Katha

ഡ്രാഗൺ അഥവാ പിതായ എന്നറിയപ്പെടുന്ന ഫലവർഗ്ഗത്തിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം

Apr 20, 2022
ഡ്രാഗൺ അഥവാ പിതായ എന്നറിയപ്പെടുന്ന ഫലവർഗ്ഗത്തിന്റെ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം

ഡ്രാഗൺ പഴം അഥവാ പിതായ എന്നറിയപ്പെടുന്ന പഴം വളരെ അധികം പോഷകങ്ങളാൽ സമ്പുഷ്ടമാണ്. മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല.

എന്താണ് ഡ്രാഗൺ ഫ്രൂട്ട്?

പ്രായത്തെ കുറക്കാൻ കൂടി കഴിവുള്ള ഒരു അത്ഭുത പഴം ആണിത് . പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മുട്ടയുടെ ആകൃതിയും ചെതുമ്പല്‍ പോലുള്ള തൊലിയും മാംസളമായ ഉള്‍ഭാഗവും വ്യത്യസ്തമായൊരു നിറവുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ആരോഗ്യ ഗുണങ്ങള്‍ ഏറെ നല്‍കുന്നതിലും ഒരു തറവാടിയാണ്. പഴത്തിന്റെ 60 % ഭക്ഷ്യ യോഗ്യമാണ്.

ഒരു ചെടിയിൽ നിന്ന് 8 മുതൽ 10 വരെ പഴങ്ങൾ ലഭിക്കും. കാഴ്ചയ്ക്ക് വളരെ ഭംഗിയുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ധാരാളം ഗുണങ്ങളുളളവയാണ് ഇവ. ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ ഇവ വാർധക്യം അകറ്റും. നാരുകള്‍ ഏറെയടങ്ങിയ പഴവര്‍ഗ്ഗമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. 100 ഗ്രാമുള്ള ഒരു ഡ്രാഗണ്‍ ഫ്രൂട്ടിന്റെ 100 ശതമാനവും പോഷകങ്ങളടങ്ങിയിട്ടുണ്ട്. ഇവയിൽ പൂക്കളും കാ യ്കളും ഉണ്ടാകുന്നു .

എവിടെയാണ് ഡ്രാഗൺ ഫ്രൂട്ട് കാണപ്പെടുന്നത്?

രാത്രികാലങ്ങളിൽ പൂക്കുന്ന സസ്സ്യങ്ങളാണിവ . അധികം വർഷം ഇല്ലാത്ത ഉഷ്ണ മേഖലാ പ്രദേശങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 20 -30 ഡിഗ്രി ചൂട് മാത്രമേ ഇവയ്ക്ക് താങ്ങാനാകൂ . സാധാരണയായി ഇവ കേരളത്തിൽ കണ്ടുവരാറില്ല. ഇവയുടെ സ്വദേശം മെക്സിക്കോയും മധ്യ ദക്ഷിണ അമേരിക്കയും ആണ് . ഇപ്പോൾ ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിലും ഇവ കൃഷി ചെയ്തു വരുന്നുണ്ട്. കേരളത്തിലും ഈ കൃഷി പരീക്ഷണാടിസ്ഥാനത്തിൽ നടത്തി അതിൽ വിജയം കൈവരിച്ചു എന്ന് പറയാം.

ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത

മാംസള ഭാഗം നീക്കം ചെയ്ത് വിത്തുകൾ വേർതിരിച്ചെടുത്ത ശേഷം ഉണക്കി സൂക്ഷിച്ച് വേണം മുളപ്പിക്കാൻ. ഇവയുടെ പൂക്കളും ഭക്ഷ്യയോഗ്യമാണ്. ഇവ രാത്രികാലങ്ങളിൽ ആണ് പൂക്കുന്നത് . കട്ടിയുളള ഇവയുടെ തൊലി ഭക്ഷ്യയോഗ്യമല്ല എന്ന്‌ പറയാം. ഇവ കാണുമ്പോൾ കിവി പഴം പോലെയും തോന്നാം. ചുവപ്പും റോസും കലർന്ന ഈ പഴം കണ്ടാൽ പൂവാണെന്നേ തോന്നൂ.

ചെടിച്ചട്ടികളിൽ കമ്പോസ്റ്റ് ചെയ്തു ഇവയെ മുളപ്പിക്കാനാകും. പടർന്നു പിടിക്കുന്ന ഇവ വിത്തു പാകി 11 - 14 ദിവസങ്ങൾ കൊണ്ട് മുളക്കുന്നതായിരിക്കും.വർഷത്തിൽ അന്തരീക്ഷ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഇവ മൂന്നോ ആറോ തവണ പൂക്കുന്നതായിരിക്കും. ഇവയുടെ പഴങ്ങൾക്ക് 150 മുതൽ 200 ഗ്രാം വരെ ഭാരം ഉണ്ടാവാം .

