ്ങൾ നിങ്ങളിലെ ആരോഗ്യത്തെ പുതിയ തലത്തിലേക്ക് എത്തിക്കുന്നതാണ്.
മദ്യപാനം നിർത്തിയ ആദ്യത്തെ 30 നാളുകൾ
മദ്യം വിനാശകാരിയാണ്, ലഹരിയാണ്. മദ്യത്തിന്റെ ഉന്മാദത്തിൽ കൗമാരക്കാരും യുവാക്കളും മധ്യവയസ്കരും ഒരുപോലെ കുരുങ്ങി കിടക്കുകയാണ്. ഇന്നു നടക്കുന്ന മിക്ക ഗാർഹികപീഡനങ്ങൾ, ആത്മഹത്യകൾ, വാഹന അപകടങ്ങൾ, കൊലപാതകങ്ങൾ തുടങ്ങി എല്ലാ വിധത്തിലുള്ള നീചവും അപകടകരവുമായ പ്രവർത്തികൾ ചെയ്യുന്നതിന് മദ്യം നൽകുന്ന പിൻബലം ചെറുതൊന്നുമല്ല. മദ്യം പോലുള്ള ലഹരിവസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഒരു മാഫിയ തന്നെ സമൂഹത്തിൽ പടർന്നു പന്തലിച്ചു കിടക്കുന്നുണ്ട്. നിയമത്തിന്റെ പിൻബലമില്ലാത്തതു കൊണ്ട് ഇത്തരത്തിലുള്ള പല അനധികൃത വില്പനകളും പുറംലോകം അറിയുന്നില്ലെന്നു മാത്രം. കേരളം പോലുള്ള ഒരു സംസ്ഥാനത്തു ലഹരി ഉത്പന്നങ്ങൾ നിരോധിച്ചുവെങ്കിലും പ്രതിവർഷം സർക്കാരിന് കിട്ടുന്ന വരുമാനത്തിലെ വലിയ ഒരു പങ്ക് മദ്യവില്പനയിലൂടെ തന്നെയാണ്. വിഷുവും ഓണവും കഴിഞ്ഞു മദ്യ ഉപഭോഗത്തിന്റെ കണക്ക് പ്രസിദ്ധപ്പെടുത്തുമ്പോൾ മാത്രമാണ് കാര്യത്തിന്റെ ഗൗരവം നാം ഉൾക്കൊള്ളുന്നത്. മദ്യം ലഹരിയല്ല എന്ന വാദമാണ് അവർക്കുള്ളത്. മയക്കുമരുന്നും കഞ്ചാവും പോലെ ഹാനികരമായ ഉത്പന്നം തന്നെയാണ് മദ്യവും എന്ന് മനസ്സിലാക്കേണ്ട സമയം അധികരിച്ചിരിക്കുന്നു. മദ്യപാനത്തിന്റെ അപകടകരമായ വശം തിരിച്ചറിയാനും മദ്യാസക്തിയിൽ നിന്ന് പിന്തിരിഞ്ഞു പോരുവാനും ഇനിയും വൈകിയിട്ടില്ല. കഴിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുമ്പോൾ തന്നെ അയാളുടെ ജീവിതത്തിൽ പ്രകടമായ പല മാറ്റങ്ങളും സംഭവിക്കുന്നു. മദ്യപാനം നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിലൂടെ നാം നമ്മെ തന്നെ രക്ഷിക്കുകയാണ് ചെയ്യുന്നത്. മദ്യവർജ്ജനത്തിന് യാതൊരു വിധ ദോഷവശങ്ങളും ഇന്ന് വരെ കണ്ടെത്താൻ പറ്റിയിട്ടില്ല.  മനുഷ്യശരീരം മദ്യത്തിനോട് പ്രതികരിക്കുന്നത് ഓരോ തരത്തിലാണ്. അതിനാൽ ചിലരിലെ തിരിച്ചു വരവിന് സമയമെടുക്കും. മറ്റു ചിലർക്ക് അത് പെട്ടെന്നു സാധ്യമാകും. എല്ലാ ദിവസവും രാത്രി മാത്രം മദ്യപിക്കുന്ന ഒരാൾക്കു ആഴ്ചയിൽ ഒരു തവണ മദ്യപിക്കുന്ന ആളെക്കാളും ബുദ്ധിമുട്ടാവും തിരിച്ചു വരാൻ. എന്തുകൊണ്ട് മദ്യം ദോഷം ചെയ്യുന്നു എന്ന ചോദ്യത്തിന് മുന്നിൽ നിരത്തിവെക്കാൻ ഒരായിരം കാരണങ്ങളുണ്ട്. ഒരർത്ഥത്തിലും മദ്യപാനം ഗുണകരമല്ല എന്ന് തന്നെ നിരുപാധികം പറയാം. മദ്യം ആരോഗ്യത്തിലുണ്ടാക്കുന്ന രോഗാവസ്ഥകൾ ചെറുതൊന്നുമല്ല. ഉയർന്ന ശ്വാസഗതി, വിയർപ്പ്, ദുഃസ്വപ്നം, ഉറക്കമില്ലായ്മ, അസ്വസ്ഥത, തലവേദന തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഒരു മദ്യപാനി നേരിടേണ്ടി വരുന്നത്. മാത്രമല്ല വലിയ രോഗങ്ങളും പിടികൂടുന്നു. മദ്യം ഉപേക്ഷിച്ച 24 മണിക്കൂറിനുള്ളിൽ പിന്മാറൽ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നു. അസ്വസ്ഥതകൾ, കുഴഞ്ഞു വീഴൽ, വിറയൽ, അമിതമായ ആസക്തി - ഇവയൊക്കെയാണ് ആദ്യ ഘട്ടത്തിൽ ഉണ്ടാവുക. രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ മദ്യം കൂടാതെയും നിൽക്കാം എന്ന് മനസ്സിന് സ്വയം ബോധ്യപ്പെട്ടു തുടങ്ങും. ഈ ഒരു സമയത്തു അമിത രക്തസമ്മർദ്ദവും ശരീരം വിയർക്കലും ഉണ്ടാകുന്നു. ഒരു ആഴ്ച്ചക്കുള്ളിൽ മദ്യത്തിന്റെ പിന്മാറൽ ലക്ഷണങ്ങൾക്ക് കുറവ് കണ്ടുതുടങ്ങുന്നു. മദ്യപാനിയുടെ ശരീരം മദ്യം കൂടാതെ നിൽക്കാം എന്ന് തെളിയിക്കുന്ന ഒരു ഘട്ടമാണ് ഇത്. മദ്യം ഉപേക്ഷിക്കുന്ന ആദ്യ 30 നാളുകൾ പല വിധ മാറ്റങ്ങളാണ് ആ വ്യക്തിയിൽ ഉണ്ടാകുന്നത്. ## ഉറക്കം ക്രമീകരിക്കപ്പെടുന്നു  മദ്യപാനം നിർത്തി ഒരാഴ്ചയ്ക്ക് ശേഷം ഗുണമേന്മയുള്ള നല്ല ഉറക്കം ലഭിക്കുന്നു. ഉറക്കത്തിന്റെ സമയം ക്രമീകരിക്കപ്പെടുന്നു. മദ്യത്തിൽ നിന്ന് ലഭിക്കുന്ന അസാധാരണമായ ഉറക്കമല്ല. മറിച്ച് സമാധാനപൂർണമായ ഉറക്കമാണ് സാധ്യമാകുന്നത്. നല്ല ഉറക്കം നല്ല ചിന്തയെ ഉത്പാദിപ്പിക്കുന്നു. നല്ല ചിന്ത നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കരുത്ത് പകരുന്നു. പ്രശ്നപരിഹാരശേഷി വർധിക്കുന്നു. വികാരവിചാരങ്ങളെയും പെരുമാറ്റ രീതികളെയും നിയന്ത്രിക്കുന്നതിൽ ഉറക്കത്തിനും നല്ല ഒരു പങ്കുണ്ട്. ## ചിട്ടയായ ഭക്ഷണശീലം  വിശപ്പിനെ നിർണയിക്കുന്ന ഹോർമോണുകളുടെ സുഗമമായ പ്രവത്തനം നടക്കുന്നതിനാൽ അനാവശ്യമായ വിശപ്പ് അനുഭവപ്പെടുന്നില്ല. മദ്യം വർജ്ജിക്കുന്നതോടെ ഭക്ഷണത്തോടുള്ള അമിത ആർത്തിയും ഇല്ലാതെ ആകുന്നു. അതിനാൽ കൃത്യമായ ഭക്ഷണ സമയങ്ങൾ ശീലിക്കാൻ സാധിക്കുന്നു. ## ശരീരത്തിലെ ജലാംശം വർധിക്കുന്നു  മദ്യപാനം നിർത്തുന്നതോടെ ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുന്നില്ല. അതിനാൽ ജലാംശം ശരീരത്തിൽ തന്നെ സൂക്ഷിക്കപ്പെടുന്നു. നിർജ്ജലീകരണം കാരണം തലവേദന ഉണ്ടാകുന്നത് തലച്ചോറിൽ നിന്നും അമിതമായി ജലാംശം നഷ്ടപ്പെടുമ്പോഴാണ്. മദ്യപാനം നിൽക്കുന്നതോടെ അസഹ്യമായ ഈ തലവേദനയും ക്ഷീണവും അപ്രത്യക്ഷമാകുന്നു. നല്ല ഊർജ്ജവും സന്തോഷവും ലഭിക്കുന്നു. ചിന്താശേഷിയെ ഉത്തേജിപ്പിക്കുന്നു. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഉണർന്നിരിക്കാൻ സാധിക്കും. ## അമ്ല ഉത്പാദനം സാധാരണ രീതിയിലെത്തുന്നു  മദ്യ വർജ്ജനത്തിന്റെ രണ്ടാം ആഴ്ച്ച തൊട്ട് ആമാശയത്തിലെ അമിത അമ്ല ഉത്പാദനം ഇല്ലാതാകുന്നു. ഇത് കാരണം ആമാശയത്തിലെ പാളികൾ പൂർവ്വസ്ഥിതിയിൽ ആകുന്നു. ആമാശയവീക്കം ഇല്ലാതാകുന്നു. എരിച്ചിൽ, നീറൽ പോലുള്ള അസുഖങ്ങൾക്ക് ശമനം ലഭിക്കുന്നു. ## ശരീരഭാരം കുറയുക  ആൽക്കഹോൾ ശരീരം ചീർക്കാൻ കാരണമാകുന്ന ഒരു ഘടകമാണ്. അമിതമായി ആൽക്കഹോൾ ശരീരത്തിൽ അടിഞ്ഞുകൂടുന്നതിന് മദ്യപാനം കാരണമാകുന്നു. ഉപാപചയ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്നതോടെ ശരീരത്തിൽ കൊഴുപ്പ് അടിയുന്നു. മദ്യപാനം നിർത്തുമ്പോൾ ശരീരഭാരം കുറയുന്നു. അടിഞ്ഞു കൂടിയ കൊഴുപ്പും ശരീരത്തിൽ സൂക്ഷിച്ച് വെച്ചിട്ടുള്ള കലോറിയുടെ അളവും കുറയുന്നത് കൊണ്ടാണിത്. ## രക്തസമ്മർദ്ദം സാധാരണഗതിയിലാകുന്നു  മൂന്നാമത്തെ ആഴ്ച തൊട്ട് രക്തസമ്മർദ്ധം സാധാരണ ഗതയിലേക്കെത്തുന്നു. അതുകൊണ്ട്, ഹൃദ്രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും ശരീരം സംരക്ഷിക്കപ്പെടുന്നു. ശരീരഭാരത്തിൽ വരുന്ന കുറവാണ് രക്തസമ്മർദ്ധം കുറയ്ക്കുന്നത്. ## നല്ല ചർമ്മം  മദ്യം ചർമ്മത്തിന് അനാരോഗ്യകരമായ നിറവും രൂപവും ഭാവവും ഉണ്ടാക്കുന്നു. ജലാംശം ശരീരത്തിൽ തന്നെ നിലനിൽക്കുന്നത് കൊണ്ട് ചർമത്തിന് പ്രായം തോന്നുകയില്ല. വരണ്ടചർമ്മത്തിൽ നിന്നും രക്ഷ ലഭിക്കുന്നു. അതുപോലെ താരൻ, അകാലനര തുടങ്ങിയവയിൽ നിന്നെല്ലാം സംരക്ഷണം ലഭിക്കുന്നു. ## ഊർജ്ജസ്വലത  വിറ്റാമിൻ ബി- യുടെ ഉത്പാദനത്തെ മദ്യം അടിച്ചമർത്തുന്നത് ഉപാപചയ പ്രവർത്തനത്തെ ബാധിക്കുന്നു. അതിനാൽ ഊർജ്ജത്തിന്റെ ഉത്പാദനം തടസ്സപ്പെടുന്നു. മദ്യം ലഭിക്കാതെ വരുമ്പോൾ സ്വാഭാവിക പ്രവർത്തനം വീണ്ടെടുക്കപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ, ശ്രദ്ധ കേന്ദ്രികരിക്കാനുള്ള കഴിവും ഊർജ്ജസ്വലതയും തിരിച്ചു ലഭിക്കുന്നു. ## മാനസികസമ്മർദ്ദം കുറയുന്നു  മദ്യത്തിന്റെ അളവ് കൂടുതലായി ഒരാളുടെ ശരീരത്തിലെത്തുമ്പോൾ ഓർമ്മക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയ അപകടകരമായ അവസ്ഥകൾ ഉണ്ടാകുന്നു. മദ്യത്തിൽ നിന്നുള്ള അകൽച്ച ശാരീരികം മാത്രല്ല മാനസികവുമായ സംതൃപ്തിക്കാണ് കാരണമാകുന്നത്. മാത്രമല്ല, മദ്യം ഉണ്ടാക്കുന്ന തലകറക്കം, മനംപുരട്ടൽ, തലവേദന, ക്ഷീണം തുടങ്ങിയവയിൽ നിന്നെല്ലാം മോചനം കിട്ടുന്നു. ## രോഗങ്ങളിൽ നിന്നും രക്ഷപ്പെടാം  ശരീരത്തിലെ ആവശ്യമല്ലാത്ത വസ്തുക്കളെ പുറന്തള്ളുകയും പോഷകമൂലകങ്ങളെ സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുന്ന ആന്തരികാവയവമാണ് കരൾ. മദ്യം ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്ന അവയവവും കരൾ തന്നെ. ആൽക്കഹോൾ അമിതമായി അടിഞ്ഞു കൂടി കരൾവീക്കം പോലുള്ള അസുഖങ്ങൾ മദ്യപരിൽ നന്നായി കണ്ടു വരുന്നു.മദ്യം ഉപേക്ഷിക്കുന്നതോടെ കരൾ സ്വാഭാവിക പ്രവർത്തനത്തിൽ ഏർപ്പെടും. അതിനാൽ കരൾ രോഗത്തിനുള്ള സാധ്യത ഒരു പരിധി വരെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിക്കുന്നു. മദ്യത്തിലെ വിഷാംശങ്ങൾ രക്തത്തിലൂടെ ശരീരത്തിന്റെ പല ഭാഗങ്ങളിലായി എത്തുകയും അവിടെ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇവയുടെ അപകടകരമായ പ്രവർത്തികൾ കാരണം കോശങ്ങൾ അനിയന്ത്രിതമായി പെറ്റുപെരുകുന്നു. തുടർന്ന് അർബുദം ഉണ്ടാകുകയും ചെയ്യും. മദ്യം ഉപേക്ഷിക്കുന്നതോടെ പല തരത്തിലുള്ള അർബുദങ്ങൾക്കുള്ള സാധ്യത കുറയുന്നു മദ്യം അമിതമായി ശരീരത്തിൽ എത്തുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഹൃദയത്തിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ താറുമാറാകുന്നു. ഹൃദ്രോഗങ്ങൾ വളരേ കൂടുതൽ മദ്യപാനികളിൽ കാണപ്പെടുന്നത് ഇത് കൊണ്ടൊക്കെയാണ്. കുടി നിർത്തുന്നത് മുതൽ ആ വ്യക്തിയിൽ ഹൃദ്രോഗത്തിന്റെ അപകട സാധ്യത കുറഞ്ഞു വരുന്നു. ശരീരത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം സ്വാഭാവിക നിലയിലെത്തുന്നതോടെ രോഗപ്രതിരോധ ശേഷി വർധിക്കുന്നു. അതിനാൽ ക്ഷയം, ന്യൂമോണിയ തുടങ്ങിയ പകർച്ചവ്യാധികളിൽ നിന്നും രക്താണുക്കൾ ശരീരത്തെ സംരക്ഷിക്കും. മദ്യം നിർത്തണം എന്ന് സ്വയം തോന്നുന്ന ഒരു സന്ദർഭത്തിൽ ഒരു ഡോക്ടറോട് ഉപദേശം തേടുന്നത് നല്ലതാണ്. ഓരോരുത്തർക്ക് അനുസരിച്ചുള്ള, ആരോഗ്യാടിസ്ഥാനത്തിലുള്ള ചികിത്സ നൽകാൻ അവർക്ക് മാത്രമേ സാധിക്കൂ. മദ്യത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരാളിൽ 30 ദിവസത്തിനുള്ളിൽ പ്രകടമായ മാറ്റങ്ങൾ കാണാൻ സാധിക്കണമെന്നില്ല. മദ്യത്തിന്റെ അക്രമത്തിൽ നിന്നും ശരീരത്തെ പുനർനിർമ്മിക്കാൻ പിന്നെയും നാളുകളെടുക്കും. മദ്യ ഉപഭോഗസമയത്ത് ഉടലെടുത്ത പല ദുഃശീലങ്ങളും വിട്ടുപോകാൻ സമയമെടുക്കും. മദ്യപാനത്തിൽ നിന്ന് വിട്ടു നില്കുന്നതോടെ അയാളിലുള്ള സ്വഭാവ ദൂഷ്യത്തെ അയാൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. ഇതിനെ നിയന്ത്രിച്ചു പെരുമാറുക എന്നത് വളരെ പ്രയത്നം വേണ്ട ഒരു കാര്യമാണ്. നല്ല ബന്ധങ്ങൾ നല്ല ശീലങ്ങളും ഉപദേശങ്ങളും നൽകും. മദ്യപാനം നിർത്തുന്നതിന് ക്ഷമയോടെ പ്രവർത്തിക്കുക. അങ്ങനെയുള്ള ആളുകൾക്ക് താങ്ങാവണം. കാരണം അവർ കടന്നുപോകുന്ന സങ്കീർണമായ അവസ്ഥയിൽ കൂട്ടായി നിൽക്കാൻ മാത്രമേ നമുക്ക് സാധിക്കൂ. മദ്യപാനം നിർത്തുന്നതുവരെ പൂർണമായി പിന്തുണ നൽകുകയും ക്ഷമ കൈവിടാതെ ഇരിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾക്ക് ഒരു തിരിച്ചു വരവ് സാധ്യമാണ്.
