Top 7 small scale business in Kerala
കേരളത്തിൽ തുടങ്ങാവുന്ന നിരവധി സംരംഭങ്ങളുണ്ട് ഉണ്ട്. അതിൽ കുറഞ്ഞ ചിലവിൽ ലാഭകരമായി മുന്നോട്ട് കൊണ്ടു പോകാവുന്ന മികച്ച ഏഴ് സംരംഭങ്ങൾ ഏതെല്ലാമാണെന്ന് ചുവടെ കൊടുത്തിരിക്കുന്നു.
- പപ്പട നിർമ്മാണം
- ചന്ദനത്തിരി നിർമ്മാണം
- നാളികേരംഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം
- ബേക്കറി നിർമ്മാണം
- കുട നിർമ്മാണം
- കുരുമുളകു പൊടി നിർമ്മാണം
- പച്ചക്കറി മാർക്കറ്റ്
1. പപ്പട നിർമ്മാണം
വളരെ കുറഞ്ഞ ചിലവിൽ ആരംഭിക്കാവുന്ന ഒരു ബിസിനസ് ആശയമാണ് പപ്പട നിർമ്മാണം. വിപണിയിൽ ഒട്ടേറെ ആവശ്യക്കാർ ഉള്ളതിനാൽ പപ്പട നിർമ്മാണം ബിസിനസ് മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാം. പപ്പടത്തിന്റെ ഉപയോഗം വീടുകളിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതുകൊണ്ട് വിപണിയിൽ ആവശ്യക്കാരുടെ എണ്ണം വളരെ അധികമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റ്കൾ, കാറ്ററിംഗ്, തുടങ്ങി നിരവധി മേഖലകളിൽ പപ്പടങ്ങൾ ഉപയോഗിക്കുന്നു.ആയതിനാൽ പപ്പട വിപണന സാധ്യതയും വർദ്ധിക്കുന്നു. വിദേശികളെയും മറ്റും ആകർഷിക്കുന്ന ഒന്നാണ് കേരളീയരുടെ സദ്യ. സദ്യയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നുതന്നെയാണ് പപ്പടം. വിവിധ തരത്തിലുള്ള വൈവിധ്യമാർന്ന പപ്പടങ്ങൾ ഉണ്ടാക്കി പരീക്ഷിക്കാവുന്നതാണ്. ഉദാഹരണത്തിന് മുളക് പപ്പടം,മസാല പപ്പടം,ചക്ക പപ്പടം,etc.
പയറ്, കടല, ഉഴുന്നു പരിപ്പ്, അരി തുടങ്ങിയ ഭക്ഷ്യവസ്തുക്കളാണ് പപ്പട നിർമാണത്തിന് ആവശ്യം.ഇവയുടെ സുലഭമായ ലഭ്യത പപ്പട നിർമ്മാണ മേഖലയെ പിടിച്ചുലയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ പപ്പട നിർമ്മാണ മേഖലയിലേക്ക് കാലെടുത്തുവെക്കുന്ന ഒരു സംരംഭകൻ എന്ന നിലയിൽ ഏതൊരാളെയും നിരാശപ്പെടുത്തുകയില്ല എന്നതിൽ ഒരു സംശയവുമില്ല.
2. ചന്ദനത്തിരി നിർമ്മാണം
വളരെ ചെറിയ സൗകര്യത്തിൽ വീടുകളിൽ തുടങ്ങാവുന്ന ഒന്നാണ് ചന്ദനത്തിരി നിർമ്മാണം.ചന്ദനത്തിരി നിർമ്മാണത്തിൽ പ്രത്യേകം മെഷീനുകളോ, നിർമ്മാണ സൗകര്യങ്ങളോ ആവശ്യമില്ല എന്നത് കൂടുതൽ ആളുകളെ ഈ നിർമ്മാണത്തിലേക്ക് ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ മികച്ച വരുമാനം ഉണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു. നിങ്ങളുടെ ബിസിനസിലൂടെ മറ്റുള്ളവർക്കും വരുമാനമാർഗം കണ്ടെത്താം എന്ന ചിന്താഗതി യിലൂടെയാണ് നിങ്ങൾ ഒരു ബിസിനസ് ആരംഭിക്കുന്നത് എങ്കിൽ ചന്ദനത്തിരി നിർമ്മാണം നിങ്ങൾക്ക് മികച്ച ഒരു തീരുമാനമായിരിക്കും. വിവിധ തരത്തിലുള്ള പെർഫ്യൂമുകളാണ് പ്രധാനമായും ചന്ദനത്തിരി നിർമ്മാണത്തിന് ആവശ്യമായി വരുന്നത്. ഇങ്ങനെ ലഭിക്കുന്ന പെർഫ്യൂമുകൾ ചന്ദനത്തിരി സ്റ്റിക്കുകളിൽ ആക്കി സുഗന്ധം നഷ്ടപ്പെടാതെ പാക്ക് ചെയ്തു ആണ് വിപണന കേന്ദ്രത്തിൽ എത്തിക്കുക എന്നതാണ് ചന്ദനത്തിരി നിർമ്മാണമേഖലയിലെ ഓരോ സംരംഭകന്റെയും പ്രധാന ചുമതല. ചന്ദനത്തിരിയുടെ വില്പന സാധ്യത വളരെ വലുത് തന്നെയാണ്. അമ്പലങ്ങൾ, പൂജ സ്റ്റോറുകൾ, പലചരക്ക് കടകൾ, സൂപ്പർ മാർക്കറ്റുകൾ, സപ്ലൈകോ, തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചന്ദനത്തിരിയുടെ വിൽപ്പന സാധ്യതയുണ്ട്.
3. നാളികേരം ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണം
കേരളത്തിൽ തുടങ്ങാവുന്ന ഒരു മികച്ച സ്റ്റാർട്ടപ്പ് ബിസിനസ് ആണ് നാളികേരം ഉപയോഗിച്ചുള്ള ഉല്പന്ന നിർമ്മാണം. തേങ്ങ ഉത്പാദനത്തിൽ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. ലഭ്യമായ തേങ്ങ ഉപയോഗിച്ച് നാളികേര ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കുന്നതു വഴി മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാം.
നാളികേരം പാകം ആകുന്നതിന് മുൻപുള്ള കരിക്ക് ഉപയോഗിച്ച് നിരവധി ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം. കരിക്കിൻ വെള്ളം പ്രിസർവ് ചെയ്തു ബോട്ടിലിലാക്കി വിൽപ്പന നടത്താം.പാക്ക് ചെയ്ത് തേങ്ങാപ്പാൽ,തേങ്ങാപ്പാൽ പൊടി, വിറ്റാമിൻ ഇ യുടെ കലവറയായ എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ,കോക്കനട്ട് ഐസ്ക്രീം,വെളിച്ചെണ്ണ,തേങ്ങാപ്പാല്‍ യോഗര്‍ട്ട്,പാം ഷുഗര്‍, പുളിപ്പിച്ച തേങ്ങാവെള്ളം ഉപയോഗിച്ച് നിര്‍മിക്കുന്ന നാളികേര വിനാഗിരി, തുടങ്ങി നാളികേരം ഉപയോഗിച്ചു ഉണ്ടാക്കി എടുക്കാവുന്ന ഉൽപ്പന്നങ്ങളുടെ നിര നീളുന്നു.തേങ്ങാപ്പാലില്‍ നിന്നും തയ്യാറാക്കാവുന്ന ഒരു സസ്യവളര്‍ച്ചാ ഹോർമോൺ ആണ് കൊക്കോഗ്രോ ഇവയുടെ നിർമ്മാണവും മികച്ച രീതിയിലുള്ള വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.
