Society.
മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ
എല്ലാ പ്രധാന മതങ്ങളും നൂറ്റാണ്ടുകളായി സമാധാനപരമായി സഹവസിക്കുന്ന അപൂർവ സ്ഥലങ്ങളിൽ ഒന്നായി കേരളം അറിയപ്പെടുന്നു. അവരുടെ ഓരോ ആരാധനാലയങ്ങളും കേരളത്തിൻ്റെ സംസ്കാര പൈതൃകത്തിന് മാറ്റ് കൂട്ടുന്നവയാണ്. ആ സ്ഥലങ്ങളും ആരാധനാലയങ്ങളും അവരുടെയൊക്കെ ഒരു മുദ്ര പതിപ്പിച്ച കേന്ദ്രങ്ങളുമാണ്. ആരാധനാലയങ്ങളുടെ ചരിത്രമെടുത്താൽ ഒരായിരം വർഷങ്ങളുടെ കഥകൾ പറയാനുണ്ടാകും കേരളത്തിന്. ഹിന്ദു ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്ക്കുകൾ തുടങ്ങി ജൈന ക്ഷേത്രങ്ങൾ, സിനഗോഗുകൾ, ബുദ്ധ വിഹാരങ്ങൾ വരെ കേരളത്തിൽ ഉണ്ട്. അത്തരത്തിലുള്ള ചില പ്രധാന ആരാധനാലയങ്ങളാണ് താഴെ കൊടുക്കുന്നത്. ## വൈക്കം മഹാദേവ ക്ഷേത്രം  കേരളത്തിലെ പുരാതനമായ ഹൈന്ദവ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കത്ത് സ്ഥിതി ചെയ്യുന്ന വൈക്കം മഹാദേവ ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇതെന്ന് കരുതപ്പെടുന്നു. ഇവിടുത്തെ ശിവലിംഗം ത്രേതായുഗത്തിൽ നിന്നും ഉള്ളതാണെന്ന് വിശ്വസിക്കുന്നു. പെരുന്തച്ചൻ നിർമ്മിച്ചതെന്ന് കരുതുന്ന രണ്ടു ക്ഷേത്ര കോവിലുകളിൽ ഒന്നാണ് വൈക്കം മഹാദേവ ക്ഷത്രത്തിലെ കോവിൽ. അണ്ഡാകൃതിയിലുള്ള ശ്രീകോവിൽ ഉള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ഇത്. വൈക്കം ശിവക്ഷേത്രം ചരിത്ര പ്രാമുഖ്യമുള്ള കേരള നവോത്ഥാന പ്രസ്ഥാനങ്ങളുടെ പ്രധാന സ്ഥലമായിരുന്നു. അവിടെ ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മയ്ക്കും ജാതീയതയ്ക്കും എതിരായ ആദ്യത്തെ വലിയ പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിന് ഐക്യദാർഢ്യമെന്ന നിലയിൽ മഹാത്മാഗാന്ധി ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ## ഗുരുവായൂർ ക്ഷേത്രം  ഭാരതത്തിലെ 108 വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ക്ഷേത്രമാണ് തൃശൂർ, ഗുരുവായൂരിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം. പൊതുവിൽ ഗുരുവായൂർ ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഭാരതത്തിലെ തന്നെ പ്രമുഖ തീർത്ഥാടന കേന്ദ്രം തന്നെയാണ്. ദേവഗുരുവും വായുദേവനും ചേർന്ന് കൃഷ്ണന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ കൽപ്പനപ്രകാരം ഈ ക്ഷേത്രം നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണൻ തന്റെ ജീവിതകാലത്ത് ദ്വാരകയിൽ ആരാധിക്കുകയും ദ്വാരക കടൽ കൈയടക്കിയതിനുശേഷം കേരളത്തിലെത്തിക്കുകയും ചെയ്തതാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് വിശ്വസിക്കുന്നു. പുരാതനമായ ഈ ക്ഷേത്രം അതിൻ്റെ ചുവർചിത്രങ്ങൾക്കും ശിൽപങ്ങൾക്കും പ്രസിദ്ധമാണ്. തമിഴ് സാഹിത്യത്തിലൊക്കെ പതിനാലാം നൂറ്റാണ്ട് മുതൽ ഗുരുവായൂരിൻ്റെ പ്രസിദ്ധി പ്രതിപാദിക്കുന്നതായി കാണാവുന്നതാണ്. പതിനാലാം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ## ചേരമാൻ ജുമാ മസ്ജിദ്  മെക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ മുസ്ലിം പള്ളിയായി കരുതുന്ന പള്ളിയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ്. 629 എ. ഡിയിൽ പണികഴിപ്പിച്ചത് ഇസ്ലാമിലേക്ക് മതം മാറിയ കേരളത്തിലെ ചേര രാജാവാണ്. അതുകൊണ്ടാണ് ഈ പള്ളിക്ക് ചേരമാൻ പെരുമാളിൻ്റെ പേര് വീണത്. പ്രവാചകൻ മുഹമ്മദ് നബിയെ അന്വേഷിച്ചു പോയ ചേരമാൻ രാജാവ് നബിയെ കണ്ട് ഇസ്ലാമിലേക്ക് മതം മാറിയെന്നും, തിരിച്ച് വന്ന് തൻ്റെ കൊട്ടാരം പള്ളിയായി മാറ്റിയെന്നും കേരളോൽപ്പത്തി പോലുള്ള ചരിത്ര പുസ്തകങ്ങളിൽ പറയുന്നു. ആദ്യം പണികഴിപ്പിച്ച പള്ളി 1341-ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ തകർന്നിരുന്നു. പിന്നീട് പുനരുദ്ധരിച്ചത് പല പല യുദ്ധങ്ങളിലും തകരുകയും ചെയ്തു. പുതിയതായ മാറ്റങ്ങൾ 1984ലും ഈയടുത്ത് 2022ലും നടന്നിട്ടുണ്ട്. ചേരന്മാർ ഉപയോഗിച്ചിരുന്ന രാജകീയ വിളക്ക് ഇപ്പോഴും പള്ളിക്കുള്ളിൽ ഉപയോഗിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. സാധാരണയായി മക്കയിലേക്ക് പടിഞ്ഞാറോട്ട് അഭിമുഖീകരിക്കുന്ന മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, ഈ പള്ളി കിഴക്കോട്ടാണ് ദർശനം. ## പാലയൂർ മാർത്തോമ പള്ളി  ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ ആരാധനാലയമായി കരുതപ്പെടുന്ന പള്ളിയാണ് തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന പാലയൂർ മാർത്തോമ പള്ളി. യേശുക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലന്മാരിൽ ഒരാളായ സെന്റ് തോമസ് 52 എ. ഡിയിൽ കേരളത്തിൽ വന്ന് സ്ഥാപിച്ചതാണ് ഈ പള്ളി. സെന്റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളിക്കൂട്ടത്തിൽ ഒന്നാണ് ഈ പള്ളി,ഹൈന്ദവ പേർഷ്യൻ വാസ്തു മാതൃകകളിൽ ആണ് പള്ളി പണിതിരിക്കുന്നത്. എന്നാൽ പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് തകർക്കപ്പെട്ട പള്ളി പിന്നീട് പുതുക്കി പണിതു. വാസ്തുവിദ്യാപരമായ പ്രാധാന്യവും പള്ളിയുടെ ചരിത്രവും മതിയാകും ഈ സ്ഥലത്തിന് സാക്ഷ്യം വഹിക്കാൻ. ## ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം  തിരുവനന്തപുരം പട്ടണത്തിൻ്റെ നടുക്ക് ആ നാടിൻ്റെ അധിപനായി നിലകൊള്ളുന്ന അനന്തശായിയായ വിഷ്ണു പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം. ചേര വാസ്തുവിദ്യയിലൂടെ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന് ഉയർന്ന മതിലുകളും പതിനാറാം നൂറ്റാണ്ടിലെ ഗോപുരവും ഉൾക്കൊള്ളുന്നു. ക്ഷേത്ര നിലവറകളിലെ കണ്ടെടുത്ത പുരാതന ശേഖരങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധനാലയമായി പദ്മനാഭസ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നു. വായുപുരാണം, ബ്രഹ്മപുരാണം പോലുള്ള ഹൈന്ദവ പുരാണ പുസ്തകങ്ങളിലും സംഘകാല തമിഴ് കൃതികളിലും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തേക്കുറിച്ച് പ്രതിബാധിക്കുന്നുണ്ട്. ഇപ്പോൾ കണ്ടെടുത്ത ക്ഷേത്ര സ്വത്തുക്കളെ വച്ച് നോക്കുമ്പോൾ പല ചരിത്രകാരന്മാരും പണ്ട് സ്വർണ്ണ ക്ഷേത്രം എന്നറിയപ്പെട്ടിരുന്നത് പദ്മനാഭ സ്വാമി ക്ഷേത്രം ആണെന്ന് കരുതുന്നു. ## ശബരിമല ക്ഷേത്രം  പത്തനംതിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പുരാതന ക്ഷേത്രമാണ് ശബരിമല. ശ്രീ ധർമ്മശാസ്താവാണ് അവിടത്തെ പ്രതിഷ്ഠ. വിഷ്ണുവിൻ്റെ സ്ത്രീ രൂപമായ മോഹിനിക്കും ശിവനും കൂടി ജനിച്ച കുട്ടിയാണ് അയ്യപ്പൻ എന്ന് പുരാണങ്ങൾ പറയുന്നു. ശൈവ-വൈഷ്ണവ യോജിപ്പിൻ്റെ സംസ്കാരമാണ് ശബരിമല ക്ഷേത്രത്തിനുള്ളത്. പക്ഷേ 41 ദിവസത്തെ വ്രതം എടുത്തിട്ട് വേണം അവിടേക്ക് പോകാൻ. മതസൗഹാർദ്ദത്തിൻ്റെ ഈറ്റില്ലമായ ശബരിമല ക്ഷേത്രത്തിൽ അദ്ദേഹത്തിൻ്റെ സുഹൃത്ത് എന്ന് കരുതപ്പെടുന്ന മുസ്ലിം വിശ്വാസിയായ വാവർ എന്ന വ്യക്തിക്കും പ്രത്യേകം ആരാധന സ്ഥാനം നൽകി പോരുന്നു. ## അർത്തുങ്കൽ പള്ളി ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് അർത്തുങ്കലിലെ സെന്റ് ആൻഡ്രൂസ് പള്ളി. ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധ സെബസ്ത്യാനോസിൻ്റെ ദേവാലയമാണ് അർത്തുങ്കൽ പള്ളി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഈ പള്ളി പണികഴിപ്പിച്ചത്. അർത്തുങ്കൽ വെളുത്തച്ചൻ എന്ന് വിളിപേരായ ജകൊമോ ഫെനിഷിയോയുടെ നേതൃത്വത്തിൽ 1584-ൽ പള്ളി പുതുക്കി പണിതു. അർത്തുങ്കൽ പള്ളിയിൽ മകരം പെരുന്നാൾ പ്രശസ്തമാണ്. 2010-ൽ ഈ പള്ളി ബസിലിക്കയായി. ## മാലിക് ദീനാർ പള്ളി കാസറഗോഡ് സ്ഥിതി ചെയ്യുന്ന മാലിക് ദീനാർ പള്ളി എ. ഡി 642-ൽ പണികഴിപ്പിച്ചതാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും പഴക്കം ചെന്ന പള്ളി, മാലിക് ഇബ്നു ദീനാർ എന്ന മുഹമ്മദ് നബിയുടെ ശിഷ്യൻ കേരളത്തിൽ വന്നു പണികഴിപ്പിച്ച പള്ളികളിൽ ഒന്നാണ്. മാലിക് ദീനാർ ഇസ്ലാമിന്റെ ആശയങ്ങൾ ജനങ്ങളെ പഠിപ്പിച്ച സ്ഥലങ്ങളിലൊന്നാണിത്. മാലിക് ദീനാർ മക്കയിൽ നിന്ന് കൊണ്ടുവന്ന മാർബിൾ കൊണ്ടാണ് ഈ പള്ളിയുടെ തറ നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഇബ്നു ദിനാറിന്റെ മൃതദേഹം ഇതേ പള്ളിയിൽ തന്നെയാണ് അടക്കം ചെയ്തിരിക്കുന്നത്. എല്ലാവരും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്. `_BANNER_` ## സെൻ്റ് ഫ്രാൻസിസ് പള്ളി ഫോർട്ട് കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന സെൻ്റ് ഫ്രാൻസിസ് പള്ളി 1503-ൽ ആണ് പണികഴിപ്പിച്ചത്. ഇന്ത്യയിൽ യൂറോപ്യന്മാർ പണികഴിപ്പിച്ച ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നാണിത്. പോർച്ചുഗീസ് പര്യവേഷകനായ വാസ്കോഡ ഗാമ 1524-ൽ തന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശന വേളയിൽ കൊച്ചിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആദ്യം ഈ പള്ളിയിലാണ് അടക്കം ചെയ്തത്. എന്നാൽ പതിനാല് വർഷത്തിന് ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ ലിസ്ബണിലേക്ക് മാറ്റി. പള്ളിക്കുള്ളിലെ അദ്ദേഹത്തിന്റെ ശ്മശാന സ്ഥലം വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്.പള്ളി നിൽക്കുന്നതിന് അടുത്തുള്ള പുൽത്തകിടിയുടെ നടുവിൽ ഒരു ശവകുടീരം ഉണ്ട്, ഒന്നാം ലോകമഹായുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച കൊച്ചിക്കാരുടെ സ്മരണയ്ക്കായി 1920-ൽ നിർമ്മിച്ചതാണ് ഇത്. ## താഴത്തങ്ങാടി ജുമാ മസ്ജിദ് കോട്ടയം താഴത്തങ്ങാടി എന്ന സ്ഥലത്താണ് ഇന്ത്യയിലെ പുരാതനമായതും 1000 വർഷം പഴക്കം കരുതുന്നതുമായ താഴത്തങ്ങാടി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. താജ് ജുമാ മസ്ജിദ് എന്നും ഇതിനെ വിലിച്ചുപോരുന്നു. മീനച്ചിലാറിൻ്റെ കടവിൽ സ്ഥിതി ചെയ്യുന്ന ഈ മസ്ജിദ് കേരളത്തിലെ ഇസ്ലാം പ്രചാരകനായ മാലിക് ദീനാറിൻ്റെ മകനായ ഹബീബ് ദീനാർ പണികഴിപ്പിച്ചതാണ്. ഈ മസ്ജിദ് കേരള പാരമ്പര്യം പിന്തുടരുന്ന തടി കൊത്തുപണികൾക്കും വാസ്തുവിദ്യയ്ക്കും പേരുകേട്ടതാണ്. ഈ മസ്ജിദിനോട് അനുബന്ധമായി ഇവിടെ ജീവിച്ചിരുന്ന മുസ്ലിംകൾ സ്വാതന്ത്ര്യ സമരത്തിലും മറ്റ് ദേശീയ പ്രസ്ഥാനങ്ങളിലും സജീവ പങ്ക് വഹിച്ചുണ്ട്. ചരിത്ര പ്രധാനമായ ഈ പള്ളി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. ## മാർത്ത മറിയം പള്ളി കോട്ടയം ജില്ലയിലെ കുറവിലങ്ങാട് എന്ന സ്ഥലത്ത് 105 എ. ഡിയിൽ പണികഴിപ്പിച്ച പള്ളിയാണ് മാർത്ത മറിയം പള്ളി. മാതാവ് മേരി ആദ്യമായി ലോകത്ത് പ്രത്യക്ഷപ്പെട്ടത് കുറവിലങ്ങാട് ആണെന്നാണ് വിശ്വാസം. അൾത്താരയിൽ സൂക്ഷിച്ചിരിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതിമ സവിശേഷമാണ്. ഇത് ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണ്. ഭക്തർ ഈ പ്രതിമയെ "കുറവിലങ്ങാട് മുത്തിയമ്മ" എന്ന് വിളിക്കുന്നു. 1597-ലാണ് പള്ളിയുടെ മുൻവശത്ത് 48 അടിയിൽ ഒറ്റ ബ്ലോക്കിൽ തീർത്ത ഗ്രാനൈറ്റ് കുരിശ് സ്ഥാപിച്ചത്. സുറിയാനിയിൽ "ദൈവമാതാവ്" എന്ന് കൊത്തുപണിയുള്ള ഒരു പുരാതന മണിയുണ്ട് ഇവിടെ. കേരളത്തിലെ പഴയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നു തന്നെയാണ് മാർത്ത മാറിയ പള്ളിയും. ## ഓടത്തിൽ പള്ളി 1806-ൽ പണികഴിപ്പിച്ച ഓടത്തിൽ പള്ളി കേരളത്തിലെ തലശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഓടത്തിൽ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് ഡച്ചുകാരുടെ അധീനതയിലുള്ള ഒരു കരിമ്പിൻ തോട്ടം ആയിരുന്നു. പിന്നീട് അത് ബ്രിട്ടീഷുകാരുടെ കയ്യിലായി. തലശ്ശേരി കേയി തറവാട്ടിലെ അംഗവും ഈസ്റ്റ് ഇന്ത്യൻ കമ്പനിയുടെ കോൺട്രാക്ടറുമായ മൂസാക്കയാണ് ഈ പള്ളി പണികഴിപ്പിച്ചത്. ഡച്ചിൽ തോട്ടത്തിന് ഓടം എന്നാണ് പറയുന്നത്. അങ്ങനെ കരിമ്പിൻ ഓടത്തിൽ പണിത പള്ളി ഓടത്തിൽ പള്ളിയായി. പള്ളിയുടെ ടെറസ് ചെമ്പിൽ പണിതിരിക്കുന്നു. മിനാരം സ്വർണ്ണത്താൽ അലങ്കരിച്ചിരിക്കുന്നു. നിരവധി സഞ്ചാരികൾ കാണാനെത്തുന്ന സ്ഥലമാണ് ഓടത്തിൽ പള്ളി. കേരളത്തിലെ സാധാരണ വാസ്തുവിദ്യയാണ് ഓടത്തിൽ പള്ളിയുടെ പ്രധാന ആകർഷണം. മസ്ജിദ് ഇന്നും ആരാധനയ്ക്കായി ഉപയോഗിക്കുന്നു. ## സാന്താ ക്രൂസ് ബസിലിക്ക കേരളത്തിലെ ഒൻപത് ബസിലിക്കകളിൽ ഒന്നാണ് കോട്ടേപള്ളി എന്ന് വിളിപ്പേരുള്ള സാന്താ ക്രൂസ് ബസിലിക്ക. പോർച്ചുഗീസ് അധിനിവേശത്തിനോടനുബന്ധിച്ച് 1505-ൽ പണികഴിപ്പിച്ചതാണ് ഈ പള്ളി. പലതവണകളിലായി പള്ളി പുതുക്കിപ്പണിയുകയും 1905-ൽ ഇന്നത്തെ ഘടന വിശുദ്ധീകരിക്കുകയും ചെയ്തു. വാസ്തുവിദ്യയും കലാപരവുമായ മഹത്വവും ഗോഥിക് ശൈലിയുടെ നിറങ്ങളും ഉൾക്കൊള്ളുന്ന ഈ പളളി ഭക്തിയുടെയും ചരിത്രപരമായ പ്രാധാന്യത്തിന്റെയും കേന്ദ്രവുമാണ്. ## മിശ്കാൽ പള്ളി  ഇന്ത്യയിലെ പുരാതന മുസ്ലിം പള്ളികളിലൊന്നാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന മിശ്കാൽ സുന്നി ജുമാഅത്ത് പള്ളി. നഖൂദ മിശ്കാൽ എന്ന അറബി വ്യാപാരി പതിനാലാം നൂറ്റാണ്ടിൽ ആണ് ഈ പള്ളി പണിയുന്നത്. അഞ്ചു തട്ടുകളിലായി മരം കൊണ്ട് പണിത പള്ളിയായിരുന്നു ആദ്യം. 1510-ൽ പോർച്ചുഗീസുകാരുടെ ആക്രമണത്തിൽ പള്ളി ഭാഗികമായി തകർന്നു. ഇപ്പോൾ നാല് നിലകൾ മാത്രമേയുള്ളൂ. പുനർനിർമ്മാണം നടന്നെങ്കിലും പോർചുഗീസ് ആക്രമണത്തിൻ്റെ പാടുകൾ ഇപ്പോഴും പള്ളിയുടെ മുകൾതട്ടിലുണ്ട്. 24 കൊത്തുപണികളുള്ള തൂണുകളും 47 വാതിലുകളും 400 ഓളം ആളുകൾക്ക് ഒത്തുചേരാവുന്ന വിശാലമായ പ്രാർത്ഥനാ ഹാളും ഉള്ള വളരെ സവിശേഷമായ ഒരു ഘടനയാണിത് ഈ പള്ളിക്ക് ഉള്ളത്. ചരിത്രം ഉറങ്ങുന്ന ഈ സ്ഥലം സന്ദർശിക്കേണ്ട ഒന്നുതന്നെയാണ്. ## കൊടുങ്ങല്ലൂർ ക്ഷേത്രം തൃശൂർ കൊടുങ്ങല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഭഗവതി ക്ഷേത്രം എ.ഡി ഒന്നാം നൂറ്റാണ്ടിൽ ചേരചക്രവർത്തിമാരാണ് പണികഴിപ്പിച്ചത്. ഭദ്രകാളി സങ്കൽപ്പത്തിൽ കുടികൊള്ളുന്നു ദേവിയെ ശ്രീകുരുംബ എന്നും വിളിക്കുന്നുണ്ട്. കേരളത്തിൽ പൊതുവിൽ കാണാത്ത ശാക്തേയ ഉപാസനയാണ് ഈ ക്ഷേത്രത്തിൽ. പുരാതന തമിഴ് ഇതിഹാസം ചിലപതികാരത്തിലെ നായിക കണ്ണക്കി മധുരയെ നശിപ്പിച്ചതിന് ശേഷം ഈ ക്ഷേത്രത്തിൽ വന്ന് ഇവിടുത്തെ പ്രതിഷ്ഠയിൽ വിലയം പ്രാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ ക്ഷേത്രം പുരാതന തമിഴ് സാമ്രാജ്യങ്ങളായ ചേര, ചോള, പാണ്ഡ്യൻമാർ തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾക്ക് പ്രതീകമായി നിലകൊള്ളുന്നു. കൊടുങ്ങല്ലൂർ ഭരണിയും താലപ്പൊലിയും ഇവിടുത്തെ പ്രത്യേക ഉത്സവങ്ങളാണ്. ## കടമറ്റം പള്ളി ഭാരതത്തിലെ അതിപുരാതന ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് കടമറ്റം പള്ളി. നിരണം ഗ്രന്ഥവരികൾ അനുസരിച്ച് 825 സി. ഇക്ക് ശേഷം ക്രിസ്ത്യൻ പുരോഹിതനായ മാർ സബോർ ആണ് ഈ പള്ളി സ്ഥാപിച്ചത്. മാർ സാബോർ അന്നത്തെ കടമറ്റം ഭരണാധികാരിയായിരുന്ന കർത്തയുടെ സഹായത്തോടെയാണ് പള്ളി സ്ഥാപിച്ചത് എന്നാണ് വിശ്വാസം. മാർ സബോറിൻ്റെ ശിഷ്യനാണ് പ്രശസ്ത മാന്ത്രികനായ കടമറ്റത്ത് കത്തനാർ എന്ന് വിശ്വസിക്കുന്നു. കടമറ്റത്ത് കത്തനാരുടെ ആദ്യ നാമം പൗലോസ് എന്നായിരുന്നു. മാതാപിതാക്കൾ മരിച്ചുപോയ പൗലോസ് പള്ളിയിൽ വന്ന് പ്രാർത്ഥിക്കുകയും അത് കണ്ട് പള്ളിയിലെ അച്ചൻ അവനെ പഠിപ്പിച്ച് അവിടത്തെ ശെമ്മാശൻ ആക്കുകയും ചെയ്തു. മാന്ത്രിക വിദ്യ ഒക്കെ പഠിച്ച് നാട്ടുകാർക്ക് വേണ്ടി നന്മകൾ ചെയ്തപ്പോൾ നാട്ടുകാർ കടമറ്റത്ത് കത്തനാർ, കടമറ്റത്തച്ചൻ എന്നൊക്കെ വിളിച്ചു തുടങ്ങി. കടമറ്റം പള്ളിയുടെ അൾത്താരയുടെ വലത് ഭിത്തിയിൽ ഒൻപതാം നൂറ്റാണ്ടിലെ കല്ലുകൊണ്ട് നിർമിച്ച നാല് തുല്യ വലുപ്പത്തിലുള്ള കൈകളോടുകൂടിയ ഒരു പേർഷ്യൻ കുരിശ് കാണാം. ഇൻഡോ-പേർഷ്യൻ വാസ്തുവിദ്യയും കേരള ഹിന്ദു ശൈലിയിലുള്ള അലങ്കാരങ്ങളും മണ്ഡപങ്ങളും ചേർന്നുള്ള അപൂർവ സംഗമത്തിന് ഈ പള്ളി പ്രശസ്തമാണ്. ## തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം  ശ്രീ മഹാവിഷ്ണുവിൻ്റെ പ്രതിഷ്ഠയുള്ള തിരുനെല്ലി ക്ഷേത്രം വയനാട്ടിൽ ഉള്ള ബ്രഹ്മഗിരി കുന്നിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രം എന്ന് പണികഴിപ്പിച്ചതാണ് എന്ന് വ്യക്തമായ അറിവില്ലെങ്കിലും ചരിത്ര രേഖകൾ പരിശോധിക്കുമ്പോൾ ചേര രാജാവ് ഭാസ്കര രവി വർമ്മ I (926-1019 സി. ഇ) ജീവിച്ചിരുന്ന കാലത്ത് തെക്കെ ഇന്ത്യയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായി ഈ ക്ഷേത്രത്തെ പറയുന്നുണ്ട്. ഈ ക്ഷേത്രത്തിൽ ബ്രഹ്മദേവൻ വന്നു പൂജ ചെയ്യും എന്നാണ് വിശ്വാസം. ഈ ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് പാപനാശിനി പുഴ. ഈ പുഴയിൽ കുളിച്ചാൽ ഒരുവൻ്റെ എല്ലാ പാപവും ഒഴുക്കിക്കളയും എന്ന് വിശ്വസിക്കുന്നു. പ്രകൃതിയോട് ഇണങ്ങിചേർന്ന് നിൽക്കുന്ന ഈ ക്ഷേത്രം തീർച്ചയായും സന്ദർശിക്കേണ്ട ഒന്നാണ്. ## പൊന്നാനി ജുമാ മസ്ജിദ് മലപ്പുറം ജില്ലയിലെ പൊന്നാനി എന്ന സ്ഥലത്താണ് പൊന്നാനി വലിയ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. മലബാറിൻ്റെ മക്ക എന്നറിയപ്പെടുന്ന സ്ഥലമാണ് പൊന്നാനി. ഷെയ്ഖ് സൈനുദ്ദീൻ എന്നയാളാണ് 1510-ൽ ഈ പള്ളി പണികഴിപ്പിച്ചതെന്ന് വില്ല്യം ലോഗൻ്റെ മലബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളിയുടെ നിർമ്മാണത്തിന് ശേഷം ഷെയ്ഖ് സൈനുദ്ദീൻ തന്നെ പള്ളിയിൽ പഠിപ്പിക്കാനും തുടങ്ങി. നേരത്തെ, കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഈ പള്ളിക്ക് ഇപ്പോഴും ആ പ്രത്യേകത കൽപ്പിച്ചു കൊടുത്തിരിക്കുന്നു. മുസ്ലിം വിശ്വാസങ്ങൾ അറിയാൻ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് പൊന്നാനി ജുമാ മസ്ജിദ്. ## പുലിയർ മല ജൈനക്ഷേത്രം വയനാട് കൽപ്പറ്റയിലാണ് പുലിയർമല ജൈന ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തനാഥ് സ്വമി ക്ഷേത്രം കുടികൊള്ളുന്നത്. ജൈനമതത്തിലെ തീർത്തങ്കരിൽ ഒരാളായ അനന്തനാഥ് സ്വമിയാണ് ഈ ക്ഷേത്രത്തിൽ പ്രതിഷ്ഠ. ദ്രാവിഡ-ഹൊയ്സാല മാതൃകയിലാണ് ഈ വലിയ ക്ഷേത്ര സമുച്ചയം പണികഴിപ്പിച്ചിരിക്കുന്നത്. ടിപ്പുവിൻ്റെ പടയോട്ടത്തെയും അതിജീവിച്ച ഈ ക്ഷേത്രത്തിൽ കല്ലിൽ കൊത്തിയ നിരവധി ജൈന പ്രതിമകളും അവശിഷ്ടങ്ങളും കാണാം. പിരമിഡ് ആകൃതിയിൽ നിർമ്മിച്ച നിരവധി വർണ്ണാഭമായ കൊത്തുപണികൾ ഈ ക്ഷേത്രത്തിൽ ഉണ്ട്. ഈ സ്തൂപത്തിന്റെ മുകളിൽ മഹാവീർ ജൈനിന്റെ മാതൃക സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ ജൈനമതതിൻ്റെ തിരുശേഷിപ്പുകളിൽ ഒന്നാണ് ഈ ക്ഷേത്രം. ## കരുമാടിക്കുട്ടൻ കേരളത്തിലെ ബുദ്ധമതത്തിൻ്റെ തിരുശേഷിപ്പുകളിൽ ഒന്നാണ് ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്ത് നിന്നും കണ്ടെത്തിയ കരുമാടിക്കുട്ടൻ ശിൽപം. 3 അടി പൊക്കമുള്ള ഈ കറുത്ത ഗ്രാനൈറ്റ് ശിൽപം ഒൻപതാം നൂറ്റാണ്ട് മുതൽ പതിനാലാം നൂറ്റാണ്ടു വരെ പഴക്കമുണ്ടെന്ന് വിശ്വസിക്കുന്നു. 1930-ൽ കണ്ടെത്തുമ്പോൾ ഇടതുഭാഗം തകർക്കപ്പെട്ടിരുന്നു. 1965-ൽ ദലൈലാമ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. കേരളത്തിൽ നിലവിലുള്ള ഏക ബുദ്ധ വിഹാരം സ്ഥലം ഇതുമാത്രമാണ്. ## പരദേശി സിനഗോഗ്  കൊച്ചിയിൽ വന്ന് ജീവിച്ചിരുന്ന ജൂതന്മാർക്ക് വേണ്ടി 1568 സി. ഇ യിൽ പണികഴിപ്പിച്ചതാണ് മട്ടാഞ്ചേരിയിൽ ഉള്ള പരദേശി സിനഗോഗ്. പണ്ട് കാലത്ത് സ്ഥിരം പ്രാർത്ഥന ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ നിന്നും ജൂതന്മാരുടെ തിരിച്ചുപോക്കിന് ശേഷം, ബാക്കിയുള്ള ജൂതന്മാർക്ക് വേണ്ടി മാത്രമായി പ്രാർത്ഥന. അതില്ലാത്ത സമയം സന്ദർശകർക്ക് സിനഗോഗ് കാണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മട്ടാഞ്ചേരി കൊട്ടാരം ക്ഷേത്രത്തോട് ചേർന്ന് കൊച്ചി രാജാവായ രാമവർമ്മ ജൂത സമുദായത്തിന് നൽകിയ ഭൂമിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം ക്ഷേത്രവും മട്ടാഞ്ചേരി സിനഗോഗും ഒരു പൊതു മതിൽ പങ്കിടുന്നു. കേരളത്തിലെ ജൂത ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന സ്ഥലങ്ങളിൽ ഒന്നാണ് പരദേശി സിനഗോഗ്. പല സ്ഥലങ്ങളിലും ആരാധന ചടങ്ങുകൾ പല കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്നുണ്ടെങ്കിലും അവയുടെയൊക്കെ ചരിത്ര പ്രസക്തിയും ശില്പ ഭംഗിയും പൊയ്പോവുന്നില്ല. അതുകൊണ്ടുതന്നെ പുരാതനമായ ആരാധനാലയങ്ങൾ പ്രാർത്ഥിക്കാൻ വേണ്ടി മാത്രമല്ല, അതിൻ്റെ ചരിത്രം മനസ്സിലാക്കിയും സന്ദർശിക്കാം.
സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍
ജീവിതത്തില്‍ സ്വപ്നങ്ങള്‍ ഉള്ളവര്‍ക്കും ജീവിത വിജയം നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അത്യാവശ്യമായ കാര്യമാണ് ആത്മവിശ്വാസം. എന്നാല്‍ പലപ്പോഴും എളുപ്പത്തില്‍ എത്തിപ്പിടിക്കാന്‍ പറ്റുന്നതല്ല ആത്മവിശ്വാസത്തോടെയുള്ള ജീവിതം. അതിനായി പലരും പല വഴി തേടാറുണ്ട്. അതില്‍ ഒന്നാണ് സ്വയം സഹായിക്കാനായുള്ളതോ വ്യക്തിത്വ വികസനത്തില്‍ ഊന്നല്‍ നല്‍കിയുള്ള പുസ്തകങ്ങള്‍ വായിക്കുക എന്നത്. ഓരോ മനുഷ്യരുടെയും വിജയത്തിന് പുറകിലുള്ള ശ്രമങ്ങളും അവര്‍ ഉപയോഗിച്ച മാര്‍ഗങ്ങളും അടങ്ങിയ പുസ്തകങ്ങള്‍ വായിക്കുന്നത് തന്നെ മനസ്സിന് ഒരു ഉന്മേഷവും ഉണര്‍വും ലഭിക്കുന്നു. അത്തരം വ്യക്തിത്വ വികസന പുസ്തകങ്ങള്‍ ഇപ്പോള്‍ ജനപ്രിയമാവുകയാണ്. നിങ്ങള്‍ക്കായി അതില്‍ ഏറ്റവും നല്ല 10 പുസ്തകങ്ങള്‍ താഴെ ചേര്‍ക്കുന്നു. ## തിങ്ക് ആന്‍ഡ് ഗ്രോ റിച്ച് - നപോളിയന്‍ ഹില്‍  സ്വയം സഹായ പുസ്തകങ്ങളില്‍ ഏറ്റവും ആദ്യത്തേതില്‍ പെടുന്ന പുസ്തകമാണ് നപോളിയന്‍ ഹില്‍ 1937-ല്‍ എഴുതിയ തിങ്ക് ആന്‍ഡ് ഗ്രോ റിച്ച്. ആദ്യകാല സ്വയം സഹായ പുസ്തക രചയിതാക്കളില്‍ ഒരാളാണ് ഹില്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇന്നും പ്രസക്തമാണ്. തിങ്ക് ആന്‍ഡ് ഗ്രോ റിച്ച് എന്ന ഈ പുസ്തകത്തിലൂടെ ഹില്‍ ജീവിത വിജയത്തിനുള്ള മാര്‍ഗങ്ങളും വ്യക്തിഗത നേട്ടത്തിന് വേണ്ടി പതിമൂന്ന് തത്ത്വങ്ങളും പകര്‍ന്നു തരുന്നു. ആഗ്രഹവും വിശ്വാസവും സ്ഥിരോത്സാഹവും ഉള്ള ഒരു വ്യക്തിക്ക് എല്ലാ നെഗറ്റീവ് എനര്‍ജിയും ചിന്തകളും ഇല്ലാതാക്കി വലിയ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ വലിയ വിജയത്തില്‍ എത്താന്‍ പറ്റുമെന്ന് ഈ പുസ്തകം പറയുന്നു. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/4YP9PX8](https://amzn.eu/d/4YP9PX8) ## ഹൌ ടു വിന് ഫ്രെണ്ട്സ് ആന്‍ഡ് ഇന്‍ഫ്ലുവെന്‍സ് പീപ്പിള്‍ - ഡെയില്‍ കാര്‍നേഗി  1936-ല്‍ ഡെയില്‍ കാര്‍നേഗി എഴുതിയ പുസ്തകമാണ് ഹൌ ടു വിന് ഫ്രെണ്ട്സ് ആന്‍ഡ് ഇന്‍ഫ്ലുവെന്‍സ് പീപ്പിള്‍. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും കാലാതീതമായ സ്വയം സഹായ പുസ്തകങ്ങളില്‍ ഒന്നാണിത്. വലിയ ഉള്കാഴ്ചയേക്കാള് ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവാണ് മിക്ക വിജയങ്ങള്‍ക്കും പ്രധാന കാരണം എന്ന് കാര്‍നെഗി വിശ്വസിച്ചു. ഈ പുസ്തകം ആളുകളെ എങ്ങനെ വിലമതിക്കണം എന്ന് പഠിപ്പിക്കുന്നു. അന്തര്‍മുഖരായ അല്ലെങ്കില്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടുള്ള ആളുകള്‍ നിര്‍ബന്ധമായും വായിക്കേണ്ട പുസ്തകമാണ് ഇത്. ഈ പുസ്തകത്തില്‍ കുറച്ചു സമയം ചിലവഴിക്കുന്നതിലൂടെ ഒരു സംഭാഷണം എങ്ങനെ ആരംഭിക്കാമെന്നും അത് എങ്ങനെ തുടരാം എന്നുമൊക്കെ ഫലപ്രദമായി മനസ്സിലാക്കാന്‍ കഴിയും. എഴുപതിലേറെ വര്‍ഷം കഴിഞ്ഞിട്ടും ഈ പുസ്തകം നിലനില്ക്കുന്നതിന്റെ കാരണം മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍ കാലാതീതമായതുകൊണ്ടാണ്. പുസ്തകം ലഭിക്കാൻ : [https://www.amazon.in/dp/8194790891/ref=cm_sw_em_r_mt_dp_PZBY8ZWRC7J9PYENY97X](https://www.amazon.in/dp/8194790891/ref=cm_sw_em_r_mt_dp_PZBY8ZWRC7J9PYENY97X) ## ദ 7 ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്ടീവ് പീപ്പിള്‍ - സ്റ്റീഫന്‍ ആര് കോണ്‍വെ  1989-ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച, സ്റ്റീഫന്‍ ആര് കോണ്‍വെ എഴുതിയ ഒരു ബിസിനസ്സ്, സ്വയം സഹായ പുസ്തകമാണ് ദ 7 ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്ടീവ് പീപ്പിള്‍. ഫലപ്രദമായ ആശയ വിനിമയം, വ്യക്തിത്വ വികസനം, വിജയകരമായ ഇടപെടല്‍ എന്നിവക്കൊക്കെ ഒരു മികച്ച മാതൃകയാണ് ഈ പുസ്തകം. ജീവിതത്തില്‍ പെട്ടെന്ന് ഒരു അത്ഭുത വിജയം കൈവരിക്കാം എന്ന് ഒരു ഘട്ടത്തിലും കോണ്‍വെ അവകാശപ്പെടുന്നില്ല. പകരം, പരിശീലനത്തിലൂടെ ക്രമാനുഗതമായ പരിവര്‍ത്തനം നമ്മുടെ ജീവിതത്തില്‍ വരുത്താന്‍ പറ്റുമെന്ന് പറയുന്നു. സമഗ്രത, ധാര്‍മ്മികത, സാമാന്യബുദ്ധി, ജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കി ഒരു ജീവിതരീതി എങ്ങനെ നയിക്കാമെന്നും അത് എങ്ങനെ വിജയകരമാക്കാനും കോണ്‍വെ ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു. വളരെ കാര്യക്ഷമതയുള്ള ആളുകളുടെ 7 ശീലങ്ങളില്‍ വിവരിച്ചിട്ടുള്ള വിജയ നിയമങ്ങള്‍ സര്‍വത്രികവും ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ബാധകവുമാണ്. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/8KVlvJD](https://amzn.eu/d/8KVlvJD) ## റിച്ച് ഡാഡ്, പുവര്‍ ഡാഡ് - റോബെര്‍ട്ട് കിയോസാക്കി  റോബർട്ട് ടി. കിയോസാക്കിയും ഷാരോൺ ലെച്ചറും ചേർന്ന് 1997-ൽ എഴുതിയ ഒരു പുസ്തകമാണ് റിച്ച് ഡാഡ് പുവർ ഡാഡ്. സാമ്പത്തിക സാക്ഷരത (സാമ്പത്തിക വിദ്യാഭ്യാസം), സാമ്പത്തിക സ്വാതന്ത്ര്യം, ആസ്തികളിൽ നിക്ഷേപം, റിയൽ എസ്റ്റേറ്റ് നിക്ഷേപം, ബിസിനസ്സ് ആരംഭിക്കുകയും സ്വന്തമാക്കുകയും ചെയ്യുന്നതിലൂടെയും ഒരാളുടെ സാമ്പത്തിക ബുദ്ധി (സാമ്പത്തിക ഐക്യു) വർധിപ്പിക്കുന്നതിലൂടെയും സമ്പത്ത് കെട്ടിപ്പടുക്കുന്നതിനുള്ള പ്രാധാന്യത്തെ ഈ പുസ്തകത്തിലൂടെ പറഞ്ഞുതരുന്നു. പണത്തെക്കുറിച്ചുള്ള ആരുടെയെങ്കിലും നിഷേധാത്മക വിശ്വാസ സമ്പ്രദായം മാറ്റുന്നതിനോ പണം നിങ്ങൾക്കായി എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ വർദ്ധിപ്പിക്കുന്നതിനോ ഇത് വായിക്കേണ്ട പുസ്തകമാണ്. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/0E8oLwD](https://amzn.eu/d/0E8oLwD) ## ദ ആല്‍കമിസ്റ്റ് - പൌലോ കൊയ്ലോ  1988-ൽ ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയ്ലോ എഴുതിയ നോവലാണ് ദി ആൽക്കെമിസ്റ്റ്. യഥാർത്ഥത്തിൽ പോർച്ചുഗീസ് ഭാഷയിൽ എഴുതിയ ഈ നോവൽ പിന്നീട് വ്യാപകമായി വിവർത്തനം ചെയ്യപ്പെടുകയും അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. ഒരു നോവൽ ആയ ഈ കൃതിയിൽ സ്വയം എങ്ങനെ വിജയം നേടാം എന്നൊക്കെ പറയാതെ പറഞ്ഞുതരുന്നു. ഒരു നിധി തേടി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആൻഡലൂഷ്യൻ ഇടയനായ സാന്റിയാഗോയുടെ മാന്ത്രിക കഥയാണ് ആൽക്കെമിസ്റ്റ്. യാത്രയിൽ അദ്ദേഹം കണ്ടെത്തുന്ന നിധികളുടെ കഥ, നമ്മുടെ ഹൃദയങ്ങൾ ശ്രദ്ധിക്കുകയും ജീവിത പാതയിലെ അടയാളങ്ങൾ വായിക്കാൻ പഠിക്കുകയും എല്ലാറ്റിനുമുപരിയായി നമ്മുടെ സ്വപ്നങ്ങളെ പിന്തുടരുകയും ചെയ്യുന്നതിനുള്ള അവശ്യ ജ്ഞാനത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/iGxDe4Z](https://amzn.eu/d/iGxDe4Z) ## മാന്‍സ് സെര്‍ച്ച് ഫോര്‍ മീനിങ് - വിക്ടര്‍ ഫ്രാങ്ക്ലിന്  രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി തടങ്കൽപ്പാളയങ്ങളിലെ തടവുകാരനായുള്ള തന്റെ അനുഭവങ്ങൾ വിവരിക്കുകയും ജീവിതത്തിന്റെ ഒരു ലക്ഷ്യത്തെ കുറിച്ച് പോസിറ്റീവായി തോന്നുകയും തുടർന്ന് ആ ഫലത്തെ ആഴത്തിൽ സങ്കൽപ്പിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ സൈക്കോതെറാപ്യൂട്ടിക്ക് രീതി വിവരിക്കുകയും ചെയ്യുന്ന വിക്ടർ ഫ്രാങ്ക്ലിന്റെ 1946-ലെ പുസ്തകമാണ് മാൻസ് സേർച്ച് ഫോർ മീനിങ്. നമുക്ക് കഷ്ടപ്പാടുകൾ ഒഴിവാക്കാൻ കഴിയില്ലെന്നും എന്നാൽ അതിനെ എങ്ങനെ നേരിടണമെന്നും അതിൽ അർത്ഥം കണ്ടെത്തണമെന്നും നവോന്മേഷത്തോടെ മുന്നോട്ട് പോകണമെന്നും ഫ്രാങ്ക് പറയുന്നു. ജീവിതത്തിലെ നമ്മുടെ പ്രാഥമിക പ്രേരണ ആനന്ദമല്ല, മറിച്ച് നമ്മൾ ജീവിതത്തിൽ അർത്ഥവത്തായതിനെ കണ്ടെത്തലാണ് എന്നും അദ്ദേഹം പറയുന്നു. ഇത്തരം ജീവിതാനുഭവങ്ങളിലൂടെ നമ്മെ നമ്മുടെ ജീവിതം നമ്മുടെ തന്നെ രീതിക്ക് കൊണ്ടുവരാൻ പ്രോത്സാഹിപ്പിക്കുന്നു ഈ പുസ്തകം. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/4fpN2pR](https://amzn.eu/d/4fpN2pR) ## ദ മാജിക്ക് ഓഫ് തിങ്കിങ് ബിഗ് - ഡേവിഡ് ജെ ഷ്വാര്‍ട്സ്  മാജിക് ഓഫ് തിങ്കിംഗ് ബിഗ് എന്ന ഈ പുസ്തകത്തിലൂടെ നിങ്ങൾക്ക് വിജയകരമായ ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം വികസിപ്പിക്കാനും ശക്തിപ്പെടുത്താനും നിരവധി നുറുങ്ങുകൾ ലഭിക്കുന്നു. സ്വയം വിശ്വസിക്കുക എന്നതാണ് ഇതിലെ പ്രധാന നിർദ്ദേശം. ഡേവിഡ് ജെ ഷ്വാര്‍ട്സ് എഴുതിയ ഈ പുസ്തകം 1959-ൽ പ്രസിദ്ധീകരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഈ പുസ്തകം ഉപയോഗിച്ച് അവരുടെ ജീവിതം മെച്ചപ്പെടുത്തി എന്ന് പറയുന്നു. മികച്ച രീതിയിൽ വിൽക്കാനും കൂടുതൽ ഫലപ്രദമായി നയിക്കാനും കൂടുതൽ പണം സമ്പാദിക്കാനും കൂടുതൽ സന്തോഷവും മനസ്സമാധാനവും കണ്ടെത്താനും ഷ്വാർട്സ് ഈ പുസ്തകത്തിലൂടെ നമ്മളെ സഹായിക്കുന്നു. വമ്പിച്ച വിജയം നേടുന്നതിന് നിങ്ങൾക്ക് സ്വതസിദ്ധമായ കഴിവുകൾ ആവശ്യമില്ലെന്ന് അദ്ദേഹം തെളിയിക്കുന്നു, എന്നാൽ നിങ്ങളെ അവിടെ എത്തിക്കുന്ന രീതിയിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ശീലം നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട് എന്നും അദ്ദേഹം വാദിക്കുന്നുണ്ട്. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/77Mx3ry](https://amzn.eu/d/77Mx3ry) ## ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ് - നോര്‍മന്‍ വിന്‍സന്റ് പേല്  നോര്‍മന്‍ വിന്‍സന്റ് പേല് എഴുതി 1952-ൽ ഇറങ്ങിയ പുസ്തകമാണ് ദ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്. പോസിറ്റീവ് തിങ്കിംഗിന്റെ ശക്തി, വിജയത്തിന്റെ തുടക്കം മനസ്സിലാണെന്നും, സ്വയം എങ്ങനെ വിശ്വസിക്കാമെന്നും, വിഷമിക്കുന്ന ശീലം ഒഴിവാക്കണമെന്നും, നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുകയും നിങ്ങളുടെ മനോഭാവം മാറ്റുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ജീവിതത്തെ എങ്ങനെ നിയന്ത്രിക്കാമെന്നും ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും. ഒരു നല്ല മനോഭാവത്തിന് ജീവിതത്തെ മാറ്റിമറിക്കാനും എല്ലാ കാര്യങ്ങളിലും വിജയം നേടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനും കഴിയുമെന്ന് ഈ പുസ്തകം തെളിയിക്കുന്നു. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/76Rw1Pr](https://amzn.eu/d/76Rw1Pr) ## ദ പവര്‍ ഓഫ് നൌ - എക്ക്ഹാര്ട്ട് ടൊല്ലെ  1998-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൽ എക്ക്ഹാർട്ട് ടൊല്ലെ പറയുന്ന പ്രധാനപ്പെട്ട ആശയം നമ്മൾ നമ്മുടെ ചിന്തകളല്ല എന്നതാണ്. നമ്മുടെ മിക്ക ചിന്തകളും ഭൂതകാലത്തെയോ ഭാവിയെയോ ചുറ്റിപ്പറ്റിയാണ് എന്ന് ടോലെ പറയുന്നു. നമ്മുടെ ഭൂതകാലം നമുക്ക് ഒരു വ്യക്തിത്വം നൽകുന്നു, അതേസമയം ഭാവി രക്ഷയുടെ വാഗ്ദാനം നൽകുന്നു. എന്നാൽ ഇവ രണ്ടും മിഥ്യാധാരണകളാണ്. കാരണം വർത്തമാന നിമിഷം മാത്രമാണ് നമുക്ക് യഥാർത്ഥത്തിൽ ഉള്ളത്. അതിനാൽ നമ്മുടെ മനസ്സിന്റെ നിരീക്ഷകരായി സന്നിഹിതരായിരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. അതുവഴി, ഇക്കാലത്ത് യഥാർത്ഥത്തിൽ ജീവിക്കാൻ നമുക്ക് വീണ്ടും പഠിക്കാനാകും എന്ന് ടൊല്ലെ ഈ പുസ്തകത്തിലൂടെ പകർന്നു തരുന്നു. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/1yTtmbM](https://amzn.eu/d/1yTtmbM) ## ആറ്റോമിക് ഹാബിറ്റ്സ് - ജെയിംസ് ക്ലിയര്‍.  ജെയിംസ് ക്ലിയർ എഴുതി 2018-ൽ പ്രസിദ്ധീകരിച്ച സ്വയം സഹായ പുസ്തകമാണ് അറ്റോമിക് ഹാബിറ്റ്സ്. മോശം സ്വഭാവങ്ങളെ തകർക്കുന്നതിനും നാല് ഘട്ടങ്ങളിലൂടെ നല്ലവ സ്വീകരിക്കുന്നതിനുമുള്ള നിർണായക വഴികാട്ടിയാണ് ആറ്റോമിക് ഹാബിറ്റ്സ് എന്ന ഈ പുസ്തകം. എത്ര ചെറുതും വളരുന്നതുമായ ദൈനംദിന ദിനചര്യകൾ കാലക്രമേണ വൻതോതിലുള്ള പോസിറ്റീവായ മാറ്റങ്ങളിലേക്കു കൂടിച്ചേരുന്നുവെന്ന് ഇത് നിങ്ങളെ കാണിച്ചു തരുന്നു. ഒരു മോശം ശീലത്തിൽ നിന്ന് മോചനം നേടുന്നതിനും കൂടുതൽ അഭിലഷണീയമായ ഒരു ശീലം സ്വീകരിക്കുന്നതിനുമുള്ള പ്രായോഗിക നുറുങ്ങുകൾ ക്ലിയർ ഈ പുസ്തകത്തിലൂടെ പങ്കുവയ്ക്കുന്നു. പുസ്തകം ലഭിക്കാൻ : [https://amzn.eu/d/gjxiQlz](https://amzn.eu/d/gjxiQlz) ഈ പുസ്തകങ്ങൾ വായിക്കുമ്പോൾ തന്നെ ജീവിതത്തിന് ഒരു ഉണർവ്വും നവോന്മേഷവും ലഭിക്കുന്നതാണ്. ഈ സ്വയം സഹായ പുസ്തകങ്ങൾ വായിച്ചു അതിലെ കാര്യങ്ങൾ ചെയ്തു നോക്കി ജീവിതം വിജയം എളുപ്പത്തിൽ നേടാം.
NGO’s providing scholarships for education in Kerala
നമ്മുടെ രാജ്യത്തെ വിവിധ സർക്കാരിതര ഓർഗനൈസേഷനുകൾ വാഗ്ദാനം ചെയ്യുന്ന സ്കോളർഷിപ്പുകളുടെ വിശാലമായ വിഭാഗമാണ് 'എൻജിഒ സ്കോളർഷിപ്പുകൾ'. സംസ്ഥാന, കേന്ദ്ര സർക്കാർ ധനസഹായം നൽകുന്ന സ്കോളർഷിപ്പുകൾ കൂടാതെ, അർഹരായ വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് സാമ്പത്തിക മാർഗങ്ങൾ നൽകുന്നതിന് സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്ന നിരവധി എൻജിഒകൾ ഉണ്ട്. സാമ്പത്തിക സ്ഥിരതയില്ലായ്മ മൂലം ഉന്നത വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ രാജ്യത്തുടനീളം ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, സ്കോളർഷിപ്പുകൾ ഒരു അനുഗ്രഹമാണ്. ## 1. ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ  ഫെഡറൽ ബാങ്ക് സ്ഥാപിച്ച ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ, ബാങ്കിന്റെ സ്ഥാപകനായ അന്തരിച്ച കെ.പി. ഹോർമിസിന്റെ സ്മരണയ്ക്കായി സ്ഥാപിതമായ ഒരു പൊതു ചാരിറ്റബിൾ ട്രസ്റ്റാണ്. 1996-ൽ ആരംഭിച്ചത് മുതൽ, ദാരിദ്ര്യം, ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിവിധ മേഖലകളിൽ ഫൗണ്ടേഷൻ പ്രവർത്തിച്ചിട്ടുണ്ട്. വർഷങ്ങളായി, ജനങ്ങളിൽ ബാങ്കിംഗിനെക്കുറിച്ചുള്ള അവബോധവും മികച്ച അറിവും വളർത്തിയെടുക്കാൻ ഫൗണ്ടേഷൻ കഠിനമായി പരിശ്രമിക്കുന്നു. പരിശീലന പരിപാടികളിലൂടെ. സ്കോളർഷിപ്പ്/കൾ വാഗ്ദാനം ചെയ്യുന്നു - ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് എന്ന പേരിൽ പ്രൊഫഷണൽ കോഴ്സുകളുടെ ആദ്യ വർഷത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ സ്കോളർഷിപ്പും വാഗ്ദാനം ചെയ്യുന്നു. ഈ സ്കോളർഷിപ്പിന് കീഴിൽ, ഗുജറാത്ത്,മഹാരാഷ്ട്ര, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് അവരുടെ എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഎസ്സി നഴ്സിംഗ്, അഗ്രികൾച്ചറൽ കോഴ്സുകൾക്ക് 100% ട്യൂഷൻ ഫീസ് (പ്രതിവർഷം പരമാവധി 1 ലക്ഷം രൂപ വരെ) ധനസഹായം. https://www.federalbank.co.in/fedbank-hormis-memorial-foundation ## 2. Ammucare Charitable Trust  അശരണരുടെയും ദരിദ്രരുടെയും ഉന്നമനത്തിനുള്ള നിസ്വാർത്ഥ സേവനത്തിനുള്ള വേദിയാണ് അമ്മുകെയർ. കൂടാതെ, അമ്മുകെയറിന്റെ ദൗത്യം ജാതി, മതം, സമുദായങ്ങൾ, സംസ്കാരങ്ങൾ, നിറങ്ങൾ, മതങ്ങൾ എന്നിവയുടെ അതിരുകൾക്കപ്പുറം തലമുറകളെ ശാക്തീകരിക്കുകയും സ്ഥിരതയും പ്രതീക്ഷയും ക്ഷേമവും എന്നതാണ്.എല്ലാ പ്രോജക്ടുകളിലൂടെയോ സേവാ പ്രവർത്തനങ്ങളിലൂടെയോ, ഇന്ത്യയിലെ സാമൂഹിക സേവനത്തിന് നിസ്വാർത്ഥമായി പ്രതിജ്ഞാബദ്ധമാണ്. https://www.ammucare.org ## 3. ATMA ഫൗണ്ടേഷൻ  വ്യക്തി ശാക്തീകരണത്തിനും കുടുംബക്ഷേമത്തിനും കമ്മ്യൂണിറ്റി വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്ന കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് ATMA ഫൗണ്ടേഷൻ. കുട്ടികളുടെ സംരക്ഷണം, വിദ്യാഭ്യാസം, ശാക്തീകരണം, കുടുംബക്ഷേമം, കല & സംസ്കാരം, ഡിജിറ്റൽ, സാമ്പത്തിക ശാക്തീകരണം, ദുരന്ത നിവാരണം, പുനരധിവാസം തുടങ്ങിയ മേഖലകളിൽ 11 പ്രോജക്ടുകളും 6 പ്രധാന കാമ്പെയ്നുകളും പതിവ് പരിപാടികളും ATMA യ്ക്കുണ്ട്. 2006 മുതൽ 2021 വരെ 1787 പ്രോഗ്രാമുകളിലൂടെ 2,95,0000 കുടുംബങ്ങൾക്ക് ATMA നേരിട്ട് പ്രയോജനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ, ഞങ്ങളുടെ ശാക്തീകരണ ശിൽപശാലകളും ക്യാമ്പുകളും പരിശീലനങ്ങളും 16000-ത്തിലധികം കുട്ടികളെയും 25000 യുവാക്കളെയും 59000 കൗമാരക്കാരെയും 9000 അധ്യാപകരെയും സ്വാധീനിച്ചിട്ടുണ്ട്. പഠനപ്രശ്നങ്ങളുള്ള 1600 കുട്ടികൾ ഞങ്ങളുടെ വ്യക്തിഗത മെന്ററിംഗിൽ നിന്നും പരിഹാര സെഷനുകളിൽ നിന്നും പ്രയോജനം നേടിയിട്ടുണ്ട്. എടിഎംഎ ഗുരുകുലം ഭവനരഹിതരായ പെൺകുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സുരക്ഷിത ഭവനമാണ്. പ്രൊഫഷണലുകൾ, വീട്ടമ്മമാർ, മുതിർന്ന പൗരന്മാർ എന്നിവരുൾപ്പെടെ, വിവിധ പ്രോജക്ടുകളിലായി 21 ജീവനക്കാരുടെ പിന്തുണയുള്ള സമർപ്പിതരായ സന്നദ്ധപ്രവർത്തകരുടെ ഒരു ടീമാണ് ATMA യുടെ പ്രധാന ശക്തി.ATMA-യുടെ ഗുഡ്വിൽ & പ്രാദേശിക സ്ഥാപനങ്ങളുമായുള്ള നെറ്റ്വർക്കിംഗ് അവസാന മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. പാൻഡെമിക് സമയത്ത്, നിരാലംബരായ കുട്ടികൾ പഠനത്തിൽ ഗുരുതരമായ തടസ്സങ്ങൾ നേരിട്ടു. സ്കൂളുകൾ തുറക്കുമ്പോഴും ഈ വിദ്യാർത്ഥികൾ വലിയ വെല്ലുവിളികൾ നേരിടുന്നു. ദാരിദ്ര്യം കാരണം അവരുടെ മാതാപിതാക്കൾക്ക് സ്കൂൾ പഠനച്ചെലവ് താങ്ങാനാവുന്നില്ല എന്നതാണ് ഒന്ന്. രണ്ടാമതായി, ഏകദേശം രണ്ട് വർഷത്തെ പഠന വിടവ് പല കുട്ടികൾക്കും പഠനത്തിൽ ഭയവും താൽപ്പര്യക്കുറവും ഉളവാക്കുന്നു, ഇത് അവരെ സ്കൂളിൽ പോകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഇത് സ്കൂൾ കൊഴിഞ്ഞുപോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഞങ്ങളുടെ പരിഹാരം ATMA ഫൗണ്ടേഷൻ പിന്നോക്കാവസ്ഥയിലുള്ള 1000 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നുണ്ട്. ഫീസ്, പുസ്തകങ്ങൾ, ഡിജിറ്റൽ ഉപകരണങ്ങൾ, ഓൺലൈൻ പഠനത്തിനുള്ള ഇന്റർനെറ്റ് ചെലവുകൾ എന്നിങ്ങനെയുള്ള സ്കൂൾ ചെലവുകൾക്കായി ഒരു കുട്ടിക്ക് പ്രതിമാസം 600 രൂപയോളം വരുന്ന സാമ്പത്തികവും ഭൗതികവുമായ പിന്തുണയും ഇതിൽ ഉൾപ്പെടുന്നു. വിദഗ്ദ്ധരായ സന്നദ്ധ അധ്യാപകർ ഈ കുട്ടികൾക്ക് ATMA ഓൺലൈനിലും ഓഫ്ലൈനിലും പഠന പിന്തുണയും നൽകുന്നു. അവരുടെ അക്കാദമിക് പ്രകടനം മെച്ചപ്പെടുത്തുന്നതിന് ഓൺലൈൻ ട്യൂഷനുകൾ ഉപയോഗപ്പെടുത്താൻ അവരെ പ്രാപ്തമാക്കുന്നതിന് 'ATMA ഉയരെ' എന്നൊരു ആപ്പും പ്രവർത്തനക്ഷമമാണ്. ഇവ കുട്ടികൾക്ക് വിദ്യാഭ്യാസം തുടരാനും പഠനത്തിൽ മികവ് പുലർത്താനും കഴിയും. അവർക്ക് അവരുടെ കരിയർ സ്വപ്നങ്ങൾ നിറവേറ്റാനും ദാരിദ്ര്യ ചക്രത്തിൽ നിന്ന് കരകയറാനും കഴിയും. സംരക്ഷണം ആവശ്യമുള്ള പെൺകുട്ടികൾക്കായുള്ള ചിൽ ഡ്രൻസ് ഹോം, - സുരക്ഷിതമായ വീടില്ലാത്ത, രക്ഷിതാക്കൾ പിന്തുണയ്ക്കാത്ത, കലഹത്തിൽപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള, വിദ്യാഭ്യാസത്തിന് മാർഗമില്ലാത്ത, നിർധനരായ പെൺകുട്ടികക്ക് അവരുടെ വിദ്യാഭ്യാസത്തിലും മൊത്തത്തിലുള്ള വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, അവർ തിരഞ്ഞെടുത്ത മേഖലകളിലെ വിജയകരമായ യുവ നേതാക്കളായി അവരുടെ പരിവർത്തനം സാധ്യമാക്കുന്നു https://atmafoundation.org/ `_BANNER_` ## 4. അൽഫുർക്വാൻ ഇസ്ലാമിക് കൾച്ചറൽ സെന്റർ അൽഫുർഖാൻ ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്ന നോൺ ഗവൺമെന്റൽ ഓർഗനൈസേഷൻ സ്ഥിതി ചെയ്യുന്നത് കേരളത്തിലെ വണ്ടുരിൽ ആണ് . 