ഡിജിറ്റൽ ക്ഷേമം മൊബൈൽ ആപുകൾ
ഡിജിറ്റൽ ക്ഷേമം ഇന്നത്തെ ഒരു വലിയ വിഷയമാണ്. നമ്മുടെ സ്മാർട്ട്ഫോണുകളിൽ നമ്മൾ വളരെയധികം സമയം ചിലവഴിക്കുന്നത് യഥാർത്ഥ ജീവിതത്തിന് ഹാനികരമാണ്, എന്നാൽ ഇത് എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാം? അവിടെയാണ് ഡിജിറ്റൽ വെൽബീയിംഗ് മോണിറ്ററിംഗ് ആപ്പുകൾ പ്രവർത്തനക്ഷമമാകുന്നത്.എന്താണ് ഡിജിറ്റൽ വെൽബീയിംഗ്? സാങ്കേതികവിദ്യ നമ്മുടെ ആരോഗ്യത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വിവരിക്കാൻ ആത്യന്തികമായി ഉപയോഗിക്കുന്ന ഒരു വിശാലമായ പദമാണ് ഡിജിറ്റൽ ക്ഷേമം. നിങ്ങളുടെ ശരീരത്തിനോ മനസ്സിനോ നല്ലതാണ് എന്നിരുന്നാലും, ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ ചിലവഴിക്കുന്ന സമയം നന്നായിട്ടു ഉപയോഗിക്കാൻ അനുവദിക്കുന്ന ചില ആപ്പുകൾ ലഭ്യമാണ്: നിങ്ങളുടെ സ്മാർട്ട്ഫോൺ നിങ്ങളുടെ തലച്ചോറിനെ എങ്ങനെ മാറ്റുന്നു എന്ന് നിങ്ങളുടെ ഉപയോഗ ശീലങ്ങൾ വെളിപ്പെടുത്തി പ്രവർത്തിക്കുന്നു. ആൻഡ്രോയിഡ് ഇൽ ഡിജിറ്റൽ വെൽബീയിംഗ് ടൂളുകൾ നിങ്ങൾ എത്ര തവണ നിങ്ങളുടെ ഫോൺ പരിശോധിക്കുന്നു, എത്ര തവണ വ്യത്യസ്ത ആപ്പുകൾ ഉപയോഗിക്കുന്നു എന്നതിന്റെ പ്രതിദിന കാഴ്ച നിങ്ങൾക്ക് നൽകുന്നു, തുടർന്ന് ദൈനംദിന ആപ്പ് ടൈമറുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പരിധി സജ്ജീകരിക്കാം, കൂടാതെ ബെഡ്ടൈം ഓകെ മോഡ് പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച് രാത്രിയിൽ അൺപ്ലഗ് ചെയ്യാം. കഴിഞ്ഞ ഒന്നര വർഷമായി, നമ്മുടെ ഫോണുകൾ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ എല്ലാവരെയും സഹായിക്കുന്നതിന് ഗൂഗിൾ ഒരു “ഡിജിറ്റൽ വെൽബീയിംഗ്” സംരംഭം മുന്നോട്ട് കൊണ്ടുപോകുന്നു.  ആരോഗ്യ പ്രൊഫഷണലുകളും ഗവേഷകരും സാങ്കേതികവിദ്യയുമായുള്ള മനുഷ്യന്റെ ഇടപെടലിനെ വിവരിക്കാൻ ഡിജിറ്റൽ ക്ഷേമം എന്ന പദം ഉപയോഗിക്കുന്നു, മാനസികവും ശാരീരികവുമായ ആരോഗ്യത്തിനായുള്ള അധിക സവിശേഷതകളും ഉൾപ്പെടുത്തലുകളോടെ, ഡിജിറ്റൽ ക്ഷേമം രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു വ്യക്തിയുടെ ജീവിതശൈലിയിൽ സജീവതയോ ശാരീരികക്ഷമതയോ ഉയർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ്. മനുഷ്യരുമായുള്ള ബന്ധം വർഷങ്ങളായി ത്വരിതഗതിയിലായി ജീവിതശൈലി മാറ്റുന്നത് മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും ജോലിയുമായി കൈകോർത്ത് ഫിറ്റ്നസ് നിയന്ത്രിക്കാൻ ജീവനക്കാരെ അനുവദിക്കുന്നു. കോർപ്പറേറ്റ് ക്ഷേമത്തിന് ഡിജിറ്റൽ വെൽനസിന്റെ പ്രാധാന്യം നിർബന്ധം ആണ് , ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം ഒരാളുടെ ബൗദ്ധിക ക്ഷേമത്തെ മന്ദീഭവിപ്പിക്കും, അതിനാൽ, വർദ്ധിച്ചുവരുന്ന മാനസികവും പെരുമാറ്റപരവുമായ ആരോഗ്യ അവസ്ഥകൾ തടയുന്നതിനുള്ള പ്രവർത്തന നടപടികളിലൂടെ ഇന്ന് തൊഴിലുടമകൾ ജീവനക്കാരുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് മുൻഗണന നൽകുന്നു. അവരുടെ ജോലിയിൽ കൂടുതൽ പ്രതിജ്ഞാബദ്ധത പുലർത്തുന്നു, ഒപ്പം, എല്ലായിടത്തും ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ശക്തമായ കോർപ്പറേറ്റ് ആരോഗ്യ നയങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ വെൽനെസ് സഹായിക്കുന്നു. ## ഡിജിറ്റൽ ക്ഷേമ ആപ്പുകൾ ### ആക്ഷൻ ഡാഷ് പ്രൈസ്  ആക്ഷൻ ഡാഷ് -ഗൂഗിളിന്റെ ഡിജിറ്റൽ ആരോഗ്യം പോലെ പ്രവർത്തിക്കുന്നു നിങ്ങളുടെ ആപ്പുകളോട് നിങ്ങളോട് പറഞ്ഞാൽ, ഇത് ധാരാളം അറിയിപ്പുകൾ നൽകുന്ന ആപ്പുകളെ തിരിച്ചറിയുകയും ചെയ്യുന്നു, അതിനാൽ നിങ്ങൾക്ക് അവ ഓഫാക്കുന്ന കാര്യം പരിഗണിക്കാം നിങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നതിലൂടെ, സ്ഥിതിവിവരക്കണക്കുകൾ കുറയ്ക്കുന്നതിന് അവയെ ഒരു ഗെയിം പോലെയാക്കാൻ ആപ്പ് ആഗ്രഹിക്കുന്നു. നിങ്ങളുടെ ഫോണിൽ കുറച്ച് സമയവും കൂടുതൽ സമയം കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതും അർത്ഥമാക്കുന്നത് ഇത് ഒരു നല്ല പ്രമേയവും നിങ്ങളുടെ സ്ക്രീൻ സമയം കുറയ്ക്കുന്നതിനുള്ള നല്ലൊരു മാർഗവുമാണ്…. ### ഡിജിറ്റൽ ഡെറ്റോസ്  ഡിജിറ്റൽ ക്ഷേമ ആശയം ഏറ്റെടുക്കുകയും അതിനെ ഒരു വെല്ലുവിളിയാക്കുകയും ചെയ്യുന്നു, നിങ്ങളുടെ സ്ക്രീൻ സമയം കുറയ്ക്കാൻ സഹായിക്കുന്നതിന് നിങ്ങൾക്ക് സജീവമാക്കാൻ കഴിയുന്ന വിവിധ ചലഞ്ച് മോഡുകൾ ഉണ്ട്, നിങ്ങളുടെ ഫോൺ എത്ര തവണ ഉപയോഗിക്കുന്നുവെന്നും നിങ്ങൾ ഉപയോഗിക്കുന്നതെന്തും പരിമിതപ്പെടുത്താൻ ഇത് ഉപകരണ അഡ്മിനിസ്ട്രേറ്റർ അനുമതികൾ ഉപയോഗിക്കുന്നു. ഉപയോക്താക്കളെ സത്യസന്ധമായി നിലനിർത്താൻ ആപ്പ് ഉത്തരവാദിത്തം ഉപയോഗിക്കുന്നു, നിങ്ങൾക്ക് വേണമെങ്കിൽ തീർച്ചയായും ഇത് ഓഫാക്കാനും അവഗണിക്കാനും കഴിയും, എന്നാൽ യഥാർത്ഥത്തിൽ അതല്ല കാര്യം, അല്ലേ? ഒന്നിലധികം ബുദ്ധിമുട്ടുള്ള ലെവലുകൾ നിങ്ങളെ ചെറുതായി തുടങ്ങാനും പ്രവർത്തിക്കാനും അനുവദിക്കുന്നു നിങ്ങളുടെ ഫോൺ ആസക്തി ഇല്ലാതാക്കാൻ കഴിയും. ### ഡിജിറ്റസ് ഡിജിറ്റസ് നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഡിജിറ്റൽ ആരോഗ്യം ഉപയോഗിച്ച് എങ്ങനെ സമയം ചിലവഴിക്കുന്നു എന്ന് കണ്ടെത്തുന്നു, ചില ഫോണുകളിൽ നിങ്ങൾ എങ്ങനെയാണ് സമയം ചെലവഴിക്കുന്നത്, എത്ര തവണ അൺലോക്ക് ചെയ്യുന്നു, എത്ര സമയം ഓരോ ആപ്പും ഉപയോഗിക്കുന്നു തുടങ്ങിയ വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് ആപ്പ് ടൈമറുകൾ സജ്ജീകരിക്കാനും പ്രദർശന മാറ്റങ്ങൾ ഷെഡ്യൂൾ ചെയ്യാനും കഴിയും.പ്രധാനമായും നിങ്ങൾ ഒരു ഇഷ്ടാനുസൃത ആൻഡ്രോയ്ഡ് പതിപ്പാണ് ഉപയോഗിക്കുന്നത് എങ്കിൽ, ഈ ഘട്ടങ്ങൾ നിങ്ങൾക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ഉപകരണ നിർമ്മാതാവിനെ ബന്ധപ്പെടുക. ഈ ഘട്ടങ്ങളിൽ ചിലത് സ്ക്രീൻ സജ്ജീകരണത്തിൽ സ്പർശിക്കേണ്ടത് ആവശ്യമാണ് ഡിജിറ്റൽ ആരോഗ്യം ഒരു ആപ്പായി കണ്ടെത്താൻ, അത് നിങ്ങളുടെ ക്രമീകരണ ആപ്പിൽ തുറക്കുക, തുടർന്ന് ആപ്പ് ലിസ്റ്റിലെ ഐക്കൺ lj ഓണാക്കുക, നിങ്ങൾ ആദ്യമായി ഡിജിറ്റൽ ആരോഗ്യം തുറക്കുമ്പോൾ, നിങ്ങളുടെ പ്രൊഫൈൽ സജ്ജീകരിക്കേണ്ടതുണ്ട്, നിങ്ങളുടെ ഫോണിന്റെ ക്രമീകരണ ആപ്പ് തുറക്കുക ടാപ്പ് ഡിജിറ്റൽ വെൽബീയിംഗ് & രക്ഷാകർതൃത്വം നിയന്ത്രണങ്ങൾ “നിങ്ങളുടെ ഡിജിറ്റൽ വെൽബീയിംഗ് ടൂളുകൾ” എന്നതിന് കീഴിൽ ടാപ്പ് ചെയ്യുക നിങ്ങളുടെ ഡാറ്റ കാണിക്കുക. നുറുങ്ങ്: നിങ്ങൾ കുട്ടിയുടെ ഉപകരണത്തിൽ ഡിഫോൾട്ട് പേരന്റ് അക്കൗണ്ട് ആണെങ്കിൽ നിങ്ങൾക്ക് അവരുടെ അക്കൗണ്ട് മാനേജ് ചെയ്യാം. ആൻഡ്രോയ്ഡ് 9-ലും അതിനുശേഷമുള്ള ഉപകരണങ്ങളിലും നിങ്ങൾ ദിവസവും ഉപയോഗിക്കുന്ന ഏറ്റവും മികച്ച 3 ആപ്പുകൾ: ഹോം സ്ക്രീൻ ടാപ്പ് വിഡ്ജറ്റ് സ്പർശിച്ച് പിടിക്കുക . സ്ക്രീൻ ടൈം വിഡ്ജറ്റ് സ്പർശിച്ച് പിടിക്കുക നിങ്ങളുടെ ഹോം സ്ക്രീനുകളുടെ ചിത്രങ്ങൾ നിങ്ങൾക്ക് ലഭിക്കും. കാര്യങ്ങൾക്കൊപ്പം നിങ്ങളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, നിങ്ങളുടെ ശീലങ്ങളും നിങ്ങൾ കുറയ്ക്കേണ്ട കാര്യങ്ങളും നിങ്ങൾക്ക് നന്നായി മനസ്സിലാക്കാൻ കഴിയും. നിങ്ങളുടെ ഫോൺ കൂടുതൽ ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുക കൂടാതെ, നിങ്ങളുടെ ഉപയോഗത്തിന് ടൈമറുകൾ സജ്ജീകരിക്കാനും അവയിൽ എത്തുമ്പോൾ മുന്നറിയിപ്പുകൾ നൽകാനും ആപ്പ് നിങ്ങളെ അനുവദിക്കുന്നു, സ്മാർട്ട്ഫോണുകൾ ഉൽപ്പാദനക്ഷമതാ ഉപകരണങ്ങളായതിനാൽ, നിങ്ങൾ ഇമെയിലുകൾക്ക് ഉത്തരം നൽകുകയോ ജോലി ചെയ്യുകയോ ചെയ്യുമ്പോഴുള്ള ഉൽപ്പാദന സമയം പോലും ആപ്പ് കണക്കാക്കുന്നു. ഒരു ഓഫീസ് ആപ്പ് ആക്ഷൻഡാഷുമായി താരതമ്യപ്പെടുത്തുന്ന മാന്യമായ മൊത്തത്തിലുള്ള പരിഹാരമാണിത്…… ### ഫോറസ്റ്റ് പ്രൈസ്  ഈ ആപ്പ് വ്യത്യസ്തമായതാണ്. ഇതു ഒരു ഫോക്കസ് ടൈമർ ആണ്. ആപ്പ് തുറന്നു കഴിഞ്ഞാൽ ടൈമർ സജ്ജീകരിക്കുക. പിന്നേ ആ ടൈമർ പിന്തുടരുക. ഈ ടൈമർ ഫോണിനെ ശ്രദ്ധിക്കും, അപാകത മാറ്റാൻ ഫോൺ റീസ്റ്റാർട്ട് ചെയ്താൽ മതി. ഈ ആപ്പിൽ വിവിധ തരം ടൈമർ മോഡ് ഉണ്ടാവും. ഫോൺ ഓഫ് ആക്കാൻ ഓര്‍മിപ്പിക്കും. മറ്റു പല ആപ്പുകൾ പോലെ പരമ്പരഗത ശൈലിയിൽ ഡിജിറ്റൽ ക്ഷേമ ട്രാക്ക് സൂക്ഷിക്കില്ല ,ഈ ആപ്പ് അധികവും ഗെയിംസ് ആണ് പിന്തുണ നൽകുക. ### ഗൂഗിൾ ഫാമിലി ലിങ്ക് പ്രൈസ് സൗജന്യമായി കുട്ടികൾക്കുള്ള മികച്ച ഡിജിറ്റൽ ക്ഷേമ ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ ഫാമിലി ലിങ്ക്, രക്ഷിതാക്കൾക്ക് ഇത് അവരുടെ കുട്ടിയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും സ്ക്രീൻ സമയം കുട്ടി ഏത് ആപ്പുകൾ ഉപയോഗിക്കുന്നു, അവിടെ നിന്ന് എത്ര നേരം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാൻ ഇത് ഉപയോഗിക്കാനും കഴിയും. രക്ഷിതാവിന് കുട്ടിയെ ഡിജിറ്റൽ ക്ഷേമത്തെക്കുറിച്ച് പഠിപ്പിക്കാനും അവർക്ക് അടിമകളാകുന്നത് തടയാനും കഴിയും, അവർക്ക് വേണമെങ്കിൽ ഒരു ആപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് രക്ഷിതാവിന് കുട്ടിയെ തടയാൻ കഴിയുന്ന ഒരു അനുമതി സംവിധാനമുണ്ട്. സ്ക്രീൻ സമയ പരിധികളും ആപ്പ് പരിധികളും പോലുള്ള പരമ്പരാഗത ഡിജിറ്റൽ ക്ഷേമ സവിശേഷതകളും ഉണ്ട് ഇത് സജ്ജീകരിക്കുന്നതിൽ അൽപ്പം ബുദ്ധിമുട്ടുണ്ട് , എന്നാൽ ഇത്ഗൂഗിൾ പ്ലേ സ്റ്റോറി ലഭ്യമാണ്. ### നയാഗ്ര ലോഞ്ചർ  ഏറ്റവും ജനപ്രിയമായ മിനിമൽ ലോഞ്ചറുകളിൽ ഒന്നാണ് നയാഗ്ര ലോഞ്ചർ,പരമ്പരാഗത ആൻഡ്രോയിഡ് ഹോം സ്ക്രീൻ ഒഴിവാക്കുക എന്നതാണ് ആശയം. മനോഹരമായ ആനിമേഷനുകളുള്ള ലളിതമായ സ്ക്രോൾ, നിങ്ങളുടെ ഹോം സ്ക്രീൻ ആപ്പുകളുടെ ഷോർട്ട്ലിസ്റ്റിനേക്കാൾ അൽപ്പം കൂടുതലാണെങ്കിൽ, നിങ്ങൾക്ക് ഉടനടി ആക്സസ്സ് വേണം, നിങ്ങളുടെ ഫോണിന്റെ ഇടം നിർജ്ജീവമാക്കുന്നതിലൂടെ, നിങ്ങളുടെ ശ്രദ്ധാശൈഥില്യം കുറയുകയും ഒരു കൂട്ടം സമയം പാഴാക്കാനുള്ള സാധ്യത കുറയുകയും ചെയ്യും എന്നതാണ് പ്രതീക്ഷ. സ്ഥിതിവിവരക്കണക്കുകളൊന്നും ട്രാക്ക് ചെയ്യുന്നില്ല. അല്ലെങ്കിൽ അതിന് ലോക്ക്ഡൗൺ ഫീച്ചറുകൾ ഇല്ല, എന്നാൽ ഇത് യഥാർത്ഥത്തിൽ ചെയ്യേണ്ടതില്ല ### സ്റ്റേ ഫ്രീ സ്റ്റേ ഫ്രീ ഒരു മാന്യമായ മൊത്തത്തിലുള്ള ഡിജിറ്റൽ ആരോഗ്യ ആപ്പാണ്, നിങ്ങളുടെ സ്ക്രീൻ ഉപയോഗത്തെ കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു, നിങ്ങൾ ഉപയോഗിക്കുന്ന ആപ്പുകൾ ഏതൊക്കെയാണ്, മൂന്ന് സ്വയം നിയന്ത്രണ മോഡുകളോടെയാണ് ഇത് വരുന്നത്, അമിതമായ ഉപയോഗ മുന്നറിയിപ്പ് ഉണ്ട്.നിങ്ങൾ ഒരു ആപ്പ് അമിതമായി ഉപയോഗിക്കുകയാണെങ്കിൽ ഓഫ് ചെയ്യുക, ഫോണിൽ ആവശ്യമില്ലാത്തപ്പോൾ നിങ്ങളെ ഫോണിൽ നിന്ന് അകറ്റി നിർത്താനുള്ള ഫോക്കസ് മോഡ്, കൂടാതെ ആപ്പുകൾ പ്രവർത്തനരഹിതമാക്കുന്ന ഒരു സ്ലീപ്പ് മോഡ്, അങ്ങനെ നിങ്ങൾ ഉറങ്ങാൻ കിടക്കും തുടർച്ചയായി നിങ്ങൾക്ക് മറ്റെവിടെയെങ്കിലും ബാക്കപ്പിനായി നിങ്ങളുടെ ഡാറ്റ എക്സ്പോർട്ടുചെയ്യാനാകും, ഇത് നിങ്ങളുടെ ഉപകരണത്തിന്റെ പ്രവർത്തന ക്ഷമത ,സേവനങ്ങൾ അതിന്റെ കാര്യം ചെയ്യാനും ഉപയോഗിക്കുന്നു, എന്നാൽ ആപ്പിന്റെ വിവരണത്തിൽ ഡെവലപ്പർമാർ അതിനെക്കുറിച്ച് വളരെ മുൻകൈയെടുക്കുന്നു.