4. ബേക്കറി നിർമ്മാണം
കേരളത്തിൽ തുടങ്ങാവുന്ന ഒരു ബിസിനസ് ഐഡിയ ആണ് ബേക്കറി നിർമ്മാണം. സ്വന്തമായി ബിസിനസ്സ് തുടങ്ങാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ബേക്കറി നിർമ്മാണം നിങ്ങൾക്ക് മികച്ച വരുമാനം തരും.എല്ലാവരും ഉപയോഗിക്കുന്ന ഒരു ഉൽപന്നമായതിനാൽ മികച്ച ലാഭം കൊണ്ടുവരാൻ ഈയൊരു ഉൽപ്പന്ന നിർമ്മാണത്തിലൂടെ സാധിക്കും. കുട്ടികൾ മുതൽ മുതിർന്നവർവരെ ഇഷ്ടപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്നു എന്നതിനാൽ വിപണിയിൽ ആവശ്യക്കാരുള്ള ഒരു ഉൽപ്പന്നം തന്നെയാണ് ബേക്കറി.
അതുകൊണ്ടുതന്നെ ബേക്കറി നിർമ്മാണത്തിൽ നഷ്ട സാധ്യത വളരെ കുറവാണ്. എന്നാൽ മികച്ച രീതിയിൽ ഉള്ള ലാഭവും ലഭിക്കും.വ്യത്യസ്ത രീതിയിൽ ആളുകളുടെ ടേസ്റ്റ് അറിഞ്ഞ് ഒരു ബേക്കറി ഉൽപ്പന്നം സാധിക്കുമെങ്കിൽ നിങ്ങൾക്ക് ഉണ്ടാക്കാൻ സാധിക്കുന്നുവെങ്കിൽ ബേക്കറി നിർമ്മാണ മേഖലയിൽ നിങ്ങൾക്ക് വ്യത്യസ്തത പുലർത്തി ലാഭകരമായി മുന്നോട്ടുപോവാം. കേവലം ഒരു ലക്ഷം രൂപ മുതൽമുടക്കിൽ ബേക്കറി ബിസിനസ് ആരംഭിക്കാം. എന്നാൽ അതിൽനിന്ന് നിങ്ങൾ മുടക്കിയ തുകയുടെ അധിക തുക ലാഭമായി നേടുകയും ചെയ്യാം.എണ്ണയിൽ വറുത്ത ബേക്കറി പലഹാരങ്ങൾ, മധുരമുള്ള ബേക്കറി പലഹാരങ്ങൾ, എരിവുള്ള ബേക്കറി പലഹാരങ്ങൾ, തുടങ്ങി നിരവധി ബേക്കറി ഉൽപ്പന്നങ്ങൾ നിങ്ങൾക്ക് ഈ മേഖലയിൽ പരീക്ഷിച്ചു നോക്കി മുന്നേറാം. ബേക്കറി നിർമ്മാണ ബിസിനസിനായി ചെറിയ സൗകര്യങ്ങളും ചില പാത്രങ്ങളും ആവശ്യമായി വരുന്നുണ്ട്.കേക്കുകൾ,ചിപ്സുകൾ, ബിസ്ക്കറ്റുകൾ, തുടങ്ങിയ ബേക്കറി ഉൽപന്നങ്ങളുടെ നിർമ്മാണത്തിനായി ലോ കപ്പാസിറ്റി മെഷിനറികൾ, നിർമ്മാണ പ്ലാന്റുകൾ എന്നിവ സ്ഥാപിക്കേണ്ടതുണ്ട്.
5. കുട നിർമ്മാണം
വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന കേരളത്തിൽ കുട നിർമ്മാണം ബിസിനസായി ആരംഭിക്കാവുന്നതാണ്. കുട നിർമ്മാണ വ്യവസായം മഴയ്ക്കു മുന്നേ ആരംഭിക്കുമെങ്കിലും ഉൽപ്പന്നത്തിന്റെ വിപണനം മഴക്കാലത്ത് തന്നെയാണ്. മഴയത്തും വെയിലത്തും കുട ഉപയോഗിക്കുന്നുണ്ടെങ്കിലും കുടയുടെ ഏറ്റവും അധിക ഉപയോഗം മഴക്കാലത്താണ്. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിറ്റുപോക്ക് മഴക്കാലത്ത് തന്നെയാണ് നടക്കാറുള്ളത്. കുട നിർമ്മാണം ബിസിനസ് ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിർമ്മാണം കഴിഞ്ഞ് അതിനായി അല്പം കാത്തുനിൽക്കേണ്ടി വരും.
മഴ തുടങ്ങി ഏകദേശം ഒരാഴ്ചയ്ക്കുശേഷം തന്നെ ഏകദേശം അരക്കോടിയിലേറെ കുടകൾ വിറ്റു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ കൂടെ നിർമ്മാണം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി ആരംഭിക്കുന്നതിൽ കുഴപ്പങ്ങൾ ഒന്നുമില്ല. കുട നിർമ്മാണത്തിന് പ്രത്യേകം വ്യവസായശാലകൾ ആവശ്യമില്ല വീടുകളിൽ നിന്നുപോലും കുട നിർമ്മിക്കാം. കുട നിർമ്മാണം നിങ്ങൾ ഒരു സ്റ്റാർട്ടുപ്പ് ബിസിനസ് ആയി തുടങ്ങാൻ ആലോചിക്കുന്നുവെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്.
കുട്ടികൾ,മുതിർന്നവർ,കൗമാരക്കാർ, തുടങ്ങി ഓരോ പ്രായക്കാരുടെയും ഇഷ്ടത്തിനനുസരിച്ചുള്ള കുടകൾ ആയിരിക്കണം നിങ്ങൾ നിർമ്മിക്കേണ്ടത്. എന്നാൽ മാത്രമേ മികച്ച രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ. കുട്ടികൾക്ക് ഇഷ്ടമുള്ള കാർട്ടൂൺ ചിത്രങ്ങൾ, കറുത്ത കുടകൾ, കാലൻ കുടകൾ, യുവതി യുവാക്കൾക്കായുള്ള ട്രെൻഡിങ് കുടകൾ തുടങ്ങി വിപണിയിൽ എത്തുന്ന കുടകൾ അനേകം ആണ്.
ഇത്തരത്തിലുള്ള കുടകൾ നിർമ്മിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. കുട നിർമ്മാണത്തിൽ നിങ്ങൾ നിങ്ങളുടേതായ ഒരു ആശയം കൊണ്ടുവന്നാൽ അത് ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള ആയാൽ നിങ്ങൾക്ക് കുട നിർമ്മാണം മികച്ച ഒരു ബിസിനസ് ആയി മുന്നോട്ടു കൊണ്ടുപോകാം എന്നതിൽ സംശയമില്ല. കൂടെ നിർമ്മാണത്തിന് ആവശ്യമായ കമ്പി, കുട നിർമ്മാണത്തിനായി പ്രത്യേകം പ്രിന്റ് ചെയ്തിട്ടുള്ള അല്ലെങ്കിൽ പ്രത്യേക നിറങ്ങളിലുള്ള തുണികൾ, നൂൽ, തുടങ്ങിയവയാണ് കൂടെ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ.
6. കുരുമുളകുപൊടി നിർമ്മാണം
നമ്മൾ മലയാളികൾ പാചകത്തിനായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ആഹാരങ്ങളുടെ രുചി വർദ്ധിപ്പിക്കുന്നതിൽ കുരുമുളക് വലിയ പങ്കുവഹിക്കുന്നു. കൂടാതെ ആരോഗ്യത്തിനും ഏറെ ഗുണങ്ങളുള്ള ഒന്നാണ് കുരുമുളക്. അതുകൊണ്ടുതന്നെ കുരുമുളക് പൊടി നിർമ്മാണം ഒരു സ്റ്റാർട്ട് ബിസിനസ് ആയി തുടങ്ങാവുന്ന ഒന്നാണ്. കുരുമുളക് പൊടിച്ച് നല്ല രീതിയിൽ ആകർഷകമായ പാക്കിംഗ് ഓടുകൂടി പുറത്തിറക്കിയാൽ വിപണിയിൽ നല്ല രീതിയിലുള്ള ഡിമാൻഡ് ഉള്ള ഒന്നു കൂടിയാണ് കുരുമുളകുപൊടി.
