Short News.
അവസാന നിമിഷം വരെ ആവേശം; രണ്ടാം ടി-ട്വന്റിയിൽ ഇന്ത്യക്ക് ജയം
ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയം. ലഖ്നൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. ജയത്തോടെ ഇന്ത്യ പരമ്പര സമനിലയിലാക്കി. 100 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ അവസാന പന്ത് ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്. ബുധനാഴ്ച നടക്കുന്ന മൂന്നാം മത്സരം നിർണായകമാകും.
ഐഎസ്എൽ; നോര്‍ത്ത് ഈസ്റ്റിനെ പൂട്ടി, ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം
തുടർച്ചയായ തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിൽ വിജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് ഗോളുകൾ നേടിയത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി.
കാശ്മീർ സുരക്ഷിതമെങ്കിൽ അമിത് ഷാ ജമ്മുവിൽനിന്ന് ലാൽ ചൗക്കിലേക്ക് നടക്കാത്തതെന്ത്: രാഹുൽ
കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജമ്മു കശ്മീരിലെ ക്രമസമാധാന നില മെച്ചപ്പെട്ടിട്ടില്ല. ഇത് സുരക്ഷിതമാണെങ്കിൽ എന്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മുവിൽ നിന്ന് ലാൽ ചൗക്കിലേക്ക് യാത്ര ചെയ്യാത്തതെന്ന് രാഹുൽ ചോദിച്ചു.
ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ; എയർ ഇന്ത്യാ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി
ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി. 193 യാത്രക്കാരുമായി ഷാർജയിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 8.15 നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ്; കിരീടം ചൂടി ഇന്ത്യ
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടി. പോച്ചഫ് സ്ട്രൂമിലെ സെവൻസ് പാർക്കിൽ നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ കൗമാരക്കാർ കിരീടം നേടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ കന്നി ലോകകപ്പാണിത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ വെറും 68 റൺസിന് ഇന്ത്യ ഓൾ ഔട്ട് ആക്കിയിരുന്
'ചാണ'; സംവിധായകനായും പിന്നണിഗായകനായും ഭീമൻ രഘു
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഭീമൻ രഘു. ഭീമൻ രഘു തന്നെ സംവിധാനം ചെയ്യുന്ന 'ചാണ' എന്ന ചിത്രത്തിലൂടെ താരം ആദ്യമായി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ഭീമൻ രഘു ചിത്രത്തിൽ ഹൃദയസ്പർശിയായ ഒരു തമിഴ് ഗാനമാണ് ആലപിച്ചിട്ടുള്ളത്. ഭീമൻ രഘു തന്നെയാണ് ചാണയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.
വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു
ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് നടന്ന പൊതുപരിപാടിക്കിടെ മന്ത്രിക്ക് നെഞ്ചിൽ വെടിയേറ്റിരുന്നതിനെ തുടർന്ന് ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. പ്രതിയായ എഎസ്ഐ ഗോപാൽ ദാസിനെ അറസ്റ്റ് ചെയ്തു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കണം; ട്വീറ്റുമായി തരൂർ
mygov.in വെബ്സൈറ്റിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും പേരുകൾ തെറ്റായി എഴുതിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങിനായി സൈറ്റിൽ നൽകിയ പേരുകളിലാണ് പിശക് സംഭവിച്ചത്.
ഐഎസ്എൽ; ബ്ലാസ്റ്റേഴ്സ് ടീമിൽ വീണ്ടും നിർണായക മാറ്റം വരുത്തി ഇവാൻ
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടുമ്പോൾ ടീമിൽ നിർണായക മാറ്റങ്ങൾ. ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ ഇന്ന് കളിക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട മാറ്റം. വിങ്ങർ റോളിൽ കെപി രാഹുലും ബ്രൈസ് മിറാൻഡയുമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. ഹർമൻജോത് ഖബ്രയും ജെസ്സൽ കാർനെയ്റോയും പിൻ നിരയിൽ തിരിച്ചെത്തി.
കുക്കിനെ കണ്ടെത്താനാകാതെ കുഴങ്ങി ക്രിസ്റ്റ്യാനോയും പങ്കാളി ജോർജീനയും
പോർച്ചുഗലിന്റെ മിന്നും താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ അടുത്താണ് താരം സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിൽ അംഗമായത്. എന്നാൽ ഇവിടെ സ്വന്തം പാചകക്കാരനെ കണ്ടെത്താനാവാതെ കുഴങ്ങിയിരിക്കുകയാണ് താരം. പ്രതിമാസം 4,500 പൗണ്ട് (ഏകദേശം 4.52 ലക്ഷം രൂപ) ശമ്പളം നല്കാൻ റൊണാൾഡോ തയ്യാറാണെങ്കിലും ഇത് വരെ കുക്കിനെ കണ്ടെത്താനായിട്ടില്ല.
ഓസ്ട്രേലിയൻ ഓപ്പൺ കിരീടം ചൂടി നോവാക് ജോകോവിച്ച്; ഗ്രാൻഡ്സ്ലാം നേട്ടത്തിൽ നദാലിനൊപ്പം
ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി സെർബിയൻ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ച്. ഇത് ജോക്കോവിച്ചിന്റെ പത്താമത് ഓസ്ട്രേലിയൻ ഓപ്പൺ സിംഗിൾസ് കിരീട നേട്ടമാണ്. തന്റെ 22-മത് ഗ്രാൻഡ്സ്ലാം കിരീടം നേടിയ ജോക്കോവിച്ച് ഗ്രാൻഡ്സ്ലാം കിരീടവേട്ടയിൽ റാഫേൽ നദാലിനൊപ്പം എത്തി.
സർവകലാശാല അഭിമുഖങ്ങളിൽ മാർക്കറിയാൻ ഉദ്യോഗാർഥികൾക്ക് അവകാശമുണ്ട്: വിവരാവകാശ കമ്മീഷൻ
സർവകലാശാല നടത്തുന്ന അഭിമുഖങ്ങളിൽ മാർക്ക് തരംതിരിച്ച് രേഖയാക്കിവെക്കണമെന്ന് വിവരാവകാശ കമ്മീഷൻ ഉത്തരവ്. പത്തനംതിട്ട സ്വദേശി ഡോ.ശ്രീവൃന്ദ നായരുടെ പരാതിയിലാണ് വിവരാവകാശ കമ്മീഷന്റെ ഈ നിർണായക ഉത്തരവ്. മാർക്ക് നൽകുന്ന പ്രക്രിയ സുതാര്യമാക്കണമെന്നും സ്കോർഷീറ്റ് ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും കമ്മീഷൻ പറഞ്ഞു.
