ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യയിലെ പ്രമുഖരായ വനിത സംരംഭകർ
സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കി അത് അറിയപെടുന്ന ഒരു ബ്രാൻഡ് ആക്കാനും അതിലൂടെ ലോകം അറിയെപ്പടുന്ന കുറച് വനിത സംരംഭകരെ പരിചയപ്പെടാം.
1. വിദ്യ വെങ്കിട്ടരാമൻ (Founder & CEO, Meraki & Co.)
സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കാനും വളർത്താനും സഹായിക്കുന്നതിൽ കടുത്ത അഭിനിവേശമുള്ള സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഏജൻസികൾ ഉണ്ടാക്കിയെടുത്തു അത് ഒരു വൻ വിജയമായിരുന്നു.
സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഫ്രാഞ്ചൈസി കൺസൾട്ടൻസി, പിആർ, കണ്ടന്റ് റൈറ്റിംഗ്, ഫോട്ടോ ഷൂട്ടുകൾ, വീഡിയോ ഷൂട്ടുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, പാക്കേജിംഗ്, വെബ്സൈറ്റ് ഡെവലപ്മെന്റ്,
മറ്റ് ബ്രാൻഡിംഗ് എന്നിവയുടെ സഹായത്തോടെ, അവരുടെ ടീം 50-ലധികം ബിസിനസ്സുകളെ വളർത്തിയെടുത്തു . ഇതെല്ലാം ഓൺലൈൻ വിവേചനക്ഷമത വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
2. അനാമിക സെൻഗുപ്ത (Founder, Almitra Tattva and Co-Founder, Almitra Sustainables)
അനാമിക സെൻഗുപ്ത അൽമിത്ര തത്വo എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും അൽമിത്ര സസ്റ്റൈനബ്ൾസ് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകയും കൂടി ആണ്.
സ്ത്രീകളേയും മാതൃത്വത്തേയും കുറിച്ചുള്ള സ്റ്റീരിയോടൈപ്പിക് ചിന്തകൾ മാറ്റി, അവൾ മാതൃത്വത്തെ തന്റെ ഏറ്റവും ശക്തമായ സംരംഭം ആക്കിമാറ്റി.
3. റാണിയാ ലാംപൗ (Global Educator & STEM Instructor, Greek Astronomy and Space Company - Annex Salamis)
ഇവർ ഗ്രീക്ക് വിദ്യാഭ്യാസ, മതകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നു. കൂടാതെ ന്യൂറോ വിദ്യാഭ്യാസത്തിൽ ആവേശഭരിതയായ ഗവേഷകയാണ്.
ഇവർക്ക് നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട് . ഇതുവരെ 63 സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്,
കൂടാതെ “ഗ്ലോബൽ ടീച്ചർ അവാർഡ് 2020” (എ കെ എസ് അവാർഡ്) ജേതാവും “ഗ്ലോബൽ ടീച്ചർ പ്രൈസ് ഫൈനൽലിസ്റ്റ് 2019” (വർക്കി ഫൗണ്ടേഷൻ) കൂടിയാണ്.
4. സെറൈൻ ഖലീലി (Founder, Zorains Studio & Academy)
ഹെയർ മേക്കപ്പ് വ്യവസായത്തിന്റെ മേഖലയെ ശാക്തീകരിച്ച്, ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സജ്ജീകരണ പരിശീലന അക്കാദമിയുടെ സ്ഥാപകയായി സോറൈൻ മാറി. പല പ്രമുഖ മോഡലുകളെയും സിനിമ രംഗത്തുള്ളവരെയും അണിയിച്ചൊരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.
5. സുഷ്മിത ഗൗഡ (Founder, Mirakki Hair Care)
സുസ്മിത ഗൗഡ ഒരു ബഹുമുഖ കരിയർ ഉള്ള ഒരു യുവ സംരംഭകയാണ്. ബിരുദം നേടിയ ശേഷം, ദീർഘ കാലത്തെ സംരംഭകത്വ സഹജാവബോധം ഒരു ഹെയർ കെയർ ബ്രാൻഡ് "മിറാക്കി" തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചു,
താമസിയാതെ അതിവേഗം വളർന്ന് ഇന്ന് അത് ഇന്ത്യയിലുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുടി സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
6. സാരിത സിങ് (Managing Trustee, Priyadarshani Group of Schools)
ഒരു സംരംഭകയും പ്രിയദർശിനി ഗ്രൂപ്പ് ഓഫ് സ്ക്കൂൾസ്ന്റെ മാനേജിങ് ട്രസ്റ്റിയും ഒരു വിദ്യാഭ്യാസ പ്രവർത്തകയുമാണ് സരിതാ സിംഗ്,
പ്രസിദ്ധീകരണം, വിനോദം, നിക്ഷേപം എന്നീ മേഖലകളിൽ ഒരു നല്ല നിർമ്മാതാവിന്റെയും പങ്ക് നിർവ്വഹിച്ചിട്ടുണ്ട്.
7. ഷീലാ എം ബജാജ് (Founder, Sheelaa M Bajaj)
ഷീല എം ബജാജ്, ഒരു നല്ല സംരംഭകയാണ്.അവളുടെ ഏറ്റവും പുതിയ സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ ദൈവിക മാർഗനിർദേശ പ്ലാറ്റ്ഫോമാണ്, ഇതിലൂടെ വളരെ ഉന്നതിയിലെത്തി ചേരാനും അവരുടെ ജീവിതത്തിൽ ഏറ്റവും താഴെയുള്ള ആളുകളെ ശാക്തീകരിക്കാനും നയിക്കാനും പരിവർത്തനം ചെയ്യാനും അവർക്കു കഴിഞ്ഞു.
ഷീല, ഒരു രചയിതാവ്, റേഡിയോ, ടിവി അവതാരക, ലൈഫ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ, ടാരോട്ട്, ഫെങ് ഷൂയി ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിലും അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു .
8. പാരിധി ഗോയൽ (Co-Founder, Love Earth Skincare)
ഒരു യുവ സംരംഭകയായ പരിധി ഗോയൽ, ലവ് എർത്ത് സ്കിൻകെയറിന്റെ സ്ഥാപക കൂടി ആണ്. 2016-ൽ ഇരുപത്തി ഒന്നാം വയസ്സിൽ അവർ അവരുടെ ബ്രാൻഡ് ആരംഭിച്ചു, 4 വർഷത്തിനുള്ളിൽ, ഇന്ത്യയിലുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചർമ്മസംരക്ഷണ ബ്രാൻഡുകളിൽ ഒരു നല്ല സ്ഥാനം നേടിയെടുക്കാൻ ഈ ഉത്പന്നങ്ങൾക്ക് സാധിച്ചു.
9. യുക്തി നാഗ്പാൽ (Director, Gulshan)
ഇവർ നല്ല ഒരു ജീവിത ശൈലി എന്ന ആശയത്തെ ശാക്തീകരിക്കുന്നു, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരുടെ പുതിയ വിശ്വാസ പ്രമാണത്തിന്റെ വരവ് "ഗുൽഷൻ"എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ശ്രീമതി യുക്തി നാഗപാൽ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
ശക്തമായ ഇച്ഛാശക്തിയുള്ള ചലനാത്മക നേതാവാണ് യുക്തി. ഒരു കൂട്ടായ സമൂഹമെന്ന നിലയിൽ പരിസ്ഥിതി സൗഹൃദ ചുവടുകൾ മുദ്രകുത്തുന്നതിന് ക്രിയാത്മകമായ സമീപനം സ്വീകരിക്കാനും താമസക്കാരെ പ്രാപ്തരാക്കുന്ന 'Home Konnect' പോലുള്ള സംരംഭങ്ങളുടെ ആശയത്തിന് അവർ തുടക്കമിട്ടു.
10. ഗൗതമി ബൽരാജ് (Co-Founder, Mirakki)
ജനങ്ങളുടെ ഇടയിലുള്ള ഒരു വ്യക്തി, ഒരു സംരംഭക , ഒരു സോഷ്യൽ മീഡിയ പ്രേമി, എല്ലാറ്റിനുമുപരിയായി വിവിധ സാമൂഹിക ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു മനുഷ്യസ്നേഹികൂടിയാണിവർ. എല്ലാ സാഹചര്യങ്ങളിലും ശാന്തത പാലിക്കുകയും ബ്രാൻഡിന്റെ വളർച്ചയ്ക്കായി അവരുടെ മികച്ചതും അതിലേറെ ആത്മാർത്ഥയോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ട് പോവാനും തന്റെ ടീമുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിലും ആളുകമായി അടുത്ത് ഇടപഴകാനും ഇവർക്ക് കഴിഞ്ഞിരുന്നു.
11. ഷഹനാസ് ഹുസൈൻ (Founder, Chairperson & MD, The Shahnaz Husain Group)
ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ബ്രാൻഡ് ആയ ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന്റെ സ്ഥാപകയും ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ് ഷഹനാസ് ഹുസൈൻ. ഹെർബൽ ബ്യൂട്ടി കെയർ പ്രസ്ഥാനത്തിന് തുടക്കമിട്ടതിനും ആയുർവേദത്തിന്റെ ഇന്ത്യൻ ഹെർബൽ പൈതൃകം ലോകമെമ്പാടും എത്തിക്കുന്നതിനും അവർക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു.
വാണിജ്യ പരസ്യങ്ങളില്ലാതെ ഒരു അന്താരാഷ്ട്ര ബ്രാൻഡ് സ്ഥാപിക്കുന്നതിന്റെ വിജയഗാഥയെക്കുറിച്ച് സംസാരിക്കാൻ ഹാർവാർഡ് ബിസിനസ് സ്കൂൾ ഇവരെ ക്ഷണിക്കുക ഉണ്ടായി, കൂടാതെ അതിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഹാർവാർഡ് കേസ് സ്റ്റഡി നടത്തുകയും ചെയ്തിരുന്നു.
ഇവർ സക്സസ് മാഗസിന്റെ "ലോകത്തിലെ ഏറ്റവും മികച്ച വനിതാ സംരംഭക" അവാർഡ് നേടി.പലയിടത്തും ഒരു അദ്ധ്യാപികയായും തുടർന്നിരുന്നു .പ്രയാഗ്രാജിലെ സെന്റ് മേരീസ് കോൺവെന്റ് ഇന്റർ കോളേജിലാണ് ഷഹനാസ് പഠിച്ചത്.
12. ഫാൽഗുനി നായർ (Founder & CEO, Nykaa)
ഫാൽഗുനി നായർ (ജനനം: ഫെബ്രുവരി 19, 1963)പ്രമുഖ ബ്യൂട്ടി ആന്റ് ലൈഫ്സ്റ്റൈൽ റീട്ടെയിൽ കമ്പനിയായ നൈകയുടെ സ്ഥാപകയും സി ഇ ഒ യും ആയ ഒരു ഇന്ത്യൻ ബിസിനസ്സുകാരിയും, ശതകോടിശ്വരിയും ആണ്. "നയ്ക "ജനങ്ങൾ വളരെ അധികം ഇഷ്ടപെടുന്ന ബ്രാൻഡ് കൂടി ആണ്.
