സോഷ്യൽ മീഡിയ ഭ്രമത്തിൽ നിന്ന് വളരെ എളുപ്പത്തിൽ അകന്നു നിൽക്കാനുള്ള 7 നുറുങ്ങുകൾ
ദൈനംദിന ജീവിതത്തിൽ നാമിന്ന് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒരു വസ്തുതയായി മാറിയിരിക്കുന്നു സമൂഹ മാധ്യമങ്ങൾ. ജീവിതത്തിന്റെ പലവിധ ആവശ്യങ്ങൾക്ക് സോഷ്യൽ മീഡിയ ധാരാളം ഗുണങ്ങൾ നമുക്ക് നൽകുന്നു എന്നതിലുപരി പല രീതിയിലും അത് ദോഷകരമാകാറുണ്ട്.
സോഷ്യമീഡിയയുടെ സാധ്യതകളും ഗുണങ്ങളും ഉപയോഗപ്പടുത്തുന്നതോടൊപ്പം അതൊരു ഭ്രമമായി, അടിമത്തമായി മാറാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയ ഭ്രമം എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിനും കരിയറിനും ദോഷകരമാകുന്നു എന്നും ആ ഭ്രമത്തെ വളരെ എളുപ്പത്തിൽ അകറ്റി നമ്മുടെ ജീവിതത്തെ എങ്ങനെ ക്രമീകരിക്കാം എന്നതിനെ കുറിച്ചും വായിക്കാം.
സോഷ്യൽ മീഡിയ എങ്ങനെ നമ്മുടെ ജീവിതത്തെ ബാധിക്കുന്നു?
സോഷ്യൽ മീഡിയയെ നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നവരാണ്. എത്ര കഠിനമായി ശ്രമിച്ചാലും, ഇടയ്ക്കിടെ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യാനുള്ള നമ്മുടെ പ്രലോഭനത്തെ അതിജയിക്കാൻ നമുക്ക് സാധിക്കാറില്ല.
സോഷ്യൽ മീഡിയ ഭ്രമത്തിലൂടെ ഏറ്റവും പുതിയ ട്രെൻഡുകളെ അപ്ഡേറ്റഡായി ഫോളോ ചെയ്യാനും, എല്ലാ ചെറിയ കാര്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുചെയ്യാനുമുള്ള അധിക സമ്മർദ്ദത്തിന് വഴങ്ങി വിലപ്പെട്ട സമയവും ഊർജ്ജവും നഷ്ടപ്പെടുത്തവരാണ് നാം.
നമ്മുടെ പോസ്റ്റുകളിൽ ലഭിക്കുന്ന കമൻ്റുകൾക്ക് മറുപടി നൽകുകയും, നമ്മുടേതിൽ കൂടുതൽ ഇൻ്ററാക്ഷന് വേണ്ടി മറ്റ് പോസ്റ്റുകളുമായി ഇൻ്ററാക്ഷൻ നടത്തുകയും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും വേണം. സോഷ്യൽ മീഡിയയിൽ ലൈക്ക് ചെയ്യാനും പോസ്റ്റ് ചെയ്യാനും കമൻ്റിടാനും നമ്മൾ ദിവസത്തിൻ്റ പകുതിയിൽ അധികം ചെലവഴിക്കുന്നുവെന്ന് തന്നെ മനസിലാക്കാം.
വ്യക്തിജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാനോ മറ്റു പ്രോജക്റ്റുകൾ ചെയ്തു തീർക്കാനോ മുതിരുമ്പോൾ നമ്മുടെ പോസ്റ്റുകൾക്ക് എത്ര ലൈക്കുകൾ ലഭിച്ചിട്ടുണ്ടാകുമെന്നോ മറ്റോ ആയിരിക്കും നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത്. പിന്നെ അത് പരിശോധിക്കാനുള്ള സമ്മർദ്ധത്തിന് മുന്നിൽ നാം തോറ്റ് പോകുന്നു.
സോഷ്യൽ മീഡിയ കൂടുതൽ നേരം ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ എല്ലാവരും ആഗ്രഹിച്ചേക്കാം. പക്ഷേ എങ്ങനെ? ഇതാണ് എല്ലാവർക്കും പ്രശ്നം. എന്നാൽ ഇനി അതിനൊന്നും ഒരു വഴിയും തിരയേണ്ട. ചില ടിപ്സുകൾ ഇതാ.
1. ലക്ഷ്യം നിശ്ചയിക്കുക
സോഷ്യൽ മീഡിയ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെ നിങ്ങൾ എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത്? ഈ ചോദ്യത്തിനുള്ള നിങ്ങളുടെ ഉത്തരം നിങ്ങളുടെ പ്രവർത്തന പദ്ധതിയനുസരിച്ചാണ്. നാം ഓരോ ദിവസവും അന്നന്ന് നേടിയെടുക്കേണ്ട ഒരു ലക്ഷ്യം മുൻകൂട്ടി തീരുമാനിക്കുന്നതിലൂടെ നമ്മുടെ ഓരോ ദിവസവും ക്രിയാത്മകവും പ്രൊഡക്റ്റീവുമാക്കാവുന്നതാണ്.
ഒരു ദിവസത്തിനായി നിങ്ങൾ ഒരു ലക്ഷ്യം തീരുമാനിച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് അത് കാണാൻ കഴിയുന്നിടത്ത് എഴുതുക. ഓഫീസിൽ സോഷ്യൽ മീഡിയ പരിശോധിക്കുന്നത് പ്രശ്നമാണെങ്കിൽ നിങ്ങളുടെ വർക്ക് കമ്പ്യൂട്ടറിൽ ഒരു സ്റ്റിക്കി നോട്ട് ഇടുക.
കിടക്കുന്നതിനു മുമ്പുള്ള ഉപയോഗമാണ് പ്രശ്നമെങ്കിൽ, നിങ്ങളുടെ കസേരയുടെ അടുത്തായി ഒരു കുറിപ്പ് വയ്ക്കുക. നിങ്ങൾക്ക് പ്രശ്നങ്ങളുള്ളിടത്തെല്ലാം ഒരു ഓർമ്മപ്പെടുത്തലായി കുറിപ്പ് തയാറാക്കി വെക്കുക. അതിലൂടെ നിങ്ങൾക്ക് ആ ദിവസത്തെ നിങ്ങളുടെ ലക്ഷ്യം നേടാനും നിങ്ങളുടെ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും കഴിയും.
മാത്രമല്ല ഇതിലൂടെ നിങ്ങളെ തന്നെ നിയന്ത്രിക്കാനും സോഷ്യൽ മീഡിയ ഉപയോഗം കുറക്കുവാനും സാധിക്കുന്നതാണ്.
2. ഒരു ഹോബി തിരഞ്ഞെടുക്കുക
നിങ്ങളുടെ സമയം ഉപകാരപ്പെടുത്താൻ മൂല്യവത്തായ എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ സോഷ്യൽ മീഡിയയിലേക്ക് പലപ്പോഴും തിരിയേണ്ട ആവശ്യം നിങ്ങൾക്ക് അനുഭവപ്പെടില്ല. ഒരു ഹോബിയിൽ ഏർപ്പെടുന്നത് നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ നമ്മുടെ മനസ്സിനെ പരിശീലിപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്യുന്നു.
ഹോബികൾ ഒരു പുസ്തകം വായിക്കുന്നത് പോലെ ലളിതമോ മരപ്പണി പോലെ സങ്കീർണ്ണമോ ആകാം. നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതെന്തും ഒരു ഹോബിയായി സ്വീകരിക്കാം. സോഷ്യൽ മീഡിയയ്ക്ക് പകരം ചിലവഴിക്കാൻ കഴിയുന്ന ഉൽപ്പാദനപരമായ പ്രവർത്തനങ്ങളിൽ നിങ്ങളുടെ സമയം ഉപയോഗപ്പെടുത്തുക.
3. ഇമെയിൽ സന്ദേശങ്ങൾക്ക് അമിത ശ്രദ്ധകൊടുക്കാതിരിക്കുക
നിങ്ങളുടെ കമ്പ്യൂട്ടറിലും സ്മാർട്ട് ഫോണുകളിലും ഇമെയിൽ നോട്ടിഫിക്കേഷനുകൾ പരിമിതപ്പെടുത്തുന്നതാണ് നല്ലത്. എന്തെങ്കിലും അടിയന്തിരമായി സംഭവിക്കുകയാണെങ്കിൽ,
ആളുകൾ സന്ദേശമയയ്ക്കുകയോ വിളിക്കുകയോ ചെയ്യുന്നതിനാൽ ഓരോ തവണയും പുതിയ ഇമെയിൽ വരുമ്പോൾ നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് ഇമെയിൽ നോട്ടിഫിക്കേഷൻ ഓഫ് ചെയ്യണമെന്ന് പ്രോത്സാഹിപ്പിക്കുന്നത്.
4. ഒരു വെബ് ബ്ലോക്കർ ഉപയോഗിക്കുക
ഇൻ്റർനെറ്റിൻ്റെ ലഭ്യത ചില ദിവസങ്ങളിൽ വളരെ പ്രലോഭിപ്പിച്ചേക്കാം. ഒരേ ബ്രൗസറിൽ നിന്ന് സോഷ്യൽ മീഡിയയിലേക്ക് മാറുന്നത് വളരെ എളുപ്പമാണല്ലോ. അതിനാൽ തന്നെ നാം എന്തെങ്കിലും സെർച്ച് ചെയ്യുകയാണെങ്കിൽ അത് മറ്റു പല ടാബുകളിലേക്കും വിഷയങ്ങളിലേക്കും മാറിപ്പോകുന്നതിലൂടെ നമ്മുടെ സമയവും ഏകാഗ്രതയും നഷ്ടപ്പെടുന്നു. ചിലപ്പോൾ ശ്രദ്ധയില്ലായ്മയിൽ നിന്ന് കരകയറാൻ വളരെ സമയം എടുത്തേക്കാം.
ഇതിനെ മറികടക്കാൻ വെബ് ബ്ലോക്കറുകൾ നമ്മെ സഹായിക്കുന്നു. ഒരു സെെറ്റിൽ നിന്ന് മറ്റു സൈറ്റുകളിലേക്ക് പോകുന്നതിൽ നിന്ന് വെബ് ബ്ലോക്കറുകൾ നമ്മെ തടയുന്നു. ജോലി സമയങ്ങളിൽ നിങ്ങൾക്ക് ഈ ഫീച്ചർ ഇനാബ്ൾ ചെയ്യാം, അങ്ങനെ നിങ്ങളുടെ മനസ്സ് അലയാൻ തുടങ്ങുമ്പോൾ സോഷ്യൽ മീഡിയയിലേക്ക് തിരിയാൻ കഴിയില്ല. നിങ്ങൾക്ക് ആവശ്യമാകുമ്പോഴെല്ലാം ഈ പ്രതിരോധ സഹായം ഫലപ്രദമാക്കാവുന്നതാണ്.
5. നോ-ടെക് സോണുകൾ സ്ഥാപിക്കുക
നിങ്ങളുടെ വീട്ടിലോ വർക്ക്സ്പെയ്സിലോ നോ-ടെക് സോണുകൾ നിങ്ങൾക്ക് സ്ഥാപിക്കാവുന്നതാണ്. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സ്ഥലങ്ങളിൽ നിന്ന് നിങ്ങളുടെ ഉപകരണങ്ങളെ അകറ്റി നിർത്തുകയാണെങ്കിൽ, സോഷ്യൽ മീഡിയയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുള്ള സാധ്യത കുറയും എന്നതാണ് ഇതിൻ്റെ പ്രത്യേകത.
കിടപ്പുമുറി, കുളിമുറി, തീൻമേശ, ഹോം ഓഫീസ് എന്നിവയെല്ലാം ഒരു ഉപകരണം വളരെയധികം ശ്രദ്ധ തിരിക്കുന്ന സ്ഥലങ്ങളുടെ ഉദാഹരണങ്ങളാണ്. മറ്റ് മുറികളിൽ നിങ്ങളുടെ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നതിന് പരിമിതപ്പെടുത്തുകയും ചെയ്യാം.