അറിയാം "പഴങ്ങളുടെ രാജാവ്" മാമ്പഴത്തിൻ്റെ പത്ത് ഗുണങ്ങൾ!
"പഴങ്ങളുടെ രാജാവാ"-യ മാമ്പഴത്തെ കുറിച്ച് അറിയാത്തവരോ മാമ്പഴം ഇഷ്ടപ്പെടാത്തവരോ ആയി ആരുമുണ്ടാകില്ല. നമ്മുടെ നാട്ടിൻപുറത്തെല്ലാം സുലഭമായി കിട്ടുന്ന ഒരു പഴമായത് കൊണ്ടുതന്നെ നാമെല്ലാം മാമ്പഴത്തിൻ്റെ അനിർവ്വചനീയ രുചി ആവോളം നുകർന്നവരും ആസ്വദിച്ചവരുമാണ്. മാത്രമല്ല നമ്മുടെ മാതൃരാജ്യത്തിൻ്റെ ദേശീയ ഫലം കൂടിയാണ് മാമ്പഴം എന്ന് മനസിലാക്കുമ്പോൾ മാമ്പഴത്തിന് ഇരട്ടിമധുരം, അല്ലേ? ലോകത്ത് ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്ന ഉഷ്ണമേഖലാ ഫലങ്ങളിൽ (ട്രോപ്പിക്കൽ ഫ്രൂട്സ്) ഒന്നാണ് മാമ്പഴം. ഇന്ത്യയുടെ ദേശീയ ഫലം എന്ന നിലയിൽ അത് രാജ്യത്തിൻ്റെ സമ്പുഷ്ടത, സമൃദ്ധി, രുചി വെെവിധ്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. ഉഷ്ണമേഖലാ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിളയുന്ന ഫലങ്ങളിൽ ശ്രദ്ധേയമാണ് മാമ്പഴം. വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഫലവർഗമായതിനാൽ തന്നെ മാമ്പഴം നമ്മെ രോഗങ്ങളിൽ നിന്ന് സുഖപ്പെടുത്താനും രക്തക്കുഴലുകളും ആരോഗ്യകരമായ കൊളാജനും രൂപപ്പെടുത്താനും നമ്മെ സഹായിക്കുന്നു. മാമ്പഴത്തിൽ ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പഴത്തിന്റെ മഞ്ഞ-ഓറഞ്ച് നിറത്തിന് കാരണമാകുന്ന പിഗ്മെൻ്റാണ്. ബീറ്റാ കരോട്ടിൻ ഒരു ആൻ്റിഓക്സിഡൻ്റാണ്, മാമ്പഴത്തിൽ കാണപ്പെടുന്ന പല ഗുണങ്ങളിൽ ഒന്ന് മാത്രം. ## മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ - 1 ഗ്രാം (ഗ്രാം) പ്രോട്ടീൻ - 6 ഗ്രാം കൊഴുപ്പ് - 25 ഗ്രാം കാർബോഹൈഡ്രേറ്റ് - 3 ഗ്രാം ഫൈബർ - 23 ഗ്രാം പഞ്ചസാര - 89 മൈക്രോഗ്രാം (എംസിജി) വിറ്റാമിൻ എ - 7 എംസിജി വിറ്റാമിൻ കെ - 60 മില്ലിഗ്രാം (മി.ഗ്രാം) വിറ്റാമിൻ സി - 277 മില്ലിഗ്രാം പൊട്ടാസ്യം ഇനി നമുക്ക് ഏറെ പ്രിയപ്പെട്ട മാമ്പഴത്തിൻ്റെ ചില ആരോഗ്യ വിശേഷങ്ങളിലേക്ക് കടക്കാം. ## മാമ്പഴത്തിൻ്റെ 10 ആരോഗ്യ ഗുണങ്ങൾ  ### 1. ശക്തമായ പ്രതിരോധശേഷി വിറ്റാമിൻ സി മാമ്പഴത്തിലെ പ്രധാന ഗുണങ്ങളിൽ ഒന്നാണെന്ന് നേരത്തെ പറഞ്ഞല്ലോ, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി മാമ്പഴത്തിൽ ഉയർന്ന തോതിൽ അടങ്ങിയിട്ടുണ്ടെന്ന് ന്യൂയോർക്ക് സിറ്റി ഏരിയയിലെ പാചക രജിസ്ട്രേഡ് ഡയറ്റീഷ്യൻ നിക്കോൾ സ്റ്റെഫാനോവ് പറയുന്നു. ഒരു ദിവസം നമുക്ക് ആവശ്യമായ വിറ്റാമിൻ സിയുടെ മൂന്നിൽ രണ്ട് ഭാഗവും ഒരു കപ്പ് മാമ്പഴം സേവിക്കുന്നതിലൂടെ കിട്ടുന്നതാണ്. ശരീരത്തിൻ്റെ രോഗശാന്തി പ്രക്രിയയിൽ പ്രധാന പങ്ക് വഹിക്കുന്നത് വിറ്റാമിൻ സി ആണ്. അതുകൊണ്ട് തന്നെ മാമ്പഴത്തിൽ ഇത് അടങ്ങിയിട്ടുള്ളതിനാൽ നമ്മുടെ അസ്ഥികളിൽ, രക്തക്കുഴലുകൾ, തരുണാസ്ഥി, പേശികൾ എന്നിവ രൂപപ്പെടുത്താൻ സഹായിക്കുന്നുവെന്ന് മയോ ക്ലിനിക്ക് വ്യക്തമാക്കുന്നുണ്ട്. ### 2. ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടുന്നു വേനല്‍ക്കാലമായാൽ ജിംനേഷ്യത്തില്‍ പോകാനോ മറ്റുപ്രവർത്തനങ്ങൾക്കോ മടിയുള്ളവരാണോ നിങ്ങള്‍? അതെ എന്നാണ് ഉത്തരമെങ്കിൽ കുറച്ച് മാമ്പഴം ചെത്തി കഴിക്കുക. മാമ്പഴത്തിൻ്റെ നാരുകള്‍ ദഹനത്തിൻ്റെ വേഗത വര്‍ധിപ്പിക്കുന്നു. ### 3. കാന്‍സറിനെ പ്രതിരോധിക്കാൻ ഉത്തമ പോരാളി മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മുതല്‍ ബ്ലഡ് കാന്‍സര്‍ വരെയുള്ളവയെ മറ്റേതൊരു പഴത്തേക്കാളും പ്രതിരോധിക്കാൻ ഉത്തമനാണ് മാമ്പഴം. ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാനും മാമ്പഴം നല്ലതാണ്. ### 4. ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥ പാലിക്കുന്നു ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് വേനൽക്കാലത്തെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അസിഡിറ്റിയിലേക്ക് നയിക്കുന്ന ഈ പ്രശ്നത്തിന് നല്ല ഒന്നാന്തരം പരിഹാരമാണ് മാമ്പഴം. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള മാലിക്ക് ആസിഡും സിട്രിക്ക് ആസിഡും ശരീരത്തിന് ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥക്ക് സഹായിക്കുകയും ഇതു വഴി ദഹനം സാധാരണ നിലയിലാക്കുകയും ചെയ്യുന്നു. ### 5. ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നു മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതാണ്. പൗരുഷത്തെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ മാമ്പഴം ലവ്ഫ്രൂട്ട് എന്നും അറിയപ്പെടാറുണ്ട്. ### 6. ഫ്രീ റാഡിക്കൽ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നു ഫ്രീ റാഡിക്കലുകൾ പല വിട്ടുമാറാത്ത രോഗങ്ങളുമായും പൊതുവെ വാർദ്ധക്യവുമായും ബന്ധപ്പെട്ടിരിക്കുന്ന സംയുക്ത ധാതുക്കളാണ്. മാമ്പഴത്തിലെ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയുൾപ്പെടെ ഉയർന്ന അളവിലുള്ള ആൻ്റിഓക്സിഡൻ്റുകൾ കോശങ്ങളെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. മാമ്പഴം ഫൈറ്റോകെമിക്കലുകളുടെ ഉറവിടം കൂടിയാണ്, അവ ആരോഗ്യ-പ്രോത്സാഹന ഗുണങ്ങൾക്ക് പേരുകേട്ട സസ്യാധിഷ്ഠിത ധാതുക്കളാണ്. മാമ്പഴത്തിലെ ഫിനോളിക് ആസിഡുകൾ, മാംഗിഫെറിൻ, കരോട്ടിനോയിഡുകൾ, ഗാലോട്ടാനിൻസ് എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഫൈറ്റോകെമിക്കലുകൾ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ഡയബറ്റിക്, കാൻസർ വിരുദ്ധ ഫലങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ### 7. കണ്ണിൻ്റെ ആരോഗ്യത്തെ ശക്തമാക്കുന്നു മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്സിഡൻ്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ രണ്ട് പ്രധാന പോഷകങ്ങൾ ആരോഗ്യമുള്ള കണ്ണുകളെ സഹായിക്കുന്നു . ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ റെറ്റിനയ്ക്കുള്ളിൽ പ്രകൃതിദത്തമായ സൂര്യതടസ്സമായി പ്രവർത്തിക്കുകയും അധിക പ്രകാശം ആഗിരണം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, അവ നമ്മുടെ കണ്ണുകളെ ദോഷകരമായ നീല വെളിച്ചത്തിൽ നിന്ന് സംരക്ഷിക്കുന്നതായി കാണപ്പെടുന്നു. കണ്ണിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ എയുടെ നല്ലൊരു ഉറവിടം കൂടിയാണ് മാമ്പഴം. ഭക്ഷണത്തിലെ വിറ്റാമിൻ എയുടെ അഭാവം വരണ്ട കണ്ണുകൾക്കും രാത്രികാല അന്ധതയ്ക്കും കാരണമാകുന്നു. ഗുരുതരമായ പോരായ്മകൾ കോർണിയൽ പാടുകൾ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതിനാൽ മാമ്പഴം എന്തുകൊണ്ടും നമ്മുടെ നേത്രസുരക്ഷക്ക് സഹായകമാണ്. ### 8. പ്രസവത്തിനു മുമ്പുള്ള വികസനത്തിന് സഹായകമാകുന്നു നിങ്ങളുടെ കുഞ്ഞിൻ്റെ ആരോഗ്യകരമായ വളർച്ചയെ പിന്തുണയ്ക്കുന്നതിന് ഏതാനും പോഷകങ്ങൾ മാമ്പഴത്തിൻ്റെ ഒരു കഷ്ണത്തിൽ അടങ്ങിയിരിക്കുന്നു. ഈ അത്ഭുതകരമായ പഴത്തിൻ്റെ ഒരു കപ്പിൽ കാര്യമായ അളവിൽ വൈറ്റമിൻ സി, എ, ബി6, ഫോളേറ്റ് തുടങ്ങിയ ജീവകങ്ങളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പ്രസവത്തിന് മുമ്പും പ്രസവകാലങ്ങളിലും മാമ്പഴം ഭക്ഷിക്കുന്നത് ശീലിക്കുന്നതിലൂടെ ആരോഗ്യത്തോടെയിരിക്കാം, ആരോഗ്യപൂർണ്ണരായ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാം. #### 9. ഹൃദയാരോഗ്യത്തെ ശക്തമാക്കുന്നു ആരോഗ്യമുള്ള ഹൃദയത്തെ ശക്തമാക്കുന്ന പോഷകങ്ങൾ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു. ഈ പോഷകങ്ങൾ നമ്മുടെ രക്തക്കുഴലുകളെ വിശ്രമിക്കാൻ സഹായിക്കുന്നു, കുറഞ്ഞ രക്തസമ്മർദ്ദത്തിൻ്റെ അളവ് പ്രോത്സാഹിപ്പിക്കുന്നു. മാമ്പഴത്തിലെ സൂപ്പർ ആൻ്റിഓക്സിഡൻ്റായ മാംഗിഫെറിനും ഹൃദയാരോഗ്യത്തിന് നല്ലതാണ്. മാംഗിഫെറിൻ ഹൃദയകോശങ്ങളെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം, കോശങ്ങളുടെ മരണം എന്നിവയിൽ നിന്ന് സംരക്ഷിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നമ്മുടെ രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഫ്രീ ഫാറ്റി ആസിഡുകൾ എന്നിവയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കുന്നു ### 10. അടങ്ങിയിരിക്കുന്നത് സുപ്രധാന ധാതുക്കള്‍ ശരീരത്തിന് അത്യന്താപേക്ഷിതമായ നിരവധി ധാതുക്കള്‍ അടങ്ങിയതാണ് മാമ്പഴം. സിങ്ക്,പൊട്ടാസ്യം, ചെമ്പ്, സെലേനിയം എന്നിവ ഇതില്‍ ചിലതാണ്. ശരീരത്തിന്റെ ആയുരാരോഗ്യത്തിനും ധാതുക്കളുടെ കുറവ് പരിഹരിക്കാനും മാമ്പഴം നല്ലതാണ്. ## മാമ്പഴം എവിടെയെല്ലാം കായ്ക്കുന്നു, എവിടെയെല്ലാം വളർത്താം?  ആഴവും നല്ല നീർവാർച്ചയും ഉള്ള എല്ലാതരം മണ്ണിലും മാവ് നന്നായി വളരുന്നു. എന്നാൽ ചുവന്ന പശ സ്വഭാവമുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. ഉപ്പുസ്വഭാവമുള്ളതും മോശമായ നീർവാർച്ചയുള്ളതും പാറക്കെട്ടുകളുള്ളതുമായ മണ്ണ് മാങ്ങയുടെ വിജയകരമായ കൃഷിക്ക് അനുയോജ്യമല്ല. ഇന്ത്യയിൽ ലാറ്ററിറ്റിക്, അലൂവിയൽ, കങ്കാർ എന്നീ ഇനം മണ്ണുകളിലും മാമ്പഴം കായ്ക്കുന്നുണ്ട്. ഒരു വർഷത്തിൽ 890-1,015 മില്ലിമീറ്റർ മഴ ലഭിക്കുന്നത് മാമ്പഴം വളർത്തുന്നതിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, കനത്ത (2540 മില്ലിമീറ്റർ അനുപാതം) മഴയുള്ള പ്രദേശങ്ങളിലും കുറഞ്ഞ (254 മില്ലിമീറ്റർ അനുപാതം) മഴയുള്ള പ്രദേശങ്ങളിലും മാങ്ങ വളർത്താം. പൂക്കുന്നതിന് മുമ്പുള്ള വരണ്ട കാലാവസ്ഥ സമൃദ്ധമായി പൂവിടാൻ അനുകൂലമാണ്. ## മാമ്പഴം എങ്ങനെ ഭക്ഷിക്കാം?  നിങ്ങളുടെ കത്തി ഉപയോഗിച്ച് മാമ്പഴം തൊലിയിലായിരിക്കുമ്പോൾ തന്നെ ക്യൂബുകളായോ കഷ്ണങ്ങളായോ മുറിക്കുക, തുടർന്ന് തൊലി ഉള്ളിലേക്ക് തള്ളിയിട്ട് പഴത്തിൻ്റെ കാമ്പ് ചുരണ്ടുക. അതിനുശേഷം നിങ്ങൾക്ക് താഴെ പറയുന്ന രീതികളിൽ വ്യത്യസ്തതയോടെ മാമ്പഴം ആസ്വദിക്കാം. - മാമ്പഴം സ്മൂത്തികളിലേക്ക് ചേർത്തോ ഡൈസ് ചെയ്ത് സൽസയിൽ കലർത്തിയോ ഭക്ഷിക്കാവുന്നതാണ്. - സമ്മർ സാലഡിൽ മിക്സ് ചെയ്തോ കഷ്ണമാക്കി മുറിച്ച് മറ്റ് ട്രോപ്പിക്കൽ ഫ്രൂട്സിനൊപ്പമോ വിളമ്പി ഭക്ഷിക്കുകയും ചെയ്യാം. - ഡൈസ് ചെയ്ത് ക്വിനോവ സാലഡിൽ ചേർക്കുക. - ഗ്രീക്ക് തൈരിലോ ഓട്സ്മീലോ ചേർത്തുകഴിക്കാം. - ഗ്രിൽ ചെയ്ത് മാമ്പഴത്തോടുകൂടിയ ബർഗർ ഉണ്ടാക്കിയും കഴിക്കാം. ## മാമ്പഴം കഴിക്കാൻ അനുയോജ്യമായ സമയം എപ്പോൾ?  മാമ്പഴം എവിടെകിട്ടിയാലും എപ്പോൾ കിട്ടിയാലും കഴിക്കുക എന്നതാണ് നമ്മുടെ ശീലം. എന്നാൽ യഥാസമയം ഭക്ഷിക്കുക എന്നത് ഏതൊരു ഭക്ഷണത്തിൻ്റെയും യഥാർത്ഥ ഗുണം നമുക്ക് അനുഭവിക്കാൻ കാരണമാകുന്നു. മാമ്പഴം കഴിക്കാൻ അനുയോജ്യമായ സമയം ഏതാണ്? പ്രഭാതഭക്ഷണം, അത്താഴം, ഉച്ചഭക്ഷണം എന്നിങ്ങനെ ദിവസത്തിൽ ഏത് സമയത്തും അവ കഴിക്കാം. ചിലർ രാത്രി വൈകിയും കഴിക്കാറുണ്ട്. എന്നിരുന്നാലും, മാമ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. മാമ്പഴം കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചഭക്ഷണമോ പ്രഭാതഭക്ഷണമോ ആണ്. ഈ സമയം മാമ്പഴം കഴിക്കുന്നത് രാത്രിയേക്കാൾ ഫലപ്രദമാണെന്നാണ് ഗവേഷകരുടെ നിഗമനം. മാമ്പഴത്തിൽ കലോറി കൂടുതലായതിനാൽ അത്താഴ സമയത്ത് മാമ്പഴം കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതേസമയം രാവിലെ ഒരു ഗ്ലാസ് വെള്ളത്തിന് ശേഷം മാമ്പഴം കഴിക്കുന്നത് ശരീരത്തിന് വേണ്ടത്ര പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടുകയും ദഹിപ്പിക്കപ്പെടുകയും ചെയ്യുന്നു. നാം ഭക്ഷണ ശേഷം മാമ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. അധിക അസിഡിറ്റി ഒഴിവാക്കാൻ കുറഞ്ഞത് 30 മിനിറ്റ് സമയ ഇടവേള ആവശ്യമാണ്. വർക്ക്ഔട്ട് സെഷനുകൾക്ക് 30 മിനിറ്റ് മുമ്പ് കഴിക്കുമ്പോൾ, മാമ്പഴം - ഊർജം പ്രദാനം ചെയ്യുന്നതിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്. മാമ്പഴം ഒരു മികച്ച മിഡ്-മീൽ സ്നാക്ക് ആയതിനാൽ, ഉച്ചഭക്ഷണമായോ അല്ലെങ്കിൽ ഭക്ഷണത്തിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പോ കഴിക്കുന്നതാണ് നല്ലത്. പഴങ്ങൾ ഭക്ഷണത്തിന് മുമ്പോ (ഒരു വിടവോടെ) അല്ലെങ്കിൽ ഭക്ഷണത്തേക്കാൾ ലഘുഭക്ഷണമായോ കഴിക്കുന്നതും നല്ലത് തന്നെ. ## ഈ രുചിയുടെ രാജാവിന് എത്രവില വരും?  പഴങ്ങളുടെ രാജാവിന് ഒരു ക്വിൻ്റലിന് 2200 മുതൽ 2500 രുപവരെയാണ് ഇന്ത്യയിൽ വില വരുന്നത്. കേരളത്തിൽ കിലോക്ക് എഴുപത് രൂപ വിലവരുന്നു. പക്ഷെ, മാമ്പഴത്തിൻ്റെ രുചിയോർത്ത് വായിൽ വെള്ളമൂറുമ്പോൾ വിലയൊന്നും ഒരു വിലയല്ല.
