Katha

സമ്മർദ്ദം - പിരിമുറുക്കം

Jun 6, 2022
സമ്മർദ്ദം - പിരിമുറുക്കം

ഒരു വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ഒരു പ്രത്യേക കാര്യത്തോട് പെട്ടെന്ന് പ്രതികരിക്കേണ്ടി വരുമ്പോൾ , അല്ലെങ്കിൽ വളരെ സംഘർഷം നിറഞ്ഞ ഒരു കാര്യത്തെ അഭിമുഖീകരിക്കുമ്പോഴോ ആണ് മാനസിക പിരിമുറുക്കം ഉണ്ടാകുന്നത്. അതിലൂടെ മാനസികവും ശാരീരികവും വികാരപരവുമായ വ്യതിയാനങ്ങൾ വ്യക്തിയ്ക്ക് ഉണ്ടാകുന്നു. മാനസിക പിരിമുറുക്കം നിത്യജീവിതത്തിന്റെ ഭാഗമാണ്.

ചുറ്റുപാടുകളിൽ നിന്നോ, ശരീരത്തിൽ നിന്നോ, ചിന്തകളിൽ നിന്നോ മാനസിക പിരിമുറുക്കം ഉണ്ടായേക്കാം. ജോലിക്കയറ്റം, കുട്ടിയുടെ ജനനം പോലുള്ള നല്ല സാഹചര്യങ്ങളിൽ പോലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. ഒരു മനുഷ്യന്റെ സ്വഭാവികമായ പ്രതികരണത്തെ ഈ സമ്മർദം ബാധിക്കും.അതു നല്ലരീതിയിലും ദുഷ്യരീതിയിലും ചലനം ഉണ്ടാക്കും.

നല്ലരീതിയിൽ എന്ന് ഉദ്ദേശിക്കുന്നത് സാഹചര്യം ആവശ്യപെടുന്ന തലത്തിൽ പ്രവർത്തിക്കാൻ സമ്മർദ്ദം മനുഷ്യനെ മാനസികമായും ശരീരികമായും രൂപപ്പെടുത്തും. എന്നാൽ ദൂഷ്യരീതിയിൽ ആണേൽ സമ്മർദ്ദം, പിരിമുറുക്കം കാരണം അറിവും കഴിവും പ്രസക്തിയില്ലാതെ പ്രവർത്തനം ദുർബലപെടുത്തും.

സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ

Stress symptoms

1. ശരീരഭാരം കൂടതൽ

മാനസിക സമ്മര്‍ദ്ദം ശരീരഭാരം കൂടാനിടയാക്കും. നിങ്ങള്‍ തടിയുള്ളതോ, മെലിഞ്ഞതോ ആയ ശരീരമോ ഉള്ള ആളാണെങ്കിലും മാനസികസമ്മര്‍ദ്ധത്തിനിടയാക്കുന്ന ഹോര്‍മോണുകള്‍ കൊഴുപ്പ് കൂട്ടാനിടയാക്കും. ചിലരാകട്ടെ മാനസികസമ്മര്‍ദ്ദം കൂടുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും അത് കലോറി കൂട്ടാനിടയാക്കുകയും ചെയ്യും. നിങ്ങളെ അറിയാതെ രോഗിയാക്കും.

2. പേശിമുറുക്കം

മാനസിക സമ്മര്‍ദ്ദം രക്തസമ്മര്‍ദ്ദം കൂട്ടുകയും, നെഞ്ചിടിപ്പ് കൂട്ടുകയും മാത്രമല്ല പേശിക്ക് മുറുക്കമുണ്ടാക്കാനുമിടയാക്കും. മാനസിക സമ്മര്‍ദ്ദത്തോടൊപ്പം, ജോലിചെയ്യുമ്പോളുള്ള ശരിയായ രീതിയിലല്ലാത്ത ശാരീരികനില കാര്യങ്ങളെ കൂടുതല്‍ വഷളാക്കും..

3. ഓര്‍മ്മക്കുറവ്

ചില ദൈനംദിന ജോലികള്‍ നിങ്ങള്‍ മറന്ന് പോവുന്നുണ്ടെങ്കില്‍ നിങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യതയുണ്ട്. മാനസികസമ്മര്‍ദ്ദം വഴിയുണ്ടാകുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ ഹിപ്പോകാംപസ് (താല്കാലികമായി ഓര്‍മ്മകള്‍ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം) ചുരുങ്ങാനും അത് തലച്ചോറിന്‍റെ ഓര്‍മ്മശക്തിയെ ദോഷകരമായി ബാധിക്കാനുമിടയാകും.