13. അദിതി ഗുപ്ത (Co-Founder, Menstrupedia Comic)
അദിതി ഗുപ്ത ഒരു ഇന്ത്യൻ എഴുത്തുകാരിയും മെൻസ്ട്രുപീഡിയ കോമിക്സിന്റെ സഹസ്ഥാപകയുമാണ്. അവളും ഭർത്താവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അലുമിനിയും ചേർന്ന് 2012ൽ മെൻസ്ട്രുപീഡിയ കോമിക് സ്ഥാപിച്ചു.
14. വന്ദന ലൂത്ര (Founder, VLCC)
വന്ദന ലൂത്ര ഒരു ഇന്ത്യൻ സംരംഭകയും വി.എൽ.സി.സി ഹെൽത്ത് കെയർ ലിമിറ്റഡിന്റെ സ്ഥാപകയുമാണ്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കീമിന് കീഴിൽ പരിശീലനം നൽകുന്ന ബ്യൂട്ടി & വെൽനസ് സെക്ടർ സ്കിൽ കൗൺസിലിന്റെ (B&WSSC) ചെയർപേഴ്സൺ കൂടിയാണ് ഇവർ.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ച വന്ദന ജർമ്മനി, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി, സൗന്ദര്യം, ശാരീരികക്ഷമത, ഭക്ഷണം, പോഷകാഹാരം, ചർമ്മസംരക്ഷണം, സൗന്ദര്യo,വ്യവസായം എന്നിവയെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചു. 2013ൽ, ബിസിനസ് ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് അവർക്ക് പത്മശ്രീ നൽകി ആദരിച്ചു.
15. രാധിക ഘായ് അഗർവാൾ (Internet Entrepreneur)
ഒരു ഇന്റർനെറ്റ് സംരംഭകയും യൂണികോൺ ക്ലബിൽ പ്രവേശിച്ച ഇന്ത്യയിലെ ആദ്യ വനിതയുമാണ് ഇവർ.2011-ൽ സിലിക്കൺ വാലിയിൽ സ്ഥാപിതമായ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഷോപ്പ്ക്ലൂസിന്റെ സഹസ്ഥാപകയാണ്.നിലവിൽ കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരുന്നു.
16. കിരൺ മജുംദാർ-ഷാ (Founder & Chairperson, Biocon)
കിരൺ മജുംദാർ-ഷാ (ജനനം 23 മാർച്ച് 1953) ശതകോടിശ്വരിയായ ഒരു ഇന്ത്യൻ സംരംഭക കൂടിയാണ് അവർ ബയോകോൺ ലിമിറ്റഡിന്റെയും ബയോകോയുടെയും എക്സിക്യൂട്ടീവ് ചെയർപേഴ്സണും, സ്ഥാപകയും കൂടിയാണ്.
17. ഇന്ദ്ര നൂയി
ചെന്നൈയിലാണ് ഇന്ദ്ര നൂയി ജനിച്ചതും വളർന്നതും. 1974-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടി. പിന്നീട് യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കൊൽക്കത്തയിലെ ഐഐഎമ്മിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദവും നേടി.
പ്രമുഖ ജോൺസൺ ആന്റ് ജോൺസൺ ബ്രാൻഡ് പ്രൊഡക്റ്റ് മാനേജറായി കരിയർ ആരംഭിച്ച ഇവർ പിന്നീട് മോട്ടറോള, ആസിയ ബ്രൗൺ ബൊവേരി എന്നിവയുൾപ്പെടെ നിരവധി കമ്പനികളിൽ പ്രധാന സ്ഥാനങ്ങൾ നിർവഹിച്ചിരുന്നു.
1994-ൽ പെപ്സികോയിൽ ചേർന്ന അവർ 2006-ൽ സ്റ്റീവൻ റെയ്ൻമുണ്ടിന് പകരമായി സി ഇ ഒ ആയി. 44 വർഷത്തിനിടെ പെപ്സികോയുടെ അഞ്ചാമത്തെ സിഇഒ ആയിരുന്നു ഇന്ദ്ര നൂയി. അവളുടെ ബിസിനസ്സ് നേട്ടങ്ങൾക്ക് അഭിമാനകരമായ 'പത്മഭൂഷൺ' അവാർഡും അവർക്ക് ലഭിച്ചു.
18. ഋതു കുമാർ
പത്മശ്രീ അവാർഡ് നേടിയ ഫാഷൻ ഡിസൈനറായ ഋതു കുമാർ ഫാഷൻ ഡിസൈനിങ് നെ അവിടെയുള്ള നിരവധി സ്ത്രീകൾക്ക് ഒരു തൊഴിൽ നേടികൊടുത്തു ജനപ്രിയമാക്കി. ആഗോള ഫാഷൻ രംഗത്ത് ഇന്ത്യയുടെ ഫാഷൻ ഒരു മുഖമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുകയും ചെയ്തു.
പരമ്പരാഗത ഇന്ത്യൻ ഡിസൈനുകളും സമകാലിക ഫാഷനും മിശ്രണം ചെയ്യുന്നതിൽ അവർ പ്രശസ്തയാണ്. ഓൺലൈൻ ഫാഷൻ ബിസിനസും വിജയകരമായി കെട്ടിപ്പടുത്തു ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞു.
കേരളത്തിലെ പ്രമുഖരായ വനിത സംരംഭകർ :
1. ഷെയ്ല കൊച്ചൗസേപ് ചിറ്റിലപ്പള്ളി (MD, V-Star)
കേരളത്തിൽ നിന്നുള്ള ഏറ്റവും അറിയപ്പെടുന്ന വനിതാ സംരംഭകരിൽ ഒരാളായ ഷെയ്ല ഇവരുടെ കമ്പനിയായ വി സ്റ്റാർ ഇപ്പോൾ 75 കോടിയുടെ ബിസിനസ്സാണ് ഇന്ന് കേരളത്തിൽ നടത്തിവരുന്നത്. നല്ല ബ്രാൻഡഡ് സാധനങ്ങൾ ആണ് വിപണിയിൽ എത്തിക്കുന്നത് അത് കൊണ്ട് തന്നെ ഇവർക്ക് കേരളത്തിൽ മുൻ നിരയിൽ എത്തി പെടാൻ കഴിഞ്ഞിരിക്കുന്നു.
2. ബീന കണ്ണൻ (CEO, Seematti)
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇന്ന് സുപരിചിതമായ പേരാണ് ശീമാട്ടി എന്ന വസ്ത്ര സ്ഥാപനത്തിനുള്ളത് , ബീന കണ്ണനും ഇവരുടെ അർപ്പണബോധവും കഠിനാധ്വാനവും ഇവരുടെ ബ്രാൻഡിനെ ഒരു ചെറിയ സാരി ഷോപ്പിൽ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സാരി റീടൈലർ പദവിയിലേക്കും, ഇവരെ പ്രമുഖ സാരി ഡിസൈനറും ആക്കി മാറ്റാൻ കഴിഞ്ഞിരിക്കുന്നു.
3. ഹർഷ തച്ചേരി (Founder & CEO, Masalabox)
ആരോഗ്യകരമായ ഭക്ഷണ നൽകുക എന്ന ഒരു നിരർത്ഥകമായ അന്വേഷണമാണ് പ്രമുഖ ഭക്ഷണ ഉത്പന്ന ബ്രാൻഡ് ആയ മസാല ബോക്സ് എന്ന ആശയം അവർക്ക് നൽകിയത്. ഇത് ഇപ്പോൾ കേരളത്തിലെ ഒരു പ്രീമിയം ഭക്ഷണ ശൃംഖലയാണ്, ഹോം ഷെഫുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഒരു സ്ഥാപനം കൂടിയാണിത്.
4. വീണ ഗിൽ (CEO, 3D Bricks)
ഐടി വ്യവസായത്തിൽ 5 വർഷം ജോലി ചെയ്ത ശേഷം വീണാ ഗിൽ കേരളത്തിൽ തിരിച്ചെത്തി ഇന്റീരിയർ ഡിസൈൻ സ്ഥാപനo ആയ 3D ബ്രിക്സ് സ്ഥാപിച്ചു. കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത് ആർക്കിടെക്റ്റുകൾക്കും, ആഗോള നിർമ്മാണ സ്ഥാപനങ്ങൾക്കും വേണ്ടി 3D ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ സൃഷ്ടിക്കുന്ന മുൻ നിരയിൽ പ്രവർത്തിക്കുന്ന ഒരു ഡിസൈൻ സ്ഥാപനമായി ഇന്ന് ഇതു മാറിയിരിക്കുന്നു.
continue reading.