കേരളത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും തട്ടുകടകളിലും വീടുകളിലും കുരുമുളകുപൊടി ഒഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ് എന്നതിൽ ഒരു സംശയവുമില്ല. അതുകൊണ്ടുതന്നെ കുരുമുളകുപൊടി നിർമ്മാണം മികച്ച രീതിയിലുള്ള ഒരു വരുമാനം ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും.
പച്ചക്കുരുമുളക് ശേഖരിച്ച് അതിന്റെ മണികൾ വേർതിരിച്ചെടുത്ത് വെയിലത്ത് നാലഞ്ചു ദിവസത്തോളം ഉണക്കാനിട്ട് കുരുമുളക് നല്ലതുപോലെ കറുത്ത നിറമായി കഴിഞ്ഞാൽ നല്ലപോലെ പൊടിച്ചെടുക്കാം. ഇത് പാക്കുകളിൽ ആക്കി വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയ്ക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ വിപണിയിൽ എത്തിക്കഴിഞ്ഞാൽ കുരുമുളകുപൊടി നല്ല രീതിയിൽ വിറ്റുപോകും.
പിപ്പെറൈൻ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫ്ലേവനോയ്ഡുകള്‍, കരോട്ടിനുകള്‍, ആന്റി ഓക്സിഡന്റുകള്‍,എന്നിവ കുരുമുളകില്‍ അടങ്ങിയിരിക്കുന്നു. ഇത് ക്യാൻസർ പോലുള്ള രോഗങ്ങളെ അതിജീവിപ്പിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ഉദരരോഗങ്ങൾ, അസിഡിറ്റി, തുടങ്ങിയ രോഗങ്ങൾക്കും കുരുമുളക് ഉപയോഗിക്കുന്നത് ഉത്തമമാണ്. ഭക്ഷണത്തിൽ കുരുമുളകുപൊടി ചേർക്കുന്നത് വഴി നല്ല രുചിയും കൂടാതെ ആരോഗ്യവും ലഭിക്കും.
കുരുമുളകിന്റെ പുറന്തൊലിയിലെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.ശരീരത്തിലെ അമിതജലാംശം,കൊഴുപ്പ്, എന്നിവ കുറച്ച്, അമിത ഭാരം കുറയ്ക്കാനും ഇത് ഏറെ സഹായിക്കും. വിയർപ്പിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാനും കുരുമുളക് സഹായിക്കും. അതുകൊണ്ടുതന്നെ കുരുമുളകുപൊടി ഉൽപാദനം ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആയി തുടങ്ങാം.
നിങ്ങളുടെ കുരുമുളകുപൊടി മികച്ച രീതിയിൽ വിപണിയിൽ എത്തിക്കാൻ നിങ്ങൾക്ക് സാധിക്കുകയാണെങ്കിൽ. പിന്നീട് അത് ഇന്ത്യയിലും പുറത്തും ഇറക്കുമതി ചെയ്തു അതിൽ നിന്നും കൂടുതൽ വരുമാനം ഉണ്ടാക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും. കുരുമുളകുപൊടി നിർമ്മാണത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുരുമുളക് നന്നായി കഴുകി ഉണക്കിയ ശേഷം മാത്രമേ പൊടിക്കാൻ പാടുള്ളൂ.ഗുണമേന്മയുള്ള കുരുമുളക് ഇതിനായി തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ ചിലവിൽ കുരുമുളകുപൊടി നിർമ്മാണം തുടങ്ങാൻ ആണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ വേനൽക്കാലത്ത് നന്നായി കുരുമുളക് ഉണക്കിയെടുക്കണം പിന്നീടത് നല്ലതുപോലെ സൂക്ഷിച്ചുവെച്ച് ആവശ്യാനുസരണം എടുത്ത് പൊടിയാക്കി പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കാം. കുരുമുളകുപൊടിയിൽ പൂപ്പൽ ഇല്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അത് വിപണിയിലെത്തിക്കാവൂ. നിരവധി ഗുണങ്ങൾ ഉള്ള കുരുമുളക്പ്പൊടി വിപണിയിൽ എത്തിക്കുന്നത് വഴി മികച്ച വരുമാനവും ലാഭവും നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം.
7. പച്ചക്കറി മാർക്കറ്റ്
കേരളത്തിൽ പച്ചക്കറി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ദിനം പ്രതിവിറ്റുപോകുന്ന ഒന്നാണ് പച്ചക്കറി. അതുകൊണ്ടുതന്നെ പച്ചക്കറി മാർക്കറ്റ് മികച്ച ഒരു സ്റ്റാർട്ടപ്പ് ബിസിനസ് ആണ്.പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി മാർക്കറ്റിൽ എത്തിക്കാം. ഒരു ലക്ഷം രൂപ നിക്ഷേപിച്ച് നിങ്ങൾ പച്ചക്കറി ഹോൾസെയിൽ ആയി വാങ്ങി വിൽപ്പന നടത്തിയാൽ ചുരുങ്ങിയത് ഒരു ദിവസം 2500 രൂപ മുതൽ 5000 രൂപ വരെ ലഭിക്കും. ഇത്തരത്തിൽ നോക്കിയാൽ ഒരാഴ്ചയിൽ തന്നെ നിങ്ങൾക്ക് വലിയ രീതിയിലുള്ള ലാഭം ഉണ്ടാക്കാൻ സാധിക്കും. പച്ചക്കറി മാർക്കറ്റ് തുടങ്ങുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അധികം കേടു വരാത്ത പച്ചക്കറികൾ വേണം തിരഞ്ഞെടുക്കാൻ ഉദാഹരണത്തിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, വലിയ ഉള്ളി, ഇത്തരത്തിലുള്ള പച്ചക്കറികൾ കൂടുതൽ വിപണിയിൽ എത്തിച്ച് വില്പന നടത്താൻ ശ്രദ്ധിക്കാം. പെട്ടെന്ന് കേടു വരില്ല എന്നത് തന്നെയാണ് ഇത്തരത്തിലുള്ള പച്ചക്കറി തിരഞ്ഞെടുക്കാൻപ്രേരിപ്പിക്കുന്നത്.
continue reading.
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ
ബിസിനസിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി ജീവിത വിജയം കെെവരിച്ച വ്യക്തിത്വങ്ങൾ എന്നും ഏവർക്കും പ്രചോദനമാണ്. അത്തരത്തിൽ തങ്ങളുടെ ബിസിനസ്സില്‍ വൈദഗ്ദ്ധ്യം നേടുകയും അതത് മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി സംരംഭകരെയും ബിസിനസുകാരെയും കേരളം സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സില്‍ ഉയര്‍ന്ന ലക്ഷ്യമുള്ളവര്‍ക്ക് പ്രചോദനമായ കേരളത്തില്‍ നിന്നുള്ള ഏറ്റവും വിജയകരമായ സംരംഭകരെയും അവരുടെ വിജയഗാഥയെയും കുറിച്ച് നമുക്ക് വായിക്കാം… ## 1. എം. എ. യൂസഫ് അലി  ലോകമെമ്പാടുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിൻ്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിൻ്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ വ്യവസായി എം.എ. യൂസഫ് അലി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴിലുടമയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ബിസിനസ്സ് എന്നത് പണം, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവ മാത്രമല്ല, മറിച്ച് മനുഷ്യത്വം കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എം.എ.യൂസഫ് അലി. അദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് പല മേഖലകളിലേക്കും വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും റീട്ടെയില്‍ ആണ് അവയില്‍ ഏറ്റവും പ്രമുഖമായത്. സാമൂഹികസേവകനെന്ന നിലയിലും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും വലിയ ഒരാശ്രയം കൂടിയാണ് എം.എ. യൂസഫ് അലി. ## 2. രവി പിള്ള  കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ളയുടേതാണ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമായാണ് രവി പിള്ള. നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീല്‍, സിമൻ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങളില്‍ തൻ്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഗള്‍ഫിന്റെ അംബാനി' എന്നറിയപ്പെടുന്നത് ഏതൊരു കേരളീയനും അഭിമാനമാണ്. ബഹ്റൈന്‍ ആസ്ഥാനമായ നിര്‍മ്മാണ ഭീമനായ നസീര്‍ എസ് അല്‍ ഹജ്രി കോര്‍പ്പറേഷൻ്റെ സ്ഥാപക എംഡി കൂടിയാണ് ഇദ്ദേഹം. 60,000ത്തിലധികം ആളുകള്‍ക്ക് ജോലി നൽകുന്ന പിള്ള, സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തൊഴില്‍ ദാതാവ് കൂടിയാണ്. ## 3. പി. എന്‍. സി. മേനോന്  തൃശൂര്‍ സ്വദേശിയായ പി എന്‍ സി മേനോന്, ശോഭ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാനാണ്. ഒമാനില്‍ ഒരു ഇൻ്റീരിയര്‍ ഡിസൈന്‍ കമ്പനി വികസിപ്പിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂരില്‍ ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു. യുഎഇയിലെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് പ്ലെയറായ ശോഭ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയര്‍മാനും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാനുമായ അദ്ദേഹം ഹോസ്പിറ്റാലിറ്റി, ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്ന നിഖില മേഖലകളിലേക്ക് തൻ്റെ ബിസിനസ്സ് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും റിയല്‍ എസ്റ്റേറ്റും ആണ് ഇദ്ധേഹത്തിൻ്റെ പ്രധാന ബിസിനസ് മേഖലകള്‍. ## 4. സണ്ണി വര്‍ക്കി  ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനാണ് 1957ല്‍ ജനിച്ച സണ്ണി വര്‍ക്കി. ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഈ കേരളിയന്. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സ്ഥാപനമായ വര്‍ക്കി ഗ്രൂപ്പിൻ്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സ്ഥാപനമായ വര്‍ക്കി ഫൗണ്ടേഷൻ്റെ സ്ഥാപകനും ട്രസ്റ്റിയും കൂടിയാണ് ഇദ്ദേഹം. യുഎഇ ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷന്‍ വിപുലീകരിച്ച് ലോകത്തരനിലവാരത്തില്‍ ലോകമെമ്പാടും 13 രാജ്യങ്ങളിലായി 250 ലധികം സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ പദ്ധതിയുടെ ദാതാവായി മാറി,. 2010ല്‍ വര്‍ക്കി ഫൗണ്ടേഷന് സ്ഥാപിച്ചതിന് ശേഷം നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018ല്‍ ഗിവിംഗ് പ്ലെഡ്ജ് പ്രകാരം തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു സാമൂഹികസേവകന്‍ കൂടിയാണ് അദ്ദേഹം. ## 5. ടി. എസ്. കല്യാണരാമന്  ഇന്ത്യയിലും യുഎഇയിലും കുവൈറ്റിലും സാന്നിധ്യമുള്ള കല്യാണ്‍ ജൂവലേഴ്സിൻ്റെയും കല്യാണ്‍ ഡെവലപ്പേഴ്സിൻ്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന് അയ്യര്‍ ഒരു ഇന്ത്യന്‍ വ്യവസായിയും സംരംഭകനുമാണ്. അദ്ദേഹത്തിൻ്റെ ചലനാത്മകമായ നേതൃത്വത്തില്‍, കല്യാണ്‍ ജ്വല്ലേഴ്സ് വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. കല്യാണ്‍ ജ്വല്ലേഴ്സിൻ്റെ ഹോള്‍ഡിംഗ് കമ്പനിയാണ് കല്യാണ്‍ ഗ്രൂപ്പ്. ഫോര്‍ബ്സിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം; അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ 87ാം സ്ഥാനത്താണ് അദ്ദേഹം. ## 6. മിസ്ബാഹ് സലാം കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരസ്യം, മാധ്യമതന്ത്രം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആശയവിനിമയ സ്ഥാപനമായ ഇഒഅങട ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിന്റെ സിഇഒയും സ്ഥാപകനുമാണ് മിസ്ബാഹ് സലാം. അന്തര്‍ സംസ്ഥാന സ്കാനിയ, വോള്‍വോ, മറ്റ് പ്രീമിയം ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയ്ക്കുള്ള എക്സ്ക്ലൂസീവ് ലൈസന്‍സുള്ള കേരളത്തിലെ പ്രീമിയം ഫ്ലീറ്റ് ബ്രാന്‍ഡിംഗ് പ്രൊവൈഡറാണ്. പാത്ത് ബ്രേക്കിംഗ് സൊല്യൂഷനുകളിലൂടെ ബിസിനസ്സ് വിജയത്തിലെത്താന്‍ സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം. ബിസിനസുകളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്ഡോര്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്ഫോമായ ലെറ്റ്സ് പ്ലേ ഔട്ട്ഡോര്‍ ആരംഭിച്ചു, അത് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു മേല്‍ക്കൂരയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു ഇതിലൂടെ. _BANNER_ ## 7. ആസാദ് മൂപ്പന്  ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ചെയര്മാന് ആസാദ് മൂപ്പന് ഒരു ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംരംഭകനും ഫിസിഷ്യനും മനുഷ്യസ്നേഹിയുമാണ്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിൻ്റെ ചെയര്‍മാനും എംഡിയുമാണ് അദ്ദേഹം. ## 8. അരുണ്‍ കുമാര്‍ നിയന്ത്രിതവും ഉയര്‍ന്നുവരുന്നതുമായ വിപണികള്‍ക്കായി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നീ മേഖലകളിൽ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മ കമ്പനിയായ സ്ട്രൈഡ്സ് ആര്ക്കലാബിന്റെ സിഇഒ യാണ് അരുണ്‍ കുമാര്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നാല് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകൃത സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. ## 9. ക്രിസ് ഗോപാല കൃഷ്ണന്  ഇന്‍ഫോസിസിൻ്റെ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയായ ആക്സിലര്‍ വെഞ്ചേഴ്സിൻ്റെ ചെയര്‍മാനുമാണ് ക്രിസ് ഗോപാലകൃഷ്ണന്. 