എന്താണ് മദ്യപാനം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷങ്ങൾ?
മദ്യത്തിനും മദ്യഉപഭോഗത്തിനും വിതരണത്തിനും മനുഷ്യനോളം തന്നെ പഴക്കമുണ്ട്. സംസ്കാരങ്ങളും ചരിത്രങ്ങളും മാറുന്നതിന് അനുസരിച്ചു അവയുടെ രൂപവും ഭാവവും മാറിക്കൊണ്ടെ ഇരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോർട്ട് പ്രകാരം 2.3 ലക്ഷം കോടി ആളുകൾ മദ്യവും അതുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 237 ദശലക്ഷം പുരുഷന്മാരും 46 ദശലക്ഷം സ്ത്രീകളും അമിത മദ്യപാനത്തിന്റെ ഫലമായി പല മാരകരോഗങ്ങൾക്കും ഇരകളാണ്. മദ്യത്തിന്റെ ജനനം രോഗശമനത്തിനു വേണ്ടിയാണ്. മിതമായ രീതിയിലുള്ള മദ്യ ഉപയോഗം ആരോഗ്യത്തിന് ഗുണകരമാണെന്ന് പല ഗവേഷണങ്ങളും പറയുന്നുണ്ട്. ഹാനികരമല്ലാത്ത മദ്യഉപഭോഗത്തിനായി ഒരു നിശ്ചിത അളവ് തന്നെ അവർ രേഖപ്പെടുത്തിയിട്ടുണ്ട്. ## മദ്യപാനം : നിങ്ങളറിയാത്ത പത്തു കാര്യങ്ങൾ ഹൃദ്രോഗങ്ങൾ, പ്രമേഹം, സ്ട്രോക്ക് തുടങ്ങിയ പല മാരകരോഗങ്ങളുടെയും അപകടസാധ്യതക്ക് കടിഞ്ഞാണിടാൻ ഈ അളവിലുള്ള മദ്യ ഉപയോഗം നല്ലതാണെന്നാണ് കണ്ടെത്തൽ. ഈ വാദം ഉയർത്തിപ്പിടിച്ചു ഒരുപാട് മദ്യപാനികൾ രംഗത്തെത്തിയിട്ടുണ്ട് എന്നത് മറ്റൊരു ആഭാസം. ഒരു അളവിനപ്പുറം ശരീരത്തിൽ എത്തുന്നത് എന്തും അപകടം തന്നെ. മദ്യത്തിന്റെ കാര്യവും മറിച്ചല്ല.അമിത മദ്യപാനം നല്ല ആരോഗ്യശീലത്തിന്റെ ഭാഗമല്ല. ഒരു വ്യക്തിയുടെ ആരോഗ്യനില, ജനിതക ഘടകങ്ങൾ, ലിംഗം ഇവയെല്ലാം തന്നെ അയാൾക്ക് വഹിക്കാൻ കഴിയുന്ന മദ്യത്തിന്റെ അളവിനെ നിർണയിക്കും. മദ്യപാനി കടന്ന് പോകുന്ന പല ഘട്ടങ്ങൾ, അയാളിൽ തന്നെ ഉണ്ടാക്കുന്ന മാറ്റങ്ങൾ വലുതാണ്. തലച്ചോറിലെ നാഡി- ഞരമ്പുകളെ അവ സാരമായി ബാധിക്കുന്നുണ്ട്. മദ്യ ഉപഭോക്താവ് സാമൂഹിക- മാനസിക- ശാരീരിക അസ്വസ്ഥതകൾ നേരിടുന്നു എന്നത് ഒരു സത്യമാണെങ്കിൽ ഉപയോഗിക്കുന്നവനേക്കാൾ കൂടുതൽ അയാളുടെ ചുറ്റുമുള്ള മനുഷ്യർക്കാണ് അത് ദോഷം ചെയ്യുന്നത്. നിരവധി ക്രമസമാധാന പ്രശ്നങ്ങൾക്കും വാഹനാപകടങ്ങൾക്കും കുടുംബ പ്രശ്നങ്ങൾക്കും അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെല്ലാം ഒരു പരിധി വരെ മദ്യപാനം തന്നെയാണ് കാരണം. തലച്ചോറിനെ മദ്യം സാരമായി ബാധിക്കുന്നതിനാൽ മങ്ങിയ കാഴ്ച, വിറയൽ, നടക്കാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുന്നു. അമിത മദ്യപാനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മന്ദത, മദ്യ വിഷബാധ, തലച്ചോറിനുണ്ടാകുന്ന തകരാറുകൾ ഇവയെല്ലാം പലയിടങ്ങളിൽ നിന്നായി നാം നിത്യവും കേൾക്കുന്നതും കാണുന്നതുമായ കാര്യങ്ങളാണ്. പക്ഷെ, നിങ്ങളറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്. ### 1. അപകടകാരികളായ രാസഘടകങ്ങൾ മദ്യത്തിന്റെ ദൂഷ്യഫലങ്ങളിൽ ഒന്നാമൻ വിട്ടുമാറാത്ത മന്ദത തന്നെയാണ്. മദ്യത്തിന് അതിന്റെ സവിശേഷതകൾ നൽകുന്ന ചില രാസപദാർത്ഥങ്ങൾ ആണ് ഇതിന് കാരണം. മദ്യനിർമാണ സമയത്തു സ്വയം ഉത്ഭവിക്കുന്നവയാണ് ഈ ഘടകങ്ങൾ. കടുത്ത നിറത്തിലുള്ള വൈൻ, ബ്രാണ്ടി തുടങ്ങിയ പാനീയങ്ങളിലാണ് ഇവ വലിയ തോതിൽ കാണപ്പെടുന്നത്. ഈ രാസപദാർത്ഥങ്ങൾ ശരീരത്തിൽ എത്തിക്കഴിഞ്ഞാൽ രക്തക്കുഴലുകളിലും കോശങ്ങളിലും അസ്വസ്ഥതകൾ ഉണ്ടാകും. ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളെ ഇവ സാരമായി ബാധിക്കുന്നു. സംസാരം, നടത്തം എല്ലാം മന്ദഗതിയിലാകുന്നു. ### 2. ഉറക്ക തടസ്സം  ജോലി, പഠനം തുടങ്ങിയ പല സമ്മർദ്ദങ്ങളിൽ നിന്നും രക്ഷപ്പെടാൻ പലരും ദിവസേന മദ്യം കഴിക്കുന്നുണ്ട്. മദ്യം ശരീരത്തിൽ എത്തുന്ന സമയം തൊട്ട് ഒരു വ്യക്തിക്ക് കാര്യമായ തോതിൽ തന്നെ ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു. പെട്ടെന്നുള്ള ഒരു മയക്കം സാധ്യമാണെങ്കിലും തുടർച്ചയായ ഗുണനിലവാരമുള്ള ഉറക്കം അവർക്കു ലഭിക്കുന്നില്ല. അവരറിയാതെ തന്നെ ഉറക്കത്തിൽ ഉണർന്നിരിക്കുകയും അസ്വസ്ഥതകൾ കാണിക്കുകയും ചെയ്യും. സ്ഥിരമായ ദു:സ്വപ്നങ്ങൾ ഇത്തരക്കാരെ അലട്ടികൊണ്ടേ ഇരിക്കും എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ### 3. അലർജി, ആസ്ത്മ മദ്യം ചിലപ്പോൾ അലർജി, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. യഥാർത്ഥത്തിൽ മദ്യത്തിൽ അടങ്ങിയിട്ടുള്ള സൾഫൈറ്റ് എന്ന പദാർത്ഥമാണ് ഇതിനു കാരണം. ചിലരിലെ മദ്യപാനം ശാരീരികാസ്വാസ്ഥ്യങ്ങൾക് കാരണമാകുന്നത് ഇതുകൊണ്ടാണ്. ആസ്ത്മ ഉള്ളവർക്കു അത് കൂടുകയും ചെയ്യുന്നു. അവർ മദ്യപാനത്തിൽ നിന്നും പൂർണമായി വിട്ടുനിൽക്കുക എന്നുള്ളത് മാത്രമാണ് ഒരേയൊരു വഴി. ### 4. പ്രതിരോധശേഷി നഷ്ടപ്പെടൽ അമിതമദ്യപാനം രോഗപ്രതിരോധശേഷിക്ക് ഭീഷണിയാകുന്നു. ക്ഷയം, ന്യൂമോണിയ തുടങ്ങിയ പകർച്ചവ്യാധികൾക്ക് പെട്ടെന്ന് വഴി ഒരുക്കുന്നു. മനുഷ്യശരീരത്തിലെ ശ്വേതരക്താണുക്കളുടെയും അരുണരക്താണുക്കളുടെയും ഉത്പാദനത്തിൽ മദ്യം വൻ തോതിൽ മാറ്റങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. മദ്യപാനം ശ്വേതരക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നതിന്റെ ഫലമായി അവയുടെ എണ്ണത്തിൽ വൻ കുറവ് സംഭവിക്കുന്നു. ഇത് ശരീരത്തിന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. ### 5. ഉത്കണ്ഠ  ശരീരത്തിൽ മദ്യത്തിന്റെ പ്രവർത്തനം പ്രവചനാതീതമാണ്. ഉത്കണ്ഠ വർധിക്കാനും മദ്യപാനം കാരണമാകുന്നുണ്ട്. യഥാർത്ഥത്തിൽ മദ്യപിക്കുന്നവന്റെ ഉദ്ദേശം ഉത്കണ്ഠയിൽ നിന്നുള്ള ഒരു ഒളിച്ചോട്ടമാണെങ്കിലും സംഭവിക്കുന്നത് മറിച്ചാണ്. ഉത്കണ്ഠ അധികരിക്കാനാണ് മദ്യം കാരണമാകുന്നത്. ### 6. അർബുദം അമിത മദ്യപാനം പല തരത്തിലുള്ള ക്യാൻസറിന് കാരണമാകുന്നുണ്ട് എന്ന് പലർക്കും അറിയാവുന്ന കാര്യം തന്നെയാണ്. പക്ഷെ മദ്യം ഏതു അളവിൽ ചെന്നാലും അർബുദത്തിന് കാരണമാകുന്നുണ്ടെന്ന് ഈ അടുത്ത കാലത്തു വർഷങ്ങളെടുത്തു നടത്തിയ ഒരു ആഗോളപഠനം വ്യക്തമാക്കുന്നു. സാധാരണ അർബുദങ്ങൾ മാത്രമല്ല, കരൾ, സ്തനം, അന്നനാളം, ആമാശയം, നെഞ്ച് തുടങ്ങിയ അവയവങ്ങളിലാണ് മദ്യപാനം കാരണമായുണ്ടാകുന്ന അർബുദം പിടിപെടുന്നത്. ### 7. ദഹനശേഷി നഷ്ടപ്പെടൽ മദ്യത്തിന് ദഹനശേഷി കുറവാണ്. മദ്യം സ്വയം ദഹിക്കുന്നില്ല എന്ന് മാത്രമല്ല മറ്റു ഭക്ഷണപദാർത്ഥങ്ങളുടെ ദഹനവും തടസ്സപ്പെടുത്തുന്നു. ആമാശയത്തിലെത്തുന്ന മദ്യം രക്തത്തിൽ നേരിട്ട് കലരുകയാണ് ചെയുന്നത്. ഇങ്ങനെ രക്തത്തിൽ ചേരുന്ന മദ്യത്തിന്റെ അളവ് ഒരാളുടെ പ്രായം, തൂക്കം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. മദ്യം കാരണം ആമാശയം ഉല്പാദിപ്പിക്കുന്ന അമ്ലതയുടെ അളവ് കൂടുന്നു.ആമാശയത്തിന്റെ പാളികളെ അവ നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി ആമാശയവീക്കം ഉണ്ടാകുന്നു. മാത്രമല്ല മറ്റു ചിലപ്പോൾ ആമാശയത്തിനുള്ളിൽ രക്തസ്രാവത്തിനും കാരണമാകാറുണ്ട്. ### 8. ഓർമ്മശക്തിയെ ബാധിക്കുന്നു  എല്ലാ സങ്കടങ്ങളിൽ നിന്നും മാനസിക സമ്മർദ്ദങ്ങളിൽ നിന്നും മദ്യം മോചനം നൽകുന്നു എന്ന വ്യാഖ്യാനം യാഥാർഥ്യത്തിൽ തിരുത്തി എഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മദ്യം മറവി ഉണ്ടാക്കുന്നുണ്ട്. പക്ഷെ ആ മറവി താൽക്കാലികം മാത്രമാണ്. മുൻപുള്ള കാര്യങ്ങളെ അല്ല യഥാർത്ഥത്തിൽ മദ്യപാനി മറക്കുന്നത്. മദ്യം ശരീരത്തിൽ എത്തുന്നതോടെയുള്ള കാര്യങ്ങളാണ് മറന്ന് പോകുന്നത്. പിറ്റേ ദിവസം എഴുന്നേൽക്കുന്നതോടെ തലേന്ന് മദ്യപിച്ചതിന് ശേഷമുള്ള കാര്യങ്ങളാണല്ലോ ഒരു മദ്യപാനി മറന്ന് പോകുന്നത്. അതല്ലാതെ അതിന് മുൻപ് സംഭവിച്ച കാര്യങ്ങളല്ല. അതിനർത്ഥം സാധാരണ ജീവിതത്തിലെ സംഭവങ്ങളെ അയാൾക്ക് മറക്കാൻ സാധിക്കുന്നില്ല എന്നാണ്. ഓർമകളിൽ നിന്നുള്ള താത്കാലികമായ ഒരു ആശ്വാസം മാത്രമാണ് മദ്യപാനിക്ക് ലഭിക്കുന്നത്. ### 9. അമിതമായ തണുപ്പ് അനുഭവപ്പെടുക മദ്യം ശരീരത്തിലെ ചെറിയ നാഡി ഞരമ്പുകളെ അപകടമായ രീതിയിൽ ബാധിക്കുന്നുണ്ട്. ചർമത്തിനടിയിലെ ചെറിയ രക്തക്കുഴലുകളെ പോലും അമിതമായ രീതിയിൽ വികസിപ്പിക്കാനുള്ള കഴിവ് അവയ്ക്കുണ്ട്. മദ്യം കഴിക്കുന്നതോടെ ചൂട് അനുഭവപ്പെടാനുള്ള പ്രധാന കാരണം ഇതുപോലെ ഞരമ്പുകൾ വികസിക്കുമ്പോൾ കൂടിയ രീതിയിൽ രക്തം ശരീരപ്രതലത്തിലേക്ക് സഞ്ചരിക്കുന്നതാണ്. ഇങ്ങനെ സംഭവിക്കുന്നതോടെ ശരീരത്തിന്റെ ഉള്ളിലുള്ള താപനില കുറയുന്നു. പുറമെ ചൂട് ആണെങ്കിലും ശരീരത്തിന്റെ ഉള്ളിൽ തണുപ്പ് അയാൾക്കു അനുഭവപ്പെടുന്നുണ്ട് എന്നതാണ് വസ്തുത. ### 10. ഭക്ഷണകൊതി അമിതമായ കൊഴുപ്പ്, ഉപ്പ് എല്ലാം അടങ്ങിയ ഭക്ഷണങ്ങളോട് (ജങ്ക് ഫുഡ്) ഇത്തരക്കാർ ആസക്തി കാണിക്കുന്നു. അനാരോഗ്യകരമായ ഒരു ശീലമാണിത്. മദ്യം ശരീരത്തിലെ നിർജ്ജലീകരണത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി ദാഹം അനുഭവപ്പെടുന്നു. ഉപ്പു കൂടിയ ഭക്ഷണം കഴിക്കുന്നതോടെ ശരീരം പൂർവ്വാവസ്ഥയിൽ എത്തുന്നു. നഷ്ടപ്പെട്ട പോഷകങ്ങളെ ഒറ്റ ഇരുപ്പിൽ അകത്താക്കാൻ ശ്രമിക്കുന്നത് ആപത്താണ്. അമിതമായി ഭക്ഷണം കഴിക്കുന്നതോടെ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കിടക്കുന്നു. രക്തക്കുഴലുകളുടെ സ്വാഭാവിക പ്രവർത്തനങ്ങളെ ബാധിക്കുന്നു. മറ്റൊരു കാരണമായി പഠനങ്ങൾ പറയുന്നത് തലച്ചോറിലെ കോശങ്ങൾ അനാവശ്യമായി പ്രവർത്തിക്കുന്നതു കാരണം അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ട് എന്നാണ്. ## മദ്യപാനം എങ്ങനെ നിയന്ത്രിക്കാം?  മദ്യപാനം നിയന്ത്രണത്തിൽ വരുത്തുക എന്നത് പെട്ടെന്ന് സാധ്യമാകുന്ന ഒന്നല്ല. ഓരോ വ്യക്തികളിലും മദ്യം ഉണ്ടാക്കുന്ന ആഘാതത്തിന്റെ അളവ് വ്യത്യസ്തമാണ്. അതിനാൽ മദ്യത്തിൽ നിന്നുള്ള മോചനത്തിന് പല വഴികൾ സ്വീകരിക്കേണ്ട അവസ്ഥയാണ്. മദ്യ ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ എങ്ങനെയൊക്കെയാണ് ആ വ്യക്തിയിൽ കാണുന്നതെന്ന് മനസിലാക്കി വേണം പ്രതിവിധി ചെയ്തു തുടങ്ങാൻ. നിങ്ങൾക്കു സ്വയം നിയന്ത്രിക്കാൻ പറ്റാത്ത കുടി ഉണ്ടെങ്കിൽ ഒരു വിട്ടുനില്‍ക്കലിന്, മാറ്റത്തിന് സമയമായി എന്ന് തന്നെ വേണം മനസിലാക്കാൻ. ഒരു നിമിഷത്തെ തോന്നലുകൊണ്ട് മദ്യത്തിൽ നിന്നും പൂർണമോചനം സാധ്യമാകണമെന്നില്ല. ചിലർക്ക് കൗൺസിലിങ്, കുടുംബത്തിന്റെ പൂർണപിന്തുണ എല്ലാം ആവശ്യമായി വരും. - ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ കടുത്ത മദ്യപാനം നിശ്ചിത അളവിലേക്ക് മാറ്റാൻ സാധിക്കുന്നതാണ്. കൃത്യമായി അത് പാലിക്കുക എന്നത് നമ്മുടെ ആവശ്യവും ഉത്തരവാദിത്തവുമാണെന്ന ബോധം ഉണ്ടായിരിക്കുക. പെട്ടെന്നു നിർത്താൻ സാധിക്കാത്തവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിത അളവിലുള്ള, നിശ്ചിത സാന്ദ്രതയിലുള്ള മദ്യം വാങ്ങി കഴിക്കാൻ ശ്രദ്ധിക്കുക. - കുറഞ്ഞ രീതിയിൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ള ബിയർ, വൈൻ പോലുള്ളവയിലേക്ക് പതുക്കെ ചേക്കാറാൻ ശ്രദ്ധിക്കുക. അളവിൽ അധികം ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. - കൂടെയുള്ള ചങ്ങാതിമാർ അല്ലെങ്കിൽ മറ്റാരെങ്കിലും നിങ്ങളിലെ മദ്യപാന ശീലത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിൽ മദ്യപാനം നിർത്താൻ തുടങ്ങുന്ന ആദ്യത്തെ ഒരു മാസമെങ്കിലും അവരിൽ നിന്ന് അകലം പാലിക്കാൻ ശ്രദ്ധിക്കണം. നല്ല രീതിയിലുള്ള പുതിയ കൂട്ടുകെട്ടുകൾ ഉണ്ടാക്കുക. പിന്നീട് അത് വളരേ നല്ല രീതിയിൽ ഉപകാരപ്പെടും. - സ്വയം യാത്ര ചെയ്ത് വീട്ടിൽ പോവാതിരിക്കുക. കാരണം ഒറ്റയ്ക്ക് ആകുമ്പോൾ മദ്യം കഴിക്കണം എന്ന ചിന്ത ഉടലെടുക്കും. മറ്റൊരാൾ കൂടെ ഉണ്ടാകുമ്പോൾ അതിനുള്ള പ്രേരണ കുറഞ്ഞു വരും. ടാക്സി, ബസ് പോലുള്ള പൊതുവാഹനങ്ങളിൽ സഞ്ചരിക്കുന്നതും ഇതിനൊരു ആയാസം നൽകാൻ സാധ്യത ഉണ്ട്. - നല്ല ആരോഗ്യശീലങ്ങൾ ഉണ്ടാക്കിയെടുക്കുക. നടത്തം, വ്യായാമം, യോഗ എല്ലാം ശീലമാക്കുക. ഒരുപാട് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന്റെ ആരോഗ്യമുള്ള അവസ്ഥ നമ്മുടെ മനസ്സിനെയും ബാധിക്കാൻ തുടങ്ങും. പതിയെ നമ്മുടെ ഉത്കണ്ഠ, സമ്മർദ്ദം എല്ലാം നിയന്ത്രണത്തിൽ എത്തും. നല്ല ആരോഗ്യമുള്ള വ്യക്തിക്ക് മദ്യത്തെ ആശ്രയിക്കേണ്ടി വരുന്നില്ല. - വീട്ടിലോ ജോലിസ്ഥലത്തോ മദ്യം സൂക്ഷിക്കാതിരിക്കുക. ഒരു പരിധി വരെ ഇതിലൂടെ മദ്യപാനം നിയന്ത്രിക്കാം. - ഇഷ്ടപ്പെട്ട വിനോദങ്ങളിലോ, പ്രവർത്തനങ്ങളിലോ സമയം ചിലവഴിക്കുക. ചിലപ്പോൾ പുറത്തു പോയി ഭക്ഷണം കഴിക്കുന്നതാവാം, അല്ലെങ്കിൽ ഏതെങ്കിലും വിനോദമാവാം, ചിത്രം വരയ്ക്കലാവാം, സംഗീതമാകാം. നമ്മെ നാം ആക്കുന്ന ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത്കൊണ്ടിരിക്കുക. നമ്മുടെ മാനസിക ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം. പ്രധാനമായും മനസ്സിനേയും ശരീരത്തിനെയും നിയന്ത്രിക്കുന്ന ഘടകം നാം തന്നെയാണ്. ഉറച്ച തീരുമാനങ്ങൾ എടുക്കാൻ നമുക്ക് പറ്റണം. മദ്യം നമ്മളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സ്വയം അറിഞ്ഞിരുന്നാൽ മാത്രമേ നല്ലൊരു മാറ്റത്തിന് സാധ്യമാകൂ. വരുന്ന തലമുറയെങ്കിലും മദ്യാസക്തിയിൽ നിന്നും പൂർണ മോചിതരാവാൻ നാം ശ്രദ്ധിക്കണം. മദ്യപാനം കാരണം സമൂഹത്തിനും വ്യക്തികൾക്കും ഉണ്ടാകുന്ന നഷ്ടങ്ങളെ പറ്റി അവരെ ബോധവത്കരിക്കണം. പരസ്പരം സംസാരിക്കാനും പ്രശ്നങ്ങൾ പങ്കുവെക്കാനും വേദി ഉണ്ടാക്കിയെടുക്കുക. തീർച്ചയായും മദ്യത്തെയും അതുമായി ബന്ധപ്പെട്ട ലഹരി വസ്തുക്കളെയും പൂർണമായി തുടച്ചു മാറ്റാൻ നമുക്ക് സാധിക്കും.