6. ടൈംബോക്സിംഗ് പരീക്ഷിക്കുക
നിങ്ങളുടെ ആപ്പുകൾ മാനേജുചെയ്യുന്നതിനും ശ്രദ്ധ വ്യതിചലിക്കാതിരിക്കുന്നതിനുമുള്ള മാർഗമാണ് ടൈംബോക്സിംഗ്. പ്രത്യേക പ്രവർത്തനങ്ങൾക്കായി നിങ്ങളുടെ ദൈനംദിന, പ്രതിവാര ഷെഡ്യൂളിൽ നിർദ്ദിഷ്ട സമയ സ്ലോട്ടുകൾ നിശ്ചയിക്കുന്ന പ്രക്രിയയാണ് ടൈംബോക്സിംഗ്. ടൈംബോക്സിംഗ് എന്നത് ഒരു ടൈം മാനേജ്മെൻ്റ് ടെക്നിക്കാണ്, അതിൽ നിങ്ങൾ ഏകീകൃത പ്രവർത്തനങ്ങൾക്കായി സമയത്തിൻ്റെ ഓരോ ഭാഗങ്ങൾ വ്യത്യസ്ത ആവശ്യങ്ങൾക്കായി നീക്കിവെക്കുന്നു. ഉദാഹരണത്തിന്, ഇമെയിലുകൾക്ക് മറുപടി നൽകാൻ നിങ്ങൾക്ക് ജോലിയുടെ ആദ്യ മണിക്കൂർ മാറ്റിവെക്കാം.
ആ സമയം കഴിഞ്ഞാലുടൻ നിങ്ങളുടെ ഇമെയിൽ ക്ലോസ് ചെയ്ത് അടുത്ത ബ്ലോക്കിലേക്ക് പോകുക. നിശ്ചിത സമയങ്ങളിൽ നിശ്ചിത ആവശ്യങ്ങളിൽ മാത്രം ഫോക്കസ് ചെയ്യുന്നതിലൂടെ ഓരോ ആവശ്യങ്ങളും അതത് സമയങ്ങളിൽ തന്നെ പൂർത്തീകരിക്കാൻ സഹായകമാണ്. ഈ രീതി ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാനാകാത്തതും ഉപയോഗിക്കാവുന്നതുമായ സമയ വിഭാഗങ്ങൾ സെറ്റ് ചെയ്യാനാകും.
നിങ്ങളുടെ ടെെ ബോക്സുകൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ സോഷ്യൽ മീഡിയ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ നിങ്ങൾക്ക് നിങ്ങളെ തന്നെ സ്വയം പരിശീലിപ്പിക്കാൻ സാധിക്കുന്നതാണ്. ടൈംബോക്സിംഗ് ഒരു ടെക്നിക് ആയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഉൽപ്പാദനക്ഷമതാ രീതി കൂടിയാണിത്. കാരണം നമ്മുടെ പ്രവർത്തനങ്ങൾക്ക് ഒരു നിശ്ചിത സമയപരിധി നൽകുമ്പോൾ ടാസ്ക്കുകൾ വേഗത്തിൽ പൂർത്തിയാക്കാൻ നാം ശ്രമിക്കുന്നു.
7. സോഷ്യൽ മീഡിയ ഫാസ്റ്റ്
ചിലപ്പോൾ നമ്മുടെ ജീവിതത്തിനൊരു അടുക്കും ചിട്ടയും വരാൻ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഗുരുതരമായ നടപടികൾ ആവശ്യമായേക്കാം. സോഷ്യൽ മീഡിയ ഭ്രമം തടയാൻ നിങ്ങളുടെ ബ്രെയിൻ റീസെറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ ഒരാഴ്ച മുഴുവൻ സോഷ്യൽ മീഡിയ ഡിറ്റോക്സ് പരീക്ഷിക്കാവുന്നതാണ്.
നമ്മിൽ പലർക്കും ഇത് ബുദ്ധിമുട്ടായിരിക്കും, പക്ഷേ പൂർണ്ണമായും ക്രിയാത്മകവും ഉൽപ്പാദനക്ഷമവുമായ ജീവിതം നയിക്കാൻ സോഷ്യൽ മീഡിയ ആവശ്യമില്ലെന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കും, തീർച്ച.
സോഷ്യൽ മീഡിയ ഉപയോഗവും കൗമാരവും
ജനങ്ങളിൽ ഭൂരിഭാഗം പേരും ഇന്ന് സോഷ്യൽ മീഡിയ ഉപഭോക്താക്കളാണെങ്കിലും കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് കൗമാരപ്രായക്കാരാണ് ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതെന്നാണ്.
ഇത് അവരുടെ സാമൂഹ്യ ജീവിതത്തെയും പഠനത്തെയും ഗുരുതരമായി ബാധിക്കുന്നതിനാൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധപുലർത്തേണ്ട കാര്യമാണിത്.
സോഷ്യൽ മീഡിയയും വിഷാദരോഗവും
യുഎസിൽ നിന്നുള്ള പുതിയ ഗവേഷണങ്ങൾ പറയുന്നത് സോഷ്യൽ നെറ്റ്വർക്കുകളിൽ കൂടുതൽ സമയം ചെലവഴിക്കുന്തോറും വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന പ്രായം കുറഞ്ഞ ഉപയോക്താക്കൾക്കിടയിൽ വിഷാദരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് മുമ്പും റിപ്പോർട്ട് വന്നിരുന്നു.
അമേരിക്കൻ ജേണൽ ഓഫ് പ്രിവന്റീവ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള ആയിരത്തിലധികം യുവാക്കളെ സാമ്പിൾ ചെയ്താണ് പഠനം പൂർത്തിയാക്കിയത്. വിഷാദരോഗം മനസിലാക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക സർപവ്വേയിലൂടെയാണ് ഇവർ കണക്കുകൾ തയ്യാറാക്കിയത്.
നിരവധി പഠനങ്ങളിൽ, Instagram, Facebook, മറ്റ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന കൗമാരക്കാർക്കും യുവാക്കൾക്കും കുറഞ്ഞ സമയം ചെലവഴിച്ചവരെ അപേക്ഷിച്ച് വിഷാദരോഗത്തിന്റെ നിരക്ക് ഗണ്യമായി (13 മുതൽ 66 ശതമാനം വരെ) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്രതിദിനം അഞ്ച് മണിക്കൂറിൽ കൂടുതൽ ചെലവഴിച്ച ചെറുപ്പക്കാർ ആറു മാസത്തിനുള്ളിൽ തന്നെ വിഷാദ രോഗത്തിൽ പിടിപെടാൻ 2.8 മടങ്ങ് സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. സോഷ്യൽ നെറ്റ്വർക്കുകൾ പ്രതിദിനം രണ്ട് മണിക്കൂറിൽ താഴെ ഉപയോഗിക്കുന്നവർക്ക് താരതമ്യേന സാധ്യത കുറവാണ്.
സോഷ്യൽ മീഡിയ ഭ്രമത്തിൻ്റെ ദോഷങ്ങൾ എന്തൊക്കെ?
1. വൈകാരിക ബന്ധം ഇല്ലാതാകുന്നു
സോഷ്യൽ മീഡിയയിൽ വളരെയധികം സമയം ചെലവഴിക്കുന്നത് കാരണം വ്യക്തിപരമായ ബന്ധങ്ങൾക്ക് ലഭിക്കുന്ന സമയം കുറയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയയിലൂടെയുള്ള സംഭാഷണങ്ങളും ബന്ധങ്ങളും മറ്റൊരാളുടെ യഥാർത്ഥ വികാരമോ വിചാരമോ അനുഭവിക്കാൻ കഴിയില്ല. പരസ്പര സംഭാഷണങ്ങളിൽ വ്യക്തികൾ പറയുന്നതാണോ യഥാർത്ഥത്തിൽ അവർ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനും നമുക്ക് കഴിയില്ല. മാത്രമല്ല സോഷ്യൽ മീഡിയയുടെ യാന്ത്രികതയിൽ ജീവനുള്ള ബന്ധങ്ങൾ ഇല്ലാതാകുകയും ചെയ്യുന്നു.
2. ഫേസ് റ്റു ഫേസ് കമ്മ്യൂണിക്കേഷൻ സ്കില്ലുകൾ കുറയ്ക്കുന്നു
കമ്പ്യൂട്ടറുകളെയും സ്മാർട്ട് ഫോണുകളെയും ആശ്രയിക്കുന്നത് ഒരു വ്യക്തിയുടെ മുഖാമുഖ സംഭാഷണം നടത്താനുള്ള കഴിവിനെ ദോഷകരമായി ബാധിക്കുന്നു. എന്തെങ്കിലും കേൾക്കുന്നത് അരോചകവും അസാധാരണവുമാക്കുകയും പരസ്പരം കേൾക്കാനും മനസ്സിലാക്കാനുമുള്ള മാനുഷിക പരിഗണനാ ബോധം കെെവരിക്കാതിരിക്കുകയും ചെയ്യുന്നു. ഒരു സന്ദേശം കൈമാറാൻ കീബോർഡിനെ ആശ്രയിക്കുന്നതിനാൽ സംസാരശെെലീ ഗുണങ്ങൾ നഷ്ടപ്പെടുന്നു.
3. സാമൂഹ്യവൽക്കരണം
വിദൂര സൗഹൃദങ്ങൾ കെട്ടിപ്പടുക്കാൻ സോഷ്യൽ മീഡിയ സഹായിക്കുന്നു എന്നത് ശരിയാണെങ്കിലും, അത് അവരുടെ അടുത്ത ആളുകളുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം നഷ്ടപ്പെടാം. അവർ സോഷ്യൽ മീഡിയയിൽ വളരെയധികം അഡിക്റ്റായേക്കാം, അങ്ങനെ അവർ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കാൻ മറന്നുപോയേക്കാം.
4. അനുചിതമായ കണ്ടൻ്റുകൾ
സോഷ്യൽ മീഡിയയിൽ ലഭ്യമായ എല്ലാം വിദ്യാർത്ഥികൾക്ക് അനുയോജ്യമാകണമെന്നില്ല. വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾ മനഃപൂർവമോ അല്ലാതെയോ അനുചിതമായ ഉള്ളടക്കത്തിന് വിധേയരാകുന്നു. ഇതിൽ പോണോഗ്രാഫിയും ഉൾപ്പെടുന്നു. ഒരു ഗെയിം കളിക്കുമ്പോഴോ ന്യൂസ് ഫീഡ് സ്ക്രോൾ ചെയ്യുമ്പോഴോ പെട്ടെന്ന് ഇത് കാണുകയും അത് അവരെ മാനസികമായി ബാധിക്കുകയും ചെയ്യുന്നു. ആത്യന്തികമായി, വിദ്യാർത്ഥികൾ മാനസികമായി തകർന്നേക്കാം. കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നിരീക്ഷിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
5. ആരോഗ്യ ആശങ്കകൾ
വിദ്യാർത്ഥികളുൾപ്പെടെ മിക്ക സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം മൂലം പലപ്പോഴും പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടിവരുന്നു. സമൂഹമാധ്യമങ്ങൾക്ക് അടിമപ്പെട്ട വിദ്യാർഥികൾ രാവും പകലും കംപ്യൂട്ടറിന് മുന്നിലോ സ്മാർട്ട് ഫോൺ കൈയിലോ ഇരുന്ന് ചെലവഴിക്കുന്നു. ശാരീരികമായ ചലനങ്ങളൊന്നും ഇതിൽ ഉൾപ്പെടാത്തതിനാൽ ഇതിന്റെ ഫലം പൊണ്ണത്തടിയാകാം.
സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന്റെ പേരിൽ പല വിദ്യാർത്ഥികളും ഉറക്കം ഒഴിവാക്കുന്നു. ഇത് മറ്റ് അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാവുന്ന നിരവധി ഉറക്ക തകരാറുകൾ കൊണ്ടുവരും.
6. സൈബർ ബുള്ളിയിങ്
സോഷ്യൽ മീഡിയ ആളുകളെ അജ്ഞാതരാക്കാൻ അനുവദിക്കുന്നതിനാൽ ഇത് സൈബർ ബുള്ളിയിങ്ങിനുള്ള ഒരു പ്ലാറ്റ്ഫോമായി ഉപയോഗിക്കാം. അക്രമികൾ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിക്കുന്നതുവഴി മറ്റുള്ളവരെ കളിയാക്കാനും ഉപദ്രവിക്കാനും കഴിയും. ഇതുമൂലം വിദ്യാർത്ഥികൾക്ക് ഉത്കണ്ഠ, വിഷാദം, സമ്മർദ്ദം, മറ്റ് മാനസിക പ്രശ്നങ്ങൾ എന്നിവ നേരിടേണ്ടിവരും.