'KL/2011/0040625' എന്ന എൻജിഒ യുണീറ്റ് രജിസ്ട്രേഷൻ ഐഡി ഉപയോഗിച്ച് കേരളത്തിലെ മലപ്പുറത്ത് അൽഫുർഖാൻ ഇസ്ലാമിക് കൾച്ചറൽ സെന്റർ ഒരു സൊസൈറ്റിയായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. 25-09-1996 തീയതിയിൽ രജിസ്ട്രേഷൻ നമ്പർ 372-96 ഉള്ള രജിസ്ട്രാർ ഓഫ് സൊസൈറ്റീസ് ആണ് NGO രജിസ്ട്രേഷൻ നടത്തുന്നത്, അതിന്റെ മാതൃസംഘടന പോൾഫൗണ്ടേഷനാണ്. അൽഫുർഖാൻ ഇസ്ലാമിക് കൾച്ചറൽ സെന്ററിന്റെ ചെയർമാൻ മുഹമ്മദ് കുട്ടി മുസ്ലിയാർ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ പ്രവർത്തകനുമാണ്. അബ്ദുളള ബാഖവി, ബഷീർ, എന്നിവരാണ് പ്രമോട്ടർമാർ. alfurqanwdr@gmail.com അക്കാദമിക് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ ഡെവലപ്മെന്റ് സൊസൈറ്റി ന്യൂ മാഹി. മാതൃ സംഘടന പോൾ ഫൗണ്ടേഷനാണ്. https://indiangoslist.com ## 5. ധർമ്മഭാരതി ചാരിറ്റബിൾ ട്രസ്റ്റ്  2010-ൽ കേരളത്തിലെ മട്ടന്നൂരിലാണ് ധർമ്മഭാരതി ചാരിറ്റബിൾ ട്രസ്റ്റ് സ്ഥിതി ചെയ്യുന്നത്. ധർമ്മഭാരതി ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ ബാലഗോപാലൻ ചെറിയത്താണ്. ദരിദ്രരായ ആളുകൾക്ക് അവരുടെ ജീവിതത്തിന് ആവശ്യമായ അടിസ്ഥാന ആവശ്യങ്ങൾ നൽകുന്നതിനും അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്ത സ്ത്രീകളുടെ ബോധവൽക്കരണ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ അവരെ സഹായിക്കുന്നതിനുമായി ട്രസ്റ്റ് ഒരു അനാഥാലയം നടത്തുന്നു. ആധുനിക നാഗരികതയ്ക്ക് വേണ്ടിയുള്ള ജീവിതത്തെ ഉയർത്താൻ ഗോത്രക്കാർക്ക് അവർ നോട്ട്ബുക്കുകളും പഠനോപകരണങ്ങളും സ്റ്റേഷനറികളും നൽകുന്നു. http://www.doaram.com/ ## 6. ഡോ അംബേദ്കർ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി ഡോ അംബേദ്കർ കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ സൊസൈറ്റി വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, പോഷകാഹാരം, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT), ഗ്രാമവികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും, ശാസ്ത്രവും സാങ്കേതികവിദ്യയും, തൊഴിലധിഷ്ഠിത പരിശീലനം, വനിതാ വികസനവും ശാക്തീകരണവും, യുവജനകാര്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി എൻജിഒയുമായി പ്രവർത്തിക്കുന്നു. https://www.searchdonation.com/ngo/dr-ambedkar-cultural-and-educational-society.php ## 7. ആദർശ് ഫൌണ്ടേഷൻ  പുനരധിവാസ നടപടികൾ നൽകുകയെന്ന ലക്ഷ്യത്തോടെ,1998-ൽ കേരളത്തിൽ ആരംഭിച്ച ആദർശ് ഫൗണ്ടേഷൻ ഇപ്പോൾ ചെയർമാനായ ശ്രീ. കെ പി പത്മകുമാറിന്റെ സമർപ്പണം കാരണം വൈകല്യമുള്ള നൂറുകണക്കിന് കുട്ടികളെ അവരുടെ ജനനം മുതൽ തിരിച്ചറിയാൻ സഹായിച്ചു. 15 ഫിസിയോതെറാപ്പിസ്റ്റുകളും 18 സ്പെഷ്യൽ എജ്യുക്കേറ്റർമാരുമുള്ള 3 കേന്ദ്രങ്ങളാണ് ഫൗണ്ടേഷനിലുള്ളത്. കൂടാതെ, 3 വയസ്സിന് താഴെയുള്ളവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ ഏകദേശം 55% കുട്ടികൾക്കും ഇത് നൽകപ്പെടുന്നു . ആദർശ് ഫൗണ്ടേഷനിൽ മുഴുവൻ സമയ ജീവനക്കാരും സ്പെഷ്യൽ അധ്യാപകരും ഫിസിയോതെറാപ്പിസ്റ്റുകളും ഉണ്ട്, അവർ ഫൗണ്ടേഷനെ അനുദിനം അതിന്റെ ദൗത്യത്തിലേക്ക് അടുപ്പിക്കുന്നതിൽ തുല്യ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നു. അവരുടെ പിന്തുണയും സഹായവും ആവശ്യമുള്ളവരിലേക്ക് എത്തിക്കുന്നു. നാളിതുവരെ, ഫൗണ്ടേഷന്റെ പിന്തുണയോടെ, 200-ലധികം കുട്ടികളെ മുഖ്യധാരയിലേക്ക് എത്തിക്കാൻ കഴിഞ്ഞു. പുനരധിവാസം സാധ്യമാണെന്നും വൈകല്യത്തെ പ്രത്യേകമായി തിരിച്ചറിയാനും ഉചിതമായ തെറാപ്പിയും പരിശീലനവും നൽകി ചികിത്സിക്കാമെന്നും ആദർശ് ഫൗണ്ടേഷന് ഉറച്ച വിശ്വാസമുണ്ട്. ഇത് വെല്ലുവിളികളെ മാറ്റി പുനരധിവാസത്തിലെ കുട്ടികളെ മികവിന്റെ സ്ഥാപനമാക്കി മാറ്റുന്നു. https://www.giveindia.org/nonprofit/adarsh-charitable-trust ## 8. അഭയം, തൃപ്പൂണിത്തുറ കുട്ടികൾ, പൗരപ്രശ്നങ്ങൾ, വിദ്യാഭ്യാസം, സാക്ഷരത, ആരോഗ്യം, പോഷകാഹാരം, ഗ്രാമവികസനം, ദാരിദ്ര്യ നിർമാർജനം, തൊഴിലധിഷ്ഠിത പരിശീലനം, വനിതാ വികസനം, ശാക്തീകരണം തുടങ്ങിയ മേഖലകളിൽ അഭയം തൃപ്പൂണിത്തുറ പ്രവർത്തിക്കുന്നു. https://www.searchdonation.com/ngo/abhayam-tripunithura.php അക്കാദമിക് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ ഡെവലപ്മെന്റ് സൊസൈറ്റി, വയോജനങ്ങളും, കലയും സംസ്കാരവും, ബയോടെക്നോളജി, കുട്ടികൾ, നാഗരിക പ്രശ്നങ്ങൾ, വിദ്യാഭ്യാസം, സാക്ഷരത, പരിസ്ഥിതി, പ്രകൃതിവിഭവ മാനേജ്മെന്റ്, ഭക്ഷണം, കൃഷി, ആരോഗ്യം, പോഷകാഹാരം, എച്ച്ഐവി/ എയ്ഡ്സ്, മനുഷ്യാവകാശങ്ങൾ, തൊഴിൽ & തൊഴിൽ, പുതിയതും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ഊർജം, വിവരാവകാശം & അഭിഭാഷകാവകാശം, ഗ്രാമവികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും, ശാസ്ത്രവും സാങ്കേതികവിദ്യയും, കായികവും, ആദിവാസി ക്ഷേമവും, തൊഴിലധിഷ്ഠിത പരിശീലനവും, വനിതാ വികസനവും ശാക്തീകരണവും, യുവജനകാര്യങ്ങളും മുതലായവയിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. https://www.action-council-vellarada.php ## 9. കേരള ഏജൻസി ഫോർ റിസർച്ച് ആൻഡ് റൂറൽ ഡെവലപ്മെന്റ് കേരള ഏജൻസി ഫോർ റിസർച്ച് ആൻഡ് റൂറൽ ഡെവലപ്മെന്റ് വയോജനങ്ങൾ, മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, മൃഗസംരക്ഷണം, കല & സംസ്കാരം, കുട്ടികൾ, പൗരപ്രശ്നങ്ങൾ, ദളിത് ക്ഷേമം, വൈകല്യം, ദുരന്തനിവാരണം, വിദ്യാഭ്യാസം, സാക്ഷരത, പരിസ്ഥിതി, പ്രകൃതി എന്നീ മേഖലകളിൽ ഗവേഷണത്തിനും ഗ്രാമവികസനത്തിനുമുള്ള കേരള ഏജൻസിയായി പ്രവർത്തിക്കുന്നു. റിസോഴ്സ് മാനേജ്മെന്റ്, ഫുഡ് ആൻഡ് അഗ്രികൾച്ചർ, ഹെൽത്ത് & ന്യൂട്രീഷൻ, എച്ച്ഐവി/എയ്ഡ്സ്, പാർപ്പിടം മനുഷ്യാവകാശം, ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജി (ഐസിടി), തൊഴിൽ,ഭൂവിഭവങ്ങൾ, നിയമ അവബോധവും സഹായവും, മൈക്രോ ഫിനാൻസ് (എസ്എച്ച്ജികൾ), മൈക്രോ സ്മോൾ & ഇടത്തരം സംരംഭങ്ങൾ, ന്യൂനപക്ഷ പ്രശ്നങ്ങൾ, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം മുതലായവയിൽ സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി എൻജിഒ പ്രവർത്തിക്കുന്നു. https://www.kerala-agency-for-research-and-rural-development.php ## 10. അക്ഷര എജ്യുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം കൃഷി, കല & സംസ്കാരം, കുട്ടികൾ, വിദ്യാഭ്യാസം & സാക്ഷരത, ആരോഗ്യം & കുടുംബക്ഷേമം, എച്ച്ഐവി/എയ്ഡ്സ്, തൊഴിൽ, മൈക്രോ ഫിനാൻസ് (എസ്എച്ച്ജികൾ), കായികം, തൊഴിൽ പരിശീലനം തുടങ്ങി സ്ത്രീകളുടെ പ്രധാന വിഷയങ്ങളിൽ വരെ പ്രവർത്തിക്കുന്നു. വികസനവും ശാക്തീകരണവും akshara.ecs@gmail.com
കേരളത്തിലെ ശ്രെദ്ധിക്കപ്പെടാതെ പോയ കായികതാരങ്ങൾ
ചരിത്രം തിരുത്താൻ കഴിവുള്ള ഏറെ താരങ്ങൾ ഉണ്ടെങ്കിലും അവരുടെ കഴിവുകൾ കണ്ടെത്തപ്പെടാതെ അല്ലെങ്കിൽ വേണ്ടത്ര പ്രോത്സാഹനം ലഭിക്കാതെ മറഞ്ഞുകിടക്കുകയാണ്. കായികതാരങ്ങളെ കണ്ടെത്തി വേണ്ട പരിശീലനം നൽകുന്നതിൽ നമ്മുടെ നാട് പിറകോട്ടാണ്. പലപ്പോഴും സാമ്പത്തികമായും സാമൂഹികപരമായും താഴെക്കിടയിലായിരിക്കും കഴിവുള്ള കായികതാരങ്ങൾ ഉണ്ടായിരിക്കുക . അവർ ജീവിത സാഹചര്യങ്ങൾ കൊണ്ട് മറ്റു പല മേഖലകളിലേക്കും തിരിയുന്നു. അത് രാജ്യത്തിനു തന്നെ തീരാ നഷ്ടം ആകുന്നു. സ്കൂൾതലം മുതൽ ഇത്തരം കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും നിഷ്പ്പക്ഷമായ തീരുമാനങ്ങൾ എടുക്കാത്തതു കാരണം സ്വതസിദ്ധമായ കഴിവുള്ള താരങ്ങൾ അവഗണിക്കപ്പെട്ടുപോകുന്നു, പലരും ഒന്നോ രണ്ടോ മത്സരങ്ങളിൽ മികവ് തെളിയിച്ച് പിന്നീട് വേറെ ജീവിതമാർഗ്ഗം തേടി പോകുന്നു. ഇത്തരം താരങ്ങളെ കണ്ടെത്തി മികച്ച പരിശീലനവും ജീവിതസാഹചര്യവും ഒരുക്കി കൊടുക്കാൻ സമൂഹത്തിന്റെ താഴെ തട്ടിൽ നിന്നുമുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്. അറിയപ്പെടാതെ കിടക്കുന്ന അല്ലെങ്കിൽ പ്രോത്സാഹനം ലഭിക്കാതെ കായിക മേഖല വിട്ടുപോയവരുടെ പേരുകൾ പോലും അപ്രാപ്യമായിരിക്കുന്ന അവസ്ഥയാണ്. അത്തരത്തിലുള്ള ചിലരെ പരിചയപ്പെടാം ## രാഹുൽ പണിക്കർ  നിലവിലെ 70 കിലോഗ്രാം ഇന്ത്യൻ ദേശീയ ആം ഗുസ്തി ചാമ്പ്യൻ, രാഹുൽ പണിക്കർ ഒരു പരിചയസമ്പന്നനായ പ്രകടനക്കാരനാണ്, വർഷങ്ങളായി ശക്തിയിൽ നിന്ന് ശക്തിയിലേക്ക് മുന്നേറി. കഴിഞ്ഞ ദശകത്തിൽ ആറ് ദേശീയ മെഡലുകൾ അദ്ദേഹത്തിന് ലഭിച്ചട്ടുണ്ട് . ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച രാഹുൽ, ഇന്ത്യൻ ആം ഗുസ്തിയെ അന്താരാഷ്ട്ര ഭൂപടത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. അദ്ദേഹം വിജയിക്കുകയും ഇന്ത്യക്ക് ബഹുമതികൾ നൽകുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ## പി യു ചിത്ര  ഹിമ ദാസും ദ്യുതി ചന്ദും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുമ്പോൾ, പി.യു.ചിത്രയെപ്പോലുള്ള ഒരാൾ എല്ലാവരുടെയും ശ്രദ്ധയിൽ നിന്ന് മാറി അവളുടെ ജോലിയിൽ പ്രവേശിച്ചു. 2016-ൽ, 1500 മീറ്റർ ദൂരത്തിൽ പ്രാവീണ്യം നേടിയ ചിത്ര, ദക്ഷിണേഷ്യൻ ഗെയിംസിൽ കുതിച്ചതിന് ശേഷം ഉയർന്ന തലത്തിൽ തന്റെ ആദ്യ സ്വർണം നേടി. അന്താരാഷ്ട്ര വേദിയിൽ ഒരു കന്നി സ്വർണത്തിന് ശേഷം, 2017 ൽ മറ്റ് രണ്ട് സ്വർണവുമായി അവർ അത് പിന്തുടർന്നു. ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഇൻഡോർ, മാർഷ്യൽ ആർട്സ് ഗെയിംസിലും സ്വർണം നേടിയതോടെ ചിത്രയുടെ സ്റ്റോക്ക് കുത്തനെ ഉയർന്നു. 2018ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലത്തിലേക്ക് കുതിക്കാൻ കേരളക്കാരി മികച്ച കളി കാഴ്ച വച്ചു.അവളുടെ തൊപ്പിയിലെ മറ്റൊരുപൊൻ തൂവലായിരുന്നുഅത്. വളർന്നുവരുന്ന ഒരു വാഗ്ദാനമായി അവളുടെ കരിയറിലേക്ക്അവ കൂട്ടിച്ചർക്കാം ## ഹെലൻ മേരി ഹെലൻ മേരി ഇന്നസെന്റ് ഇന്ത്യയിൽ നിന്നുള്ള ഒരു ഫീൽഡ് ഹോക്കി ഗോൾകീപ്പറാണ്. 1992 ൽ ജർമ്മനിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സ്വന്തം രാജ്യത്തിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. 2003-ൽ, ഹൈദരാബാദിൽ നടന്ന ആഫ്രോ-ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി അവസാന ടൈ ബ്രേക്കറിൽ രണ്ട് പെനാൽറ്റി സ്ട്രോക്കുകൾ അവർ രക്ഷിച്ചു. അർജുന അവാർഡും അവർ നേടിയിട്ടുണ്ട്. `_BANNER_` ## സാജൻ പ്രകാശ്  ഫ്രീസ്റ്റൈൽ, ബട്ടർഫ്ലൈ, മെഡ്ലി ഇനങ്ങളിൽ പ്രാവീണ്യം നേടിയ ഇന്ത്യൻ നീന്തൽ താരമാണ് സാജൻ പ്രകാശ്. 2015-ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ, 2015 ഫെബ്രുവരി 8-ന് 6 സ്വർണ്ണവും 3 വെള്ളിയും നേടി റെക്കോർഡ് സ്ഥാപിച്ചു, കൂടാതെ കേരളത്തിലെ തിരുവനന്തപുരത്ത് നടന്ന ഇന്ത്യൻ നാഷണൽ ഗെയിംസിലെ ഏറ്റവും മികച്ച അത്ലറ്റായിരുന്നു. ## എം പി ജാബിർ  400 മീറ്റർ ഹർഡിൽസിലും 400 മീറ്ററിലും പ്രാവീണ്യം നേടിയ ഇന്ത്യൻ അത്ലറ്റാണ് എം.പി. ജാബിർ എന്നറിയപ്പെടുന്ന ജാബിർ മദാരി പിള്ളിയാലിൽ. 2017ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ 50.22 സെക്കൻഡിൽ ഓടിയെത്തി വെങ്കലം നേടിയിരുന്നു ജാബിർ. ## മുഹമ്മദ് അനസ് യഹിയ  400 മീറ്റർ ദൂരത്തിൽ പ്രാവീണ്യം നേടിയ ഇന്ത്യൻ സ്പ്രിന്ററാണ് മുഹമ്മദ് അനസ് യഹിയ. 2016 സമ്മർ ഒളിമ്പിക്സിൽ 400 മീറ്ററിലും 4 × 400 മീറ്റർ റിലേയിലും അദ്ദേഹം മത്സരിച്ചു, കൂടാതെ 2019 ലെ ചെക്ക് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ സ്ഥാപിച്ച 400 മീറ്ററിൽ ദേശീയ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. ## എം.ശ്രീശങ്കർ  എം. ശ്രീശങ്കർ എന്നറിയപ്പെടുന്ന മുരളി ശ്രീശങ്കർ, ലോങ് ജംപിൽ മത്സരിക്കുന്ന ഒരു ഇന്ത്യൻ അത്ലറ്റാണ്. 2022ൽ സ്ഥാപിച്ച 8.36 മീറ്ററിന്റെ ദേശീയ റെക്കോർഡാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ## അനിൽഡ തോമസ്  400 മീറ്റർ ഇനത്തിൽ പ്രാവീണ്യം നേടിയ ഇന്ത്യൻ സ്പ്രിന്ററാണ് അനിൽഡ തോമസ്. 2016 ലെ സമ്മർ ഒളിമ്പിക്സിൽ വനിതകളുടെ 4 × 400 മീറ്റർ റിലേ ഇനത്തിൽ അവർ പങ്കെടുത്തു. വനിതകളുടെ 4 × 400 മീറ്റർ റിലേ ഇനത്തിൽ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അനിൽഡ. ## കെ ടി ഇർഫാൻ  നായിബ് സുബേദാർ ഇർഫാൻ കേരളത്തിലെ മലപ്പുറത്തെ കോലോത്തും തൊടിയിൽ നിന്നുള്ള ഒരു ഇന്ത്യൻ അത്ലറ്റും ഇന്ത്യൻ ആർമി ജൂനിയർ കമ്മീഷൻഡ് ഓഫീസറുമാണ്. 2012ൽ പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഇർഫാൻ എന്ന വ്യക്തിഗത മികച്ച പ്രകടനം നടത്തിയിരുന്നു. ## എം.എ.പ്രജുഷ ലോങ് ജംപിലും ട്രിപ്പിൾ ജമ്പിലും മത്സരിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റാണ് പ്രജുഷ. ട്രിപ്പിൾ ജംപിൽ 13.72 മീറ്റർ ചാടി ഇന്ത്യൻ ദേശീയ റെക്കോർഡ് അവർ സ്വന്തമാക്കി. മയൂഖ ജോണിയുടെ നാല് സെന്റീമീറ്റർ റെക്കോഡാണ് അവർ തകർത്തത്. ## നയന ജെയിംസ്  ലോങ്ജംപിൽ മത്സരിക്കുന്ന ഇന്ത്യൻ അത്ലറ്റാണ് നയന ജെയിംസ്. 2017ലെ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ്ജംപിൽ വെങ്കല മെഡൽ നേടിയപ്പോൾ സ്വന്തം നാട്ടുകാരിയായ നീന വരകിൽ വെള്ളി നേടി. ## വി.കെ.വിസ്മയ  1997 മെയ് 14 ന് വെള്ളുവ കോറോത്ത് എന്ന സ്ഥലത്ത് ജനിച്ച വിസ്മയ 400 മീറ്ററിൽ പ്രാവീണ്യം നേടിയ ഒരു ഇന്ത്യൻ സ്പ്രിന്ററാണ്. 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതകളുടെ 4 × 400 മീറ്റർ റിലേ ടീമിന്റെ ഭാഗമായിരുന്നു അവർ. 2019 ലെ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ, വനിതകളുടെ 4 x 400 മീറ്റർ റിലേയിൽ വെള്ളിയും മിക്സഡ് 4 x 400 മീറ്റർ റിലേയിൽ വെള്ളിയും നേടി. 2019 ദോഹയിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വിസ്മയ, മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, ജിസ്ന മാത്യു എന്നിവരുടെ ക്വാർട്ടറ്റ് 4 × 400 മീറ്റർ മിക്സഡ് ടീം റിലേയിൽ മത്സരിച്ചു, അവിടെ അവർ ഹീറ്റ്സിൽ 3:16.14 സെക്കൻഡിൽ ഫൈനലിലേക്ക് യോഗ്യത നേടി. 2020 സമ്മർ ഒളിമ്പിക്സിൽ സ്ഥാനം..ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ 3:15:77 എന്ന സമയക്രമത്തിൽ ടീം ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
എന്താണ് ആരോഗ്യ സംരക്ഷണ മേഖല എന്ന് നോക്കാം
രോഗശാന്തി, പ്രതിരോധം, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്നതിനുള്ള സേവനങ്ങൾ നൽകുന്ന ഒരു മേഖലയാണ് ആരോഗ്യ സംരക്ഷണ മേഖല എന്ന് പറയുന്നത്. ആരോഗ്യ സംരക്ഷണം എന്നാൽ പൊതുജന സേവനം എന്ന് കൂടി പറയാം. ## ആരോഗ്യ സംരക്ഷണ മേഖലയിലൂടെ നേടാവുന്ന ഒരുപാട് തൊഴിൽ സാധ്യതകൾ താഴെ പറയുന്നു ### 1. അഡ്മിനിസ്ട്രേഷൻ - വിഭാഗങ്ങൾ - ക്ലിനിക്കൽ അഡ്മിനിസ്ട്രേഷൻ - ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ - മെഡിക്കൽ റെക്കോർഡ്സ് അഡ്മിനിസ്ട്രേറ്റർ - മെഡിക്കൽ സെക്രട്ടറി - പ്രോഗ്രാം മാനേജർ ### 2. അലൈഡ് ഹെൽത്ത് സ്പെഷ്യലൈസേഷൻസ് - വിഭാഗങ്ങൾ - ഓഡിയോളോജിസ്റ് - ഒപ്റ്റോമെട്രീ - പൊടിയാട്രിസ്റ്റ് - സ്പീച് പാത്തോളജിസ്റ്റ് - മൃഗങ്ങളുടെ ആരോഗ്യം -വിഭാഗങ്ങൾ - വെറ്റിനറി പഠനം - വെറ്റിനറി നേഴ്സ് - കോംപ്ലിമെൻറി ഹെൽത്ത് തെറാപ്പി - അക്യൂ പഞ്ചറിസ്റ് - ന്യൂറോപ്പതിസ്റ്റ് - ദന്തചികിത്സ - ഫിസിഷ്യൻ - ഫിസിഷ്യൻ അസിസ്റ്റൻറ്റ് - മെഡിക്കൽ റിസേർച്ചേഴ്സ് - മാനസിക ആരോഗ്യവിഭാഗം - നഴ്സിംഗ് വിഭാഗം - ന്യൂട്രിഷ്യൻസ് - ഡയറ്റീഷ്യൻ - ഫർമസിസ്റ്റ് - മസ്സാജ് തെറാപ്പിസ്റ്റ് - ഫിസിയോ തെറാപ്പിസ്റ്റ് - ലബോറട്ടറി ടെക്നിഷ്യൻ - എക്സ്റെ ടെക്നിഷ്യൻ - ലാബ് ടെക്നിഷ്യൻ മെഡിക്കൽ വിഭാഗം പഠിച്ചു കഴിഞ്ഞാൽ ഇങ്ങനെ വിവിധ തരം ജോലികളിലേക്ക് നമ്മുക്ക് എത്തിച്ചേരാൻ കഴിയും.  ## ഇന്ത്യയിൽ ആകെയുള്ള ഡോക്ടർമാരുടെ എണ്ണം എത്രയാണെന്ന് നോക്കാം 2020-ൽ ദക്ഷിണേഷ്യൻ രാജ്യത്തുടനീളം 1.2 ദശലക്ഷത്തിലധികം ഡോക്ടർമാർ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2010ൽ രാജ്യത്തെ 827,000 ഡോക്ടർമാരിൽ നിന്നുള്ള ഗണ്യമായ വർധനവാണിത്. ## രാജ്യത്തെ മെഡിക്കൽ കൗൺസിലിന്റെ കീഴിലുള്ള ഡോക്ടർമാരുടെ എണ്ണം - ജമ്മു & കാശ്മീർ -14641 - ജാർഖണ്ഡ് മെഡിക്കൽ കൗൺസിൽ -5165 - കർണാടക മെഡിക്കൽ കൗൺസിൽ -104794 - മധ്യപ്രദേശ് മെഡിക്കൽ കൗൺസിൽ -36455 ## ഡോക്ടർമാരുടെ എണ്ണം: കേരളത്തിൽ രജിസ്റ്റർ ചെയ്തത് സംസ്ഥാന മെഡിക്കൽ കൗൺസിൽ: 2019-ൽ 3,809.000 പേരുടെ കേരളത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് 2018-ലെ മുമ്പത്തെ 2,814.000 ആളുകളിൽ നിന്ന് വർധന രേഖപ്പെടുത്തുന്നു. 2002 ഡിസംബർ മുതൽ 2019 വരെ ശരാശരി 1,593.000 പേർ. ഡാറ്റ 2016-ൽ 4,567.000 പേരുടെ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി, 2006-ൽ 922.000 പേരുടെ റെക്കോർഡ് കുറഞ്ഞു. ഡോക്ടർമാരുടെ.കൗൺസിൽ കേരള ഡാറ്റ സിഇഐസിയിൽ സജീവമായി തുടരുന്നു, സെൻട്രൽ ബ്യൂറോ ഓഫ് ഹെൽത്ത് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ പ്രീമിയം ഡാറ്റാബേസിന്റെ ആരോഗ്യ മേഖലയ്ക്ക് കീഴിൽ ഡാറ്റ തരംതിരിച്ചിരിക്കുന്നു. ## ഇന്ത്യയിലെ മൊത്തം ജനസംഖ്യയിൽ രാജ്യത്തെ മൊത്തം ഡോക്ടർമാർ ഇന്ത്യയിൽ, 1.35 ബില്യൺ ജനസംഖ്യയുടെ നിലവിലെ കണക്കനുസരിച്ച് 1,457 ആളുകൾക്ക് ഒരു ഡോക്ടർ ഉണ്ടെന്നും ഇത് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡമായ 1:1000-നേക്കാൾ കുറവാണെന്നും സർക്കാർ പാർലമെൻറ്റിനെ അറിയിച്ചു. 2019 ലെ കണക്കനുസരിച്ച്, ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ എണ്ണം ഉള്ളത്, പതിനായിരം ജനസംഖ്യയിൽ 42 പേർ. എന്നിരുന്നാലും, സംസ്ഥാനത്ത് പതിനായിരം പേർക്ക് ഏകദേശം നാല് ഡോക്ടർമാരുള്ള രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡോക്ടർമാരുടെ സാന്ദ്രത ഇന്ത്യയിലെ ജാർഖണ്ഡിലാണ്. `_BANNER_` ## വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ആരോഗ്യ സംരക്ഷകരുടെ കണക്ക് നോക്കാം പലരും വിദേശത്തേക്ക് മെഡിസിൻ പരിശീലിക്കാൻ പോകുന്നത് എന്തുകൊണ്ടെന്നതിന് എണ്ണമറ്റ കാരണങ്ങളുണ്ട്. ചിലർ സ്വന്തം രാജ്യത്തെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിൽ നിന്ന് ഒരു ഇടവേള ആഗ്രഹിക്കുന്നു, എന്നാൽ ചിലർ അവികസിത രാജ്യങ്ങളിലേക്ക് ആവശ്യമുള്ളവരെ സഹായിക്കാൻ പോകുന്നു.കൂടുതൽ ആളുകളും ഏറ്റവും കൂടുതൽ വരുമാനം പ്രതീക്ഷിച്ചുകൊണ്ടാണ് വിദേശ രാജ്യങ്ങളിൽ പോകുന്നതും .അയ്യായിരത്തിലധികം ഡോക്ടർമാർ ഇന്ത്യ വിട്ട 2015 വർഷം മുതൽ 2017 വർഷം വരെയുള്ള കാലയളവിൽ ഡോക്ടർമാർക്ക് 40 ശതമാനം വർധനവുണ്ടായി. ഇതിനെല്ലാം പരിഹാരമാണ് അടുത്തിടെ പാസാക്കിയ നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. ഇന്ത്യയിൽ പ്രതി വർഷം 20,000 ഡോക്ടർമാർ ബിരുദം നേടുന്നു. 600 പേർ ഇവിടം വിട്ടു പോകുന്നത് പതിവാണ് .