ഫെബ്രുവരി 15 മുതൽ ഇന്ധനവില മാറുമെന്ന് പാക് സർക്കാർ; പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂ
സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ നടുകടലിൽ ഉൾപ്പെട്ട പാകിസ്ഥാനിൽ കുത്തനെ ഉയർന്ന് ഇന്ധന വില. ഫെബ്രുവരി ഒന്ന് മുതൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 80 രൂപ വരെ വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ മുൻകൂട്ടി ഇന്ധനം വാങ്ങാനായയെത്തുന്ന ആളുകളുടെ നീണ്ട നിരയാണ് പാക്കിസ്ഥാൻ പെട്രോൾ പമ്പുകളിൽ കാണുന്നത്.
കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞർ: എസ്. ജയശങ്കർ
നയതന്ത്രത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ കൃഷ്ണനും ഹനുമാനും ലോകം കണ്ട ഏറ്റവും മികച്ച നയതന്ത്രജ്ഞരാണെന്ന് പറഞ്ഞ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അദ്ദേഹമെഴുതിയ 'ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോർ ആൻ അൺസെർട്ടെൻ വേൾഡ്' എന്ന പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാർഗിന്റെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജയശങ്കർ.
വിദ്യാർഥിനിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവം: ലളിത ചങ്ങമ്പുഴ
ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതരമായ പിഴവ് കണ്ടെത്തിയതിനാൽ ഉത്തരവാദിത്തപെട്ടവർ തെറ്റ് തുറന്നു പറയണമെന്ന് ചങ്ങമ്പുഴയുടെ മകൾ. വിദ്യാർഥിക്ക് തെറ്റുപറ്റിയിട്ടും തിരുത്താൻ ടീച്ചർക്ക് കഴിയാതിരുന്നതാണ് ഗൗരവമായി എടുക്കേണ്ടതെന്നും ലളിത പറഞ്ഞു. തെറ്റ് ചെയ്തവർ അത് തുറന്നു പറയണം എന്നും ലളിത പറഞ്ഞു.
അനുവാദമില്ലാതെ തന്റെ ചിത്രമോ ശബ്ദമോ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കരുതെന്ന് രജനീകാന്ത്
അനുമതിയില്ലാതെ തന്റെ ഫോട്ടോയോ സിനിമാ ക്ലിപ്പിംഗുകളോ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് നടൻ രജനി കാന്ത്. അനുമതിയില്ലാതെ ഫോട്ടോകൾ, ശബ്ദം, പേര്, കാരിക്കേച്ചർ മുതലായവ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് രജനീകാന്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
26 ദിവസത്തിനുള്ളിൽ 55 പേരെ വധിച്ച് ഇറാൻ; തൂക്കിലേറ്റിയവരിൽ 18 കാരനും
2023 ആരംഭിച്ച് 26 ദിവസത്തിനുള്ളിൽ 55 പേരെയാണ് ഇറാൻ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് നോർവേ ആസ്ഥാനമായുള്ള ഇറാനിയൻ മനുഷ്യാവകാശ സംഘടനയുടെ ഈ (ഐഎച്ച്ആർ) വെളിപ്പെടുത്തൽ. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സംഘടന പറയുന്നു.
ചിന്ത ജെറോമിന്റെ തീസിസ് ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചതെന്ന് പരാതി
ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം ബോധി കോമൺസ് എന്ന വെബ്സൈറ്റിലൂടെ കോപ്പിയടിച്ചെന്ന് പരാതി. ഈ വെബ്സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തിൽ പകർത്തിയെന്ന പരാതിയിൽ കേരള വി.സിക്ക് പുതിയ പരാതി നൽകുമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി അറിയിച്ചു. നേരത്തെ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര പിഴവ് പുറത്തുവന്നിരുന്നു.
വെടിവച്ച് എഎസ്ഐ; ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് ഗുരുതരാവസ്ഥയിൽ
ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേറ്റു. ത്സർസുഗുഡയിൽ ഒരു പൊതുപരിപാടിക്കിടെയാണ് വെടിയേറ്റത്. നെഞ്ചിൽ വെടിയേറ്റ നബ കിഷോർ ഗുരുതരാവസ്ഥയിലാണ്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഗോപാൽ ദാസ് സ്വന്തം റിവോൾവർ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.
ജോഡോ യാത്രയ്ക്ക് സമാപനം; ശ്രീനഗറിൽ സമാപന സമ്മേളനം നാളെ
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള 'ഭാരത് ജോഡോ യാത്ര'ക്ക് സമാപനം. ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമുണ്ടായിരുന്നു. ഇന്ന് രാവിലെ ശ്രീനഗറിലെ പാന്ത ചൗക്കിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. ജോഡോ യാത്രയുടെ സമാപന സമ്മേളനം നാളെ ശ്രീനഗറിൽ നടക്കും.
ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; മരണം ആശുപത്രി വിട്ട ശേഷം
ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ ആശുപത്രി വിട്ടശേഷം മരിച്ചു. എറണാകുളം ചേന്ദമംഗലം സ്വദേശി ജോർജാണ് മരിച്ചത്. പറവൂർ മജ്ലിസ് ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു ജോർജ്. 3 ദിവസം മുമ്പാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ചികിത്സ കഴിഞ്ഞിറങ്ങിയത്.
വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന് സമാന ശുചിത്വ രീതി നടപ്പാക്കണം; അശ്വിനി വൈഷ്ണവ്
വന്ദേ ഭാരത് ട്രെയിനുകളിൽ വിമാനത്തിന്റേതിനു സമാനമായ ശുചിത്വ രീതി നടപ്പാക്കണമെന്ന നിർദ്ദേശവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേഭാരത് ട്രെയിനുകളിൽ അലക്ഷ്യമായി മാലിന്യം കെട്ടിക്കിടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വിമർശനമുയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദ്ദേശം.