ഡ്രാഗൺ അഥവാ പിതായ എന്നറിയപ്പെടുന്ന ഫലവർഗ്ഗത്തിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം
ഡ്രാഗൺ പഴം അഥവാ പിതായ എന്നറിയപ്പെടുന്ന പഴം വളരെ അധികം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. ## എന്താണ് ഡ്രാഗൺ ഫ്രൂട്ട്? പ്രായത്തെ കുറക്കാൻ കൂടി കഴിവുള്ള ഒരു അത്ഭുത പഴം ആണിത് . പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മുട്ടയുടെ ആകൃതിയും ചെതുമ്പല്‍ പോലുള്ള തൊലിയും മാംസളമായ ഉള്‍ഭാഗവും വ്യത്യസ്തമായൊരു നിറവുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുന്നതിലും ഒരു തറവാടിയാണ്. പഴത്തിന്റെ 60 % ഭക്ഷ്യ യോഗ്യമാണ്. ഒരു ചെടിയിൽ നിന്ന് 8 മുതൽ 10 വരെ പഴങ്ങൾ ലഭിക്കും. കാഴ്ചയ്ക്ക് വളരെ ഭംഗിയുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ധാരാളം ഗുണങ്ങളുളളവയാണ് ഇവ. ജീവകങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇവ വാർധക്യം അകറ്റും. നാരുകള്‍ ഏറെയടങ്ങിയ പഴവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. 100 ഗ്രാമുള്ള ഒരു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ 100 ശതമാനവും പോഷകങ്ങളടങ്ങിയിട്ടുണ്ട്. ഇവയിൽ പൂക്കളും കാ യ്കളും ഉണ്ടാകുന്നു . ## എവിടെയാണ് ഡ്രാഗൺ ഫ്രൂട്ട് കാണപ്പെടുന്നത്? രാത്രികാലങ്ങളിൽ പൂക്കുന്ന സസ്സ്യങ്ങളാണിവ . അധികം വർഷം ഇല്ലാത്ത ഉഷ്ണ മേഖലാ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 20 -30 ഡിഗ്രി ചൂട് മാത്രമേ ഇവയ്ക്ക് താങ്ങാനാകൂ . സാധാരണയായി ഇവ കേരളത്തിൽ കണ്ടുവരാറില്ല. ഇവയുടെ സ്വദേശം മെക്സിക്കോയും മധ്യ ദക്ഷിണ അമേരിക്കയും ആണ് . ഇപ്പോൾ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കൃഷി ചെയ്തു വരുന്നുണ്ട്. കേരളത്തിലും ഈ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി അതിൽ വിജയം കൈവരിച്ചു എന്ന് പറയാം. ## ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത മാംസള ഭാഗം നീക്കം ചെയ്ത് വിത്തുകൾ വേർതിരിച്ചെടുത്ത ശേഷം ഉണക്കി സൂക്ഷിച്ച് വേണം മുളപ്പിക്കാൻ. ഇവയുടെ പൂക്കളും ഭക്ഷ്യയോഗ്യമാണ്. ഇവ രാത്രികാലങ്ങളിൽ ആണ് പൂക്കുന്നത് . കട്ടിയുളള ഇവയുടെ തൊലി ഭക്ഷ്യയോഗ്യമല്ല എന്ന് പറയാം. ഇവ കാണുമ്പോൾ കിവി പഴം പോലെയും തോന്നാം. ചുവപ്പും റോസും കലർന്ന ഈ പഴം കണ്ടാൽ പൂവാണെന്നേ തോന്നൂ. ചെടിച്ചട്ടികളിൽ കമ്പോസ്റ്റ് ചെയ്തു ഇവയെ മുളപ്പിക്കാനാകും. പടർന്നു പിടിക്കുന്ന ഇവ വിത്തു പാകി 11 - 14 ദിവസങ്ങൾ കൊണ്ട് മുളക്കുന്നതായിരിക്കും.വർഷത്തിൽ അന്തരീക്ഷ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇവ മൂന്നോ ആറോ തവണ പൂക്കുന്നതായിരിക്കും. ഇവയുടെ പഴങ്ങൾക്ക് 150 മുതൽ 200 ഗ്രാം വരെ ഭാരം ഉണ്ടാവാം . ഒരിക്കൽ നട്ടുകഴിഞ്ഞാൽ പരിപാലനം വളരെ കുറച്ചു മാത്രം മതി. ജലവും ജൈവവളവും വളരെ കുറച്ചു മാത്രം. ഈ ചെടിയിൽ മുള്ളുകൾ ഉള്ളതിനാൽ പക്ഷികളുടെ ശല്യമുണ്ടാകാറില്ല. കള്ളിമുൾച്ചെടികളെപ്പോലെ ഇലകളില്ലാതെ, പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടി മലയാളമണ്ണിലും മികച്ച വിളവ് തരും എന്ന പ്രതീക്ഷയിലാണ് കേരളക്കര. ## മൂന്ന് തരം ഡ്രാഗൺ ഫ്രൂട്ട്  വിറ്റാമിൻ സി യുടെ ഒരു കലവറ കൂടിയാണിത് . ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹന പ്രക്രിയ സുഗമമാക്കുന്നു. ഇവ മൂന്ന് തരത്തിൽ കാണപ്പെടാറുണ്ട് ചുവപ്പൻ പിതായ (ഹൈഡ്രോസീറസ് അണ്ഡാറ്റസ് ) ,ക്ലോസ്റ്ററിക്കൻ പിതായ(ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ്) ,മഞ്ഞ പിതായ(ഹൈഡ്രോസീറസ് മെഗലാന്തസ് ).ഇത് ഇളം ചുവപ്പുനിറത്തിലും മഞ്ഞ നിറത്തിലും കാണപ്പെടാറുണ്ട്. ## ഡ്രാഗൺ ഫ്രൂട്ടുകൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ ഇവ ചർമ്മ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒരു ഘടകമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിനുകളും ധാതുക്കളും കേടായ ചര്‍മ്മകോശങ്ങള്‍ നന്നാക്കാന്‍ സഹായിക്കും, ഇത് നിങ്ങള്‍ക്ക് കൂടുതല്‍ യുവത്വമുള്ള ചര്‍മ്മം നല്കുന്നു. ഇവ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുന്നു. അതുകൊണ്ടു തന്നെ നല്ല ഒരുന്മേഷം ലഭിക്കുന്നു. വിറ്റാമിൻ എ ,സി, കാൽസിയം , മഗ്നീഷ്യം എന്നിവ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു. മഗ്നീഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചക്കും സഹായിക്കുന്നു. ## ഡ്രാഗൺ പഴത്തിന്റെ പോഷക ഗുണങ്ങൾ താഴെ കൊടുത്തിരിക്കുന്നു - ഇതിൽ കലോറിസ് : 102 - കൊഴുപ്പ് : 0 ഗ്രാംസ് - പ്രോട്ടീൻ : 2 ഗ്രാംസ് - കാർബോഹൈഡ്രേറ്റ് : 22 ഗ്രാംസ് - ഫൈബർ : 5 ഗ്രാംസ് - വിറ്റമിൻ എ :100 (IU) - വിറ്റമിൻ സി : 4 മില്ലി ഗ്രാംസ് - കാൽഷ്യം : 31 മില്ലി ഗ്രാംസ് - ഇരുമ്പ് : 0 .1 മില്ലി ഗ്രാംസ് - മാഗ്നീഷ്യം : 68 മില്ലി ഗ്രാംസ് അടങ്ങിയിരിക്കുന്നു ## ഡ്രാഗൺ പഴവർഗങ്ങളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം - ഇവ കാൻസർ എന്ന രോഗത്തെ പ്രതിരോധിക്കുന്നു. - ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാന്‍ സഹായിക്കുന്നു. - ഇവ ഹൃദയ ആരോഗ്യം സംരക്ഷിക്കുന്നു. - ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് അഴുക്ക് പുറന്തള്ളാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്നു. - ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു. - വിശപ്പ് രഹിതമായി നില്ക്കാൻ സഹായിക്കുന്ന ഇവയിൽ കൂടുതൽ വിറ്റാമിനുകളും, മിനറൽസും അടങ്ങിയിട്ടുണ്ട്. - ഇവ അമിത ഭാരം കുറക്കാനും, വൻകുടൽ അർബുദത്തെ പ്രതിരോധിക്കാനും സഹായിക്കുന്നവയാണ്. സന്ധിവാതം പോലുള്ള അവസ്ഥകളാല്‍ വിട്ടുമാറാത്ത വേദന അനുഭവിക്കുകയാണെങ്കില്‍ ഇത് നല്ലൊരു വേദന സംഹാരി കൂടിയാണ് . ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്വാഭാവിക വേദനസംഹാരിയായി ഡ്രാഗണ്‍ ഫ്രൂട്ട് പ്രവർത്തിക്കുന്നുണ്ട്. - ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാനും നേര്‍ത്ത വരയും ചുളിവുകളും കുറയ്ക്കാനും പ്രായത്തിന്റെ പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. ഇതിൽ ഉള്ള വിറ്റാമിൻ സി യുടെ അളവ് പ്രതിരോധ ശേഷി വർധിപ്പിക്കും. - ഗര്‍ഭിണിയായ സ്ത്രീയില്‍ നടത്തിയ ഒരു പഠനത്തില്‍ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. - ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി വളരെ കുറവാണ്. - ഇതു നിങ്ങൾക്ക് ലഘു ഭക്ഷണമായി കഴിക്കാം . വിശപ്പു കുറഞ്ഞതായി അനുഭവപ്പെടുകയും വയറു നിറഞ്ഞതായും തോന്നുകയും ചെയ്യും.നിങ്ങളുടെ ശരീര ഭാരം കുറക്കാനുള്ള പരിശ്രമത്തിന് സഹായകമാകുന്ന ഒരു ഘടകം കൂടിയാണിത്. - ടൈപ്പ് 2 പ്രമേഹമുള്ളവരുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും വലിയ ആരോഗ്യഗുണങ്ങളിലൊന്ന് ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നൂറു ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ 2.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദൈനംദിന മൂല്യത്തിന്റെ 11% ആണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമായ ഫൈബര്‍ ലഭിക്കുകയും ഉദരാരോഗ്യം നേടാനാവുകയും ചെയ്യുന്നു. മലബന്ധം തടയാനും മറ്റ് ദഹന ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കാനും ഇത് ഫലപ്രദമാണ്. - ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശം ലഭിക്കാനും, രക്തയോട്ടം കൂട്ടാനും ഒക്കെ ഡ്രാഗൺ ഫ്രൂട്ട് നമ്മെ സഹായിക്കും. - കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ∙ - റെഡ് ഡ്രാഗണ്‍ ഫ്രൂട്ടായാലും വൈറ്റ് ഡ്രാഗണ്‍ ഫ്രൂട്ടായാലും രണ്ടും ഗുണങ്ങളേറെയുള്ളവയാണ്. രക്തത്തിലെ ഇന്‍സുലിന്‍ കുറയുന്ന അവസ്ഥയെ തരണം ചെയ്യുന്നു. - ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ലിവര്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ഇന്ഫ്ളമേഷന് കുറയ്ക്കാനും കുടലിലെ ബാക്ടീരിയകളെ സംരക്ഷിക്കാനും ഈ പഴം വളരെയധികം സഹായിക്കുന്നു. - ഡ്രാഗണ്‍ ഫ്രൂട്ടിലടങ്ങിയ പ്രിബയോട്ടിക് ഫൈബര്‍ ഉപാപചയപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഉപകരിക്കും. ## ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മൂലം ആരോഗ്യത്തിനുണ്ടാവുന്ന ദോഷവശങ്ങൾ - പൊതുവെ നല്ല ഗുണങ്ങൾ നൽകുന്ന ഇവ ചില ആളുകളിൽ അലർജി , ഛർദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടു വരാറുണ്ട്. - ചിലയാളുകള്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് അലര്ജിയാവാറുണ്ട്. എന്നാല്‍ വ്യാപകമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല. ## ഡ്രാഗൺ പഴങ്ങൾ എങ്ങനെ കഴിക്കാം?  ഇവയുടെ തൊലിക്ക് പൊതുവെ നല്ല കട്ടിയാണ്. പുറംഭാഗം നീക്കം ചെയ്ത ശേഷം മാംസളഭാഗം ഭക്ഷ്യയോഗ്യമാണ്.ഇളം മധുരമാണ് ഇതിന് . ഇവ നമുക്ക് പഴച്ചാറ് പോലെയും വീഞ്ഞ് പോലെയും ഉണ്ടാക്കി കഴിക്കാവുന്നതാണ് . വേറെ പഴച്ചാറുകളിൽ സ്വാദിന് വേണ്ടിയും നമുക്ക് ഇവയെ ഉപയോഗിക്കാം. പഴം കഴിക്കുമ്പോൾ പ്രത്യേകിച്ചൊരു രുചിയില്ല, സാലഡ്, സ്മൂതി, മിൽക്ക് ഷെയ്ക്ക് എന്നിവയാകുമ്പോഴാണ് രുചി കൂടുന്നത്. അമിത ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴം വളരെ ഗുണം ചെയ്യും. ഇവയുടെ കുരുക്കളിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. വേറെ പാനീയങ്ങൾ ഉണ്ടാക്കുമ്പോഴും രുചി കൂട്ടുന്നതിനും ഇത് ഉപയോഗിക്കാം. - നല്ല ചുവപ്പു നിറമുള്ള പഴമാണെങ്കില്‍ പാകമായെന്ന് കരുതാം. പഴം നടുവേ മുറിച്ച ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് നടുവിലുള്ള പള്‍പ്പ് എടുക്കാം. - അല്ലെങ്കില്‍ പുറംതൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി കഴിക്കാം. - ചെറിയ കഷണങ്ങളാക്കിയ ശേഷം കട്ടത്തൈരും നട്സും മിക്സ് ചെയ്തോ സാലഡുകളില്‍ ചേര്‍ത്തോ ദിവസവുമുള്ള ഭക്ഷണത്തില്‍ ഡ്രാഗണ്‍ഫ്രൂട്ട് ഉള്‍പ്പെടുത്താം. ## ഡ്രാഗൺ പഴങ്ങൾ എങ്ങനെ സൂക്ഷിക്കാം? പ്ലാസ്റ്റിക് സഞ്ചികളിൽ ആക്കി ദിവസങ്ങളോളം ഫ്രിഡ്ജിൽ ഇതു സൂക്ഷിച്ചു വക്കാൻ കഴിയും. ## ഡ്രാഗൺ പഴങ്ങളുടെ വില കഴിഞ്ഞ കുറെ വർഷങ്ങളായി ഈ മലേഷ്യൻ പഴം വേനൽക്കാലത്ത് നമ്മുടെ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാഴ്ചയിൽ കൗതുകം തോന്നി വാങ്ങാമെന്നു വിചാരിച്ചാൽ സ്ഥലവും സാഹചര്യവുമനുസരിച്ച് വിലയും മാറും. വഴിയോരത്തും മാളുകളിലും പല വിലകളിലും ഇതു കാണപ്പെടാറുണ്ട്. ഇവയ്ക്കു കേരളത്തിൽ കിലോയ്ക്ക് 150 രൂപ വില വരുന്നുണ്ട്.