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ
ബിസിനസിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി ജീവിത വിജയം കെെവരിച്ച വ്യക്തിത്വങ്ങൾ എന്നും ഏവർക്കും പ്രചോദനമാണ്. അത്തരത്തിൽ തങ്ങളുടെ ബിസിനസ്സില്‍ വൈദഗ്ദ്ധ്യം നേടുകയും അതത് മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി സംരംഭകരെയും ബിസിനസുകാരെയും കേരളം സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സില്‍ ഉയര്‍ന്ന ലക്ഷ്യമുള്ളവര്‍ക്ക് പ്രചോദനമായ കേരളത്തില്‍ നിന്നുള്ള ഏറ്റവും വിജയകരമായ സംരംഭകരെയും അവരുടെ വിജയഗാഥയെയും കുറിച്ച് നമുക്ക് വായിക്കാം… ## 1. എം. എ. യൂസഫ് അലി  ലോകമെമ്പാടുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിൻ്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിൻ്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ വ്യവസായി എം.എ. യൂസഫ് അലി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴിലുടമയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ബിസിനസ്സ് എന്നത് പണം, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവ മാത്രമല്ല, മറിച്ച് മനുഷ്യത്വം കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എം.എ.യൂസഫ് അലി. അദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് പല മേഖലകളിലേക്കും വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും റീട്ടെയില്‍ ആണ് അവയില്‍ ഏറ്റവും പ്രമുഖമായത്. സാമൂഹികസേവകനെന്ന നിലയിലും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും വലിയ ഒരാശ്രയം കൂടിയാണ് എം.എ. യൂസഫ് അലി. ## 2. രവി പിള്ള  കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ളയുടേതാണ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമായാണ് രവി പിള്ള. നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീല്‍, സിമൻ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങളില്‍ തൻ്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഗള്‍ഫിന്റെ അംബാനി' എന്നറിയപ്പെടുന്നത് ഏതൊരു കേരളീയനും അഭിമാനമാണ്. ബഹ്റൈന്‍ ആസ്ഥാനമായ നിര്‍മ്മാണ ഭീമനായ നസീര്‍ എസ് അല്‍ ഹജ്രി കോര്‍പ്പറേഷൻ്റെ സ്ഥാപക എംഡി കൂടിയാണ് ഇദ്ദേഹം. 60,000ത്തിലധികം ആളുകള്‍ക്ക് ജോലി നൽകുന്ന പിള്ള, സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തൊഴില്‍ ദാതാവ് കൂടിയാണ്. ## 3. പി. എന്‍. സി. മേനോന്  തൃശൂര്‍ സ്വദേശിയായ പി എന്‍ സി മേനോന്, ശോഭ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാനാണ്. ഒമാനില്‍ ഒരു ഇൻ്റീരിയര്‍ ഡിസൈന്‍ കമ്പനി വികസിപ്പിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂരില്‍ ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു. യുഎഇയിലെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് പ്ലെയറായ ശോഭ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയര്‍മാനും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാനുമായ അദ്ദേഹം ഹോസ്പിറ്റാലിറ്റി, ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്ന നിഖില മേഖലകളിലേക്ക് തൻ്റെ ബിസിനസ്സ് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും റിയല്‍ എസ്റ്റേറ്റും ആണ് ഇദ്ധേഹത്തിൻ്റെ പ്രധാന ബിസിനസ് മേഖലകള്‍. ## 4. സണ്ണി വര്‍ക്കി  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനാണ് 1957ല്‍ ജനിച്ച സണ്ണി വര്‍ക്കി. ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഈ കേരളിയന്. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സ്ഥാപനമായ വര്‍ക്കി ഗ്രൂപ്പിൻ്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സ്ഥാപനമായ വര്‍ക്കി ഫൗണ്ടേഷൻ്റെ സ്ഥാപകനും ട്രസ്റ്റിയും കൂടിയാണ് ഇദ്ദേഹം. യുഎഇ ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷന്‍ വിപുലീകരിച്ച് ലോകത്തരനിലവാരത്തില്‍ ലോകമെമ്പാടും 13 രാജ്യങ്ങളിലായി 250 ലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ പദ്ധതിയുടെ ദാതാവായി മാറി,. 2010ല്‍ വര്‍ക്കി ഫൗണ്ടേഷന് സ്ഥാപിച്ചതിന് ശേഷം നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018ല്‍ ഗിവിംഗ് പ്ലെഡ്ജ് പ്രകാരം തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു സാമൂഹികസേവകന്‍ കൂടിയാണ് അദ്ദേഹം. ## 5. ടി. എസ്. കല്യാണരാമന്  ഇന്ത്യയിലും യുഎഇയിലും കുവൈറ്റിലും സാന്നിധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിൻ്റെയും കല്യാണ്‍ ഡെവലപ്പേഴ്സിൻ്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് അയ്യര്‍ ഒരു ഇന്ത്യന്‍ വ്യവസായിയും സംരംഭകനുമാണ്. അദ്ദേഹത്തിൻ്റെ ചലനാത്മകമായ നേതൃത്വത്തില്‍, കല്യാണ്‍ ജ്വല്ലേഴ്സ് വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്സിൻ്റെ ഹോള്‍ഡിംഗ് കമ്പനിയാണ് കല്യാണ്‍ ഗ്രൂപ്പ്. ഫോര്‍ബ്സിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം; അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ 87ാം സ്ഥാനത്താണ് അദ്ദേഹം. ## 6. മിസ്ബാഹ് സലാം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരസ്യം, മാധ്യമതന്ത്രം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആശയവിനിമയ സ്ഥാപനമായ ഇഒഅങട ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിന്റെ സിഇഒയും സ്ഥാപകനുമാണ് മിസ്ബാഹ് സലാം. അന്തര്‍ സംസ്ഥാന സ്കാനിയ, വോള്‍വോ, മറ്റ് പ്രീമിയം ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയ്ക്കുള്ള എക്സ്ക്ലൂസീവ് ലൈസന്‍സുള്ള കേരളത്തിലെ പ്രീമിയം ഫ്ലീറ്റ് ബ്രാന്‍ഡിംഗ് പ്രൊവൈഡറാണ്. പാത്ത് ബ്രേക്കിംഗ് സൊല്യൂഷനുകളിലൂടെ ബിസിനസ്സ് വിജയത്തിലെത്താന്‍ സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം. ബിസിനസുകളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്ഫോമായ ലെറ്റ്സ് പ്ലേ ഔട്ട്ഡോര്‍ ആരംഭിച്ചു, അത് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു മേല്‍ക്കൂരയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു ഇതിലൂടെ. _BANNER_ ## 7. ആസാദ് മൂപ്പന്  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ചെയര്മാന് ആസാദ് മൂപ്പന് ഒരു ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംരംഭകനും ഫിസിഷ്യനും മനുഷ്യസ്നേഹിയുമാണ്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിൻ്റെ ചെയര്‍മാനും എംഡിയുമാണ് അദ്ദേഹം. ## 8. അരുണ്‍ കുമാര്‍ നിയന്ത്രിതവും ഉയര്‍ന്നുവരുന്നതുമായ വിപണികള്‍ക്കായി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നീ മേഖലകളിൽ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മ കമ്പനിയായ സ്ട്രൈഡ്സ് ആര്ക്കലാബിന്റെ സിഇഒ യാണ് അരുണ്‍ കുമാര്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നാല് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകൃത സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. ## 9. ക്രിസ് ഗോപാല കൃഷ്ണന്  ഇന്‍ഫോസിസിൻ്റെ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയായ ആക്സിലര്‍ വെഞ്ചേഴ്സിൻ്റെ ചെയര്‍മാനുമാണ് ക്രിസ് ഗോപാലകൃഷ്ണന്. 201314 വര്‍ഷത്തെ ഇന്ത്യയുടെ അപെക്സ് ഇന്‍ഡസ്ട്രി ചേമ്പര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം.. ## 10. ബീന കണ്ണന്  ശീമാട്ടി എന്നത് സാരി പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, അതുപോലെ ബീന കണ്ണനും. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാന്‍ഡിനെ ഒരു ചെറിയ സാരി ഷോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സാരി റീട്ടെയിലര്‍മാരില്‍ ഒരാളായി ഉയര്‍ത്തി. സംസ്ഥാനത്തുടനീളം സ്റ്റോറുകള്‍ തുറന്നതോടെ, ഒരു ഡിസൈനര്‍ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്താനുള്ള ഭാഗ്യം തൻ്റെ കാല്വിരലിലാണെന്ന് ഒരു സാരി ഡിസൈനറായ ബീന കണ്ണന് പറയുന്നു. 2007ല്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചപ്പോള്‍ (അര കിലോമീറ്റര്‍ നീളമുള്ള) അവർ സൃഷ്ടിച്ച ഏറ്റവും നീളമേറിയ പട്ട് സാരി ശ്രദ്ധ ആകര്‍ഷിച്ചു. യു എ ഇ (2007), യുണൈറ്റഡ് സ്റ്റേറ്റ്സ് (2009) എന്നിവിടങ്ങളില്‍ അവര്‍ തങ്ങളുടെ സാരി ഡിസൈനുകള്‍ പുറത്തിറക്കി. നെയ്ത്ത് കമ്മ്യൂണിറ്റികളുമായുള്ള അവരുടെ ബന്ധം അവര്‍ക്ക് 2009ല്‍ കോയമ്പത്തൂര്‍ ഈറോഡ് നെയ്ത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' നേടിക്കൊടുത്തു. 2011 സെപ്റ്റംബറില്‍ ബീന കണ്ണന് രൂപകല്‍പ്പന ചെയ്ത സാരികള്‍ 'സ്വരോവ്സ്കി എലമെൻ്റ്സ് 2011റാംപില്‍ പ്രദർശിപ്പിച്ചിരുന്നു. ## 11. പൂര്‍ണിമ ശ്രീലാല്‍ ജോബ്വെനോ ഡോട്ട് കോം സ്ഥാപകയും സിഇഒയും ആയ പൂര്‍ണിമ ശ്രീലാലും അവരുടെ മറ്റു ഡിജിറ്റൽ സേവനങ്ങളും സാമൂഹിക നവീകരണത്തിന് ഉതകുന്നതാണ്., ഇത് സാധാരണക്കാരെ ബയോഡാറ്റ കൂടാതെ ജോലികള്‍ക്കായി തിരയാനും അപേക്ഷിക്കാനും സഹായിക്കുന്നു. ബ്ലൂ കോളര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പോര്‍ട്ടല്‍ ഒരു അനുഗ്രഹമാണ് എന്നതിനാൽ തന്നെ ഇത് മറ്റ് ജോബ് പോര്‍ട്ടലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. കൊച്ചി ആസ്ഥാനമായുള്ള പൂര്‍ണിമ തൻ്റെ ജോബ് പോര്‍ട്ടല്‍ റെസ്യൂം കേന്ദ്രീകൃത തൊഴില്‍ തിരയല്‍ സമീപനം ഇല്ലാതാക്കുകയും തൊഴില്‍ വ്യവസായത്തിലെ ഈ വിടവ് പരിഹരിക്കുകയും ചെയ്യുന്നതാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ പൂര്‍ണിമ തൻ്റെ പോര്‍ട്ടല്‍ സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ## 12. എ. എം. ഗോപാലന് (ഗോകുലം ഗോപാലന്) എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാല്‍പ്പാടുണ്ട് എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ ബിസിനസ്സ് നേതാവിൻ്റെ കരിയറിൻ്റെ തുടക്കവും വിനീതമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗോപാലന് വളരെ ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഭിനയത്തോടുള്ള താല്പര്യം ചെന്നൈ എന്ന സ്വപ്ന നഗരത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ആദ്യ ദിനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച ഒരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന് മുന്നില്‍ അവസരങ്ങളുടെ ഒരു വാതില്‍ തുറന്നു. തൻ്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കല്‍ റെപ്രസൻ്റേറ്റീവെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ ഒരു ജോലി അവസരം നേടി. ഒരു ബിസിനസുകാരന് തൻ്റെ ആദ്യത്തെ തീപ്പൊരി തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആ ശ്രദ്ധേയമായ തിരിച്ചറിവില്‍ നിന്നാണ് ഒരു വ്യവസായി എന്ന നിലയിലുള്ള തൻ്റെ യഥാര്‍ത്ഥ സാധ്യതകള്‍ അദ്ദേഹം കണ്ടെത്തുന്നത്.. ഒരുതരം പ്രൊഫഷണല്‍ വസ്ത്രം ധരിക്കേïത് അവരുടെ ജോലിക്ക് ആവശ്യമായിരുന്നു. ആ സമയത്ത്, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അത് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉജ്ജ്വലമായ ഒരു സാമ്പത്തിക പദ്ധതിയില്‍ അദ്ദേഹം തൻ്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. പ്രതിമാസ ഗഡുവായ 1000 രൂപയില്‍ പത്തുപേരില്‍ കൂടാത്ത ഒരു മിനി ചിട്ടി ഫണ്ട് തുടങ്ങി. ഇത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ചിട്ടി ബിസിനസിന് ഉറച്ച അടിത്തറ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിട്ടി ഫണ്ടും ഫിനാന്‍സ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചെന്നൈയില്‍ ആരംഭിച്ച അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് രാജ്യത്തുടനീളം 460 ശാഖകളുണ്ട്. ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഭക്ഷ്യ ഉല്‍പ്പാദനം, സിനിമ, മാധ്യമ വിനോദം, റീട്ടെയില്‍, റിയാലിറ്റി എന്നിവയീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. സംരംഭകത്വം അല്ലെങ്കില്‍ ബിസിനസ് എന്നാല്‍ വളരെയധികം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉള്‍പ്പെടുന്നതാണ്. സംരംഭകത്വം എല്ലായ്പ്പോഴും പണത്തെക്കുറിച്ചല്ല, മറിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വ്യത്യസ്തവും അവിശ്വസനീയവുമായ എന്തെങ്കിലും ചെയ്യാൻ അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുക എന്നതാണ്. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും ശാക്തീകരിക്കുന്നതാണ് സംരംഭകത്വം. ഈ വഴി തിരഞ്ഞെടുത്ത കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഈ സംരംഭകരെല്ലാം നിരവധി പേരുടെ ജീവിതം മാറ്റിമറിക്കുകയും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്.