4. വയറുവേദന & ദഹനകേട്

വയറിനുള്ളിലെ പിടച്ചിലും ഇളക്കങ്ങളും ഉത്കണ്ഠയുടെയും, പരിഭ്രമത്തിന്‍റെയും മാത്രം ലക്ഷണമല്ല. മാനസികസമ്മര്‍ദ്ദവും ഇതേ ലക്ഷണങ്ങള്‍ക്ക് കാരണമാകും. പഠനങ്ങള്‍ കാണിക്കുന്നത് വയറും, തലച്ചോറും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നാണ്. സമ്മർദം മൂലം ദഹനപ്രക്രിയ മോശമാവുകയും, അസിഡിറ്റി വർധിക്കുകയും മല മൂത്ര വിസർജനത്തിൽ പന്തികേട് ഉണ്ടാവുകയും ചെയ്യും.

5. ഉറക്കമില്ലാത്ത അവസ്ഥ

സമ്മർദ്ദം, പിരിമുറുക്കം മൂലം മനുഷ്യനാവശ്യമുള്ള നിദ്ര ലഭിക്കാതെ പോകും..ഈ അവസ്ഥ മനസിന്റെ താളം തെറ്റിക്കും.

സമ്മർദ്ദത്തിന്റെ, പിരിമുറുക്കത്തിന്റെ കാരണങ്ങൾ

Reasons for stress

1. തെറ്റായ ജീവിത ചര്യകൾ

ദിവസം രാവിലെ ഉറക്കം ഉണർന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെചെയ്യേണ്ട കാര്യങ്ങൾ എല്ലാം ഇന്ന് പ്രകൃതി വിരുദ്ധമായിട്ടാണ് ചെയ്യുന്നത്. ഉറങ്ങേണ്ട സമയം ഉണർന്നിരിക്കുകയും,ഭക്ഷണം സമയത്തു,നല്ല ആഹാരം വേണ്ട ക്രമത്തിൽ കഴിക്കാതിരിക്കുന്നതും ഒക്കെ കാരണമാവുന്നു.

2. വളർന്നു വന്ന സാഹചര്യങ്ങൾ

ജീവിത സൗകര്യങ്ങൾ കൂടിയതോടെ മനുഷ്യർ കുരുക്കുവഴികൾ അഥവാ സൂത്ര പണികൾ ചെയ്യുന്നു. താത്കാലിക ഫലത്തെ മാത്രം ആശ്രയിക്കുന്നു. ശരീരത്തിന്റെ ബാഹ്യ സൗന്ദര്യം മാത്രം വില കല്പിക്കുന്നുള്ളു. ആരോഗ്യം തീരെ സാധിക്കുന്നില്ല.ഇതും മാനസിക, ശാരീരിക ഫലക്കുറവുണ്ടാക്കുന്നു. അതു വഴി പിരിമുറക്കവും.

3. അമിതമായി മരുന്നുകൾ, ലഹരി സാധനങ്ങളുടെ ഉപയോഗം

ആധുനിക കാലഘട്ടത്തിൽ, സമയ കുറവ് അനുഭവിക്കുന്നു. കാരണം കൂടതൽ മാനസിക പരിശ്രമങ്ങൾ വേണ്ടിവരുന്നു. അതിനു എളുപ്പ മാർഗത്തിൽ ഉർജ്ജം ശേഖരിക്കാൻ എളുപ്പം മാനസിക ഉല്ലാസo നേടാൻ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ തുടങ്ങി. പതിയെ അതിനു അടിമ ആവുകയും മനസ്സിനെ സമ്മർദ്ദത്തിനു അടിമ ആക്കുകയും ചെയ്യുന്നു…ചെറിയ ഒരു നീർവീഴ്ച, പനി, തലവേദന…മുതലായവക്ക് മരുന്നുകൾ സേവിക്കയും, അതിനും അടിമ ആയി, വീണ്ടും സമ്മർദ്ദം കൂട്ടുന്നു.

4. പരമ്പര മുഖേന

പലക്കാരണങ്ങൾ ഉണ്ടെങ്കിലും ചിലർക്കെങ്കിലും ജന്മനാ ഉണ്ടായേക്കാവുന്ന വൈകില്യമാവാം.

നല്ല വാർത്തകൾ കേട്ടറിയു! download katha app

എങ്ങനെ മാനസിക പിരിമുറുക്കം ഒഴിവാക്കാം?

