നേരത്തെയുള്ള റിട്ടയര്‍മെന്റ് എങ്ങനെ പ്ലാന്‍ ചെയ്യാം?
റിട്ടയര്‍മെന്റ്. ജോലിയില്‍ നിന്നും വിരമിക്കല്‍. 60 വയസ്സ് വരെ സര്‍ക്കാര്‍ ജോലി ചെയ്ത് ശിഷ്ട ജീവിതം കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ വേണ്ടി ജോലിയില്‍ നിന്നും വിരമിക്കുന്നു. ഇതായിരുന്നു കുറച്ചു നാള് മുന്‍പ് വരെ വിരമിക്കല്‍ എന്ന വാക്ക് കേട്ടാല്‍ മനസ്സിലേക്ക് ഓടിവരുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. എല്ലാ നാളും ജോലി ചെയ്ത് ജീവിക്കണം എന്ന നിര്‍ബന്ധം ഇല്ലാത്ത പുതിയ തലമുറയാണ് ഇന്ന്. ഇപ്പോള്‍ 60 വയസ്സുവരെയൊന്നും കാത്തു നില്‍ക്കാതെ നേരത്തെ തന്നെ ചെയ്യുന്ന ജോലിയോട് വിടപറയുന്ന പ്രവണതയുണ്ട്. പലര്‍ക്കും പല കാരണങ്ങള്‍ ആകാം. ജീവിതാവസാനം വരെ മറ്റൊരാളുടെ കീഴില്‍ പണിയെടുത്ത് കഴിയണ്ട എന്ന തീരുമാനം ആകാം, ചിലപ്പോള്‍ തങ്ങളുടെ പാഷന് അനുസരിച്ച് മറ്റൊരു രീതിയില്‍ ജീവിക്കാനുമാകാം. വിരമിക്കല്‍ എന്ന കാര്യം എപ്പോഴും ശ്രദ്ധയോടെ ചെയ്യേണ്ടതാണ്. നേരത്തെയുള്ള വിരമിക്കല്‍ കൂടുതല്‍ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ചെയ്യേണ്ടതാണ്. അതിന് എന്തൊക്കെ ശ്രദ്ധിക്കാം എന്നു നമുക്ക് നോക്കാം.
1. നേരത്തെ തുടങ്ങാം
ഒരു ജോലിയില്‍ നിന്നു എപ്പോള്‍ വിരമിക്കണം എന്നത് തീരുമാനിച്ചു കഴിഞ്ഞാല്‍ അതിനുള്ള ആസൂത്രണം അപ്പോള്‍ തന്നെ തുടങ്ങുക എന്നതാണു ഉചിതമായ കാര്യം. ചിലപ്പോള്‍ അത് വരുമാനം കിട്ടി തുടങ്ങിയ ആദ്യ നാളുകളില്തന്നെയാകാം. വാര്‍ദ്ധക്ക്യ കാലത്ത് വിരമിക്കുന്നവരെക്കാള് അപകട സാധ്യത കൂടുതലാണ് നേരത്തെ വിരമിക്കല്‍ ചിന്തിക്കുന്നവര്‍ക്ക്. അതുകൊണ്ടുതന്നെ, പാഴാക്കുന്ന ഓരോ വര്‍ഷവും വിരമിക്കുന്ന സമയത്തുള്ള ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കും. ആസൂത്രണത്തിലെ ആദ്യ പടി, വിരമിച്ചു കഴിയുന്ന സമയത്ത് എത്രത്തോളം ചിലവുകള്‍ ഉണ്ടാകും എന്നാ ധാരണ വേണം. വിരമിച്ചു കഴിഞ്ഞുള്ള ഓരോ മാസവും ഭക്ഷണത്തിനും, താമസത്തിനും, വസ്ത്രത്തിനും, ഇന്‍ഷുറന്‍സിനും, യാത്രകള്‍ക്കും ഒക്കെ എത്രയാകുമെന്ന ധാരണയാണ് വേണ്ടത്. അപ്പോള്‍ കടങ്ങളുണ്ടെങ്കില്‍ അതും ഈ ചിലവുകളില്‍ ഉള്‍ക്കൊള്ളിക്കണം. ഇത് കൂടാതെ, മാനസ്സികോല്ലാസത്തിനും, പൂര്‍ത്തികരിക്കേണ്ട ആഗ്രഹങ്ങള്‍ക്ക് വരുന്ന ചിലവുകളും കണക്കുകൂട്ടി വയ്ക്കണം. നാണയപ്പെരുപ്പവും ഭാവിയിലുള്ള ഉത്തരവാദിത്തങ്ങളും നേരത്തെ കണക്കുകൂട്ടാന്‍ പറ്റില്ലെങ്കിലും ഒരു ഏകദേശ ധാരണ വയ്ക്കുന്നതാണ് ഉത്തമം.
2. മിതവിനിയോഗം ശീലമാക്കാം
വിരമിക്കുന്ന സമയത്ത് സമ്പാദ്യമായി കയ്യില്‍ പണം വേണമെങ്കില്‍, ഇപ്പോള്‍ മുതല്‍ പണത്തിന്റെ വിനിയോഗം മിതമാക്കി നിര്‍ത്താം. സേവിങ്സ് എന്നത് എപ്പോഴും ഒരു മുതല്‍ക്കൂട്ടാണ്. മിച്ചം പിടിക്കുന്ന ഓരോ രൂപയും സമ്പാദ്യമാണ്. അത് കൊണ്ട് ഓരോ രൂപയും മിച്ചം വച്ച് വേണം വിരമിക്കലിനെക്കുറിച്ച് ആലോചിക്കാന്‍. കുറച്ചു ചിലവഴിച്ച് കൂടുതല്‍ സമ്പാദിക്കാൻ നോക്കാം. അങ്ങനെ ചെയ്തു ശീലിച്ചാല്‍ വിരമിക്കല്‍ നേരത്തെയാകാം. നമ്മുടെ ജീവിതത്തില്‍ നിസാരമെന്ന് തോന്നുന്ന കാര്യങ്ങളില്‍ തന്നെ മിതത്വം പാലിച്ചാല്‍ നമുക്ക് ആ ലക്ഷ്യത്തില്‍ എത്താവുന്നതേയുള്ളൂ. പലപ്പോഴും ഓഫീസിലേക്കും മറ്റുമുള്ള യാത്രകള്‍ക്ക് പൊതുഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിക്കാം. സ്വന്തം വാഹനത്തില്‍ തന്നെ യാത്ര ചെയ്യണം എന്ന നിര്‍ബന്ധം കാരണം പലരും ലോണ്‍ ഒക്കെ എടുത്ത് വാഹനം വാങ്ങുകയും, അതിനും അതിന്റെ പരിചരണത്തിനുമായി ശമ്പളത്തിന്റെ ഏറിയ പങ്കും മാറ്റി വയ്ക്കേണ്ടി വരികയും ചെയ്യുന്നു. പട്ടണങ്ങളില്‍ ഷെയറിങ് ക്യാബുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ പണം മിച്ചം പിടിക്കാന്‍ പറ്റും. ചിലപ്പോള്‍ നിസ്സാരമെന്ന് തോന്നുന്നെങ്കിലും, പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, അതുവഴി പണം ലാഭിക്കുകയും ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം. ആവശ്യ സാധനങ്ങള്‍ മാത്രം വാങ്ങുക എന്നതും നല്ല ശീലം തന്നെയാണ്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കി സമ്പാദ്യത്തിലേക്ക് മാറ്റിവയ്ക്കാം. ബാങ്കുകളും മറ്റും ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും പെട്ടെന്നു തന്നെ ലോണ്‍ തരപ്പെടുത്തി തരുന്നുണ്ട്. പല സാധനങ്ങളും തവണ വ്യവസ്ഥയില്‍ വാങ്ങാവുന്നതും ആണ്. പക്ഷേ, ഇത്തരം വലയില്‍ വീണാല്‍ ജീവിതം മുഴുവന്‍ തവണകള്‍ അടച്ചു തീരുകയും വിരമിക്കലിന് ശേഷമുള്ള സമ്പാദ്യം ഒന്നുമില്ലാതെ വരികയും ചെയ്യുന്നു. ജീവിതം ഒരു ബഡ്ജറ്റിൽ ജീവിക്കാന്‍ ശ്രമിക്കാം. വരവുചിലവ് കണക്കുകള്‍ നോക്കാനൊക്കെ സഹായകരമായ മൊബൈല്‍ ആപ്പുകള്‍ വരെ ഇപ്പോള്‍ സുലഭമാണ്.
3. നിക്ഷേപം തുടങ്ങാം
വിദ്യാഭ്യാസ കാലം മുതല്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ഒരു കാര്യമാണ് നിക്ഷേപം. എല്ലാവര്ക്കും ജോലി ചെയ്യാനും ശമ്പളം വാങ്ങാനും അറിയാം. പക്ഷേ നാളേക്ക് വേണ്ടി നിക്ഷേപിക്കാന്‍ ശീലിക്കുന്നില്ല. നേരത്തേയുള്ള വിരമിക്കല്‍ പ്ലാന്‍ ചെയ്യുമ്പോള്‍ തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നമ്മള് ചിന്തിക്കേണ്ടിയിരിക്കുന്നു. സേവിങ്സിന് ഒപ്പം തന്നെ നിക്ഷേപം എന്നതും ഒരുമിച്ച് കൊണ്ടുപോകുന്നതാണ് നല്ലത്. ജീവിതത്തില്‍ നേരത്തെ തന്നെ നിക്ഷേപം നടത്തിത്തുടങ്ങുന്നതാണ് നല്ലത്. കാരണം കൂടുതല്‍ കാലം നിക്ഷേപം കിടക്കും തോറും കൂട്ടുപലിശയുടെ ഗുണം കൂടുതല്‍ കിട്ടുന്നതാണ്. അതേ സമയം, എവിടെ നിക്ഷേപിക്കണം എന്നതും മുഖ്യമാണ്. ഓഹരിയില്‍ നിക്ഷേപിക്കലാണ് ഇപ്പോഴത്തെ ഒരു പ്രവണതയും കൂടുതല്‍ ലാഭകരവും. പല കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയോ മൂച്വല്‍ ഫണ്ട്സുകളില് നിക്ഷേപിക്കുകയോ വഴി അത് സാധ്യമാക്കാം. എപ്പോഴും വളരെ അച്ചടക്കത്തോടെയും ദീര്‍ഘകാലത്തേക്കും വേണ്ടി ചെയ്യണ്ടതാണ് ഓഹരി നിക്ഷേപങ്ങള്‍. അത്തരത്തില്‍ നോക്കുമ്പോള്‍ സിസ്റ്റെമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകള്‍(എസ്.ഐ.പി) ആണ് കൂടുതല്‍ നല്ലതെന്നു പറയേണ്ടിവരും. കാരണം എസ്.ഐ.പികളിലൂടെ പണം സമ്പാദിക്കുകയും കൂടാതെ പണം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. എത്ര ചെറിയ തുകയിലും നിക്ഷേപം ആരംഭിക്കാം എന്നതാണു ഇതിന്റെ പ്രത്യേകത. ഇതിന്റെ ആനുകൂല്യം മുഴുവനായി ലഭിക്കണമെങ്കില്‍ കൃത്യമായ തവണകളില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം എന്നുമാത്രം. എസ്.ഐ.പിയുടെ സ്വഭാവം ഒരു റെക്കറിങ് ഡെപ്പോസിറ്റിന് സമാനമാണെങ്കിലും അതിനേക്കാള്‍ ലാഭകരമാണ് എന്നാതാണ് എസ്.ഐ.പിയെ ജനപ്രിയമാക്കുന്നത്. എത്രയും നേരത്തേ തുടങ്ങുകയാണെങ്കില്‍ അത്രയും കൂടുതല്‍ ഫലം ഇതില്‍ നിന്നും ലഭിക്കുന്നതാണ്. വിരമിക്കുന്ന സമയത്ത് ഇതൊരു മുതല്‍ക്കൂട്ടായിരിക്കും. സമ്പാദിക്കുന്ന സമയത്ത് കൂടുതല്‍ പണം ലഭിക്കുമ്പോള്‍ എസ്.ഐ.പിയില്‍ നിക്ഷേപിക്കുന്ന അളവും കൂട്ടുവാന്‍ ശ്രമിക്കുക. ഇത്തരം നിക്ഷേപങ്ങളുടെ ചിന്തകള്‍ വിരമിക്കുന്ന കാര്യത്തെ കുറിച്ചുള്ള ചിന്തകളില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതാണ്.
4. ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാം.
ആരോഗ്യപരിപാലനവും ചികില്‍സാ ചിലവുകളും കൂടിവരുന്ന ഈ കാലത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് എന്തുകൊണ്ടും ഗുണം ചെയ്യുന്നതാണ്. ജോലി ചെയ്യുന്ന കമ്പനി വക ഇന്‍ഷുറന്‍സുകള്‍ ഉണ്ടെങ്കിലും, അത് ജോലി ഉള്ളപ്പോള്‍ വരെയാണ് ഉപയോഗിക്കാന്‍ പറ്റുന്നത്. വിരമിച്ചു കഴിഞ്ഞതിന് ശേഷം അതിന്റെ ഗുണം ഉണ്ടാവുകയില്ല. അതിനു മറ്റൊരു ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തു വയ്ക്കുന്നത് അത്യന്താപേക്ഷിതമാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ വയസ്സു കൂടും തോറും കൂടികൊണ്ടിരിക്കും. അതുകൊണ്ട് വിരമിച്ചു കഴിഞ്ഞതിന് ശേഷം അതെടുക്കാം എന്ന ആലോചന കൂടുതല്‍ പണച്ചിലാവുണ്ടാക്കുന്നതാണ്. ജീവിത ശൈലീ രോഗങ്ങളുടെ ചികിത്സക്കും മറ്റും ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ പല നിബന്ധകളും ഉണ്ടാകും. അതുകൊണ്ടു തന്നെ നേരത്തെ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ചേര്ന്നുവയ്ക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്.
5. കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാം
ഒരു ജോലിയില്‍ നിന്നും വിരമിച്ചു നില്ക്കുന്ന സമയത്തും, കാര്യമായ വരുമാനം ഇല്ലാത്ത സമയത്തും കടബാധ്യത ഉണ്ടാവുക എന്നത് അത്ര രസകരമായ അവസ്ഥയല്ല. അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുകയെ ഉള്ളൂ. അതിനു പകരമായി റിട്ടയര്‍മെന്റിന് ശേഷം ഉപയോഗിക്കാനെടുത്തുവച്ച പണത്തില്‍ നിന്നും എടുത്തു കടം വീട്ടുന്നതും നല്ല ആശയം അല്ല. അതുകൊണ്ടുതന്നെ, കടങ്ങള്‍ വരുത്തിവയ്ക്കാതിരിക്കാന്‍ ശ്രമിക്കുകയോ ഉണ്ടെങ്കില്‍ തന്നെ നേരത്തെ തന്നെ തീര്‍ക്കാനോ ശ്രമിക്കുന്നതാണ് നല്ലത്. ലോണ്‍ ഒക്കെ എടുത്തു പല കാര്യങ്ങളും ചെയ്യുന്നവര്‍, തിരിച്ചടവുകളില്‍ പലിശക്ക് പുറമെ മുതലിലേക്കും കുറച്ചായി അടച്ചുതീര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ചെയ്യുമ്പോള്‍ ലോണ്‍ എടുത്തത് നേരത്തെ അടച്ചു തീരുകയും, കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും.
6. സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടാം
നേരത്തെയുള്ള വിരമിക്കലിന് കടമ്പകള്‍ പലതാണ്. ഒരു സാധാരണക്കാരന് ഉണ്ടാവുന്നതില്‍ കൂടുതല്‍ സാമ്പത്തികമായ അറിവ് ഈ കാര്യത്തില്‍ ആവശ്യമായി വന്നേക്കാം. അങ്ങനെയുള്ള ഒരാളാണ് നിങ്ങളെങ്കില്‍ ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ കൂടെ കൂട്ടുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിന് നമ്മുടെ ലക്ഷ്യം അനുസരിച്ചുള്ള നല്ല നിക്ഷേപ തന്ത്രങ്ങളും മറ്റും മെനഞ്ഞു തരാന്‍ കഴിയും. നിക്ഷേപങ്ങള്‍ എങ്ങനെയൊക്കെ, എവിടെയൊക്കെ, എത്രയൊക്കെ എന്നത് പറഞ്ഞു മനസ്സിലാക്കി തരുന്നതിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ പങ്ക് ചെറുതല്ല. ഇനി വിരമിച്ചു കഴിഞ്ഞതിന് ശേഷവും ഉപദേശങ്ങള്‍ക്കും, ഉള്ള സമ്പാദ്യം നിലനിര്‍ത്താനുമുള്ള കാര്യങ്ങള്‍ക്കും ഒരു സാമ്പത്തിക ഉപദേഷ്ടാവ് സഹായിക്കുന്നതാണ്. എല്ലാം ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മാത്രം ഒരു നല്ല സാമ്പത്തിക ഉപദേഷ്ടാവിനെ കണ്ടെത്തുക.
7. പദ്ധതിയില്‍ ഉറച്ചുനില്ക്കുക.
റിട്ടയര്‍മെന്റ് നേരത്തെയാക്കണം എന്നതാണു ഉദ്ദേശമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യുക മാത്രം പോര, അതെല്ലാം എല്ലായ്പ്പോഴും നടക്കുന്നു എന്നുറപ്പു വരുത്തുകയും വേണം. നിക്ഷേപങ്ങളും സേവിങ്സുകളും എവിടേയും നിന്നുപോകാതെ നോക്കിയാല്‍ മാത്രമേ റിട്ടയര്‍മെന്റ് ദിനങ്ങളില്‍ അതിന്റെ മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. അതിനായി ജോലി ചെയ്യുന്ന സമയം തന്നെ ശമ്പളത്തില്‍ നിന്നും എല്ലാ മാസവും ഒരു വിഹിതം സേവിങ്സിലേക്കും നിക്ഷേപങ്ങളിലേക്കും പോകുന്ന പോലെ സെറ്റ് ചെയ്തു വയ്ക്കാം. അപ്പോള്‍ ആ പ്ലാനില്‍ കൂടുതല്‍ ഉറച്ചു നില്ക്കുന്നപോലെയാകും.
ജീവിതത്തില്‍ നേരത്തെ തന്നെ പ്ലാനിങ് തുടങ്ങി, ഒരു സാമ്പത്തിക വിദഗ്ധന്റെ സഹായത്തോടുകൂടി കൃത്യമായ നിക്ഷേപങ്ങളില്‍ നിക്ഷേപിച്ച് വിരമിക്കലിന് വേണ്ടി തയ്യാറെടുക്കുന്നത് കൂടുതല്‍ ഗുണകരമാകും. നേരത്തെയുള്ള വിരമിക്കല്‍ എപ്പോഴും ഒരു കടുത്ത തീരുമാനം ആണ്. പക്ഷേ, കൃത്യമായുള്ള പ്ലാനിങ്ങിലൂടെയും അത് നടത്തിയെടുക്കുന്നതിലൂടെയും ആ പ്രക്രിയ ആയാസകരമാക്കാം.
continue reading.