ഒരിക്കൽ നട്ടുകഴിഞ്ഞാൽ പരിപാലനം വളരെ കുറച്ചു മാത്രം മതി. ജലവും ജൈവവളവും വളരെ കുറച്ചു മാത്രം. ഈ ചെടിയിൽ മുള്ളുകൾ ഉള്ളതിനാൽ പക്ഷികളുടെ ശല്യമുണ്ടാകാറില്ല. കള്ളിമുൾച്ചെടികളെപ്പോലെ ഇലകളില്ലാതെ, പറ്റിപ്പിടിച്ചു വളരുന്ന ഈ ചെടി മലയാളമണ്ണിലും മികച്ച വിളവ് തരും എന്ന പ്രതീക്ഷയിലാണ് കേരളക്കര.

മൂന്ന് തരം ഡ്രാഗൺ ഫ്രൂട്ട്

Different varieties of dragon fruit

വിറ്റാമിൻ സി യുടെ ഒരു കലവറ കൂടിയാണിത് . ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹന പ്രക്രിയ സുഗമമാക്കുന്നു. ഇവ മൂന്ന് തരത്തിൽ കാണപ്പെടാറുണ്ട് ചുവപ്പൻ പിതായ (ഹൈഡ്രോസീറസ് അണ്ഡാറ്റസ് ) ,ക്ലോസ്റ്ററിക്കൻ പിതായ(ഹൈഡ്രോസീറസ് കോസ്റ്റാറിസെനെസിസ്) ,മഞ്ഞ പിതായ(ഹൈഡ്രോസീറസ് മെഗലാന്തസ് ).ഇത് ഇളം ചുവപ്പുനിറത്തിലും മഞ്ഞ നിറത്തിലും കാണപ്പെടാറുണ്ട്.

ഡ്രാഗൺ ഫ്രൂട്ടുകൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ

ഇവ ചർമ്മ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒരു ഘടകമാണ്. ഡ്രാഗണ്‍ ഫ്രൂട്ടിലെ വിറ്റാമിനുകളും ധാതുക്കളും കേടായ ചര്‍മ്മകോശങ്ങള്‍ നന്നാക്കാന്‍ സഹായിക്കും, ഇത് നിങ്ങള്‍ക്ക് കൂടുതല്‍ യുവത്വമുള്ള ചര്‍മ്മം നല്‍കുന്നു. ഇവ ശരീരത്തിലെ ഇരുമ്പിന്റെ അംശം കൂട്ടുന്നു. അതുകൊണ്ടു തന്നെ നല്ല ഒരുന്മേഷം ലഭിക്കുന്നു. വിറ്റാമിൻ എ ,സി, കാൽസിയം , മഗ്‌നീഷ്യം എന്നിവ ഈ പഴത്തിൽ അടങ്ങിയിരിക്കുന്നതിനാൽ രോഗ പ്രതിരോധശേഷി വർദ്ധിക്കുന്നു. മഗ്‌നീഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചക്കും സഹായിക്കുന്നു.

ഡ്രാഗൺ പഴത്തിന്റെ പോഷക ഗുണങ്ങൾ താഴെ കൊടുത്തിരിക്കുന്നു

 • ഇതിൽ കലോറിസ് : 102
 • കൊഴുപ്പ് : 0 ഗ്രാംസ്
 • പ്രോട്ടീൻ : 2 ഗ്രാംസ്
 • കാർബോഹൈഡ്രേറ്റ് : 22 ഗ്രാംസ്
 • ഫൈബർ : 5 ഗ്രാംസ്
 • വിറ്റമിൻ എ :100 (IU)
 • വിറ്റമിൻ സി : 4 മില്ലി ഗ്രാംസ്
 • കാൽഷ്യം : 31 മില്ലി ഗ്രാംസ്
 • ഇരുമ്പ് : 0 .1 മില്ലി ഗ്രാംസ്
 • മാഗ്നീഷ്യം : 68 മില്ലി ഗ്രാംസ് അടങ്ങിയിരിക്കുന്നു