How to avoid stress

ഒന്നാലോചിച്ചാൽ ആധുനികവും തിരക്ക് നിറഞ്ഞതുമായ നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് സമ്മർദ്ദവും പിരിമുറുക്കവും ഒക്കെ. രാവിലേ ഒൻപത് മുതൽ അഞ്ച് വരെയുള്ള നീണ്ട നേരത്തെ ജോലി സമയവും, ബിസിനസ്സിൽ നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പോലും വേണ്ടതിലധികം മാനസിക സമ്മർദ്ദം ഒരാൾക്ക് സമ്മാനിക്കുന്നുണ്ട്.

വാസ്തവത്തിൽ കൗമാരക്കാരിൽ തുടങ്ങി പ്രായമുള്ള ആളുകൾ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ സമ്മർദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ അനാരോഗ്യകരമായ പല മാറ്റങ്ങളും കൂടെ വരുന്നു ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നീണ്ടുനിൽക്കുന്ന സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കും.

ശരീരഭാര വർദ്ധനവ്, മുടി കൊഴിച്ചിൽ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയെല്ലാം സമ്മർദ്ധം വരുത്തി വയ്ക്കുന്ന സാധാരണ അനാരോഗ്യ ലക്ഷണങ്ങളാണ്. ഏതൊരു വ്യക്തിയുടെ കാര്യത്തിലും ആരോഗ്യകരമായി തുടരാനും നല്ല ജീവിതം നയിക്കാനുമെല്ലാം സമ്മർദ്ദ നില നിയന്ത്രിതമാക്കി നിർത്തേണ്ടത് അനിവാര്യമാണ്.

മനസ്സിനെ ശാന്തമാക്കി വച്ചുകൊണ്ട് സമ്മർദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് വ്യായാമ ശീലം. നിങ്ങളുടെ ഭാരം നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്ന ഈയൊരു പ്രവർത്തി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി വയ്ക്കാനും മികച്ചതാണ്.

ചില വ്യായാമങ്ങൾ എളുപ്പത്തിൽ നമുക്കുണ്ടാവുന്ന സമ്മർദ്ദത്തിൽ നിന്ന് മോചനം നൽകുന്നതിനു സഹായിക്കും.മറ്റുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ ശരീരത്തിലെ സമ്മർദ നില കുറയ്ക്കുന്നതിന് ഇത്തരം വ്യായാമങ്ങൾ കൂടുതൽ പ്രയോജനകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. അത്തരത്തിൽ ചില വ്യായാമങ്ങളെ കുറിച്ചറിയാം.

1. സ്ട്രെച്ചിങ്

Stretching

ഒരു വ്യായാമ സെഷന് മുൻമ്പോ ശേഷമോ ചെയ്യാനുള്ള ലഘുവായ വ്യായാമ വിഭാഗമായി മാത്രമാണ് മിക്കയാകളും സ്ട്രെച്ചിങ്ങ് വ്യായാമങ്ങളെ കരുതിയിരിക്കുന്നത്. എന്നാൽ ഇത്തരം സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ നല്ല ഗുണങ്ങൾ നിങ്ങൾക്ക് നൽകുമെന്ന കാര്യം അറിയാമോ.

യഥാർത്ഥത്തിൽ സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിൽ നിന്ന് പിരിമുറുക്കങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ വഴിയൊരുക്കുന്നതാണ്. ദിവസം മുഴുവൻ ഒരു ലാപ്ടോപ്പിന് മുന്നിൽ ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വരുത്തി വയ്ക്കുന്ന അസ്വസ്ഥതകൾ ഒട്ടും ചെറുതായിരിക്കില്ല. ഇതിൻ്റെ കാഠിന്യം കുറയ്ക്കാൻ ഇടയ്ക്കിടെ സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ ചെയ്യുന്നത് ഒരു പരിധി വരെ സഹായിക്കും.

ലഘുവായി വെറും അരമണിക്കൂർ മാത്രം എടുത്ത് ചെയ്യാൻ കഴിയുന്ന നെക്ക് റോൾ, സ്പൈൻ ട്വിസ്റ്റ്, ബാക്ക് ട്വിസ്റ്റുകൾ തുടങ്ങിയവ പിരിമുറുക്കത്തിൽ നിന്നും വേദനയിൽ നിന്നുമെല്ലാം ആശ്വാസം നൽകി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ വഴിയൊരുക്കുന്നു.