ഓരോ വർഷവും ഏകദേശം 7,000 വിദ്യാർത്ഥികൾ ഇന്ത്യക്ക് പുറത്ത് മെഡിസിൻ പഠിക്കാൻ പോകുന്നു. ഭൂരിഭാഗം വിദ്യാർത്ഥികളും ചൈനയിലേക്കും റഷ്യയിലേക്കും പോകുന്നു. പക്ഷേ, വിദേശത്ത് പഠിച്ച് മടങ്ങിയെത്തുന്ന ബിരുദധാരികളിൽ 15-25% പേർക്ക് മാത്രമേ വിദേശ മെഡിക്കൽ ബിരുദ പരീക്ഷയിൽ വിജയിക്കാനാകൂ.അതുകൊണ്ട് ഇന്ത്യയിൽ നിന്നും ബിരുദം എടുത്ത് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരാണ് കൂടുതൽ ആളുകളും . ## മെഡിക്കൽ പരീക്ഷക്ക് അപേക്ഷിച്ചവരുടെ കണക്കുകൾ മെഡിസിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ നീറ്റ് എന്ന പരീക്ഷ ആണ് എഴുതേണ്ടത്.കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ.ആകെ അപേക്ഷിച്ചവർ -2020 തിൽ - 14,10,755 ,2021നിൽ -13,66,945.ഹാജരാകാത്ത വിദ്യാർത്ഥികളുടെ എണ്ണം 2020 തിൽ -1,08,620,2021ന്നിൽ 2,30,490,ഇന്ത്യയിൽ നിന്ന് 2020തിൽ 15,16,066 , 2021 നിൽ 15,93,907.വിദേശത്തു പരീക്ഷ എഴുതിയവർ 2020തിൽ -1,884 ,2021 നിൽ -1,869 ഈ വർഷം മൊത്തം 206301 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാൻ സ്വയം രജിസ്റ്റർ ചെയ്തു, താൽക്കാലികമായി 182318 ഉദ്യോഗാർത്ഥികൾ ഈ വർഷം നീറ്റ് പിജിക്ക് ഹാജരായി. "എൻബിഇഎംഎസ് നിയമിച്ച 1800-ലധികം സ്വതന്ത്ര ഫാക്കൽറ്റികൾ പരീക്ഷാ കേന്ദ്രത്തിലെ പരീക്ഷയുടെ നടത്തിപ്പ് വിലയിരുത്തി. ടിസിഎസിലെ 18000 ഇൻവിജിലേറ്റർമാർ പരീക്ഷയിൽ പങ്കെടുത്തു. ## എത്ര മെഡിസിൻ സീറ്റുകൾ ആണ് കേരളത്തിൽ എന്ന് നോക്കാം 10 സർക്കാർ കോളേജുകളും,20 സ്വാശ്രയ കോളേജുകളും..ആകെ MBBS സർക്കാർ കോളേജ് സീറ്റുകൾ -1555.ആകെ MBBS സ്വകാര്യകോളേജ് സീറ്റുകൾ - 2550.ട്യൂഷൻ ഫീസ് സർക്കാർ ക്വാട്ട – 27,580/വർഷം,മാനേജ്മെൻറ്റ് ക്വാട്ട – 7,65,000 മുതൽ 20,70,000/വർഷം വരെ ,NRI – USD 46,000/വർഷം.  ## എല്ലാ കോളേജുകളിലും പൊതുവായുള്ള കട്ട് ഓഫ് മാർക്കുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത് NEET MBBS/BDS കട്ട് ഓഫ് 2021, 2020, 2019 - വർഷം തിരിച്ചുള്ള ട്രെൻഡുകൾ (NEET 2020 കട്ട് ഓഫ് സ്കോറുകൾ) : 2021 : - റിസർവ് ചെയ്യാത്തത് - 720-138 - SC/ST/OBC - 137-108 - റിസർവ് ചെയ്യാത്തത്-PH - 137-122 - SC/ST/OBC-PH - 121-108 2020 : - റിസർവ് ചെയ്യാത്തത് - 720-147 - SC/ST/OBC - 146-113 - റിസർവ് ചെയ്യാത്തത്-PH - 146-129 - SC/ST/OBC-PH - 128-113 2019 : - റിസർവ് ചെയ്യാത്തത് - 701-134 - SC/ST/OBC - 133-107 - റിസർവ് ചെയ്യാത്തത്-PH - 133-120 - SC/ST/OBC-PH - 119-107 ## കേരളത്തിലെ ഏഴ് മെഡിക്കൽ കോളേജുകൾ ഏതൊക്കെ ആണെന്ന് നോക്കാം. ### 1. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തൃശൂർ  ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തൃശൂർ പട്ടണത്തിലെ ഒരു സ്വകാര്യ, ലാഭേച്ഛയില്ലാത്ത ന്യൂനപക്ഷ മെഡിക്കൽ കോളേജ്, ആശുപത്രി, അതുകൂടാതെ ഗവേഷണ സ്ഥാപനം കൂടിയാണ് . മെഡിക്കൽ കോളേജിന് 100 എംബിബിഎസ് സീറ്റുകൾക്കും 16 ബിരുദാനന്തര ബിരുദ പ്രോഗ്രാമിനും (ആകെ 35 സീറ്റുകൾ), 2 സൂപ്പർ സ്പെഷ്യാലിറ്റി (ഡിഎം) കോഴ്സുകൾക്കും (ആകെ 3 സീറ്റുകൾ) എംസിഐ അംഗീകാരമുണ്ട്. മെറിറ്റ് ലിസ്റ്റ് ഫീസ് നിലവിൽ 5 വർഷത്തേക്ക് ഏകദേശം 5.5/6 ലക്ഷം രൂപയാണ്. മുഴുവൻ കോഴ്സിനും എൻആർഐ സീറ്റുകൾ ഏകദേശം 90 ലക്ഷമാണ്. ### 2. അമൃത സ്കൂൾ ഓഫ് മെഡിസിൻ, കൊച്ചി  അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്,കൊച്ചി . പൊതുവെ അമൃത ഹോസ്പിറ്റൽ എന്നറിയപ്പെടുന്നു. ഇന്ത്യയിലെ കൊച്ചിയിലുള്ള ഒരു മൾട്ടി-സ്പെഷ്യാലിറ്റി കെയർ ഹോസ്പിറ്റലും ,ഒരു മെഡിക്കൽ കോളേജു൦ ആണ് നിലവിൽ ഉള്ളത് . എ എസ് എം കൊച്ചി -എംബിബിഎസ് സീറ്റുകൾ 100 ആണ്. കോഴ്സ് ഫീസ് : കോളേജിൻറെ ഫീസ് ഘടന ഇപ്രകാരമാണ് - എല്ലാ വർഷവും 18 ലക്ഷം രൂപ നിങ്ങളുടെ ട്യൂഷൻ ഫീസായി അടയ് ക്കണം . ഇതു കൂടാതെ 18 ലക്ഷം രൂപ , അധിക ചാർജുകളൊന്നും കോളേജിലെ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കാറില്ല . എംബിബിഎസ് പ്രോഗ്രാമിനുള്ള ഗ്രാൻഡ് ഹോട്ടൽ ഏകദേശം 90 ലക്ഷം രൂപയാണ് ### 3. ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്  ശ്രീ ഗോകുലം മെഡിക്കൽ കോളേജും റിസർച്ച് ഫൗണ്ടേഷനും 2005-ൽ സ്ഥാപിതമായി. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 28 കിലോമീറ്റർ അകലെയുള്ള നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്ന് മനോഹരമായ പച്ചപ്പ് നിറഞ്ഞ ഗ്രാമമായ വെഞ്ഞാറമൂടിലാണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്. 2005 ഡിസംബറിൽ ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൾ കലാം രാഷ്ട്രത്തിലേക്കുള്ള മെഡിക്കൽ കോളേജ് ആശുപത്രി ഉദ്ഘാടനം ചെയ്തു. ഹോസ്റ്റൽ ഫീസ് Rs .82,000/- . കോഴ്സ് ഫീസ് : MD/MS ഫീസ് Rs.10,00,000/- മുതൽ Rs.52,00,000/- വരെ ആകെ ഫീസ്. 25.20 ലക്ഷം; പരീക്ഷ. നീറ്റ് ; അംഗീകാരം. എൻഎംസി; സീറ്റുകൾ. 150 ### 4. ഡോ സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, കാരക്കോണം.  2002-ൽ സ്ഥാപിതമായ ഡോ സോമർവെൽ മെമ്മോറിയൽ മിഷൻ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട ഡോ സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളേജ് തിരുവനന്തപുരത്തെ കാരക്കോണത്താണ് സ്ഥിതി ചെയ്യുന്നത്. ഹോസ്പിറ്റൽ, ഫാക്കൽറ്റി ഓഫ് മെഡിസിൻ, കൂടാതെ മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയുടെ ഭരണം നടത്തുന്നത് ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ദക്ഷിണ കേരള രൂപതയാണ്. കോഴ്സ് ഫീസ് : ആകെ ഫീസ്. 25.20 ലക്ഷം; പരീക്ഷ. നീറ്റ് ; അംഗീകാരം. എൻഎംസി; സീറ്റുകൾ. 150 ### 5. അസീസിയ മെഡിക്കൽ കോളേജ്, മീയന്നൂർ  അസീസിയ മെഡിക്കൽ കോളേജ് ആശുപത്രി ഒരു സ്വകാര്യ ആശുപത്രിയാണ്. മെഡിക്കൽ കോളേജിന് സൂപ്പർ സ്പെഷ്യാലിറ്റി ഡിവിഷനുകളും മെഡിക്കൽ, ദന്താശുപത്രിയും , നഴ്സിംഗ് വിദ്യാഭ്യാസത്തിനുള്ള കോളേജുകളും ഉണ്ട്. കൊല്ലം നഗരത്തിൽ നിന്ന് ഏകദേശം എട്ട് കിലോമീറ്റർ അകലെ മീയന്നൂർ ഗ്രാമത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഈ സമുച്ചയം സ്ഥിതി ചെയ്യുന്നത്. സീറ്റുകളുടെ എണ്ണം (MBBS):, 100 പിജി കോഴ്സുകളിലെ സ്പെഷ്യാലിറ്റി: 05 പിജി കോഴ്സുകളിലെ സീറ്റുകൾ: 15 മാനേജ്മെന്റ് തരം: ട്രസ്റ്റ് ; അഫിലിയേറ്റഡ് (യൂണിവേഴ്സിറ്റി):, കേരള യൂണിവേഴ്സിറ്റി, സീറ്റുകളുടെ എണ്ണം (MBBS): 100 അഫിലിയേറ്റഡ് (യൂണിവേഴ്സിറ്റി): കേരള യൂണിവേഴ്സിറ്റി, തിരുവ. പിജി കോഴ്സുകളിലെ സീറ്റുകൾ: 15 സ്ഥാപിതമായ വർഷം: 2001 ### 6. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അമലനഗർ  കേരളത്തിലെ തൃശ്ശൂരിൽ അമലനഗറിന് സമീപം സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ സ്ഥാപനമാണ് അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് . 1831-ൽ സ്ഥാപിതമായ ഒരു പ്രാദേശിക മതവിഭാഗമായ മേരി ഇമ്മാക്കുലേറ്റിലെ കാർമലൈറ്റ്സിന്റെ ദേവമാതാ പ്രവിശ്യയുടെ കീഴിലുള്ള ഒരു ന്യൂനപക്ഷ സ്ഥാപനമാണിത്. കോഴ്സ് ഫീസ് : എംബിബിഎസ് വിദ്യാർത്ഥികളുടെ സീറ്റുകളുടെ എണ്ണം 100 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) 5 വർഷം 29,04,650 ഡോക്ടർ ഓഫ് മെഡിസിൻ (MD) 3 വർഷം 25,00,000 മാസ്റ്റർ ഓഫ് സർജറി(എംഎസ്) 3 വർഷം 25,00,000 ഡിപ്ലോമ ഇൻ മെഡിക്കൽ ലാബ് ടെക്നോളജി (DMLT) 2 വർഷം 1,59,000 ### 7. പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻറ്റർ തിരുവല്ല  സീറോ മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല ആർക്കിപാർക്കിയാണ് തിരുവല്ലയിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് നടത്തുന്നത്. 1959-ൽ എട്ട് കിടക്കകളുള്ള ഒരു ചെറിയ ക്ലിനിക്ക് എന്ന നിലയിലാണ് ആശുപത്രിയുടെ തുടക്കം. 2002-ൽ ആശുപത്രിയെ മെഡിക്കൽ കോളേജായി നിയമിച്ചു. പുഷ്പഗിരി കോളേജ് ഓഫ് മെഡിസിൻ, പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി, പുഷ്പഗിരി കോളേജ് ഓഫ് നഴ്സിംഗ്, പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസ്സ് , പുഷ്പഗിരി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് എന്നിവയാണ് ഈ ആശുപത്രിയുമായി ബന്ധപ്പെട്ട മെഡിക്കൽ, പാരാമെഡിക്കൽ സ്ഥാപനങ്ങൾ. കോഴ്സ് ഫീസ് : എംബിബിഎസ് പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെൻറ്റർ , തിരുവല്ല; ആകെ ഫീസ്. 25.20 ലക്ഷം; പരീക്ഷ. നീറ്റ് ; അംഗീകാരം. എൻഎംസി, സീറ്റുകൾ. 100
വീട്ടിൽ വളർത്താൻ പറ്റിയ ആരോഗ്യ ഗുണങ്ങളുള്ള പത്ത് ചെടികൾ
വീട്ടിലെ സസ്യങ്ങൾ വളർത്തുന്നത് നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുന്നതും രോഗശാന്തി നൽകുന്നതുമാണ്. തണലും ആരോഗ്യപരമായ ഗുണങ്ങളും കൊണ്ട് അനുഗ്രഹീതമായ പച്ച നിറത്തിലുള്ള സസ്യങ്ങൾ തീർച്ചയായും മനുഷ്യർക്ക് ഏറ്റവും നല്ല സുഹൃത്തുക്കളാണ്. പരിസരങ്ങളിൽ പോസിറ്റിവിറ്റി ഉണ്ടാക്കുന്നതിനും മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിനും സസ്യങ്ങൾ ഏറെ സഹായകമാണ്. വീട്ടുചെടികളെയും വായു ശുദ്ധീകരണത്തെയും കുറിച്ച് നിങ്ങൾ തീർച്ചയായും വളരെ തൽപരരായിരിക്കാം. ഓരോ 24 മണിക്കൂറിലും സസ്യങ്ങൾ 87% വരെ അസ്ഥിര ജൈവ സംയുക്തങ്ങൾ നീക്കം ചെയ്യുന്നു. നാസയുടെ പഠനമനുസരിച്ചാണിത്. എന്നിരുന്നാലും, ചില സസ്യങ്ങൾ മറ്റുള്ളവയേക്കാൾ വായു ശുദ്ധീകരണത്തിൽ മികച്ചതാണ്. സസ്യാധിഷ്ഠിത ഭക്ഷണത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ നന്നായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും, നിങ്ങളുടെ വീട്ടിലിരുന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സസ്യങ്ങൾ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? 1989 ലെ നാസയുടെ ഒരു പരീക്ഷണം ചില ഇൻഡോർ സസ്യങ്ങൾക്ക് വായുവിൽ നിന്ന് ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കൾ ആഗിരണം ചെയ്യുന്നതിലൂടെ ഒരു വീട്ടിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ കഴിയുമെന്ന് കണ്ടെത്തി. വിവിധ വീട്ടുചെടികൾക്ക് സ്വാഭാവിക എയർ ഫിൽട്ടറുകളായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഗവേഷണം കണ്ടെത്തി. കൂടാതെ, സസ്യങ്ങളുള്ള അന്തരീക്ഷത്തിൽ ആയിരിക്കുന്നത് സമ്മർദ്ദം കുറയ്ക്കാനും രക്തസമ്മർദ്ദവും ഹൃദയമിടിപ്പും മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഒരു പഠനം തെളിയിച്ചതായി ടൈം റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല അവ മികച്ച ഗൃഹാലങ്കാര ഘടകവുമാണ്. ഇൻഡോർ സസ്യങ്ങൾ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും ആഗിരണം ചെയ്യുകയും ചുറ്റുപാടുകളെ വൃത്തിയുള്ളതാക്കുകയും ചെയ്യുന്നതാണ്. നിങ്ങൾ ഒരു സസ്യപ്രേമിയും സസ്യ പരിചാരകനുമാണെങ്കിൽ മികച്ച ആരോഗ്യ ഗുണങ്ങളോടെയുള്ള മികച്ച 10 വീട്ടുചെടികളെ കുറിച്ചും അവയുടെ ഗുണഗണങ്ങളെ കുറിച്ചും വായിക്കാം. ## 1. കറ്റാർ വാഴ  വിറ്റാമിനുകളുടെയും ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുടെയും മിശ്രിതമായ കറ്റാർ വാഴ ഏതൊരു വീടിനും അനുേയോജ്യമായ മികച്ച ചെടിയാണ്. നിങ്ങളുടെ ചർമ്മത്തെയും മുടിയെയും മുഴുവൻ ശരീരത്തെയും രൂപാന്തരപ്പെടുത്തുന്ന അത്ഭുതകരമായ ഗുണങ്ങൾ ഈ ചെടിക്ക് ഉണ്ട്. കറ്റാർ വാഴ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല വ്രണങ്ങൾക്കും മുറിവുകൾക്കും ചികിത്സിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. പരിപാലിക്കാൻ എളുപ്പമുള്ളതും മിതമായ സൂര്യപ്രകാശം ആവശ്യമുള്ളതുമായ കറ്റാർ വാഴ അടുക്കളയിൽ വളർത്താൻ അനുയോജ്യമായ ചെടിയാണ്. ## 2. സ്പൈഡർ ഐവി  സ്പൈഡർ ഐവി എന്നറിയപ്പെടുന്ന സ്പൈഡർ സസ്യങ്ങൾ എണ്ണമറ്റ ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറയാണ്. സ്പൈഡർ പ്ലാൻ് വായു ശുദ്ധീകരിക്കുകയും ഓക്സിജൻ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇതുകൂടാതെ സ്പൈഡർ സസ്യങ്ങൾ ഭക്ഷ്യയോഗ്യമായതിനാൽ കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീട്ടിൽ വീടിനുള്ളിൽ സൂക്ഷിക്കാവുന്നതാണ്. സ്പൈഡർ ഐവി കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ്, സൈലീൻ എന്നിവ വായുവിൽ നിന്ന് ആഗിരണം ചെയ്യുകയും ദോഷകരമായ വിഷവസ്തുക്കളിൽ സംരക്ഷണമേകുകയും ചെയ്യുന്നു. ## 3. ഗോൾഡൺ പോത്തോസ്  വളരെ സാധാരണമായി പലരും ഉപയോഗിക്കാറുള്ള ഒരു വീട്ടുചെടിയാണ് ഗോൾഡൺ പോത്തോസ്. ഇവ ഏറ്റവും ശക്തമായ വായു ശുദ്ധീകരണ പ്ലാന്റ് അല്ലെങ്കിലും, ഏതൊരാൾക്കും അനായാസം പരിചരിക്കാൻ കഴിയുന്ന വിധത്തിലുള്ള ചെടിയാണിത്. അത് കൊണ്ട് തന്നെ ചെടിപരിചരണത്തിൽ നിങ്ങൾക്ക് കഴിവില്ലെങ്കിൽ പോലും നിങ്ങൾക്കിത് നിങ്ങളുടെ വീട്ടിൽ വളർത്താം എന്നതാണ് ഇതിൻ്റെ ഗുണം.. മറ്റ് സസ്യങ്ങളെപ്പോലെ, പോത്തോസിനും വായു ശുദ്ധീകരണ ഗുണങ്ങളുണ്ട്. ## 4. ഇംഗ്ലീഷ് ഐവി  പഴയ കെട്ടിടങ്ങൾക്ക് നാടൻ ചാരുത നൽകുന്ന ഒരു ഔട്ട്ഡോർ പ്ലാന്ൻ്റായി മാത്രം ഇതിനെ മനസ്സിലാക്കരുത്.മറിച്ച്, നിങ്ങൾ ഐവി വീടിനുള്ളിൽ സൂക്ഷിക്കുമ്പോൾ അത് നിങ്ങളുടെ വീട്ടിലെ വായു ശുദ്ധീകരിക്കാൻ സഹായിക്കുന്നു.. അലർജിയും വായുവും അനുസരിച്ച് വായുവിലെ പൂപ്പൽ ആഗിരണം ചെയ്യാൻ ഇംഗ്ലീഷ് ഐവി ഏറ്റവും അനുയോജ്യമാണ്. പൂപ്പൽ നിറഞ്ഞ ബ്രെഡുള്ള ഒരു പാത്രത്തിൽ ഇത് വയ്ക്കുമ്പോൾ വായുവിലൂടെയുള്ള പൂപ്പലിൻ്റെ വലിയൊരു ഭാഗം ആഗിരണം ചെയ്യാൻ ഇംഗ്ലീഷ് ഐവിക്ക് കഴിയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ചെടി ശോഭയുള്ള വെളിച്ചവും ചെറുതായി വരണ്ട മണ്ണും ആണ് ഇഷ്ടപ്പെടുന്നത്, അതിനാൽ വെയിലും പ്രകാശവുമുള്ള എവിടെയും ഇവ വളർത്താവുന്നതുമാണ്. ## 5. ഡ്രാക്കീന  വായു ശുദ്ധീകരണത്തിന് ഏറ്റവും ഫലപ്രദമായ വീട്ടുചെടികളിൽ ഒന്നാണ് ഡ്രാക്കീന. തലവേദന, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വിളർച്ച, മജ്ജ രോഗം, വൃക്കരോഗം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട രാസവസ്തുക്കളായ ഫോർമാൽഡിഹൈഡ്, ബെൻസീൻ, ട്രൈക്ലോറെത്തിലീൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവ നീക്കം ചെയ്യാൻ ഇവ ഏറെ സഹായകമാണ്. 12 അടി വരെ ഉയരത്തിൽ വളരാൻ കഴിയുന്ന ഈ ചെടിക്ക് നേരിട്ട് സൂര്യപ്രകാശം ആവശ്യമില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത. അതിനാൽ ഇതിന് വളരാൻ മതിയായ ഇടം ലഭിക്കുന്ന ഏത് സ്ഥലത്തും നടാവുന്നതാണ്. മാത്രമല്ല വളർച്ചയും ഉയർച്ചയും നിയന്ത്രിക്കാനായി ചെടി മുറിക്കുകയാണെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ മുറിച്ച ഭാഗത്തിന് താഴെ പുതിയ ഇലകൾ മുളയ്ക്കും എന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്. നനവുള്ള മണ്ണിലാണ് ഈ ചെടി നടേണ്ടത്. ചെടിയിലെ മഞ്ഞ ഇലകൾ അമിതമായ നനവ് അല്ലെങ്കിൽ മോശം ഡ്രെയിനേജ് എന്നിവയുടെ അടയാളമാണ്. ജനാലയ്ക്ക് അടുത്തോ കർട്ടനുകൾക്ക് സമീപമോ ഇവ പരിപാലിക്കാനുതകുന്നതാണ്. ## 6. ഇന്ത്യൻ ബേസിൽ  തുളസി എന്ന് പൊതുവെ അറിയപ്പെടുന്ന ഈ ചെടി വളരെ എളുപ്പത്തിൽ ഏവർക്കും വളർത്താവുന്ന ചെടിയാണ്. വെട്ടിമുറിക്കൽ നടത്തിയാലും തഴച്ചുവളരുന്ന ഈ ചെടിക്ക് നിരവധി ഔഷധഗുണങ്ങളുണ്ട്. കൂടാതെ, ഇത് വായു ശുദ്ധീകരിക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് ഒരു ലളിതമായ ചട്ടിയിൽ നടാവുന്നതാണ്. ഈ ചെടിക്ക് സാധാരണ സൂര്യപ്രകാശം ആവശ്യമായതിനാൽ ഈ ചെടി സൂക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല സ്ഥലം ഒരു സൂര്യപ്രകാശമേൽക്കുന്ന രീതിയിലുള്ള വിൻഡോ ആയിരിക്കും. ഈ ചെടി തഴച്ചുവളരാനായ് നിങ്ങൾ ചെയ്യേണ്ടത് പതിവായി വെള്ളം നനച്ചാൽ മാത്രം മതി (എന്നാൽ അമിതമായി വെള്ളം നൽകുകയും അരുത്). ## 7. സ്നേക് പ്ലാൻ്  ഫോർമാൽഡിഹൈഡ് ഫിൽട്ടർ ചെയ്യുന്ന ഈ ചെടി വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങളിൽ സാധാരണയായി കാണപ്പെടുന്ന പ്ലാൻ് ആണ്. മാത്രമല്ല ബാത്ത്റൂമുകൾക്ക് ഏറ്റവും അനുയോജ്യവും ആണ് ഈ ഇനം ചെടി. നാസ കണ്ടെത്തിയ ഏറ്റവും മികച്ച വായു ശുദ്ധീകരണ പ്ലാൻ്റുകളിൽ ഒന്നാണിത്. അധിക ശ്രദ്ധ ആവശ്യമില്ലാതെ എളുപ്പത്തിൽ വളരുന്നതാണിവ. പട്ടണത്തിന് പുറത്ത് പോയി നിങ്ങളുടെ ചെടി പരിപാലിക്കാൻ ആരുമില്ലാത്തതിനാൽ വിഷമിക്കേണ്ടതില്ല. കൃത്യസമയത്ത് നനയ്ക്കാൻ മറന്നാലും കുഴപ്പമില്ല. കാരണം ഈ ചെടി ആഴ്ചകളോളം പരിപാലിക്കാതെ ഇരുന്നാലും നിങ്ങൾക്ക് നീളമുള്ളതും പുതിയതുമായ ഇലകൾ നൽകും. പക്ഷേ, ഓർത്തിരിക്കേണ്ട ഒരേയൊരു കാര്യം, ഇവ എളുപ്പത്തിൽ ചീഞ്ഞഴുകിപ്പോകും. അതിനാൽ ഇവ സ്വതന്ത്രമായി ഒഴുകുന്ന മണ്ണിൽ നട്ടുപിടിപ്പിക്കേണ്ടതുണ്ട്. ഇനി രസകരമായൊരു കാര്യ പറയാം; ഈ ചെടിയെ അമ്മായിയമ്മയുടെ നാവ് അല്ലെങ്കിൽ സെന്റ് ജോർജിൻ്റെ വാൾ എന്നും വിളിക്കുന്നു. ## 8. അരീക്ക പാം  ഇലകളുള്ള ഈ ചെടി വീട്ടിൽ എവിടെയും പരോക്ഷ സൂര്യപ്രകാശത്തിൽ വളർത്താം. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നില്ലെന്ന് നേരത്തെ ഉറപ്പാക്കണമെന്നാണ് ഈ ചെടിയെ സംബന്ധിച്ച് ശ്രദ്ധിക്കാനുള്ള പ്രധാനം കാരണം. അല്ലെങ്കിൽ ഇലകൾ മഞ്ഞനിറമാകും. പുറത്ത് ഈ ചെടി 30 അടി വരെ ഉയരത്തിൽ വളരാമെങ്കിലും വീടിനുള്ളിൽ ഇത് ഏഴ് അടി വരെയേ വളരുകയുള്ളു. ഒരു ചെറിയ പാത്രത്തിൽ ഇട്ട് വളർത്തുകയാണെങ്കിൽ തിങ്ങിനിറഞ്ഞ വേരുകൾ ചെടിയുടെ വലിപ്പം പരിമിതപ്പെടുത്താൻ സഹായിക്കുന്നതാണ്. വായുവിൽ നിന്ന് xylene, toluene എന്നിവ ഫിൽട്ടർ ചെയ്യാൻ ഈ പ്ലാന്റ് ഉപയോഗപ്രദമാണ്. ഫലപ്രദമായ ഹ്യുമിഡിഫയറായും പ്രവർത്തിക്കുന്ന ചെടിയണ് ഇത് . മണ്ണ് ഈർപ്പമുള്ളതാക്കാൻ ആവശ്യത്തിന് വെള്ളം നനയ്ക്കുക, ശൈത്യകാലത്ത് നനയ്ക്കുന്നതിന് ഇടയിൽ അല്പം ഉണങ്ങാൻ അനുവദിക്കുക എന്നിവയാണ് ഈ ചെടി പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ. ## 9. ബോസ്റ്റൺ ഫേൺ  കൊട്ടകൾ തൂക്കിയിട്ട് വളരെ ഭംഗിയോടെ വളർത്താനാവുന്ന ഏറ്റവും മികച്ച ചെടിയാണ് ബോസ്റ്റൺ ഫേൺ. പച്ച ഇലകളോടുകൂടിയ അതിന്റെ കാസ്കേഡിംഗ് ശീലം കാരണം കലത്തിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നു. ഇത് തഴച്ചുവളരാൻ പരോക്ഷമായ, തെളിച്ചമുള്ള വെളിച്ചം ആവശ്യമാണ്. മാത്രമല്ല വായുവിൽ നിന്ന് വിഷാംശമുള്ള VOC-കൾ വലിച്ചെടുത്ത് വായു വൃത്തിയാക്കുന്നതിനാൽ വീടുകൾക്ക് അനുഗ്രഹവുമാണ്. ## 10. ലേഡീസ് സ്ലിപ്പർ ഓർക്കിഡ്  ഈ ചെടി തീർച്ചയായും നിങ്ങളുടെ വീടിന്റെ ഏത് മുഷിഞ്ഞ കോണിലേക്കും ആ നഷ്ടപ്പെട്ട സൗന്ദര്യത്തെ കൊണ്ടുവരും. ഈ ഓർക്കിഡുകൾക്ക് അസാധാരണമായ സ്ലിപ്പർ ആകൃതിയിലുള്ള പൂക്കൾ ഉണ്ട്, അവ രണ്ട് ഇലകൾക്കിടയിൽ നിന്ന് പൂക്കുന്നു. കടും പച്ച നിറത്തിലുള്ള ഇലകൾ ചെടിയുടെ ഭംഗി കൂട്ടുന്നു. ഈ ചെടി നനയ്ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ വെള്ളം രാസപരമായി സംസ്കരിച്ചിട്ടുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നതിന് മുമ്പ് ഒരു കണ്ടെയ്നറിൽ കുറച്ച് ദിവസം ഇരിക്കാൻ അനുവദിക്കുക. ആഴ്ചയിൽ ഒരിക്കൽ നനയ്ക്കുക. ചെടി നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് തണലിൽ വയ്ക്കുക.