കൂടുതൽ നിയമ ലംഘനങ്ങൾ കണ്ടെത്തി അറിയിക്കണം; ആരോഗ്യ പ്രവർത്തകർക്ക് നിർദ്ദേശം
പൊതുജനാരോഗ്യ ലംഘനങ്ങൾക്ക് പുറമേ, ഓരോ പ്രദേശത്തുമുള്ള മറ്റ് നിയമ ലംഘനങ്ങൾ കൂടി കണ്ടെത്തി ആരോഗ്യ പ്രവർത്തകർ അറിയിക്കണം. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന വിവിധ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ പുതിയ നീക്കം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗിക അതിക്രമങ്ങൾ, ഗാർഹിക പീഡനം എന്നിവയും ഇതിൽ പെടും.
വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററുമായി റോഡിലിറങ്ങി യുവാവ്
മധ്യപ്രദേശിലെ തിരക്കേറിയ മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ടെന്ന പോസ്റ്റർ കൈയിൽ പിടിച്ച് നിൽക്കുന്ന യുവാവിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മധ്യപ്രദേശിലെ ചിന്ത്വാരയിലാണ് സംഭവം. എങ്ങനെയെങ്കിലും അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാവാം യുവാവ് പോസ്റ്റർ പിടിച്ച് നിന്നത്.
ട്രാഫിക് നിയമലംഘനം; ഇനി അധികാരപരിധി നോക്കാതെ കേസെടുക്കാം, ഉത്തരവുടനെ
സ്വന്തം അധികാരപരിധിയിലല്ലെങ്കിൽ പോലും കേരളത്തിൽ എവിടെയും കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് കേസെടുക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മിഷണര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
വീണ്ടും ഇസ്രയേൽ - പലസ്തീൻ സംഘർഷം; 16 മരണം, നിരവധി പേർക്ക് പരിക്ക്
ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംഘർഷഭൂമിയായി പശ്ചിമേഷ്യ. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണമാണ് സ്ഥിതിഗതികൾ വീണ്ടും ഏറ്റുമുട്ടലിൽ എത്തിച്ചത്. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയാണ് ഇസ്രായേലിൻ്റെ ആക്രമണം ഉണ്ടായത്. ഭീകരാക്രമണം ആസൂത്രണം ചെയ്ത സംഘത്തെയാണ് വധിച്ചതെന്നാണ് ഇസ്രായേൽ അവകാശ വാദം.
മദപ്പാടുണ്ട്, അക്രമാസക്തനാകും; പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്
മൂന്നാറിലെ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാടുള്ളതിനാൽ കൊമ്പൻ അക്രമാസക്തനാകാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു. മദപ്പാട് സമയത്ത് പടയപ്പ സാധാരണ കാടു കയറാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ 2 വര്‍ഷമായി കൊമ്പൻ ജനവാസ മേഖലയില്‍ തന്നെ തമ്പടിക്കുകയാണ്.
ആന്റിബയോട്ടിക്കുകളുടെ പ്രതിരോധശേഷി കുറയുന്നു; കേരളത്തില്‍ ശക്തിപ്രാപിച്ച് രോഗാണുക്കള്‍
കേരളത്തിൽ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള രോഗകാരികളുടെ അളവ് വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി സംസ്ഥാന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സർവൈലൻസ് നെറ്റ്വർക്കിൻ്റെ റിപ്പോർട്ട്. വിവിധ ആന്റിബയോട്ടിക്കുകൾക്കെതിരെ അണുക്കൾ 5 മുതൽ 84 % വരെ പ്രതിരോധം നേടിയിട്ടുണ്ട്.
കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; മരണകാരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു. പുലർച്ചെ 1.30 ഓടെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി കോഴിക്കൂടിന്റെ വലയിൽ കൈ കുടുങ്ങി മണിക്കൂറുകളോളം നിൽക്കുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 7.15 ഓടെയാണ് പുലി ചത്തത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കും.
ഇറാനിലെ കോയിയിൽ ഭൂചലനം; തീവ്രത 5.9, 440ഓളം പേർക്ക് പരിക്ക്
ഇറാനിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കോയിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏഴ് പേർ മരിച്ചതായി പ്രാഥമിക വിവരം. 440 പേർക്ക് പരിക്കേറ്റു. തുർക്കി അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇറാനിലെ പ്രധാന നഗരമാണ് കോയി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഡയാന രാജകുമാരിയുടെ വെൽവെറ്റ് ഗൗൺ ലേലത്തിൽ; വിറ്റത് 4.9 കോടി രൂപയ്ക്ക്
ഡയാന രാജകുമാരിയുടെ വെൽവെറ്റ് ഗൗൺ ലേലത്തിൽ പോയത് 6 ലക്ഷം ഡോളറിന്. ഏകദേശം 4.9 കോടി രൂപ വിലവരുന്ന പർപ്പിൾ ഗൗൺ വെള്ളിയാഴ്ച ന്യൂയോർക്കിൽ ലേലം ചെയ്തു. പ്രമുഖ മൾട്ടിനാഷണൽ കമ്പനിയായ സോത്തെബീസാണ് ലേലം സംഘടിപ്പിച്ചത്. പ്രതീക്ഷിച്ചതിനു അഞ്ചിരട്ടി തുകക്കാണ് വസ്ത്രം ലേലത്തിൽ പോയത്.
മയക്കുമരുന്നിന്റെ കെണിയിൽ വീഴുന്നത് 10-15 വയസിനിടെ; എക്സൈസ് വകുപ്പിന്റെ സർവേ
ലഹരി ഉപയോഗിക്കുകയും കേസിൽ പിടിക്കപ്പെടുകയും ചെയ്യുന്ന കൗമാരക്കാരിൽ ഭൂരിഭാഗവും അവ ആദ്യം ഉപയോഗിക്കുന്നത് 10 നും 15 വയസിനും ഇടയിലെന്ന് എക്സൈസ് വകുപ്പിന്റെ സർവേ. കൗമാരക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലഹരി കഞ്ചാവാണെന്നും സർവേ കണ്ടെത്തി. ഡീ അഡിക്ഷൻ സെന്ററുകളിലും കൗൺസിലിങ് സെന്ററുകളിലും എത്തിയ 600 പേരിലാണ് പഠനം നടത്തിയത്.