201314 വര്‍ഷത്തെ ഇന്ത്യയുടെ അപെക്സ് ഇന്‍ഡസ്ട്രി ചേമ്പര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം.. ## 10. ബീന കണ്ണന്  ശീമാട്ടി എന്നത് സാരി പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, അതുപോലെ ബീന കണ്ണനും. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാന്‍ഡിനെ ഒരു ചെറിയ സാരി ഷോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സാരി റീട്ടെയിലര്‍മാരില്‍ ഒരാളായി ഉയര്‍ത്തി. സംസ്ഥാനത്തുടനീളം സ്റ്റോറുകള്‍ തുറന്നതോടെ, ഒരു ഡിസൈനര്‍ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്താനുള്ള ഭാഗ്യം തൻ്റെ കാല്വിരലിലാണെന്ന് ഒരു സാരി ഡിസൈനറായ ബീന കണ്ണന് പറയുന്നു. 2007ല്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചപ്പോള്‍ (അര കിലോമീറ്റര്‍ നീളമുള്ള) അവർ സൃഷ്ടിച്ച ഏറ്റവും നീളമേറിയ പട്ട് സാരി ശ്രദ്ധ ആകര്‍ഷിച്ചു. യു എ ഇ (2007), യുണൈറ്റഡ് സ്റ്റേറ്റ്സ് (2009) എന്നിവിടങ്ങളില്‍ അവര്‍ തങ്ങളുടെ സാരി ഡിസൈനുകള്‍ പുറത്തിറക്കി. നെയ്ത്ത് കമ്മ്യൂണിറ്റികളുമായുള്ള അവരുടെ ബന്ധം അവര്‍ക്ക് 2009ല്‍ കോയമ്പത്തൂര്‍ ഈറോഡ് നെയ്ത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്' നേടിക്കൊടുത്തു. 2011 സെപ്റ്റംബറില്‍ ബീന കണ്ണന് രൂപകല്‍പ്പന ചെയ്ത സാരികള്‍ 'സ്വരോവ്സ്കി എലമെൻ്റ്സ് 2011റാംപില്‍ പ്രദർശിപ്പിച്ചിരുന്നു. ## 11. പൂര്‍ണിമ ശ്രീലാല്‍ ജോബ്വെനോ ഡോട്ട് കോം സ്ഥാപകയും സിഇഒയും ആയ പൂര്‍ണിമ ശ്രീലാലും അവരുടെ മറ്റു ഡിജിറ്റൽ സേവനങ്ങളും സാമൂഹിക നവീകരണത്തിന് ഉതകുന്നതാണ്., ഇത് സാധാരണക്കാരെ ബയോഡാറ്റ കൂടാതെ ജോലികള്‍ക്കായി തിരയാനും അപേക്ഷിക്കാനും സഹായിക്കുന്നു. ബ്ലൂ കോളര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പോര്‍ട്ടല്‍ ഒരു അനുഗ്രഹമാണ് എന്നതിനാൽ തന്നെ ഇത് മറ്റ് ജോബ് പോര്‍ട്ടലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. കൊച്ചി ആസ്ഥാനമായുള്ള പൂര്‍ണിമ തൻ്റെ ജോബ് പോര്‍ട്ടല്‍ റെസ്യൂം കേന്ദ്രീകൃത തൊഴില്‍ തിരയല്‍ സമീപനം ഇല്ലാതാക്കുകയും തൊഴില്‍ വ്യവസായത്തിലെ ഈ വിടവ് പരിഹരിക്കുകയും ചെയ്യുന്നതാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ പൂര്‍ണിമ തൻ്റെ പോര്‍ട്ടല്‍ സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്. ## 12. എ. എം. ഗോപാലന് (ഗോകുലം ഗോപാലന്) എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാല്‍പ്പാടുണ്ട് എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ ബിസിനസ്സ് നേതാവിൻ്റെ കരിയറിൻ്റെ തുടക്കവും വിനീതമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗോപാലന് വളരെ ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഭിനയത്തോടുള്ള താല്പര്യം ചെന്നൈ എന്ന സ്വപ്ന നഗരത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ആദ്യ ദിനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച ഒരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന് മുന്നില്‍ അവസരങ്ങളുടെ ഒരു വാതില്‍ തുറന്നു. തൻ്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കല്‍ റെപ്രസൻ്റേറ്റീവെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ ഒരു ജോലി അവസരം നേടി. ഒരു ബിസിനസുകാരന് തൻ്റെ ആദ്യത്തെ തീപ്പൊരി തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആ ശ്രദ്ധേയമായ തിരിച്ചറിവില്‍ നിന്നാണ് ഒരു വ്യവസായി എന്ന നിലയിലുള്ള തൻ്റെ യഥാര്‍ത്ഥ സാധ്യതകള്‍ അദ്ദേഹം കണ്ടെത്തുന്നത്.. ഒരുതരം പ്രൊഫഷണല്‍ വസ്ത്രം ധരിക്കേïത് അവരുടെ ജോലിക്ക് ആവശ്യമായിരുന്നു. ആ സമയത്ത്, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അത് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉജ്ജ്വലമായ ഒരു സാമ്പത്തിക പദ്ധതിയില്‍ അദ്ദേഹം തൻ്റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. പ്രതിമാസ ഗഡുവായ 1000 രൂപയില്‍ പത്തുപേരില്‍ കൂടാത്ത ഒരു മിനി ചിട്ടി ഫണ്ട് തുടങ്ങി. ഇത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ചിട്ടി ബിസിനസിന് ഉറച്ച അടിത്തറ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിട്ടി ഫണ്ടും ഫിനാന്‍സ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചെന്നൈയില്‍ ആരംഭിച്ച അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് രാജ്യത്തുടനീളം 460 ശാഖകളുണ്ട്. ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്സ്, ഭക്ഷ്യ ഉല്‍പ്പാദനം, സിനിമ, മാധ്യമ വിനോദം, റീട്ടെയില്‍, റിയാലിറ്റി എന്നിവയീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്. സംരംഭകത്വം അല്ലെങ്കില്‍ ബിസിനസ് എന്നാല്‍ വളരെയധികം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉള്‍പ്പെടുന്നതാണ്. സംരംഭകത്വം എല്ലായ്പ്പോഴും പണത്തെക്കുറിച്ചല്ല, മറിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വ്യത്യസ്തവും അവിശ്വസനീയവുമായ എന്തെങ്കിലും ചെയ്യാൻ അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുക എന്നതാണ്. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും ശാക്തീകരിക്കുന്നതാണ് സംരംഭകത്വം. ഈ വഴി തിരഞ്ഞെടുത്ത കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഈ സംരംഭകരെല്ലാം നിരവധി പേരുടെ ജീവിതം മാറ്റിമറിക്കുകയും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്.