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ
ബിസിനസിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി ജീവിത വിജയം കെെവരിച്ച വ്യക്തിത്വങ്ങൾ എന്നും ഏവർക്കും പ്രചോദനമാണ്. അത്തരത്തിൽ തങ്ങളുടെ ബിസിനസ്സില്‍ വൈദഗ്ദ്ധ്യം നേടുകയും അതത് മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി സംരംഭകരെയും ബിസിനസുകാരെയും കേരളം സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സില്‍ ഉയര്‍ന്ന ലക്ഷ്യമുള്ളവര്‍ക്ക് പ്രചോദനമായ കേരളത്തില്‍ നിന്നുള്ള ഏറ്റവും വിജയകരമായ സംരംഭകരെയും അവരുടെ വിജയഗാഥയെയും കുറിച്ച് നമുക്ക് വായിക്കാം… ## 1. എം. എ. യൂസഫ് അലി  ലോകമെമ്പാടുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിൻ്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിൻ്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ വ്യവസായി എം.എ. യൂസഫ് അലി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴിലുടമയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ബിസിനസ്സ് എന്നത് പണം, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവ മാത്രമല്ല, മറിച്ച് മനുഷ്യത്വം കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എം.എ.യൂസഫ് അലി. അദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് പല മേഖലകളിലേക്കും വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും റീട്ടെയില്‍ ആണ് അവയില്‍ ഏറ്റവും പ്രമുഖമായത്. സാമൂഹികസേവകനെന്ന നിലയിലും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും വലിയ ഒരാശ്രയം കൂടിയാണ് എം.എ. യൂസഫ് അലി. ## 2. രവി പിള്ള  കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ളയുടേതാണ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമായാണ് രവി പിള്ള. നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീല്‍, സിമൻ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങളില്‍ തൻ്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഗള്‍ഫിന്റെ അംബാനി' എന്നറിയപ്പെടുന്നത് ഏതൊരു കേരളീയനും അഭിമാനമാണ്. ബഹ്റൈന്‍ ആസ്ഥാനമായ നിര്‍മ്മാണ ഭീമനായ നസീര്‍ എസ് അല്‍ ഹജ്രി കോര്‍പ്പറേഷൻ്റെ സ്ഥാപക എംഡി കൂടിയാണ് ഇദ്ദേഹം. 60,000ത്തിലധികം ആളുകള്‍ക്ക് ജോലി നൽകുന്ന പിള്ള, സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തൊഴില്‍ ദാതാവ് കൂടിയാണ്. ## 3. പി. എന്‍. സി. മേനോന്  തൃശൂര്‍ സ്വദേശിയായ പി എന്‍ സി മേനോന്, ശോഭ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാനാണ്. ഒമാനില്‍ ഒരു ഇൻ്റീരിയര്‍ ഡിസൈന്‍ കമ്പനി വികസിപ്പിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂരില്‍ ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു. യുഎഇയിലെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് പ്ലെയറായ ശോഭ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയര്‍മാനും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാനുമായ അദ്ദേഹം ഹോസ്പിറ്റാലിറ്റി, ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്ന നിഖില മേഖലകളിലേക്ക് തൻ്റെ ബിസിനസ്സ് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും റിയല്‍ എസ്റ്റേറ്റും ആണ് ഇദ്ധേഹത്തിൻ്റെ പ്രധാന ബിസിനസ് മേഖലകള്‍. ## 4. സണ്ണി വര്‍ക്കി  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനാണ് 1957ല്‍ ജനിച്ച സണ്ണി വര്‍ക്കി. ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഈ കേരളിയന്. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സ്ഥാപനമായ വര്‍ക്കി ഗ്രൂപ്പിൻ്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സ്ഥാപനമായ വര്‍ക്കി ഫൗണ്ടേഷൻ്റെ സ്ഥാപകനും ട്രസ്റ്റിയും കൂടിയാണ് ഇദ്ദേഹം. യുഎഇ ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷന്‍ വിപുലീകരിച്ച് ലോകത്തരനിലവാരത്തില്‍ ലോകമെമ്പാടും 13 രാജ്യങ്ങളിലായി 250 ലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ പദ്ധതിയുടെ ദാതാവായി മാറി,. 2010ല്‍ വര്‍ക്കി ഫൗണ്ടേഷന് സ്ഥാപിച്ചതിന് ശേഷം നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018ല്‍ ഗിവിംഗ് പ്ലെഡ്ജ് പ്രകാരം തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു സാമൂഹികസേവകന്‍ കൂടിയാണ് അദ്ദേഹം. ## 5. ടി. എസ്. കല്യാണരാമന്  ഇന്ത്യയിലും യുഎഇയിലും കുവൈറ്റിലും സാന്നിധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിൻ്റെയും കല്യാണ്‍ ഡെവലപ്പേഴ്സിൻ്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് അയ്യര്‍ ഒരു ഇന്ത്യന്‍ വ്യവസായിയും സംരംഭകനുമാണ്. അദ്ദേഹത്തിൻ്റെ ചലനാത്മകമായ നേതൃത്വത്തില്‍, കല്യാണ്‍ ജ്വല്ലേഴ്സ് വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്സിൻ്റെ ഹോള്‍ഡിംഗ് കമ്പനിയാണ് കല്യാണ്‍ ഗ്രൂപ്പ്. ഫോര്‍ബ്സിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം; അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ 87ാം സ്ഥാനത്താണ് അദ്ദേഹം. ## 6. മിസ്ബാഹ് സലാം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരസ്യം, മാധ്യമതന്ത്രം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആശയവിനിമയ സ്ഥാപനമായ ഇഒഅങട ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിന്റെ സിഇഒയും സ്ഥാപകനുമാണ് മിസ്ബാഹ് സലാം. അന്തര്‍ സംസ്ഥാന സ്കാനിയ, വോള്‍വോ, മറ്റ് പ്രീമിയം ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയ്ക്കുള്ള എക്സ്ക്ലൂസീവ് ലൈസന്‍സുള്ള കേരളത്തിലെ പ്രീമിയം ഫ്ലീറ്റ് ബ്രാന്‍ഡിംഗ് പ്രൊവൈഡറാണ്. പാത്ത് ബ്രേക്കിംഗ് സൊല്യൂഷനുകളിലൂടെ ബിസിനസ്സ് വിജയത്തിലെത്താന്‍ സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം. ബിസിനസുകളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്ഫോമായ ലെറ്റ്സ് പ്ലേ ഔട്ട്ഡോര്‍ ആരംഭിച്ചു, അത് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു മേല്‍ക്കൂരയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു ഇതിലൂടെ. _BANNER_ ## 7. ആസാദ് മൂപ്പന്  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ചെയര്മാന് ആസാദ് മൂപ്പന് ഒരു ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംരംഭകനും ഫിസിഷ്യനും മനുഷ്യസ്നേഹിയുമാണ്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിൻ്റെ ചെയര്‍മാനും എംഡിയുമാണ് അദ്ദേഹം. ## 8. അരുണ്‍ കുമാര്‍ നിയന്ത്രിതവും ഉയര്‍ന്നുവരുന്നതുമായ വിപണികള്‍ക്കായി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നീ മേഖലകളിൽ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മ കമ്പനിയായ സ്ട്രൈഡ്സ് ആര്ക്കലാബിന്റെ സിഇഒ യാണ് അരുണ്‍ കുമാര്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നാല് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകൃത സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. ## 9. ക്രിസ് ഗോപാല കൃഷ്ണന്  ഇന്‍ഫോസിസിൻ്റെ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയായ ആക്സിലര്‍ വെഞ്ചേഴ്സിൻ്റെ ചെയര്‍മാനുമാണ് ക്രിസ് ഗോപാലകൃഷ്ണന്. 201314 വര്‍ഷത്തെ ഇന്ത്യയുടെ അപെക്സ് ഇന്‍ഡസ്ട്രി ചേമ്പര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം.. ## 10. ബീന കണ്ണന്  ശീമാട്ടി എന്നത് സാരി പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, അതുപോലെ ബീന കണ്ണനും. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാന്‍ഡിനെ ഒരു ചെറിയ സാരി ഷോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സാരി റീട്ടെയിലര്‍മാരില്‍ ഒരാളായി ഉയര്‍ത്തി. സംസ്ഥാനത്തുടനീളം സ്റ്റോറുകള്‍ തുറന്നതോടെ, ഒരു ഡിസൈനര്‍ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്താനുള്ള ഭാഗ്യം തൻ്റെ കാല്വിരലിലാണെന്ന് ഒരു സാരി ഡിസൈനറായ ബീന കണ്ണന് പറയുന്നു. 2007ല്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചപ്പോള്‍ (അര കിലോമീറ്റര്‍ നീളമുള്ള) അവർ സൃഷ്ടിച്ച ഏറ്റവും നീളമേറിയ പട്ട് സാരി ശ്രദ്ധ ആകര്‍ഷിച്ചു. യു എ ഇ (2007), യുണൈറ്റഡ് സ്റ്റേറ്റ്സ് (2009) എന്നിവിടങ്ങളില്‍ അവര്‍ തങ്ങളുടെ സാരി ഡിസൈനുകള്‍ പുറത്തിറക്കി. നെയ്ത്ത് കമ്മ്യൂണിറ്റികളുമായുള്ള അവരുടെ ബന്ധം അവര്‍ക്ക് 2009ല്‍ കോയമ്പത്തൂര്‍ ഈറോഡ് നെയ്ത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' നേടിക്കൊടുത്തു. 2011 സെപ്റ്റംബറില്‍ ബീന കണ്ണന് രൂപകല്‍പ്പന ചെയ്ത സാരികള്‍ 'സ്വരോവ്സ്കി എലമെൻ്റ്സ് 2011റാംപില്‍ പ്രദർശിപ്പിച്ചിരുന്നു. ## 11. പൂര്‍ണിമ ശ്രീലാല്‍ ജോബ്വെനോ ഡോട്ട് കോം സ്ഥാപകയും സിഇഒയും ആയ പൂര്‍ണിമ ശ്രീലാലും അവരുടെ മറ്റു ഡിജിറ്റൽ സേവനങ്ങളും സാമൂഹിക നവീകരണത്തിന് ഉതകുന്നതാണ്., ഇത് സാധാരണക്കാരെ ബയോഡാറ്റ കൂടാതെ ജോലികള്‍ക്കായി തിരയാനും അപേക്ഷിക്കാനും സഹായിക്കുന്നു. ബ്ലൂ കോളര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പോര്‍ട്ടല്‍ ഒരു അനുഗ്രഹമാണ് എന്നതിനാൽ തന്നെ ഇത് മറ്റ് ജോബ് പോര്‍ട്ടലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. കൊച്ചി ആസ്ഥാനമായുള്ള പൂര്‍ണിമ തൻ്റെ ജോബ് പോര്‍ട്ടല്‍ റെസ്യൂം കേന്ദ്രീകൃത തൊഴില്‍ തിരയല്‍ സമീപനം ഇല്ലാതാക്കുകയും തൊഴില്‍ വ്യവസായത്തിലെ ഈ വിടവ് പരിഹരിക്കുകയും ചെയ്യുന്നതാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ പൂര്‍ണിമ തൻ്റെ പോര്‍ട്ടല്‍ സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ## 12. എ. എം. ഗോപാലന് (ഗോകുലം ഗോപാലന്) എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാല്‍പ്പാടുണ്ട് എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ ബിസിനസ്സ് നേതാവിൻ്റെ കരിയറിൻ്റെ തുടക്കവും വിനീതമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗോപാലന് വളരെ ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഭിനയത്തോടുള്ള താല്പര്യം ചെന്നൈ എന്ന സ്വപ്ന നഗരത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ആദ്യ ദിനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച ഒരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന് മുന്നില്‍ അവസരങ്ങളുടെ ഒരു വാതില്‍ തുറന്നു. തൻ്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കല്‍ റെപ്രസൻ്റേറ്റീവെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ ഒരു ജോലി അവസരം നേടി. ഒരു ബിസിനസുകാരന് തൻ്റെ ആദ്യത്തെ തീപ്പൊരി തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആ ശ്രദ്ധേയമായ തിരിച്ചറിവില്‍ നിന്നാണ് ഒരു വ്യവസായി എന്ന നിലയിലുള്ള തൻ്റെ യഥാര്‍ത്ഥ സാധ്യതകള്‍ അദ്ദേഹം കണ്ടെത്തുന്നത്.. ഒരുതരം പ്രൊഫഷണല്‍ വസ്ത്രം ധരിക്കേïത് അവരുടെ ജോലിക്ക് ആവശ്യമായിരുന്നു. ആ സമയത്ത്, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അത് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉജ്ജ്വലമായ ഒരു സാമ്പത്തിക പദ്ധതിയില്‍ അദ്ദേഹം തൻ്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. പ്രതിമാസ ഗഡുവായ 1000 രൂപയില്‍ പത്തുപേരില്‍ കൂടാത്ത ഒരു മിനി ചിട്ടി ഫണ്ട് തുടങ്ങി. ഇത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ചിട്ടി ബിസിനസിന് ഉറച്ച അടിത്തറ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിട്ടി ഫണ്ടും ഫിനാന്‍സ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചെന്നൈയില്‍ ആരംഭിച്ച അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് രാജ്യത്തുടനീളം 460 ശാഖകളുണ്ട്. ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഭക്ഷ്യ ഉല്‍പ്പാദനം, സിനിമ, മാധ്യമ വിനോദം, റീട്ടെയില്‍, റിയാലിറ്റി എന്നിവയീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. സംരംഭകത്വം അല്ലെങ്കില്‍ ബിസിനസ് എന്നാല്‍ വളരെയധികം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉള്‍പ്പെടുന്നതാണ്. സംരംഭകത്വം എല്ലായ്പ്പോഴും പണത്തെക്കുറിച്ചല്ല, മറിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വ്യത്യസ്തവും അവിശ്വസനീയവുമായ എന്തെങ്കിലും ചെയ്യാൻ അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുക എന്നതാണ്. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും ശാക്തീകരിക്കുന്നതാണ് സംരംഭകത്വം. ഈ വഴി തിരഞ്ഞെടുത്ത കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഈ സംരംഭകരെല്ലാം നിരവധി പേരുടെ ജീവിതം മാറ്റിമറിക്കുകയും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്.