ഏത് തരത്തിലുള്ള പാട്ടും ഉണ്ടാക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ഗൂഗിൾ
എന്തും ചോദിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയ ചാറ്റ് ജിപിടി ഇന്ന് വൈറലാണ്. ഈ രീതിയിൽ വ്യത്യസ്ത കഴിവുകളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇന്ന് ഉണ്ട്. അതിലൊന്നാണ് ഗൂഗിൾ പുതുതായി അവതരിപ്പിച്ച മ്യൂസിക് എൽഎം. ഈ എഐയ്ക്ക് നമ്മൾ ടൈപ്പ് ചെയ്ത് നൽകുന്ന വിവരണത്തെ അടിസ്ഥാനമാക്കി വിവിധതരം ഗാനങ്ങൾ സൃഷ്ടിക്കാൻ കഴിയും.
അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ്
അനുബന്ധ ഓഹരി വിൽപ്പനയുടെ കാലാവധി നീട്ടില്ലെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി ഗ്രൂപ്പിന്റെ ഫോളോ ഓൺ പബ്ലിക് ഇഷ്യു ഈ മാസം 31 വരെയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ പേരിൽ അനുബന്ധ ഓഹരി വിൽപ്പനയിൽ മാറ്റം വരുത്തില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. എഫ്പിഒയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ബഫർ സോൺ; കേസിൽ കക്ഷി ചേരാൻ കോൺഗ്രസ്, പ്രതിഷേധം തുടങ്ങാനും പദ്ധതി
ബഫർ സോൺ വിഷയത്തിലെ കേസിൽ കോൺഗ്രസ് കക്ഷിചേരും. ഇന്ന് ചേർന്ന കെ.പി.സി.സി ഉപസമിതി യോഗത്തിലാണ് തീരുമാനമായത്. 2019ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാണ് ആവശ്യം. ബഫർ സോൺ മേഖലയിലെ ജനങ്ങളുമായി സംസാരിച്ച് പ്രതിഷേധ പരിപാടികൾ തുടങ്ങാനും പാർട്ടി നേതാക്കൾ തീരുമാനമെടുത്തിട്ടുണ്ട്.
'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതി; പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്
ഫെബ്രുവരി ഒന്നു മുതൽ സംസ്ഥാനത്ത് 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരും പരിശോധനയുടെ ഭാഗമാകും.
ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്താൽ അപ്പീൽ നൽകാം; പുതിയ സംവിധാനം ഫെബ്രുവരി 1 മുതൽ
ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഉപഭോക്താക്കൾക്ക് ഇനി മുതൽ അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്റെ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തി അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കും. ഈ സംവിധാനം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്വിറ്റർ അറിയിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പൺ; വനിതാ സിംഗിൾസ് കിരീടം ബെലാറസ് താരം ആര്യന സബലെങ്കയ്ക്ക്
ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ആര്യന സബലെങ്കയ്ക്ക്. ശനിയാഴ്ച നടന്ന ഫൈനലിൽ കസാക്കിസ്ഥാൻ താരവും നിലവിലെ വിംബിൾഡൺ ചാമ്പ്യനുമായ എലെന റിബാക്കിനയെ, 4-6, 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ബെലാറസിന്റെ സബലെങ്ക തന്റെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടിയത്.
കട്ടപ്പുറത്തെ കേരള സർക്കാർ; ധവളപത്രം പുറത്തിറക്കി പ്രതിപക്ഷം
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് ധവളപത്രം പുറത്തിറക്കി യുഡിഎഫ് നേതാക്കൾ. 'കട്ടപ്പുറത്തെ കേരള സർക്കാർ' എന്ന പേരിലാണ് ധവളപത്രം പുറത്തിറക്കിയിരിക്കുന്നത്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധവളപത്രത്തിൽ പറയുന്നു. അപകടകരമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും നേതാക്കൾ വിമർശിച്ചു.
വീണ്ടും പേര് മാറ്റൽ; രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി 'അമൃത് ഉദ്യാൻ'
രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡൻ ഇനി അമൃത് ഉദ്യാൻ എന്ന് അറിയപ്പെടും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരുമായി ചേരുന്നതിനാലാണ് 'അമൃത് ഉദ്യാൻ' എന്ന പേര് തിരഞ്ഞെടുത്തത്.
തന്റെയോ സിനിമയുടെയോ പേരിൽ പണപ്പിരിവ് വേണ്ട; അതൃപ്തി അറിയിച്ച് അടൂർ
തന്റെയോ സിനിമയുടെയോ പേരിൽ പണം പിരിക്കരുതെന്ന് സംഘാടക സമിതിയെ വിളിച്ച് നിലപാട് അറിയിച്ച് അടൂർ ഗോപാലകൃഷ്ണൻ. സ്വയംവരം സിനിമയുടെ അമ്പതാം വാർഷികാഘോഷത്തിനായി പണം പിരിക്കുന്നതിനുള്ള ഓർഡർ വിവാദമായിരുന്നു. പണപ്പിരിവിനെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ് ഇറക്കിയ ഉത്തരവിൽ അടൂർ അതൃപ്തി അറിയിച്ചു.