സോഷ്യൽ മീഡിയ ഭ്രമത്തിൽ നിന്ന് വളരെ എളുപ്പത്തിൽ അകന്നു നിൽക്കാനുള്ള 7 നുറുങ്ങുകൾ
ദൈനംദിന ജീവിതത്തിൽ നാമിന്ന് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒരു വസ്തുതയായി മാറിയിരിക്കുന്നു സമൂഹ മാധ്യമങ്ങൾ. ജീവിതത്തിന്റെ പലവിധ ആവശ്യങ്ങൾക്ക് സോഷ്യൽ മീഡിയ ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്നു എന്നതിലുപരി പല രീതിയിലും അത് ദോഷകരമാകാറുണ്ട്. സോഷ്യമീഡിയയുടെ സാധ്യതകളും ഗുണങ്ങളും ഉപയോഗപ്പടുത്തുന്നതോടൊപ്പം അതൊരു ഭ്രമമായി, അടിമത്തമായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ ഭ്രമം എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിനും കരിയറിനും ദോഷകരമാകുന്നു എന്നും ആ ഭ്രമത്തെ വളരെ എളുപ്പത്തിൽ അകറ്റി നമ്മുടെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കാം എന്നതിനെ കുറിച്ചും വായിക്കാം. ## സോഷ്യൽ മീഡിയ എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു?  സോഷ്യൽ മീഡിയയെ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നവരാണ്. എത്ര കഠിനമായി ശ്രമിച്ചാലും, ഇടയ്ക്കിടെ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യാനുള്ള നമ്മുടെ പ്രലോഭനത്തെ അതിജയിക്കാൻ നമുക്ക് സാധിക്കാറില്ല. സോഷ്യൽ മീഡിയ ഭ്രമത്തിലൂടെ ഏറ്റവും പുതിയ ട്രെൻഡുകളെ അപ്ഡേറ്റഡായി ഫോളോ ചെയ്യാനും, എല്ലാ ചെറിയ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യാനുമുള്ള അധിക സമ്മർദ്ദത്തിന് വഴങ്ങി വിലപ്പെട്ട സമയവും ഊർജ്ജവും നഷ്ടപ്പെടുത്തവരാണ് നാം. നമ്മുടെ പോസ്റ്റുകളിൽ ലഭിക്കുന്ന കമൻ്റുകൾക്ക് മറുപടി നൽകുകയും, നമ്മുടേതിൽ കൂടുതൽ ഇൻ്ററാക്ഷന് വേണ്ടി മറ്റ് പോസ്റ്റുകളുമായി ഇൻ്ററാക്ഷൻ നടത്തുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും വേണം. സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്യാനും പോസ്റ്റ് ചെയ്യാനും കമൻ്റിടാനും നമ്മൾ ദിവസത്തിൻ്റ പകുതിയിൽ അധികം ചെലവഴിക്കുന്നുവെന്ന് തന്നെ മനസിലാക്കാം. വ്യക്തിജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനോ മറ്റു പ്രോജക്റ്റുകൾ ചെയ്തു തീർക്കാനോ മുതിരുമ്പോൾ നമ്മുടെ പോസ്റ്റുകൾക്ക് എത്ര ലൈക്കുകൾ ലഭിച്ചിട്ടുണ്ടാകുമെന്നോ മറ്റോ ആയിരിക്കും നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ അത് പരിശോധിക്കാനുള്ള സമ്മർദ്ധത്തിന് മുന്നിൽ നാം തോറ്റ് പോകുന്നു. സോഷ്യൽ മീഡിയ കൂടുതൽ നേരം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ എല്ലാവരും ആഗ്രഹിച്ചേക്കാം. പക്ഷേ എങ്ങനെ? ഇതാണ് എല്ലാവർക്കും പ്രശ്നം. എന്നാൽ ഇനി അതിനൊന്നും ഒരു വഴിയും തിരയേണ്ട. ചില ടിപ്സുകൾ ഇതാ. ### 1. ലക്ഷ്യം നിശ്ചയിക്കുക സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഈ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം നിങ്ങളുടെ പ്രവർത്തന പദ്ധതിയനുസരിച്ചാണ്. നാം ഓരോ ദിവസവും അന്നന്ന് നേടിയെടുക്കേണ്ട ഒരു ലക്ഷ്യം മുൻകൂട്ടി തീരുമാനിക്കുന്നതിലൂടെ നമ്മുടെ ഓരോ ദിവസവും ക്രിയാത്മകവും പ്രൊഡക്റ്റീവുമാക്കാവുന്നതാണ്. ഒരു ദിവസത്തിനായി നിങ്ങൾ ഒരു ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് കാണാൻ കഴിയുന്നിടത്ത് എഴുതുക. ഓഫീസിൽ സോഷ്യൽ മീഡിയ പരിശോധിക്കുന്നത് പ്രശ്നമാണെങ്കിൽ നിങ്ങളുടെ വർക്ക് കമ്പ്യൂട്ടറിൽ ഒരു സ്റ്റിക്കി നോട്ട് ഇടുക. കിടക്കുന്നതിനു മുമ്പുള്ള ഉപയോഗമാണ് പ്രശ്നമെങ്കിൽ, നിങ്ങളുടെ കസേരയുടെ അടുത്തായി ഒരു കുറിപ്പ് വയ്ക്കുക. നിങ്ങൾക്ക് പ്രശ്നങ്ങളുള്ളിടത്തെല്ലാം ഒരു ഓർമ്മപ്പെടുത്തലായി കുറിപ്പ് തയാറാക്കി വെക്കുക. അതിലൂടെ നിങ്ങൾക്ക് ആ ദിവസത്തെ നിങ്ങളുടെ ലക്ഷ്യം നേടാനും നിങ്ങളുടെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കഴിയും. മാത്രമല്ല ഇതിലൂടെ നിങ്ങളെ തന്നെ നിയന്ത്രിക്കാനും സോഷ്യൽ മീഡിയ ഉപയോഗം കുറക്കുവാനും സാധിക്കുന്നതാണ്. ### 2. ഒരു ഹോബി തിരഞ്ഞെടുക്കുക നിങ്ങളുടെ സമയം ഉപകാരപ്പെടുത്താൻ മൂല്യവത്തായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ സോഷ്യൽ മീഡിയയിലേക്ക് പലപ്പോഴും തിരിയേണ്ട ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടില്ല. ഒരു ഹോബിയിൽ ഏർപ്പെടുന്നത് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നു. ഹോബികൾ ഒരു പുസ്തകം വായിക്കുന്നത് പോലെ ലളിതമോ മരപ്പണി പോലെ സങ്കീർണ്ണമോ ആകാം. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ഒരു ഹോബിയായി സ്വീകരിക്കാം. സോഷ്യൽ മീഡിയയ്ക്ക് പകരം ചിലവഴിക്കാൻ കഴിയുന്ന ഉൽപ്പാദനപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ സമയം ഉപയോഗപ്പെടുത്തുക. ### 3. ഇമെയിൽ സന്ദേശങ്ങൾക്ക് അമിത ശ്രദ്ധകൊടുക്കാതിരിക്കുക നിങ്ങളുടെ കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണുകളിലും ഇമെയിൽ നോട്ടിഫിക്കേഷനുകൾ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. എന്തെങ്കിലും അടിയന്തിരമായി സംഭവിക്കുകയാണെങ്കിൽ, ആളുകൾ സന്ദേശമയയ്ക്കുകയോ വിളിക്കുകയോ ചെയ്യുന്നതിനാൽ ഓരോ തവണയും പുതിയ ഇമെയിൽ വരുമ്പോൾ നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഇമെയിൽ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യണമെന്ന് പ്രോത്സാഹിപ്പിക്കുന്നത്. `_BANNER_` ### 4. ഒരു വെബ് ബ്ലോക്കർ ഉപയോഗിക്കുക ഇൻ്റർനെറ്റിൻ്റെ ലഭ്യത ചില ദിവസങ്ങളിൽ വളരെ പ്രലോഭിപ്പിച്ചേക്കാം. ഒരേ ബ്രൗസറിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് മാറുന്നത് വളരെ എളുപ്പമാണല്ലോ. അതിനാൽ തന്നെ നാം എന്തെങ്കിലും സെർച്ച് ചെയ്യുകയാണെങ്കിൽ അത് മറ്റു പല ടാബുകളിലേക്കും വിഷയങ്ങളിലേക്കും മാറിപ്പോകുന്നതിലൂടെ നമ്മുടെ സമയവും ഏകാഗ്രതയും നഷ്ടപ്പെടുന്നു. ചിലപ്പോൾ ശ്രദ്ധയില്ലായ്മയിൽ നിന്ന് കരകയറാൻ വളരെ സമയം എടുത്തേക്കാം. ഇതിനെ മറികടക്കാൻ വെബ് ബ്ലോക്കറുകൾ നമ്മെ സഹായിക്കുന്നു. ഒരു സെെറ്റിൽ നിന്ന് മറ്റു സൈറ്റുകളിലേക്ക് പോകുന്നതിൽ നിന്ന് വെബ് ബ്ലോക്കറുകൾ നമ്മെ തടയുന്നു. ജോലി സമയങ്ങളിൽ നിങ്ങൾക്ക് ഈ ഫീച്ചർ ഇനാബ്ൾ ചെയ്യാം, അങ്ങനെ നിങ്ങളുടെ മനസ്സ് അലയാൻ തുടങ്ങുമ്പോൾ സോഷ്യൽ മീഡിയയിലേക്ക് തിരിയാൻ കഴിയില്ല. നിങ്ങൾക്ക് ആവശ്യമാകുമ്പോഴെല്ലാം ഈ പ്രതിരോധ സഹായം ഫലപ്രദമാക്കാവുന്നതാണ്. ### 5. നോ-ടെക് സോണുകൾ സ്ഥാപിക്കുക നിങ്ങളുടെ വീട്ടിലോ വർക്ക്സ്പെയ്സിലോ നോ-ടെക് സോണുകൾ നിങ്ങൾക്ക് സ്ഥാപിക്കാവുന്നതാണ്. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലങ്ങളിൽ നിന്ന് നിങ്ങളുടെ ഉപകരണങ്ങളെ അകറ്റി നിർത്തുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള സാധ്യത കുറയും എന്നതാണ് ഇതിൻ്റെ പ്രത്യേകത. കിടപ്പുമുറി, കുളിമുറി, തീൻമേശ, ഹോം ഓഫീസ് എന്നിവയെല്ലാം ഒരു ഉപകരണം വളരെയധികം ശ്രദ്ധ തിരിക്കുന്ന സ്ഥലങ്ങളുടെ ഉദാഹരണങ്ങളാണ്. മറ്റ് മുറികളിൽ നിങ്ങളുടെ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നതിന് പരിമിതപ്പെടുത്തുകയും ചെയ്യാം. ### 6. ടൈംബോക്സിംഗ് പരീക്ഷിക്കുക നിങ്ങളുടെ ആപ്പുകൾ മാനേജുചെയ്യുന്നതിനും ശ്രദ്ധ വ്യതിചലിക്കാതിരിക്കുന്നതിനുമുള്ള മാർഗമാണ് ടൈംബോക്സിംഗ്. പ്രത്യേക പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ ദൈനംദിന, പ്രതിവാര ഷെഡ്യൂളിൽ നിർദ്ദിഷ്ട സമയ സ്ലോട്ടുകൾ നിശ്ചയിക്കുന്ന പ്രക്രിയയാണ് ടൈംബോക്സിംഗ്. ടൈംബോക്സിംഗ് എന്നത് ഒരു ടൈം മാനേജ്മെൻ്റ് ടെക്നിക്കാണ്, അതിൽ നിങ്ങൾ ഏകീകൃത പ്രവർത്തനങ്ങൾക്കായി സമയത്തിൻ്റെ ഓരോ ഭാഗങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി നീക്കിവെക്കുന്നു. ഉദാഹരണത്തിന്, ഇമെയിലുകൾക്ക് മറുപടി നൽകാൻ നിങ്ങൾക്ക് ജോലിയുടെ ആദ്യ മണിക്കൂർ മാറ്റിവെക്കാം. ആ സമയം കഴിഞ്ഞാലുടൻ നിങ്ങളുടെ ഇമെയിൽ ക്ലോസ് ചെയ്ത് അടുത്ത ബ്ലോക്കിലേക്ക് പോകുക. നിശ്ചിത സമയങ്ങളിൽ നിശ്ചിത ആവശ്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്യുന്നതിലൂടെ ഓരോ ആവശ്യങ്ങളും അതത് സമയങ്ങളിൽ തന്നെ പൂർത്തീകരിക്കാൻ സഹായകമാണ്. ഈ രീതി ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനാകാത്തതും ഉപയോഗിക്കാവുന്നതുമായ സമയ വിഭാഗങ്ങൾ സെറ്റ് ചെയ്യാനാകും. നിങ്ങളുടെ ടെെ ബോക്സുകൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സോഷ്യൽ മീഡിയ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നിങ്ങൾക്ക് നിങ്ങളെ തന്നെ സ്വയം പരിശീലിപ്പിക്കാൻ സാധിക്കുന്നതാണ്. ടൈംബോക്സിംഗ് ഒരു ടെക്നിക് ആയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഉൽപ്പാദനക്ഷമതാ രീതി കൂടിയാണിത്. കാരണം നമ്മുടെ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത സമയപരിധി നൽകുമ്പോൾ ടാസ്ക്കുകൾ വേഗത്തിൽ പൂർത്തിയാക്കാൻ നാം ശ്രമിക്കുന്നു. ### 7. സോഷ്യൽ മീഡിയ ഫാസ്റ്റ് ചിലപ്പോൾ നമ്മുടെ ജീവിതത്തിനൊരു അടുക്കും ചിട്ടയും വരാൻ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഗുരുതരമായ നടപടികൾ ആവശ്യമായേക്കാം. സോഷ്യൽ മീഡിയ ഭ്രമം തടയാൻ നിങ്ങളുടെ ബ്രെയിൻ റീസെറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ഒരാഴ്ച മുഴുവൻ സോഷ്യൽ മീഡിയ ഡിറ്റോക്സ് പരീക്ഷിക്കാവുന്നതാണ്. നമ്മിൽ പലർക്കും ഇത് ബുദ്ധിമുട്ടായിരിക്കും, പക്ഷേ പൂർണ്ണമായും ക്രിയാത്മകവും ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കാൻ സോഷ്യൽ മീഡിയ ആവശ്യമില്ലെന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കും, തീർച്ച. ## സോഷ്യൽ മീഡിയ ഉപയോഗവും കൗമാരവും  ജനങ്ങളിൽ ഭൂരിഭാഗം പേരും ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളാണെങ്കിലും കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് കൗമാരപ്രായക്കാരാണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്നാണ്. ഇത് അവരുടെ സാമൂഹ്യ ജീവിതത്തെയും പഠനത്തെയും ഗുരുതരമായി ബാധിക്കുന്നതിനാൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധപുലർത്തേണ്ട കാര്യമാണിത്. ## സോഷ്യൽ മീഡിയയും വിഷാദരോഗവും  യുഎസിൽ നിന്നുള്ള പുതിയ ഗവേഷണങ്ങൾ പറയുന്നത് സോഷ്യൽ നെറ്റ്വർക്കുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്തോറും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കിടയിൽ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് മുമ്പും റിപ്പോർട്ട് വന്നിരുന്നു. അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം യുവാക്കളെ സാമ്പിൾ ചെയ്താണ് പഠനം പൂർത്തിയാക്കിയത്. വിഷാദരോഗം മനസിലാക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക സർപവ്വേയിലൂടെയാണ് ഇവർ കണക്കുകൾ തയ്യാറാക്കിയത്. നിരവധി പഠനങ്ങളിൽ, Instagram, Facebook, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന കൗമാരക്കാർക്കും യുവാക്കൾക്കും കുറഞ്ഞ സമയം ചെലവഴിച്ചവരെ അപേക്ഷിച്ച് വിഷാദരോഗത്തിന്റെ നിരക്ക് ഗണ്യമായി (13 മുതൽ 66 ശതമാനം വരെ) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടുതൽ ചെലവഴിച്ച ചെറുപ്പക്കാർ ആറു മാസത്തിനുള്ളിൽ തന്നെ വിഷാദ രോഗത്തിൽ പിടിപെടാൻ 2.8 മടങ്ങ് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ നെറ്റ്വർക്കുകൾ പ്രതിദിനം രണ്ട് മണിക്കൂറിൽ താഴെ ഉപയോഗിക്കുന്നവർക്ക് താരതമ്യേന സാധ്യത കുറവാണ്. ## സോഷ്യൽ മീഡിയ ഭ്രമത്തിൻ്റെ ദോഷങ്ങൾ എന്തൊക്കെ?  ### 1. വൈകാരിക ബന്ധം ഇല്ലാതാകുന്നു സോഷ്യൽ മീഡിയയിൽ വളരെയധികം സമയം ചെലവഴിക്കുന്നത് കാരണം വ്യക്തിപരമായ ബന്ധങ്ങൾക്ക് ലഭിക്കുന്ന സമയം കുറയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള സംഭാഷണങ്ങളും ബന്ധങ്ങളും മറ്റൊരാളുടെ യഥാർത്ഥ വികാരമോ വിചാരമോ അനുഭവിക്കാൻ കഴിയില്ല. പരസ്പര സംഭാഷണങ്ങളിൽ വ്യക്തികൾ പറയുന്നതാണോ യഥാർത്ഥത്തിൽ അവർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനും നമുക്ക് കഴിയില്ല. മാത്രമല്ല സോഷ്യൽ മീഡിയയുടെ യാന്ത്രികതയിൽ ജീവനുള്ള ബന്ധങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു. ### 2. ഫേസ് റ്റു ഫേസ് കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ കുറയ്ക്കുന്നു കമ്പ്യൂട്ടറുകളെയും സ്മാർട്ട് ഫോണുകളെയും ആശ്രയിക്കുന്നത് ഒരു വ്യക്തിയുടെ മുഖാമുഖ സംഭാഷണം നടത്താനുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. എന്തെങ്കിലും കേൾക്കുന്നത് അരോചകവും അസാധാരണവുമാക്കുകയും പരസ്പരം കേൾക്കാനും മനസ്സിലാക്കാനുമുള്ള മാനുഷിക പരിഗണനാ ബോധം കെെവരിക്കാതിരിക്കുകയും ചെയ്യുന്നു. ഒരു സന്ദേശം കൈമാറാൻ കീബോർഡിനെ ആശ്രയിക്കുന്നതിനാൽ സംസാരശെെലീ ഗുണങ്ങൾ നഷ്ടപ്പെടുന്നു. ### 3. സാമൂഹ്യവൽക്കരണം വിദൂര സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു എന്നത് ശരിയാണെങ്കിലും, അത് അവരുടെ അടുത്ത ആളുകളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം നഷ്ടപ്പെടാം. അവർ സോഷ്യൽ മീഡിയയിൽ വളരെയധികം അഡിക്റ്റായേക്കാം, അങ്ങനെ അവർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ മറന്നുപോയേക്കാം. ### 4. അനുചിതമായ കണ്ടൻ്റുകൾ സോഷ്യൽ മീഡിയയിൽ ലഭ്യമായ എല്ലാം വിദ്യാർത്ഥികൾക്ക് അനുയോജ്യമാകണമെന്നില്ല. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ മനഃപൂർവമോ അല്ലാതെയോ അനുചിതമായ ഉള്ളടക്കത്തിന് വിധേയരാകുന്നു. ഇതിൽ പോണോഗ്രാഫിയും ഉൾപ്പെടുന്നു. ഒരു ഗെയിം കളിക്കുമ്പോഴോ ന്യൂസ് ഫീഡ് സ്ക്രോൾ ചെയ്യുമ്പോഴോ പെട്ടെന്ന് ഇത് കാണുകയും അത് അവരെ മാനസികമായി ബാധിക്കുകയും ചെയ്യുന്നു. ആത്യന്തികമായി, വിദ്യാർത്ഥികൾ മാനസികമായി തകർന്നേക്കാം. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. ### 5. ആരോഗ്യ ആശങ്കകൾ വിദ്യാർത്ഥികളുൾപ്പെടെ മിക്ക സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലം പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട വിദ്യാർഥികൾ രാവും പകലും കംപ്യൂട്ടറിന് മുന്നിലോ സ്മാർട്ട് ഫോൺ കൈയിലോ ഇരുന്ന് ചെലവഴിക്കുന്നു. ശാരീരികമായ ചലനങ്ങളൊന്നും ഇതിൽ ഉൾപ്പെടാത്തതിനാൽ ഇതിന്റെ ഫലം പൊണ്ണത്തടിയാകാം. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ പേരിൽ പല വിദ്യാർത്ഥികളും ഉറക്കം ഒഴിവാക്കുന്നു. ഇത് മറ്റ് അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാവുന്ന നിരവധി ഉറക്ക തകരാറുകൾ കൊണ്ടുവരും. ### 6. സൈബർ ബുള്ളിയിങ് സോഷ്യൽ മീഡിയ ആളുകളെ അജ്ഞാതരാക്കാൻ അനുവദിക്കുന്നതിനാൽ ഇത് സൈബർ ബുള്ളിയിങ്ങിനുള്ള ഒരു പ്ലാറ്റ്ഫോമായി ഉപയോഗിക്കാം. അക്രമികൾ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതുവഴി മറ്റുള്ളവരെ കളിയാക്കാനും ഉപദ്രവിക്കാനും കഴിയും. ഇതുമൂലം വിദ്യാർത്ഥികൾക്ക് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ നേരിടേണ്ടിവരും. ചുരുക്കത്തിൽ സാങ്കേതികവിദ്യയുടെ വളർച്ച മൂലം സോഷ്യൽ മീഡിയ വലിയ സാധ്യതകൾ ഒരുക്കി വെക്കുന്നുണ്ട് എങ്കിലും കണ്ടറിഞ്ഞ് സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ കൊണ്ടറിയുമെന്ന് മനസ്സിലാക്കുക തന്നെ വേണം.
ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം?
ഓരോ മനുഷ്യനും ഉത്തരം തേടിയിട്ടുള്ള ചോദ്യമാണ് നിങ്ങൾ മുകളിൽ കാണുന്നത്. ആഗ്രഹിക്കുന്നതെന്തും നേടാൻ എന്ത് ചെയ്യണം? ഭൂരിഭാഗം പേരും ഉത്തരം തേടുന്നതിൽ നിന്നും അകന്നു പോയി, ഉത്തരം കിട്ടിയ പലരും അത് ജീവിതത്തിൽ പ്രാവർത്തികമാക്കിയില്ല, ഉത്തരം ജീവിതത്തിൽ സമന്വയിപ്പിച്ചു അത് അക്ഷീണം പിന്തുടർന്ന അപൂർവ്വം ചിലർ വിജയസോപാനത്തിൽ എത്തി. ## ആഗ്രഹത്തെ അവയുടെ പൂർത്തീകരണത്തിൽ നിന്നും അഥവാ ആത്മസാക്ഷാത്ക്കാരത്തിൽ നിന്നും പിൻവലിക്കുന്നത് എന്തൊക്കെയാണ്?  ആഗ്രഹങ്ങൾ ഇല്ലാത്തവർ വളരെ അപൂർവ്വമാണ്. ആഗ്രഹങ്ങൾ എല്ലാം സാധിച്ചവരും അപൂർവ്വമാണ്. ആഗ്രഹപൂർത്തീകരണത്തിൽ നിന്നും നമ്മളെ വിലക്കുന്ന ക്രിയാത്മകമല്ലാത്ത സംഗതികൾ എന്താണെന്ന് ആദ്യം മനസിലാക്കാം. ക്രിയാത്മകമല്ലാത്ത അനേകം കാര്യങ്ങളിൽ ചിലതാണ് ആഗ്രഹത്തിലെ തീവ്രതയില്ലായ്മ, തെറ്റായ ചിന്താഗതി, അശുഭാപ്തിവിശ്വാസം, മടി, അദ്ധ്വാനക്കുറവ്, ലക്ഷ്യത്തിൽ നിന്നുള്ള പിന്മാറ്റം, ആസൂത്രണം ഇല്ലായ്മ അല്ലെങ്കിൽ ആസൂത്രണത്തിലെ പിഴവ് തുടങ്ങിയവ.. ലക്ഷ്യത്തിൽ നിന്നും അകറ്റുന്ന ഇതുപോലുള്ള ശീലങ്ങൾ ഒഴിവാക്കുകയും ഇതിന് വിപരീതമായ ശുഭാപ്തി വിശ്വാസത്തോടെ ക്രിയാത്മക ശൈലികൾ പിന്തുടരുകയും ചെയ്താൽ വിജയം സുനിശ്ചിതം. നിങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കീഴടക്കാൻ കഴിയണം എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വരുത്തേണ്ട ഏറ്റവും വലിയ മാറ്റം നിങ്ങളുടെ സ്വന്തം ചിന്താഗതിയാണ്. വിശ്വസിച്ചാലും ഇല്ലെങ്കിലും, ഇത് പൂർണ്ണമായും സാധ്യമാണ്. ചിന്തകൾ വളരെയധികം പ്രാധാന്യം അർഹിക്കുന്നു . കാരണം നല്ല ചിന്തകളാണ് വിശ്വാസത്തിലേക്കും സത്പ്രവർത്തിയിലേക്കും നയിക്കുന്നത്. അത്തരം സ്ഥിരമായ പ്രവർത്തി നല്ല ശീലങ്ങളിലേക്കും, അത് മികച്ച സ്വഭാവരൂപീകരണത്തിലേക്കും, തുടർന്ന് വിജയത്തിലേക്കും നയിക്കുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി "ആവിഷ്ക്കാരം" (Manifestation), "ആകർഷണ നിയമം" (Law of attraction) തുടങ്ങിയ പദങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിരിക്കാം. ജനമനസ്സുകളിൽ മാനിഫെസ്റ്റേഷൻ, ലോ ഓഫ് അട്രാക്ഷൻ പ്രചുരപ്രചാരം നേടിയത് എക്കാലത്തെയും പ്രശസ്തമായ സ്വയം സഹായ പുസ്തകങ്ങളിൽ ഒന്നിലൂടെയാണ് - റോണ്ടാ ബൈൺ രചിച്ച "രഹസ്യം" (The Secret). ദ സീക്രട്ട് പോലുള്ള പുസ്തകങ്ങളിൽ പഠിപ്പിക്കുന്ന മാനസിക വിദ്യകൾ ഈയിടെ കൂടുതൽ ജനപ്രീതി നേടിയിട്ടുണ്ട്. ഈ വിദ്യകൾ ശരിക്കും പ്രവർത്തിക്കും എന്ന് ഒരുപാട് ആളുകൾക്ക് തോന്നിയതിൻ്റെ ഫലമാണ് ഈ ജനപ്രീതി. ഈ മാനിഫെസ്റ്റേഷൻ വിദ്യകളെക്കുറിച്ച് നിങ്ങൾ മുമ്പ് കേട്ടിട്ടുണ്ടാകാം, എന്നാൽ അവ എന്താണ് അർത്ഥമാക്കുന്നത്, അതിലും പ്രധാനമായി, നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അവ എങ്ങനെ നടപ്പിലാക്കണം എന്ന് നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന മികച്ച ആവിഷ്ക്കാര വിദ്യകളെ കുറിച്ച് കൂടുതലറിയാം. ## എല്ലാറ്റിനും മുൻപ് എന്താണ് മാനിഫെസ്റ്റേഷൻ എന്നറിയാം  ലളിതമായി പറഞ്ഞാൽ, സാധിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നതിലൂടെ നിങ്ങൾ സംഭവിക്കാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും സാധിപ്പിക്കുന്നതാണ് മാനിഫെസ്റ്റേഷൻ (ആവിഷ്ക്കാരം അഥവാ സാക്ഷാത്കാരം). ചിലർക്ക് ഇപ്പോഴിത് സങ്കീർണ്ണമായി തോന്നിയേക്കാം. സങ്കീർണ്ണതകളും സംശയങ്ങളും ഒട്ടുമില്ലാതെ മനസ്സിൽ ഉടലെടുക്കുന്ന വിശ്വാസമാണ് ഇതിൻ്റെ മൂലാധാരം. മാനിഫെസ്റ്റേഷൻ്റെ ഏറ്റവും അടിസ്ഥാനപരമായ കാരണം, പോസിറ്റീവ് മാനസികാവസ്ഥ സ്വീകരിക്കുന്നതാണ്. ആവിഷ്ക്കാരത്തിന് പരിമിതികൾ ഉണ്ടെങ്കിലും, നിങ്ങളുടെ ചിന്താഗതി മാറ്റുന്നതിനുള്ള ശക്തിയെ കുറച്ചുകാണാതിരിക്കേണ്ടത് പ്രധാനമാണ്. അവിടെയാണ് മാജിക് സംഭവിക്കുന്നത്. ## എന്താണ് ആകർഷണ നിയമം?  