ചുരുക്കത്തിൽ സാങ്കേതികവിദ്യയുടെ വളർച്ച മൂലം സോഷ്യൽ മീഡിയ വലിയ സാധ്യതകൾ ഒരുക്കി വെക്കുന്നുണ്ട് എങ്കിലും കണ്ടറിഞ്ഞ് സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കിൽ കൊണ്ടറിയുമെന്ന് മനസ്സിലാക്കുക തന്നെ വേണം.
continue reading.
ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം
ശാന്തവും യഥാർത്ഥവുമായ ഒരു പുഞ്ചിരി എല്ലായ്പ്പോഴും മികച്ച പുഞ്ചിരിയാണ്. മറ്റുള്ളവരോട് നമുക്ക് നമ്മുടെ ഹൃദയത്തിൽ തൊട്ടു സംസാരിക്കാനും ,പുഞ്ചിരിക്കാനും കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ ഒരു അനുഗ്രഹം. യഥാർത്ഥത്തിൽ നമ്മൾ പുഞ്ചിരിക്കാനുള്ള കഴിവുമായാണ് ജനിച്ചത്, എന്നാൽ പ്രായമാകുമ്പോൾ, നമ്മൾ പലപ്പോഴും പുഞ്ചിരിക്കുന്നത് കുറവാണ്. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന സന്തുഷ്ടരായ മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിരിക്കുന്നു. പുഞ്ചിരി ശരീരത്തിനാകെ വിശ്രമം നൽകുന്നു. പുഞ്ചിരി ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആളുകൾ പുഞ്ചിരിക്കുമ്പോൾ, എൻഡോർഫിനുകൾ പുറത്തുവിടുന്നത് ആളുകളെ സന്തോഷിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. നിങ്ങൾ എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയും സന്തോഷവും കൂടുതൽ ആശ്വാസവും ലഭിക്കും. നല്ല ഹൃദ്യമായ ഒരു പുഞ്ചിരി ശാരീരിക പിരിമുറുക്കവും സമ്മർദവും ഒഴിവാക്കുന്നു. ചിരി നിങ്ങളുടെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാൻ അനുവദിക്കുന്നു. പണ്ടു കാലങ്ങളിൽ കൂട്ടുകുടുംബങ്ങളായിരുന്നു കൂടുതലായും ഇപ്പൊ നമുക്കു അതിൽ നിന്നും മാറി ഒറ്റക്കു താമസിക്കുന്നവരെ മാത്രമേ കാണുവാൻ കഴിയുന്നുള്ളു. ഒരുപാട് കഥകളും പാട്ടുകളും സ്നേഹ വാത്സല്യങ്ങളായും കളിചിരികളുടെ മേളം തന്നെ ആയിരുന്നു പണ്ടത്തെ കൂട്ടുകുടുംബം . ഇന്നത്തെ കുട്ടികൾക്കു കിട്ടാതെ പോകുന്നതും ഇതൊക്കെ തന്നെയാണ് . കുട്ടികൾക്കും ഒരുപാട് ടെൻഷൻസ് ചെറുപ്പംതൊട്ടേ കണ്ടു വരുന്നുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും മാനസിക ആരോഗ്യത്തിന് അവർക്കു ടെൻഷൻ ഇല്ലാത്ത ഒരു ജീവിതമാണ് വേണ്ടത് . പക്ഷെ നമ്മുടെ ഈ ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ കഴിയാതെ പോകുന്നു. നാം നമ്മെ തന്നെ സ്നേഹിക്കണം എന്ന് പല മഹാന്മാരും ഇന്നും പറഞ്ഞു കൊണ്ടിരിക്കുന്നതും അതാണ്. പുഞ്ചിരി നമ്മുടെ ജീവിതത്തിൻറെ തന്നെ ഒരു ഭാഗമാക്കി മാറ്റേണ്ടതുണ്ട്. മനസ്സും ശരീരവും തമ്മിൽ ഒരുപാട് ബന്ധമുണ്ട് .ഇന്ന് നമ്മളിൽ പലർക്കും ആരോഗ്യകരമായ ജീവിതം അല്ല ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പക്ഷെ നമ്മൾ അത് ഇടയ്ക്ക് എങ്കിലും ജീവിതത്തിൽ ഉണ്ടാക്കി എടുക്കുക തന്നെ വേണം. ചിരിക്കുവാനും തമാശകൾ പറയുവാനും നമ്മുടെ കുടുംബത്തിനൊപ്പവും ,കുട്ടുകാർക്കൊപ്പവും നമ്മുടെ സമയം ചിലവഴിക്കുവാനും കഴിയണം. ഒരു നല്ല മനസിൽ മാത്രമേ ആരോഗ്യമുള്ള ഒരു ശരീരവും ഉണ്ടാവുകയുള്ളു എന്ന് നാം മനസിലാക്കേണ്ട ഒരു കാര്യo തന്നെയാണ്. ## എന്തിനെ ആണ് പോസിറ്റീവ് ആയ ഒരു പുഞ്ചിരി എന്ന് പറയുന്നത്?  പോസിറ്റീവ് പുഞ്ചിരി ഹൃദയത്തിൽ നിന്ന് വരുന്ന ഒരു പുഞ്ചിരിയെ സൂചിപ്പിക്കുന്നു. അതൊരു കള്ള ചിരി ആയിരിക്കരുത്. നിങ്ങൾ പുഞ്ചിരിക്കുന്ന വ്യക്തിയെ ഓർത്ത് നിങ്ങൾ സന്തോഷിക്കണം. പുഞ്ചിരിക്കുമ്പോൾ നിങ്ങൾക്ക് നന്ദിയും സന്തോഷവും ഉണ്ടായിരിക്കണം. ## ലോക പുഞ്ചിരി ദിനം എല്ലാ ഒക്ടോബർ മാസത്തിലെയും ആദ്യ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നത്. മഞ്ഞ സ്മൈലി ഇമേജ് വികസിപ്പിച്ച ഹാർവി ബോൾ ആണ് ഈ ദിവസത്തിന്റെ സൃഷ്ടി കർത്താവ്. ഏതു സമയത്തും ഒരു പുഞ്ചിരികൊണ്ട് ലോകത്തെ കീഴ്പ്പെടുത്താൻ കഴിയുമെന്ന് ഈ കലാകാരൻ വിശ്വസിച്ചു പോന്നിരിക്കാം. ഒരു ദിവസം 20 മിനിറ്റെങ്കിലും നമ്മൾ പുഞ്ചിരിക്കുകയോ, ചിരിക്കുകയോ ചെയ്യണമെന്ന് ഡോ. ഹോൾഡൻ നിർദ്ദേശിക്കുന്നു. കൂടാതെ, ഒരു ദിവസം 40 തവണ പുഞ്ചിരിച്ചാൽ, സന്തോഷത്തിന്റെ തോത് വർദ്ധിപ്പിക്കുകയും വിഷാധം ഇല്ലാതാക്കുകയും ചെയ്യുന്നു. ## പുഞ്ചിരിയുടെ പ്രധാന ഗുണങ്ങൾ  യൂണിവേഴ്സിറ്റി ഓഫ് കൻസാസ് പഠനമനുസരിച്ച്, സമ്മർദ്ദം കുറയ്ക്കാനും ഹൃദയമിടിപ്പ് കുറയ്ക്കാനും പുഞ്ചിരി സഹായിക്കുന്നു. സമ്മർദ്ധ പൂരിതമായ സംഭവങ്ങളിൽ നിന്ന് കരകയറിയതിന് ശേഷം പുഞ്ചിരിക്കുകയോ പുഞ്ചിരിക്കുന്നതായി നടിക്കുകയോ ചെയ്ത പഠനത്തിൽ പങ്കെടുത്തവർക്ക് ഹൃദയ മിടിപ്പിൻറെ അളവ് കുറവായിരുന്നു. അടുത്ത തവണ നിങ്ങൾ പിരിമുറുക്കം അനുഭവിക്കുമ്പോൾ, നിങ്ങളുടെ മാനസികാവസ്ഥയെ മാത്രമല്ല നിങ്ങളുടെ ശാരീരിക ആരോഗ്യത്തെയും പോസിറ്റീവായി സ്വാധീനിക്കാൻ പുഞ്ചിരിക്കുന്ന മുഖം ഉണ്ടാക്കുക. ## പുഞ്ചിരി നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന ഒരു ഔഷധമാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം പുഞ്ചിരി എൻഡോർഫിൻ, മറ്റ് പ്രകൃതിദത്ത വേദനസംഹാരികൾ, സെറോടോണിൻ എന്നിവ പുറത്തുവിടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തലച്ചോറിലെ 9 രാസവസ്തുക്കൾ ഒരുമിച്ച് തല മുതൽ കാൽ വരെ നമ്മെ സുഖപ്പെടുത്തുന്നു. അവ നിങ്ങളുടെ മാനസികാവസ്ഥ ഉയർത്തുക മാത്രമല്ല, നിങ്ങളുടെ ശരീരത്തെ വിശ്രമിക്കാൻ അനുവധിക്കുകയും ശാരീരിക വേദന കുറയ്ക്കുകയും ചെയ്യുന്നു. പുഞ്ചിരി ഒരു സ്വാഭാവിക മരുന്നാണ്. അതുകൊണ്ടാണ് മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും പുഞ്ചിരിക്കണം എന്ന് പറയുന്നത്. നമ്മുടെ പുതിയ തലമുറക്ക് കൂടി നമുക്ക് ഈ സന്ദേശം പകർന്നു നൽകാം.നമ്മുടെയൊക്കെ ഓരോ ദിവസങ്ങളും കടന്നുപോകുന്നത് ഓരോ ടെൻഷനിൽ കൂടിയാണ് കുടുബവും ജോലിയും ഒരുമിച്ചുകൊണ്ടുപോവുന്നവരാണ് മിക്കവരും . എവിടേയും നമുക്ക് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയുകയില്ല . ഇന്ന് ആളുകൾക്ക് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയാൽ കൂടി ഓഫീസിലെ ടെൻഷൻസ് തീരുന്നില്ല. ചിരിക്കാൻ പോലും മറക്കുന്നവരാണ് നമ്മളിൽ പലരും എന്നും പറയാം. `_BANNER_` ## നമ്മൾ പുഞ്ചിരിക്കണം എന്ന് പറയാനുള്ള പ്രധാന കാരണങ്ങൾ എന്താണെന്നു നോക്കാം - പുഞ്ചിരി നിങ്ങളെ കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നു. - പുഞ്ചിരി സമ്മർദ്ദം ഒഴിവാക്കുന്നു. - പുഞ്ചിരി ഒരു നല്ല മാനസികാവസ്ഥ ഉയർത്തുന്നു. - പുഞ്ചിരി ഒരു പകർച്ചവ്യാധി കൂടിയാണ് . - പുഞ്ചിരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. - പുഞ്ചിരി രക്തസമ്മർദ്ദം കുറയ്ക്കും. - പുഞ്ചിരി വേദന കുറയ്ക്കുന്നു. - പുഞ്ചിരി നിങ്ങളെ ആകർഷകമാക്കുന്നു. - പോസിറ്റീവായി തുടരാൻ പുഞ്ചിരി നിങ്ങളെ സഹായിക്കുന്നു.  ### 1. പുഞ്ചിരി നിങ്ങളെ കൂടുതൽ കാലം ജീവിക്കാൻ സഹായിക്കുന്നു നിങ്ങളുടെ ആയുസ്സ് നീട്ടിയേക്കാം എന്നതായിരിക്കാം പുഞ്ചിരിക്കാനുള്ള ഏറ്റവും ശക്തമായ കാരണം. 2010 ലെ ഒരു പഠനത്തിൽ യഥാർത്ഥവും തീവ്രവുമായ പുഞ്ചിരി ദീർഘായുസ്സുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. ചുരുക്കി പറഞ്ഞാൽ സന്തുഷ്ടരായ ആളുകൾ മെച്ചപ്പെട്ട ആരോഗ്യവും ദീർഘായുസ്സും ആസ്വദിക്കുന്നതായി തോന്നുന്നു, അത് എന്തുകൊണ്ടാണെന്ന് മനസിലാക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. സന്തോഷം വർഷങ്ങളോളം ആയുസ്സ് വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു .സന്തോഷകരവും പോസിറ്റീവുമായ മാനസികാവസ്ഥ നിലനിർത്തുന്നത് ആരോഗ്യകരമായ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമായിരിക്കാം. ഇന്ന് നമ്മുടെ ജീവിത ശൈലിയിൽ വരുന്ന മാറ്റങ്ങളും നമ്മളെ ഒരു അനാരോഗ്യത്തിലേക്കു തള്ളിവിടുന്നു . യോഗയിലൂടെ മാനസിക ആരോഗ്യം വീണ്ടെടുത്തവർ ഒരുപാട് ആളുകൾ ഉണ്ട് നമുക്കിടയിൽ തന്നെ. ### 2. പുഞ്ചിരി സമ്മർദ്ദം ഒഴിവാക്കുന്നു സമ്മർദ്ദം നമ്മുടെ മുഴുവൻ ആരോഗ്യത്തെയും വ്യാപിക്കും, അത് ശരിക്കും നമ്മുടെ മുഖങ്ങളിൽ പ്രകടമാകും. ക്ഷീണം, അമിതഭാരം എന്നിവയിൽ നിന്ന് നമ്മെ തടയാൻ മാത്രമല്ല, സമ്മർദ്ദം കുറയ്ക്കാനും പുഞ്ചിരി സഹായിക്കുന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങൾക്ക് പുഞ്ചിരിക്കാൻ തോന്നുന്നില്ലെങ്കിലും അല്ലെങ്കിൽ യഥാർത്ഥമല്ലാത്ത ഒരു പുഞ്ചിരി ഉപയോഗിച്ച് നിങ്ങൾ അത് വ്യാജമാക്കിയാലും പുഞ്ചിരി സമ്മർദ്ദം കുറയ്ക്കും. നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോൾ, പുഞ്ചിരിക്കാൻ കൂടി വേണ്ടി സമയമെടുക്കുക. നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ളവവർക്കും ആനന്ദം പകരും. ### 3. പുഞ്ചിരി ഒരു നല്ല മാനസികാവസ്ഥ ഉയർത്തുന്നു നിങ്ങളുടെ മാനസികാവസ്ഥ മെച്ചമായി മാറാനുള്ള നല്ലൊരു അവസരമുണ്ട്. പുഞ്ചിരിയുടെ ശാരീരിക പ്രവർത്തി നിങ്ങളുടെ വൈകാരികാവസ്ഥയെ സ്വാധീനിക്കുന്ന നിങ്ങളുടെ തലച്ചോറിലെ പാതകളെ സജീവമാക്കുന്നു. നിങ്ങളുടെ ന്യൂറൽ കമ്മ്യൂണിക്കേഷൻ മെച്ചപ്പെടുത്തുന്ന ന്യൂറോപെപ്റ്റൈഡുകളുടെ പ്രകാശനത്തിനും അതുപോലെ നിങ്ങളുടെ മാനസികാവസ്ഥയെ വർധിപ്പിക്കാൻ കഴിയുന്ന ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകൾക്കും ലളിതമായ പുഞ്ചിരിക്ക് കഴിയും. വെറുതെ ആണെങ്കിലും , ഒരു പുഞ്ചിരി നിങ്ങളെ മാനസികാവസ്ഥ ഉയർത്താൻ സഹായിക്കും.ഒരു പുഞ്ചിരി നിങ്ങളുടെ തലച്ചോറിലേക്ക് എന്തെങ്കിലും നല്ലത് സംഭവിക്കുന്നു എന്നതിന്റെ സൂചനകൾ അയയ്ക്കുന്നു. നർമ്മമോ സന്തോഷമോ വരുന്നുവെന്നതിന്റെ സൂചനയാണ് ഒരു പുഞ്ചിരി, നമ്മുടെ മസ്തിഷ്കം അതിനോട് പ്രതികരിക്കുന്നത് നമ്മുടെ ശരീരത്തിൽ പൊരുത്തപ്പെടുന്ന വികാരം ഉണ്ടാക്കുന്നു. കൂടാതെ, നിങ്ങൾ എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയധികം നിങ്ങളുടെ മാനസികാവസ്ഥ ഉയർത്തുന്നു, നിങ്ങൾ കൂടുതൽ പോസിറ്റീവ് ചിന്തകൾ ചിന്തിക്കാൻ തുടങ്ങുന്നു, കാരണം നിങ്ങളുടെ മസ്തിഷ്കം പോസിറ്റീവ് മാനസികാവസ്ഥയിലേക്ക് മാറുകയും പോസിറ്റീവ് ചിന്താ രീതികൾ സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ### 4. പുഞ്ചിരി ഒരു പകർച്ചവ്യാധി കൂടിയാണ് പുഞ്ചിരി ഒരു പകർച്ചവ്യാധികൂടിയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ നമ്മൾ പുഞ്ചിരിക്കുമ്പോൾ നമ്മുടെ കൂടെ ഉള്ളവർ കൂടി അതിൽ പങ്കുചേരുന്നു. നമ്മളിലൂടെ ഒരാൾ സന്തോഷിക്കുമ്പോൾ നമ്മുടെ മനസിനെയും അത് സന്തോഷിപ്പിക്കും. മുൻപ് ഒരിക്കലും പരിചയം കൂടി ഇല്ലാത്ത ഒരാളോട് നമ്മൾ ഒന്ന് പുഞ്ചിരിച്ചു നോക്കൂ. അവർക്കു നമ്മൾ മറ്റൊന്നും നൽകണമെന്നില്ല .മനുഷ്യരായ നമുക്ക് ചെയ്യാൻ കഴിയുന്ന മഹത്തരമായ കാര്യo തന്നെയാണിതും.ചിലപ്പോൾ ആ വ്യക്തി നമ്മളെ വീണ്ടും കാണണം എന്നില്ല പക്ഷെ ആ ഒരു നിമിഷത്തേക്കെങ്കിലും അവർ നമ്മളെ ഓർത്തിരിക്കും. അതുകൊണ്ടു മറ്റുള്ളവർക്ക് നമുക്ക് ഒന്നും നൽകാൻ കഴിഞ്ഞില്ലെങ്കിലും ഒരു പുഞ്ചിരി എങ്കിലും സമ്മാനമായി നൽകി നമുക്കു ഈ വലിയ ലോകത്തിൽ ചെറിയ വ്യക്തികളായി ജീവിക്കാം. ### 5. പുഞ്ചിരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു നിങ്ങൾ പുഞ്ചിരിക്കുമ്പോൾ, നിങ്ങൾ കൂടുതൽ വിശ്രമിക്കുന്നതിനാൽ രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുമെന്ന് കരുതപ്പെടുന്നു. ### 6. പുഞ്ചിരി രക്തസമ്മർദ്ദം കുറയ്ക്കും പുഞ്ചിരി നിങ്ങളുടെ രക്തസമ്മർദ്ദത്തിൽ ഗുണകരമായ സ്വാധീനം ചെലുത്തും. ഹൃദയമിടിപ്പിലും ശ്വാസോച്ഛ്വാസത്തിലും പ്രാരംഭ വർദ്ധനവിന് കാരണമായ ശേഷം ചിരി പ്രത്യേകമായി രക്തസമ്മർദ്ദം കുറയ്ക്കുന്നതായി തോന്നുന്നു. സമ്മർദ്ദത്തിൻറെ പശ്ചാത്തലത്തിൽ പുഞ്ചിരി നിങ്ങളുടെ ഹൃദയമിടിപ്പ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അത് രക്തസമ്മർദ്ദം എങ്ങനെ കുറയ്ക്കുമെന്ന് കൃത്യമായി നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. വേണമെങ്കിൽ നമുക്ക് അത് പരീക്ഷിച്ചു നോക്കാവുന്നതാണ്. ### 7. പുഞ്ചിരി വേദന കുറയ്ക്കുന്നു പുഞ്ചിരി എൻഡോർഫിനുകൾ, മറ്റ് പ്രകൃതിദത്ത വേദനസംഹാരികൾ, സെറോടോണിൻ എന്നിവ പുറത്തുവിടുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 9 തലച്ചോറിലെ ഈ രാസവസ്തുക്കൾ ഒരുമിച്ച് തല മുതൽ കാൽ വരെ നമ്മെ സുഖപ്പെടുത്തുന്നു. അവ നിങ്ങളുടെ മാനസികാവസ്ഥ ഉയർത്തുക മാത്രമല്ല, നിങ്ങളുടെ ശരീരത്തെ വിശ്രമിക്കുകയും ശാരീരിക വേദന കുറയ്ക്കുകയും ചെയ്യുന്നു. പുഞ്ചിരി ഒരു സ്വാഭാവിക മരുന്നാണ്. ### 8. പുഞ്ചിരി നിങ്ങളെ ആകർഷകമാക്കുന്നു പുഞ്ചിരിക്കുന്ന ആളുകളിലേക്ക് നാം സ്വാഭാവികമായും ആകർഷിക്കപ്പെടുന്നു. നെറ്റി ചുളിക്കലുകൾ, ചുളിവുകൾ, മുഖഭാവങ്ങൾ, മുഖഭാവങ്ങൾ എന്നിവ വിപരീതമായ രീതിയിൽ പ്രവർത്തിക്കുമ്പോൾ, ഫലപ്രദമായി ആളുകളെ അകറ്റുന്നു, പുഞ്ചിരി കൂടുതൽ ആകർഷകമായി കാണപ്പെടുന്നു-നിങ്ങൾ പുഞ്ചിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് കൂടുതൽ നല്ല വ്യക്തിത്വ സവിശേഷതകൾ ഉണ്ടെന്ന് ആളുകൾ ഊഹിച്ചേക്കാം. പുഞ്ചിരി നിങ്ങളെ കൂടുതൽ ആകർഷകമാക്കാൻ മാത്രമല്ല, നിങ്ങളെ കൂടുതൽ യുവത്വമുള്ളവരാക്കുകയും ചെയ്യും. നാം പുഞ്ചിരിക്കാൻ ഉപയോഗിക്കുന്ന പേശികളും മുഖത്തെ ഉയർത്തി, ഒരു വ്യക്തിയെ ചെറുപ്പമായി തോന്നിപ്പിക്കുന്നു. അതുകൊണ്ട് ഒരു ഫെയ്സ്ലിഫ്റ്റ് തിരഞ്ഞെടുക്കുന്നതിനുപകരം, ദിവസം മുഴുവൻ പുഞ്ചിരിക്കാൻ ശ്രമിക്കുക—നിങ്ങൾ ചെറുപ്പമായി കാണപ്പെടുകയും മികച്ചതായി തോന്നുകയും ചെയ്യും. ### 9. പുഞ്ചിരി വിജയത്തെ സൂചിപ്പിക്കുന്നു സ്ഥിരമായി പുഞ്ചിരിക്കുന്ന ആളുകൾ കൂടുതൽ ആത്മവിശ്വാസമുള്ളവരായി കാണപ്പെടുന്നുവെന്നും, സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും, സമീപിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മീറ്റിംഗുകളിലും ബിസിനസ് അപ്പോയിന്റ്മെന്റുകളിലും പുഞ്ചിരിക്കാൻ ശ്രമിക്കുക. ആളുകൾ നിങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. പുഞ്ചിരിക്കുന്ന ഒരു വ്യക്തി ആകുവാൻ കഴിഞ്ഞാൽ നിങ്ങൾക്ക് എല്ലാ അർത്ഥത്തിലും വിജയിക്കുവാൻ കഴിയും. ### 10. പോസിറ്റീവായി തുടരാൻ പുഞ്ചിരി നിങ്ങളെ സഹായിക്കുന്നു പുഞ്ചിരിക്കാൻ പഠിക്കുന്നതിലൂടെ നമ്മുടെ മനസ്സിനെ പോസിറ്റീവ് ആയി നിർത്തുന്നതിന് നമുക്ക് കഴിയുന്നു. പല മഹത് വ്യക്തികളുടെയും ജീവിത രഹസ്യo ഇതാണ്. പുഞ്ചിരികൊണ്ടു ലോകത്തെ കീഴടക്കിയവരും ഉണ്ട്. എപ്പോഴും ചിരിക്കുന്ന വ്യക്തികളെ കാണുമ്പോൾ തന്നെ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടാറുണ്ട് .എന്നാൽ ടെൻഷൻ ആയി നടക്കുന്നവർക്ക് ചിലർക്ക് മാത്രം ചിരിക്കാൻ കഴിയാറുള്ളു. കാരണം കൂടുതൽ ആളുകളുമായി ഇടപഴകുന്നവർക്കും ,സുഹൃത് ബന്ധങ്ങൾ കൂടുതൽ ഉള്ളവർക്കും താരതമേന്യ കുറച്ചു ടെൻഷൻസ് കുറവായിരിക്കും ഇതിനു കാരണം അവർക്കിടയിൽ അവരുടെ ബന്ധങ്ങൾ ഇടക്കിടയിൽ ഒരു പോസിറ്റീവ് എനർജി എപ്പോഴും നില നിർത്തികൊണ്ടിരിക്കും. എപ്പോഴും പോസിറ്റീവ് ആയി തുടരുക എന്നത് നമ്മുടെ നന്മക്കു വേണ്ടി കൂടി ആയും നമ്മുടെ ആരോഗ്യത്തിന് വേണ്ടി കൂടി ആണെന്നും ഉള്ള ചിന്ത വളർത്തേണ്ടതുണ്ട് ഈ കാലഘട്ടത്തിൽ.