മധ്യപ്രദേശിലെ യുദ്ധവിമാനാപകടം; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
യുദ്ധവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതാണോ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഉണ്ടായ വിമാനാപകടത്തിന് കാരണമെന്ന് അന്വേഷിക്കാൻ വ്യോമസേന. സുഖോയ് എസ് യു 30, മിറാഷ് 2000 യുദ്ധവിമാനങ്ങൾ തകർന്ന് ഒരു പൈലറ്റ് വീരമൃത്യു വരിച്ചിരുന്നു. മിറാഷ് വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. സുഖോയ് വിമാനത്തിലെ രണ്ട് പൈലറ്റുമാരും ചികിത്സയിലാണ്.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും; കേരളത്തിൽ മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്ത് എത്തുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായി തിങ്കളാഴ്ച കേരളത്തിലും മഴ ലഭിക്കും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
സ്കൂൾ ജീവനക്കാരന്റെ കുട്ടിയുടെ ചികിത്സക്കായി ബിരിയാണി ചലഞ്ച്; മാതൃകയായി വിദ്യാർത്ഥികൾ
സ്കൂൾ ജീവനക്കാരന്റെ 4 വയസ്സുള്ള മകന്റെ ക്യാൻസർ ചികിത്സയിലേക്ക് പണം കണ്ടെത്തുന്നതിന് ബിരിയാണി ചലഞ്ചിനൊരുങ്ങി വിദ്യാർത്ഥികൾ. കീമോ നൽകാൻ കഴിയാത്തതിനാൽ ഒന്നേകാൽ ലക്ഷം രൂപ ചിലവ് വരുന്ന ഇഞ്ചക്ഷനിലൂടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ കുട്ടിയുടെ ചികിത്സ തുടരുന്നത്. ചികിത്സ, മറ്റ് ചിലവുകൾ എന്നിവയിലേക്കെല്ലാം പണം കണ്ടെത്തുന്നതി
പുതിയ ക്രിക്കറ്റ് സ്റ്റേഡിയമൊരുക്കാന്‍ കെസിഎ; ഭൂമി വാങ്ങാനായുള്ള ശ്രമങ്ങള്‍ തുടങ്ങി
കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇതിനായി സ്ഥലം വാങ്ങാനുള്ള ശ്രമം അസോസിയേഷൻ ആരംഭിച്ചു. ഭൂമി വാങ്ങുന്നതിനായി കെ.സി.എ പത്രപരസ്യം നൽകി. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കാനാണ് കെസിഎ ശ്രമിക്കുന്നത്. 20 മുതൽ 30 ഏക്കർ വരെ ഭൂമി ഏറ്റെടുക്കാനാണ് കെസിഎയുടെ ശ്രമം.
യുവത്വം നേടാൻ കന്യകമാരുടെ രക്തം കുടിച്ചു, മാംസം ഭക്ഷിച്ചു! ആരാണ് ബ്ലഡി കൗണ്ടസ്
മനുഷ്യനെ ക്രൂരമായി കൊല്ലുക, മനുഷ്യ മാംസം ഭക്ഷിക്കുക, ഇതെല്ലാം ചെയ്യാൻ ഒരാൾക്ക് സാധ്യമോ എന്നീ ചോദ്യങ്ങൾ ഇലന്തൂർ നരബലിക്ക് ശേഷം സജീവമാണ്. എന്നാൽ ചോര മണക്കുന്ന കൊടും ക്രൂരതയുടെ കഥ പറയുന്ന നിരവധിയാളുകൾ ലോകത്തുണ്ട്. ലേഡി ഡ്രാക്കുള അഥവാ എലിസബത് ബത്തോറിയാണ് ലോകത്തിലെ ഏറ്റവും ക്രൂര വനിത എന്ന വിശേഷണവുമായി ഏറ്റവും മുന്നിൽ. ബ്
രണ്ട് ഇന്ത്യൻ വ്യോമസേന വിമാനങ്ങൾ മധ്യപ്രദേശിൽ തകർന്നുവീണു
രണ്ട് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങൾ ശനിയാഴ്ച മധ്യപ്രദേശിലെ മൊറേനയിൽ തകർന്നുവീണു. സുഖോയ്-30, മിറാഷ് 2000 വിമാനങ്ങൾ ആണ് മൊറേനയ്ക്ക് സമീപം തകർന്നുവീണത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.
ഇനി ഡാറ്റകൾ ചോരില്ല! ഇന്ത്യൻ ഓപ്പറേറ്റിങ് സിസ്റ്റം ഭറോസിന്റെ ഗുണങ്ങൾ എന്തെല്ലാം
വിവരങ്ങൾ ചോർത്തിയെടുക്കുന്ന, ആപ്ലിക്കേഷനുകളെയും, അപ്ഡേറ്റ് ബഗ്ഗുകളെയും നിയന്ത്രിക്കാൻ തദ്ദേശീയമായി നിർമ്മിച്ച മൊബൈൽ ഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ഭറോസ് എത്തുന്നു. മദ്രാസ് ഐ.ഐ.ടി സ്റ്റാർട്ടപ്പായ 'ജാൻഡ്കോപ്സ്' ജന്മം നൽകിയ ഭറോസ് ഗൂഗിളിന്റെ ആൻഡ്രോയ്ഡ്, ആപ്പിളിന്റെ ഐഒഎസ് എന്നിവ പോലെ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പാക്കുന്ന സ
ഡയറിമില്‍ക്ക് മാല,മാംഗോ ബൈറ്റ് കമ്മൽ, ചോക്ക്ലേറ്റുകള്‍; വ്യത്യസ്തയായി വധു
വിവാഹാഘോഷങ്ങളിൽ വ്യത്യസ്തമായ എന്തെങ്കിലും എങ്ങനെ കൊണ്ടുവരാം എന്നതാണ് പുതിയ തലമുറയിലെ ട്രെൻഡ്. മേക്കപ്പ് ആർട്ടിസ്റ്റായ ചിത്ര വ്യത്യസ്തമായി വധുവിനെ പലതരം ചോക്ക്ലെറ്റുകൾ ഉപയോഗിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കിറ്റ്കാറ്റ്, മിൽക്കി ബാർ, ഫൈവ് സ്റ്റാർ, ഫെറെറോ റോഷര്‍ തുടങ്ങിയ ചോക്ലേറ്റുകൾ ഉപയോഗിച്ചാണ് അലങ്കാരം.
2022ൽ ഇന്ത്യന്‍ ബോക്സ് ഓഫീസ് നേടിയത് 10,637 കോടി!
2022 ആഗോള ചലച്ചിത്ര വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വർഷമായിരുന്നു. ഓർമാക്സ് മീഡിയയുടെ റിപ്പോർട്ട് അനുസരിച്ച്, വിവിധ ഭാഷാ സിനിമകൾ ഇന്ത്യൻ ബോക്സ് ഓഫീസിൽ ഒരുമിച്ച് 2022 ൽ 10,000 കോടിക്ക് മുകളിൽ കളക്ഷൻ നേടി. കൃത്യമായി പറഞ്ഞാൽ 10,637 കോടി രൂപ. ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷനാണിത്.