2. യോഗ

Yoga

മനസ്സിനെ ശാന്തമാക്കിക്കൊണ്ട് സമ്മർദ്ദത്തിൽ നിന്ന് മോചനം നൽകാൻ യോഗയേക്കാൾ നല്ലൊരു പ്രതിവിധിയില്ല എന്നാണ് പൊതുവെ പറയാറ്. ദിവസത്തിൽ ഉടനീളമുള്ള നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങളും മടുപ്പിക്കുന്ന ജോലി സാഹചര്യങ്ങളും വരുത്തിവെക്കുന്ന ക്ഷീണവും തളർച്ചയുമെക്കെ കുറച്ചു നേരം കൊണ്ട് അകറ്റാൻ നല്ല യോഗാശീലം സഹായിക്കുന്നു.

യോഗ ചെയ്യാനാണെങ്കിൽ വളരെയധികം കായികക്ഷമതയോ കൂടുതൽ സമയവും ഒന്നും ആവശ്യമില്ല. ലഘുവായി കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്യാൻ കഴിയുന്ന ഈ വ്യായാമം ശരീരത്തോടൊപ്പം നിങ്ങളുടെ മനസ്സിനെ ശാന്തമാക്കിക്കൊണ്ട് ആശ്വാസം പകരുന്നു. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പേ നിലനിന്നിരുന്നതും പാരമ്പര്യമായി കൈമാറി വന്നതുമായ ഈയൊരു വ്യായാമ ശീലം ലോകമെമ്പാടും പ്രസിദ്ധിയാർജിച്ചു കൊണ്ടിരിക്കുന്നു.

മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾക്ക് വീട്ടിൽ തന്നെ യോഗ പരിശീലനം ആരംഭിക്കാം. രാവിലെ എഴുന്നേറ്റയുടൻ തന്നെ യോഗ ചെയ്യുന്ന ശീലം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ ഇത് ദിവസത്തിൽ ഉടനീളം നിങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള സമ്മർദവും പിരിമുറുക്കവും ഒക്കെ കുറച്ചുകൊണ്ട് സന്തോഷം പകർന്നു നൽകും. യോഗ ചെയ്യാനായി ആദ്യമേ എളുപ്പമുള്ള വ്യായാമമുറകൾ പരിശീലിക്കാൻ ആരംഭിച്ച് പിന്നീട് ബുദ്ധിമുട്ടുള്ളവ പരീക്ഷിക്കുക.

3. ​റണ്ണിങ്ങ്

Running

മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം നൽകുന്നതിന് റണ്ണിങ് വ്യായാമം വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നിങ്ങളുടെ ശരീരത്തിനും മനസ്സിനുമെല്ലാം അസ്വസ്ഥതയും സമ്മർദ്ദവും അനുഭവപ്പെടുമ്പോൾ കുറച്ചുനേരം പുറത്തേക്കിറങ്ങി റണ്ണിങ്ങ് വ്യായാമങ്ങളിൽ ഏർപ്പെടുന്നത് വളരെ വേഗത്തിൽ അശ്വാസം പകരുന്നതാണ്.

ഓടുമ്പോൾ നിങ്ങളുടെ മസ്തിഷ്ക രാസവസ്തുക്കളെ വിശ്രമിക്കാൻ അനുവദിക്കുമെന്നും ഇത് നിങ്ങളുടെ മനസ്സിനെ വേഗത്തിൽ ശാന്തമാക്കുമെന്നും ശാസ്ത്രം ചൂണ്ടിക്കാണിക്കുന്നു. അതിനാൽ, നിങ്ങൾക്ക് ആശയക്കുഴപ്പം അല്ലെങ്കിൽ അമിതഭയം തുടങ്ങിയ ലക്ഷണങ്ങൾ തോന്നുമ്പോഴെല്ലാം നിങ്ങളുടെ റണ്ണിങ് ഷൂസുകൾ എടുത്തണിഞ്ഞ് ഇതൊന്ന് പരീക്ഷിച്ച് നോക്കുക. ദിവസവും അതിരാവിലെ കുറച്ചുനേരം ഓടാൻ ഇറങ്ങുന്നത് ദിവസത്തിൽ ഉടനീളം ശരീരത്തിനും മനസ്സിനും ഒട്ടനവധി ഗുണങ്ങൾ പകരുമെന്നും പറയപ്പെടുന്നു.

ഇതിനു പുറമെ തേയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുക സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവഴിക്കുക വ്യായാമം, യോഗ ശീലമാക്കുകആരോഗ്യപരമായ ഭക്ഷണക്രമം ആവശ്യത്തിന് വിശ്രമം, ഉറക്കം മദ്യവും മയക്കുമരുന്നും ഒഴിവാക്കുക.