നിങ്ങളുടെ രക്ഷിതാക്കൾ 60 വയസ്സ് കടക്കുമ്പോൾ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ
വാർദ്ധക്യം എന്നത് എല്ലാവർക്കും സംഭവിക്കാവുന്ന ഒരു അവസ്ഥയാണ്. നാളെ അത് നമ്മളും നേരിടേണ്ടി വരും എന്നുള്ള തിരിച്ചറിവോടെ പ്രവർത്തിക്കണം. പല ആരോഗ്യ പ്രശ്നങ്ങളും നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണെങ്കിൽ മുതിർന്നവർ കുറെക്കാലം കൂടി പഴയ രീതിയിൽ തന്നെ ജീവിക്കും. അതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കണം. 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള കുടുംബാംഗങ്ങളിൽ പലരും പല പ്രവർത്തന മേഖലകളിലും സജീവ പങ്കാളികൾ എന്ന നിലയിൽ സമൂഹത്തിന് പ്രധാന സംഭാവനകൾ നല്കിയിട്ടുള്ളവരും പ്രവർത്തിച്ചിരുന്നവരുമാണ്. പക്ഷെ പ്രായമാകുമ്പോൾ പലരിലും മാനസിക വൈകല്യങ്ങൾ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ഉപയോഗ പ്രശ്നങ്ങൾ, പ്രമേഹം, കേൾവിക്കുറവ്, ഓസ്റ്റിയോ ആർത്രൈറ്റിസ് തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വന്തം ജീവിതശൈലിയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത വീട്ടമ്മമാരും ഇതിൽ ഉൾപ്പെടും. ## ആർത്രൈറ്റിസ്  ലോകജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തോളം ജനങ്ങളും വിവിധ തരത്തിലുള്ള ആർത്രൈറ്റിസ് അല്ലെങ്കിൽ സന്ധിവാത രോഗങ്ങളുടെ പിടിയിലാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ആർത്രൈറ്റിസ് 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ നേരിടുന്ന ഏറ്റവും വലിയ രോഗാവസ്ഥയാണ് സന്ധിവാതം, 60 വയസ്സിനു മുകളിലുള്ള എല്ലാ മുതിർന്നവരിൽ 49.7 ശതമാനത്തെയും ഇത് ബാധിക്കുന്നുവെന്നും ചില മുതിർന്നവരുടെ ജീവിതനിലവാരം കുറയാനും ഇത് കാരണമാകുമെന്നും Centers for Disease Control and Prevention (CDC) കണക്കാക്കുന്നു. ആർത്രൈറ്റിസ് ജീവിതത്തിൽ സജീവമാകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. തക്കസമയത്ത് ചികിത്സിക്കുകയാണെങ്കിൽ വീണ്ടും ജീവിതത്തിൽ സജീവമാകുന്നതിന് കഴിയും. ## ഹൃദ്രോഗം  65 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ കൊറോണറി ഹൃദ്രോഗം ഹൃദയസ്തംഭനം എന്നിവ ഉണ്ടാകാനുള്ള സാധ്യത ചെറുപ്പക്കാരേക്കാൾ വളരെ കൂടുതലാണ്. ദശലക്ഷക്കണക്കിന് പ്രായമായ ആളുകളുടെ പ്രവർത്തനരംഗത്ത് സജീവമാകുന്നത് പരിമിതപ്പെടുത്തുകയും ജീവിതനിലവാരം ഇല്ലാതാക്കുകയും ചെയ്യുന്ന വൈകല്യത്തിന്റെ ഒരു പ്രധാന കാരണവും ഹൃദ്രോഗമാണ്. വാർദ്ധക്യം ഹൃദയത്തിലും രക്തക്കുഴലുകളിലും മാറ്റങ്ങൾ വരുത്തും. ഉദാഹരണത്തിന്, പ്രായമാകുമ്പോൾ, ശാരീരിക പ്രവർത്തനങ്ങളിലോ സമ്മർദ്ദ സമയങ്ങളിലോ ഹൃദയം ചെറുപ്പത്തിൽ ചെയ്തതുപോലെ വേഗത്തിൽ മിടിക്കാൻ കഴിയില്ല. ആർട്ടീരിയോസ്ക്ലെറോസിസ് അല്ലെങ്കിൽ ധമനികളുടെ കാഠിന്യം എന്ന് വിളിക്കപ്പെടുന്ന വലിയ ധമനികളുടെ കാഠിന്യമാണ് ഏറ്റവും സാധാരണമായ വാർദ്ധക്യ മാറ്റം. ഇത് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷന് കാരണമാകുന്നു, ഇത് പ്രായമാകുമ്പോൾ കൂടുതൽ സാധാരണമായിത്തീരുന്നു. ഉയർന്ന രക്തസമ്മർദ്ദവും പ്രായം കൂടുന്നത് ഉൾപ്പെടെയുള്ള മറ്റ് അപകട ഘടകങ്ങളും രക്തപ്രവാഹത്തിന് atherosclerosis (ath-uh-roh-sk luh-roh-sis) സാധ്യത വർദ്ധിപ്പിക്കുന്നു. രക്തപ്രവാഹത്തിന് നിരവധി പരിഷ്ക്കരിക്കാവുന്ന അപകട ഘടകങ്ങൾ ഉള്ളതിനാൽ, ധമനികളുടെ മതിലുകൾക്കുള്ളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നു, കാലക്രമേണ, ധമനികളെ കഠിനമാക്കുകയും ചുരുക്കുകയും ചെയ്യുന്നു, ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഓക്സിജൻ അടങ്ങിയ രക്തത്തിന്റെ ഒഴുക്ക് കുറക്കുന്നു. കൊറോണറി ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുകയും നിങ്ങളുടെ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യുമ്പോൾ ഹൃദയപേശികൾ ദുർബലമാവുകയും / അല്ലെങ്കിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്യും, ഇത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച്, ആളുകൾ ഉപ്പിനോട് കൂടുതൽ സെൻസിറ്റീവ് ആയിത്തീരുന്നു, ഇത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിനും കണങ്കാൽ അല്ലെങ്കിൽ കാൽ നീർവീക്കത്തിനും (എഡിമ) കാരണമായേക്കാം. ഒരു വിട്ടുമാറാത്ത അവസ്ഥ എന്ന നിലയിൽ, ഹൃദ്രോഗം 60 വയസും അതിൽ കൂടുതലുമുള്ള 37 ശതമാനം പുരുഷന്മാരെയും 26 ശതമാനം സ്ത്രീകളെയും ബാധിക്കുന്നു, സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമത്തിലൂടെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ ഭക്ഷണം കഴിക്കുക ഹൃദയാരോഗ്യം നിലനിർത്തുക. ## കാൻസർ  സിഡിസിയുടെ കണക്കനുസരിച്ച് 2014-ൽ 413,885 മരണങ്ങളോടെ 60 വയസ്സിനു മുകളിലുള്ളവരിൽ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം കാൻസർ ആണ്. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരിൽ 28 ശതമാനവും സ്ത്രീകളിൽ 21 ശതമാനവും ക്യാൻസർ ബാധിതരാണെന്നും CDC റിപ്പോർട്ട് ചെയ്യുന്നു. മാമോഗ്രാം, കൊളോനോസ്കോപ്പി, ത്വക്ക് പരിശോധന തുടങ്ങിയ സ്ക്രീനിങ്ങിലൂടെ നേരത്തെ കണ്ടുപിടിച്ചൽ പല തരത്തിലുള്ള ക്യാൻസറുകളും ചികിത്സിക്കാവുന്നതാണ്. ക്യാൻസർ വരുന്നത് തടയാൻ സാധിച്ചില്ലെങ്കിലും, നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം അവരുടെ ചികിത്സ ഉൾപ്പെടെ ആരോഗ്യകരമായ ശുപാർശകൾ നിലനിർത്തിയും, ക്യാൻസർ ബാധിച്ച മുതിർന്ന വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകും. ## ശ്വാസകോശ രോഗങ്ങൾ  ക്രോണിക് ഒബ്സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) പോലുള്ള വിട്ടുമാറാത്ത ലോവർ റെസ്പിറേറ്ററി രോഗങ്ങൾ 60 വയസും അതിൽ കൂടുതലുമുള്ളവരിൽ മൂന്നാമത്തെ ഏറ്റവും സാധാരണമായ മരണകാരണമാണ്. 2014 ൽ 124,693 മരണങ്ങൾ, സിഡിസി പ്രകാരം. 60 വയസും അതിൽ കൂടുതലുമുള്ളവരിൽ, 10 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളും ആസ്ത്മയുമായി ജീവിക്കുന്നു. കൂടാതെ 10 ശതമാനം പുരുഷന്മാരും 11 ശതമാനം സ്ത്രീകളും വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് അല്ലെങ്കിൽ എംഫിസെമയുമായി ജീവിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം മുതിർന്നവരുടെ ആരോഗ്യ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു. പ്രായമായവർ ന്യുമോണിയയ്ക്കും മറ്റ് അണുബാധകൾക്കും കൂടുതൽ ഇരയാക്കുന്നു. ശ്വാസകോശത്തിന്റെ പ്രവർത്തന പരിശോധനകളും ശരിയായ മരുന്ന് കഴിക്കുന്നതും അല്ലെങ്കിൽ നിർദ്ദേശിച്ച പ്രകാരം മരുന്ന്. ഇൻഹെയ് ലർ, ഓക്സിജൻ ഉപയോഗിക്കുന്നതും മുതിർന്നവരുടെ ആരോഗ്യനിലവാരം സംരക്ഷിക്കുന്നതിന് വളരെയധികം സഹായിക്കും. `_BANNER_` ## അല്‍ഷിമേഴ്സ് രോഗം  2014-ൽ 60 വയസ്സിനു മുകളിലുള്ളവരുടെ 92,604 മരണങ്ങൾക്ക് അൽഷിമേഴ്സ് രോഗം കാരണമായി, സിഡിസിയുടെ കണക്കുകൾ പ്രകാരം. 