ഉന്നത സ്ഥാനങ്ങളിൽ എത്തിയ ഇന്ത്യയിലെ പ്രമുഖരായ വനിത സംരംഭകർ
സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കി അത് അറിയപെടുന്ന ഒരു ബ്രാൻഡ് ആക്കാനും അതിലൂടെ ലോകം അറിയെപ്പടുന്ന കുറച് വനിത സംരംഭകരെ പരിചയപ്പെടാം. ## 1. വിദ്യ വെങ്കിട്ടരാമൻ (Founder & CEO, Meraki & Co.)  സ്വന്തമായി ബിസിനസ്സ് കെട്ടിപ്പടുക്കാനും വളർത്താനും സഹായിക്കുന്നതിൽ കടുത്ത അഭിനിവേശമുള്ള സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ഏജൻസികൾ ഉണ്ടാക്കിയെടുത്തു അത് ഒരു വൻ വിജയമായിരുന്നു. സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, ഫ്രാഞ്ചൈസി കൺസൾട്ടൻസി, പിആർ, കണ്ടന്റ് റൈറ്റിംഗ്, ഫോട്ടോ ഷൂട്ടുകൾ, വീഡിയോ ഷൂട്ടുകൾ, ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്, പാക്കേജിംഗ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, മറ്റ് ബ്രാൻഡിംഗ് എന്നിവയുടെ സഹായത്തോടെ, അവരുടെ ടീം 50-ലധികം ബിസിനസ്സുകളെ വളർത്തിയെടുത്തു . ഇതെല്ലാം ഓൺലൈൻ വിവേചനക്ഷമത വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ## 2. അനാമിക സെൻഗുപ്ത (Founder, Almitra Tattva and Co-Founder, Almitra Sustainables)  അനാമിക സെൻഗുപ്ത അൽമിത്ര തത്വo എന്ന സ്ഥാപനത്തിന്റെ സ്ഥാപകയും അൽമിത്ര സസ്റ്റൈനബ്ൾസ് എന്ന സ്ഥാപനത്തിന്റെ സഹ സ്ഥാപകയും കൂടി ആണ്. സ്ത്രീകളേയും മാതൃത്വത്തേയും കുറിച്ചുള്ള സ്റ്റീരിയോടൈപ്പിക് ചിന്തകൾ മാറ്റി, അവൾ മാതൃത്വത്തെ തന്റെ ഏറ്റവും ശക്തമായ സംരംഭം ആക്കിമാറ്റി. ## 3. റാണിയാ ലാംപൗ (Global Educator & STEM Instructor, Greek Astronomy and Space Company - Annex Salamis)  ഇവർ ഗ്രീക്ക് വിദ്യാഭ്യാസ, മതകാര്യ മന്ത്രാലയത്തിലും ജോലി ചെയ്യുന്നു. കൂടാതെ ന്യൂറോ വിദ്യാഭ്യാസത്തിൽ ആവേശഭരിതയായ ഗവേഷകയാണ്. ഇവർക്ക് നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ലഭിച്ചിട്ടുണ്ട് . ഇതുവരെ 63 സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്, കൂടാതെ “ഗ്ലോബൽ ടീച്ചർ അവാർഡ് 2020” (എ കെ എസ് അവാർഡ്) ജേതാവും “ഗ്ലോബൽ ടീച്ചർ പ്രൈസ് ഫൈനൽലിസ്റ്റ് 2019” (വർക്കി ഫൗണ്ടേഷൻ) കൂടിയാണ്. ## 4. സെറൈൻ ഖലീലി (Founder, Zorains Studio & Academy)  ഹെയർ മേക്കപ്പ് വ്യവസായത്തിന്റെ മേഖലയെ ശാക്തീകരിച്ച്, ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സജ്ജീകരണ പരിശീലന അക്കാദമിയുടെ സ്ഥാപകയായി സോറൈൻ മാറി. പല പ്രമുഖ മോഡലുകളെയും സിനിമ രംഗത്തുള്ളവരെയും അണിയിച്ചൊരുക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ## 5. സുഷ്മിത ഗൗഡ (Founder, Mirakki Hair Care)  സുസ്മിത ഗൗഡ ഒരു ബഹുമുഖ കരിയർ ഉള്ള ഒരു യുവ സംരംഭകയാണ്. ബിരുദം നേടിയ ശേഷം, ദീർഘ കാലത്തെ സംരംഭകത്വ സഹജാവബോധം ഒരു ഹെയർ കെയർ ബ്രാൻഡ് "മിറാക്കി" തുടങ്ങാൻ ഇവരെ പ്രേരിപ്പിച്ചു, താമസിയാതെ അതിവേഗം വളർന്ന് ഇന്ന് അത് ഇന്ത്യയിലുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മുടി സംരക്ഷണ ഉൽപ്പന്നങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. ## 6. സാരിത സിങ് (Managing Trustee, Priyadarshani Group of Schools)  ഒരു സംരംഭകയും പ്രിയദർശിനി ഗ്രൂപ്പ് ഓഫ് സ്ക്കൂൾസ്ന്റെ മാനേജിങ് ട്രസ്റ്റിയും ഒരു വിദ്യാഭ്യാസ പ്രവർത്തകയുമാണ് സരിതാ സിംഗ്, പ്രസിദ്ധീകരണം, വിനോദം, നിക്ഷേപം എന്നീ മേഖലകളിൽ ഒരു നല്ല നിർമ്മാതാവിന്റെയും പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. ## 7. ഷീലാ എം ബജാജ് (Founder, Sheelaa M Bajaj)  ഷീല എം ബജാജ്, ഒരു നല്ല സംരംഭകയാണ്.അവളുടെ ഏറ്റവും പുതിയ സ്റ്റാർട്ടപ്പ് ലോകത്തിലെ ഏറ്റവും വലിയ ദൈവിക മാർഗനിർദേശ പ്ലാറ്റ്ഫോമാണ്, ഇതിലൂടെ വളരെ ഉന്നതിയിലെത്തി ചേരാനും അവരുടെ ജീവിതത്തിൽ ഏറ്റവും താഴെയുള്ള ആളുകളെ ശാക്തീകരിക്കാനും നയിക്കാനും പരിവർത്തനം ചെയ്യാനും അവർക്കു കഴിഞ്ഞു. ഷീല, ഒരു രചയിതാവ്, റേഡിയോ, ടിവി അവതാരക, ലൈഫ് കോച്ച്, മോട്ടിവേഷണൽ സ്പീക്കർ, ടാരോട്ട്, ഫെങ് ഷൂയി ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിലും അറിയപ്പെടുന്ന ഒരു വ്യക്തി ആയിരുന്നു . ## 8. പാരിധി ഗോയൽ (Co-Founder, Love Earth Skincare)  ഒരു യുവ സംരംഭകയായ പരിധി ഗോയൽ, ലവ് എർത്ത് സ്കിൻകെയറിന്റെ സ്ഥാപക കൂടി ആണ്. 