വിവിധ തരം സമ്മർദ്ദങ്ങൾ

സമ്മർദ്ദം എന്ന അവസ്ഥയുടെ പ്രധാന വിഭാഗങ്ങൾ :

1. Acute Stress - നിസ്‌സിത സമ്മർദ്ദം

അഗാധങ്ങൾ നേരിട്ട് കാണുകയോ അനുഭവിക്കുകയോ ചെയ്ത ഒരു വ്യക്തി അനുഭവിക്കുന്ന സമ്മർദ്ദം ചെറിയ ഒരു കാലയളവിൽ മാത്രം ഉണ്ടാവുന്ന അവസ്ഥ.

2. Episodic Acute Stress - ഇടക്കിടക്ക് വരുന്ന നിസ്‌സിത സമ്മർദം

അസാധാരണമായി, നിസ്‌സിത സമ്മർദ്ദം ഇടവിട്ടോ, ഇടയ്ക്കിടയ്ക്ക് വരുന്നത്. ജോലി സ്ഥലത്തൊ, കുടുംബത്തിലെ കൂടതൽ ഉത്തരവാദിത്തങ്ങൾ, വ്യക്തികൾ തമ്മിൽ വിഷമമേറിയ വിചാരവികാരങ്ങൾ,വേണ്ടപ്പെട്ടവരുടെ. ഇതൊക്കെ ആവും കാരണങ്ങൾ.

3. Chronic Stress - വിട്ടുമാറാത്ത സമ്മർദ്ദം

നീണ്ട കാലയളവിൽ അല്ലേൽ തുടർച്ച ആയി ഉണ്ടാവുന്ന സമ്മർദ്ദം. വേണ്ട സമയം തക്കതായ ശ്രദ്ധ, ചികിത്സ കിട്ടിയില്ല എങ്കിൽ ഗുരുതരമാവാം.

സമ്മർദ്ദത്തിന്റെ ഫലങ്ങൾ

How stress affects you

ഇന്നത്തെ ജീവിതശൈലിയുടെ ഒരു ഭാഗമാണ് സ്‌ട്രെസ് എന്നുതന്നെ പറയാം.പലരും കരുതുന്ന പോലെ സ്‌ട്രെസ് മാനസിക വിഷമം മാത്രമല്ല ഉണ്ടാക്കുന്നത്. ഒരുപിടി രോഗങ്ങളും ശാരീരിര പ്രശ്‌നങ്ങളുമെല്ലാം വരുത്തുന്ന സ്‌ട്രെസ് ആരോഗ്യത്തെ പല തരത്തിലും ബാധിയ്ക്കുന്നുമുണ്ട്.

ഏതെല്ലാം വിധത്തിലാണ് സ്‌ട്രെസ് നിങ്ങളുടെ ശരീരത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിയ്ക്കുന്നതെന്നു നോക്കൂ :

1. തലവേദന

തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ് സ്‌ട്രെസ്. ഇത് തലയിലെ നാഡികളെ ബാധിയ്ക്കുന്നതു തന്നെ കാരണം.

2. പ്രതിരോധ ശേഷി

സ്‌ട്രെസ് ശരീരം കോര്‍ട്ടിസോള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇട വരുത്തും. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കും. കോള്‍ഡും പനിയുമെല്ലാം എളുപ്പം വരും.

3. അസിഡിറ്റി

സ്‌ട്രെസ് ശരീരത്തിലെ അഡ്രിനാലിന്‍ തോത് ഉയര്‍ത്തും. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. അസിഡിറ്റി കൂടുന്നത് അള്‍സറിന് കാരണമാകും.

4. ബിപി

ഉയര്‍ന്ന രക്തസമ്മര്‍ദം സ്‌ട്രെസിന്റെ മറ്റൊരു ദോഷവശമാണ്. ബിപി എപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത് സ്‌ട്രോക്ക്, ശരീരത്തിലെ അവയവങ്ങള്‍ കൃത്യമായ പ്രവര്‍ത്തിയ്ക്കാതിരിയ്ക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

5. ഹാര്‍ട്ട് ബീറ്റ്

സ്‌ട്രെസ് പലതരത്തിലുള്ള ഹൃദയപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. ഹാര്‍ട്ട് ബീറ്റ് എപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ ഇത് കാരണമാകും.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
download katha app