2024ലെ കോപ്പ അമേരിക്കയ്ക്ക് ആതിഥേയത്വം വഹിക്കാൻ അമേരിക്ക; 16 ടീമുകൾ പങ്കെടുക്കും
ഒരു ഇടവേളയ്ക്ക് ശേഷം കോപ്പ അമേരിക്ക അമേരിക്കൻ മണ്ണിലേക്ക് മടങ്ങിയെത്തുന്നു. 2024ലെ കോപ്പ അമേരിക്കയ്ക്ക് അമേരിക്ക ആതിഥേയത്വം വഹിക്കും. അമേരിക്ക ഉൾപ്പെടുന്ന ഫുട്ബോൾ അസോസിയേഷനായ കോൺകാഫ് ആണ് പ്രഖ്യാപനം നടത്തിയത്. അടുത്ത കോപ്പ അമേരിക്കയിൽ 16 ടീമുകൾ പങ്കെടുക്കും.
ഡിറ്റിഎച്ച്, കേബിള്‍ ടിവി നിരക്ക് കൂടും; വര്‍ധന ഫെബ്രുവരി 1 മുതല്‍
ടിവി ചാനലുകളുടെ പുതിയ നിരക്ക് സംബന്ധിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ് ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഡിടിഎച്ച്, കേബിൾ ടിവി നിരക്കുകൾ 30 ശതമാനം വർദ്ധിക്കുമെന്ന് ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഉത്തരവ് നടപ്പാക്കുന്നത് വരിക്കാരെ നഷ്ടപ്പെടാൻ കാരണമാകുമെന്ന് ഓപ്പറേറ്റർമാർ പറയുന്നു.
മസ്ക് യോജിച്ച മേധാവിയെന്ന് കരുതുന്നില്ല: ട്വിറ്റർ സഹസ്ഥാപകന്‍ ബിസ് സ്റ്റോൺ
എലോൺ മസ്കിന് ട്വിറ്ററിനെ നയിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് സഹസ്ഥാപകൻ ബിസ് സ്റ്റോൺ. ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ നയിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് കഴിയില്ലെങ്കിൽ നിങ്ങളുടെ നിലപാടുമായി യോജിക്കുന്ന ഒരു മാസികയോ പത്രമോ വാങ്ങുന്നതാണ് നല്ലതെന്നും ബിസ് സ്റ്റോൺ പറഞ്ഞു.
ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; മെഹബൂബ മുഫ്തി ഭാഗമാകും
സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം നിർത്തിവച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപുര മുതൽ പാംപോർ വരെ 20 കിലോമീറ്റർ യാത്ര നടത്തും. പിഡിപി നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിയും യാത്രയുടെ ഭാഗമാകും. വലിയ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്
കൃത്യമായ ലേബൽ ഇല്ലാത്ത മിഠായികൾ വാങ്ങരുത്; വിദ്യാർഥികളോട് ഭക്ഷ്യസുരക്ഷാവകുപ്പ്
സ്കൂൾ പരിസരത്തെ കടകളിലും മറ്റും വിൽക്കുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നതിനാൽ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ. സ്കൂൾ പരിസരങ്ങളിലെയും മറ്റുമുള്ള കടകളിൽ നിന്ന് വിദ്യാർത്ഥികൾ മിഠായികൾ വാങ്ങുമ്പോൾ കൃത്യമായി വിവരങ്ങൾ എഴുതിയവ മാത്രം വാങ്ങാൻ ശ്രദ്ധിക്കണം.
അടൂരിന്റെ ‘സ്വയംവര’ത്തിൻ്റെ 50ആം വാർഷികം; പണപ്പിരിവായി പഞ്ചായത്തുകൾ 5000 വീതം നൽകണം
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത 'സ്വയംവരം' എന്ന സിനിമയുടെ അമ്പതാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവുമായി സർക്കാർ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണം. പണം പിരിക്കാൻ സംഘാടക സമിതി സർക്കാരിന്റെ അനുമതി തേടിയിരുന്നു.
ചികിത്സക്ക് വാങ്ങുന്നത് 20 രൂപ; പദ്മശ്രീ നേടി ഡോക്ടർ
ഇരുപത് രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിക്കുന്ന മധ്യപ്രദേശിലെ ഡോ.മുനീശ്വർ ചന്ദർ ഡാവറിനെ തേടിയും ഇത്തവണത്തെ പദ്മശ്രീ പുരസ്കാരം എത്തി. പ്രതിദിനം 200ഓളം രോഗികളാണ് ഇദ്ദേഹത്തിന്റെ പക്കൽ ചികിത്സ തേടുന്നത്. 1946 ജനുവരി 16 ന് പാകിസ്ഥാൻ പഞ്ചാബിൽ ജനിച്ച അദ്ദേഹം വിഭജനത്തെതുടർന്ന് ഇന്ത്യയിലേക്ക് കുടിയേറുകയായിരുന്നു. 1967 ൽ ജബ
മോഷ്ടിച്ച സ്റ്റീരിയോയുമായി ഉടമയായ പൊലീസുകാരന്റെ മുന്നിൽ കുടുങ്ങി കള്ളൻ
കാറിൽ നിന്ന് മോഷ്ടിച്ച സ്റ്റീരിയോയുമായി വാഹനം ഉടമയായ പൊലീസുകാരന്റെ മുന്നിൽ കുടുങ്ങി മോഷ്ടാവ്. സിനിമാതാരം കൂടിയായ പൊലീസുകാരൻ നാടകീയമായാണ് മോഷ്ടാവിനെ പിടികൂടിയത്. പൊലീസുകാരനും സിനിമാതാരവുമായ ജിബിൻ ഗോപിനാഥിന്റെ കാറിൽ നിന്നാണ് സ്റ്റീരിയോ മോഷ്ടിക്കാൻ ശ്രമിച്ചത്.
പെയ്ഡ് പ്രൊമോഷന് മൂക്കുകയർ! എന്താണ് എൻഡോഴ്സ്മെന്റ് നോ ഹൗസ്?
സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. എൻഡോഴ്സ്മെന്റ് നോ ഹൗസ് എന്ന് പേരിട്ടിരിക്കുന്ന നിബന്ധന പ്രകാരം ലഭിക്കുന്ന എല്ലാ ആനുകൂല്യത്തെക്കുറിച്ചും ഇനി മുതൽ ഇൻഫ്ലുവൻസർമാർ വ്യക്തമാക്കേണ്ടി വരും. ഇത് പാലിക്കാത്തവർക്ക് 50 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരുമെന്ന് മാത്രമല്ല
ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ! അമർജീത് സദയുടെ ക്രൂരകഥ
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയൽ കില്ലർ, അതും ഇന്ത്യയിൽ. സ്വന്തം സഹോദരങ്ങളെയും, ഗ്രാമത്തിലെ മറ്റൊരു പെൺകുട്ടിയെയും ക്രൂരമായി കൊന്നതിന് അറസ്റ്റ് ചെയ്യപ്പെടുമ്പോൾ അമർജീത് സദക്ക് പത്ത് വയസ്സ് തികഞ്ഞിരുന്നില്ല. കെടാവിളക്ക് എന്നാണ് അമർജീത് എന്ന പേരിനർത്ഥം. 1998ൽ ബീഹാറിലെ മുഷാഹറിൽ ഒരു ദരിദ്ര കുടുംബത്തിൽ ജനിച്ച അവൻ
ജലാശയത്തിൽ വീണ നാല് വയസുകാരന്റെ മൃതദേഹം തിരികെ എത്തിച്ച് മുതല; അമ്പരന്ന് ഉദ്യോഗസ്ഥർ
കളിക്കുന്നതിനിടെ ജലാശയത്തിൽ വീണ് കാണാതായ നാല് വയസുകാരന്റെ മൃതദേഹം തിരികെ കൊണ്ടുവന്ന് മുതല. ഇന്തോനേഷ്യയിലാണ് സംഭവം. മൃതദേഹം കണ്ടെത്താൻ കഴിയാതെ വന്നതോടെ തിരച്ചിൽ അവസാനിപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഒരു മുതല കുട്ടിയുടെ മൃതദേഹം പുറത്ത് ചുമന്ന് ജലാശയത്തിലൂടെ വരുന്നത് സുരക്ഷാ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്.
മുലപ്പാൽ ബാങ്കിലേക്ക് 10 മാസം കൊണ്ട് 105 ലിറ്റർ പാൽ സംഭാവന ചെയ്ത് ശ്രീവിദ്യ
സർക്കാരിന്റെ മുലപ്പാൽ ബാങ്കിലേക്ക് 105 ലിറ്റർ മുലപ്പാൽ 10 മാസം കൊണ്ട് സംഭാവന ചെയ്ത് ശ്രീവിദ്യ. പോഷകസമൃദ്ധമായ മുലപ്പാൽ കിട്ടാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് നൽകാനായി സേവന പ്രവർത്തനമെന്ന നിലയിലാണ് ഈ നന്മ നിറഞ്ഞ അമ്മയുടെ പ്രവർത്തനം. ഏഴ് മാസമായി ഇവർ തുടർച്ചയായി പാൽ നൽകുന്നു.
ഓന്തുകൾ നിറം മാറുന്നതിന്റെ യഥാർത്ഥ കാരണം എന്ത്? ഗവേഷകരുടെ പുതിയ കണ്ടെത്തൽ
മനുഷ്യനിൽ ഏറ്റവും കൂടുതൽ കൗതുകമുണർത്തിയിട്ടുള്ള ജീവികളിലൊന്നാണ് ഓന്ത്. പ്രകൃതിയോടിണങ്ങി നിറം മാറാനുള്ള അവയുടെ കഴിവ് തന്നെയാണ് കൗതുകത്തിന് കാരണം. തവിട്ട് നിറമുള്ള മരച്ചില്ലകൾ, പച്ചിലകൾ എന്നിവയിലാണ് ഓന്തുകൾ കൂടുതലായി കാണപ്പെടുന്നത്. ഓന്ത് ഏത് വസ്തുവിൽ ഇരിക്കുന്നുവോ അതിന്റെ നിറം സ്വീകരിക്കാൻ കഴിയുമെന്നുള്ള തെറ്റിദ്ധാര
പരമോന്നത ഭരണഘടനയുടെ 74 വർഷങ്ങൾ! ആഘോഷങ്ങളുടെ സവിശേഷതകൾ എന്തെല്ലാം
ദീർഘകാല കോളനി അധിനിവേശത്തിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം നേടി ബ്രിട്ടീഷ് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പിൻവലിച്ച് ഡോ. ബാബാ സാഹിബ് അംബേദ്കർ നേതൃത്വം നൽകിയ കമ്മിറ്റി രൂപകൽപ്പന ചെയ്ത ഭരണസംഹിതയുടെ ശക്തിയിൽ 1950 ജനുവരി 26 ന് ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മകൾക്ക് ഇന്ന് 74 വയസ്സ്. 1947 നവംബർ 4 ന് കോൺസ്റ്റ
ഭൂമിയുടെ പാളികളുടെ ഭ്രമണ ദിശയിൽ വ്യതിയാനം! പ്രതിഭാസത്തിന് കാരണം എന്ത്?
ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണത്തിൽ ചെറിയൊരു വ്യതിയാനം സംഭവിച്ചതായി ഗവേഷകർ. 35 വർഷം കൂടുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണ് നടന്നതെന്നും ശാസ്ത്രസംഘം വിശദീകരിക്കുന്നു. ഭ്രമണത്തിൽ വിശ്രമമെടുത്ത് 2009 മുതലാണ് ഭൂമിയുടെ അകക്കാമ്പ് ദിശമാറി ഭ്രമണം ചെയ്യാനാരംഭിച്ചത്. ഭൂമിയുടെ സാധാരണ ഭ്രമണത്തിൽ നിന്ന് വ്യത്യസ്തമായി ഊഞ്ഞാൽ ആടുന്ന
അന്റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്നും രൂപപ്പെട്ടത് ഡൽഹിയുടെ വലുപ്പമുള്ള മഞ്ഞുമല
അന്റാർട്ടിക്കയിൽ ഐസ് ഷെൽഫിൽ നിന്ന് പിളർന്നത് ഡൽഹിയുടെ വലുപ്പമുള്ള ഒരു മഞ്ഞുമല. 1,500 ചതുരശ്ര കിലോമീറ്റർ വലുപ്പമുള്ള മഞ്ഞുമല അകന്നത് ബ്രെന്റ് ഐസ് ഷെൽഫിൽ നിന്നാണ്. മഞ്ഞുമലയുടെ സൃഷ്ടിക്ക് കാരണമായ ചസ്സം-1 എന്ന വിള്ളൽ 2012 മുതൽ കാണപ്പെടുന്നതാണ്.