Top 7 small scale business in Kerala
കേരളത്തിൽ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുണ്ട് ഉണ്ട്. അതിൽ കുറഞ്ഞ ചിലവിൽ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാവുന്ന മികച്ച ഏഴ് സംരംഭങ്ങൾ ഏതെല്ലാമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു. - പപ്പട നിർമ്മാണം - ചന്ദനത്തിരി നിർമ്മാണം - നാളികേരംഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം - ബേക്കറി നിർമ്മാണം - കുട നിർമ്മാണം - കുരുമുളകു പൊടി നിർമ്മാണം - പച്ചക്കറി മാർക്കറ്റ് ## 1. പപ്പട നിർമ്മാണം  വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് പപ്പട നിർമ്മാണം. വിപണിയിൽ ഒട്ടേറെ ആവശ്യക്കാർ ഉള്ളതിനാൽ പപ്പട നിർമ്മാണം ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. പപ്പടത്തിന്റെ ഉപയോഗം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതുകൊണ്ട് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വളരെ അധികമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റ്കൾ, കാറ്ററിംഗ്, തുടങ്ങി നിരവധി മേഖലകളിൽ പപ്പടങ്ങൾ ഉപയോഗിക്കുന്നു.ആയതിനാൽ പപ്പട വിപണന സാധ്യതയും വർദ്ധിക്കുന്നു. വിദേശികളെയും മറ്റും ആകർഷിക്കുന്ന ഒന്നാണ് കേരളീയരുടെ സദ്യ. സദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയാണ് പപ്പടം. വിവിധ തരത്തിലുള്ള വൈവിധ്യമാർന്ന പപ്പടങ്ങൾ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് മുളക് പപ്പടം,മസാല പപ്പടം,ചക്ക പപ്പടം,etc. പയറ്, കടല, ഉഴുന്നു പരിപ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പപ്പട നിർമാണത്തിന് ആവശ്യം.ഇവയുടെ സുലഭമായ ലഭ്യത പപ്പട നിർമ്മാണ മേഖലയെ പിടിച്ചുലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ പപ്പട നിർമ്മാണ മേഖലയിലേക്ക് കാലെടുത്തുവെക്കുന്ന ഒരു സംരംഭകൻ എന്ന നിലയിൽ ഏതൊരാളെയും നിരാശപ്പെടുത്തുകയില്ല എന്നതിൽ ഒരു സംശയവുമില്ല. ## 2. ചന്ദനത്തിരി നിർമ്മാണം  വളരെ ചെറിയ സൗകര്യത്തിൽ വീടുകളിൽ തുടങ്ങാവുന്ന ഒന്നാണ് ചന്ദനത്തിരി നിർമ്മാണം.ചന്ദനത്തിരി നിർമ്മാണത്തിൽ പ്രത്യേകം മെഷീനുകളോ, നിർമ്മാണ സൗകര്യങ്ങളോ ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ഈ നിർമ്മാണത്തിലേക്ക് ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ മികച്ച വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു. നിങ്ങളുടെ ബിസിനസിലൂടെ മറ്റുള്ളവർക്കും വരുമാനമാർഗം കണ്ടെത്താം എന്ന ചിന്താഗതി യിലൂടെയാണ് നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കുന്നത് എങ്കിൽ ചന്ദനത്തിരി നിർമ്മാണം നിങ്ങൾക്ക് മികച്ച ഒരു തീരുമാനമായിരിക്കും. വിവിധ തരത്തിലുള്ള പെർഫ്യൂമുകളാണ് പ്രധാനമായും ചന്ദനത്തിരി നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. ഇങ്ങനെ ലഭിക്കുന്ന പെർഫ്യൂമുകൾ ചന്ദനത്തിരി സ്റ്റിക്കുകളിൽ ആക്കി സുഗന്ധം നഷ്ടപ്പെടാതെ പാക്ക് ചെയ്തു ആണ് വിപണന കേന്ദ്രത്തിൽ എത്തിക്കുക എന്നതാണ് ചന്ദനത്തിരി നിർമ്മാണമേഖലയിലെ ഓരോ സംരംഭകന്റെയും പ്രധാന ചുമതല. ചന്ദനത്തിരിയുടെ വില്പന സാധ്യത വളരെ വലുത് തന്നെയാണ്. അമ്പലങ്ങൾ, പൂജ സ്റ്റോറുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, സപ്ലൈകോ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചന്ദനത്തിരിയുടെ വിൽപ്പന സാധ്യതയുണ്ട്. ## 3. നാളികേരം ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണം  കേരളത്തിൽ തുടങ്ങാവുന്ന ഒരു മികച്ച സ്റ്റാർട്ടപ്പ് ബിസിനസ് ആണ് നാളികേരം ഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം. തേങ്ങ ഉത്പാദനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ലഭ്യമായ തേങ്ങ ഉപയോഗിച്ച് നാളികേര ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതു വഴി മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാം. നാളികേരം പാകം ആകുന്നതിന് മുൻപുള്ള കരിക്ക് ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. കരിക്കിൻ വെള്ളം പ്രിസർവ് ചെയ്തു ബോട്ടിലിലാക്കി വിൽപ്പന നടത്താം.പാക്ക് ചെയ്ത് തേങ്ങാപ്പാൽ,തേങ്ങാപ്പാൽ പൊടി, വിറ്റാമിൻ ഇ യുടെ കലവറയായ എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ,കോക്കനട്ട് ഐസ്ക്രീം,വെളിച്ചെണ്ണ,തേങ്ങാപ്പാല്‍ യോഗര്‍ട്ട്,പാം ഷുഗര്‍, പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി, തുടങ്ങി നാളികേരം ഉപയോഗിച്ചു ഉണ്ടാക്കി എടുക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിര നീളുന്നു.തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന ഒരു സസ്യവളര്‍ച്ചാ ഹോർമോൺ ആണ് കൊക്കോഗ്രോ ഇവയുടെ നിർമ്മാണവും മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്. ## 4. ബേക്കറി നിർമ്മാണം  കേരളത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ഐഡിയ ആണ് ബേക്കറി നിർമ്മാണം. സ്വന്തമായി ബിസിനസ്സ് തുടങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബേക്കറി നിർമ്മാണം നിങ്ങൾക്ക് മികച്ച വരുമാനം തരും.എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉൽപന്നമായതിനാൽ മികച്ച ലാഭം കൊണ്ടുവരാൻ ഈയൊരു ഉൽപ്പന്ന നിർമ്മാണത്തിലൂടെ സാധിക്കും. കുട്ടികൾ മുതൽ മുതിർന്നവർവരെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനാൽ വിപണിയിൽ ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം തന്നെയാണ് ബേക്കറി. അതുകൊണ്ടുതന്നെ ബേക്കറി നിർമ്മാണത്തിൽ നഷ്ട സാധ്യത വളരെ കുറവാണ്. എന്നാൽ മികച്ച രീതിയിൽ ഉള്ള ലാഭവും ലഭിക്കും.വ്യത്യസ്ത രീതിയിൽ ആളുകളുടെ ടേസ്റ്റ് അറിഞ്ഞ് ഒരു ബേക്കറി ഉൽപ്പന്നം സാധിക്കുമെങ്കിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നുവെങ്കിൽ ബേക്കറി നിർമ്മാണ മേഖലയിൽ നിങ്ങൾക്ക് വ്യത്യസ്തത പുലർത്തി ലാഭകരമായി മുന്നോട്ടുപോവാം. കേവലം ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ബേക്കറി ബിസിനസ് ആരംഭിക്കാം. എന്നാൽ അതിൽനിന്ന് നിങ്ങൾ മുടക്കിയ തുകയുടെ അധിക തുക ലാഭമായി നേടുകയും ചെയ്യാം.എണ്ണയിൽ വറുത്ത ബേക്കറി പലഹാരങ്ങൾ, മധുരമുള്ള ബേക്കറി പലഹാരങ്ങൾ, എരിവുള്ള ബേക്കറി പലഹാരങ്ങൾ, തുടങ്ങി നിരവധി ബേക്കറി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഈ മേഖലയിൽ പരീക്ഷിച്ചു നോക്കി മുന്നേറാം. ബേക്കറി നിർമ്മാണ ബിസിനസിനായി ചെറിയ സൗകര്യങ്ങളും ചില പാത്രങ്ങളും ആവശ്യമായി വരുന്നുണ്ട്.കേക്കുകൾ,ചിപ്സുകൾ, ബിസ്ക്കറ്റുകൾ, തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ലോ കപ്പാസിറ്റി മെഷിനറികൾ, നിർമ്മാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്. ## 5. കുട നിർമ്മാണം  വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന കേരളത്തിൽ കുട നിർമ്മാണം ബിസിനസായി ആരംഭിക്കാവുന്നതാണ്. കുട നിർമ്മാണ വ്യവസായം മഴയ്ക്കു മുന്നേ ആരംഭിക്കുമെങ്കിലും ഉൽപ്പന്നത്തിന്റെ വിപണനം മഴക്കാലത്ത് തന്നെയാണ്. മഴയത്തും വെയിലത്തും കുട ഉപയോഗിക്കുന്നുണ്ടെങ്കിലും കുടയുടെ ഏറ്റവും അധിക ഉപയോഗം മഴക്കാലത്താണ്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിറ്റുപോക്ക് മഴക്കാലത്ത് തന്നെയാണ് നടക്കാറുള്ളത്. കുട നിർമ്മാണം ബിസിനസ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിർമ്മാണം കഴിഞ്ഞ് അതിനായി അല്പം കാത്തുനിൽക്കേണ്ടി വരും. മഴ തുടങ്ങി ഏകദേശം ഒരാഴ്ചയ്ക്കുശേഷം തന്നെ ഏകദേശം അരക്കോടിയിലേറെ കുടകൾ വിറ്റു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടെ നിർമ്മാണം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി ആരംഭിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നുമില്ല. കുട നിർമ്മാണത്തിന് പ്രത്യേകം വ്യവസായശാലകൾ ആവശ്യമില്ല വീടുകളിൽ നിന്നുപോലും കുട നിർമ്മിക്കാം. കുട നിർമ്മാണം നിങ്ങൾ ഒരു സ്റ്റാർട്ടുപ്പ് ബിസിനസ് ആയി തുടങ്ങാൻ ആലോചിക്കുന്നുവെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. കുട്ടികൾ,മുതിർന്നവർ,കൗമാരക്കാർ, തുടങ്ങി ഓരോ പ്രായക്കാരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള കുടകൾ ആയിരിക്കണം നിങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ മാത്രമേ മികച്ച രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ ചിത്രങ്ങൾ, കറുത്ത കുടകൾ, കാലൻ കുടകൾ, യുവതി യുവാക്കൾക്കായുള്ള ട്രെൻഡിങ് കുടകൾ തുടങ്ങി വിപണിയിൽ എത്തുന്ന കുടകൾ അനേകം ആണ്. ഇത്തരത്തിലുള്ള കുടകൾ നിർമ്മിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. കുട നിർമ്മാണത്തിൽ നിങ്ങൾ നിങ്ങളുടേതായ ഒരു ആശയം കൊണ്ടുവന്നാൽ അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആയാൽ നിങ്ങൾക്ക് കുട നിർമ്മാണം മികച്ച ഒരു ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം എന്നതിൽ സംശയമില്ല. കൂടെ നിർമ്മാണത്തിന് ആവശ്യമായ കമ്പി, കുട നിർമ്മാണത്തിനായി പ്രത്യേകം പ്രിന്റ് ചെയ്തിട്ടുള്ള അല്ലെങ്കിൽ പ്രത്യേക നിറങ്ങളിലുള്ള തുണികൾ, നൂൽ, തുടങ്ങിയവയാണ് കൂടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ. ## 6. കുരുമുളകുപൊടി നിർമ്മാണം  നമ്മൾ മലയാളികൾ പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ആഹാരങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ കുരുമുളക് വലിയ പങ്കുവഹിക്കുന്നു. കൂടാതെ ആരോഗ്യത്തിനും ഏറെ ഗുണങ്ങളുള്ള ഒന്നാണ് കുരുമുളക്. അതുകൊണ്ടുതന്നെ കുരുമുളക് പൊടി നിർമ്മാണം ഒരു സ്റ്റാർട്ട് ബിസിനസ് ആയി തുടങ്ങാവുന്ന ഒന്നാണ്. കുരുമുളക് പൊടിച്ച് നല്ല രീതിയിൽ ആകർഷകമായ പാക്കിംഗ് ഓടുകൂടി പുറത്തിറക്കിയാൽ വിപണിയിൽ നല്ല രീതിയിലുള്ള ഡിമാൻഡ് ഉള്ള ഒന്നു കൂടിയാണ് കുരുമുളകുപൊടി. കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും വീടുകളിലും കുരുമുളകുപൊടി ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ കുരുമുളകുപൊടി നിർമ്മാണം മികച്ച രീതിയിലുള്ള ഒരു വരുമാനം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. പച്ചക്കുരുമുളക് ശേഖരിച്ച് അതിന്റെ മണികൾ വേർതിരിച്ചെടുത്ത് വെയിലത്ത് നാലഞ്ചു ദിവസത്തോളം ഉണക്കാനിട്ട് കുരുമുളക് നല്ലതുപോലെ കറുത്ത നിറമായി കഴിഞ്ഞാൽ നല്ലപോലെ പൊടിച്ചെടുക്കാം. ഇത് പാക്കുകളിൽ ആക്കി വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞാൽ കുരുമുളകുപൊടി നല്ല രീതിയിൽ വിറ്റുപോകും. പിപ്പെറൈൻ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍,എന്നിവ കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ അതിജീവിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഉദരരോഗങ്ങൾ, അസിഡിറ്റി, തുടങ്ങിയ രോഗങ്ങൾക്കും കുരുമുളക് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തിൽ കുരുമുളകുപൊടി ചേർക്കുന്നത് വഴി നല്ല രുചിയും കൂടാതെ ആരോഗ്യവും ലഭിക്കും. കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.ശരീരത്തിലെ അമിതജലാംശം,കൊഴുപ്പ്, എന്നിവ കുറച്ച്, അമിത ഭാരം കുറയ്ക്കാനും ഇത് ഏറെ സഹായിക്കും. വിയർപ്പിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും കുരുമുളക് സഹായിക്കും. അതുകൊണ്ടുതന്നെ കുരുമുളകുപൊടി ഉൽപാദനം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി തുടങ്ങാം. നിങ്ങളുടെ കുരുമുളകുപൊടി മികച്ച രീതിയിൽ വിപണിയിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ. പിന്നീട് അത് ഇന്ത്യയിലും പുറത്തും ഇറക്കുമതി ചെയ്തു അതിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. കുരുമുളകുപൊടി നിർമ്മാണത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുരുമുളക് നന്നായി കഴുകി ഉണക്കിയ ശേഷം മാത്രമേ പൊടിക്കാൻ പാടുള്ളൂ.ഗുണമേന്മയുള്ള കുരുമുളക് ഇതിനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ ചിലവിൽ കുരുമുളകുപൊടി നിർമ്മാണം തുടങ്ങാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേനൽക്കാലത്ത് നന്നായി കുരുമുളക് ഉണക്കിയെടുക്കണം പിന്നീടത് നല്ലതുപോലെ സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം എടുത്ത് പൊടിയാക്കി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയിൽ പൂപ്പൽ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അത് വിപണിയിലെത്തിക്കാവൂ. നിരവധി ഗുണങ്ങൾ ഉള്ള കുരുമുളക്പ്പൊടി വിപണിയിൽ എത്തിക്കുന്നത് വഴി മികച്ച വരുമാനവും ലാഭവും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. ## 7. പച്ചക്കറി മാർക്കറ്റ്  കേരളത്തിൽ പച്ചക്കറി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ദിനം പ്രതിവിറ്റുപോകുന്ന ഒന്നാണ് പച്ചക്കറി. അതുകൊണ്ടുതന്നെ പച്ചക്കറി മാർക്കറ്റ് മികച്ച ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആണ്.പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി മാർക്കറ്റിൽ എത്തിക്കാം. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് നിങ്ങൾ പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി വിൽപ്പന നടത്തിയാൽ ചുരുങ്ങിയത് ഒരു ദിവസം 2500 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ നോക്കിയാൽ ഒരാഴ്ചയിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ സാധിക്കും. പച്ചക്കറി മാർക്കറ്റ് തുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അധികം കേടു വരാത്ത പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ ഉദാഹരണത്തിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, വലിയ ഉള്ളി, ഇത്തരത്തിലുള്ള പച്ചക്കറികൾ കൂടുതൽ വിപണിയിൽ എത്തിച്ച് വില്പന നടത്താൻ ശ്രദ്ധിക്കാം. പെട്ടെന്ന് കേടു വരില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള പച്ചക്കറി തിരഞ്ഞെടുക്കാൻപ്രേരിപ്പിക്കുന്നത്.
രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ
നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങളും കോട്ടകളും മണലാരണ്യങ്ങളും നിങ്ങൾക്ക് തരുന്ന അനുഭൂതി പറഞ്ഞറിയിക്കുന്നതിലും അപ്പുറം ആയിരിക്കും. രാജസ്ഥാനിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ കണ്ടിരിക്കേണ്ട നിരവധി അനവധി സ്ഥലങ്ങൾ ഉണ്ടെങ്കിലും പ്രധാനമായ പത്ത്സ്ഥലങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.രന്തംബോർ നാഷണൽ പാർക്ക്(National Park), മൗണ്ട് അബു(Mount Abu),ആംബർ പാലസ്(Amber Palace), ഹവാ മഹൽ(Hawa Mahal), ബിക്കിനർ(Bikaner), ജോധ്പൂർ(Jodhpur), ഉദയപൂർ(Udaipur), ജയ്സാൽമർ (Jaisalmer), Chittorgarh, ബാനസ്വര (Banswara)., etc…. ### 1. രൺഥംഭോർ ദേശീയോദ്യാനം (Ranthambore National Park)  ഒരുകാലത്ത് രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്ന രാജസ്ഥാനിലെ മധോപൂർ ജില്ലയിലാണ് രൺഥംഭോർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വിദേശത്തുനിന്നടക്കം നിരവധി അനവധി സഞ്ചാരികളാണ് ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. പ്രദേശത്തിന്റെ ജൈവവൈവിധ്യങ്ങളും പ്രത്യേകതകളുമാണ് ഓരോ സഞ്ചാരിയെയും ഇവിടത്തേക്ക് ആകർഷിക്കുന്നതിന്റെ മുഖ്യകാരണം . ബംഗാൾ കടുവകളും ഭൂപ്രകൃതിയും കാട്ടിലൂടെയുള്ള സഫാരിയും രൺഥംഭോർ ദേശീയോദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്ന കാഴ്ചകളാണ്.രണ്‍ഥംഭോര്‍ ദേശീയോദ്യാനം ഏകദേശം 392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.പ്രസിദ്ധമായ ആരവല്ലി പര്‍വ്വത നിരയുടെ ഭാഗമായാണ് ഈ ദേശീയോദ്യാനമുള്ളത്. ബാണാസ് നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. ### 2. മൗണ്ട് അബു ( Mount Abu )  'മരുഭൂമിയിലെ ഒരു മരുപ്പച്ച', 'രാജസ്ഥാന്റെ സുഖവാസകേന്ദ്രം' എന്നൊക്കെ വിശേഷണങ്ങളുള്ള ആരവല്ലി പർവതനിരകളിലെ ഹിൽ സ്റ്റേഷൻ ആണ് മൗണ്ട് അബു. സാധാരണ നമ്മൾ കണ്ടറിഞ്ഞ ഭൂപ്രകൃതിയിൽ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുന്നത്.പുരാതനമായ ക്ഷേത്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, നിത്യഹരിത വനങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷമായ ഇടങ്ങളാൽ ഇവിടം സമ്പുഷ്ടമാണ്. വരണ്ട ഭൂപ്രദേശമായ രാജസ്ഥാനിലെയും ഗുജറാത്തിലെ അതിര്‍ത്തി പ്രദേശത്തെയും ജനങ്ങള്‍ ചൂടില്‍ നിന്നുള്ള ഒരു ആശ്വാസത്തിനായി എത്തുന്ന ഒരു പ്രദേശമാണിവിടം. വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെ. വേനല്‍ക്കാലത്ത് പോലും ഇവിടുത്തെ പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ശീതകാലത്ത് മൗണ്ട് അബുവില്‍ പകല്‍ പരമാവധി 22 ഡിഗ്രി വരെ ഉയരുമ്പോള്‍ രാത്രിയില്‍ പരാമവധി -4 ഡിഗ്രി വരെ താപനില താഴുന്നു. ### 3. ആംബർ കോട്ട (Amber Palace)  രാജസ്ഥാനിലെ പുരാതനമായ ഒരു കോട്ടയാണ് ആംബർ കോട്ട. രാജസ്ഥാനിലെ ജയ്പൂരിനടുത്താണ് ആംബർ എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രജപുത്ര - മുഗൾ ശൈലികൾ കൂടിച്ചേർന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ വാസ്തു ശൈലികൾ ആണ് ഇവിടെയുള്ളത്. ആംബർ കോട്ടയ്ക്കടുത്ത് ഒരു തടാകവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആംബർ കോട്ടയെ കൂടുതൽ ആകർഷകമാക്കുന്നു.വെളുപ്പും ചുവപ്പും മണൽക്കല്ലുകൊണ്ടാണ് ആംബർ കോട്ട നിർമ്മിച്ചിരിക്കുന്നത്.കോട്ടയുടെ പുറംഭാഗവും ഉൾവശവും ഹിന്ദു-മുഗൾ സമ്മിശ്രശൈലിയിലുള്ള കലാസൃഷ്ടികൾ കൊണ്ട് സമ്പന്നമാണ്.