2016-ൽ ഇരുപത്തി ഒന്നാം വയസ്സിൽ അവർ അവരുടെ ബ്രാൻഡ് ആരംഭിച്ചു, 4 വർഷത്തിനുള്ളിൽ, ഇന്ത്യയിലുടനീളം ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചർമ്മസംരക്ഷണ ബ്രാൻഡുകളിൽ ഒരു നല്ല സ്ഥാനം നേടിയെടുക്കാൻ ഈ ഉത്പന്നങ്ങൾക്ക് സാധിച്ചു. ## 9. യുക്തി നാഗ്പാൽ (Director, Gulshan)  ഇവർ നല്ല ഒരു ജീവിത ശൈലി എന്ന ആശയത്തെ ശാക്തീകരിക്കുന്നു, റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖരുടെ പുതിയ വിശ്വാസ പ്രമാണത്തിന്റെ വരവ് "ഗുൽഷൻ"എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ശ്രീമതി യുക്തി നാഗപാൽ പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ശക്തമായ ഇച്ഛാശക്തിയുള്ള ചലനാത്മക നേതാവാണ് യുക്തി. ഒരു കൂട്ടായ സമൂഹമെന്ന നിലയിൽ പരിസ്ഥിതി സൗഹൃദ ചുവടുകൾ മുദ്രകുത്തുന്നതിന് ക്രിയാത്മകമായ സമീപനം സ്വീകരിക്കാനും താമസക്കാരെ പ്രാപ്തരാക്കുന്ന 'Home Konnect' പോലുള്ള സംരംഭങ്ങളുടെ ആശയത്തിന് അവർ തുടക്കമിട്ടു. ## 10. ഗൗതമി ബൽരാജ് (Co-Founder, Mirakki)  ജനങ്ങളുടെ ഇടയിലുള്ള ഒരു വ്യക്തി, ഒരു സംരംഭക , ഒരു സോഷ്യൽ മീഡിയ പ്രേമി, എല്ലാറ്റിനുമുപരിയായി വിവിധ സാമൂഹിക ആവശ്യങ്ങൾക്കായി, പ്രത്യേകിച്ച് തെരുവ് നായ്ക്കളുടെ ക്ഷേമത്തിനായി വളരെ നന്നായി പ്രവർത്തിക്കുന്ന ഒരു മനുഷ്യസ്നേഹികൂടിയാണിവർ. എല്ലാ സാഹചര്യങ്ങളിലും ശാന്തത പാലിക്കുകയും ബ്രാൻഡിന്റെ വളർച്ചയ്ക്കായി അവരുടെ മികച്ചതും അതിലേറെ ആത്മാർത്ഥയോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ട് പോവാനും തന്റെ ടീമുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിലും ആളുകമായി അടുത്ത് ഇടപഴകാനും ഇവർക്ക് കഴിഞ്ഞിരുന്നു. ## 11. ഷഹനാസ് ഹുസൈൻ (Founder, Chairperson & MD, The Shahnaz Husain Group)  ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ബ്രാൻഡ് ആയ ഷഹനാസ് ഹുസൈൻ ഗ്രൂപ്പിന്റെ സ്ഥാപകയും ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമാണ് ഷഹനാസ് ഹുസൈൻ. ഹെർബൽ ബ്യൂട്ടി കെയർ പ്രസ്ഥാനത്തിന് തുടക്കമിട്ടതിനും ആയുർവേദത്തിന്റെ ഇന്ത്യൻ ഹെർബൽ പൈതൃകം ലോകമെമ്പാടും എത്തിക്കുന്നതിനും അവർക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. വാണിജ്യ പരസ്യങ്ങളില്ലാതെ ഒരു അന്താരാഷ്ട്ര ബ്രാൻഡ് സ്ഥാപിക്കുന്നതിന്റെ വിജയഗാഥയെക്കുറിച്ച് സംസാരിക്കാൻ ഹാർവാർഡ് ബിസിനസ് സ്കൂൾ ഇവരെ ക്ഷണിക്കുക ഉണ്ടായി, കൂടാതെ അതിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു ഹാർവാർഡ് കേസ് സ്റ്റഡി നടത്തുകയും ചെയ്തിരുന്നു. ഇവർ സക്സസ് മാഗസിന്റെ "ലോകത്തിലെ ഏറ്റവും മികച്ച വനിതാ സംരംഭക" അവാർഡ് നേടി.പലയിടത്തും ഒരു അദ്ധ്യാപികയായും തുടർന്നിരുന്നു .പ്രയാഗ്രാജിലെ സെന്റ് മേരീസ് കോൺവെന്റ് ഇന്റർ കോളേജിലാണ് ഷഹനാസ് പഠിച്ചത്. ## 12. ഫാൽഗുനി നായർ (Founder & CEO, Nykaa)  ഫാൽഗുനി നായർ (ജനനം: ഫെബ്രുവരി 19, 1963)പ്രമുഖ ബ്യൂട്ടി ആന്റ് ലൈഫ്സ്റ്റൈൽ റീട്ടെയിൽ കമ്പനിയായ നൈകയുടെ സ്ഥാപകയും സി ഇ ഒ യും ആയ ഒരു ഇന്ത്യൻ ബിസിനസ്സുകാരിയും, ശതകോടിശ്വരിയും ആണ്. "നയ്ക "ജനങ്ങൾ വളരെ അധികം ഇഷ്ടപെടുന്ന ബ്രാൻഡ് കൂടി ആണ്. ## 13. അദിതി ഗുപ്ത (Co-Founder, Menstrupedia Comic)  അദിതി ഗുപ്ത ഒരു ഇന്ത്യൻ എഴുത്തുകാരിയും മെൻസ്ട്രുപീഡിയ കോമിക്സിന്റെ സഹസ്ഥാപകയുമാണ്. അവളും ഭർത്താവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ അലുമിനിയും ചേർന്ന് 2012ൽ മെൻസ്ട്രുപീഡിയ കോമിക് സ്ഥാപിച്ചു. ## 14. വന്ദന ലൂത്ര (Founder, VLCC)  വന്ദന ലൂത്ര ഒരു ഇന്ത്യൻ സംരംഭകയും വി.എൽ.സി.സി ഹെൽത്ത് കെയർ ലിമിറ്റഡിന്റെ സ്ഥാപകയുമാണ്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കീമിന് കീഴിൽ പരിശീലനം നൽകുന്ന ബ്യൂട്ടി & വെൽനസ് സെക്ടർ സ്കിൽ കൗൺസിലിന്റെ (B&WSSC) ചെയർപേഴ്സൺ കൂടിയാണ് ഇവർ. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ജനിച്ച വന്ദന ജർമ്മനി, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടി, സൗന്ദര്യം, ശാരീരികക്ഷമത, ഭക്ഷണം, പോഷകാഹാരം, ചർമ്മസംരക്ഷണം, സൗന്ദര്യo,വ്യവസായം എന്നിവയെക്കുറിച്ച് ധാരാളം കാര്യങ്ങൾ പഠിച്ചു. 2013ൽ, ബിസിനസ് ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് അവർക്ക് പത്മശ്രീ നൽകി ആദരിച്ചു. ## 15. രാധിക ഘായ് അഗർവാൾ (Internet Entrepreneur)  ഒരു ഇന്റർനെറ്റ് സംരംഭകയും യൂണികോൺ ക്ലബിൽ പ്രവേശിച്ച ഇന്ത്യയിലെ ആദ്യ വനിതയുമാണ് ഇവർ.2011-ൽ സിലിക്കൺ വാലിയിൽ സ്ഥാപിതമായ ഓൺലൈൻ മാർക്കറ്റ് പ്ലേസ് ഷോപ്പ്ക്ലൂസിന്റെ സഹസ്ഥാപകയാണ്.നിലവിൽ കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരുന്നു. ## 16. കിരൺ മജുംദാർ-ഷാ (Founder & Chairperson, Biocon)  കിരൺ മജുംദാർ-ഷാ (ജനനം 23 മാർച്ച് 1953) ശതകോടിശ്വരിയായ ഒരു ഇന്ത്യൻ സംരംഭക കൂടിയാണ് അവർ ബയോകോൺ ലിമിറ്റഡിന്റെയും ബയോകോയുടെയും എക്സിക്യൂട്ടീവ് ചെയർപേഴ്സണും, സ്ഥാപകയും കൂടിയാണ്. ## 17. ഇന്ദ്ര നൂയി  ചെന്നൈയിലാണ് ഇന്ദ്ര നൂയി ജനിച്ചതും വളർന്നതും. 1974-ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടി. പിന്നീട് യേൽ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും കൊൽക്കത്തയിലെ ഐഐഎമ്മിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദാനന്തര ബിരുദവും നേടി. പ്രമുഖ ജോൺസൺ ആന്റ് ജോൺസൺ ബ്രാൻഡ് പ്രൊഡക്റ്റ് മാനേജറായി കരിയർ ആരംഭിച്ച ഇവർ പിന്നീട് മോട്ടറോള, ആസിയ ബ്രൗൺ ബൊവേരി എന്നിവയുൾപ്പെടെ നിരവധി കമ്പനികളിൽ പ്രധാന സ്ഥാനങ്ങൾ നിർവഹിച്ചിരുന്നു. 1994-ൽ പെപ്സികോയിൽ ചേർന്ന അവർ 2006-ൽ സ്റ്റീവൻ റെയ്ൻമുണ്ടിന് പകരമായി സി ഇ ഒ ആയി. 