നിത്യ ജീവിതത്തിൽ മാനസിക പിരിമുറുക്കം കുറയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകത
മാനസിക സമ്മർദ്ദം വളരെ ഉയർന്നു നിൽക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ നമ്മൾ കടന്നു പോകുന്നത്. ഏകദേശം 2 വർഷമായി കൊറോണയെന്ന മഹാമാരി ജനങ്ങളുടെ ജീവിത ശൈലിയെ തന്നെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. അതിന്റെ തുടർച്ചയായി ജോലി നഷ്ടപ്പെട്ടവർ, സ്കൂൾ ജീവിതം നഷ്ടപ്പെട്ടവർ അങ്ങനെ പല പല പല നഷ്ടങ്ങൾ കുറെ പേരെ മാനസിക പിരിമുറുക്കത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചു. <br/>  <br/> സ്പീഡിൽ പോയ്ക്കോണ്ടിരുന്ന വണ്ടി സഡൻ ബ്രേക്കിട്ട അവസ്ഥ. തിരക്കു പിടിച്ച ജീവിതം മാത്രം അറിയാവുന്ന പുതിയ തലമുറക്ക് ഈ അടച്ചു പൂട്ടൽ ഒരു തരം ജയിൽ വാസം തന്നെയായി. അടച്ചുപൂട്ടൽ അവസാനിച്ചെങ്കിലും ഈ അവസ്ഥയെ തരണം ചെയ്യാൻ മാനസികാരോഗ്യം ഉള്ള ഒരു പൊതുജനത്തെ സൃഷ്ടിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ## എന്താണ് സ്ട്രെസ്സ്? ഒരാളില്‍ മാനസികരോഗം ഉടലെടുക്കുന്നത് ജെനിറ്റിക് ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍, തലച്ചോറിന്റെ പ്രവര്‍ത്തനം ,ഹോര്‍മോണുകളുടെ അളവ്, സാഹചര്യ അനുഭവങ്ങള്‍ എന്നിവ ചേര്‍ന്നാണ്. അതില്‍ ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍ മിക്കവാറും ജനനത്തോടു കൂടി തന്നെ തീരുമാനിക്കപ്പെടുന്നു. പിന്നീടുള്ള ജീവിതത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് സാഹചര്യ അനുഭവങ്ങളാണ്. മനഃശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അപ്രതീക്ഷിത പ്രതിസന്ധികളെ എല്ലാ മനുഷ്യരും നേരിടുന്നത് ഒരു പ്രത്യേക ക്രമത്തിലാണ്. ആദ്യം വ്യക്തി തന്റെ മുമ്പിലുള്ള പ്രശ്നത്തെ കണ്ണുമടച്ച് നിഷേധിക്കും. തനിക്ക് ഒന്നും വരില്ല എന്ന് സ്വയം വിശ്വസിക്കുന്നു. പിന്നീട് അത് ഭാഗികമായി അംഗീകരിക്കുമെങ്കിലും പ്രശ്നത്തെ നിസ്സാരവല്ക്കരിക്കും. അടുത്തത് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കലാണ്. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ ചിലര്‍ പേടി, സങ്കടം, ദേഷ്യം തുടങ്ങിയ വൈകാരിക പ്രതിസന്ധിക്കളിലേക്ക് നീങ്ങുന്നു. നിസ്സംഗത, നിരാശ, നിഷ്ക്രിയത്വം, ന്യായീകരണം, ഒളിച്ചോട്ടം, പഴിചാരല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്ന് പോകുന്നു. പിന്നീട് വ്യത്യസ്ഥ ശാരീരികരോഗങ്ങളിലോ മാനസിക രോഗങ്ങളിലോ എത്തിപ്പെടുന്നു, ഈ സമയത്ത് വേണ്ട പരിചരണവും ശുശ്രൂഷയും കൊടുത്തില്ലെങ്കില്‍ ആത്മഹത്യയില്‍ വരെ എത്തിച്ചേരും. ## സ്ട്രെസ്സിനെ കുറിച്ചുള്ള വസ്തുതകള്‍ ലോകത്തില്‍ 264 മില്യണ്‍ ജനങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന വിഷാദരോഗം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഇതില്‍ എല്ലാ പ്രായത്തിലുള്ളവരും ഉള്‍പ്പെടുന്നു. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വിഷാദരോഗം ഉള്ള രാജ്യം ഇന്ത്യയാണ്. വിഷാദരോഗികളില്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍ ഉള്ളത് എന്നത് പ്രത്യേകം ശ്രദ്ധിക്കണ്ട കാര്യമാണ്. വീടുകളിലും ഓഫീസിലും ഒരു പോലെ മാനസ്സിക സംഘര്‍ഷം അനുഭവിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ശരാശരി ഒരു ഇന്ത്യന്‍ വനിത വീട്ടുകാര്യങ്ങള്‍ എല്ലാം ചെയ്തതിനുശേഷം ഓഫീസില്‍ പോകണ്ടിവരുമ്പോള് രാവിലെ രണ്ടോ മൂന്നോ മണിക്കൂറില്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ധം താരതമ്യം ചെയ്യാൻ പറ്റാത്ത വിധത്തിൽ ആണ്. പ്രത്യേകിച്ചും ആർത്തവ വിരാമം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലയളവിൽ. പൂര്‍ണ്ണമായും ചികിത്സിച്ചു മാറ്റാവുന്നതാണെങ്കിലും ഏറ്റവും അധികം അവഗണിക്കപ്പെടന്ന രോഗം വിഷാദരോഗമാണ്. 8 ലക്ഷത്തോളം ജനങ്ങള്‍ ഓരോ വര്‍ഷവും ഈ രോഗം മൂലം ആത്മഹത്യചെയ്യുന്നു. അല്ലെങ്കില്‍ അനുബന്ധരോഗങ്ങളാല്‍ മരിക്കുന്നു. തുടക്കത്തില്‍ ശ്രദ്ധിച്ചാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് വിഷാദരോഗം. അതിനായി തെറാപ്പി, കൗണ്‍സിലിംഗ്, യോഗ, മുതലായവ പ്രാക്ടീസ് ചെയ്യുക. അമിതമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി തലവേദന, പുറംവേദന, ഛര്‍ദ്ദില്‍, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ പ്രകടമാകുന്നു. പലപ്പോഴും പരിശോധനകളില്‍ ഇക്കൂട്ടര്‍ക്ക് പ്രത്യേകിച്ച് അസുഖം ഒന്നും കാണില്ല. പക്ഷെ അസുഖം ഉണ്ടെന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. നമ്മുടെ അഡ്രിനാലിനില്‍ കൂടുതല്‍ കോര്‍ട്ടിസോള്‍ ഉല്പ്പാദിപ്പിക്കപ്പടുന്നു. അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കോര്‍ട്ടിസോള്‍ (ഊര്‍ജ്ജം) കത്തിച്ചുകളയുക. അത് തന്നെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ തക്കതായ മാര്‍ഗ്ഗം. ## സ്ട്രെസ്സിനെ മറികടക്കാൻ പറ്റിയ മാർഗങ്ങള്‍ - അടുപ്പമുള്ള ആളോട് സംസാരിക്കുക - പ്രാണായാമം (Deep Breath) - സ്ഥലം മാറ്റം (Location Change) - ഓടുക, സ്പീഡില്‍ നടക്കുക (Speed Walk/Running) - പാട്ടുകേള്‍ക്കുക, ഡാന്‍സ് ചെയ്യുക (Music & Dance) - പൂന്തോട്ട പരിപാലനം (Gardening) - ലക്ഷ്യബോധം ഉണ്ടാക്കുക (കുട്ടികള്‍ക്ക്) (Concentrate on Goals) ### 1. അടുപ്പമുള്ള ആളോട് സംസാരിക്കുക <br/>  <br/> മാനസിക സമ്മർദ്ദം കൂടുമ്പോൾ അടുപ്പമുള്ള ആരെയെങ്കിലും സമീപിക്കുന്നത് ഒരു പരിധിവരെ ഉത്കണ്ഠയെ ലഘൂകരിക്കാൻ സഹായിക്കുമെന്ന് മാനസികാരോഗ്യ വിദഗ്ധർ എല്ലായ്പ്പോഴും നിർദ്ദേശിക്കുന്നു. ഉൽക്കണ്ഠകൾ കുറയ്ക്കാനുള്ള ഒരു പ്രധാന മാർഗ്ഗം ആശയവിനിമയം നടത്തുക എന്നത് തന്നെയാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് ഒറ്റപ്പെടലും നിരാശയും കൂടുതലായി അനുഭവപ്പെടില്ല. ഉത്കണ്ഠയ്ക്കെതിരെ പോരാടുന്നത് മറ്റു രോഗങ്ങൾ പോലെ ഒരിക്കലുമൊരു നീണ്ട യുദ്ധമല്ലെന്ന കാര്യം തിരിച്ചറിയണം. പൂർണ്ണമായ വീണ്ടെടുക്കൽ സാധ്യമാക്കിക്കൊണ്ട് സന്തോഷകരമായ ജീവിതത്തിലേക്ക് തിരികെ പോകുന്നത് അത്ര കഷ്ടപ്പാടുള്ള കാര്യമല്ല. ഒരു വ്യക്തി ഉത്കണ്ഠകളിലൂടെയും മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകുമ്പോൾ, ആ അനുഭവം അയാളുടെ മനോനിലയെ ദുർബലപ്പെടുത്തിയേക്കാം. ഇത്തരം അവസരങ്ങളിൽ വിഷമങ്ങൾ കേട്ടുകൊണ്ട് ചാഞ്ഞു നിൽക്കാൻ കൈത്താങ്ങായി ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കതിനെ എളുപ്പത്തിൽ നേരിടാനാവും. ഈയൊരു മാർഗ്ഗനിർദ്ദേശം ജനങ്ങൾക്ക് നൽകിയശേഷം ടൊറന്റോ സർവകലാശാലയിലെ ചില ഗവേഷകർ 2,128 കനേഡിയൻ മുതിർന്നവരെക്കുറിച്ച് പഠനം നടത്തിയപ്പോൾ, അവരിൽ 72 ശതമാനം പേരും കുറഞ്ഞത് ഒരു വർഷമായി ഉത്കണ്ഠകളും മാനസിക ബുദ്ധിമുട്ടുകളും ഇല്ലാതെ ജീവിക്കുന്നതായി കണ്ടെത്തി. അതിനുമുൻപ് അവരെല്ലാം ഉത്കണ്ഠ രോഗം ബാധിച്ചവരായിരുന്നു. 60 ശതമാനം പേരും തങ്ങൾക്ക് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല എന്ന് അഭിപ്രായപ്പെട്ടപ്പോൾ 40 ശതമാനം പേർ തങ്ങൾ മികച്ച മാനസികാരോഗ്യാവസ്ഥയിലേക്ക് തിരികെ വന്നു കൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. ഒരാളുടെ മാനസിക ക്ഷേമവും ആനന്ദവുമെല്ലാം പ്രാകൃത്യ ഉള്ള ചില ഘടകങ്ങളിൽ നിന്ന് ഉടലെടുക്കുന്നവയാണ്. അതിന് ഏറ്റവും സഹായകരമായി മാറുന്നത് അവരുടെ വിഷമങ്ങളിൽ പങ്കുചേരാനും, അവരുടെ വികാരങ്ങൾ വെളിപ്പെടുത്താനും കഴിയുന്ന വ്യക്തികളാണ്. വിശ്വാസമർപ്പിക്കാനും വിഷമങ്ങൾ തുറന്നു പറയാനും സഹമനുഷ്യരുള്ള ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് അവരുടെ രോഗത്തിൽ നിന്ന് കരകയറാനുള്ള “മൂന്നിരട്ടി സാധ്യതയുണ്ട്” എന്ന് വിദഗ്ധര്‍ പറയുന്നു. ഉൽക്കണ്ഠകളും സമ്മർദവും കുറയ്ക്കുന്ന കാര്യത്തിൽ സാമൂഹിക പിന്തുണ സംവിധാനം എത്രത്തോളം പ്രധാനമാണെന്ന് ഇത് തെളിയിക്കുന്നു. ### 2. പ്രാണായാമം ചെയ്യുക <br/>  <br/> പതഞ്ജലി മഹർഷിയുടെ യോഗ സൂത്രത്തിൽ യോഗാസനത്തോടൊപ്പം പ്രാധാന്യമുള്ള ഒന്നാണ് പ്രാണായാമം. ഇത് ശരീരത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് . പ്രാണായാമം ചെയ്യുന്നതിലൂടെ മികച്ച ആരോഗ്യം പരിപാലിക്കാൻ സാധിക്കും. ദിവസേന പത്തു മിനിറ്റെങ്കിലും പ്രാണായാമം ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള രോഗങ്ങൾ വരാതെ ശരീരത്തെ സംരക്ഷിക്കാം കഴിയും. വൃത്തിയുള്ള ഒരു സ്ഥലത്ത് ഒരു ചെറിയ പായയോ മാറ്റൊ വിരിച്ചതിനു ശേഷം സ്വസ്ഥമായി ഇരിക്കാൻ കഴിയുന്ന രീതിയിൽ ഇരിക്കുക. അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ ഇരുന്നു പ്രാണായാമം ചെയ്യാൻ പാടില്ല. ആദ്യം, തലയും കഴുത്തും നട്ടെല്ലും നേരെ വരുന്ന രീതിയിൽ നിവർന്നിരിക്കുക. പദ്മാസനത്തിലോ. വജ്രാസനത്തിലോ ഇരിക്കാം. എന്നാൽ ഈ രണ്ടു സ്ഥിതിയിലും പ്രയാസമുള്ളവർക്ക് സുഖാസനത്തിൽ വേണമെങ്കിലും ഇരിക്കാം. നിവർന്നിരുന്നു കണ്ണുകളടച്ചു ആദ്യം ശ്വാസം പൂർണ്ണമായി പുറത്തു വിടുക. അതിനു ശേഷം; തള്ള വിരൽ കൊണ്ട് മൂക്കിന്റെ വലത്തെ ദ്വാരം അടച്ചു പിടിച്ചുകൊണ്ട്, ഇടത്തെ ദ്വാരത്തിക്കൂടി പതുക്കെ ശ്വാസം ഉള്ളിലേയ്ക്ക് വലിക്കുക. എന്നിട്ട്, മോതിര വിരൽകൊണ്ട് ഇടത്തെ ദ്വാരം അടച്ചു പിടിച്ചിട്ട് , വലത്തേ ദ്വാരത്തിൽ കൂടി ശ്വാസം പതുക്കെ പുറത്തേയ്ക്കു വിടുക. അതിനു ശേഷം; മൂക്കിന്റെ വലത്തേ ദ്വാരത്തിൽക്കൂടിത്തന്നെ ശ്വാസം ഉള്ളിലേയ്ക്കെടുക്കുക പിന്നീട് തള്ള വിരൽകൊണ്ട് വലത്തേ ദ്വാരം അടച്ചു പിടിച്ചിട്ട് ഇടത്തെ ദ്വാരത്തിൽക്കൂടി പുറത്തേയ്ക്കു വിടുക. ഇതാണ് ഒരു റൗണ്ട്. ഇങ്ങനെ പത്ത് റൗണ്ടെങ്കിലും ചെയ്യണം. തുടർച്ചയായ പരിശീലനത്തിലൂടെ ഇത് ക്രമമായി വർദ്ധിപ്പിച്ച് ഇരുപതു റൗണ്ട് വരെ ആക്കാൻ സാധിക്കും. ഒരു റൗണ്ടിന് ഏകദേശം ഇരുപതു സെക്കൻഡ് വരെ സമയമെടുക്കും.ശ്വാസം ഉള്ളിലേക്കെടുത്ത് ശേഷം പിടിച്ചു നിർത്തേണ്ടതില്ല. വളരെ ആയാസ രഹിതമായി വേണം ഇത് പരിശീലിക്കാൻ. കുറഞ്ഞത് 3 മാസമെങ്കിലും തുടർച്ചയായി പരിശീലിക്കണം. ശ്വാസകോശത്തെയും, നാഡികളെയും, ഹൃദയത്തെയും, വയറിനെയും ശുദ്ധീകരിക്കാൻ ഇത് സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അകറ്റാനും ഹൃദയമിടിപ്പ് സാധാരണ ഗതിയിൽ നിലനിർത്താനും ഇത് സഹായിക്കുന്നു. ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചെടുക്കുന്നതിനെ ‘പൂരകം’ എന്നാണു പറയുന്നത്. ഉള്ളിൽ ശ്വാസത്തെ നിലനിർത്തുന്നതിന് ‘കുംഭകം’ എന്നും ശ്വാസം പുറത്തേയ്ക്കു വിടുന്നതിനെ ‘രേചകം’ എന്നും പറയുന്നു. ### 3. മാനസികാരോഗ്യവും ആത്മീയതയും ഇതുകൂടാതെ ആത്മീയത, അല്ലെങ്കിൽ ഏതെങ്കിലും മതത്തിലുള്ള ഉയർന്ന വിശ്വാസവും എന്നിവ രണ്ടും ഒരു വ്യക്തിയെ മാനസിക സംഘർഷങ്ങളിൽ നിന്നും കരകയറാൻ സഹായിക്കും. ഇത്തരക്കാർക്ക് അമിതമായി ഭയവും മറ്റ് വികാരങ്ങളും അനുഭവപ്പെടുമ്പോൾ അവർ അവരുടെ വിശ്വാസങ്ങളിലേക്കും ചിന്തകളിലേക്കും തിരിയുകയും അതിൽ നിന്ന് സ്വയമേ ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നു. ദൈനംദിന വെല്ലുവിളികളെ നേരിടാൻ മതപരമായ കാര്യങ്ങളിലേക്ക് തിരിയുന്നത് ആരോഗ്യ സൂചകമായ ഒരു പ്രവർത്തിയാണെന്ന് വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇതിനെല്ലാമുപരി, ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടർന്നുകൊണ്ട് ആവശ്യമായ വൈദ്യ സഹായം തേടുന്നതും ഉൽക്കണ്ഠ അകറ്റിക്കൊണ്ട് പൂർണ്ണമായ വീണ്ടെടുക്കലിന് നിങ്ങളെ സഹായിക്കും. ഒരു നല്ല മാനസികാരോഗ്യ വിദഗ്ദ്ധന് ഇക്കാര്യത്തിൽ നിങ്ങളെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കാൻ കഴിയും. ഇത്തരം അവസരങ്ങളിൽ അവർ നിങ്ങൾക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ആവശ്യമെങ്കിൽ നിങ്ങളുടെ മാനസികാരോഗ്യത്തിന് ഗുണം നൽകുന്ന ഒരു കോഴ്സ് തയ്യാറാക്കുകയും ചെയ്യും. സമ്മർദ്ദവും പിരിമുറുക്കവും കുറയ്ക്കാൻ സൗണ്ട് തെറാപ്പി ഉപയോഗിക്കാം. സൗണ്ട് തെറാപ്പി ഒരു പുരാതന സമ്പ്രദായമാണ്, അത് ഇപ്പോൾ വീണ്ടും പ്രചാരത്തിലാവുന്നുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താൻ ഇത് രോഗശാന്തി പകരുന്ന ശബ്ദങ്ങൾ ഉപയോഗിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുത്താനും വിഷാദരോഗം പോലുള്ള നിരവധി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇതിന് കഴിയും. പ്രകൃതി ശബ്ദങ്ങളും സംഗീതവും കേൾക്കുന്നത് മുതൽ മന്ത്രം ആലപിക്കുകയും പരിശീലനം ലഭിച്ച ഒരു വിദഗ്ദ്ധ പരിശീലകനെ സന്ദർശിക്കുന്നതും ഉൾപ്പെടെ ചെയ്യുന്നതിലൂടെ സൗണ്ട് തെറാപ്പി നിങ്ങളെ സഹായിക്കും. ### 4. പ്രകൃതിയിൽ നിന്നുള്ള ശബ്ദങ്ങൾ നമ്മുടെ മാനസികാരോഗ്യ കാര്യത്തിൽ പ്രകൃതി ഒരു പ്രധാന പങ്ക് വഹിക്കുന്നു. 80-കളിൽ, ജാപ്പനീസ് ഗവേഷകർ ഏകദേശം 40 മിനിറ്റ് പ്രകൃതിയിൽ ചെലവഴിക്കുന്നതിന്റെ രോഗശാന്തി ഗുണങ്ങൾ കണ്ടെത്തിയിരുന്നു. ഇത് ആളുകൾ കൂടുതൽ സമയം പുറത്ത് ചിലവഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചും വെളിച്ചം വീശി. മാനസിക സമ്മർദ്ദം കുറയ്ക്കാനും ശാന്തതയും വിശ്രമവും നൽകാനും നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രകൃതിയുടെ ശബ്ദങ്ങൾ സഹായിക്കും. നദി ഒഴുകുന്ന ശബ്ദമോ, കിളികളുടെ ശബ്ദമോ എല്ലാം ഇങ്ങനെ സഹായിക്കുന്ന കാര്യങ്ങളാണ്. ചിലർക്ക് വലിയ ആശ്വാസം പകരുന്ന ഒന്നാണ് മഴയുടെ ശബ്ദം. മൈൻഡ്ഫുൾനെസ് ആപ്പുകൾ വഴി കൃത്രിമ പ്രകൃതി ശബ്ദങ്ങൾ കേൾക്കുകയുംചെയ്യാം. പ്രത്യേക വാക്യങ്ങൾ ജപിക്കുക, ഭക്തി മന്ത്രങ്ങൾ ആലപിക്കുക എന്നിവ പല മതങ്ങളുടെയും അടിസ്ഥാന പ്രാർത്ഥനാ രീതിയാണ്. ദൈവികതയിലേക്ക് നമ്മെ അടുപ്പിക്കാൻ വേണ്ടി മാത്രമായി രൂപപ്പെട്ടത് എന്ന് ആദ്യം കരുതിയ ഈ രീതിക്ക് നിരവധി മാനസികാരോഗ്യ ഗുണങ്ങളും ഉണ്ട്. സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും വിഷാദം ലഘൂകരിക്കാനും ഇതിന് കഴിയും. അതിനാൽ, നിങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസിയല്ലെങ്കിലും, നിങ്ങൾക്ക് അപ്പോഴും ദീർഘനിശ്വാസമെടുത്ത് നിങ്ങൾ ആഗ്രഹിക്കുന്ന മന്ത്രമോ ജപമോ പോലുള്ള വാക്യങ്ങളും വാക്കുകളും ഉച്ചരിക്കാം. ### 5. സംഗീതോപകരണങ്ങൾ ഉപയോഗിക്കുക <br/>  <br/> സിങ്ങിംഗ് ബൗൾ, ടിബറ്റൻ ഗോങ്ങുകൾ, ട്യൂണിംഗ് ഫോർക്കുകൾ, ഡ്രമ്മുകൾ എന്നിവ ഉപയോഗിച്ച് ശബ്ദങ്ങൾ സൃഷ്ടിക്കുന്നതാണ് ആരോഗ്യപരമായ ഗുണങ്ങളുള്ള മറ്റൊരു പുരാതന രീതി. പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റ് ഈ ഉപകരണങ്ങൾ ഒരു പ്രത്യേക രീതിയിൽ ഉപയോഗിച്ച് ചില ശബ്ദങ്ങളും വൈബ്രേഷനുകളും സൃഷ്ടിക്കുന്നതിനായി നിങ്ങൾക്ക് ചുറ്റും സ്ഥാപിക്കുകയും ചെയ്യുന്നു. ഈ പ്രകമ്പനങ്ങൾ പിരിമുറുക്കം നീക്കുകയും ഉത്കണ്ഠയും വിഷാദവും കുറയ്ക്കുകയും ആത്മീയ ക്ഷേമം വർദ്ധിപ്പിക്കുകയും ചെയ്യുന്നു ### 6. സംഗീതം കേള്‍ക്കാം മാനസിക പിരിമുറുക്കം കുറയ്ക്കാൻ സംഗീതത്തിനാകുമെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ. മനസ്സ് സംഗീത സാന്ദ്രമാക്കുന്ന മ്യൂസിക്കൽ ഇൻസ്ട്രുമെന്റുകൾ, മനസിന് ആശ്വാസം നൽകുന്ന പാട്ടുകൾ എന്നിവയെല്ലാം സമ്മർദ്ദം കുറയ്ക്കാൻ മികച്ച പരിഹാരങ്ങളാണ്. എന്നിരുന്നാലും ദുഃഖസാന്ദ്രമായ പാട്ടുകൾ മാത്രം തിരഞ്ഞെടുത്ത് മനസിന്റെ അവസ്ഥ കൂടുതൽ വഷളാക്കരുത്. ### 7. മെഡിറ്റേഷൻ ചെയുക മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മികച്ച മാർഗ്ഗമാണ് മെഡിറ്റേഷൻ. നല്ല ഉറക്കം ലഭിക്കാനും മെഡിറ്റേഷൻ സഹായിക്കുന്നു. ദിവസവും മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത രീതിയിലുള്ള മാനസിക സമ്മർദ്ദമാണ് കൊവിഡ് കാലം മിക്ക ആളുകൾക്കും നൽകിയത്. ഇത്തരത്തിലുള്ള സമ്മർദ്ദത്തിൽ നിന്നും പിരിമുറുക്കത്തിൽ നിന്നുമെല്ലാം കരകയറാൻ പലരെയും സഹായിച്ചത് ധ്യാനം അഥവാ മെഡിറ്റേഷൻ (Meditation) ആണ്. അമിത സമ്മർദ്ദവും മാനസിക സമ്മർദ്ദവും ഉത്കണ്ഠയുമെല്ലാം ദിനംപ്രതിയെന്നോണം നേരിടുന്ന ആളാണ് നിങ്ങളെങ്കിൽ തീർച്ചയായും ദിവസവും ഒരല്പനേരം മെഡിറ്റേഷൻ ശീലിക്കാൻ സമയം കണ്ടെത്തുക. ഹാർവാർഡ് സർവ്വകലാശാലയിൽ നടത്തിയ ഒരു പഠനം ഉൾപ്പെടെ പല പഠനങ്ങളും, ധ്യാനത്തിന് നിരവധി ശാരീരികമായ ഗുണങ്ങളുണ്ടെന്ന് തെളിയിച്ചിട്ടുണ്ട്. മസ്തിഷ്കത്തെ ഉത്തേജിപ്പിക്കുന്നത് മാത്രമല്ല, അതിനേക്കാൾ കൂടുതൽ ചെയ്യാൻ ധ്യാനത്തിന് കഴിയും. അത് നിങ്ങളുടെ രക്തസമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠയ്ക്കെതിരെ പോരാടാനും വേദനയെ ചെറുക്കാനുമെല്ലാം ഗുണകരമാണ്. എന്തുകൊണ്ട് മെഡിറ്റേഷൻ? എല്ലാ ദിവസവും കുറഞ്ഞത് 15 മിനിറ്റ് വീതം ധ്യാനിക്കുന്നത് മൊത്തത്തിൽ അവിശ്വസനീയമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കും. ധ്യാനം ശീലിക്കുന്നത് ദേഷ്യം കുറയ്ക്കാൻ സഹായിക്കുമെന്ന കാര്യം അറിയാമോ? മെഡിറ്റേഷൻ ചെയ്യുന്ന വ്യക്തിയിൽ ശാന്തമായും സമാധാനത്തോടെയും കാര്യങ്ങൾ നേരിടാനുള്ള കഴിവ് ഉണ്ടാകുന്നു. കൂടാതെ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവും കൈവരിക്കുന്നു. ധ്യാനം ഞാനെന്ന ഭാവം സൃഷ്ടിക്കുന്ന പ്രതിരോധത്തെ ലഘൂകരിക്കുന്നു. ഇത് ശാന്തത, വ്യക്തത, ക്ഷമ എന്നിവ വർദ്ധിപ്പിക്കുന്നു. മനസ്സാന്നിധ്യം കൈവിടാതിരിക്കാൻ - ധ്യാനം നിങ്ങളെ നല്ല മനസ്സാന്നിദ്ധ്യത്തോടെ ജീവിക്കാൻ സഹായിക്കുകയും ഉത്കണ്ഠയെ കൂടുതൽ ലഘൂകരിച്ചുകൊണ്ട് ഈ നിമിഷത്തിൽ ജീവിക്കാൻ നിങ്ങളെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ബോധപൂർവമായ ജീവിതമാണ് നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകുന്നത്, നിങ്ങളുടെ ദൈനംദിന ഊർജ്ജങ്ങൾ മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്. ### 8. ഓരോ കാര്യം ചെയ്യുമ്പോഴും ശ്രദ്ധ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. ഉദാഹരണത്തിന് നിങ്ങൾ പാത്രങ്ങൾ കഴുകുകയാണെങ്കിൽ, ആ നിമിഷം ആ പ്രവൃത്തിയിൽ ശ്രദ്ധിക്കുക. അല്ലാതെ, പാത്രം കഴുകുമ്പോൾ മനസ്സ് മറ്റെവിടെയെങ്കിലുമാണെങ്കിൽ നിങ്ങൾ ചെയ്യുന്ന പ്രവൃത്തി എന്ത് തന്നെയായാലും അത് കൂടുതൽ സങ്കീർണ്ണമായേക്കാം. മെഡിറ്റേഷൻ ശീലിക്കുന്നത് മനസിന് ശാന്തത നൽകാനും മനസിനെ ചെയ്യുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സമ്മർദ്ദം കുറയ്ക്കാൻ - സമ്മർദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കിൽ നാം പോലും അറിയാതെ ചിന്തകൾ പിടിവിട്ട് പോകും. മെഡിറ്റേഷൻ ചെയ്യുമ്പോൾ സമ്മർദ്ദം ഉണ്ടാകാൻ കാരണമാകുന്ന ഹോർമോണിന്റെ ഉത്പാദനം നിയന്ത്രിക്കപ്പെടുന്നു. ഏകാഗ്രത വർധിപ്പിക്കാൻ മെഡിറ്റെഷൻ ശീലിക്കുന്നതിന്റെ പ്രധാന ഗുണം ഏകാഗ്രത വളർത്തിയെടുക്കാം എന്നതാണ്. ഇതോടൊപ്പം ശ്രദ്ധ മെച്ചപ്പെടുത്താനും മെഡിറ്റേഷൻ സഹായിക്കുന്നു. നല്ല ഉറക്കത്തിന് ഉറക്ക പ്രശ്നങ്ങളുണ്ടോ? എങ്കിൽ ധ്യാനം പതിവാക്കി നോക്കൂ... സമ്മർദ്ദവും ഉൽക്കണ്ഠയുമെല്ലാം ഉറക്കത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ മെഡിറ്റേഷൻ ചെയ്യുന്നത് വഴി ഈ പ്രശ്നങ്ങൾ കുറയുകയും നന്നായി ഉറങ്ങാൻ സാധിക്കുകയും ചെയ്യും. ശ്വസന പ്രശ്നങ്ങൾക്ക് പരിഹാരം ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും മെഡിറ്റേഷൻ പരിഹാരമാണ്. ശ്വസന രീതി മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സമൂഹത്തില്‍ അടിയന്തിര ശ്രദ്ധ പതിയേണ്ട മറ്റൊരു മേഖലയാണ് കുട്ടികളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത. കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങള്‍, കുടുംബങ്ങളിലെ അന്തഃഛിദ്രം, മാതാപിതാക്കളില്‍ നിന്നുമുണ്ടാകുന്ന സമ്മര്‍ദ്ധങ്ങള്‍, അവഗണന, ഒറ്റപ്പെടലുകള്‍, അമിത ലാളിന, അമിത നിയന്ത്രണം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിങ്ങനെയുള്ള പലകാരണങ്ങളും കുട്ടികളില്‍ മാനസിക സമ്മര്‍ദ്ധത്തിനു കാരണമായിട്ടുണ്ട്. കോവിഡിനോടനുബന്ധിച്ച് ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ ഒതുങ്ങേണ്ടിവന്നതും, കൂട്ടുകാരെ കണ്ടുമുട്ടുവാനുള്ള അവസരങ്ങള്‍ ഇല്ലാത്തതും, പുറത്തുപോകുവാനോ ഇടപഴകുവാനോ സാധിക്കാതെ വന്നതും സ്പോര്‍ട്സ്, ആര്‍ട്സ് ഉള്‍പ്പെടെ വിനോദങ്ങള്‍ ഇല്ലാതായതും കുട്ടികളിലെ മാനസിക സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു. പൊതുവെ മാനസിക സംഘര്‍ഷമുള്ള മാതാപിതാക്കള്‍ കുട്ടികളോട് തെറ്റായി രീതിയില്‍ ഇടപെടുന്നത് കുട്ടികളേയും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ### 9. മാതാപിതാക്കള്‍ കുട്ടികളോട് കൂടുതല്‍ അടുത്തിടപഴകുക എന്തും തുറന്ന് പറയുവാനുള്ള സ്വാതന്ത്ര്യം നല്‍കുക, സന്തോഷകരമായ കുടുംബാന്തരീക്ഷം സൃഷ്ടിക്കുക, കുട്ടികളുമായി കൂടുതല്‍ സമയം ചില വഴിക്കുക, അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുക. തെറ്റുകള്‍ സംഭവിച്ചാല്‍ കുറ്റപ്പെടുത്താതെ കാര്യകാരണ സഹിതം പറഞ്ഞു മനസ്സിലാക്കുക, സ്വയം ചിന്തിച്ച് തിരുത്താന്‍ അനുവദിക്കുക. വീട്ടിലെ ജോലികളില്‍ പങ്കാളികളാക്കുക. പൊതുകാര്യ.ങ്ങള് ചര്‍ച്ച ചെയ്യുക. കല സാഹിത്യം സ്പോര്‍ട്സ് തുടങ്ങിയ മേഖലയില്‍ അവരുടെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. യോഗ, ധ്യാനം, പ്രാണായാമം, പ്രാര്‍ത്ഥന, ഉല്ലാസ യാത്ര, ഗാര്‍ഡനിംഗ് തുടങ്ങിയവയില്‍ മക്കളെകൂടി പങ്കാളികളാക്കുക. വിഷാദം, അമിതകോപം, ഒറ്റത്തിരിഞ്ഞിരിക്കല്, അസ്വാഭാവിക പെരുമാറ്റങ്ങള്‍ ദര്‍ശിച്ചാല്‍ ആത്മ സംയമനത്തോടെ ഇടപെടുകയും ആവശ്യമങ്കില്‍ വിദഗ്ധ സഹായം തേടുകയും ചെയ്യുക. ആരോഗ്യം എന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല അര്‍ത്ഥം. ഒരു വ്യക്തിയുടെ ശാരീരികവും മാനേസികവും സാമൂഹികവുമായ എല്ലാ കഴിവുകളും പൂര്‍ണ്ണ വികാസത്തിലെത്തുകയും മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് തൃപ്തികരമായും കാര്യരക്ഷമമായും പൊരുത്തപ്പെടാന്‍ കഴിയുന്ന അവസ്ഥ എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചനം. അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ച് തിരുത്തി ഉല്‍സാഹത്തോടെ മുന്നോട്ട് പോകുക, എല്ലാ നിഷേധാത്മക വികാരങ്ങളേയും അകറ്റി സ്നേഹം, സഹാനുഭൂതി, സഹിഷ്ണുത, സന്തോഷം, ശുഭാപ്തിവിശ്വാസം തുടങ്ങിയവ സ്വീകരിക്കുക. അനാരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ ഉപേക്ഷിക്കുക (ജംഗ് ഫുഡ്). മാനസികമായ അച്ചടക്കവും ആത്മമനിയന്ത്രണവും കൈവരിക്കുക.