കോട്ടയുടെ മതിലുകളുടെ ഉൾവശം മ്യൂറൽ,ഫ്രസ്കോ ചുമർ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മറ്റു മതിലുകൾ കൊത്തുപണികൾ കൊണ്ടും മൊസൈക്കുകൾ കൊണ്ടും കണ്ണാടിയിലുള്ള സൂക്ഷ്മമായ ചിത്രപ്പണികൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകളാണ് ആമ്പർ കോട്ടയ്ക്ക് അകത്തുള്ളത്. രാജസ്ഥാനിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും ആംബർ കോട്ട സന്ദർശിക്കേണ്ടതാണ്. ഇവിടെയുള്ള ഓരോ കാഴ്ചയും നിങ്ങളുടെ കണ്ണിനും മനസ്സിനും അനുഭൂതി പകരും എന്നതിൽ യാതൊരുവിധ സംശയവുമില്ല. ### 4. ഹവാ മഹൽ (Hawa Mahal)  രാജസ്ഥാനിലെ ജയ്പൂരിലാണ് ഹവാമഹൽ സ്ഥിതി ചെയ്യുന്നത്. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന വാക്കിന്റെ അർത്ഥം.1799 ലാണ് ഇതിന്റെ പണി കഴിപ്പിച്ചത്.സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ് ഈ മഹൽ എന്ന് പറയപ്പെടുന്നു.ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായാണ് ഈ മാളിക കെട്ടിപ്പടുത്തത്.കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിർബന്ധമായിരുന്ന കാലത്തായിരുന്നു ഇതിന്റെ നിർമ്മാണം.ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്ത് രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. 953 ജനലുകൾ ഈ മാളികയ്ക്ക് ഉണ്ട്.കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തത്. പിന്നിലൂടെയാണ് ഈ ഹവാ മഹലിലേക്കുള്ള പ്രവേശന വാതിലുകൾ. ### 5. ബിക്കാനീര്‍ ( Bikaner)  വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള രാജസ്ഥാനിലെ ഒരു മരു നഗരമാണ് ബിക്കാനീർ. രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ബിക്കാനീറിൽ നമുക്ക് കാണാൻ കഴിയുക.രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നു സുഖമമായി ബിക്കാനീറിലെത്താം.താര് മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിന് ഉണ്ട്. വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ബിക്കനീറിലുള്ളത്. ചുറ്റും പച്ചപ്പ് നിറഞ്ഞ രീതിയിലാണ് ബിക്കാനീർ പരിസരം. `_BANNER_` ### 6. ജോധ്പൂര്‍(Jodhpur)  രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂർ.സൂര്യനഗരമെന്നും നീല നഗരമെന്നും ജോധ്പൂർ അറിയപ്പെടുന്നു.മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു.താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല് താറിലേക്കുള്ള വാതിലെന്നും ജോധ്പൂർ അറിയപ്പെടുന്നു.1429 ല്‍ ഈ നഗരം സ്ഥാപിച്ചത് റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ്. ജോധ്പൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം അടുത്ത കാലം വരെ മാര്‍വാര്‍ എന്നാണറിയപ്പെട്ടിരുന്നത്.ഭക്ഷണ പ്രിയർക്ക് രുചിയുടെ സ്വര്‍ഗ്ഗമാണ് ജോധ്പൂർ. തൈരും പഞ്ചസാരയും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന മാഘാനിയ ലസ്സി, മാവാ കച്ചോരി, പായസ് കി കച്ചോരി, മിര്‍ച്ചി ബഡ എന്നിവയാണ് ജോധ്പൂര്വിഭവങ്ങള്. ജോധ്പൂരിൽ എത്തുന്ന ഓരോ സഞ്ചാരിയെയും ആകർഷിപ്പിക്കുന്ന തരത്തിലുള്ള ചന്തകളും വിപണന കേന്ദ്രങ്ങളും ജോധ്പൂരിൽ ഉണ്ട്.കരകൗശല വസ്തുക്കൾ,ജോധ്പൂരിന്റെ വസ്ത്രങ്ങൾ, നിരവധി ഉൽപ്പന്നങ്ങളാണ് ജോധ്പൂരിൽ കാണാൻ സാധിക്കുന്നത്.അന്തര്‍ദേശീയ മരുഭൂമി പട്ടംപറത്തലുത്സവം എല്ലാ വര്‍ഷവും ജനുവരി 14 ന് ജോധ്പൂരിലെ പോളോ മൈതാനത്ത് വച്ച് നടത്തുന്നു. ### 7. പുഷ്കർ  രാജസ്ഥാനിലെ അമീർ ജില്ലയിലാണ് പുഷ്കർ സ്ഥിതിചെയ്യുന്നത്. ഇവിടെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്. ഹിന്ദുക്കളുടെയും സിക്കുകാരുടെയും തീർത്ഥാടന കേന്ദ്രമാണിത്.പുഷ്കർ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ബ്രഹ്മക്ഷേത്രമാണ്. പുഷ്കറിൽ ഇറച്ചി മുട്ട എന്നിവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.പുഷ്കർ തടാക തീരത്തിനടുത്താണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചന്തയായ ഒട്ടക ചന്ത നടക്കുന്നത് പുഷ്കറിലാണ്.രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്ന ആഘോഷം കൂടിയാണ് ഇത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്.ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കാലിച്ചന്തയാണ് ഇവിടെ നടക്കാറുള്ളത്. രാജസ്ഥാന്റെ മരുപ്രദേശ ഗ്രാമങ്ങളിൽ ഒട്ടകങ്ങളെ വളർത്തുന്നവർ അവയെ വിൽക്കാൻ എത്തുന്നതു പുഷ്കറിലെ മേളയിലാണ്. വിവിധതരത്തിലുള്ള നൃത്ത ചുവടുകൾ വെക്കുന്ന ഒട്ടകങ്ങളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഏറെ കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണിത്. ഫെബ്രുവരി മാസങ്ങളിലാണ് നിങ്ങൾ യാത്രക്കിറങ്ങുന്നതെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ ഒരു കാഴ്ച കാണാൻ സാധിക്കും. ### 8. ജയ്സാൽമർ (Jaisalmer)  രാജസ്ഥാനിലെ താറു മരുഭൂമിക്ക് അടുത്താണ് ജയ് സാൽമർ സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ് സാൽമറിലെ കോട്ട. കൊത്തുപണികൾ ചെയ്ത ഒരുപാട് ചുമരുകൾ ജയ്സാൽമറിൽ കാണാൻ സാധിക്കും. ജയ്സാൽ മാറിലെ ഓരോ കൊത്ത്പണികളും നിങ്ങളുടെ കണ്ണിന് വ്യത്യസ്ത അനുഭൂതി നൽകുമെന്നതിൽ യാതൊരുവിധ സംശയവുമില്ല. പുരാതനമായ രീതിയിൽ ശില്പികൾ പ്രത്യേകം നിർമ്മിച്ച ഇത്തരം കൊത്തുപണികൾ ഇന്ന് നമുക്ക് വേറെ എവിടെയും കാണാൻ സാധിക്കുകയില്ല. ### 9. ബന്‍സ്വാര (Banswara)  രാജസ്ഥാനിലെ ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശമാണ് ബന്‍സ്വാര. നോക്കുന്നിടത്തെല്ലാം ധാരാളം തടാകങ്ങളും പച്ചപ്പും നമുക്കിവിടെ കാണാൻ സാധിക്കും.ബന്‍സ്വാര ഏറ്റവും ഭംഗിയാവുന്ന സമയമം മഴക്കാലമാണ്. സ്ഥിരം രാജസ്ഥാന് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി നിറയെ പച്ചപ്പ് ആണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. നിരവധി തടാകങ്ങളും പച്ചപ്പു നിറഞ്ഞ നിറഞ്ഞ പ്രദേശങ്ങളുമായി മനസ്സിനെ ആനന്ദിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക.നൂറു ദ്വീപുകളുടെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. രാജസ്ഥാന്റെ ചിറാപുഞ്ചി എന്നും ഇത് അറിയപ്പെടുന്നു.ചരിത്രപരമായും സാംസ്കാരിക പരമായും പ്രത്യേകതകളുള്ള കാഴ്ചകള്‍ ഇവിടെ കാണാം. നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടാണ് ഇവിടം രാജസ്ഥാന്റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്.രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുന്ന നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. ### 10. ചിത്തോർഗഢ് കോട്ട  രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചിത്തോർഗഢ് കോട്ട.ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണിത്.കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഒരു കോട്ട കൂടിയാണിത്.ഏഴാം നൂറ്റാണ്ട് മുതൽ1567ൽ അക്ബർ ചക്രവർത്തി ഈ പ്രദേശം കീഴടക്കുന്നത് വരെ ഈ ഗോത്രങ്ങളാണ് ഇവിടെ ഭരണം നടത്തിയിരുന്നത്.15, 16 നൂറ്റാണ്ടുകൾക്കിടയിൽ ഈ കോട്ട മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.ചിത്തോർഗഢ് ന്റെ പ്രൗഢ ഭംഗി വിളിച്ചോതുന്നതിൽ ചിത്തോർഗഢ് കോട്ട വലിയ പങ്കുവഹിക്കുന്നു. ഒരുപാട് കാലപ്പഴക്കമുള്ള കോട്ട ഇന്നും കേടുപാടുകൾ സംഭവിക്കാതെ നിൽക്കുന്നുണ്ട്. കോട്ടയിലേക്കുള്ള വഴികൾ അത്ര എളുപ്പമല്ലെങ്കിലും കുത്തനെയും കുറുങ്ങനെയുമുള്ള നിരവധി പാതകൾ പിന്നിട്ട് വേണം കോട്ടയ്ക്ക് അരികിലെത്താൻ.കോട്ടയ്ക്കു ചുറ്റുമായി ഇരുമ്പ് കൊണ്ട് നിർമ്മിച്ച ധാരാളം ഗേറ്റുകൾ ഉണ്ട്.റാണി പത്മിനി, മഹാറാണ, കുംഭ തുടങ്ങിയ മനോഹരമായ നിരവധി കൊട്ടാരങ്ങൾ കോട്ടയ്ക്കകത്തുണ്ട്. മഴക്കാലത്ത് മഴവെള്ളം സംഭരിച്ചു വെക്കാനുള്ള നിരവധി സംവിധാനങ്ങൾ കോട്ടയ്ക്കുള്ളിൽ കാണാൻ സാധിക്കും. മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച ചുവരുകൾ കോട്ടക്കകത്തും പുറത്തും കാണാൻ സാധിക്കും. വ്യത്യസ്തവും മനോഹരമായ ഒരുപാട് കാഴ്ചകൾ കോട്ടയ്ക്കകത്തുണ്ട്. രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുകയാണെങ്കിൽ നിർബന്ധമായും നിങ്ങൾ ഇവിടം സന്ദർശിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭൂതി നൽകാൻ ഇവിടംകൊണ്ട് സാധിക്കും. രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും കണ്ടിരിക്കേണ്ട ,ഒഴിച്ചുകൂടാനാവാത്ത കാഴ്ചകൾ നൽകുന്ന സ്ഥലങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.രാജസ്ഥാനിലെ മണലാരണ്യ കാഴ്ചകളും, തടാകങ്ങളും, പച്ചപ്പുനിറഞ്ഞ കാഴ്ചകളും നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. രാജസ്ഥാനിലെ ജീവിതരീതി, ഭക്ഷണം, പഴയകാല നിർമ്മാണ രീതിയിലുള്ള കെട്ടിടങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ നിങ്ങൾക്ക് നേരിട്ട് ഒരു അനുഭൂതി നൽകും എന്നതിൽ യാതൊരുവിധ സംശയവുമില്ല.ബസ് മാർഗമോ ട്രെയിൻ മാർഗമോ നിങ്ങൾക്ക് രാജസ്ഥാനിൽ എത്താം.രാജസ്ഥാനിൽ എത്തിക്കഴിഞ്ഞാൽ മുകളിൽ കൊടുത്ത ഓരോ സ്ഥലത്തേക്കും പ്രത്യേകം ബസ്സുകളും മറ്റു വാഹന സൗകര്യങ്ങളും ലഭിക്കും.