ആകർഷണ നിയമം കേവലം ഒരു ചിന്താമാർഗ്ഗമല്ല, അത് ഒരു ജീവിതരീതിയാണ്. “സന്തോഷവും ആരോഗ്യവും സമ്പത്തും കണ്ടെത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?” എന്ന് നിങ്ങളോട് ചോദിച്ചാൽ നമ്മിൽ മിക്കവരും ഈ ചോദ്യത്തിന് അതിശയകരമായി ഒരേ ഉത്തരം നൽകുമെന്നതിൽ സംശയമില്ല! വലിയ പ്രശ്നങ്ങളില്ലാതെ സുഖപ്രദമായ ജീവിതം നയിക്കാൻ ആഗ്രഹിക്കാത്ത ആരാണുള്ളത്? അതിനായി ആകർഷണ നിയമം നിങ്ങളെ എങ്ങനെ സഹായിക്കും? അറിഞ്ഞും അറിയാതെയും നാമെല്ലാവരും ആകർഷണ നിയമത്തെ ഏതെങ്കിലും തരത്തിൽ ജീവിതത്തിൽ ഉപയോഗിക്കുന്നു, ലളിതമായി പറഞ്ഞാല്‍ സമാനമായ ഊര്‍ജം പരസ്പരം ആകര്‍ഷിക്കപ്പെടുന്നു എന്ന സാര്‍വത്രികമായ നിയമമാണ് ആകര്‍ഷണ നിയമം. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്തിലാണോ അതിനെ നിങ്ങൾക്ക് തിരികെ ലഭിക്കുന്നു. നമ്മുടെ ഇന്ദ്രിയങ്ങള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും നമ്മള് ഊര്‍ജത്തിന്റെയും അതുണ്ടാക്കുന്ന പ്രകമ്പന(Vibration) ത്തിന്റെയും ലോകത്താണ് ജീവിക്കുന്നതെന്ന് ക്വാണ്ടം ഫിസിക്സ് തെളിയിച്ചിട്ടുണ്ട്. നെഗറ്റീവ് ചിന്തകൾ നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങളുടെ ജീവിതത്തിലേക്ക് നെഗറ്റീവ് സംഭവങ്ങൾ വന്നുകൂടുന്നു. പോസിറ്റീവ് ചിന്തകളാണ് നിങ്ങളെ സ്വാധീനിക്കുന്നതെങ്കിൽ, നിങ്ങളുടെ ജീവിതത്തിലേക്ക് നല്ല സംഭവങ്ങൾ മാത്രമേ ആകർഷിക്കുകയുള്ളൂ. നമ്മൾ ആകർഷണ നിയമം ഉപയോഗിക്കുകയാണെങ്കിൽ ആഗ്രഹിക്കുന്ന ബന്ധങ്ങൾ, ആരോഗ്യം, ആഗ്രഹിക്കുന്ന തൊഴിൽ, സ്വപ്നഭവനം, സന്തോഷം, സംതൃപ്തി, സമാധാനം അങ്ങനെ നമ്മൾ ആഗ്രഹിക്കുന്നതെന്തും സ്വന്തമാകും. സ്ഥല സമയ കാലാതീതമയി സദാ പ്രപഞ്ചത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രാപഞ്ചിക നിയമമാണ് ആകർഷണ നിയമം. ഗ്രാവിറ്റേഷൻ നിയമത്തെ കുറിച്ച് നമുക്ക് അറിയാമല്ലോ. ഭൂമി അതിൻറെ കേന്ദ്രത്തിലേക്ക് എല്ലാ വസ്തുക്കളേയും സദാ ആകർ ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. രാജ്യമോ, സ്ഥലമോ, സമയമോ, വലിപ്പ ചെറുപ്പമോ, ധനികനെന്നോ, ദരിദ്രനെന്നോ, പാമരനെന്നോ പണ്ഡിതനെന്നോ വ്യത്യാസമില്ല. മുകളിൽ നിന്ന് ആരു ചാടിയലും ഭൂമിയിൽ പതിക്കുമെന്നതിന് ഒരു സംശയവുമില്ല. അതാണ് ഗ്രാവി റ്റി നിയമം. അതുപോലെ തന്നെ വ്യക്തികളും, കാലങ്ങളും, രാജ്യ ങ്ങളും, സമയവും യാതൊന്നും തന്നെ പ്രാപഞ്ചിക ആകർഷണ നിയമത്തെ ബാധിക്കുകയില്ല. നമ്മുടെ ജീവിത്തിൽ നമ്മൾ ആഗ്രഹിക്കുന്നതുപോലുള്ള മനോഹ രമായ ഒരു ജീവിതം പടുത്തുയർത്തുവാൻ നമുക്ക് ഉപയോഗി ക്കുവാൻ കഴിയുന്ന ഒരു ടെക്നിക്കാണ് ആകർഷണ നിയമം. നാം അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും നമ്മുടെ നിത്യ ജീവിതത്തിൽ നിത്യവും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പരമാർത്ഥം. നാം എന്താണ് ഉപോബോധമനസ്സിൽ ചിന്തിക്കുന്നത് അതു തന്നെ ജീവിത്തിൽ സംഭവിക്കും എന്നാണ് ഈ നിയമം. നിങ്ങൾ തുടർ ച്ചയായി ഒരു പരാജിതനാണെന്ന് ചിന്തിച്ചുകൊണ്ടിരുന്നാൽ ജീവി തത്തിൽ അതു സംഭവിച്ചു കൊണ്ടിരിക്കും. ഞാൻ ഒരു വിജയിയാ ണ് എന്ന് ചിന്തിച്ചു കൊണ്ടിരുന്നാൽ വിജയിച്ചുകൊ ണ്ടിരിക്കുന്നു. എന്തും ചിന്തിച്ചിരുന്നു വിശ്വസിച്ചാൽ അതും സംഭവിക്കും. നമ്മുടെ ആന്തരിക ലോ കത്തിൽ എന്താണോ ചിന്തിച്ചിരിക്കുന്നത് അതു തന്നെ പുറം ലോകത്ത് സംഭവിച്ചിരിക്കും. നിങ്ങളുടെ മനസ്സിൽ എന്താണോ വിശ്വസിച്ചിരിക്കുന്നത് അതു തന്നെയാണ് സംഭവിക്കുന്നത്. ഇല്ലായ്മയാണെങ്കിൽ ദരിദ്രനും, ഉള്ളായ്മയാണെങ്കിൽ ധനാവാനും ആയി തീരൂന്നു. ചിന്ത മാത്രം പോര, വിശ്വാസവും കൂടി വേണം. മാനിഫെസ്റ്റേഷൻ എന്ന പദത്തിനൊപ്പം കൂട്ടി വായിക്കേണ്ടത് ആകർഷണ നിയമത്തിന്റെ ആശയമാണ്. ആകർഷണ നിയമം അടിസ്ഥാനപരമായി പ്രസ്താവിക്കുന്നത് നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ജീവിതത്തിൽ ആകർഷിക്കും എന്നാണ്. ജീവിതത്തിലെ നിഷേധാത്മകതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നമ്മുടെ സാഹചര്യം കൂടുതൽ പ്രതികൂലമായി വളരും. എന്നാൽ ജീവിതത്തിൻ്റെ പോസിറ്റീവ് വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നമ്മുടെ ഭാവി ലക്ഷ്യങ്ങൾ മനസ്സിൽ ഉറപ്പിക്കുകയും ചെയ്താൽ, അവ നേടാനുള്ള ഒരു വഴി നാം കണ്ടെത്തും. നിങ്ങൾ ഒരു പോസിറ്റീവ് മാനസികാവസ്ഥയിൽ ഉണർന്നിരുന്നുവെങ്കിൽ, നിങ്ങളുടെ നേരെ വരുന്നതെന്തും കീഴടക്കാൻ തയ്യാറാണെങ്കിൽ, ദിവസം മുഴുവനും നിങ്ങളുടെ വ്യക്തിത്വവും പ്രവർത്തനങ്ങളും എങ്ങനെ മികച്ചതായിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. നമുക്ക് എല്ലായ്പ്പോഴും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയില്ല (അത് ജീവിതത്തിൻ്റെ സ്വാഭാവിക അവസ്ഥയാണ്), നമ്മുടെ മാനസികാവസ്ഥ തീർച്ചയായും നമ്മുടെ പ്രവർത്തനങ്ങളെ സ്വാധീനിക്കുകയും നമ്മുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്യും. തങ്ങളുടെ സ്വപ്നങ്ങൾ സ്വയം സാക്ഷാത്കരിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കാത്ത ഒരാൾക്ക് ശ്രമിക്കാനുള്ള ധൈര്യം പോലും കാണില്ല. മനസ്സ് വെച്ചാൽ ആർക്കും ഇത് ചെയ്യാം. ഇത് ആഗ്രഹതീവ്രത, അടിയുറച്ച വിശ്വാസം, കഠിനാധ്വാനം, സ്ഥിരോത്സാഹം, അർപ്പണബോധം എന്നിവയെക്കുറിച്ചാണ്. ആരംഭിക്കുന്നതിനുള്ള ആദ്യപടി ആരംഭിക്കുക എന്നതാണ്. ജീവിതത്തിലെ മിക്കവാറും എന്തിനെക്കുറിച്ചും അതാണ് സത്യം; എന്തെങ്കിലും നേടുന്നതിനുള്ള ആദ്യപടി അത് യഥാർത്ഥത്തിൽ സാധ്യമാണെന്ന് വിശ്വസിക്കുക എന്നതാണ്. ## മാനിഫെസ്റ്റേഷൻ ടെക്നിക്കുകൾ ഉപയോഗിക്കുന്നതിന് മുൻപ് അറിയേണ്ട ചില കാര്യങ്ങൾ  ഒരു ലക്ഷ്യം സജ്ജമാക്കുന്നത് സ്വയം ദിശാബോധം നൽകുന്നു. നിങ്ങളുടെ ദൈനംദിന ചിന്തകളും പ്രവൃത്തികളും ഉപയോഗിച്ച് നിങ്ങൾ നിങ്ങളുടെ സ്വന്തം വിധി നിയന്ത്രിക്കുകയാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ മാറ്റാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചോ അല്ലെങ്കിൽ നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ചോ ചിന്തിക്കുക. നിങ്ങളുടെ ലക്ഷ്യം ഭൗതിക വസ്തുക്കളാവാം ആവാതിരിക്കാം. ഒരു ലക്ഷ്യം കണ്ടെത്തി മനസ്സിൽ സ്ഥാപിക്കുമ്പോൾ നിങ്ങൾ അവയുടെ മൂല്യങ്ങളെക്കുറിച്ചും, ജീവിതത്തിൽ നിങ്ങൾക്ക് അത് എത്ര പ്രധാനമായതാണ് എന്നും ചിന്തിക്കുക. എന്തുകൊണ്ടാണ് നിങ്ങൾ അത് നേടാൻ ആഗ്രഹിക്കുന്നത്? അത് നിങ്ങൾക്കായി എന്ത് ചെയ്യും? ഇത് നിങ്ങളെത്തന്നെ അറിയാൻ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ആഗ്രഹങ്ങളുടെ ആത്മാവിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിതത്തിന് കാര്യമായ രീതിയിൽ സംഭാവന നൽകുന്ന അർത്ഥവത്തായതും പോസിറ്റീവുമായ കാര്യങ്ങൾ നിങ്ങൾ ആവിഷ്ക്കരിക്കുന്നു എന്നത് ഉറപ്പാക്കുക. ## മാനിഫെസ്റ്റേഷൻ ടെക്നിക്കുകൾ ഉപയോഗിച്ച് ആഗ്രഹങ്ങൾ എങ്ങനെ സാധ്യമാക്കാം — 5 മികച്ച ആവിഷ്ക്കാര വിദ്യകൾ മനസിലാക്കാം നിങ്ങളുടെ ലക്ഷ്യങ്ങൾ കീഴടക്കാൻ സഹായിക്കുന്ന ഈ 5 മാനിഫെസ്റ്റേഷൻ വിദ്യകൾ പരീക്ഷിക്കുക. ### 1. പേപ്പർ ബർണിങ് ടെക്നിക്  വളരെ നന്നായി മനസ്സിനെ ശുദ്ധികരിക്കാൻ സഹായിക്കുന്ന മികച്ച ഒരു ടെക്നിക്ക് ആണിത്. വളരെ എളുപ്പത്തിൽ ഒരു 10 -30 mins കൊണ്ട് ചെയ്യാം. ആദ്യം ഒരു വെള്ള പേപ്പർ എടുക്കുക (A4 sheet അല്ലെങ്കിൽ ബുക്ക് പേപ്പർ). എന്നിട്ടു ആ പേപ്പറിൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും എഴുതുക. ദൈവത്തിനോട് മനസ്സ് തുറന്നു പറയുന്നതുപോലെ , അല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനോട് പറയുന്നത് പോലെ എഴുതാം. ഇതുവരെ ജീവിതത്തിൽ ഉണ്ടായ എല്ലാ ദുരനുഭവങ്ങളും, പേടികളും , കടങ്ങളെ കുറിച്ചുള്ള കാര്യങ്ങളും, അതുമൂലം ഉണ്ടായ പ്രശ്നങ്ങളും , മുന്നേ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും, അപ്പോൾ ഉണ്ടായ അനുഭവങ്ങളെ കുറിച്ചും, ഭാവിയെ കുറിച്ചുള്ള പേടികളും , അങ്ങനെ അങ്ങനെ നിങ്ങളുടെ സകല പ്രശ്നങ്ങളും അതിൽ എഴുതാം. എന്നിട്ട് ആ പേപ്പർ കത്തിച്ചു കളയുക. കത്തിക്കുമ്പോൾ നിങ്ങളുടെ എല്ലാ ദുരിതങ്ങളും, പ്രശ്നങ്ങളും കത്തി തീരുന്നതായിട്ടും , അത് മനസ്സിൽ നിന്ന് ഡിലീറ്റ് ആകുന്നതായിട്ടും സങ്കല്പിക്കുക. ഇത് ഒരു തവണ മാത്രം ചെയ്താൽ മതി. നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന എല്ലാ ചിന്തകളുടെയും തീവ്രത നന്നായി കുറഞ്ഞതായിട്ട് അനുഭവപ്പെടും. അവ ഇനി അങ്ങോട്ട് നിങ്ങളെ ബുദ്ധിമുട്ടിക്കില്ല. അങ്ങനെ നിങ്ങൾക് സമാധാനമായിട്ട് നിങ്ങൾ ചെയ്യേണ്ടുന്ന ജോലികൾ കൃത്യമായ് ചെയ്ത് മുന്നോട് പോകാം. അപ്പോൾ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. അത്പോലെ തന്നെ നിങ്ങള്‍ക്കുള്ള പല ബ്ലോക്കുകളും ഇതിലൂടെ മാറിക്കിട്ടും, അതും മുന്നോട്ടുള്ള ആഗ്രഹ സാക്ഷാത്ക്കാരങ്ങൾക്ക് നല്ല രീതിയിൽ സഹായകരമാകും. ### 2. വിഷൻ ബോർഡ്  വിഷൻ ബോർഡ് പലരും ഇതിനകം പരീക്ഷിച്ചിട്ടുള്ള ഏറ്റവും എളുപ്പമുള്ള ആവിഷ്ക്കാര വിദ്യകളിൽ ഒന്നാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ സാധ്യമാക്കാൻ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി ഒരു ബോർഡ് ഉണ്ടാക്കുക. വീട്, ജോലി, കാർ, വ്യക്തിബന്ധങ്ങൾ, അങ്ങനെ നിങ്ങൾ സ്വപ്നം കാണുന്ന എല്ലാ ലക്ഷ്യങ്ങളുടെയും ചിത്രങ്ങളോ കൊളാഷുകളോ കൊണ്ട് സമ്പുഷ്ടമായ ഒരു വിഷൻ ബോർഡ് ഒരുക്കുക. അത് എപ്പോഴും നിങ്ങളുടെ ദൃഷ്ടി പതിക്കുന്ന സ്ഥലങ്ങളിൽ വെക്കുക. എത്ര മാത്രം കൃത്യത ആ ചിത്രങ്ങളിൽ പാലിക്കുന്നുവോ അത്രയും നല്ലത്. ഉദാഹരണത്തിന് നിങ്ങൾ നീല കാറാണ് ആഗ്രഹിക്കുന്നതെങ്കിൽ മനസ്സിലുള്ള കമ്പനിയുടെ അതേ നിറമുള്ള കാറിൻ്റെ ചിത്രം പതിപ്പിക്കുക. വിഷൻ ബോർഡുകൾ നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ജീവിതം വിഭാവനം ചെയ്യുന്നതിനുള്ള ഒരു മികച്ച മാർഗം മാത്രമല്ല, നിങ്ങൾ എന്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്, എന്തുകൊണ്ട് അത് വിലമതിക്കുന്നു എന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. ### 3. കൃതജ്ഞതാ ജേണൽ  ഒരു കൃതജ്ഞതാ ജേണൽ സൂക്ഷിക്കാൻ ശ്രമിക്കുക. അവിടെ നിങ്ങൾ ദിവസവും നന്ദിയുള്ള കാര്യങ്ങളുടെ ട്രാക്ക് സൂക്ഷിക്കുന്നു. ഇത് ആവിഷ്ക്കാരത്തിനുള്ള മാർഗ്ഗം മാത്രമല്ല, വിഷാദരോഗം അല്ലെങ്കിൽ ഉത്കണ്ഠയുമായി മല്ലിടുമ്പോൾ പലർക്കും സഹായകമാകുന്ന ഒരു സംഗതി കൂടിയാണ്. എഴുതുമ്പോഴുള്ള മനോഭാവത്തിലും പോസിറ്റീവ് ചിന്തയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്. ജീവിതത്തിൽ ഉള്ള നല്ല കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാനാണ് ഇത് ചെയ്യുന്നത്. ഇത് ദിവസേന ചെയ്യുക. 10 മിനിറ്റ് സമയം മാത്രമാണ് ഇതിനു ആവശ്യമായ വരിക. ജീവിതത്തിൽ ഉള്ള 10-15 നല്ല കാര്യങ്ങൾ എഴുതി നന്ദി പറയുക. ഏറ്റവും ചെറിയ കാര്യങ്ങൾക്കും നന്ദി പ്രകടമാക്കുക. ജീവിതത്തിൽ വരാനിരിക്കുന്ന ആ ആഗ്രഹം ലഭിച്ചെന്ന മട്ടിൽ അത് നൽകിയതിനും നന്ദി പറയുക. ഓരോ വാചകം എഴുതുമ്പോഴും മുഖത്ത് ഒരു പുഞ്ചിരിയോടെ, നല്ല വൃത്തിയിൽ വളരെ സ്നേഹത്തോടെ എഴുതാൻ ശ്രമിക്കുക – അങ്ങനെ നല്ല രീതിയിൽ ഫീൽ ചെയ്ത് തന്നെ ചെയ്യുക. നന്ദിയോടെയായിരിക്കണം നാം ഓരോ പ്രഭാതത്തെയും സ്വീകരിക്കേണ്ടത്. കാരണം ഒരു ദിവസം കൂടി നമുക്ക് ലഭിച്ചിരിക്കുന്നു. കാപ്പി കുടിക്കാൻ, സുഹൃത്തിന് വാട്സാപ്പ് ചെയ്യാൻ, ഇണയെ ആലിംഗനം ചെയ്യാൻ, മഴ നനയാൻ, സംഗീതം കേൾക്കാൻ, ജോലി ചെയ്യാൻ, മക്കളുടെ ചുംബനങ്ങൾ സ്വീകരിക്കാൻ. നാം ഉണർന്നെണീറ്റിരിക്കുന്നു എന്നതും നമ്മൾ ആരോഗ്യത്തോടെയിരിക്കുന്നു എന്നതുമാണ് പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന് ഇന്നലെ ഈ ലോകത്തിൻ്റെ വിവിധഭാഗങ്ങളിൽ നിന്നായി ഏകദേശം ലക്ഷോപലക്ഷം പേർ മരണമടഞ്ഞിട്ടുണ്ട്. റോഡപകടം, അക്രമം, രോഗം, പ്രകൃതിക്ഷോഭം എന്നിവയെല്ലാം കാരണമാണിത്. ഇന്നും അതുപോലെ തന്നെ ആളുകൾ മരിക്കും.നാളെയും മറ്റന്നാളും ഇത്തരം മരണങ്ങൾ ആവർത്തിക്കും. ഒരു കലണ്ടറിലെ അവസാനതാളും മറിഞ്ഞുകഴിയുമ്പോൾ ഈ ലോകത്ത് നിന്ന് കോടാനുകോടി ആളുകൾ തങ്ങളുടെ അവസാനശ്വാസമെടുത്തുകഴിഞ്ഞിരിക്കും. എന്തിനേറെ ഈ ലേഖനം വായിച്ചു തുടങ്ങി പൂർത്തിയാക്കുമ്പോഴേക്കും ഈ ലോകത്തിൽ നിന്ന് ചിലപ്പോൾ പത്തോ അതിലേറെയോ ആളുകൾ മരണമടഞ്ഞേക്കാം. എന്നിട്ടും ഇത് വായിക്കാൻ നിങ്ങൾ ജീവനോടെയുണ്ട് എന്നതു തന്നെയാണ് നിങ്ങൾ ഈ ദിവസത്തോടും ജീവിതത്തോടും കാണിക്കേണ്ട നന്ദി. നന്ദിയുള്ള ജീവിതം നന്മയുള്ള ജീവിതമാണ്. അത് നല്ലൊരു ജീവിതത്തിലേക്കുള്ള വാതിലുകളാണ് നമുക്ക് തുറന്നുതരുന്നത്. അതുകൊണ്ട് എല്ലാവരോടും എല്ലാറ്റിനോടും നന്ദിയുള്ളവരായിരിക്കുക. ### 4. പോസിറ്റീവ് അഫർമേഷൻ അഥവാ പോസിറ്റീവ് സ്ഥിരീകരണങ്ങൾ  പോസിറ്റീവ് സ്ഥിരീകരണങ്ങൾ മിക്കവാറും ആർക്കും പരീക്ഷിക്കാവുന്ന മറ്റൊരു മാനിഫെസ്റ്റേഷൻ വിദ്യയാണ്. നിങ്ങൾ ആഗ്രഹിക്കുന്ന ഫലം എന്തുതന്നെയായാലും, നിങ്ങളുടെ മാനസികാവസ്ഥ അതിന് പാകത്തിനായി ഒരുക്കുന്നതിനും ആത്മവിശ്വാസത്തിനും സ്ഥിരീകരണങ്ങൾ വളരെ പ്രധാനമാണ്. സ്റ്റിക്കി നോട്ടുകളിൽ പോസിറ്റീവ് സ്ഥിരീകരണങ്ങൾ എഴുതി നിങ്ങളുടെ റൂമിന് ചുറ്റും അല്ലെങ്കിൽ ബാത്ത്റൂം കണ്ണാടിയിൽ വയ്ക്കുന്ന ആശയം നല്ലതാണ്. നിങ്ങൾ ഉണരുമ്പോൾ ആദ്യം കാണുന്ന കാര്യങ്ങളിൽ ചിലത് ഈ പോസിറ്റീവ് സ്ഥിരീകരണങ്ങൾ ആണ്. നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും. എത്രത്തോളം പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ രൂപപ്പെടുത്താന്‍ സാധിക്കുന്നുവോ അത്രത്തോളം നെഗറ്റീവ് ചിന്തകള്‍ ഇല്ലാതാകും എന്നതാണ് യാഥാര്‍ഥ്യം. ഫലപ്രാപ്തിയിലേക്ക് എന്തെങ്കിലും സാധ്യമാക്കുന്നതിനുള്ള ഏറ്റവും വലിയ താക്കോലുകളിൽ ഒന്ന് നിങ്ങളുടെ ചിന്താഗതി മാറ്റുക എന്നതാണ്. നല്ല കാര്യങ്ങൾക്ക് പൊതുവെ സമയമെടുക്കും, നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാത്തപ്പോൾ ഒരു നെഗറ്റീവ് സ്പേസിലേക്ക് വഴുതിവീഴാൻ വളരെ എളുപ്പമാണ്. ആയതിനാൽ ശുഭാപ്തി വിശ്വാസം നിറയ്ക്കുക. പോസിറ്റീവ് ചിന്തകള്‍ മനസ്സ് തുടക്കത്തില്‍ തന്നെ അംഗീകരിക്കണമെന്നില്ല. പക്ഷേ നിരന്തരം ശ്രമിക്കുന്നതിലൂടെ പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ ഉറപ്പിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മനസ്സില്‍ നല്ല ചിന്തകള്‍ നിറയുമ്പോള്‍ ആത്മവിശ്വാസവും ധൈര്യവും വര്‍ദ്ധിക്കും. ജീവിതത്തിലെ എല്ലാ കാര്യങ്ങളേയും പോസിറ്റീവ് മനോഭാവത്തോടെ സമീപിക്കാന്‍ കഴിയും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മനസ്സിനെ മനസ്സു കൊണ്ടു തന്നെ ജയിക്കാനുള്ള തന്ത്രമാണ് അഫര്‍മേഷന്‍. നമ്മള് എന്താണോ അത്, നമ്മള് ചിന്തിക്കുന്നതിന്റെ ഫലമാണ്. ### 5. വിഷ്വലൈസേഷൻ അഥവാ ദൃശ്യവൽക്കരണം  മാനിഫെസ്റ്റേഷൻ ടെക്നിക്കുകളിൽ ദൃശ്യവൽക്കരണം ഏറ്റവും ശക്തമായ വിദ്യകളിൽ ഒന്നാണ്, മാത്രമല്ല ഇത് നമ്മൾ സാക്ഷാത്കരിക്കുന്നത് തിരിച്ചറിയാതെ തന്നെ ചെയ്യുന്ന ഒന്നാണ്. നിങ്ങളുടെ ആഗ്രഹങ്ങളുടെ ദൃശ്യവൽക്കരണം പരിശീലിക്കുക, നിങ്ങളുടെ മനസ്സ് തുറക്കുന്നതിനും നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് നിങ്ങളെ പ്രചോദിപ്പിക്കുന്നതിനും ഇത് വളരെ സഹായകരമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നിലവില്‍ ഉണ്ടെന്ന് സങ്കല്പ്പിക്കുകയും അത് അനുഭവിക്കുകയും ചെയ്യുക എന്ന പ്രക്രിയയാണ് ക്രിയേറ്റീവ് വിഷ്വലൈസേഷൻ അഥവാ ഗോൾ വിഷ്വലൈസേഷൻ. മനസ്സ് ശാന്തമായും സ്വസ്ഥമായും വെക്കുക. അതിനുള്ള ഒരു എളുപ്പവഴി, 50 ല്‍ നിന്ന് പൂജ്യം വരെ പതുക്കെ എണ്ണുക എന്നതാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യം നിലവില്‍ ഉണ്ടെന്നതു പോലെയും അനുഭവിക്കുന്നതു പോലെയും മനസ്സില്‍ സങ്കല്‍പ്പിക്കുക. കാണാനും കേള്‍ക്കാനും അനുഭവിക്കാനും മണക്കാനും രുചിക്കാനുമുള്ള (ആവശ്യമെങ്കില്‍) കഴിവുകള്‍ ഉള്‍പ്പെടുത്തി, അത് യാഥാര്‍ത്ഥ്യമാണെന്ന് വരുത്തിത്തീര്‍ക്കുക. നമ്മള് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഉണ്ടെന്ന വികാരം അനുഭവിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ക്രിയേറ്റീവ് വിഷ്വലൈസേഷന്‍ ഉപയോഗിക്കുമ്പോഴെല്ലാം അത് ഇപ്പോള്‍ സംഭവിക്കുന്നതാണെന്ന തോന്നൽ ഉണ്ടാക്കുകയും അതിലുള്‍പ്പെടുന്ന പ്രക്രിയയെ ദൃശ്യവത്കരിക്കുന്നതിനപ്പുറം നിങ്ങളുടെ ശ്രദ്ധ അന്തിമഫലത്തിലോ ആഗ്രഹിക്കുന്ന ഫലത്തിലോ എത്തിക്കുകയും ചെയ്യുന്നു. അത് ആസ്വാദ്യകരവും രസകരവുമായ അനുഭവമാക്കി മാറ്റുക. എല്ലാറ്റിനുമുപരി നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നല്ലതായി അനുഭവപ്പെടും. സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ള യാത്രയാണ് ഓരോരുത്തരുടേയും ജീവിതം. പരിശ്രമം കൊണ്ടു മാത്രം ഒരാള്‍ക്ക് ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ല. എന്തു പ്രതിസന്ധികള്‍ നേരിട്ടാലും എത്ര തവണ പരാജയപ്പെട്ടാലും ഒരുനാള്‍ ഇത് നേടിയെടുക്കാന്‍ സാധിക്കും എന്ന വിശ്വാസം വേണം. ഇത്തരത്തില്‍ ശക്തമായൊരു ചിന്ത മനസ്സില്‍ രൂപപ്പെടുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് വിജയത്തിലേയ്ക്ക് എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍ മനസ്സില്‍ ശുഭചിന്തകള്‍ നിറയട്ടെ. അതുവഴി ധൈര്യവും ആത്മവിശ്വാസവും വളരട്ടെ. അപ്പോള്‍ മാത്രമേ കടന്നു പോകുന്ന ഓരോ വഴിയിലും വിജയത്തിന്റെ പാദമുദ്രകള്‍ പതിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുകയുള്ളൂ.