Top 7 small scale business in Kerala
കേരളത്തിൽ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുണ്ട് ഉണ്ട്. അതിൽ കുറഞ്ഞ ചിലവിൽ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാവുന്ന മികച്ച ഏഴ് സംരംഭങ്ങൾ ഏതെല്ലാമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു. - പപ്പട നിർമ്മാണം - ചന്ദനത്തിരി നിർമ്മാണം - നാളികേരംഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം - ബേക്കറി നിർമ്മാണം - കുട നിർമ്മാണം - കുരുമുളകു പൊടി നിർമ്മാണം - പച്ചക്കറി മാർക്കറ്റ് ## 1. പപ്പട നിർമ്മാണം  വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് പപ്പട നിർമ്മാണം. വിപണിയിൽ ഒട്ടേറെ ആവശ്യക്കാർ ഉള്ളതിനാൽ പപ്പട നിർമ്മാണം ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. പപ്പടത്തിന്റെ ഉപയോഗം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതുകൊണ്ട് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വളരെ അധികമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റ്കൾ, കാറ്ററിംഗ്, തുടങ്ങി നിരവധി മേഖലകളിൽ പപ്പടങ്ങൾ ഉപയോഗിക്കുന്നു.ആയതിനാൽ പപ്പട വിപണന സാധ്യതയും വർദ്ധിക്കുന്നു. വിദേശികളെയും മറ്റും ആകർഷിക്കുന്ന ഒന്നാണ് കേരളീയരുടെ സദ്യ. സദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയാണ് പപ്പടം. വിവിധ തരത്തിലുള്ള വൈവിധ്യമാർന്ന പപ്പടങ്ങൾ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് മുളക് പപ്പടം,മസാല പപ്പടം,ചക്ക പപ്പടം,etc. പയറ്, കടല, ഉഴുന്നു പരിപ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പപ്പട നിർമാണത്തിന് ആവശ്യം.ഇവയുടെ സുലഭമായ ലഭ്യത പപ്പട നിർമ്മാണ മേഖലയെ പിടിച്ചുലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ പപ്പട നിർമ്മാണ മേഖലയിലേക്ക് കാലെടുത്തുവെക്കുന്ന ഒരു സംരംഭകൻ എന്ന നിലയിൽ ഏതൊരാളെയും നിരാശപ്പെടുത്തുകയില്ല എന്നതിൽ ഒരു സംശയവുമില്ല. ## 2. ചന്ദനത്തിരി നിർമ്മാണം  വളരെ ചെറിയ സൗകര്യത്തിൽ വീടുകളിൽ തുടങ്ങാവുന്ന ഒന്നാണ് ചന്ദനത്തിരി നിർമ്മാണം.ചന്ദനത്തിരി നിർമ്മാണത്തിൽ പ്രത്യേകം മെഷീനുകളോ, നിർമ്മാണ സൗകര്യങ്ങളോ ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ഈ നിർമ്മാണത്തിലേക്ക് ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ മികച്ച വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു. നിങ്ങളുടെ ബിസിനസിലൂടെ മറ്റുള്ളവർക്കും വരുമാനമാർഗം കണ്ടെത്താം എന്ന ചിന്താഗതി യിലൂടെയാണ് നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കുന്നത് എങ്കിൽ ചന്ദനത്തിരി നിർമ്മാണം നിങ്ങൾക്ക് മികച്ച ഒരു തീരുമാനമായിരിക്കും. വിവിധ തരത്തിലുള്ള പെർഫ്യൂമുകളാണ് പ്രധാനമായും ചന്ദനത്തിരി നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. ഇങ്ങനെ ലഭിക്കുന്ന പെർഫ്യൂമുകൾ ചന്ദനത്തിരി സ്റ്റിക്കുകളിൽ ആക്കി സുഗന്ധം നഷ്ടപ്പെടാതെ പാക്ക് ചെയ്തു ആണ് വിപണന കേന്ദ്രത്തിൽ എത്തിക്കുക എന്നതാണ് ചന്ദനത്തിരി നിർമ്മാണമേഖലയിലെ ഓരോ സംരംഭകന്റെയും പ്രധാന ചുമതല. ചന്ദനത്തിരിയുടെ വില്പന സാധ്യത വളരെ വലുത് തന്നെയാണ്. അമ്പലങ്ങൾ, പൂജ സ്റ്റോറുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, സപ്ലൈകോ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചന്ദനത്തിരിയുടെ വിൽപ്പന സാധ്യതയുണ്ട്. ## 3. നാളികേരം ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണം  കേരളത്തിൽ തുടങ്ങാവുന്ന ഒരു മികച്ച സ്റ്റാർട്ടപ്പ് ബിസിനസ് ആണ് നാളികേരം ഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം. തേങ്ങ ഉത്പാദനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ലഭ്യമായ തേങ്ങ ഉപയോഗിച്ച് നാളികേര ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതു വഴി മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാം. നാളികേരം പാകം ആകുന്നതിന് മുൻപുള്ള കരിക്ക് ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. കരിക്കിൻ വെള്ളം പ്രിസർവ് ചെയ്തു ബോട്ടിലിലാക്കി വിൽപ്പന നടത്താം.പാക്ക് ചെയ്ത് തേങ്ങാപ്പാൽ,തേങ്ങാപ്പാൽ പൊടി, വിറ്റാമിൻ ഇ യുടെ കലവറയായ എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ,കോക്കനട്ട് ഐസ്ക്രീം,വെളിച്ചെണ്ണ,തേങ്ങാപ്പാല്‍ യോഗര്‍ട്ട്,പാം ഷുഗര്‍, പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി, തുടങ്ങി നാളികേരം ഉപയോഗിച്ചു ഉണ്ടാക്കി എടുക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിര നീളുന്നു.തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന ഒരു സസ്യവളര്‍ച്ചാ ഹോർമോൺ ആണ് കൊക്കോഗ്രോ ഇവയുടെ നിർമ്മാണവും മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ## 4. ബേക്കറി നിർമ്മാണം  കേരളത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ഐഡിയ ആണ് ബേക്കറി നിർമ്മാണം. സ്വന്തമായി ബിസിനസ്സ് തുടങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബേക്കറി നിർമ്മാണം നിങ്ങൾക്ക് മികച്ച വരുമാനം തരും.എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉൽപന്നമായതിനാൽ മികച്ച ലാഭം കൊണ്ടുവരാൻ ഈയൊരു ഉൽപ്പന്ന നിർമ്മാണത്തിലൂടെ സാധിക്കും. കുട്ടികൾ മുതൽ മുതിർന്നവർവരെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനാൽ വിപണിയിൽ ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം തന്നെയാണ് ബേക്കറി. അതുകൊണ്ടുതന്നെ ബേക്കറി നിർമ്മാണത്തിൽ നഷ്ട സാധ്യത വളരെ കുറവാണ്. എന്നാൽ മികച്ച രീതിയിൽ ഉള്ള ലാഭവും ലഭിക്കും.വ്യത്യസ്ത രീതിയിൽ ആളുകളുടെ ടേസ്റ്റ് അറിഞ്ഞ് ഒരു ബേക്കറി ഉൽപ്പന്നം സാധിക്കുമെങ്കിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നുവെങ്കിൽ ബേക്കറി നിർമ്മാണ മേഖലയിൽ നിങ്ങൾക്ക് വ്യത്യസ്തത പുലർത്തി ലാഭകരമായി മുന്നോട്ടുപോവാം. കേവലം ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ബേക്കറി ബിസിനസ് ആരംഭിക്കാം. എന്നാൽ അതിൽനിന്ന് നിങ്ങൾ മുടക്കിയ തുകയുടെ അധിക തുക ലാഭമായി നേടുകയും ചെയ്യാം.എണ്ണയിൽ വറുത്ത ബേക്കറി പലഹാരങ്ങൾ, മധുരമുള്ള ബേക്കറി പലഹാരങ്ങൾ, എരിവുള്ള ബേക്കറി പലഹാരങ്ങൾ, തുടങ്ങി നിരവധി ബേക്കറി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഈ മേഖലയിൽ പരീക്ഷിച്ചു നോക്കി മുന്നേറാം. ബേക്കറി നിർമ്മാണ ബിസിനസിനായി ചെറിയ സൗകര്യങ്ങളും ചില പാത്രങ്ങളും ആവശ്യമായി വരുന്നുണ്ട്.കേക്കുകൾ,ചിപ്സുകൾ, ബിസ്ക്കറ്റുകൾ, തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ലോ കപ്പാസിറ്റി മെഷിനറികൾ, നിർമ്മാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ## 5. കുട നിർമ്മാണം  വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന കേരളത്തിൽ കുട നിർമ്മാണം ബിസിനസായി ആരംഭിക്കാവുന്നതാണ്. കുട നിർമ്മാണ വ്യവസായം മഴയ്ക്കു മുന്നേ ആരംഭിക്കുമെങ്കിലും ഉൽപ്പന്നത്തിന്റെ വിപണനം മഴക്കാലത്ത് തന്നെയാണ്. മഴയത്തും വെയിലത്തും കുട ഉപയോഗിക്കുന്നുണ്ടെങ്കിലും കുടയുടെ ഏറ്റവും അധിക ഉപയോഗം മഴക്കാലത്താണ്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിറ്റുപോക്ക് മഴക്കാലത്ത് തന്നെയാണ് നടക്കാറുള്ളത്. കുട നിർമ്മാണം ബിസിനസ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിർമ്മാണം കഴിഞ്ഞ് അതിനായി അല്പം കാത്തുനിൽക്കേണ്ടി വരും. മഴ തുടങ്ങി ഏകദേശം ഒരാഴ്ചയ്ക്കുശേഷം തന്നെ ഏകദേശം അരക്കോടിയിലേറെ കുടകൾ വിറ്റു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടെ നിർമ്മാണം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി ആരംഭിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നുമില്ല. കുട നിർമ്മാണത്തിന് പ്രത്യേകം വ്യവസായശാലകൾ ആവശ്യമില്ല വീടുകളിൽ നിന്നുപോലും കുട നിർമ്മിക്കാം. കുട നിർമ്മാണം നിങ്ങൾ ഒരു സ്റ്റാർട്ടുപ്പ് ബിസിനസ് ആയി തുടങ്ങാൻ ആലോചിക്കുന്നുവെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കുട്ടികൾ,മുതിർന്നവർ,കൗമാരക്കാർ, തുടങ്ങി ഓരോ പ്രായക്കാരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള കുടകൾ ആയിരിക്കണം നിങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ മാത്രമേ മികച്ച രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ ചിത്രങ്ങൾ, കറുത്ത കുടകൾ, കാലൻ കുടകൾ, യുവതി യുവാക്കൾക്കായുള്ള ട്രെൻഡിങ് കുടകൾ തുടങ്ങി വിപണിയിൽ എത്തുന്ന കുടകൾ അനേകം ആണ്. ഇത്തരത്തിലുള്ള കുടകൾ നിർമ്മിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. കുട നിർമ്മാണത്തിൽ നിങ്ങൾ നിങ്ങളുടേതായ ഒരു ആശയം കൊണ്ടുവന്നാൽ അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആയാൽ നിങ്ങൾക്ക് കുട നിർമ്മാണം മികച്ച ഒരു ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം എന്നതിൽ സംശയമില്ല. കൂടെ നിർമ്മാണത്തിന് ആവശ്യമായ കമ്പി, കുട നിർമ്മാണത്തിനായി പ്രത്യേകം പ്രിന്റ് ചെയ്തിട്ടുള്ള അല്ലെങ്കിൽ പ്രത്യേക നിറങ്ങളിലുള്ള തുണികൾ, നൂൽ, തുടങ്ങിയവയാണ് കൂടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ. ## 6. കുരുമുളകുപൊടി നിർമ്മാണം  നമ്മൾ മലയാളികൾ പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ആഹാരങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ കുരുമുളക് വലിയ പങ്കുവഹിക്കുന്നു. കൂടാതെ ആരോഗ്യത്തിനും ഏറെ ഗുണങ്ങളുള്ള ഒന്നാണ് കുരുമുളക്. അതുകൊണ്ടുതന്നെ കുരുമുളക് പൊടി നിർമ്മാണം ഒരു സ്റ്റാർട്ട് ബിസിനസ് ആയി തുടങ്ങാവുന്ന ഒന്നാണ്. കുരുമുളക് പൊടിച്ച് നല്ല രീതിയിൽ ആകർഷകമായ പാക്കിംഗ് ഓടുകൂടി പുറത്തിറക്കിയാൽ വിപണിയിൽ നല്ല രീതിയിലുള്ള ഡിമാൻഡ് ഉള്ള ഒന്നു കൂടിയാണ് കുരുമുളകുപൊടി. കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും വീടുകളിലും കുരുമുളകുപൊടി ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ കുരുമുളകുപൊടി നിർമ്മാണം മികച്ച രീതിയിലുള്ള ഒരു വരുമാനം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. പച്ചക്കുരുമുളക് ശേഖരിച്ച് അതിന്റെ മണികൾ വേർതിരിച്ചെടുത്ത് വെയിലത്ത് നാലഞ്ചു ദിവസത്തോളം ഉണക്കാനിട്ട് കുരുമുളക് നല്ലതുപോലെ കറുത്ത നിറമായി കഴിഞ്ഞാൽ നല്ലപോലെ പൊടിച്ചെടുക്കാം. ഇത് പാക്കുകളിൽ ആക്കി വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞാൽ കുരുമുളകുപൊടി നല്ല രീതിയിൽ വിറ്റുപോകും. പിപ്പെറൈൻ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍,എന്നിവ കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ അതിജീവിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഉദരരോഗങ്ങൾ, അസിഡിറ്റി, തുടങ്ങിയ രോഗങ്ങൾക്കും കുരുമുളക് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തിൽ കുരുമുളകുപൊടി ചേർക്കുന്നത് വഴി നല്ല രുചിയും കൂടാതെ ആരോഗ്യവും ലഭിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.ശരീരത്തിലെ അമിതജലാംശം,കൊഴുപ്പ്, എന്നിവ കുറച്ച്, അമിത ഭാരം കുറയ്ക്കാനും ഇത് ഏറെ സഹായിക്കും. വിയർപ്പിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും കുരുമുളക് സഹായിക്കും. അതുകൊണ്ടുതന്നെ കുരുമുളകുപൊടി ഉൽപാദനം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി തുടങ്ങാം. നിങ്ങളുടെ കുരുമുളകുപൊടി മികച്ച രീതിയിൽ വിപണിയിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ. പിന്നീട് അത് ഇന്ത്യയിലും പുറത്തും ഇറക്കുമതി ചെയ്തു അതിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. കുരുമുളകുപൊടി നിർമ്മാണത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുരുമുളക് നന്നായി കഴുകി ഉണക്കിയ ശേഷം മാത്രമേ പൊടിക്കാൻ പാടുള്ളൂ.ഗുണമേന്മയുള്ള കുരുമുളക് ഇതിനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ ചിലവിൽ കുരുമുളകുപൊടി നിർമ്മാണം തുടങ്ങാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേനൽക്കാലത്ത് നന്നായി കുരുമുളക് ഉണക്കിയെടുക്കണം പിന്നീടത് നല്ലതുപോലെ സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം എടുത്ത് പൊടിയാക്കി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയിൽ പൂപ്പൽ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അത് വിപണിയിലെത്തിക്കാവൂ. നിരവധി ഗുണങ്ങൾ ഉള്ള കുരുമുളക്പ്പൊടി വിപണിയിൽ എത്തിക്കുന്നത് വഴി മികച്ച വരുമാനവും ലാഭവും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ## 7. പച്ചക്കറി മാർക്കറ്റ്  കേരളത്തിൽ പച്ചക്കറി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ദിനം പ്രതിവിറ്റുപോകുന്ന ഒന്നാണ് പച്ചക്കറി. അതുകൊണ്ടുതന്നെ പച്ചക്കറി മാർക്കറ്റ് മികച്ച ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആണ്.പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി മാർക്കറ്റിൽ എത്തിക്കാം. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് നിങ്ങൾ പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി വിൽപ്പന നടത്തിയാൽ ചുരുങ്ങിയത് ഒരു ദിവസം 2500 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ നോക്കിയാൽ ഒരാഴ്ചയിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ സാധിക്കും. പച്ചക്കറി മാർക്കറ്റ് തുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അധികം കേടു വരാത്ത പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ ഉദാഹരണത്തിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, വലിയ ഉള്ളി, ഇത്തരത്തിലുള്ള പച്ചക്കറികൾ കൂടുതൽ വിപണിയിൽ എത്തിച്ച് വില്പന നടത്താൻ ശ്രദ്ധിക്കാം. പെട്ടെന്ന് കേടു വരില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള പച്ചക്കറി തിരഞ്ഞെടുക്കാൻപ്രേരിപ്പിക്കുന്നത്.
തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?
കേൾവിക്കുറവും ഇടയ്ക്കിടെ വരുന്ന തലകറക്കവും പലരുടെയും പരാതികളാണ്. തല കറങ്ങുമ്പോൾ അല്ലെങ്കിൽ ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപ്പെടുമ്പോൾ ഭീതിയോടെയാണ് നാം പലപ്പോഴും നോക്കി കാണുന്നത്. തലകറക്കം ഒരു രോഗമല്ല മറിച്ച് ഒരു രോഗലക്ഷണമാണ്. ഉയർന്ന രക്തസമ്മർദ്ദം കാരണമോ ഹൃദയാഘാതം കാരണമോ ആണ് തലകറക്കം ഉണ്ടാകുന്നതെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ ശരീരത്തിന്റെ തുലനാവസ്ഥ നിർണയിക്കുന്ന ഭാഗങ്ങളുടെ തകരാറുകളാണ് തലകറക്കത്തിന് പ്രധാനമായും കാരണമാകുന്നത്. അൻപത് വയസ്സിന് മുകളിലുള്ളവരിൽ മാത്രം കണ്ടുവരുന്ന ഒരു രോഗമായാണ് മുൻപ് ഇതിനെ കണക്കാക്കിയിരുന്നത്. എന്നാൽ പ്രായഭേദമന്യേ എല്ലാവരിലും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് പുതിയ കണ്ടെത്തൽ. പുരുഷന്മാരേക്കാൾ സ്ത്രീകളിലാണ് കൂടുതലായി ഇയർ ബാലൻസിങ് പ്രശ്നങ്ങൾ കണ്ടുവരുന്നത്. ## ബാലൻസ് പ്രശ്നം: ലക്ഷണങ്ങൾ എന്തെല്ലാം ? - പെട്ടന്നുള്ള തലകറക്കം (dizziness or spinning sensation) - തലയിൽ പെരുപ്പം വരുക - തലക്കനം - ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടുക ( positional vertigo) - വേച്ചു നടക്കൽ - കണ്ണിൽ ഇരുട്ട് കയറൽ ( syncope) - വീഴാൻ പോകുന്നത് പോലെ അനുഭവപ്പെടുക - ഓക്കാനം - ഛർദി - ഹൃദയമിടിപ്പിന്റെ അളവിൽ മാറ്റമുണ്ടാകുക - ഉത്കണ്ഠ - തളർച്ച അനുഭവപ്പെടുക - ആശങ്ക