നക്ഷത്രങ്ങളുടെ കൂട്ടിയിടിയും, തമോഗർത്തങ്ങളുടെ പിറവിയും! മില്ലിസെക്കൻഡിലെ വിസ്മയം
മില്ലിസെക്കൻഡുകൾക്കുള്ളിൽ ബഹിരാകാശത്ത് സംഭവിക്കുന്ന അത്ഭുതങ്ങൾ എന്തെല്ലാമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കൂട്ടിയിടിക്കാൻ പോകുന്ന ന്യൂട്രോൺ നക്ഷത്രങ്ങളെ നിമിഷങ്ങളുടെ വ്യത്യാസം പോലുമില്ലാതെ തമോഗർത്തങ്ങൾ വിഴുങ്ങുന്നത് വരെ ലക്ഷക്കണക്കിന് പ്രകാശവർഷമകലെ സംഭവിക്കുന്നു. കൂട്ടിയിടിച്ച രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങളെ നിരീക്ഷിച്ചത
വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാൻ സിന്റ് മാർട്ടൻ! കാടിറങ്ങുന്ന വന്യതക്ക് പരിഹാരം എന്ത്?
കാടിറങ്ങി മനുഷ്യവാസ മേഖലയിലെത്തുന്ന വന്യജീവികളെ എങ്ങനെ ശാസ്ത്രീയമായി പ്രതിരോധിക്കാമെന്ന സജീവ ചർച്ചയിലാണ് കേരളം. മൃഗസ്നേഹികളും, നിലനിൽപ്പിനായി പോരാടുന്നവരും തമ്മിൽ ചർച്ച നടക്കുമ്പോൾ, കൃഷി നശിപ്പിക്കുന്ന വെർവെറ്റ് കുരങ്ങുകളെ കൊന്നൊടുക്കാൻ തീരുമാനിച്ച സിന്റ് മാർട്ടനിൽ നിന്നുള്ള വാർത്ത ശ്രദ്ധ നേടുകയാണ്. കരീബിയൻ രാജ്യമായ
ബെംഗളൂരുവിലെ ഫ്ളൈ ഓവറിൽ നിന്ന് പണം വലിച്ചെറിഞ്ഞ് യുവാവ്; വൈറലായി ദൃശ്യങ്ങൾ
നഗരത്തിലെ ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞ് യുവാവ്. തിരക്കേറിയ കെ ആർ മാർക്കറ്റിലെ ഫ്ലൈഓവറിന് താഴെയുള്ള ജനക്കൂട്ടത്തിനു നേരെയാണ് യുവാവ് നോട്ടുകൾ എറിഞ്ഞത്. ഇതോടെ ഫ്ലൈഓവറിലും താഴെയും വൻ ജനക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു.ആരാണ് ഇത് ചെയ്തതെന്നോ കാരണമെന്തെന്നോ വ്യക്തമല്ല.
ആരാണ് ലോകത്തിലെ ആദ്യ ബിരിയാണി വച്ചത്? ബിരിയാണിയുടെ രുചിയുള്ള ചരിത്രം അറിയാം
മലയാളികൾക്ക് ചോറും, ഉത്തരേന്ത്യക്കാർക്ക് ചപ്പാത്തിയുമാണ് ഇഷ്ട ഭക്ഷണമെന്ന പൊതുധാരണ തെറ്റാണെന്നാണ് ഫുഡ് ഡെലിവറി ആപ്പുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണെന്ന് കണക്കുകൾ തെളിയിക്കുന്നു. മുഗൾ വംശജരുടെ അടുക്കളയിലാണ് ബിരിയാണിയുടെ ചരിത്രം തേടിപോയാൽ നാം എത്തുന്നത്. 1526 നും, 1857 നും ഇടയിലാണ് ബ
ന്യൂസിലൻഡ് നയിക്കാൻ ക്രിസ് ഹിപ്കിൻസ്! ആരാണ് ജസീന്തയുടെ പിൻഗാമി
ന്യൂസിലൻഡ് പ്രസിഡന്റ് ജസീന്ത ആർഡേണിന്റെ പിൻഗാമി ആരാകുമെന്ന ചോദ്യത്തിന് ഉത്തരമായി. ലേബർ പാർട്ടി എം.പിയും, വിദ്യാഭ്യാസ മന്ത്രിയുമായ ക്രിസ് ഹിപ്കിൻസിനാണ് രാജ്യത്തെ നയിക്കാനുള്ള നറുക്ക് വീണിരിക്കുന്നത്. 64 നിയമസഭാ അംഗങ്ങളുള്ള ലേബർ പാർട്ടി കോക്കസിന്റെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഏകപക്ഷീയമാ
കടലാഴത്തിലെ കൊലയാളി സ്രാവ്! ഐ.എൻ.എസ് വഗീറിന്റെ സവിശേഷതകൾ എന്തെല്ലാം
അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ശക്തിയിലേക്ക് ആധുനിക ഡീസൽ ഇലക്ട്രിക് ആക്രമണ അന്തർവാഹിനിയായ ഐ.എൻ.എസ്. വഗീർ എത്തി. കടലിലെ നിശബ്ദ കൊലയാളി സ്രാവ് എന്നാണ് വഗീർ അറിയപ്പെടുന്നത്. പ്രൊജക്ട് പി-75 പ്രകാരം കൽവരി അന്തർവാഹിനിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയാണ് ഐ.എൻ. എസ്. വഗീർ. കടലിൽ 35
കാലത്തിന് മുൻപേ നടന്ന വിദ്യാലയം! ആദ്യമായി ആർത്തവ അവധി നൽകിയ തൃപ്പൂണിത്തുറ ഗേൾസ് സ്കൂൾ
കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണ്. സ്കൂളുകളിലും ഈ നിയമം പ്രാബല്യത്തിൽ വരുത്തേണ്ടത് തന്നെ. ഈ സാഹചര്യത്തിൽ 110 വർഷങ്ങൾക്ക് മുൻപ് ആർത്തവ അവധി പ്രഖ്യാപിച്ച അഭിമാന ചരിത്രം പറയുകയാണ് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആർത്തവം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെല്ലാം അടക്ക
about us.
Our lives are increasingly driven by the kind of information we have access to. With the increased overflow of information, it is getting ever harder to find the right information. Katha brings you the most relevant information, news, and stories, right from your neighborhood to happenings all over the world. We refine to make it the most convenient for you and add sparkle with a tinge of positivity!