കുടുംബദിനം (Family Day) എന്നാൽ എന്താണ് എന്ന് നോക്കാം
കുടുംബദിനം ഒരു ദേശീയ നിയമപരമായ അവധിയല്ല, ന്യൂ ബ്രൺസ്വിക്ക്, ആൽബെർട്ട, മാനിറ്റോബ, ഓൺടാറിയോ, സസ്കാച്ചെവൻ, ബ്രിട്ടീഷ്, കൊളംബിയ എന്നിവിടങ്ങളിൽ മാത്രമാണ് ഇത് ആചരിക്കുന്നത്. ലോക കുടുംബ ദിനം ഈ വരുന്ന 15 മെയ് 2022 ആണ് ആഘോഷിക്കുന്നത്. എന്നാൽ ദേശീയ കുടുംബദിനം സെപ്റ്റംബർ 26-നാണ് ആഘോഷിച്ചു വരുന്നത്. കുടുംബ ബന്ധങ്ങളുടേയും, സ്നേഹബന്ധങ്ങളുടേയും, പ്രതീകമായി ലോകമെമ്പാടും കുടുംബദിനം എന്ന ഒരു ദിവസം ആഘോഷിക്കപ്പെടുന്നു. ആധുനിക കാലത്തിനനുസരിച്ച്, ഇന്ന് കുടുബബന്ധങ്ങളുടെ കൂട്ടായ്മകൾ വെറും മൊബൈൽ ഫോണിൽ ഉള്ള ഗ്രൂപ്പുകളിൽ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാം. നമ്മുടെ പ്രിയപ്പെട്ടവർക്കായി അവരുടെ കൂടെ സമയം ചിലവഴിക്കാനായി മാത്രം നാം തിരഞ്ഞെടുക്കുന്ന ഒരു ദിവസം കൂടിയാണ് കുടുംബ ദിനം എന്ന് പറയുന്നത്. ഓരോ തിരക്കുകളിൽപെട്ട് ഓടി കൊണ്ടിരിക്കുന്നതിനിടയിൽ നാം പലപ്പോഴും നമ്മുടെ കൂടെ ഉള്ളവരെ മറന്നു പോവുന്നു എന്നതാണ് സാരം. നല്ല ഒരു കുടുംബം എന്നാൽ ഒരുപാട് അർത്ഥവത്തായ മഹത്തായ സംസ്കാരങ്ങൾ ആചാരങ്ങൾ എല്ലാം ഉൾക്കൊള്ളിക്കാവുന്ന ഒരു അന്തരീക്ഷത്തെ വളർത്തിയെടുക്കുന്ന ഒന്നാണ് എന്ന് പറയാം . കുടുംബങ്ങൾ പല രൂപത്തിലും വലുപ്പത്തിലും വ്യത്യസ്ത സാഹചര്യങ്ങളിലും ജീവിച്ചു പോരുന്നു .  എന്നാൽ അവരെല്ലാം പങ്കിടുന്നത് ഒരേ കുടുംബവൃക്ഷത്തിൽ വളരുന്നവരോടുള്ള നിരുപാധികമായ സ്നേഹവും പിന്തുണയുമാണ്. ഓരോ ആളുകളും ഓരോ കാര്യങ്ങളിലും വ്യത്യസ്തരാണ്. ഒരു നല്ല വ്യക്തിത്വം ഉടലെടുക്കുന്നത് ഒരു നല്ല കുടുംബത്തിൽ നിന്നായിരിക്കും. ഓരോ കുടുംബത്തിലും ഓരോ രീതിയിലുള്ള പാരമ്പര്യ൦ നിലനിർത്തികൊണ്ടു പോവുന്നത് അവരുടെ പിൻ തലമുറക്കാരാണ്. ഇന്ന് ഒരു മനുഷ്യന് ജീവിക്കാൻ കൂടി 24 മണിക്കൂർ തികയുന്നില്ല എന്ന സാഹചര്യത്തിലാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ നമുക്ക് എങ്ങനെ ഒരു കുടുംബ ദിനം ആഘോഷിക്കാൻ കഴിയും. കാനഡയിലെ 5 രാജ്യങ്ങളിൽ ഫാമിലി ഡേ വളരെ ആഘോഷത്തോടു കൂടി അവർ ഇന്നും ആഘോഷിച്ചു വരുന്നു . ഇന്ത്യക്കു പുറമെ ഉള്ള രാജ്യങ്ങളിൽ ആണ് കൂടുതലായും ഇങ്ങനെ ഉള്ള ആഘോഷങ്ങൾ നടത്തുന്നത്. കുടുംബദിനത്തിൽ, പലരും മുഴുവൻ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. എല്ലാവരെയും ചേർത്തു നിർത്തി ആഘോഷിക്കുന്നതിലും അവർ ഒരു സന്തോഷം കാണുന്നു . ആർട്ട് എക്സിബിഷനുകൾ സന്ദർശിക്കുക, സിനിമകൾ കാണുക, ഔട്ട്ഡോർ ഐസ് റിങ്കുകളിൽ സ്കേറ്റിംഗ് നടത്തുക, ബോർഡ് ഗെയിമുകൾ കളിക്കുക, കരകൗശല പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. ചില കമ്മ്യൂണിറ്റികൾ പ്രത്യേക പൊതു പരിപാടികൾ ആസൂത്രണം ചെയ്യുന്നു, അതേ സമയത്തിൽ ആർട്ട് ഗാലറികൾക്കും മ്യൂസിയങ്ങൾക്കും ചിലപ്പോൾ സന്ദർശനം ചിലവില്ലാതെയാക്കുന്നതും പതിവാണ്. ## എന്താണ് കുടുംബ ദിനത്തിൻറെ പ്രാധാന്യം?  ആരോഗ്യകരമായ കുടുംബബന്ധം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഒരു കുടുംബം എന്നത് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുസ്ഥിരതയും സ്നേഹവും പരിചരണവും പ്രദാനം ചെയ്യുന്ന ഒരു സുപ്രധാന ഘടകമാണ് , ഒരു കുടുംബം അവരുടേതായ ഒരു ദിവസം ആഘോഷിക്കുക എന്നത് അസുലഭ നിമിഷംകൂടിയാണ്. ഒരു ഫാമിലി ഡേ ഫാമിലി ട്രഡീഷൻ ആരംഭിക്കുക - എല്ലാവരും ആശയങ്ങൾ മുന്നോട്ട് വയ്ക്കട്ടെ, തുടർന്ന് പാരമ്പര്യം എന്തായിരിക്കുമെന്ന് കുടുംബമായി ചർച്ച ചെയ്യുക. ഒരുപക്ഷേ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു ഗെയിം നൈറ്റ് ഉണ്ടായിരിക്കാം, അല്ലെങ്കിൽ എല്ലാവരും ഏതെങ്കിലും രീതിയിൽ പാടുകയോ എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കുകയോ ചെയ്യുന്ന ഒരു വലിയ കുടുംബസംഗമം ആക്കി തീർക്കുകയും ആവാം. ഓരോ ഫാമിലിയും വ്യത്യസ്തമാണ് .ഓരോ ആളുകളും വ്യത്യസ്തരാണ് .അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അറിഞ്ഞു പെരുമാറുമ്പോഴാണ് ഒരു നല്ല കുടുംബം ഉടലെടുക്കുന്നത് . സമൂഹത്തിന് കൊടുക്കാൻ കഴിയുന്ന ഒരു നല്ല സംഭാവനയാണ് ഒരു നല്ല കുടുംബം എന്ന് തന്നെ പറയാം. ഒരു മനുഷ്യായുസ്സിന് ഒരുപാട് ആയുസ്സ് ഉണ്ടോ ഇല്ലയോ എന്നല്ല, ഉള്ള കാലം നമ്മൾ നമ്മുടെ കുടുംബത്തിന് നല്ല ഓർമ്മകൾ ഉണ്ടാക്കികൊടുക്കുക എന്നത് നമ്മുടെ കടമ കൂടിയാണെന്ന് ഓർക്കണം. ഇന്ന് വിദ്യാഭ്യാസം കൂടുന്നതോടെ ആളുകൾക്കു വേർപിരിയാൻ ഉള്ള അവസരo സമൂഹവും , ആളുകളും അഥവാ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നു. ഓരോരുത്തരും വേറെ വേറെ സമ്പാദിക്കുന്നു അതോടെ ഒരാളുടെ കീഴിൽ നിൽകേണ്ടതായി വരുന്നില്ല എന്ന മനോഭാവംവേർപിരിയാനുള്ള സാഹചര്യo ഒരുക്കികൊടുക്കുന്നു. അതുകൊണ്ട് കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടുന്നത് അകൽച്ചകൾ കുറക്കാൻ നമ്മെ സഹായിക്കും, ബന്ധങ്ങൾ കൂടുതൽ ദൃഢപെടുത്താനും ഇങ്ങനെ ഉള്ള ഒത്തുകൂടൽ നമ്മെ സഹായകമാകും ## നമുക്ക് ഏതൊക്കെ തരത്തിൽ കുടുംബ ദിനം ആഘോഷമാക്കി മാറ്റാം - ഒരു ക്ലാസിക് സിനിമ കാണുക - ഒരു ഫാമിലി ഡിന്നർ ഉണ്ടാക്കുക - ഫാമിലി ഗെയിം നൈറ്റ് - ഒരു ഫാമിലി ഔട്ടിംഗ് ആസൂത്രണം ചെയ്യുക - പാർക്കുകൾ സന്ദർശിക്കുക - ഒരു വീട്ടുമുറ്റത്തെ ക്യാമ്പ് ഫയർ നടത്തുക - ഒരുമിച്ചു ബൈക്ക് യാത്ര - ഒരുമിച്ചു പുറത്തേക്ക് നടക്കാനിറങ്ങുക - ഒരു മിനി അവധിക്കാലം - കുട്ടികളുടെ ഇഷ്ട വിനോദങ്ങളിൽ ഏർപ്പെടാം ### 1. വീട്ടുമുറ്റത്ത് തന്നെ നമ്മുടെ സന്തോഷം ആഘോഷിക്കാം  ആരുടെയും ഒരു ശല്യവുമില്ലാതെ വീട്ടിൽ തന്നെ നമ്മുടെ കുടുംബവുമായി നമുക്ക് നമ്മുടെ സന്തോഷം പങ്കിടാം.ഇഷ്ടമുള്ള കളികളിൽ കുട്ടികളോടൊപ്പം കൂടാം .പച്ചക്കറികൾ നട്ടു വളർത്താം അതിലൂടെ നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തിയെടുക്കാം. കുട്ടികൾക്ക് അതിനുള്ള പ്രോത്സാഹനവും കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറികൾ വാങ്ങരുത് എന്നുള്ള ഒരു സന്ദേശവും നൽകാൻ കഴിയും. ### 2. ഒരുമിച്ചു പാചകം ചെയ്യാം സാധാരണയായി അമ്മമാർ ആണ് വീട്ടിൽ പാചകം ചെയ്യുന്നത് .ഇതിൽ നിന്നും ഒരു മാറ്റം ആവാം .കുടുബത്തിൽ എല്ലാവർക്കും ഒരുമിച്ചു സഹായിക്കാം പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാം . കുട്ടികൾക്ക് ഇഷ്ടപെടുന്ന വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കാം .ഒരുമിച്ചു പാചകം ചെയ്യുമ്പോൾ തന്നെ കുട്ടികൾക്കും അതൊരു മനസ്സിനു സന്തോഷം നൽകും. ### 3. നല്ല ഒരു വായനാ ശീലം വളർത്തിയെടുക്കാം  കുടുബത്തോടു നാം ചിലവഴിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് .ഇന്നത്തെ കാലത്ത് പുസ്തകങ്ങളോട് താല്പര്യo കുറവായിരിക്കും കുട്ടികൾക്കും ,മുതിർന്നവർക്കും. ഒരു പുസ്തകം വായിക്കുന്നതിലൂടെ ഒരാളുടെ ജീവിതത്തിലേക്ക് നമ്മൾ ആഴ്ന്നിറക്കി ചെല്ലുന്നു. അനുഭവകഥകൾ ആണെങ്കിൽ വായിക്കുമ്പോൾ തന്നെ നമ്മൾ അവയോടു അടുത്തിരിക്കും .ഇന്നത്തെ കുട്ടികൾക്ക് അതിനെ കുറിച്ച് തീരെ അറിവില്ല എന്ന് പറയാം. ഇന്ന് പല കുട്ടികളും രക്ഷകർത്താക്കളും മൊബൈൽ ഫോണിനു അടിമകളാണ്. ഓൺലൈൻ ക്ലാസുകൾ കൂടി വന്നതോടെ ഇവയുടെ ആധിപത്യം കൂടി എന്നു വേണം പറയാൻ .അച്ഛനും അമ്മയ്ക്കും മക്കൾക്കും പരസ്പരം സംസാരിക്കാൻ കൂടി സമയം കിട്ടാതെ ആയിരിക്കുന്നു .പണ്ടത്തെ കുട്ടികൾക്ക് വായനാശീലം കൂടുതൽ ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ അവർക്കു കൂടുതൽ അറിവും നേടാൻകഴിഞ്ഞിട്ടുണ്ട് . അത് അവരുടെ തലമുറക്കാർ വളർത്തിയെടുത്തതാണ്.നമുക്കും ഈ തലമുറക്ക് ഇങ്ങനെ ഒരു സന്ദേശം ഈ കുടുംബ ദിനത്തിൽ കൈമാറാം. ### 4. കൂട്ടു കുടുംബവുമായി ഒരു കൂടിച്ചേരൽ ഇന്ന് പൊതുവെ ചെറിയ കുടുംബം ആയി മാറിക്കൊണ്ടിരിക്കുകയാണ് അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാൻ കൂടി സമയം കിട്ടാതെ ഓടുകയാണ് എല്ലാവരും. വളർന്നുവരുന്ന കുട്ടികൾക്ക് പോലും അവരോടുള്ള അടുപ്പവും സ്നേഹവും കുറഞ്ഞു വരുന്നതും നമുക്ക് കാണാം. എല്ലാ ആളുകൾക്കും വിനോദത്തിനുവേണ്ടി മാത്രം സമയം കളയാനാണ് ഇഷ്ട്ടപെടുന്നത് .പക്ഷെ അതും നമുക്ക് വേണം എന്നാൽ നമ്മുടെ ആത്മബന്ധങ്ങളെയും നമ്മൾ ഇടക്ക് ഓർക്കണം .അച്ഛൻ 'അമ്മ സഹോദരൻ സഹോദരി എന്നത് ഒഴിച്ചാൽ ചില കുട്ടികൾക്ക് മറ്റാരെയും അറിയാതെ പോവുന്ന സാഹചര്യങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് . പണ്ട് കാലത്തു കൂട്ടുകുടുംബങ്ങൾ ആയിരുന്നു അന്ന് പരസ്പരം സ്നേഹവും ഉണ്ടായിരുന്നു. എല്ലാം എല്ലാവരോടും പങ്കുവക്കുന്നതിലൂടെ നമ്മുടെ ഉള്ളിലുള്ള വിഷമങ്ങളും തീരാറുണ്ടായിരുന്നു .ഇന്ന് കുട്ടികൾ വഴിമാറി സഞ്ചരിക്കുന്നതും അച്ഛനമ്മമാരോടുള്ള സമീപനത്തോട് മാറ്റങ്ങൾ വന്നതും നമ്മുക്ക് അറിയുവാൻ കഴിയുന്നുണ്ട്. മുതിർന്നവരോടുള്ള ബഹുമാനം നമുക്ക് ഇന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നാണ് .അവരുടെ എല്ലാം സാമിപ്യം കുട്ടികൾക്ക് നല്ല മാർഗ്ഗത്തിലേക്ക് വഴി തുറക്കപ്പെടും എന്നതിൽ സംശയമില്ല . ഈ ദിനത്തിൽ എങ്കിലും അവരെ നമുക്ക് ബഹുമാനത്തോടെ ആദരിക്കാം കുട്ടികൾക്ക് അവരോടുള്ള അകൽച്ച കുറയുകയും ചെയ്യും. കൂടാതെ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ കൂടിചേരൽ കൂടി ഇതിൽ ഉൾപെടുത്താൻ കഴിയണം നല്ല ഒരു ഉത്സവ പ്രതീതി കുട്ടികളുടെ മനസ്സിൽ ഓർമകളായി എന്നും നിലനിൽക്കും. ### 5. നല്ല ഒരു സിനിമ കാണാം  ജീവിക്കാൻ വേണ്ടി ഓടി ഓടി തളരുന്ന ആളുകളെ മാത്രമേ നമുക്ക് ഇന്ന് കാണാൻ കഴിയാറുള്ളു .അതിനിടയിൽ കിട്ടുന്ന ഒരു ദിവസം ആഘോഷിക്കുക തന്നെ വേണം .ഇന്ത്യയിൽ മാത്രമേ ഇങ്ങനൊരു ആഘോഷം ഇല്ലാത്തതായി ഉള്ളു .വിദേശ രാജ്യങ്ങളിൽ അവർ ഇത് നല്ല ഒരു ആഘോഷമാക്കി മാറ്റാറുണ്ട്. ജീവിതത്തിൽ ബുദ്ധിമുട്ടുകൾ മാത്രമല്ല വിനോദങ്ങളും ഇടക്കൊക്കെ ആവാം, കുട്ടികാലങ്ങളിലെ ഓർമ്മകളാണ് വലുതാവുമ്പോൾ നമുക്കോരോരുത്തർക്കും ഓർക്കാനായി ഉണ്ടാവുകയുള്ളു . അവയെല്ലാം നമ്മുടെ മനസ്സിൽ മായാതെ കിടക്കും. ഈ കുടുംബാദിനത്തിൽ നമുക്കു ഒരു 2 മണിക്കൂർ എങ്കിലും ഇതിനു വേണ്ടി മാറ്റി വക്കാം. ### 6. നല്ല ഒരു പൂന്തോട്ടം നിർമ്മിക്കാം കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള പൂക്കളും ചെടികളും നട്ടു വളർത്താം .അവർക്കു അത് ഒരു മാതൃക ആവട്ടെ . കുടുംബ ദിനത്തിൽ അവരോടൊപ്പം അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്ന ഒരു തോന്നൽ കുഞ്ഞു മനസുകളിൽ ഒരുപാട് സന്തോഷം നൽകും. ### 7. കുടുംബവുമൊത്തു പുറത്തേക്കൊരു യാത്ര പോവാം  യാത്ര എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കാര്യo തന്നെയാണ്.അതും എല്ലാവരും കൂടി ഉള്ളതാണെങ്കിലും ഒരുപാട് സന്തോഷം നൽകും .കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലങ്ങൾ കൂടി തിരഞ്ഞെടുക്കുക .പാർക്കുകൾ എല്ലായിടത്തും നമുക്ക് കാണാവുന്നതാണ്. വേണമെങ്കിൽ നമുക്ക് ഒരു ക്ഷേത്ര ദർശനങ്ങളും ഈ യാത്രകളിൽ ഉൾപ്പെടുത്താം. മുതിർന്നവർക്ക് ഒരു സമാധാന അന്തരീക്ഷവും ലഭിക്കുന്നതാണ്. ഓരോ നിമിഷങ്ങളും ജീവിതത്തിലെ എണ്ണപ്പെട്ടതാണ് നമ്മുടെ കുടുബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നമ്മുടെ ലക്ഷ്യo കൂടി ആവണം. ### 8. കുട്ടികളോടൊപ്പം കളിക്കാം കുട്ടികളോടൊപ്പം പല കളികളിലും മുതിർന്നവർക്കും ഏർപ്പെടാം .അവർക്കു അത് ഒരു നല്ല സന്തോഷം നൽകും. യോഗ അഭ്യസിപ്പിക്കാം. അവരുടെ മാനസികവും ശാരീരികവും ആയ ഉന്മേഷവും ഇതിലൂടെ വർദ്ധിക്കും. ### 9. അയൽ വാസികളെ അടുത്തറിയാനും സമയം കണ്ടെത്താം  ഈ കുടുംബദിനത്തിൽ നമുക്ക് നമ്മുടെ വീടിനടുത്തുള്ളവരോടും കൂട്ടുകൂടാം .എന്നും തിരക്കുകളിൽ പെട്ട് അലയുന്ന ആളുകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളോരോരുത്തരും.അതിൽ നിന്ന് വേറിട്ടും മാറ്റങ്ങൾ ആകാം. പല ആളുകളും അടുത്ത് താമസിക്കുന്നവരെ കാണുക കൂടി ഉണ്ടാവാറില്ല കാരണം ഓരോ തിരക്കുകൾ .ഒരിക്കലും തിരക്കുകൾ മാറ്റിവച്ചു കൊണ്ടൊരു ജീവിതം മനുഷ്യർക്ക് ഉണ്ടാവില്ല അതുകൊണ്ടു എന്നെങ്കിലും കുറച്ചു സമയം നാം നമുക്കായി നമ്മുടെ ചുറ്റിലും ഉള്ളവർക്കായി മാറ്റിവെക്കാം.
അർബുദ രോഗികൾക്ക് മുടി ധാനം ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം
മുഖസൗന്ദര്യമെന്ന് ആകെത്തുകയായി പറയുമ്പോൾ മുടിയുടെ സൗന്ദര്യം കൂടി അതിൽ ഉൾപ്പെടുന്നുണ്ട്. ചീകിയും, ചീകാതെയും, വകച്ചിലിട്ടും, പൊക്കികെട്ടിയും, ഇഴപിന്നിയും ഒക്കെ നമ്മൾ കാത്തുസൂക്ഷിക്കുന്ന അത്യാവശ്യം നീളമുള്ള മുടി വെട്ടിയെടുക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും ദുഷ്കരമാണ്. എന്നാൽ അത് മറ്റൊരാൾക്ക് ഉപകാരത്തിന് വേണ്ടി ത്യജിക്കുന്നതാണെങ്കിലോ? ## കേശദാനം എന്താണ്? മാരകരോഗമായ ക്യാൻസർ ബാധിച്ചവർക്ക് റേഡിയേഷൻ ചികിത്സയുടെ ഭാഗമായും മറ്റും മുടികൾ തീരെ കൊഴിഞ്ഞില്ലാതാവാറുണ്ട്. അവർക്ക് വേണ്ടി നമ്മുടെ നിശ്ചിത നീളമുള്ള മുടിയിഴകൾ വെട്ടി സംഭാവന ചെയ്യുന്നതാണ് കേശദാനം. നമ്മൾ സംഭാവന ചെയ്യുന്ന മുടിക്കെട്ട് സ്വീകരിക്കാനും, അവയെ വിഗ്ഗുകളാക്കി മാറ്റി മുൻപറഞ്ഞ ആവശ്യക്കാർക്ക് കൊടുക്കുവാനും കഴിയുന്ന നിരവധി സന്നദ്ധസംഘടനകളും അവരുടെ പ്രോഗ്രാമുകളും ഉണ്ട്. ## കേശദാനത്തിന്റെ ആവശ്യകത  കീമോതെറാപ്പിയുടെയും മരുന്നുകളുടെ പാർശ്വഫലമായും മറ്റും സാരമായ മുടികൊഴിച്ചിലുണ്ടാവുന്ന കാൻസർ രോഗികൾ വൈകാരികമായ പലവിധ വെല്ലുവിളികളുമായി മല്ലിടുന്നുണ്ട്. അവർക്ക് ആശ്വാസവും, ആത്മവിശ്വാസവും, ശക്തിയും, പ്രതീക്ഷയും നൽകാൻ നമുക്ക് സാധിക്കും. നമ്മൾ കൊടുക്കുന്ന മുടിയിഴകൾ കൊണ്ടു നിർമ്മിക്കുന്ന വിഗ്ഗുകൾ വലിയൊരളവ് വരെ അവർക്കുള്ള നമ്മുടെ സാന്ത്വനമാണ്. ത്യാഗത്തിലൂടെയല്ലാതെ മഹത്തായതൊന്നും ഒരിക്കലും, ആരും നേടിയിട്ടില്ല. ## മുടി ദാനം ചെയ്യേണ്ടവർ അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ എല്ലാവർക്കും ദാനം ചെയ്യാൻ കഴിയാവുന്ന മുടിയുടെ ഏറ്റവും കുറഞ്ഞ നീളം പല സംഘടനകളുടെയും ലക്ഷ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഉദാഹഹരണത്തിന് കുട്ടികൾക്കും സ്ത്രീകൾക്കും വ്യത്യസ്ത നീളം ആയിരിക്കുമല്ലോ വേണ്ടത്. സാധാരണയായി 7.5 ഇഞ്ച് മുതൽ 14 ഇഞ്ച് വരെമുതിർന്നവർക്കും കുട്ടികൾക്കും മുടി ദാനം ചെയ്യാം. കളർ ചെയ്തതോ, കൃത്രിമമായി ചുരുളുകൾ ആക്കിയതോ, ഹൈലൈറ്റ് ചെയ്തതോ, ബ്ലീച്ച് ചെയ്തതോ, അഴിയാത്ത വിധം ജട വീണതോ, നരച്ചതോ ആയ മുടി ഒരു സ്ഥാപനം എടുക്കുമോ ഇല്ലയോ എന്ന് നിങ്ങൾ വിശകലനം ചെയ്യേണ്ടി വന്നേക്കാം. ഉദാഹരണത്തിന് ചില സംഘടനകൾ നരച്ച മുടി അല്ലെങ്കിൽ മുടിയിൽ ഒരു നിശ്ചിത ശതമാനം വരെ ചാരനിറം സ്വീകരിക്കുന്നു, മറ്റു ചിലർ അത് സ്വീകരിക്കുന്നില്ല. അതുപോലെ സ്വന്തം കാൻസർ ചികിത്സയ്ക്കിടെ ഉപയോഗിച്ചിരുന്ന ഒരു വിഗ് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് നവീകരിച്ച് എടുക്കുന്ന മറ്റ് സംഘടനകളുണ്ട്. ## നിങ്ങൾ സലൂണിലേക്ക് പോകുന്നതിന് മുമ്പ്, ഇത് ഉറപ്പാക്കുക:  മുടി കഴുകി ഉണക്കുക. നിങ്ങളുടെ മുടി കഴുകിയ ശേഷം, ഹെയർസ്പ്രേ, ജെൽ തുടങ്ങിയ മുടി ഉൽപ്പന്നങ്ങളൊന്നും ഉപയോഗിക്കരുത്. ദാനം ചെയ്യപ്പെടുന്ന മുടി കയറ്റുമതി ചെയ്യുന്നതിനുമുമ്പ് പൂർണ്ണമായും ഉണങ്ങിയതായിരിക്കണം, അല്ലെങ്കിൽ അത് പൂപ്പൽ ഉണ്ടാക്കുകയും ഉപയോഗശൂന്യമാവുകയും ചെയ്യും. ഒരു നീളമുള്ള സ്കെയിൽ, പോണിടെയിൽ ഹോൾഡറുകൾ, ഒരു റീസീലബിൾ പ്ലാസ്റ്റിക് ബാഗ് എന്നിവ കയ്യിൽ കരുതുക. നല്ല ഒരു ഹെയർസ്റ്റൈലിസ്റ്റിനെ സമീപിക്കുക. ചില കേശദാന സംഘടനകൾ മുടി മുറിക്കുന്നതിന് അവരുടെ പരിചയത്തിലുള്ള പ്രത്യേക സലൂണുകളോ, ഹെയർ സ്റ്റൈലിസ്റ്റുകളെയോ തരപ്പെടുത്തി തന്നേക്കാം. അല്ലാത്തപക്ഷം നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റ് കേശദാനത്തിന് വേണ്ടി മുടി മുറിയ്ക്കുന്നതിനുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. കേശദാനത്തിന് വേണ്ടി മുടി മുറിയ്ക്കുന്നതിനുള്ള നിർദ്ദിഷ്ട നിർദ്ദേശങ്ങൾകേശദാനത്തിന് വേണ്ടി മുടി മുറിക്കുന്നത് എല്ലാ സ്റ്റൈലിസ്റ്റുകൾക്കും അറിയണമെന്നില്ല. ഒരു ഹെയർസ്റ്റൈലിസ്റ്റിന് കേശാദാനത്തിനായി പ്രത്യേക പരിശീലനം ആവശ്യമില്ല, എന്നിരുന്നാലും നിങ്ങളുടെ ഹെയർസ്റ്റൈലിസ്റ്റ് മുമ്പ് ഈ ആവശ്യത്തിന് വേണ്ടി ഹെയർകട്ട് ചെയ്തിട്ടില്ലെങ്കിൽ ഹെയർകട്ടിന്റെ കാരണവും നിങ്ങൾ തിരഞ്ഞെടുത്ത സ്ഥാപനം നിർദ്ദേശിച്ചിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നിങ്ങളുടെ മുടിവെട്ടുന്ന ആളോട് മുൻകൂട്ടി പറഞ്ഞ് മനസിലാക്കിയെന്ന് ഉറപ്പ് വരുത്തുക. നിങ്ങളുടെ മുടി മുറിയ്ക്കുന്നതിന് അവർ ലളിതവും എന്നാൽ നിർദ്ദിഷ്ടവുമായ കുറച്ച് നിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. നിങ്ങൾ തിരഞ്ഞെടുത്ത സംഘടനയുടെ ആവശ്യകതകൾ മനസ്സിലാക്കി അതനുസരിച്ചു മുടി വെട്ടുക എന്നത് പ്രധാനമാണ്. ഇത് കൂടാതെ മുടി മുറിച്ചുമാറ്റി സലൂണിൽ നിന്ന് പുറത്തുപോകുമ്പോൾ നിങ്ങൾക്ക് ഏതുതരം ഹെയർസ്റ്റൈൽ വേണമെന്നും സംസാരിച്ച് ഉറപ്പിച്ചിരിക്കണം. അങ്ങനെയെങ്കിൽ മുടി ദാനം ചെയ്ത് കഴിഞ്ഞു പീന്നീടുള്ള നിങ്ങളുടെ മുഖഛായയിൽ ഖേദിക്കുന്നത് ഒഴിവാക്കാം. ## എന്താണ് മുടി മുറിയ്ക്കുമ്പോഴുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ?  നിങ്ങളുടെ മുടി വെട്ടേണ്ടത് എത്ര നീളത്തിലായിരിക്കണമെന്ന് നിങ്ങളും സ്റ്റൈലിസ്റ്റും ചർച്ച ചെയ്ത് ഉറപ്പിച്ചു കഴിഞ്ഞാൽ, മുടിക്ക് ആവശ്യമുള്ള നീളമുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സ്കെയിൽ ഉപയോഗിച്ച് അളക്കുക. ചുരുണ്ട മുടിയാണെങ്കിൽ കൃത്യമായ അളവെടുപ്പിനായി നേരെ വലിക്കണം. സംഘടന നിർദ്ദേശിയ്ക്കുന്ന അളവ് ഉറപ്പു വരുത്തുക. 8 ഇഞ്ച് മുതൽ 14 ഇഞ്ച് വരെയാണ് ചിലർ നീളം പറയാറുള്ളത്. പലപ്പോഴും മുടി ഒരു വലിയ ഒറ്റക്കെട്ടായുള്ള പോണിടെയിലായി മുറിയ്ക്കുന്നതിനേക്കാൾ പല ചെറിയ പോണിടെയിൽ ഭാഗങ്ങളായി മുറിക്കുന്നതാണ് കൂടുതൽ ഉപയോഗയോഗ്യമാവുന്നത്. പൊതുവേ മുറിച്ച മുടി ഒരു പോണിടെയിലിലേക്കോ, ബ്രെയ്ഡിലേക്കോ രണ്ടറ്റത്തും റബ്ബർ ബാൻഡോ, പോണിടെയിൽ ഹോൾഡറുകളോ ഉപയോഗിച്ച് ഉറപ്പിച്ചിരിക്കണമെന്ന് ആവശ്യപ്പെടുന്നു. അയഞ്ഞ മുടിയോ കഷ്ണങ്ങളോ സ്വീകാര്യമായിരിക്കില്ല. ## മുറിച്ച മുടിയുടെ പായ്ക്കിങ്ങ് എങ്ങനെയാണ് ചെയ്യേണ്ടത്? സംഘടനയുടെ പ്രതിനിധികൾ കൂടെയുണ്ടെങ്കിൽ പായ്ക്ക് ചെയ്ത് കൊണ്ടുപോവാൻ അവർ മുൻകൈയെടുക്കും. അവരില്ലാത്തപക്ഷം മുറിച്ച മുടി സുരക്ഷിതമായി അവശ്യ വലിപ്പമുള്ള ഒരു റീസീലബിൾ പ്ലാസ്റ്റിക് കവറിൽ കെട്ടുപിണയുകയോ കൂടിക്കുഴയുകയോ ചെയ്യാത്ത തരത്തിൽ വച്ച് ക്ലോത്ത് എൻവലപ്പിലോ മറ്റോ പായ്ക്ക് ചെയ്ത് ആവശ്യത്തിന് തപാൽ തുക വച്ച് സംഘടനയുടെ വിലാസത്തിലേക്ക് അയക്കുകയോ അല്ലെങ്കിൽ നേരിൽ കൈമാറുകയോ ചെയ്യുക. ## നിങ്ങളുടെ മുടി എവിടെയാണ് അയയ്ക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക ഓരോ കേശദാന സ്ഥാപനത്തിനും അതിൻ്റെതായ ദൗത്യവും ലക്ഷ്യവുമുണ്ട്. ആർക്കൊക്കെ വിഗ്ഗുകൾ ലഭിക്കുന്നു, എങ്ങനെ എന്നിവയെക്കുറിച്ച് അറിയുവാൻ നിങ്ങൾ ഒരു ശ്രമം നടത്തുക. ഉദാഹരണത്തിന്, ചില സംഘടനകൾ ക്യാൻസറോ മറ്റ് മെഡിക്കൽ കാരണമോ മൂലം മുടി കൊഴിഞ്ഞ കുട്ടികളെ കേന്ദ്രീകരിക്കുന്നു, ചില സ്ഥാപനങ്ങൾ പ്രത്യേക സ്ഥലം കേന്ദ്രീകരിച്ചും, പ്രത്യേക ആശുപത്രികൾ, കാൻസർ സെന്ററുകൾ കേന്ദ്രീകരിച്ചും സേവനം നൽകുന്നു. ## ശരിയായ സന്നദ്ധപ്രവർത്തകരെയോ, ജീവകാരുണ്യ സംഘടനയെയോ കണ്ടെത്തുക  ക്യാന്സര്രോഗിൾക്കായുള്ള ചില സംഘടനകളുടെ കേശദാനം ഒരുതരം കബളിപ്പിക്കലാണെന്ന ചില വാർത്തകള്‍ ശ്രദ്ധയില്ൽപ്പെടുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ മറവിൽ തട്ടിപ്പുകൾ നടത്തി ലക്ഷകണക്കിന് രൂപ കൊള്ളയടിക്കുന്ന സംഘടനകൾ നമുക്ക് ചുറ്റും ഉണ്ട്. ചിലപ്പോഴൊക്കെ ഈ മാഫിയാ സംഘടനകൾ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന സന്നദ്ധ സംഘടനകളെ കൂടി കരുവാക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ മുടി മുറിച്ച് പുരുഷന്മാര്ക്കുളള വിഗ് നിർമിച്ച് വൻവിലക്ക് വിൽപ്പന നടത്തുന്ന സംഘങ്ങളും രംഗത്തുണ്ടെന്നും ആരോപണം ഉയർന്ന് വരുന്നുണ്ട് ക്യാന്‍സര്‍ രോഗികളോട് അനുഭാവം പ്രകടിപ്പിച്ച് മുടിദാനത്തിന് വിദ്യാർഥികളും വീട്ടമ്മമാരും ഉൾപ്പെടെ രംഗത്തുവരുന്നത് മുതലെടുത്താണ് തട്ടിപ്പുസംഘങ്ങൾ വിലസുന്നത്. ആഗോളതലത്തിൽ പ്രവര്‍ത്തിക്കുന്ന ഇത്തരം 'സന്നദ്ധ' സംഘങ്ങൾക്കൊന്നിനും സ്വന്തമായി വെബ്സൈറ്റ് പോലും ഇല്ല. പഴയ പത്രവാര്‍ത്തകളുടെ ലിങ്ക് അല്ലെങ്കില്‍ ഫെയ്സ്ബുക്ക് പേജിൻ്റെ ലിങ്ക് എന്നിവയൊക്കെയാണ് ലഭിക്കുക. ഇവയിൽ ആളുകളിൽ നിന്ന് പ്രത്യേകിച്ച് പെൺകുട്ടികളിൽ നിന്നും മുടി മുറിച്ചെടുക്കുന്ന ചിത്രമല്ലാതെ ഏതെങ്കിലും ക്യാന്‍സര്‍ രോഗിക്ക് വിഗ് നല്ൽകുന്ന ചിത്രമോ വാർത്തയൊ കാണാനാകില്ല. കീമോ തെറാപ്പി ചെയ്യുമ്പോൾ മുടി നഷ്ടമാകുമെന്ന് അറിയാത്ത രോഗികൾ കുറവാണ്. നേരത്തെ തന്നെ മുടിവെട്ടി സൂക്ഷിച്ചാൽ അവർക്കുതന്നെ വിഗ് തയ്യാറാക്കാം. അപൂർവ്വം ചിലരൊക്കെ അങ്ങനെയും ചെയ്യുന്നുണ്ട്. വിഗിന് 10,000 രൂപ മുതൽ ലക്ഷങ്ങൾ വരെയാണ് വിപണിവില. 20 ഇഞ്ച് നീളമുള്ള ഒരാളുടെ മുടി മുറിച്ച് നല്ൽകുമ്പോള് പതിനായിരം രൂപ നിലവിൽ ലഭിക്കുന്നുണ്ട്. സൌന്ദര്യവർധക വസ്തുക്കൾ മുതൽ സംസ്കരിച്ച ഭക്ഷ്യ പദാർഥങ്ങളില്‍ വരെ അസംസ്കൃതവസ്തുവായ മുടിയുടെ ഉപയോഗം വർധിച്ചുവരികയാണെന്ന് കേൾക്കുന്നു. ഈ സാഹചര്യത്തില്ൽ കൂടിയാണ് കാരുണ്യ പ്രവര്‍ത്തനത്തിൻ്റെ മറവില്ൽ മുടി മുറിക്കലും അതുപയോഗിച്ചുള്ള ധനസമ്പാദനവും സംഘടിത തട്ടിപ്പായി വളർന്നിട്ടുള്ളത്. അതുകൊണ്ട് ശരിയായ സന്നദ്ധസംഘടനയെ കണ്ടെത്തുക എന്നത് അത്യന്താപേക്ഷിതമാണ്. കേശദാനം സമൂഹത്തിന് കാരുണ്യത്തിൻ്റെയും സ്നേഹത്തിൻ്റെയും വലിയൊരു മാതൃകയാണ്. കേശദാനം മുൻനിർത്തി സത്യസന്ധമായി പ്രവർത്തിക്കുന്ന നിരവധി സന്നദ്ധസംഘടനകൾ നമുക്ക് ചുറ്റും ഉണ്ട്. അതിനാൽ കള്ളനാണയങ്ങളെ ഒഴിവാക്കി ശരിയായവയെ കണ്ടെത്തുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു. ## കേരളത്തിലെ ഹെയർ ഡോനെഷൻ കേന്ദ്രങ്ങൾ ഔദ്യോഗികമായി, യഥാർത്ഥ കേശദാനം നടത്തുന്ന ചില സ്ഥാപനങ്ങളുടെ വിലാസം ചുവടെ ചേർത്തിരിക്കുന്നു: ### 1. Sargakshetra Cultural And Charitble Centre Fr Praikalam, CMI Ashram, Chethipuzha P.O, Changanassery, Kottayam, Kerala-686104, https://www.sargakshetra.org/, sargakshetra@gmail.com, 0481-2726481, +91 94964 64118 ### 2. Protect you Mom. Asia Fr. Jaison Mundanmany (CMI), Associate Director, Amala Medical College Hospital, Amala Nagar P.O, Thrissur, Kerala-680555, https://protectyourmom.asia/hair-donation, acdmkt113@gmail.com, 0487230401, 04872304000 ### 3. Hair Bank by Miracle Charitable Association Chelakkottukara, Thrissur 680005, https://hairbank.in, 9847098237 ### 4. Hair Crown Shri Renuga Vidhyalayam Educational Trust, Theni Main Road, Lakshmipuram, Theni 625605, Tamil Nadu, https://www.haircrown.in, haircrownoffice@gmail.com, +919486121062, 8778121425 ### 5. Cope With Cancer Madat Trust, Mangal Anand Hospital, 2nd Floor, 48, Swastik Park, Sion-Trombay Road, Chembur, Mumbai 400071, https://www.copewithcancer.org/hair-donation, support@copewithcancer.org, 022-49701285, 9987779639 കേശാദാന ഇവെന്റുകൾ പറ്റി പ്രചരിപ്പിക്കുന്നതും ബോധവത്കരണം നടത്തി ആളുകളിൽ താൽപ്പര്യം ജനിപ്പിക്കുന്നതും വളരെ നല്ലതാണ്. നിങ്ങളുടെ മുടി നന്നായി പരിപാലിക്കുന്നത് തുടരുക, അതുവഴി നിങ്ങൾക്ക് ഭാവിയിലും കേശദാനം ചെയ്യാൻ കഴിയും. നമ്മുടെ പ്രവൃത്തി മറ്റൊരാളുടെ പുഞ്ചിരിക്ക് കാരണമാകുമെങ്കിൽ അതാണ് പുണ്യം.