60 വയസും അതിൽ കൂടുതലുമുള്ള അമ്പത് ആളുകളിൽ ഒരാൾക്ക് അൽഷിമേഴ്സ് രോഗമുണ്ടെന്ന് അൽഷിമേഴ്സ് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു, എന്നാൽ രോഗനിർണയം വെല്ലുവിളിയായതിനാൽ, ഈ വിട്ടുമാറാത്ത അവസ്ഥയുമായി എത്ര പേർ ജീവിക്കുന്നുണ്ടെന്ന് കൃത്യമായി അറിയാൻ പ്രയാസമാണ്. സുരക്ഷയുടെയും സ്വയം പരിചരണത്തിന്റെയും പ്രശ്നങ്ങൾ മുതൽ പരിചരണത്തിന്റെ ചിലവ് വരെ, വീട്ടിലോ പാർപ്പിട സൗകര്യങ്ങളിലോ, വൈജ്ഞാനിക വൈകല്യം കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് വിദഗ്ധർ സമ്മതിക്കുന്നു. പ്രായമായവരിൽ മാനസിക, നാഡീസംബന്ധമായ, ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങൾ ഉടനടി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. മാനസിക സാമൂഹിക ഇടപെടലുകളും മരുന്നുകളും ശുപാർശ ചെയ്യുന്നു. ഡിമെൻഷ്യ ഭേദമാക്കാൻ നിലവിൽ മരുന്നുകളൊന്നും ലഭ്യമല്ല. എന്നാൽ ഡിമെൻഷ്യ ബാധിച്ചവരുടെയും അവരെ പരിചരിക്കുന്നവരുടെയും കുടുംബങ്ങളുടെയും ജീവിതത്തെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ധാരാളം കാര്യങ്ങൾ ചെയ്യാനാകും. നേരത്തെയുള്ള രോഗനിർണയം,പെരുമാറ്റത്തിലോ പ്രവർത്തികളിലോ ഉള്ള മാറ്റം ശാരീരികവും മാനസികവുമായ ആരോഗ്യം, പ്രവർത്തന ശേഷി എന്നിവനിരീക്ഷിക്കുക.; രോഗലക്ഷണങ്ങളെ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുക; ഒപ്പം പരിചരിക്കുന്നവർക്ക് ഇതിനെക്കുറിച്ച് വിവരങ്ങൾ നൽകുക, ബോധവൽക്കരണം നടത്തുക, പിന്തുണ നൽകുകയും ചെയ്യുക. ## ഓസ്റ്റിയോപൊറോസിസ്  വീണു ഒടിവുണ്ടായാൽ അല്ലെങ്കിൽ കശേരുക്കളുടെ ശരീരം തകരുമ്പോൾ ഓസ്റ്റിയോപൊറോസിസ് ചലനശേഷി കുറയാനും വൈകല്യമുണ്ടാകാനും കാരണമാകും. നാഷണൽ ഓസ്റ്റിയോപൊറോസിസ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 60 വയസ്സിനു മുകളിലുള്ള 54 ദശലക്ഷം അമേരിക്കക്കാർ കുറഞ്ഞ അസ്ഥി ബലം അല്ലെങ്കിൽ ഓസ്റ്റിയോപൊറോസിസ് ബാധിച്ചിരിക്കുന്നു. ഇത് മുതിർന്നവരുടെ ആരോഗ്യം മോശമാക്കുന്നതിനും ജീവിത നിലവാരം കുറയുന്നതിനും ഇടയാക്കിയേക്കാവുന്ന ഒടിവുകൾക്കോ ഉള്ള അപകടസാധ്യതയുണ്ടാക്കുന്നു. രാജ്യത്തുടനീളമുള്ള ഇന്ത്യയിലെ സ്ത്രീകൾക്കിടയിൽ നടത്തിയ പഠനങ്ങൾ അനുസരിച്ച്, 50 വയസ്സിന് മുകളിലുള്ള 230 ദശലക്ഷം ഇന്ത്യക്കാരിൽ 46 ദശലക്ഷം ഓസ്റ്റിയോപൊറോസിസ് ഉള്ള സ്ത്രീകളാണെന്ന് കണക്കാക്കപ്പെടുന്നു. ഓസ്റ്റിയോപൊറോസിസ് മൂലമുള്ള ഒടിവിനുള്ള സാധ്യത പുരുഷന്മാരിൽ വളരെ കൂടുതലാണെന്ന് ഇന്ത്യയിൽ നടത്തിയ ചില പഠനങ്ങൾ തെളിയിക്കുന്നു. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത്, ഓസ്റ്റിയോപൊറോട്ടിക് കേസുകളിൽ ഭൂരിഭാഗവും ചികിത്സിക്കാതെയും രോഗനിർണയം നടത്താതെയും പോകുന്നു. അതിനാൽ, ജീവിതത്തിന്റെ പിന്നീടുള്ള വർഷങ്ങളിൽ ഓസ്റ്റിയോപൊറോസിസ് തടയാൻ മതിയായ നടപടികൾ പുരുഷന്മാർക്കും ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്കും ആവശ്യമാണ്. ## പ്രമേഹം  60 വയസും അതിൽ കൂടുതലുമുള്ളവരിൽ 25 ശതമാനം പേരും പ്രമേഹരോഗികളാണെന്ന് സിഡിസി കണക്കാക്കുന്നു, ഇത് മുതിർന്ന ആരോഗ്യ അപകടസാധ്യതയാണ്. CDC ഡാറ്റ അനുസരിച്ച്, 2014-ൽ 60 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ പ്രമേഹം 54,161 മരണങ്ങൾക്ക് കാരണമായി. രക്തത്തിലെ പഞ്ചസാരയുടെ അളവ് സംബന്ധിച്ച ലളിതമായ രക്തപരിശോധനയിലൂടെ പ്രമേഹം നേരത്തെ തന്നെ തിരിച്ചറിയാനും പരിഹരിക്കാനും കഴിയും. നിങ്ങൾക്ക് പ്രമേഹമുണ്ടെന്ന് അല്ലെങ്കിൽ അപകടസാധ്യത ഉണ്ടെന്ന് നിങ്ങൾ എത്രയും വേഗം അറിയുന്നുവോ അത്രയും വേഗം നിങ്ങൾക്ക് രോഗം നിയന്ത്രിക്കാനും നിങ്ങളുടെ ജീവിത ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനും മാറ്റങ്ങൾ വരുത്താൻ കഴിയും. ## ഇൻഫ്ലുവൻസയും ന്യുമോണിയയും  ഇൻഫ്ലുവൻസയും ന്യുമോണിയയും വിട്ടുമാറാത്ത അവസ്ഥകളല്ലെങ്കിലും, സിഡിസിയുടെ അഭിപ്രായത്തിൽ, 60 വയസ്സിനു മുകളിലുള്ളവരിൽ മരണത്തിന്റെ ആദ്യ എട്ട് കാരണങ്ങളിൽ ഒന്നാണ് ഈ അണുബാധകൾ. മുതിർന്നവർ ഈ രോഗങ്ങൾക്ക് കൂടുതൽ ഇരയാകുന്നു, മാത്രമല്ല അവയെ ചെറുക്കാനുള്ള കഴിവ് കുറവാണ്. ഈ അണുബാധകളും അവയുടെ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണതകളും തടയുന്നതിന് വാർഷിക ഫ്ലൂ ഷോട്ട് എടുക്കുക, ഡോക്ടർ ശുപാർശ ചെയ്താൽ ന്യുമോണിയ വാക്സിൻ എടുക്കുക എന്നിവ മുതിർന്ന ആരോഗ്യ സംരക്ഷണ ശുപാർശകളിൽ ഉൾപ്പെടുന്നു. ## വിഷാദരോഗം  ഇന്ത്യയിൽ, 60 വയസ്സിന് മുകളിലുള്ള 103 ദശലക്ഷം ആളുകളിൽ 30 ശതമാനം പേരും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുവെന്ന് അടുത്തിടെ സർക്കാർ നടത്തിയ സർവേയിൽ പറയുന്നു. രാജ്യത്തെ പ്രായമായ ജനസംഖ്യയുടെ 8.3 ശതമാനം പേർക്കും വലിയ വിഷാദം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇത് കണക്കാക്കുന്നു. ഇതിനർത്ഥം, രാജ്യത്തെ ഓരോ 12 പ്രായമായവരിൽ ഒരാൾക്കും വിഷാദരോഗമുണ്ട്. അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ അഭിപ്രായത്തിൽ, 60 വയസ്സിനു മുകളിലുള്ള അമേരിക്കക്കാരിൽ 15 മുതൽ 20 ശതമാനം വരെ വിഷാദരോഗം അനുഭവിച്ചിട്ടുണ്ട്. മുതിർന്ന ആരോഗ്യത്തിന് ഒരു ഭീഷണി, വിഷാദരോഗം പ്രതിരോധശേഷി കുറയ്ക്കുകയും അണുബാധകൾക്കെതിരെ പോരാടാനുള്ള ഒരു വ്യക്തിയുടെ കഴിവ് നഷ്ടപ്പെടുത്തുകയും ചെയ്യും. മരുന്നുകളും തെറാപ്പിയും ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് പുറമേ, മുതിർന്നവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് വഴികൾ ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് . 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്നവരിൽ 59.4 ശതമാനവും വ്യായാമത്തിനുള്ള സിഡിസി ശുപാർശകൾ പാലിക്കുന്നില്ല- ## വീഴ്ചകൾ  എമർജൻസി റൂം പരിചരണം ആവശ്യമായിവരുന്ന വീഴാനുള്ള സാധ്യത പ്രായത്തിനനുസരിച്ച് വർദ്ധിക്കുന്നു. ഓരോ വർഷവും, 60 വയസും അതിൽ കൂടുതലുമുള്ള 2.5 ദശലക്ഷം ആളുകൾ വീഴ്ചകൾ കാരണം അത്യാഹിത വിഭാഗങ്ങളിൽ ചികിത്സിക്കപ്പെടുന്നു, CDC പറയുന്നു. അത് മറ്റേതൊരു പ്രായക്കാരെക്കാളും കൂടുതലാണ്. 2015 ഓഗസ്റ്റിൽ അമേരിക്കൻ ജേണൽ ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വീഴ്ചയ്ക്കായി എമർജൻസി റൂമിലേക്ക് പോകുന്ന മൂന്നിലൊന്ന് ആളുകളും ഒരു വർഷത്തിനുള്ളിൽ വീണ്ടും അവിടെ തന്നെ കണ്ടെത്തും. 2013 ജനുവരിയിൽ ജേണൽ ഓഫ് ഇഞ്ചുറി ആൻഡ് വയലൻസ് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഏറ്റവുമധികം വീഴ്ചകൾ സംഭവിക്കുന്നത് വീട്ടിലാണ് എന്നതും അറിഞ്ഞിരിക്കുക. ## ദന്താരോഗ്യം  ആരോഗ്യമുള്ള പല്ലുകളും മോണകളും മനോഹരമായ പുഞ്ചിരിയും ഭക്ഷണം കഴിക്കുന്നതിനും ദഹനവ്യവസ്ഥക്കു മാത്രമല്ല മുതിർന്നവരുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണ്. CDC പ്രകാരം, 60 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ 25 ശതമാനം പേർക്കും സ്വാഭാവിക പല്ലുകൾ ഇല്ല. പ്രായത്തിനനുസരിച്ച് വായ വരണ്ടുപോകുന്നു, പല്ലുകളിൽ ദ്വാരങ്ങൾ ഉണ്ടാകരുവാൻന് സാധ്യത ഉണ്ട്., പതിവ് ദന്ത പരിശോധനയും ശരിയായ ആരോഗ്യ സംരക്ഷണവും നൽകണം. ## നമ്മൾ ചെയ്യേണ്ടത് സജീവവും ആരോഗ്യകരവുമായ വാർദ്ധക്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മുതിർന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ കഴിയും. പ്രായമായവർക്കുള്ള മാനസികാരോഗ്യ-നിർദ്ദിഷ്ട ആരോഗ്യ പ്രോത്സാഹനത്തിൽ ക്ഷേമത്തെ പിന്തുണയ്ക്കുകയും ആരോഗ്യകരമായ ജീവിതം നയിക്കാൻ ആളുകളെ അനുവദിക്കുകയും ചെയ്യുന്ന ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും സൃഷ്ടിക്കുക. മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നത്, പ്രായമായ ആളുകൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനെ ആശ്രയിച്ചിരിക്കുന്നു, ഇനിപ്പറയുന്നവ: സുരക്ഷയും സ്വാതന്ത്ര്യവും നൽകുന്നു; സപ്പോർട്ടീവ് ഹൗസിംഗ് പോളിസി വഴി മതിയായ ഭവനം; പ്രായമായവർക്കും അവരെ പരിചരിക്കുന്നവർക്കും സാമൂഹിക പിന്തുണ; വാര്ർദ്ധക്യത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നവരും വിട്ടുമാറാത്തതോ ആർത്തിച്ചുള്ളതോ ആയ മാനസികമോ ശാരീരികമോ ആയ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന ദുർബല വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആരോഗ്യ സാമൂഹിക പരിപാടികൾ; മുതിർന്നവരെ ഉപദ്രവിക്കുന്നതും ഉപേക്ഷിക്കുന്നതു തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പരിപാടികൾ; ഒപ്പം കമ്മ്യൂണിറ്റി വികസന പരിപാടികൾ നടപ്പാക്കുക.