എഫെക്ട് ഓഫ് ഡിജിറ്റൽ കൺടെന്റ് ഓൺ മെന്റൽ ഹെൽത്ത്
നിത്യജീവിതത്തിൽ നാം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു മേഖലയാണ് സാമൂഹികമാധ്യമങ്ങൾ. മുൻകാലങ്ങളെ അപേക്ഷിച്ച് പരസ്പരം പങ്കുവെക്കലുകളും ആശയകൈമാറ്റവും ഇന്ന് വിരൽത്തുമ്പിലൂടെ സാധ്യമാണ്. ആളുകൾ തമ്മിൽ നല്ല ബന്ധം സ്ഥാപിക്കുന്നതിനും അവർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നതിനുമുള്ള നല്ല വേദിയായിട്ടാണ് സാമൂഹികമാധ്യമങ്ങൾ വിലയിരുത്തപ്പെടുന്നത്. ഒരു പരിധിവരെ നമ്മുടെ പ്രശ്നങ്ങൾക്കും ഉത്കണ്ഠകൾക്കും സാമൂഹികമാധ്യമങ്ങൾ പരിഹാരം കാണുന്നുണ്ട് എന്നത് ശരിതന്നെ . പക്ഷെ, മറുപുറം വായിക്കുകയാണെങ്കിൽ ഇവയുടെയൊക്കെ കടന്നുകയറ്റം നമ്മുടെ മാനസികാരോഗ്യത്തെ എങ്ങനെയല്ലാം ബാധിക്കുന്നുണ്ടെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. <br/>  <br/> ## സാമൂഹികമാധ്യമങ്ങൾ മാനസികസമ്മർദ്ദങ്ങൾക്ക് കാരണമാകുന്നു ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ട്വിറ്റർ പോലുള്ള മാധ്യമങ്ങൾ ആണ് ഇന്നത്തെ തലമുറയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. ഒരു വീഡിയോ കാണുമ്പോൾ അല്ലെങ്കിൽ പോസ്റ്റ് വായിക്കുമ്പോൾ അതിലെ ഉള്ളടക്കത്തെ മനസിലാക്കാൻ നാം ശ്രമിക്കും. ഓരോ മനുഷ്യരുടെയും ഈ കഴിവ് വ്യത്യസ്തമാണ്. ഇതിനെയാണ് ഉള്ളടക്ക ഉപഭോഗം (content intake) എന്ന് പറയുന്നത്. നാം കാണുന്നതെന്തും നമ്മുടെ ജീവിതവുമായി ബന്ധപ്പെടുത്താൻ ശ്രമിക്കും. ഇതിന്റെ ഫലമായി നമ്മുടെ ഉള്ളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ചെറുതൊന്നുമല്ല. സ്വയം അവലോകനവും കുറ്റപ്പെടുത്തലുകളും മാത്രമായിരിക്കും പിന്നീട് അങ്ങോട്ട് നമ്മുടെ ഉള്ളിൽ നടക്കുന്നത്. നവമാധ്യമങ്ങൾക്ക് യഥാർത്ഥ ജീവിതവുമായി ബന്ധമില്ലെന്ന് അറിവുളളതാണെങ്കിൽ കൂടിയും നമ്മുടെ ഉള്ളിൽ സ്വന്തം ജീവിതസാഹചര്യങ്ങളെ താരതമ്യം ചെയ്യാനുള്ള ഒരു പ്രവണത വരും. ഇരുത്തം വന്ന ഭാഷ, പലതരത്തിലുള്ള എഡിറ്റിംഗ് എന്നിവയൊന്നും ഈ മാധ്യമങ്ങൾക്കില്ല. അതിനാൽ ആർക്കും എവിടെയും കേറി അഭിപ്രായം പറയാനും ഇടപെടാനും സാമൂഹികമാധ്യമങ്ങളിൽ സാധ്യമാണ്. എല്ലാ രീതിയിലുമുള്ള അഭിപ്രായങ്ങളും ഒരു പോസ്റ്റിന് താഴെ വായിക്കാൻ കഴിയും. വീഡിയോ അല്ലെങ്കിൽ പോസ്റ്റ് പങ്കുവെച്ചവന്റെ സ്വകാര്യതകളിലേക്ക് ഉള്ള ഒരു എത്തിനോട്ടം കൂടിയാണ് ഇവിടെ സംഭവിക്കുന്നത്. തെറ്റായ ഭാഷാ പ്രയോഗത്തിലൂടെ പോസ്റ്റ് പങ്കുവെച്ച വ്യക്തിക്കും നേരത്തെ പറഞ്ഞ പോലുള്ള മാനസിക പിരിമുറുക്കം അനുഭവപ്പെടാം. സാമൂഹിക മാധ്യമങ്ങളുടെ ഉപയോക്താക്കളിൽ പത്തു ശതമാനം ആൾക്കാരും പലതരം ഭീഷണികൾക്കും(cyberbullying) മറ്റ് തരത്തിലുള്ള കുറ്റകരമായ അഭിപ്രായങ്ങൾക്കും(offensive comments) ഇരകളാണെന്ന് ഒട്ടനവധി പഠനങ്ങൾ രേഖപെടുത്തുന്നുണ്ട്.അത് ആ വ്യക്തിയുടെ ഉള്ളിൽ ഉണങ്ങാത്ത മുറിവ് ആയി തന്നെ ശേഷിക്കും. <br/>  <br/> സാമൂഹിക മാധ്യമങ്ങളിൽ അനിയന്ത്രിതമായി പല സെൽഫികളും സ്റ്റാറ്റസുകളും പോസ്റ്റ് ചെയ്യുന്നവർ യഥാർത്ഥ ലോകത്തിൽ നിന്ന് എത്രമാത്രം മാറി നിൽക്കുന്നവരാണെന്നും എത്രമാത്രം സ്വയം കേന്ദ്രീകൃത ജീവിതമാണ് നയിക്കുന്നത് എന്നും സ്വയംവിലയിരുത്തുന്നത് നല്ലതായിരിക്കും. മനുഷ്യൻ സമൂഹജീവിയാണ്.അതിനാൽ തന്നെ പരസ്പരം കണ്ടുകൊണ്ടുള്ള ആരോഗ്യകരമായ ബന്ധം സ്ഥാപിക്കപ്പെടേണ്ടതാണ്. അതില്ലാത്ത പക്ഷം ആരും ആരുടെയും പ്രശ്നങ്ങളെ മനസിലാക്കുന്നില്ല. ഇന്നത്തെ കാലത്ത് മാനസിക പിരിമുറുക്കം, ഉറക്കമില്ലായ്മ, ഉത്കണ്ഠ തുടങ്ങിയ പല രോഗങ്ങൾക്കുമുള്ള യഥാർത്ഥ കാരണം മനുഷ്യർ പരസ്പരം മുഖത്തു നോക്കി സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെയാണ്. എല്ലാം സാമൂഹിക മാധ്യമങ്ങളുടെ മറ പറ്റിയാണ്. നാം കൂടുതൽ സമയം ഇത്തരം മാധ്യമങ്ങളിൽ ചിലവഴിക്കുന്നു എന്നത് സത്യം തന്നെ. പക്ഷെ നമ്മുടെ ഒക്കെ ഉള്ളിൽ എവിടെയോ ഒരു ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട് എന്നതാണ് മറ്റൊരു വസ്തുത. അമിതമായ ആസക്തി ഇന്ന് കണ്ടു വരുന്ന മറ്റൊരു വലിയ പ്രശ്നമാണ്. കൂടുതൽ സമയവും സാമൂഹിക മാധ്യമങ്ങളുടെ ലോകത്തു ചിലവഴിക്കാൻ താല്പര്യപെടുന്നവരാണ് നമ്മളിൽ അധികംപേരും. അതിനാൽ, മറ്റൊന്നിലും താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയ ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. നമ്മെ നിയന്ത്രിക്കുന്നത് നാം തന്നെ ആവണം.അല്ലെങ്കിൽ ഇതെല്ലാം ചെന്ന് അവസാനിക്കുന്നത് വലിയൊരു തകർച്ചയിലേക്കായിരിക്കും. ## സാമൂഹികമാധ്യമങ്ങളുടെ സമ്മർദ്ദങ്ങൾ നിങ്ങളിൽ എങ്ങനെ പ്രകടമാകുന്നു? ഇത് സ്മാർട്ഫോണുകളുടെയും സാങ്കേതികവിദ്യയുടെയും കാലമാണ്. സാമൂഹിക മാധ്യമങ്ങളുടെ ഭാഗമാവാതെ ജീവിക്കുക എന്നത് വെല്ലുവിളി നേരിടുന്ന ഒരു കാര്യം തന്നെയാണ്. യഥാർത്ഥജീവിതത്തിലെ കൂട്ടുകെട്ടുകളേക്കാൾ മിഥ്യാലോകത്തെ കൂട്ടുകെട്ടിന് പ്രാധാന്യം നൽകുന്നവരുണ്ട്. ദിവസവും കാണുന്നവരാണെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിലൂടെ സംസാരിക്കാൻ ഇഷ്ടപെടുന്നവരാണ് അധികവും. നമ്മുടെ യഥാർത്ഥ ചിന്തകളെ അവർക്ക് ഒരിക്കലും മനസിലാക്കാൻ സാധിക്കില്ല എന്ന ഒരു മുൻവിചാരം ഉള്ളത് കൊണ്ടാണത്. നിങ്ങളിലെ മാധ്യമഉപയോഗത്തിന്റെ നിലവാരം മനസിലാക്കാൻ നിങ്ങളുടെ ഒരു ദിവസം എടുത്താൽ മതി. ഉദാഹരണത്തിന്, ഒരു വ്യക്തി അമിതമായി ഫോണിൽ തന്നെ സമയം ചിലവഴിക്കുക( ആവശ്യങ്ങൾ പലതുമുണ്ടാവും). പക്ഷെ അനാവശ്യമായി സോഷ്യൽ മീഡിയയിൽ കയറി ഇറങ്ങുന്നുണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. ഇത് കൂടാതെ മറ്റുപല ലക്ഷണങ്ങളും നിങ്ങളുടെ മാനസികസമ്മർദ്ദത്തെ കാണിക്കുന്നതാണ്. വളരെ വലിയ സുഹൃത് വലയങ്ങളുള്ള, സാമൂഹിക മാധ്യമങ്ങളിൽ സജീവമായ വ്യക്തികൾ ചിലപ്പോഴെങ്കിലും ഒരുപാട് പേരെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടാം. ഇതും ഒരുപക്ഷെ മാനസിക സമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. <br/>  <br/> ### ഏകാഗ്രത നഷ്ടപ്പെടുക (Lack of Focus) നോട്ടിഫിക്കേഷൻ, കമന്റ്, ലൈക് ഇതിലെല്ലാം അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥ ചിലപ്പോഴെങ്കിലും നമുക്ക് ഒക്കെ ഉണ്ടാവാറുണ്ട്.പക്ഷെ ഒരു പരിധിക്കപ്പുറം ഇതിനോട് ആസക്തി കാണിച്ചാൽ അത് നമ്മുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും.കുട്ടികൾക്ക് പഠനത്തിലും മുതിർന്നവർക്ക് ജോലിയിലും ഏകാഗ്രത കിട്ടാത്ത അവസ്ഥ ഇന്ന് കണ്ടു വരുന്നു. ### സ്വഭാവരീതിയിലെ മാറ്റങ്ങൾ (Behavioral Change) ഒന്നിനോടും താല്പര്യമില്ലായ്മ അനുഭവപ്പെടുക. അതേസമയം സാങ്കേതികജീവിതം നയിക്കുന്നതിൽ താല്പര്യം കാണിക്കുന്നു. ഈ പ്രവണത നമ്മുടെ ചുറ്റുപാടിനെ അറിഞ്ഞു വളരുന്നതിന് തടസ്സമാകും. ഒരു പ്രശ്നം വന്നാൽ പരിഹാരം കണ്ടെത്താൻ സ്വയം പ്രാപ്തരാകാത്തവരായി അവർ മാറും. ### ഉത്കണ്ഠ (Anxiety) ഉത്കണ്ഠ മനുഷ്യരിൽ സ്വാഭാവികമായ ഒരു അവസ്ഥയാണ്. എങ്കിലും ചില സാഹചര്യത്തിൽ അത് നിയന്ത്രണം വിടാറുണ്ട് എന്നതാണ് സത്യം. അതൊരു പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഉണ്ടാവുന്ന അമിതമായ ആകുലത ആവാം. തന്നെ മോശം രീതിയിൽ ചിത്രീകരിക്കുമോ, മറ്റുള്ളവർ തന്നെ പറ്റി എന്ത് വിചാരിക്കും എന്ന ഭയം, ഇവയെല്ലാമാണ് കൂടുതൽ ആളുകളുടേയും ഉത്കണ്ഠക്ക് കാരണം. ### ഉറക്കമില്ലായ്മ (Lack of Sleep) ഇത് മറ്റൊരു ലക്ഷണമാണ്. പോസ്റ്റുകളുടെ റീച്, കമന്റ് ഒക്കെ ഒരാളുടെ ഉറക്കത്തെ നിർണയിക്കുന്ന അവസ്ഥ. മറ്റുള്ളവരുടെ സ്റ്റാറ്റസിൽ കാണുന്ന സ്ഥലങ്ങൾ അവർക്ക് കിട്ടിയ നല്ല നല്ല കാര്യങ്ങൾ, തന്റെ ജീവിതത്തിൽ തനിക്കും കിട്ടാതെന്ത് എന്ന അമിതമായ ചിന്തയും ഇന്ന് ഒരുപാട് പേരുടെ ഉറക്കം കെടുത്തുന്നുണ്ട്. ## സമ്മർദ്ദങ്ങളിൽ നിന്നും നല്ലൊരു ജീവിതത്തിലേക്ക് തിരിച്ചു വരാം സാമൂഹിക മാധ്യമങ്ങളെ പൂർണമായി വർജിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ സാധ്യമല്ല. പക്ഷെ, എപ്പോഴും ഒരു സ്വയം കരുതൽ നല്ലതാണ്.യഥാർത്ഥ ജീവിതം സാങ്കേതികവിദ്യയുടെ ലോകത്തിൽ നിന്നും വ്യത്യസ്തമാണെന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പലർക്കും ഒരു നിമിഷത്തെ ചിന്തകൊണ്ടൊന്നും സാമൂഹിക മാധ്യമങ്ങളുടെ ആസക്തിയിൽ നിന്ന് പിന്തിരിഞ്ഞു പോരാൻ പറ്റാറില്ല. അങ്ങനെ ഒന്ന് നിങ്ങൾക്ക് സാധ്യമാണെങ്കിൽ വളരേ നല്ലതാണ്. ഇവയിൽ നിന്ന് താത്കാലിക ഇടവേള എടുക്കുന്നവരുണ്ട്. എത്ര തന്നെ ആയാലും പൂർണമായി സാമൂഹിക മാധ്യമങ്ങളിൽ നിന്നു പിന്തിരിഞ്ഞോടാൻ നമുക്ക് സാധിക്കില്ല. വീണ്ടും വീണ്ടും ഫോൺ എടുക്കാനും പുതിയ കാര്യങ്ങൾ അറിയാനും നമുക്ക് ഒരു പ്രവണതയുണ്ട്. തികച്ചും മനുഷ്യസഹജം! എങ്കിലും നമുക്ക് ചില കാര്യങ്ങൾ ചെയ്ത് നോക്കാം : - ഒരു ദിവസം എത്ര സമയം നമ്മൾ സാമൂഹിക മാധ്യമങ്ങളിൽ ചിലവഴിക്കുന്നുണ്ട് എന്നതാണ് ആദ്യം കണ്ടെത്തേണ്ടത്. ഇന്നത്തെ കാലത്ത് പലവിധ ട്രാക്കിങ് സിസ്റ്റം ലഭ്യമാണ്. സ്ക്രീൻ ടൈം ലിമിറ്റും പല സോഷ്യൽ മീഡിയ ആപ്പുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ചെയ്തതിന് ശേഷം ഒരു കൃത്യമായ സമയപരിധി നിർണയിക്കുന്നത് നല്ലതായിരിക്കും. - മറ്റുള്ളവർ നല്ല നിമിഷങ്ങളെ മാത്രമേ പങ്കുവെക്കുന്നൊള്ളൂ എന്ന തിരിച്ചറിവ് നമ്മളിൽ ഉണ്ടാക്കി എടുക്കണം.നാം കടന്നു പോകുന്ന പല അനുഭവങ്ങളും കഷ്ടപ്പാടുകളും അവർക്കും ഉണ്ട്. ഒരു നല്ല കുന്നും മലയും നിറഞ്ഞ ചിത്രം കണ്ടാൽ അതിന്റെ പിന്നിൽ ആ കാഴ്ച കാണാൻ അത്ര ദൂരം സഞ്ചരിച്ച ഒരു മനുഷ്യന്റെ കഷ്ടപ്പാടുണ്ട് എന്ന് ചിന്തിച്ചാൽ മാത്രം മതി. - സ്ക്രീനിലൂടെ സ്ക്രോൾ ചെയ്ത് പോകുമ്പോൾ നമ്മുടെ തന്നെ വിചാരങ്ങളെ പറ്റി ഒന്ന് സ്വയം വിലയിരുത്തുന്നത് നല്ലതായിരിക്കും.നമ്മളിൽ നിന്ന് തന്നെയാണ് മാറ്റം കണ്ടു തുടങ്ങേണ്ടത്. - ഒരു വാർത്തയുടെ സത്യാവസ്ഥ അറിയാൻ വിശ്വാസപരമായ സൈറ്റുകളിൽ മാത്രം കയറുക. അനാവശ്യ ചർച്ചകളും അഭിപ്രായങ്ങളും ഉള്ളടക്കങ്ങളും നമുക്ക് മാനസിക സംഘർഷങ്ങൾ ഉണ്ടാക്കിയേക്കാം. - ഒരു മണിക്കൂറിൽ എത്ര തവണ ഫോണിലേക്ക് എത്തി നോക്കുന്നുണ്ട് എന്നത് നമ്മൾ തന്നെ വിലയിരുത്തണം. - നിത്യജീവിതത്തിൽ വളരെ അധികം തിരക്കുള്ള സമയങ്ങളിൽ അല്ലെങ്കിൽ ഏകാഗ്രത വേണ്ട നിമിഷങ്ങളിൽ കഴിവതും ഫോൺ ഉപയോഗിക്കാതിരിക്കുക. അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് വെക്കാം. - കിടക്കുന്ന സമയത്തും എഴുന്നേൽക്കുന്ന സമയത്തും ഫോൺ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. നല്ലൊരു അലാം ക്ലോക്ക് വാങ്ങിയാൽ സമയം എന്ന പ്രശ്നവും പരിഹരിക്കാം.
about us.
Our lives are increasingly driven by the kind of information we have access to. With the increased overflow of information, it is getting ever harder to find the right information. Katha brings you the most relevant information, news, and stories, right from your neighborhood to happenings all over the world. We refine to make it the most convenient for you and add sparkle with a tinge of positivity!