കാലാവസ്ഥാ വ്യതിയാനം തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന 14 പ്രവർത്തനങ്ങൾ
കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി വാർത്ത ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ. ഈ സാഹചര്യത്തിൽ എന്താണ് കാലാവസ്ഥാ വ്യതിയാനമെന്നും അത് തടയാൻ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു പ്രവർത്തനങ്ങൾ എന്താണെന്നും വായിക്കാം. ## എന്താണ് കാലാവസ്ഥാ വ്യതിയാനം?  കാലാവസ്ഥാ വ്യതിയാനം താപനിലയിലും കാലാവസ്ഥാ പാറ്റേണിലുമുള്ള ദീർഘകാല മാറ്റങ്ങളെ സൂചിപ്പിക്കുന്നതാണ്. ഈ മാറ്റങ്ങൾ സ്വാഭാവികമായിരിക്കാം, എന്നാൽ 1800-കൾ മുതൽ, മനുഷ്യൻ്റെ പ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പ്രധാന ചാലകമാണ്. പ്രാഥമികമായി, ചൂട്-ട്രാപ്പിംഗ് വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന കൽക്കരി, എണ്ണ, വാതകം പോലുള്ള ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. മനുഷ്യരുടെ പ്രവൃത്തിയുടെ ഫലമായുണ്ടാവുന്ന കാലാവസ്ഥാ മാറ്റങ്ങളാണ് പ്രധാനമായി ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. പെട്രോളിയം കത്തിക്കുകയും കാടുവെട്ടിത്തെളിക്കുകയും മറ്റും ചെയ്യുന്നതിലൂടെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡെെ ഓക്സൈഡിൻ്റെ അളവു വര്‍ധിക്കുന്നു. ഇത് ഒരു കമ്പിളിപ്പുതപ്പുപോലെ ചൂട് പുറത്തേക്കു പോവുന്നത് തടയുന്നു. അങ്ങനെ അന്തരീക്ഷത്തിൻ്റെ താപനില വര്‍ധിക്കുന്നു. ഇതിനു ഭൗമതാപനം എന്നാണ് പറയുക. കാര്‍ബണ്‍ഡയോക്സൈഡ് കൂടാതെ മീഥൈന്‍, ഓസോണ്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങള്‍ എന്നറിയപ്പെടുന്ന ചില വാതകങ്ങള്‍ക്കും ഈ സ്വഭാവമുണ്ട്. ഇക്കൂട്ടത്തില്‍ ഭൗമതാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് കാര്‍ബണ്‍ഡയോക്സൈഡാണ്. ഭൂമിയിലെല്ലായിടത്തും ജീവനാവശ്യമായ ചൂട് നിലനിര്‍ത്തണമെങ്കില്‍ ഈ വാതകങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍, ഹരിതഗൃഹവാതകങ്ങളുടെ അളവ് അധികമായാല്‍ അന്തരീക്ഷത്തിൻ്റെ ചൂടും കൂടും. ഇതാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിക്കുന്നത്. ഭൗമതാപനം സംഭവിക്കുന്നത് സാവധാനത്തിലാണ്. പക്ഷേ, ഭൂമിയുടെ ശരാശരി താപനില വര്‍ധിക്കുന്നത് കൂടുതല്‍ വേഗത്തിലായിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അന്തരീക്ഷത്തിന്റെ താപനില വര്‍ധിക്കുന്നത് മറ്റു പലതിനെയും ബാധിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. അവയില്‍ ചിലതാണ് കടല്‍നിരപ്പുയരുക, മഴയുടെ അളവ് കുറയുക, ശക്തമായ മഴയും കഠിനമായ വരള്‍ച്ചയും കൂടുതലുണ്ടാവുക, സമുദ്രജലത്തിൻ്റെ അമ്ലത കൂടുക തുടങ്ങിയവ. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി പഠിക്കാന്‍ നിയോഗിച്ച അന്തര്‍സര്‍ക്കാര്‍ സമിതിയുടെ 2007ല്‍ പ്രസിദ്ധീകരിച്ച നാലാമത്തെ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിട്ടുള്ളത് . ## കാലാവസ്ഥാ വ്യതിയാനം കേരളത്തിൽ  കഴിഞ്ഞ രണ്ടുമൂന്നു വർഷങ്ങളിലായി പ്രളയവും വെള്ളപ്പൊക്കവും തുടർച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ് കേരളം. കഴിഞ്ഞ നൂറ്റാണ്ടിനിടെ കേരളം നേരിട്ട ഏറ്റവും വലിയ പേമാരിക്കും വെള്ളപ്പൊക്കത്തിനും കാരണമായത് കാലാവസ്ഥാ വ്യതിയാനമാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കണ്ടെത്തിയത്. പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കാലാവസ്ഥാ വ്യതിയാനം ഇനിയും കാര്യമായി കണ്ടില്ലെങ്കില്‍ അപകടമാണെന്ന പ്രൊഫ. ജോണ്‍ ബ്രിട്ടൻ്റെ മുന്നറിയിപ്പും അവഗണിച്ചതിൻ്റെ ദുരന്തങ്ങള്‍ അനുഭവിക്കുകയായിരുന്നു പ്രളയിത്തിലൂടെ നാം. കേരളത്തിലെ ഭൂരിപക്ഷം നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ വസ്തുക്കള്‍ കത്തിക്കുന്നു. ഇവയുടെ പുകയില്‍നിന്നു വരുന്ന കാര്‍ബണ്‍ കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കാൻ കാരണമാകുന്നു. പരിസ്ഥിതിയില്‍ ഉണ്ടാവുന്ന വ്യതിയാനം കേരളത്തിലെ ജീവികളിലും സസ്യങ്ങളിലും പ്രത്യക്ഷത്തില്‍തന്നെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി നമുക്ക് പഠനങ്ങളിൽ കാണാം. അതുപോലെ തന്നെ സ്ത്രീകളിലും പുരുഷന്മാരിലും ഏറ്റവും കൂടുതല്‍ വന്ധ്യതയുള്ളത് കേരളത്തിലാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. വന്ധ്യതാനിവാരണ ആശുപത്രികള്‍ കേരളത്തില്‍ ധാരാളമായി വര്‍ധിച്ചിട്ടുണ്ട്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധ ഡോക്ടര്‍മാര്‍ വന്ധ്യതക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത് കാലാവസ്ഥാ വ്യതിയാനമാണ്. 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂട് ഉള്‍ക്കൊള്ളാന്‍ ഗര്‍ഭിണികള്‍ക്ക് കഴിയില്ലെന്ന കണക്കും ശ്രദ്ധേയമാണ്. കാലാവസ്ഥ വ്യതിയാനത്തെ കുറക്കുന്നതിന് ഐക്യരാഷ്ട്രസഭ കൊണ്ടുവന്ന ഉടമ്പടിയായ ക്യോട്ടോ പ്രൊട്ടോക്കോളില്‍ ഒപ്പ്വെച്ച 191 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 1997 ഡിസംബര്‍ 11 ന് ജപ്പാനിലെ ക്യോട്ടോയില്‍ രൂപീകരിച്ച ഉടമ്പടി അനുസരിച്ച് രാജ്യങ്ങള്‍ ഹരിതഗൃഹവാതകം പുറംതള്ളുന്ന തോത് കുറക്കണം. കൂടാതെ അന്തരീക്ഷത്തിലെ കാര്‍ബണ്‍ മോണോക്സൈഡിൻ്റെ അളവ് കുറക്കാനും ലക്ഷ്യംവയ്ക്കുന്ന പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കാൻ നാം എക്കാലത്തും തയാറാവേണ്ടതുണ്ട്. ## കാലാവസ്ഥാ വ്യതിയാനത്തിൻ്റെ 8 ഫലങ്ങൾ എന്തൊക്കെയാണ്? സമുദ്രനിരപ്പിലെ വർദ്ധനവ്, സമുദ്രത്തിലെ താപനം, സമുദ്രത്തിലെ അസിഡിഫിക്കേഷൻ, ഓക്സിജൻ്റെ നഷ്ടം, സമുദ്രത്തിലെ താപ തരംഗങ്ങളുടെ വർദ്ധനവ്, തെർമോഹലൈൻ രക്തചംക്രമണം മന്ദഗതിയിലാക്കുകയോ നിർത്തലാക്കുകയോ ഉൾപ്പെടെ സമുദ്ര പ്രവാഹങ്ങളിലെ മാറ്റങ്ങൾ എന്നിവയാണ് ആഗോളതാപനത്തിൻ്റെ പ്രധാന ഭൗതിക പ്രത്യാഘാതങ്ങൾ. കാലാവസ്ഥാ വ്യതിയാനം തടയാൻ നമ്മുടെ വീട്ടിൽ നിന്ന് തന്നെ നമുക്ക് പ്രവർത്തനമാരംഭിക്കാം. അതിനായി എല്ലാവർക്കും കഴിയുന്ന ചില മാർഗങ്ങൾ ഇതാ: ## ടോപ് 14 ക്ലൈമറ്റ് ചേഞ്ച് പ്രീവെൻഷൻ ആക്ടിവിറ്റീസ്  ### 1. ഹോം എനർജി ഓഡിറ്റ് ഹോം എനർജി ഓഡിറ്റ് നിങ്ങളുടെ വീട് എത്ര ഊർജം ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനാകുന്ന മാറ്റങ്ങളെക്കുറിച്ചുള്ള മുൻകൈ എടുക്കാനും കഴിയും. മിക്ക ഓഡിറ്റുകളും വീട്ടുടമകളെ അവരുടെ ഊർജ്ജ ബില്ലിൽ 5 മുതൽ 30 ശതമാനം വരെ ലാഭിക്കാൻ സഹായിക്കുന്നതാണ്. കൂടാതെ ഓഡിറ്റുകൾക്ക് ഒരു വീടിൻ്റെ കാർബൺ ഫൂട്പ്രിൻ്റുകൾ ഗണ്യമായി കുറയ്ക്കാനും കഴിയും. ### 2. ലൈറ്റ് ബൾബുകൾക്ക് പകരം LED-കൾ ഉപയോഗിക്കുക ഗുണമേന്മയുള്ള എൽഇഡി ബൾബുകൾ ലൈറ്റ് ബൾബുകളേക്കാൾ 25 മടങ്ങ് ഈടുറപ്പുള്ളവയാണ്. ഇവ കൂടുതൽ മോടിയുള്ളതും മറ്റ് ബൾബുകളെ അപേക്ഷിച്ച് കുറഞ്ഞത് 75 ശതമാനത്തോളം കുറഞ്ഞ ഊർജ്ജം ഉപയോഗിക്കാനും കഴിയും. ### 3. വീട്ടിൽ സോളാർ പാനലുകൾ ഉപയോഗിക്കുക  ഒരു സോളാർ പാനൽ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് കാലാവസ്ഥാ വ്യതിയാനവും കാർബണും കുറയ്ക്കാൻ സഹായിക്കുന്നു. ഇലക്ട്രിക് പവർ സെക്ടറിൽ നിന്നുള്ള കാർബൺ ഡൈഓക്സൈഡ് പുറന്തള്ളൽ ഭൂരിഭാഗവും ഫോസിൽ ഇന്ധന ജ്വലനത്തിൽ നിന്നാണ്. സൗരോർജ്ജം ഇന്ന് എല്ലായിടത്തും സുലഭമാണ്. സോളാർ പാനലുകൾ റീസൈക്കിൾ ചെയ്തുകൊണ്ട് ഉപയോഗിക്കാവുന്നതാണ്, അവ ഫോസിൽ ഇന്ധനങ്ങളെ പോലെ ഗ്രഹത്തെ മലിനമാക്കുന്നില്ല. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തിൽ ഇത് വിലപ്പെട്ട സമ്പത്താണ്. ഏറ്റവും അപകടകരവും പ്രധാനവുമായ ഹരിതഗൃഹ വാതകം കുറയ്ക്കാനും സോളാർ പാനലുകൾക്ക് ശക്തിയുണ്ട്. ### 3. ലൈറ്റ് ബൾബുകൾക്ക് പകരം LED-കൾ ഉപയോഗിക്കുക ഗുണമേന്മയുള്ള എൽഇഡി ബൾബുകൾ ലൈറ്റ് ബൾബുകളേക്കാൾ 25 മടങ്ങ് ഈടുറപ്പുള്ളവയാണ്. ഇവ കൂടുതൽ മോടിയുള്ളതും മറ്റ് ബൾബുകളെ അപേക്ഷിച്ച് കുറഞ്ഞത് 75 ശതമാനത്തോളം കുറഞ്ഞ ഊർജ്ജം ഉപയോഗിക്കാനും കഴിയും. ### 4. റെഡ്യൂസ്, റീ യൂസ്, റീസൈക്കിൾ  നിങ്ങളുടെ വീട്ടിൽ ഏത് വസ്തുവും റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ എന്നീ മൂന്ന് തലങ്ങളിലൂടെ ഉപയോഗിക്കുകയാണെങ്കിൽ ഊർജം സംരക്ഷിക്കാനും മലിനീകരണവും ഹരിതഗൃഹ വാതക പുറന്തള്ളുന്ന ഉറവിടങ്ങൾ വേർതിരിച്ചെടുക്കൽ, ഉൽപ്പാദനം, നിർമാർജനം എന്നിവയിൽ നിന്ന് കുറക്കാനും സഹായിക്കുന്നു. നിങ്ങളുടെ അയൽപക്കങ്ങളിലോ കൂട്ടായ്മകൾക്ക് കീഴിലോ ഒരു റീസൈക്ലിംഗ് പ്രോഗ്രാം സംഘടിപ്പിച്ച് പത്രങ്ങൾ, ഗ്ലാസ്സുകൾ, പേപ്പറുകൾ, മറ്റ് സാധനങ്ങൾ എന്നിവ റീസൈക്കിൾ ചെയ്യാവുന്നതാണ്. കൂടാതെ, നിങ്ങളുടെ ഭക്ഷണവും മുറ്റത്തെ മാലിന്യവും കമ്പോസ്റ്റ് ചെയ്യുന്നത് വഴി നിങ്ങൾ ലാൻഡ് ഫില്ലുകളിലേക്ക് തട്ടുന്ന മാലിന്യത്തിൻ്റെ അളവും ഹരിതഗൃഹ വാതക പുറന്തള്ളലും കുറയ്ക്കുന്നു. ### 5. തണുത്ത വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുക ചൂടു വെള്ളത്തിൽ വസ്ത്രങ്ങൾ കഴുകുന്നത് പരിസ്ഥിതിയെ ബാധിക്കുന്നു. മൊത്തം ഊർജ ഉപയോഗത്തിൻ്റെയും ഹരിതഗൃഹ വാതക പുറന്തള്ളലിൻെയും ഏകദേശം 75 ശതമാനവും വെള്ളം ചൂടാക്കുന്നതിൽ നിന്നാണ്. അത് അനാവശ്യമാണ്, പ്രത്യേകിച്ചും തണുത്ത വെള്ളത്തിൽ കഴുകുന്നത് സുഖപ്രദമായി ഉപയോഗിക്കുന്നതുപോലെ തന്നെ ഫലപ്രദവുമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ### 6. വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്യുക  ഫാഷൻ ഭ്രമം വർധിച്ച ഇക്കാലത്ത് നമ്മിൽ പലരും വേഗത്തിൽ വസ്ത്രങ്ങൾ ഒഴിവാക്കുകയും പുതിയത് എടുക്കുകയും ചെയ്യുന്നവരാണ്. ഇതിലൂടെ സംഭവിക്കുന്നത് പുതിയ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പാരിസ്ഥിതിക ചെലവിൻ്റെ വിനാശമാണ്. ### 7. ഫർണിച്ചറുകൾ അപ്സൈക്കിൾ ചെയ്യുക ഫർണിച്ചറുകൾ അപ് സെെക്കിൾ ചെയ്യുന്നതിലൂടെ കൂടുതൽ സുഗമമായി ഉപയോഗിക്കാം എന്നതിലുപരി അവ നൂതനവും പാരിസ്ഥിതികമായി സ്മാർട്ടും ആയിരിക്കും. പലകകൾ പോലെയുള്ള റീസൈക്കിൾ ചെയ്ത സാമഗ്രികൾ ഉപയോഗിക്കുകയോ, അല്ലെങ്കിൽ പുതിയത് വാങ്ങുന്നതിന് പകരം നിങ്ങളുടെ പക്കലുള്ള ഫർണിച്ചറുകൾ പുനർനിർമ്മിക്കുകയോ ചെയ്യുന്നത് പരിസ്ഥിതിയെ സംരക്ഷിക്കാനും കാലാവസ്ഥാ വ്യതിയാനം തടയാനും സഹായിക്കുന്നത്. ### 8. വെള്ളം കാര്യക്ഷമമായി ഉപയോഗിക്കുക  വാട്ടര്‍ മാനേജ്മെൻ്റ്, കൊടുങ്കാറ്റ്, വരൾച്ച, പ്രകൃതിദുരന്തങ്ങൾ എന്നിവയിൽ നിന്ന് കൂടുതൽ പ്രതിരോധിക്കാൻ മാത്രമല്ല ഊർജം ലാഭിക്കാനും സഹായിക്കുന്നു. അതുപോലെ മഴ ബാരലുകളും മഴത്തോട്ടങ്ങളും നിർമ്മിക്കുക വഴി വെള്ളം പിടിച്ചെടുക്കാനും ശുദ്ധീകരിക്കാനും സഹായിക്കുന്നു. ഇതിലൂടെ മുനിസിപ്പൽ സംവിധാനങ്ങളിൽ സമ്മർദ്ദം കുറയ്ക്കുകയും ഭൂഗർഭ ജലാശയങ്ങൾ നിറക്കാനും സാധിക്കുന്നു. . വെള്ളം പമ്പ് ചെയ്യാനും ശുദ്ധീകരിക്കാനും ചൂടാക്കാനും ധാരാളം ഊർജ്ജം ആവശ്യമായതിനാൽ വെള്ളം ലാഭിക്കുന്നത് ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യുന്നു. ### 9. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗത്തിലില്ലാത്തപ്പോൾ അൺപ്ലഗ് ചെയ്യുക വീട്ടിലെ ഉപകരണങ്ങളോ അപ്ലയൻസുകളോ ഓഫാണെന്നത് കൊണ്ട് അത് പവർ ഡ്രോ ചെയ്യുന്നില്ല എന്ന് മനസ്സിലാക്കാവുന്നതല്ല. എല്ലാ റെസിഡൻഷ്യൽ എനർജി ഉപഭോഗത്തിൻ്റെയും നാലിലൊന്ന് ഉപയോഗശൂന്യമായ പവർ മോഡിലുള്ള ഉപകരണങ്ങളിൽ നിന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. അതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗത്തിലില്ലാത്തപ്പോൾ അൺപ്ലഗ് ചെയ്യുന്നതിലൂടെ കറൻ്റ് ലാഭിക്കാം എന്നതിനപ്പുറം പ്രകൃതിയെ സംരക്ഷിക്കുകയും കാലാവസ്ഥാ വ്യതിയാനം തടയുകയും ചെയ്യാം. ### 11. ഷോപ്പിംഗുകളിൽ സ്വന്തം ബാഗുകൾ ഉപയോഗിക്കുക  പ്ലാസ്റ്റിക് ബാഗുകൾ പരിസ്ഥിതിക്ക് അവിശ്വസനീയമാംവിധം വിനാശകരമാണ്: അവ തകരാനും മണ്ണിനെയും ജലപാതകളെയും മലിനമാക്കാനും വ്യാപകമായ കടൽ ജീവികളുടെ മരണത്തിന് കാരണമാകുന്നു. ഈ പ്രശ്നത്തെ ചെറുക്കാൻ പ്ലാസ്റ്റിക്-ബാഗ് നിരോധനമോ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് ഫീസോ ഏർപ്പെടുത്തി ജന. പുനരുപയോഗിക്കാവുന്ന ബാഗുകളിലേക്ക് മാറുകയും അവ സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് ഇതിനുള്ള പ്രതിവിധി. ### 10. മാംസം കുറച്ച് കഴിക്കുക മാംസവും പാലുൽപ്പന്നങ്ങളും ഒഴിവാക്കുന്നത് പാരിസ്ഥിതിക ആഘാതം കുറക്കുന്നതിനുള്ള ഏറ്റവും വലിയ മാർഗമാണ്. ഉയർന്ന നാരുകളുള്ള, സസ്യാധിഷ്ഠിത ഭക്ഷണവും ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു - അതിനാൽ ഇതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യാം. മീഥേൻ പോലെയല്ലാത്ത പ്രാദേശികമായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ സാധിക്കുന്നതാണ്. കന്നുകാലികളെയും ആടുകളെയും വളർത്തുന്നത് വലിയ അളവിൽ മീഥേൻ ഉത്പാദിപ്പിക്കുകയും അത് ശക്തമായ ഹരിതഗൃഹ വാതകം സൃഷ്ടിക്കുകയും ചെയ്യുന്നു. മത്സ്യം, കോഴിയിറച്ചി എന്നിവ ഭക്ഷിക്കുന്നത് ശീലിക്കുന്നതോടെ വലിയ അളവിൽ കാർബൺ ലാഭിക്കാനാകും. ### 12. ഹരിത ഇടങ്ങളെ സംരക്ഷിക്കുക  പാർക്കുകളും പൂന്തോട്ടങ്ങളും പോലുള്ള ഹരിത ഇടങ്ങൾ നാം സംരക്ഷിക്കുകയും തുടർച്ചയായി പരിചരിക്കുകയും ചെയ്യേണ്ട പ്രധാന ഇടങ്ങളാണ്. അവ കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുകയും വായു മലിനീകരണം ഇല്ലാതാക്കുകയും ചെയ്യുന്നു. അമിതമായി ചൂടാകുന്ന നഗരപ്രദേശങ്ങളെ തണുപ്പിച്ച് താപനില നിയന്ത്രിക്കാനും ഉപരിതല മഴവെള്ളം ആഗിരണം ചെയ്യുന്നതിലൂടെ വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും ഇത്തരം ഇടങ്ങൾ സഹായകമാണ്. വിവിധതരം പ്രാണികൾ, മൃഗങ്ങൾ, പക്ഷികൾ, ഉഭയജീവികൾ എന്നിവയ്ക്ക് പ്രധാനപ്പെട്ട ആവാസ വ്യവസ്ഥകൾ നൽകാനും അവ സഹായിക്കുന്നു. ### 13. മരങ്ങൾ നട്ടുപിടിപ്പിക്കുക മരങ്ങൾ നട്ടുപിടിപ്പിക്കുക എന്നത് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാൻ അന്തരീക്ഷത്തിൽ നിന്ന് കാർബൺഡെെ ഓക്സെെഡ് പുറത്തെടുക്കുന്നതിനുള്ള ഏറ്റവും വലുതും ചെലവുകുറഞ്ഞതുമായ മാർഗ്ഗമാണ്. ### 14. മാലിന്യം ഉപഭോഗം കുറയ്ക്കുക  ഉപഭോക്താക്കൾ എന്ന നിലയിൽ നമ്മൾ ഉപയോഗിക്കുന്ന എല്ലാത്തിനും കാർബൺ ഫൂട്ട്പ്രിൻ്റ് ഉണ്ട്. അതുകൊണ്ട് തന്നെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്തുക്കളും ഫാസ്റ്റ് ഫാഷനും പരമാവധി ഒഴിവാക്കുക. ആവശ്യമുള്ളതിനേക്കാൾ കൂടുതൽ വസ്തുക്കൾ വാങ്ങാതിരിക്കാൻ ശ്രമിക്കുക. മാലിന്യങ്ങൾ പരമാവധി കുറയ്ക്കാൻ ശ്രമിക്കുന്നതിലൂടെ പരിസ്ഥിതി പ്രശ്നങ്ങളെ നമുക്ക് ഒരു പരിധിവരെ തടയാൻ കഴിയുന്നതാണ്. കാലാവസ്ഥാ വ്യതിയാനം തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന എളുപ്പ മാർഗങ്ങൾ വായിച്ചുവല്ലോ. നാം വസിക്കുന്ന ഭൂമിയെയും നമ്മുടെ പ്രകൃതിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഭൂമി നമ്മുടെ പാർപ്പിടമാണ്. സുരക്ഷിതമായ ഭാവിക്കായ് നമുക്ക് ഭൂമിയെ സംരക്ഷിക്കാം. കാലാവസ്ഥാ വ്യതിയാനം തടയാം.
about us.
Our lives are increasingly driven by the kind of information we have access to. With the increased overflow of information, it is getting ever harder to find the right information. Katha brings you the most relevant information, news, and stories, right from your neighborhood to happenings all over the world. We refine to make it the most convenient for you and add sparkle with a tinge of positivity!