ഡ്രാഗൺ പഴവർഗങ്ങളുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം

 • ഇവ കാൻസർ എന്ന രോഗത്തെ പ്രതിരോധിക്കുന്നു.
 • ഡ്രാഗണ്‍ ഫ്രൂട്ടില്‍ കാണപ്പെടുന്ന ലൈക്കോപീന്‍ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്‌ക്കാന്‍ സഹായിക്കുന്നു.
 • ഇവ ഹൃദയ ആരോഗ്യം സംരക്ഷിക്കുന്നു.
 • ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ചര്‍മ്മത്തില്‍ നിന്ന് അഴുക്ക് പുറന്തള്ളാനും സുഷിരങ്ങള്‍ വൃത്തിയാക്കാനും സഹായിക്കുന്നു.
 • ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുന്നു.
 • വിശപ്പ് രഹിതമായി നില്‍ക്കാൻ സഹായിക്കുന്ന ഇവയിൽ കൂടുതൽ വിറ്റാമിനുകളും, മിനറൽസും അടങ്ങിയിട്ടുണ്ട്.
 • ഇവ അമിത ഭാരം കുറക്കാനും, വൻകുടൽ അർബുദത്തെ പ്രതിരോധിക്കാനും സഹായിക്കുന്നവയാണ്. സന്ധിവാതം പോലുള്ള അവസ്ഥകളാല്‍ വിട്ടുമാറാത്ത വേദന അനുഭവിക്കുകയാണെങ്കില്‍ ഇത് നല്ലൊരു വേദന സംഹാരി കൂടിയാണ് . ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ സ്വാഭാവിക വേദനസംഹാരിയായി ഡ്രാഗണ്‍ ഫ്രൂട്ട് പ്രവർത്തിക്കുന്നുണ്ട്.
 • ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് വരണ്ട ചര്‍മ്മത്തെ ചികിത്സിക്കാനും നേര്‍ത്ത വരയും ചുളിവുകളും കുറയ്ക്കാനും പ്രായത്തിന്റെ പാടുകള്‍ ഇല്ലാതാക്കാനും സഹായിക്കും. ഇതിൽ ഉള്ള വിറ്റാമിൻ സി യുടെ അളവ് പ്രതിരോധ ശേഷി വർധിപ്പിക്കും.
 • ഗര്‍ഭിണിയായ സ്ത്രീയില്‍ നടത്തിയ ഒരു പഠനത്തില്‍ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വര്‍ദ്ധിപ്പിക്കാന്‍ ഡ്രാഗണ്‍ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
 • ഡ്രാഗണ്‍ ഫ്രൂട്ടില്‍ കലോറി വളരെ കുറവാണ്.
 • ഇതു നിങ്ങൾക്ക് ലഘു ഭക്ഷണമായി കഴിക്കാം . വിശപ്പു കുറഞ്ഞതായി അനുഭവപ്പെടുകയും വയറു നിറഞ്ഞതായും തോന്നുകയും ചെയ്യും.നിങ്ങളുടെ ശരീര ഭാരം കുറക്കാനുള്ള പരിശ്രമത്തിന് സഹായകമാകുന്ന ഒരു ഘടകം കൂടിയാണിത്.
 • ടൈപ്പ് 2 പ്രമേഹമുള്ളവരുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും വലിയ ആരോഗ്യഗുണങ്ങളിലൊന്ന് ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്. ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഫൈബര്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നൂറു ഗ്രാം ഡ്രാഗണ്‍ ഫ്രൂട്ടില്‍ 2.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ദൈനംദിന മൂല്യത്തിന്റെ 11% ആണ്. നിങ്ങളുടെ ഭക്ഷണത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ആവശ്യമായ ഫൈബര്‍ ലഭിക്കുകയും ഉദരാരോഗ്യം നേടാനാവുകയും ചെയ്യുന്നു. മലബന്ധം തടയാനും മറ്റ് ദഹന ആരോഗ്യ പ്രശ്‌നങ്ങള്‍ ചികിത്സിക്കാനും ഇത് ഫലപ്രദമാണ്.
 • ശരീരത്തിന് ആവശ്യമായ ഇരുമ്പിന്റെ അംശം ലഭിക്കാനും, രക്തയോട്ടം കൂട്ടാനും ഒക്കെ ഡ്രാഗൺ ഫ്രൂട്ട് നമ്മെ സഹായിക്കും.
 • കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ∙
 • റെഡ് ഡ്രാഗണ്‍ ഫ്രൂട്ടായാലും വൈറ്റ് ഡ്രാഗണ്‍ ഫ്രൂട്ടായാലും രണ്ടും ഗുണങ്ങളേറെയുള്ളവയാണ്. രക്തത്തിലെ ഇന്‍സുലിന്‍ കുറയുന്ന അവസ്ഥയെ തരണം ചെയ്യുന്നു.
 • ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ലിവര്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാനും കുടലിലെ ബാക്ടീരിയകളെ സംരക്ഷിക്കാനും ഈ പഴം വളരെയധികം സഹായിക്കുന്നു.
 • ഡ്രാഗണ്‍ ഫ്രൂട്ടിലടങ്ങിയ പ്രിബയോട്ടിക് ഫൈബര്‍ ഉപാപചയപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ഉപകരിക്കും.

ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മൂലം ആരോഗ്യത്തിനുണ്ടാവുന്ന ദോഷവശങ്ങൾ

 • പൊതുവെ നല്ല ഗുണങ്ങൾ നൽകുന്ന ഇവ ചില ആളുകളിൽ അലർജി , ഛർദി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കണ്ടു വരാറുണ്ട്.
 • ചിലയാളുകള്‍ക്ക് ഡ്രാഗണ്‍ ഫ്രൂട്ട് അലര്‍ജിയാവാറുണ്ട്. എന്നാല്‍ വ്യാപകമായി ഇത്തരം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ല.

ഡ്രാഗൺ പഴങ്ങൾ എങ്ങനെ കഴിക്കാം?

How to eat dragon fruit

ഇവയുടെ തൊലിക്ക് പൊതുവെ നല്ല കട്ടിയാണ്. പുറംഭാഗം നീക്കം ചെയ്ത ശേഷം മാംസളഭാഗം ഭക്ഷ്യയോഗ്യമാണ്.ഇളം മധുരമാണ് ഇതിന് .

ഇവ നമുക്ക് പഴച്ചാറ് പോലെയും വീഞ്ഞ് പോലെയും ഉണ്ടാക്കി കഴിക്കാവുന്നതാണ് . വേറെ പഴച്ചാറുകളിൽ സ്വാദിന്‌ വേണ്ടിയും നമുക്ക് ഇവയെ ഉപയോഗിക്കാം.

പഴം കഴിക്കുമ്പോൾ പ്രത്യേകിച്ചൊരു രുചിയില്ല, സാലഡ്, സ്മൂതി, മിൽക്ക് ഷെയ്ക്ക് എന്നിവയാകുമ്പോഴാണ് രുചി കൂടുന്നത്. അമിത ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴം വളരെ ഗുണം ചെയ്യും. ഇവയുടെ കുരുക്കളിൽ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. വേറെ പാനീയങ്ങൾ ഉണ്ടാക്കുമ്പോഴും രുചി കൂട്ടുന്നതിനും ഇത് ഉപയോഗിക്കാം.

 • നല്ല ചുവപ്പു നിറമുള്ള പഴമാണെങ്കില്‍ പാകമായെന്ന് കരുതാം. പഴം നടുവേ മുറിച്ച ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് നടുവിലുള്ള പള്‍പ്പ് എടുക്കാം.
 • അല്ലെങ്കില്‍ പുറംതൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി കഴിക്കാം.
 • ചെറിയ കഷണങ്ങളാക്കിയ ശേഷം കട്ടത്തൈരും നട്‌സും മിക്‌സ് ചെയ്‌തോ സാലഡുകളില്‍ ചേര്‍ത്തോ ദിവസവുമുള്ള ഭക്ഷണത്തില്‍ ഡ്രാഗണ്‍ഫ്രൂട്ട് ഉള്‍പ്പെടുത്താം.

ഡ്രാഗൺ പഴങ്ങൾ എങ്ങനെ സൂക്ഷിക്കാം?

പ്ലാസ്റ്റിക് സഞ്ചികളിൽ ആക്കി ദിവസങ്ങളോളം ഫ്രിഡ്ജിൽ ഇതു സൂക്ഷിച്ചു വക്കാൻ കഴിയും.

ഡ്രാഗൺ പഴങ്ങളുടെ വില

കഴിഞ്ഞ കുറെ വർഷങ്ങളായി ഈ മലേഷ്യൻ പഴം വേനൽക്കാലത്ത് നമ്മുടെ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

കാഴ്ചയിൽ കൗതുകം തോന്നി വാങ്ങാമെന്നു വിചാരിച്ചാൽ സ്ഥലവും സാഹചര്യവുമനുസരിച്ച് വിലയും മാറും. വഴിയോരത്തും മാളുകളിലും പല വിലകളിലും ഇതു കാണപ്പെടാറുണ്ട്. ഇവയ്ക്കു കേരളത്തിൽ കിലോയ്ക്ക് 150 രൂപ വില വരുന്നുണ്ട്.

continue reading.

ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം

ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം

Jun 17, 2022
നിങ്ങളുടെ രക്ഷിതാക്കൾ 60 വയസ്സ് കടക്കുമ്പോൾ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ

നിങ്ങളുടെ രക്ഷിതാക്കൾ 60 വയസ്സ് കടക്കുമ്പോൾ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ

Jun 15, 2022
മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

Jul 19, 2022
സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍

സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍

Jul 15, 2022
നല്ല വാർത്തകൾ കേട്ടറിയു!download katha app