ഇവയെല്ലാം ബാലൻസ് പ്രശ്നമുള്ളവരിൽ സ്ഥിരമായി കണ്ടുവരുന്ന ചില രോഗലക്ഷണങ്ങളാണ്. എന്നാൽ ഇടയ്ക്ക് കയറി വരുന്ന തലകറക്കം തന്നെയാണ് പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നത്. ## ബാലൻസ് നഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണങ്ങൾ പലപ്പോഴും പ്രായം കൂടുംതോറും ശരീരത്തിന്റെ തുലനാവസ്ഥ നഷ്ടപെടാറുണ്ട്. പ്രായം ഇതിനൊരു കാരണമാകുന്നു എന്ന് മാത്രം. എന്നാൽ മറ്റു പല കാരണങ്ങൾ കൊണ്ടാണ് യഥാർത്ഥത്തിൽ ബാലൻസ് നഷ്ടമാകുന്നതും അത് സാധാരണ ജീവിതത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നതും. ഏതെങ്കിലും വിധത്തിലുള്ള മരുന്ന് കഴിക്കുന്നവരോ, ചെവിയിൽ അണുബാധയുള്ളവരോ, ആന്തരിക കർണ്ണത്തിൽ തകരാറുള്ളവരോ,തലയുടെ പരുക്കിൽ നിന്ന് രക്ഷപെട്ടവരിലോ,ആണ് ബാലൻസ് പ്രശ്നങ്ങൾ ഗുരുതരമായി കണ്ടുവരുന്നത്. അറുപത്തിഅഞ്ചു വയസ്സ് കഴിഞ്ഞവരിലെ സന്ധിവാതമോ കുറഞ്ഞതോ കൂടിയതോ ആയ രക്തസമ്മർദ്ദമോ ഈ രോഗത്തിന്റെ തീവ്രത കൂട്ടിയേക്കാം. എന്നാൽ തലകറക്കത്തിന് അല്ലെങ്കിൽ ബാലൻസ് നഷ്ടപെടുന്നതിന് പ്രധാനമായും താഴെ പറയുന്ന കാരണങ്ങളാണുള്ളത്. #### 1. ബി പി പി വി (BPPV)  ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം ബി പി പി വി തന്നെയാണ്. ഉൾചെവി, അതുമായി ബന്ധപ്പെട്ട അവയവങ്ങൾ, തലച്ചോറ്, കണ്ണുകൾ തുടങ്ങിയ അവയവങ്ങളാണ് മനുഷ്യശരീരത്തിലെ തുലനാവസ്ഥയെ നിയന്ത്രിക്കുന്നത്. ഉൽച്ചെവിയിലെ ചെറിയ കാൽസ്യം കല്ലുകൾ തലയുടെ ചലനത്തിന് അനുസരിച്ചു നീങ്ങുമ്പോഴാണ് സാധാരണ ശരീരത്തിന്റെ തുലനാവസ്ഥ കൃത്യമായി സംഭവിക്കുന്നത്. എന്നാൽ ബി പി പി വിയിൽ ഈ കല്ലുകൾ അതിന്റെ സ്ഥാനം തെറ്റി വശങ്ങളിലേക്ക് തെന്നി മാറുന്നു. അങ്ങനെ സംഭവിക്കുമ്പോൾ തല ചലിക്കുന്നതിന്റെ വിപരീത ദിശയിൽ ഈ കല്ലുകൾ ചലിക്കുകയും ചെവിയിലേക്കുള്ള ആവേഗങ്ങളുടെ സഞ്ചാരം തടസപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ തലകറക്കം അല്ലെങ്കിൽ വെർട്ടിഗോ (vertigo) അനുഭവപ്പെടുന്നു. ബെഡിൽ കിടന്ന് എഴുന്നേൽക്കുമ്പോഴോ വശങ്ങളിലേക്ക് പെട്ടന്ന് തല തിരിക്കുമ്പോഴോ ഉണ്ടാകുന്ന തലക്കറക്കമാണ് ഇതിന്റെ ലക്ഷണം. ഈ രോഗികൾക്ക് പൊതുവെ രാവിലെ പെട്ടന്ന് എഴുന്നേറ്റ് നിൽക്കുമ്പോൾ തനിക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നത് പോലെ അനുഭവപ്പെടും. രണ്ടോ മൂന്നോ മിനുറ്റ് ദൈർഘ്യമേ ഈ തലക്കറക്കത്തിന് ഉണ്ടാകൂ. ചിലപ്പോൾ ഛർദിയും ഉണ്ടാകാം. ബി പി പി വിക്ക് മരുന്നിനേക്കാൾ കൂടുതൽ വ്യായാമമുറകളാണ് ഉപകാരപ്രദമാകുക. തലകറക്കത്തിന്റെ ദിശ മനസ്സിലാക്കി വേദനയുടെ എതിർ ദിശയിലേക്ക് തല തിരിച്ചു കൊണ്ട് കാൽസ്യം ക്രിസ്റ്റലുകളെ പഴയ സ്ഥാനത്തേക്ക് കൊണ്ടുവരുന്ന ചില പ്രത്യേക ചികിത്സാരീതിയും കണ്ടുവരുന്നുണ്ട്. കൂടാതെ ഈ രോഗികൾക്ക് ഒരു തലകറക്കം ഉണ്ടായി കഴിഞ്ഞാൽ 48 മണിക്കൂർ തലയണയിലോ ഉയർന്ന പ്രതലത്തിലോ തല പൊക്കി വെച്ചു കിടക്കേണ്ടതാണ്. #### 2. മിനിയേഴ്സ് രോഗം (Meniere's disease)  ഉൽചെവിയിലെ ഫ്ലൂയിഡ് ബാലൻസിൽ വരുന്ന വ്യതിയാനം കാരണമായി ഉണ്ടാകുന്ന രോഗമാണ് മിനിയേഴ്സ് രോഗം. ഫ്ലൂയിഡിന്റെ അളവ് വർദ്ധിച്ചു ചെവി നീർക്കുമിള പോലെ വീർക്കുന്നു. ഒരുപാട് സമയം ഇരുന്ന് പെട്ടന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന തലകറക്കമാണ് പ്രധാന ലക്ഷണം. ഈ രോഗിയിൽ തലവേദനയോടൊപ്പം ചെവിക്കുള്ളിൽ മൂളലും അനുഭവപ്പെടാറുണ്ട്. ഇരുപതിനും നാല്പതിനും ഇടക്ക് പ്രായമുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. ഭക്ഷണക്രമീകരണത്തിലെ മാറ്റമാണ് പ്രധനമായും ഇവർക്ക് നിർദ്ദേശിക്കാറുള്ളത്. പുളി അടങ്ങിയ തൈര്, വെണ്ണ, നാരങ്ങ, ഉപ്പ് ഇവയെല്ലാം അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. #### 3. ചെവിയിലെ അണുബാധ  സാധാരണ ജലദോഷം വരുമ്പോൾ ചെവിക്കുള്ളിൽ നീര് നിറയുന്നു. എന്നാൽ നമ്മളിൽ പലരും ഇത് പലപ്പോഴും കാര്യമാക്കാറില്ല. ഇങ്ങനെ വരുന്ന നീര് ചെവിക്കു ചുറ്റുമുള്ള ഞരമ്പിന്റെ ആവരണത്തിൽ അണുബാധ ഉണ്ടാക്കുന്നു. ഇത് ഞരമ്പിന്റെ സാധാരണ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും (vestibular nueritis ). മറ്റുചിലരിൽ ചെവിയിൽ മൊത്തമായി നീര് വന്നു നിറയുന്നു ( labyrinthitis). ഈ രോഗികൾക്ക് ഒരുപാട് സമയം നീണ്ടുനില്കുന്നതോ അല്ലെങ്കിൽ ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതോ ആയ തലകറക്കമാണ് ഉണ്ടാകാറുള്ളത്. കൂടാതെ ഛർദിയും ബാലൻസ് നഷ്ടപെടലും സംഭവിക്കാം. #### 4. സ്ട്രോക്ക് (stroke)  തലച്ചോറിലെയോ ചെവിയിലെയോ ഞരമ്പുകളുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവരിലാണ് കൂടുതലായും തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നത്. മൈഗ്രൈൻ, സ്ട്രോക്ക് തുടങ്ങിയ രോഗമുള്ളവരിലും ബാലൻസ് പ്രശ്നങ്ങളുണ്ടാവാം. സ്ട്രോക്കുള്ള രോഗികളിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം നിൽക്കുന്നതിന്റെ ഫലമായി തലകറക്കവും അതുമായി ബന്ധപ്പെട്ട ബാലൻസ് പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. #### 5. അകൗസ്റ്റിക് ന്യൂറോമ (Acoustic Neuroma )  ഞരമ്പുകൾക്കുള്ളിൽ തീവ്രമല്ലാത്ത രീതിയിൽ വളരുന്ന ചെറിയ മുഴകളാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇങ്ങനെ ഞരമ്പുകൾക്കുള്ളിൽ മുഴകളുണ്ടാകുമ്പോൾ ആന്തരിക കർണ്ണത്തിൽ നിന്നു തലച്ചോറിലേക്ക് പോകുന്ന സംവേദനത്തിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി കേൾവി പ്രശ്നങ്ങളും ബാലൻസ് പ്രശ്നങ്ങളും ഉണ്ടാകുന്നു. ചെവിയിൽ മൂളൽ അനുഭവപ്പെടുന്നതും കേൾവിശക്തി നഷ്ടപ്പെടുന്നതും തന്നെയാണ് പ്രധാന ലക്ഷണം. വളരെ അപൂർവമായി കാണുന്ന ഒരു രോഗാവസ്ഥയാണ് ഇത്. #### 6. തലയുടെ പരിക്ക്  തലയ്ക്കേൽക്കുന്ന ചില പരിക്കുകൾ അല്ലെങ്കിൽ ക്ഷതങ്ങൾ ഒക്കെ കാരണവും ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൃത്യമായ രോഗ നിർണ്ണയവും അതിന് അനുസരിച്ചുള്ള ചികിത്സാരീതിയുമാണ് കൈക്കൊള്ളേണ്ടത്. #### 7. ചലന രോഗം  യഥാർത്ഥ ചലനവും നാം പ്രതീക്ഷിക്കുന്ന ചലനവും തമ്മിലുള്ള വ്യതാസം മൂലമാണ് ചലന രോഗം ഉണ്ടാകുന്നത്. കാർ യാത്ര, വിമാന യാത്ര, കടൽ യാത്ര, സാഹസിക സഞ്ചാരങ്ങൾ പോലെയുള്ളവ നടത്തുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന തലകറക്കമാണിത്. മൈഗ്രേൻ ഉള്ള രോഗികളിൽ സാധാരണ ആയി ചലന രോഗം കണ്ടുവരുന്നു. ഇത്തരം യാത്രകളിൽ തല നിശ്ചലമായി പിടിക്കുന്നതും പുറകിലേക്ക് ചാരി കിടക്കുന്നതും തലകറക്കത്തിന്റെ തീവ്രത കുറയ്ക്കുന്നു. ## രോഗനിർണ്ണയം കേൾവി സംബന്ധമായ തകരാറുകളോ ബാലൻസ് നഷ്ടപെടുന്ന അവസ്ഥയോ ശ്രദ്ധയിൽപെട്ടാൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതുണ്ട്. രോഗി ഡോക്ടർക്ക് നൽകുന്ന കൃത്യമായ രോഗവിവരണത്തിലൂടെ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചു മാറ്റാവുന്നവയാണ് മിക്ക ബാലൻസ് പ്രശ്നങ്ങളും. ഒരു രോഗിയിൽ തലകറക്കം നിലനിൽക്കുന്നതിന്റെ ദൈർഘ്യം മനസ്സിലാക്കി തലകറക്കത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താം. സെക്കന്റുകൾ മുതൽ മണിക്കൂറുകൾ വരെ നീണ്ടു നിൽക്കുന്ന തലകറക്കം ഉണ്ടാകാം. ആന്തരകർണത്തിൽ ഉണ്ടാകുന്ന തകരാറുകൾ, ചെവിയിലെ നീർക്കെട്ട്, അണുബാധ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. തലച്ചോറിലെ സെറിബെല്ലം എന്ന ഭാഗത്തുണ്ടാകുന്ന തകരാറുകളും ഇതിന് കാരണമായേക്കാം. തലകറങ്ങുമ്പോൾ വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നതിനുള്ള സാധ്യത അവഗണിക്കരുത്. അതിനാൽ കൃത്യമായ കാരണം കണ്ടെത്തി ചികിൽസിക്കേണ്ടത് അനിവാര്യമാണ്. ബാലൻസ് പ്രശ്നം അനുഭവിക്കുന്നയാൾ നിരവധി പരിശോധനകൾക്ക് വിധേയമാകേണ്ടതായിട്ടുണ്ട്. ബാലൻസ് നഷ്ടപെടുന്നതിന്റെ പ്രധാന കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇങ്ങനെ പരിശോധനകൾ നടത്തുന്നത്. രക്തപരിശോധന, കേൾവി പരിശോധന, കണ്ണിലെ പേശിയുടെ ചലനം അളക്കുന്ന പരിശോധന, തലച്ചോറിന്റെയും അതുമായി ബന്ധപ്പെട്ട ഞരമ്പുകളുടെയും പ്രവർത്തനം മനസ്സിലാക്കുന്നതിനായുള്ള എം ആർ ഐ അല്ലെങ്കിൽ സി ടി സ്കാനുകൾ തുടങ്ങിയ പരിശോധനകൾക്ക് ഇവർ വിധേയമാകേണ്ടതായിട്ടുണ്ട്. `_BANNER_` **ബാലൻസ് പ്രശ്നം ചികിത്സിച്ചു മാറ്റാം** ചില പ്രത്യേക മരുന്നുകളുടെ ഉപയോഗം ചിലരിൽ ഹാനികരമായ പ്രതികരണമാണ് ഉണ്ടാക്കുക. അതിന്റെ ഫലമായി ബാലൻസ് നഷ്ടപ്പെടുന്നതായോ തലകറക്കം ഉള്ളതായോ അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്. നിർദ്ദേശിക്കപ്പെട്ട മരുന്നിന്റെ ഡോസിൽ മാറ്റം വരുത്തുകയോ പകരം മറ്റൊന്ന് നിർദ്ദേശിക്കുകയോ ചെയ്യപ്പെടാം. ബി പി പി വി ഉള്ളവർക്ക് സുരക്ഷിതമായ ഒരു ചികിത്സാരീതിയാണ് എപ്ലേ മനുവർ. അർദ്ധവൃത്താകൃതിയിലുള്ള കനാലിൽ സ്വതന്ത്രമായി ഒഴുകി നടക്കുന്ന കാൽസ്യം കണികകളെ അതിന്റെ യഥാർത്ഥ സ്ഥാനത്തു എത്തിക്കാൻ സഹായിക്കുന്ന ഒരു ശാരീരിക പ്രവർത്തനമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെ ഇവ പഠിച്ചെടുക്കാവുന്നതാണ്. ചെവിയിൽ അണുബാധയോ നീർക്കെട്ടോ ഉള്ളവർക്ക് ബാലൻസ് നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽ പെട്ടാൽ ഉടനെ വൈദ്യസഹായം തേടാം. ആന്റിബയോട്ടിക്കുകളാണ് പൊതുവെ ഇത്തരം ആളുകൾക്ക് നിർദ്ദേശിക്കാറുള്ളത്. മിനിയേഴ്സ് രോഗം ചികിൽസിക്കുന്നതിനായി തലകറക്കത്തിനും ഓക്കാനത്തിനും ഉപയോഗിക്കുന്ന മരുന്നുകളാണ് ഡോക്ടർമാർ നൽകി പോരുന്നത്. കുത്തിവെയ്പുകളോ അല്ലെങ്കിൽ ചെവിയിൽ പ്രത്യേക സമ്മർദ്ദം നൽകുന്ന ഒരു സാങ്കേതിക വിദ്യ കൊണ്ടും ഇതിന്റെ കാഠിന്യം കുറയ്ക്കാം. ജീവിതരീതികൾ മിനിയേഴ്സ് രോഗത്തിന് കാരണമായി പറയാറുണ്ടെങ്കിലും ഇതിന്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. പുകവലി, മദ്യപാനം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണം, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ഒരു പരിധി വരെ ഈ രോഗത്തെ നിയന്ത്രിക്കാവുന്നതാണ്. മേൽപറഞ്ഞ ചികിത്സകളൊന്നും ഫലിക്കാത്ത പക്ഷം ശസ്ത്രക്രിയ തന്നെയാവും ഏക മാർഗ്ഗം. ബാലൻസ് പ്രശ്നമുള്ളവർ സ്ഥിരമായി ശീലിക്കേണ്ട ചില വ്യായാമമുറകളുണ്ട്. ചെവിയുടെ മാത്രമായ വ്യായാമങ്ങൾ ശീലമാക്കുന്നത് നല്ലതായിരിക്കും. കൂടാതെ കണ്ണ്, തല, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങൾക്ക് ഇരുന്ന് കൊണ്ട് ചെയ്യാൻ പറ്റുന്ന പ്രത്യേക വ്യായാമങ്ങൾ ഉണ്ട്. ഒരു കസേരയിൽ ഇരുന്ന്കൊണ്ട് കണ്ണ് കൊണ്ട് മുകളിലേക്കും താഴേക്കും നോക്കുക, കണ്ണു കൊണ്ട് ഇരുവശങ്ങളിലേക്കും നോക്കുക, രണ്ട് കണ്ണുകളും ഉപയോഗിച്ചു മൂക്കിനെ സൂക്ഷ്മതയോടെ നോക്കുക തുടങ്ങിയവ കണ്ണിന്റെ വ്യായാമങ്ങളിൽ പെട്ടവയാണ്. ഇരുന്നുകൊണ്ട് തലയെ മുകൾഭാഗത്തേക്കും കീഴ്ഭാഗത്തേക്കും ചലിപ്പിക്കുക, കഴുത്ത് വശങ്ങളിലേക്ക് തിരിക്കുക, തുടങ്ങിയവ തലയുടെയും കഴുത്തിന്റെയും വ്യായാമങ്ങളാണ്. കണ്ണടച്ചു കൊണ്ട് കസേരയിൽ ഇരിക്കുകയും എഴുന്നേൽക്കുകയും ചെയ്യുക, ചലിക്കുന്ന വസ്തുകളിലേക്ക് കണ്ണിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക, സ്റ്റെപ് കയറി ഇറങ്ങുക തുടങ്ങിയവ ശീലമാക്കേണ്ട മറ്റു വ്യായാമങ്ങളാണ്. സ്ഥിരമായി അര മണിക്കൂർ നടക്കുന്നതും നല്ല രീതിയിൽ എട്ടു മണിക്കൂറോളം ഉറങ്ങുന്നതും ഈ രോഗത്തെ പ്രധിരോധിക്കാമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അധികം തണുപ്പടിക്കാതെ തല ഇളകാതെ ശ്രദ്ധിക്കുക. ബാലൻസ് നഷ്ടപ്പെടുമ്പോൾ തലകറക്കം മൂലം പെട്ടന്ന് കുഴഞ്ഞുവീഴാതിരിക്കാൻ ചില മുൻകരുതലെടുക്കാവുന്നതാണ്. - മുഷ്ടി ചുരുട്ടി പിടിക്കുക - കാല് കുറുകെ പിണച്ചുവെക്കുകയൊ തുടകൾ തമ്മിൽ മുറുകെപ്പിടിക്കുകയോ ചെയ്യുക - തല ഹൃദയസ്ഥാനത്തിനും താഴെയായി കുമ്പിട്ട് ഇരിക്കുക. - എവിടെയെങ്കിലും പെട്ടന്ന് കിടക്കുന്നതും തലകറങ്ങി വീഴുമ്പോഴുണ്ടാകുന്ന ആഘാതം കുറയ്ക്കാൻ സഹായിക്കും. കാരണങ്ങൾക്ക് അടിസ്ഥാനമായി ബാലൻസ് പ്രശ്നം നിലനിൽക്കുന്നതിന്റെ ദൈർഘ്യത്തിലും തോതിലും മാറ്റമുണ്ടാകാം. ചിലത് താത്കാലികവും പെട്ടന്ന് ചികിൽസിച്ചു മാറ്റാവുന്നതുമാവാം. മറ്റു ചിലത് ദീർഘകാലം നിലനില്കുന്നവയാവാം. കാരണം അറിഞ്ഞു ചികിത്സിക്കൽ തന്നെയാണ് ഏക പോംവഴി.
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം
ആധുനിക കാലഘട്ടത്തിൽ സ്ത്രീകൾ പുരുഷന്മാരൊടൊപ്പം എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും ശാരീരികമായി പല പ്രതിബന്ധങ്ങളും സ്ത്രീകൾ നേരിടേണ്ടിവരുന്നുണ്ട്. ആർത്തവവും, പ്രസവവും സ്ത്രീകളെ സംബന്ധിച്ച് വളരെ അധികം ശാരീരിക വിഷമതകൾ അനുഭവിക്കുന്ന അവസരമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവകാലം (Menstruation) അവരുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. ഈ ശാരീരിക പ്രക്രിയയുടെ ഭാഗമായി സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനാൽ തന്നെ സ്ത്രീകൾ പോഷകപ്രദമായ ആഹാരം (Nutritious Food) ശീലമാക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീ ശരീരത്തിന് (Women's Body) ആർത്തവ സമയങ്ങളിലും അല്ലാതെയും നൽകേണ്ട പരിചരണത്തെ കുറിച്ച് പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം എന്താണെന്ന് നോക്കാം. ആർത്തവം മൂലം എല്ലാ മാസങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിൽ പോലും ഈ സമയങ്ങളിൽ കൂടുതൽ പരിചരണം ആവശ്യമാണ്. ആർത്തവത്തിന് മുൻപും ആർത്തവത്തിന് ശേഷവും സ്ത്രീകൾ ശാരീരികവും മാനസികവുമായ നിരവധി ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ സമയങ്ങളിൽ ശരീരത്തിന് ആവശ്യമായ ഊർജം നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് പുറമെ ആർത്തവ സമയങ്ങളിലെ വയറു വേദന, തലവേദന, നടുവേദന, ക്ഷീണം, വയറു വീർക്കൽ തുടങ്ങിയ ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകാനും ആരോഗ്യകരമായ ഭക്ഷണരീതി ഗുണം ചെയ്യും. ഇതിനായി ആരോഗ്യവിദഗ്ധർ നിർദേശിക്കുന്ന മാർഗങ്ങൾ പരിശോധിക്കാം. ആർത്തവം ഉണ്ടാകുന്നതിനു ഒരാഴ്ച മുൻപ് തന്നെ സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് വർദ്ധിക്കുന്നു. ഇതോടെ ശരീരത്തിലെ FSH (ഫോളിക്കിൾ-സ്റ്റിമുലേറ്റിംഗ് ഹോർമോൺ), LH (ല്യൂട്ടിനൈസിംഗ് ഹോർമോൺ) എന്നിവ കുറയുന്നു. ഈ കാലയളവിലാണ് സ്ത്രീകളിൽ പിഎംഎസ് അഥവാ പ്രീമെൻസ്ട്രൽ സിൻഡ്രോം കണ്ടു വരുന്നത്. ഈ അവസ്ഥയിൽ സ്ത്രീകൾക്ക് ക്ഷീണം, ദേഷ്യം, ഇഷ്ടപെട്ട ഭക്ഷണത്തോടുള്ള ആസക്തി, മാനസികാവസ്ഥയിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനം എന്നീ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. ഈ സമയങ്ങളിൽ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണത്തെക്കുറിച്ച് ആരോഗ്യവിദഗ്ധർ നൽകുന്ന നിർദേശം ഇങ്ങനെയാണ്. നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ചീര, ആപ്പിൾ, ഓറഞ്ച്, വാഴപ്പഴം, പരിപ്പ്, ടോഫു, പയർ, ബീൻസ്, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇലക്കറികൾ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.ആർത്തവം ആരംഭിക്കുമ്പോൾ ഭൂരിഭാഗം സ്ത്രീകൾക്കും കഠിനമായ വയറു വേദനയും അസ്വസ്ഥതയും ഉണ്ടാകാറുണ്ട്. ശരീര വേദന ഒഴിവാക്കാനും ഊർജം നില നിർത്താനും പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക. ഇരുമ്പ്, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ധാന്യങ്ങൾ, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചൂടുള്ള കുരുമുളക് ചായ അല്ലെങ്കിൽ ഇഞ്ചി ചായ വേദനകളിൽ നിന്നും പരിഹാരം കാണാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുക.  