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മറാഠികളുടെ നാടായ മഹാരാഷ്ട്ര. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശമായതിനാൽ,സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് മഹാരാഷ്ട്ര. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര സംസ്ഥാനത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. വിനോദസഞ്ചാരികൾ പര്യവേക്ഷണം ചെയ്യേണ്ട ടൺ കണക്കിന് സ്ഥലങ്ങളും ആകർഷണങ്ങളുമുള്ള ഇന്ത്യയിലെ ഒരു പ്രധാന സംസ്ഥാനമാണിത്. മഹാരാഷ്ട്രയിലെ അത്തരം മികച്ച 10 സ്ഥലങ്ങളെ ചുവടെ പരിചയപ്പെടുത്തുന്നു. ## 1.മുംബൈ  മുമ്പ് 'ബോംബെ' എന്നറിയപ്പെട്ടിരുന്ന മുംബൈ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 9-ാമത്തെ നഗരവുമാണ്. സ്വപ്നങ്ങളുടെ നഗരം എന്നാണ് മുംബൈയെ വിളിക്കുന്നത്. 7 ദ്വീപുകളുടെ ഒരു ശേഖരമായ ഈ നഗരം, മുംബാദേവിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ മഹാനഗരത്തിന്റെ ചരിത്രം ശിലായുഗം മുതലുള്ളതാണെന്ന് പറയപ്പെടുന്നു. മൗര്യ, ചാലൂക്യ, രാഷ്ട്രകൂട, മറാത്ത തുടങ്ങിയ പ്രമുഖ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു മുംബൈ. തുറമുഖ നഗരമായതിനാൽ മുംബൈ ഒരു വ്യാപാര പാതയായി വളർന്നു. ഫാഷനബിൾ വസ്ത്രങ്ങൾക്കും അനുകരണ ആഭരണങ്ങൾക്കും മുംബൈ പ്രശസ്തമാണ്. ഗേറ്റ്വേ ഓഫ് ഇന്ത്യ, ഛത്രപതി ശിവജി ടെർമിനസ് (വിക്ടോറിയ ടെർമിനസ്), എലിഫന്റ് ഗുഹകൾ, കൻഹേരി ഗുഹകൾ, ഹാജി അലി ദർഗ, സിദ്ധിവിനായക ക്ഷേത്രം, ജുഹു ബീച്ച്, മാർവ് ബീച്ച്, മറൈൻ ഡ്രൈവ്, ചൗപാട്ടി, ഫിലിം സിറ്റി, മണിഭവൻ ഗാന്ധി സംഗ്രഹാലയ, ബാബുൽനാഥ് ക്ഷേത്രം, മൗണ്ട് മേരി ചർച്ച് എന്നിവ മുംബൈയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. ## 2.ഔറംഗബാദ്  മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ പേരില്‍ അറിയപ്പെടുന്ന ഔറംഗബാദ് എന്ന നഗരം മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.മുഗളന്മാരുടെയും ഹൈദരാബാദിലെ മുസ്ലീം സംസ്കാരവും ഈ നഗരത്തിന്റെ സംസ്കാര രൂപീകരണത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറാത്തി, ഉറുദു എന്നിവയാണ് ഇവിടെ സംസാരിക്കുന്ന പ്രധാന ഭാഷകൾ. അഹമ്മദ് നഗറിലെ മുർതാസ നിസാം ഷായുടെ പ്രധാനമന്ത്രിയായിരുന്ന മാലിക് അംബാറാണ് എഡി 1610-ൽ ഈ നഗരം സ്ഥാപിച്ചത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായ അജന്ത-എല്ലോറ ഗുഹകൾ ഉൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങളാൽ ചുറ്റപ്പെട്ട നഗരമാണ് ഔറംഗബാദ്. ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ആറാം നൂറ്റാണ്ടിനും ഇടയിലാണ് ഈ ഗുഹകൾ കൊത്തിയെടുത്തതെന്ന് പറയപ്പെടുന്നു. ഈ ഗുഹകൾ ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. അജന്ത എല്ലോറ ഗുഹകള്‍ കൂടാതെ ദൗലതാബാദ് ഫോർട്ട്, ബീബി കാ മഖ്ബറ, ജമാ മസ്ജിദ്, പഞ്ചക്കി, ദേവഗിരി ഫോർട്ട്, ഘൃഷ്ണേശ്വര ക്ഷേത്രം, സലിം അലി പക്ഷി സങ്കേതം എന്നിവയാണ് ഔറംഗബാദില്‍ കാണേണ്ട പ്രധാന സ്ഥലങ്ങള്‍. ## 3.നാസിക്ക്  മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു മതപരമായ നഗരമാണ് നാസിക്. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാസിക്ക് ഇന്ത്യയുടെ വൈൻ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ഗോദാവരി നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വിവിധ ഭരണാധികാരികളുടെ ഭരണകാലത്ത് നിർമ്മിച്ച നിരവധി ക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ് നാസിക്ക്. ഹിന്ദു പുരാണങ്ങളിൽ ഈ സ്ഥലം നിരവധി തവണ പരാമർശിക്കപ്പെടുന്നു. കൂടാതെ 12 വർഷത്തിലൊരിക്കൽ ഇന്ത്യയിലെ കുംഭമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലൊന്നായി നാസിക്ക് പ്രശസ്തമാണ്. പവിത്രമായതും ഹൈന്ദവ പുരാണങ്ങളിൽ വളരെ പ്രാധാന്യമുള്ളതുമായ പുരാതന ക്ഷേത്രങ്ങളുടെ ഒരു വലിയ നിര ഈ നഗരത്തിലുണ്ട്. മതപരമായ പ്രാധാന്യത്തിനുപുറമെ, നാസിക്കിൽ നിരവധി മുന്തിരിത്തോട്ടങ്ങളും ഉണ്ട്. അത് ഗ്രാമപ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. പഞ്ചവടി, സോമേശ്വർ, രാം കുണ്ഡ്, മുക്തിധാം ക്ഷേത്രം, നാണയ മ്യൂസിയം, പാണ്ഡവ്ലേനി ഗുഹകൾ, സിന്നാർ, അഞ്ജനേരി, ത്രയംബകേശ്വർ എന്നിവ നാസിക്കില്‍ കാണേണ്ട പ്രധാന സ്ഥലങ്ങളാണ്. ## 4.പൂണെ  പേഷ്വാകളുടെ നാടെന്ന് അറിയപ്പെടുന്ന പൂണെ, ഛത്രപതി ശിവാജി മഹാരാജിന്റെ കാലം മുതൽ സാംസ്കാരികമായും ചരിത്രപരമായും ഒരു പ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്. പുണ്യ-നഗരി അല്ലെങ്കിൽ ഡെക്കാൻ രാജ്ഞി എന്നാണ് പൂണെ മുമ്പ് അറിയപ്പെട്ടിരുന്നത്. മുമ്പ്, പൂണെ ഭരിച്ചിരുന്നത് രാഷ്ട്രകൂടരാണ്. ഇത് ദേവഗിരിയിലെ യാദവ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. മറ്റൊരുകാലത്ത് ശിവാജി മഹാരാജ് സ്ഥാപിച്ച മറാത്താ സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രമായിരുന്നു പൂണെ. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന പൂണെ, ശാസ്ത്രീയ സംഗീതം, ആത്മീയത, നാടകം, കായികം, സാഹിത്യം തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്. പൂണെ നഗരം ഐടി, നിർമ്മാണം, ഓട്ടോമൊബൈൽ വ്യവസായങ്ങൾ, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും പേരുകേട്ടതാണ്. മറാഠാ കാലഘട്ടത്തിലെ അതിമനോഹരമായ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര താൽപര്യമുള്ള നിരവധി സ്ഥലങ്ങളും ഈ നഗരത്തെ വൈവിധ്യ സമ്പന്നമാക്കുന്നു. ശനിവർ വാഡ, സിൻഹഗഡ് ഫോർട്ട്, ഓഷോ ആശ്രമം, ദഗ്ദുഷേത് ഗണപതി, പാടലേശ്വർ ഗുഹാക്ഷേത്രം, രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്, ഷിൻഡെ ഛത്രി, രാജാ ദിനകർ കേൽക്കർ മ്യൂസിയം, നാഷണൽ വാർ മ്യൂസിയം, ബണ്ട് ഗാർഡൻ, സരസ് ബാഗ്, പാർവതി ഹിൽ, ആഗാ ഖാൻ പാലസ്, രാജ്ഗഡ് കോട്ട, കൂടാതെ ദർശൻ മ്യൂസിയം എന്നിവ പൂണെയിൽ സന്ദർശിക്കേണ്ട ചില പ്രധാന സ്ഥലങ്ങളാണ്. ## 5.മഹാബലേശ്വര്‍  മഹാരാഷ്ട്രയിലെ ഒരു ഹിൽ സ്റ്റേഷനാണ് മഹാബലേശ്വർ. ചരിഞ്ഞ കൊടുമുടികളും ചുറ്റുമുള്ള കാടുകളും ഉള്ള സമതലങ്ങളുടെ വിശാലമായ കാഴ്ച മഹാബലേശ്വര്‍ പ്രദാനം ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രസിഡൻസിയുടെ വേനൽക്കാല തലസ്ഥാനമായി മാറിയ മഹാബലേശ്വർ 1829-30 വര്‍ഷങ്ങളിലാണ് ഇന്നത്തെ രീതിയില്‍ നിലവില്‍ വന്നത്. നേരത്തെ, ഇത് മാൽക്കം പേത്ത് എന്നറിയപ്പെട്ടിരുന്നു. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന കൃഷ്ണ നദിയുടെ ഉറവിടമാണ് മഹാബലേശ്വർ. പഴയ മഹാബലേശ്വറിലെ പഞ്ച് ഗംഗാ ക്ഷേത്രത്തിലെ ഒരു പശുവിന്റെ പ്രതിമയുടെ വായിൽ നിന്ന് ഒഴുകിയതാണ് നദിയുടെ ഉറവിടം എന്നാണ് ഐതീഹ്യം. കൃഷ്ണനദിയിൽ ലയിക്കുന്നതിന് മുമ്പ് മറ്റ് നാല് നദികളും ഇവിടെ നിന്ന് ഒഴുകുന്നു. കൊയാന, വെണ്ണ (വേണി), സാവിത്രി, ഗായത്രി എന്നിവയാണവ. കോട്ടകൾ, ക്ഷേത്രങ്ങൾ, തടാകങ്ങൾ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ മഹാബലേശ്വറിൽ ഉണ്ട്. പ്രതാപ്ഗഡ് കോട്ട, വെണ്ണ തടാകം, മഹാബലേശ്വർ ക്ഷേത്രം, കൃഷ്ണഭായി ക്ഷേത്രം, ലിംഗമാല വെള്ളച്ചാട്ടം, തപോള, പാഞ്ച്ഗനി എന്നിവ മഹാബലേശ്വറിലെ പ്രധാന സ്ഥലങ്ങളാണ്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നിരവധി വ്യൂ പോയിന്റുകളും ഉണ്ട് ഇവിടെ. ആർതേഴ്സ് സീറ്റ്, വിൽസൺ പോയിന്റ്, കേറ്റ്സ് പോയിന്റ്, എലിഫന്റ് ഹെഡ് പോയിന്റ്, കൊണാട്ട് പീക്ക്, ബോംബെ പോയിന്റ് എന്നിവ ജനപ്രിയ വ്യൂ പോയിന്റുകളാണ്. സ്ട്രോബെറി, മൾബറി എന്നിവയുടെ കൃഷിക്ക് പേരുകേട്ടതാണ് മഹാബലേശ്വർ. ## 6.