ഈ വിഷുവിന് ചെയ്യാൻ പത്തിലേറെ കാര്യങ്ങൾ
ഓണം പോലെതന്നെ മലയാളികള്‍ക്ക് പ്രധാന ആഘോഷമാണ് വിഷു. മലയാള മാസം മേടം ഒന്നിന് ആണ് വിഷു ആഘോഷിക്കുന്നത്. ഒരു വര്‍ഷാരംഭം ആയിട്ടും വിഷുവിനെ കണക്കാക്കുന്നു. ‘തുല്യത’ എന്നര്‍ത്ഥം വരുന്ന സംസ്കൃത മലയാളത്തിലെ ‘വിഷുവം’ എന്ന പദത്തില്‍ നിന്നാണ് വിഷു എന്ന വാക്ക് ഉത്ഭവിച്ചത്. <br/>  <br/> ## എന്താണ് വിഷു? വിഷുവിന് പിന്നില്‍ പല ഐതീഹ്യങ്ങളും ഉണ്ട്. നരകാസുരന് ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതീഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില് തട്ടിയതിനാല്‍ രാവണന് കോപിഷ്ഠനായി സൂര്യനെ കൊട്ടാരത്തിന് നേരെ ഉദിക്കാന്‍ സമ്മതിച്ചില്ലെന്നും, രാമന് രാവണനെ നിഗ്രഹിച്ചതിന് ശേഷം സൂര്യന് നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നത് എന്നത് മറ്റൊരു ഐതീഹ്യം. കേരളത്തില്‍ വിഷു ഒരു വിളവെടുപ്പ് ഉത്സവമായാണ് ആഘോഷിക്കുന്നത്. ## വിഷു എങ്ങനെ ആഘോഷിക്കാം? 10 കാര്യങ്ങൾ വിഷു എങ്ങനെ ആഘോഷിക്കണം എന്നത് ഒരു മലയാളിക്ക് പരിചയപ്പെടുത്തിക്കൊടുക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഈ വിഷു കൂടുതല്‍ രസകരമാക്കാന്‍, കുടുംബത്തോടൊപ്പവും കൂട്ടുകാരോടൊപ്പവും ചേര്‍ന്ന് ചെയ്യാവുന്ന വ്യത്യസ്തമായ 10 കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ### 1. വിഷുക്കണി കാണിക്കാൻ പോകാം പണ്ടുകാലത്ത് ചില നാട്ടിന്‍പുറങ്ങളില്‍ വിഷുദിവസം വെളുപ്പിന് കണികാണിക്കാന്‍ വേണ്ടി കൊണ്ടുനടക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നു. അവിടത്തെ യുവാക്കള്‍ ആയിരിക്കും മിക്കവാറും അതിനു മേല്‍നോട്ടം വഹിക്കുന്നത്. അതെ, മീശമാധവന് സിനിമയിലെ തുടക്ക രംഗങ്ങളില്‍ ഉള്ളപോലെ തന്നെ കൃഷ്ണന്റെ വേഷമണിഞ്ഞ് ഓരോ വീട്ടിലും ചെന്ന് കണി കാണിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ഈ വിഷുവിന് കൂട്ടുകാരുമൊത്ത് അത്തരം ഒരു പരിപാടി പ്ലാന്‍ ചെയ്യാം. കൃഷ്ണവേഷം കെട്ടാന്‍ ആളെ നോക്കിവയ്ക്കണം. അതിനുള്ള ചിലവും മറ്റും ഓരോ വീട്ടില്‍ നിന്നുള്ള വിഷുകൈനീട്ടത്തില് നിന്നും കിട്ടും. ചിലപ്പോൾ ആഘോഷിക്കാനുള്ള പടക്കം വാങ്ങാനുള്ള പണവും കിട്ടിയേക്കാം. ഫ്ലാറ്റുകളില്‍ ജീവിക്കുന്നവര്‍ക്കും ചെയ്തുനോക്കാവുന്നതാണ്. ഒരു പുതിയ അനുഭവം ആയിരിയ്ക്കും. ### 2. യാത്ര പോകാം <br/>  <br/> യാത്ര പോകാന്‍ ഇഷ്ടമല്ലാത്തവരായി ആരുണ്ട്? അത് വിഷുവിനോട് അനുബന്ധിച്ചാണെങ്കില്‍ വീട്ടിലുള്ള എല്ലാവരും കൂടെ കാണും. എല്ലാവര്‍ഷവും വിഷു വീട്ടിലിരുന്നാകാം ആഘോഷിക്കുന്നത്. ഇത്തവണ ഒന്നു പുറത്തേക്ക് ഇറങ്ങാം. കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ ഒരു യാത്ര പോകാം. കുട്ടികള്‍ക്കെല്ലാവര്‍ക്കും ഈ സമയം അവധിയായിരിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്ന സമയമാവും. ഈ സമയം ഒരു യാത്രയ്ക്ക് വിനിയോഗിച്ചാല്‍ അതൊരു കുടുംബ സംഗമം പോലെയും ആവും. അതും കോവിഡ് മൂലം വീട്ടില്‍ അടച്ചുപൂട്ടിയിരുന്നവര്ക്ക് കൂടുതല്‍ ആശ്വാസവുമാകും. ഒരു മലമുകളിലേക്ക് യാത്രപോകാനാവാം ചിലര്‍ക്ക് ഇഷ്ടം. ചിലര്‍ക്ക് അതൊരു ബീച്ചിലേക്കാകാം. കോവളം, മൂന്നാര്‍, തേക്കടി, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകാം. അല്ലെങ്കില്‍, നിങ്ങളുടെ ഏറ്റവും അടുത്തു കിടക്കുന്ന സ്ഥലത്തേക്ക്, നിങ്ങളൊട്ടും പോകാത്ത സ്ഥലത്തേക്ക് യാത്രയാവാം. എവിടേക്കായാലും വിഷുവിന് തലേ ദിവസം പോയി വിഷുദിവസം ഉദയസൂര്യനെ കണികാണാം. ### 3. അനാഥാലയത്തിൽ വിഷു ആഘോഷിക്കാം <br/>  <br/> ഇത്തവണ വിഷു നമുക്ക് അടുത്തുള്ള അനാഥാലയത്തിലോ അഗതിമന്ദിരത്തിലോ ആക്കിയാലോ? കുടുംബത്തോടൊപ്പമോ കൂട്ടുകാരുമൊത്തോ അവിടെപ്പോയി അവിടത്തെ അന്തേവാസികളുമായി വിഷു ആഘോഷിക്കാം. കഴിഞ്ഞ വിഷുവിന് കിട്ടിയ വിഷുകൈനീട്ടം എടുത്തുവച്ചിട്ടുണ്ടെങ്കില്‍ അത് അവര്‍ക്കായി ചിലവഴിക്കാം. അല്ലെങ്കില്‍ ഉറ്റവരെന്ന് കരുതി അവരുടെ പുഞ്ചിരിക്കായി കുറച്ചു പണം ചിലവഴിക്കാം. വിഷുകൈനീട്ടവും വിഷുക്കോടിയും അവര്‍ക്ക് നല്‍കാം. കൂടെയിരുന്ന് സദ്യ കഴിക്കാം. സന്തോഷത്തോടെ പായസം കുടിക്കാം. വിഷു എന്നാല്‍ തുല്യത എന്നാണല്ലോ അര്‍ത്ഥം. അവരും നമ്മളും തുല്ല്യരാണെന്നും അവര്‍ക്കൊപ്പം നമ്മളുണ്ടെന്നും ഉള്ള ആശ്വാസമേകാം. ### 4. കണിവയ്ക്കൽ മത്സരം ഫ്ളാറ്റില്‍ ജീവിക്കുന്നവര്‍ക്ക് വിഷു കൂടുതല്‍ രസകരമാക്കാന്‍ ഒരു മത്സരം നടത്താം. കണിവയ്ക്കല് മത്സരം. ഓരോ ഫ്ലാറ്റിലെയും ആള്ക്കാര് അവരുടെ വീട്ടില്‍ കണിവയ്ക്കണം. കണിയൊരുക്കാനായി അരി, നെല്ല്, കോടി മുണ്ട്, വാൽക്കണ്ണാടി, സ്വർണ്ണം, കണിവെള്ളരി, കണിക്കൊന്ന, വെറ്റില, അടയ്ക്ക, ചക്കപ്പഴം, മാമ്പഴം, പഴം, നാളികേര പാതികൾ, തിരി കൊളുത്തി വയ്ക്കാനായി വിളക്ക്, വെള്ളം നിറച്ച് വച്ച കിണ്ടി, കൃഷ്ണ വിഗ്രഹം എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇവയെല്ലാം ഒരു ഉരുളിയിൽ വച്ച് കണിയൊരുക്കാം. ഓണത്തിന് പൂക്കളമത്സരം നടത്തുന്നപോലെ തന്നെ ഓരോ വീട്ടിലും പോയി വച്ചിരിക്കുന്ന കണി എങ്ങനെയുണ്ടെന്ന് നോക്കാം. വിധി നിര്‍ണ്ണയിക്കാന്‍ നിഷ്പക്ഷരായിട്ടുള്ള ആള്‍ക്കാരെ നിയോഗിക്കാം. അതൊരു ആഘോഷമാക്കി മാറ്റാം. മത്സരം കണിവയ്ക്കുന്നതില് മാത്രം ഒതുക്കണ്ട. മറ്റ് മേഖലകളിലും മത്സരം വയ്ക്കാം. മികച്ച സദ്യ, നല്ല പായസം പോലുള്ള ഇനങ്ങളിലും മത്സരം വയ്ക്കാം. ഈ വിഷു മത്സരങ്ങളിലൂടെയും ഒത്തൊരുമയിലും ആഘോഷിക്കാം. ### 5. കൃഷി തുടങ്ങാം <br/>  <br/> വിഷു മലയാളികള്‍ക്ക് ഒരു കാര്‍ഷികോത്സവം കൂടിയാണ്. പണ്ട് കാലത്ത് വിഷുവിനോട് അനുബന്ധിച്ച് പാടത്തും തങ്ങളുടെ കൃഷി സ്ഥലങ്ങളിലും കര്‍ഷകർ ചെയ്യുന്ന പല ആചാരങ്ങള്‍ ഉണ്ടായിരുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്. ഇതിനെ പിന്തുടര്ന്നു തന്നെ നമുക്കും ഒരു കൃഷി തുടങ്ങാം. പാടത്ത് വിത്ത് വിതയ്ക്കാനോ തോപ്പില്‍ തെങ്ങ് വയ്ക്കാനോ കഴിയണം എന്നില്ല. ഒരു ചെറിയ കവറില്‍ കുറച്ച് മണ്ണെടുത്ത് അതില്‍ പഴുത്ത മുളകിന്റെ വിത്ത് പാവിയാലും മതി. പല പച്ചക്കറി വിത്തുകള്‍ ഇപ്പോള്‍ സുലഭമായി വാങ്ങാന്‍ കിട്ടും. തൊടിയിലോ വീടിന്റെ ടെറസ്സിലോ ഫ്ലാറ്റിന്റെ ബാല്‍ക്കണിയിലോ ഒക്കെ നമുക്ക് ഗ്രോ ബാഗുകള്‍ ഉപയോഗിച്ച് ചെറിയ കൃഷി തുടങ്ങാവുന്നതാണ്. ഈ വിഷു അതിനുള്ള കാരണമാകട്ടെ. ### 6. വിഷു കഞ്ഞി വയ്ക്കാം പലയിടത്തും പ്രചാരമുള്ള വിഷു വിഭവമാണ് വിഷു കഞ്ഞി അഥവാ വിഷു കട്ട. പ്രഭാതഭക്ഷണം ആണ്. കേരളത്തിൽ തൃശ്ശൂർ ഭാഗത്താണ് ഇത് കൂടുതൽ കണ്ടു വരുന്നത്. ഈ വിഷുവിന് നമുക്ക് അതൊന്ന് ഉണ്ടാക്കിനോക്കാം. വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍. വിഷു ദിവസം വ്യത്യസ്തമായ വിഭവവും ആവും. അരി നാളികേരപ്പാലിൽ വേവിച്ച് ജീരകം ചേർത്ത് വറ്റിച്ചെടുത്താണ് വിഷുക്കട്ട ഉണ്ടാക്കുന്നത്. അത് വറ്റിക്കാതെ ചെയ്താൽ അത് വിഷുകഞ്ഞി ആയി. ഇത്രയും ലളിതമായും വേഗത്തിലും ഉണ്ടാക്കാന്‍ പറ്റുന്ന പ്രാതല്‍ ഈ വിഷുവിന് നമുക്ക് ഉണ്ടാക്കി നോക്കാവുന്നതാണ്. ഇതിൽ കുറച്ച് നെയ്യോ ശർക്കര ചിരണ്ടിയിട്ടോ മധുരം കൂട്ടിയും കഴിക്കാവുന്നതാണ്. ചിലര്‍ ഇതിന്റെ കൂടെ മത്തനും പയറും എരിശ്ശേരി കൂട്ടി കഴിക്കാറുണ്ട്. പുതിയ തലമുറക്ക് പകര്‍ന്ന് കൊടുക്കാവുന്ന ഒരു പോഷകാഹാരം കൂടിയാണ് ഈ വിഷുകഞ്ഞി അഥവാ വിഷുകട്ട. ### 7. പടക്കം പൊട്ടിക്കാം <br/>  <br/> കൈനീട്ടം മാറി കഴിഞ്ഞാല്‍ ഉടനെ പടക്കം പൊട്ടിക്കാനുള്ള പാച്ചിലാണ് കുട്ടികള്‍ക്ക്. വിഷു, മലയാളികൾക്ക് പടക്കം പൊട്ടിക്കുന്നതിന്റെയും ആഘോഷം ആണ്. കേരളത്തിന് പുറത്തുള്ളവരും ഫ്ലാറ്റില്‍ ജീവിക്കുന്നവരും പടക്കം പൊട്ടിച്ചുള്ള വിഷു ആഘോഷം കുറവായിരിക്കും. എങ്കിലും കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന കമ്പിത്തിരി, മത്താപ്പ് പോലുള്ളവ കത്തിച്ചു വിഷു ആഘോഷിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ### 8. ചക്ക വറുത്ത് വിൽക്കാം വിഷുക്കാലത്ത് വിളയുന്ന വിഭവങ്ങളാണ് ചക്കയും മാങ്ങയും. അതുകൊണ്ടുതന്നെ വിഷു എന്നത് ചക്കയും മാമ്പഴവും കൊണ്ടുള്ള ഉത്സവം തന്നെ. വിഷുവിഭവങ്ങളില്‍ ഏറ്റവും കേമന്‍ ചക്ക വറുത്തത് തന്നെ. ഓണത്തിന് കായ വറുത്തത് പോലെതന്നെ പ്രധാനമാണ് വിഷുവിന് ചക്ക വറുത്തത്. ഇത്തവണ അതൊരു ബിസിനസ്സ് ആക്കിയെടുത്താലോ? വിഷുവിന് മുന്നേ തയ്യാറെടുപ്പുകള്‍ തുടങ്ങണം. കൂട്ടുകാരെയും കൂട്ടാം. തൊടിയിലുള്ള ചക്ക പറിച്ചോ അല്ലെങ്കില്‍ ചക്ക വാങ്ങിയോ കൂട്ടുകാരുമൊത്ത് ചക്ക വെട്ടി പൊളിച്ച് നുറുക്കി വറുത്തെടുക്കാം. നല്ല വെളിച്ചെണ്ണയില്‍ തന്നെ ചക്ക വറുത്താല്‍ നല്ല സ്വാദായിരിക്കും. ഉപ്പിടാന്‍ മറക്കാതിരിക്കുക എന്നതേ ശ്രദ്ധിക്കേണ്ടതുള്ളൂ. പുതുതായി പരീക്ഷങ്ങള്‍ ആഗ്രഹിക്കുന്ന പുതുതലമുറയ്ക്ക് വറുത്ത് കോരിയ ചക്കയില്‍ കുറച്ച് മുളകുപൊടിയോ കുരുമുളക് പൊടിയോ വിതറി ചക്കവറുത്തത് പ്രത്യേകതയുള്ളതാക്കാം. ഈ ചക്ക വറുത്തത് പാക്കറ്റുകളിലാക്കി ഓരോ വീട്ടിലും കൊണ്ടുപോയി വില്‍ക്കാം. മിതമായി വിലയീടാക്കിയാല്‍ എല്ലാവരും വാങ്ങും. വേഗതയുള്ള ഈ ജീവിതത്തില്‍ വീട്ടിലുണ്ടാക്കിയ ചക്ക വറുത്തത് ഇന്‍സ്റ്റന്റ് ആയി കിട്ടിയാല്‍ ആരാണ് വാങ്ങിക്കാത്തത്. അത് വില്‍ക്കുക വഴി നിങ്ങള്‍ക്ക് വിഷു ആഘോഷിക്കാനുള്ള വരുമാനവും ആവും. ഇതേ രീതിയില്‍ തന്നെ ചക്ക പ്രഥമനും വില്‍ക്കാം. ### 9. ഒരു സിനിമ കാണാം കുടുംബത്തിലെ മൂത്തവരും ഇളയവരും കൂട്ടുകാരും എല്ലാവരും ഒത്തുചേരുന്ന വിഷുദിനത്തിൽ ഒരു സിനിമ കാണാൻ ശ്രമിക്കാം. വീട്ടിലിരുന്നു തന്നെ സിനിമ കണ്ടാല്‍ വീട്ടിൽ തന്നെ ഒരു തീയറ്റർ പ്രതീതി ആവും. വിഷു ദിനത്തിൽ പല ചാനലുകളും പുതിയ ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇഷ്ടം പോലെ സിനിമ കാണാൻ അവസരവുമുണ്ട്. അല്ലെങ്കില്‍ ഈ വിഷുവിന് രണ്ട് സൂപ്പര്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഇറങ്ങുന്നുണ്ട്. കന്നഡ സിനിമ കെ.ജി.എഫും തമിഴ് ചിത്രം ബീസ്റ്റും. കുറെ കാലത്തിന് ശേഷം കുടുംബത്തോടൊപ്പം തിയറ്ററില്‍ പോയി സിനിമ കാണാനുള്ള അവസരമാണ്. ### 10. വീട് വൃത്തിയാക്കാം ഒന്നു മനസ്സുവച്ചാല്‍ വീട് വൃത്തിയാക്കുന്നതും വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷമായി മാറ്റാം. വിഷു ദിവസത്തിന് തലേ നാള് ആണ് ശരിക്കും വീട് വൃത്തിയാക്കല്‍ എന്ന ചടങ്ങ് നടക്കുന്നത്. ഒരു പുതിയ വര്‍ഷം വരവേല്‍ക്കാന്‍ വീടിനെക്കൂടി വൃത്തിയാക്കി ഒരുക്കിനിര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്. വീടും പരിസരവും വൃത്തിയാക്കി ബാക്കിയുള്ള സാധങ്ങള്‍ പറമ്പില്‍ ഇട്ടു കത്തിക്കുന്നു. ഫ്ലാറ്റിലെ ജീവിതത്തിലും ഈ മാതൃക ഇത്തവണ നമുക്ക് പകര്‍ത്താവുന്നതാണ്. ഓരോ പണികളും കുടുംബത്തിലെ ഓരോരുത്തര്ക്കായിട്ടു വീതിച്ചുനല്കാം. അടിച്ചു വാരുന്നതും, തുടയ്ക്കുന്നതും, അടുക്കി വയ്ക്കുന്നതും മറ്റും ഓരോ ആള്‍ക്കാര്‍ക്കും കൊടുത്ത് അതൊരു മത്സര ബുദ്ധിയോടെ ചെയ്തുതീര്‍ക്കാം. വീട് വൃത്തിയായി വിഷുവിനെ വരവേല്‍ക്കാനായി ഒരുങ്ങുകയും ചെയ്യാം. എല്ലാവര്ക്കും ഇത് ഒരു ആഘോഷമാവുകയും ചെയ്യും. ### 11. ക്ഷേത്ര ദർശനം നടത്താം വിഷു ദിവസം രാവിലെ കണികണ്ടും, പടക്കം പൊട്ടിച്ചും കഴിഞ്ഞതിനു ശേഷം ആരും ഉറങ്ങാറില്ല. എല്ലാവരും നേരെ പോയി കുളിച്ച് പുതിയ വസ്ത്രങ്ങളും അണിഞ്ഞ് ക്ഷേത്ര ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാവും. വിഷുദിവസം കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും കൃഷ്ണവിഗ്രഹത്തിന്റെ മുന്നില്‍ വിഷുക്കണി വച്ചിട്ടുണ്ടാകും. കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷു എന്നത് ആഘോഷം തന്നെയാണ്. അന്നേ ദിവസം കണികാണാനായി ക്ഷേത്രത്തില്‍ എത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. ഈ വിഷുവിന് നമുക്കും അടുത്തുള്ള ക്ഷേത്രത്തില്‍ കുടുംബത്തോടൊപ്പം തൊഴാന്‍ പോകാം. ദേവനെ പ്രാര്‍ഥിച്ച് അവിടെയുള്ള വിഷുക്കണി കാണാം. ### 12. വീട്ടിലിരുന്ന് വിഷു ആഘോഷിക്കാം വീട്ടില്‍ വയസ്സായവര്‍ ഉണ്ടെങ്കില്‍, യാത്ര ചെയ്യാനൊന്നും പറ്റാത്തവരാണെങ്കില്‍ അവര്‍ക്കും വിഷു ആഘോഷിക്കണ്ടേ? അവരുടെ കൂടെയിരുന്ന് നമുക്കും ആഘോഷിക്കാം. സാധാരണ വിഷുദിവസത്തില്‍ ചെയ്യുന്നപോലെ രാവിലെ എഴുന്നേറ്റ് കണി കാണാം. മുതിര്‍ന്നവരുടെ കയ്യില്‍ നിന്നും കൈനീട്ടം വാങ്ങാം. ഇളയവര്‍ക്ക് കൈനീട്ടം കൊടുക്കാം. ഒരുമിച്ച് പടക്കം പൊട്ടിക്കാം. പടക്കം പൊട്ടിക്കുമ്പോഴും കമ്പിത്തിരി പോലുള്ള സാധനങ്ങൾ കത്തിക്കുമ്പോഴും അതീവ ശ്രദ്ധ വേണം എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകിച്ച് കൊച്ചു കുട്ടികൾ അടുത്തുള്ളപ്പോൾ. ഇവയെല്ലാം ആഘോഷങ്ങൾക്ക് വേണ്ടി മാത്രം മിതമായ രീതിയിൽ ഉപയോഗിക്കാം. വീട്ടിൽ വയ്യാത്ത ആൾക്കാരുണ്ടെങ്കിലോ മൃഗങ്ങൾ ഉണ്ടെങ്കിലോ പടക്കം വച്ചുള്ള ആഘോഷം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ദീപങ്ങള്‍ വച്ചും വിഷു ആഘോഷിക്കാം. ഒത്തൊരുമിച്ച് ഒരു സദ്യ ഉണ്ടാക്കി കഴിക്കാം. ഇങ്ങനെ പരമ്പരാഗത രീതിയില്‍ തന്നെ വിഷു ആഘോഷിക്കാം. ഇത്തരം പ്രവര്‍ത്തികളിലൂടെ സമ്പല്സമൃദ്ധമായ ഒരു വിഷു നമുക്ക് ആഘോഷിക്കാം. ഏവര്‍ക്കും ഐശ്വര്യപൂര്‍ണ്ണമായ ഒരു വിഷു ആശംസിക്കുന്നു.