ആർത്തവത്തിന് ശേഷം മൂന്നു മുതൽ ഏഴു ദിവസം വരെ നീണ്ടു നിൽക്കുന്ന ആർത്തവത്തിനു ശേഷം ഫോളികുലാർ ഘട്ടത്തിൽ ഈസ്ട്രജന്റെ അളവ് വർദ്ധിക്കുന്നു. ആർത്തവം തുടങ്ങി 14-ാം ദിവസം ശരീരത്തിൽ അണ്ഡോത്പാദന പ്രക്രിയ ആരംഭിക്കുന്നു. ഈ സമയം പോഷകാഹാരം പ്രധാനമാണ്. അതിനായി വൈറ്റമിൻ ബി, കാൽസ്യം എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാം. പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുതലായവ കഴിക്കുക. ഓട്സ്, ബ്രൗൺ റൈസ്, പഴങ്ങൾ, നാരുകളുള്ള പച്ചക്കറികൾ, പയർ, സ്ട്രോബെറി, ഫ്ളാക്സ് സീഡ്, പരിപ്പ് വർഗ്ഗങ്ങൾ, ധാന്യങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കഴിക്കുക. ധാരാളം വെള്ളം കുടിക്കുക,ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക. ഇത് നീർക്കെട്ടിനു കാരണമാകുന്നു. എരിവുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതും ഒഴിവാക്കുക. കാരണം ഇത് ആമാശയത്തെ അസ്വസ്ഥമാക്കും.തൈര് - ഇത് കാൽസ്യത്തിന്റെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടമാണ്. ഇത് നിങ്ങളുടെ പേശികളെ വിശ്രമിക്കാനും പ്രീമെൻസ്ട്രൽ സിൻഡ്രോം കുറയ്ക്കാനും കഴിയും. നിങ്ങൾക്ക് ഒരു ഗ്ലാസ് മോര്, അല്ലെങ്കിൽ ഒരു തൈര് പാത്രം, അണ്ടിപ്പരിപ്പും പഴങ്ങളും കഴിക്കാം. `_BANNER_` ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനുകളും അടങ്ങിയ നട്സും വിത്തുകളും. ആർത്തവ സമയത്ത് നിങ്ങളുടെ നിയന്ത്രിക്കാൻ അവ സഹായിക്കും.വാഴപ്പഴം കഴിക്കുക, കാരണം അവയിൽ പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടങ്ങളും വിറ്റാമിൻ ബി 6 അടങ്ങിയിട്ടുണ്ട്. ഇത് ആർത്തവ സമയത്ത് നിങ്ങളുടെ മാനസികാവസ്ഥ സുഖകരം ആക്കുന്നു.തൈരിലോ, പഴങ്ങളിലോ ഫ്ലാക് സീഡ് ചേർത്ത് കഴിക്കുക. ചീര, കാബേജ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളിൽ ഇരുമ്പിന്റെയും നാരുകളുടെയും അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ധാരാളം വെള്ളം കുടിക്കുക. നാരങ്ങവെള്ളം, കുക്കുമ്പർ എന്നിവ കഴിക്കാൻ ശ്രമിക്കുക മധുരക്കിഴങ്ങ്, മത്തങ്ങ, പയറ്, ഉരുളക്കിഴങ്ങ്, പ്രോസസ്സ് ചെയ്യാത്ത ഓട്സ് എന്നീ കാർബോഹൈഡ്രേറ്റുകളുള്ള ഭക്ഷണങ്ങളിൽ മൂന്നോ അതിലധികമോ പ്രകൃതിദത്ത പഞ്ചസാരയും നാരുകളാലും സമ്പന്നമാണ്. ഇവയിൽ ഇൻസുലിൻ അളവ് മിതമായ വർദ്ധനവ് മാത്രമേ ഉണ്ടാകൂ, ഇത് നിങ്ങളുടെ മാനസികാവസ്ഥയെ നിയന്ത്രണത്തിലാക്കൻ സഹായിക്കും.  പെരും ജീരകം നിങ്ങളുടെ ആർത്തവ വേദന നിങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെങ്കിൽ, പെരുംജീരകം വിത്ത് പരീക്ഷിക്കുക. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ, ഇത് വേദനസംഹാരികളായി പ്രവർത്തിക്കും. പെരുംജീരകം വിത്തുകൾക്ക് പേശികളെ ശമിപ്പിക്കുന്ന ചില ഗുണങ്ങളുണ്ട്, അവ മാസത്തിലെ അസുഖകരമായ ദിവസങ്ങളിൽ ഉപയോഗപ്രദമാണ്. പെരുംജീരകം മുഴുവൻ വറുത്ത് ഉണക്കി ഭക്ഷണത്തിന് ശേഷമോ നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോഴോ കഴിക്കാം. അല്ലെങ്കിൽ, നിങ്ങൾക്ക് കുറച്ച് പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിച്ച് തണുത്ത ശേഷം വെള്ളം കുടിക്കാം.  പൈനാപ്പിൾ - നിങ്ങൾക്ക് ആർത്തവ വേദന അനുഭവപ്പെടുമ്പോൾ. പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. പൈനാപ്പിൾ ഒരു പ്രകൃതിദത്ത മസിൽ റിലാക്സന്റായി കണക്കാക്കപ്പെടുന്നു. ആർത്തവസമയത്തെ വേദനയും ബു²ദ്ധിമുട്ടും കുറയ്ക്കാൻ പൈനാപ്പിൾ ജ്യൂസ് ധാരാളം കുടിക്കുക. ഒരു പൈനാപ്പിൾ സാലഡ് ഉണ്ടാക്കുക അല്ലെങ്കിൽ നിങ്ങളുടെ പ്രഭാതഭക്ഷണത്തിന്റെ ഭാഗമായി പൈനാപ്പിൾ ജ്യൂസ് ഉൾപ്പെടുത്തുക.  ഓർമശക്തി വർധിപ്പിക്കാൻ നല്ലതെന്നു കരുതപ്പെടുന്ന വാൽനട്ട് ആർത്തവ വേദനയ്ക്കും നല്ലതാണ്. വാൽനട്ടിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾക്ക് ആൻറി-ഇൻഫ്ലമേറ്ററി, വേദന കുറയ്ക്കുന്ന ഗുണങ്ങളുണ്ട്. പേശികളെ വിശ്രമിക്കാൻ സഹായിക്കുന്ന മഗ്നീഷ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ആർത്തവമുണ്ടാകുമ്പോൾ, എരിവും വറുത്തതുമായ ഭക്ഷണം ഒഴിവാക്കുക, പകരം ലഘുഭക്ഷണങ്ങൾ കഴിക്കുക, ദഹനപ്രശ്നങ്ങൾ ഒഴിവാക്കുക.  ആർത്തവ സമയത്ത് പ്രഭാതഭക്ഷണം: ഒരു ഗ്ലാസ് പാൽ, ഒരു പുഴുങ്ങിയ മുട്ട, ഒരു വാഴപ്പഴം എന്നിവ കഴിക്കുക. സസ്യഭുക്കുകൾക്ക് സ്ട്രോബെറി പോലുള്ള പഴങ്ങളുള്ള ഓട്സ് കഞ്ഞി തിരഞ്ഞെടുക്കാം. ആർത്തവ സമയത്ത് ഉച്ചഭക്ഷണം: നിങ്ങളുടെ ഉച്ചഭക്ഷണം ചോറും, ഗ്രിൽ ചെയ്ത പച്ചക്കറികളോടുകൂടിയ ചിക്കൻ, ഒരു കപ്പ് തൈരും ആകാം. സസ്യഭുക്കുകൾക്ക് ചീര-കോട്ടേജ് ചീസ് (പാലക്-പനീർ) കറിക്കൊപ്പം ബ്രൗൺ റൈസിനൊപ്പം ദാൽ കഴിക്കാം. ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ഇരുമ്പ്, കാൽസ്യം, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോളിക് ആസിഡ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട് ആർത്തവ സമയത്ത് കഴിക്കേണ്ട സ്നാക്ക്സ്: വാൽനട്ട്, സാധാരണ പാൽ ചായയ്ക്ക് പകരം ഇഞ്ചി, കുരുമുളക്, തേൻ ചായ എന്നിവ പരീക്ഷിക്കുക. ആർത്തവസമയത്ത് കഴിക്കാവുന്ന അത്താഴം: സസ്യാഹാരികൾക്ക് അത്താഴം 3-4 മൾട്ടിഗ്രെയിൻ ചപ്പാത്തിയോ സോയ കറിയോ ആകാം. നോൺ വെജിറ്റേറിയൻമാർക്ക് ചോറിനൊപ്പം ഗ്രിൽ ചെയ്ത മത്സ്യം തിരഞ്ഞെടുക്കാം ആർത്തവ സമയത്ത് കഴിക്കാൻ ഡെസേർട്ട്: ഡെസേർട്ടിനായി ഒരു ബാർ ഡാർക്ക് ചോക്ലേറ്റ് കഴിക്കുക അല്ലെങ്കിൽ ലൈറ്റ് ഫ്രൂട്ട് സാലഡ് കഴിക്കുക. ആർത്തവ സമയത്ത് ബ്ലീഡിങ്ങ് കൂടുതൽ ആണെങ്കിൽ പീനട്ട് ബട്ടർ, തൈര്, ഉണക്കിയ പഴങ്ങൾ, പരിപ്പ് എന്നിവ കഴിക്കാം. നിങ്ങളുടെ ആർത്തവ സമയത്ത് നിങ്ങൾക്ക് ധാരാളം രക്തം നഷ്ടപ്പെടുന്നതിനാൽ, വിളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ചുവന്ന മാംസം, കോഴി, കടൽ ഭക്ഷണം, ഇലക്കറികൾ, അല്ലെങ്കിൽ ഉറപ്പുള്ള ധാന്യങ്ങൾ എന്നിവയും കഴിക്കാൻ ശ്രമിക്കുക.  ഡാർക്ക് ചോക്ലേറ്റ് - ആർത്തവ സമയത്ത് പെട്ടെന്ന് ഒരു റിലാക്സേഷനുവേണ്ടി കഴിക്കാവുന്ന ഒരു ലഘുഭക്ഷണമാണ്. ഈ സമയത്ത് ധാരാളം മധുരം കഴിക്കാനുള്ള ആഗ്രഹം എല്ലാ സ്ത്രീകളിലും ഉള്ള ഒരു പൊതു സ്വഭാവമാണ്. 70% കൊക്കോയിൽ കൂടുതലുള്ള ഒരു ഡാര്‍ക്ക് ചോക്ലേറ്റ് ബാറിൽ മഗ്നീഷ്യം ധാരാളം ഉള്ളതിനാൽ പേശികളെ ശാന്തമാക്കുന്നതിനും വിശ്രമിക്കുന്നതിനും വളരെയധികം സഹായിക്കുന്നു. കറുവപ്പട്ടയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറിസ്പാസ്മോഡിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു, അതായത് ഇത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. ചായ, ഓട്സ് അല്ലെങ്കിൽ വറുത്ത പച്ചക്കറികളിൽ ഇത് ചേർത്തു കഴിക്കുക.  പീനട്ട് ബട്ടർ - ധാരാളം വൈറ്റമിർ ഈ അടങ്ങിയിട്ടുണ്ട്. നിലക്കടല വറുത്ത്, വെണ്ണയും ചേർത്ത് മിക്സ് ചെയ്ത് പീനട്ട് ബട്ടർ ഉണ്ടാക്കി കഴിക്കാവുന്നതാണ്.  തൈര് – കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്ന ഒന്നാണ് തൈര്. ആർത്തവ സമയത്ത് ഏറെ പേരിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് മലബന്ധം. തൈര് കഴിക്കുന്നത് ഇത് തടയാൻ സാധിക്കുന്നു.  തുളസി - തുളസിയിൽ കഫീക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ആർത്തവവുമായി ബന്ധപ്പെട്ട വേദനയെ ചെറുക്കുന്ന പ്രകൃതിദത്ത വേദനസംഹാരിയാണ്. തുളസി (ബേസിൽ) ചേർത്ത വാൽനട്ട് പാസ്ത, പച്ചക്കറികളിലും ഇത് ചേർത്താൽ നല്ല രുചി ഉണ്ടായിരിക്കും. ഈ ഭക്ഷണ പദാർത്ഥങ്ങളുടെ സ്ഥിരമായ ഉപഭോഗം നിങ്ങളെ സുവർണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് ഞങ്ങൾ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. ആർത്തവകാലം തരണം ചെയ്യുന്നതിന് ഉപയോഗപ്രദമായ ഏതാനും ഭക്ഷണക്രമങ്ങളാണ് ഇവയെല്ലാം.