മാഥേരാൻ  മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഒരു ചെറിയ ഹിൽസ്റ്റേഷനാണ് മാഥേരാൻ. മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണിത്. തണുത്തതും ഈർപ്പം കുറഞ്ഞതുമായ കാലാവസ്ഥയ്ക്ക് ഈ നഗരം പ്രശസ്തമാണ്. എഡി 1850-ൽ താനെ ജില്ലയുടെ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഹഗ് പോയിന്റ്സ് മാലെറ്റാണ് മാഥേരാൻ വികസിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വേനൽക്കാല റിസോർട്ടായി ബോംബെ ഗവർണറായിരുന്ന എൽഫിൻസ്റ്റൺ പ്രഭു ഈ സ്ഥലം വികസിപ്പിച്ചെടുത്തു. 'നെറ്റിയിലെ വനം' എന്നർത്ഥം വരുന്ന മാഥേരാൻ, ഭാരത സർക്കാരിന്റെ പരിസ്ഥിതി-വന മന്ത്രാലയം പ്രഖ്യാപിച്ച ഒരു പരിസ്ഥിതി ലോല പ്രദേശമാണ്. ഏഷ്യയിലെ ഏക ഓട്ടോമൊബൈൽ ഫ്രീ ഹിൽ സ്റ്റേഷനാണിത്. മാഥേരാൻ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. പശ്ചിമഘട്ടത്തിന്റെ കൊടുമുടികളുടെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന 38 വ്യൂ പോയിന്റുകൾക്ക് മാഥേരാൻ പ്രശസ്തമാണ്. പോർക്കുപൈൻ പോയിന്റ്, പനോരമ പോയിന്റ്, എക്കോ പോയിന്റ്, ഷാർലറ്റ് ലേക്ക്, കിംഗ് ജോർജ് പോയിന്റ്, ലൂയിസ പോയിന്റ്, മങ്കി പോയിന്റ്, പേമാസ്റ്റർ പാർക്ക്, പാന്തേഴ്സ് ഗുഹകൾ, റാംബോഗ് പോയിന്റ്, ഹാർട്ട് പോയിന്റ് തുടങ്ങിയവ മാഥേരാനില്‍ സന്ദർശിക്കേണ്ട ചില പ്രധാന സ്ഥലങ്ങളാണ്. `_BANNER_` ## 7.കോലാപൂര്‍  പഞ്ചഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് കോലാപൂര്‍. മറാത്ത സാമ്രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഈ നഗരം മറാത്തികളുടെ വിവിധ ചരിത്ര സ്മാരകങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്. ദേവീഭാഗവത പുരാണത്തിൽ കൊല്ലമ്മയുടെ ആരാധനാലയമായി ഈ പുരാതന നഗരത്തെ പരാമർശിക്കുന്നു. മഹാലക്ഷ്മി ദേവിയാൽ വധിക്കപ്പെട്ട അസുരനായ കോലാസൂരിന്റെ പുരാണ കഥയിൽ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. നഗരത്തിന്റെ കാവൽ ദേവതയായി കണക്കാക്കപ്പെടുന്ന മഹാലക്ഷ്മി ദേവിയുടെ ബഹുമാനാർത്ഥം പ്രസിദ്ധമായ ഒരു മഹാലക്ഷ്മി ക്ഷേത്രം ഇവിടെയുണ്ട്. കോലാപുരി ചപ്പലുകൾ, കോലാപുരി ആഭരണങ്ങൾ, കോലാപുരി പാചകരീതികൾ എന്നിവയ്ക്ക് കോലാപൂർ ലോകമെമ്പാടും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴയ നാഗരികതകളിലൊന്നാണ് കോലാപൂർ. മൗര്യന്മാർ, ചാലൂക്യർ, രാഷ്ട്രകൂടർ, ശിലാഹർ, യാദവർ തുടങ്ങിയ നിരവധി ഇന്ത്യൻ രാജവംശങ്ങളാണ് ഈ നഗരം ഭരിച്ചിരുന്നത്. ദക്ഷിണ കാശി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന കോലാപൂർ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്. മഹാലക്ഷ്മി ക്ഷേത്രം ഉൾപ്പെടെ മധ്യകാല ഇന്ത്യയിൽ നിന്നുള്ള ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ടെംബ്ലൈ ക്ഷേത്രം, ഭവാനി മണ്ഡപം, ന്യൂ പാലസ് മ്യൂസിയം, ജ്യോതിബ ക്ഷേത്രം, ശ്രീ ബിങ്കംബി ഗണേഷ് മന്ദിർ, രങ്കല തടാകം, കോപേശ്വര ക്ഷേത്രം, പൻഹാല ഫോർട്ട്, ശാലിനി പാലസ്, സിദ്ധഗിരി ഗ്രാമ്ജീവന മ്യൂസിയം, ടൗൺ ഹാൾ മ്യൂസിയം, സാഗരേശ്വര്‍ വന്യജീവി സങ്കേതം, രാധാനഗരി വന്യജീവി സങ്കേതം എന്നിവയാണ്. കോലാപൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ## 8.ഷിര്‍ദി  മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന നഗരമാണ് ഷിർദി. ഷിർദ്ദി സായി ബാബയുടെ ക്ഷേത്രമാണ് ഷിർദ്ദി, ഇവിടം ഭക്തരുടെ പ്രധാന ആകർഷണമാണ്. ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായിബാബ ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസിമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 16 വയസ്സുള്ളപ്പോൾ സായി ബാബ ഷിർദി സന്ദർശിക്കുകയും 1918-ൽ മരിക്കുന്നതുവരെ അവിടെ തങ്ങുകയും ചെയ്തു. സായി ബാബ ഈ ചെറിയ ഗ്രാമത്തെ തന്റെ ഭക്തർക്കുള്ള ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി. ഷിർദി ക്ഷേത്ര സമുച്ചയത്തിൽ ഗുരുസ്ഥാൻ, സമാധി മന്ദിർ, ദ്വാരകാമായി, ചാവടി, ലെന്‍ദി ബാഗ് എന്നിവ ഉൾപ്പെടുന്നു. മാരുതി ക്ഷേത്രം, ഖണ്ഡോബ മന്ദിർ, സായ് ഹെറിറ്റേജ് വില്ലേജ്, ശനിസിംഗനാപൂർ എന്നിവയാണ് ഷിർദ്ദിയിൽ സന്ദർശിക്കേണ്ട മറ്റ് സ്ഥലങ്ങൾ. ## 9.രത്നഗിരി  മഹാരാഷ്ട്രയിലെ അറബിക്കടലിനോട് ചേർന്നുള്ള ഒരു തുറമുഖ നഗരമാണ് രത്നഗിരി. രത്നഗിരി ജില്ല വിനോദസഞ്ചാരികൾക്ക് ഏറ്റവും മനോഹരമായ ബീച്ചുകൾ, ചരിത്ര സ്മാരകങ്ങൾ, ശാന്തമായ ക്ഷേത്രങ്ങൾ എന്നിവയുടെ രൂപത്തിൽ ഏറ്റവും വൈവിധ്യമാർന്ന ആകർഷണങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, രത്നഗിരിയിലെ ബീച്ചുകൾ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആധിപത്യം പുലർത്തുന്നു. രത്നഗിരിയിലെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് മാണ്ഡവി ബീച്ച്. പവാസ് ബീച്ച്, ഗണേഷ്ഗുലെ ബീച്ച്, ഭാത്യെ ബീച്ച്, ഗണപതിപുലെ ബീച്ച് എന്നിവയാണ് രത്നഗിരിയിലെയും പരിസരങ്ങളിലെയും മറ്റ് പ്രശസ്തമായ ബീച്ചുകൾ. ബീച്ചുകൾക്ക് പുറമെ രത്നദുർഗ് ഫോർട്ട്, തിബാവ് പാലസ്, ഗേറ്റ്വേ ഓഫ് രത്നഗിരി, സ്വയംഭൂ ഗണപതി ക്ഷേത്രം, വിജയദുർഗ് ഫോർട്ട്, ജയ്ഗഡ് ഫോർട്ട്, ലൈറ്റ്ഹൗസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും രത്നഗിരിയിലുണ്ട്. ## 10.ഇഗത്പുരി  പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1900 അടി ഉയരത്തിലാണ് ഇഗത്പുരി സ്ഥിതി ചെയ്യുന്നത്. എല്ലാ വശങ്ങളിൽ നിന്നും പർവതങ്ങളാൽ ചുറ്റപ്പെട്ട ഇഗത്പുരി നഗരം മനോഹരമായ സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. മനോഹരമായ ക്ഷേത്രങ്ങൾ, മനോഹരമായ പഴയ കോട്ടകൾ, മനോഹരമായ കാലാവസ്ഥ, ഗംഭീരമായ പർവതങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ അലങ്കരിച്ച ഈ ഹിൽസ്റ്റേഷൻ കണ്ണുകൾക്ക് ഒരു വിരുന്നാണ്. ഇഗത്പുരി വിപാസന ഇന്റർനാഷണൽ അക്കാദമി ഓഫ് മെഡിറ്റേഷന്റെ ആസ്ഥാനമായതിനാൽ സമാധാനവും ആത്മീയ പുനരുജ്ജീവനവും ആഗ്രഹിക്കുന്നവർക്കിടയിൽ ഈ മലയോര നഗരം പ്രശസ്തി നേടിയിട്ടുണ്ട്. ഭട്സ റിവർ വാലി, ക്യാമല്‍ താഴ്വര, ത്രിംഗൽവാഡി കോട്ട, ഘടൻദേവി ക്ഷേത്രം, വൈതർണ അണക്കെട്ട് എന്നിവയാണ് ഇഗത്പുരിയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവും മഹാരാഷ്ട്രയിലുണ്ട്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നും വിവിധ സാംസ്കാരികവും ആധുനികവുമായ കലകളുടെ കേന്ദ്രവുമാണ് മഹാരാഷ്ട്ര. മുകളില്‍ പറയുന്നവ കൂടാതെ അലിബാഗ്, സോലാപുര്‍, ഖണ്ടാല, ലോനാവ്ല, പഞ്ചാഗ്നി എന്നീ സ്ഥലങ്ങളും മഹാരാഷ്ട്രയില്‍ കാണാവുന്നതാണ്.