44 വർഷത്തിനിടെ പെപ്സികോയുടെ അഞ്ചാമത്തെ സിഇഒ ആയിരുന്നു ഇന്ദ്ര നൂയി. അവളുടെ ബിസിനസ്സ് നേട്ടങ്ങൾക്ക് അഭിമാനകരമായ 'പത്മഭൂഷൺ' അവാർഡും അവർക്ക് ലഭിച്ചു. ## 18. ഋതു കുമാർ  പത്മശ്രീ അവാർഡ് നേടിയ ഫാഷൻ ഡിസൈനറായ ഋതു കുമാർ ഫാഷൻ ഡിസൈനിങ് നെ അവിടെയുള്ള നിരവധി സ്ത്രീകൾക്ക് ഒരു തൊഴിൽ നേടികൊടുത്തു ജനപ്രിയമാക്കി. ആഗോള ഫാഷൻ രംഗത്ത് ഇന്ത്യയുടെ ഫാഷൻ ഒരു മുഖമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അവർ ഉറപ്പാക്കുകയും ചെയ്തു. പരമ്പരാഗത ഇന്ത്യൻ ഡിസൈനുകളും സമകാലിക ഫാഷനും മിശ്രണം ചെയ്യുന്നതിൽ അവർ പ്രശസ്തയാണ്. ഓൺലൈൻ ഫാഷൻ ബിസിനസും വിജയകരമായി കെട്ടിപ്പടുത്തു ഉയർത്തിക്കൊണ്ടു വരാൻ കഴിഞ്ഞു. ## കേരളത്തിലെ പ്രമുഖരായ വനിത സംരംഭകർ : ### 1. ഷെയ്ല കൊച്ചൗസേപ് ചിറ്റിലപ്പള്ളി (MD, V-Star) കേരളത്തിൽ നിന്നുള്ള ഏറ്റവും അറിയപ്പെടുന്ന വനിതാ സംരംഭകരിൽ ഒരാളായ ഷെയ്ല ഇവരുടെ കമ്പനിയായ വി സ്റ്റാർ ഇപ്പോൾ 75 കോടിയുടെ ബിസിനസ്സാണ് ഇന്ന് കേരളത്തിൽ നടത്തിവരുന്നത്. നല്ല ബ്രാൻഡഡ് സാധനങ്ങൾ ആണ് വിപണിയിൽ എത്തിക്കുന്നത് അത് കൊണ്ട് തന്നെ ഇവർക്ക് കേരളത്തിൽ മുൻ നിരയിൽ എത്തി പെടാൻ കഴിഞ്ഞിരിക്കുന്നു. ### 2. ബീന കണ്ണൻ (CEO, Seematti) വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഇന്ന് സുപരിചിതമായ പേരാണ് ശീമാട്ടി എന്ന വസ്ത്ര സ്ഥാപനത്തിനുള്ളത് , ബീന കണ്ണനും ഇവരുടെ അർപ്പണബോധവും കഠിനാധ്വാനവും ഇവരുടെ ബ്രാൻഡിനെ ഒരു ചെറിയ സാരി ഷോപ്പിൽ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന സാരി റീടൈലർ പദവിയിലേക്കും, ഇവരെ പ്രമുഖ സാരി ഡിസൈനറും ആക്കി മാറ്റാൻ കഴിഞ്ഞിരിക്കുന്നു. ### 3. ഹർഷ തച്ചേരി (Founder & CEO, Masalabox) ആരോഗ്യകരമായ ഭക്ഷണ നൽകുക എന്ന ഒരു നിരർത്ഥകമായ അന്വേഷണമാണ് പ്രമുഖ ഭക്ഷണ ഉത്പന്ന ബ്രാൻഡ് ആയ മസാല ബോക്സ് എന്ന ആശയം അവർക്ക് നൽകിയത്. ഇത് ഇപ്പോൾ കേരളത്തിലെ ഒരു പ്രീമിയം ഭക്ഷണ ശൃംഖലയാണ്, ഹോം ഷെഫുകളെ ഉപഭോക്താക്കളുമായി ബന്ധിപ്പിക്കുന്ന ഒരു സ്ഥാപനം കൂടിയാണിത്. ### 4. വീണ ഗിൽ (CEO, 3D Bricks) ഐടി വ്യവസായത്തിൽ 5 വർഷം ജോലി ചെയ്ത ശേഷം വീണാ ഗിൽ കേരളത്തിൽ തിരിച്ചെത്തി ഇന്റീരിയർ ഡിസൈൻ സ്ഥാപനo ആയ 3D ബ്രിക്സ് സ്ഥാപിച്ചു. കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇത് ആർക്കിടെക്റ്റുകൾക്കും, ആഗോള നിർമ്മാണ സ്ഥാപനങ്ങൾക്കും വേണ്ടി 3D ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ സൃഷ്ടിക്കുന്ന മുൻ നിരയിൽ പ്രവർത്തിക്കുന്ന ഒരു ഡിസൈൻ സ്ഥാപനമായി ഇന്ന് ഇതു മാറിയിരിക്കുന്നു.
ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ
വിജയം ഒരു യാത്ര ആണ്, മറിച്ച് ഒരു ലക്ഷ്യസ്ഥാനം അല്ല. യാത്ര നിങ്ങള്‍ ആനന്ദിക്കുന്നില്ലെങ്കിൽ ലക്ഷ്യസ്ഥാനവും ആനന്ദം പകരുന്നില്ല.ലക്ഷ്യസ്ഥാനം ഒരു മരുപ്പച്ചയാണ്, ഒരു മരീചിക ആണ്.അവിടെ ചെന്നു നിങ്ങൾക്ക് സായൂജ്യം അണയാം. യാത്ര ആണ് ആനന്ദം പകരേണ്ടത്... സ്വന്തം ചിന്തകളും, മനോഭാവവും, ദൈനംദിന ജീവിതരീതിയും, ശീലങ്ങളുമാണ് ആ യാത്രയുടെ കാതൽ. ശീലം എന്നത് നമ്മുടെ ജീവിതവിജയത്തെ നിർവചിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ്. ശീലങ്ങളിലും ചിന്താധാരകളിലും പലതും നമുക്ക് നിസ്സാരമായോ അപ്രധാനമായോ തോന്നിയേക്കാം. അതത്ര നിസ്സാരമല്ല. സ്ഥിരമായ ശീലങ്ങൾ സ്വഭാവത്തെ രൂപപ്പെടുത്തുന്നു. സ്വഭാവം ജീവിതത്തെ കെട്ടിപ്പടുക്കുന്നു. വിജയകരമായ ശീലങ്ങൾ സ്വീകരിക്കുന്നതിലൂടെ നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടാനുള്ള യാത്ര സുഖകരമാവുകയും വിജയം കൈവരിക്കുകയും ചെയ്യും. ജീവിതത്തിൽ വിജയം കരസ്ഥമാക്കാൻ പാലിക്കേണ്ട മാനസികവും ശാരീരികവുമായ ചില ശീലങ്ങൾ നമുക്ക് ഇവിടെ വായിക്കാം, അനുവർത്തിക്കാം. ## 1. വ്യായാമം, ഭക്ഷണം, ഉറക്കം  ആരോഗ്യം സർവ്വധനാൽ പ്രധാനം. നിങ്ങൾ പലപ്പോഴും കേട്ടിട്ടുള്ള ചൊല്ലാണിത്. മാനസികമായും ശാരീരികമായും രോഗങ്ങളില്ലാത്ത അവസ്ഥയാണ് സാമാന്യേന ആരോഗ്യം എന്ന് പറയുന്നത്. കൃത്യമായ വ്യായാമം, ഭക്ഷണക്രമം, ഉറക്കം എന്നിവയിലൂടെ ശരീരത്തെ പരിപാലിക്കുക എന്നത് വളരെ പ്രധാനമാണ്. വിജയത്തിന്റെ ആദ്യപടിയാണ് ആരോഗ്യമുള്ള മനസ്സും ശരീരവും. ജീവിതത്തിലെ ദൈനംദിന കൃത്യങ്ങളിൽ ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന ഒന്നാണ് വ്യായാമം. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദ്രോഗം. ഇത് പലപ്പോഴും ഉദാസീനമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിഷ്ക്രിയത്വം ഒരു നിശബ്ദ കൊലയാളിയാണ്. നിങ്ങൾക്ക് ഉദാസീനമായ ഒരു ജീവിതശൈലി ഉണ്ടെങ്കിൽ, നിങ്ങളുടെ ശരീരത്തിന്റെ പ്രവർത്തന ശേഷിയിൽ കുറവുണ്ടാകും. ദീർഘനേരം വെറുതെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പതിവ് വ്യായാമത്തിന്റെയും ശാരീരിക പ്രവർത്തനത്തിന്റെയും ആരോഗ്യ ഗുണങ്ങൾ ഒരിക്കലും അവഗണിക്കരുത്. പ്രായമോ ലിംഗഭേദമോ ഇല്ലാതെ എല്ലാവരും വ്യായാമം ചെയ്യുന്നത് ശരീരത്തിനും മനസ്സിനും അനേകം പ്രയോജനങ്ങൾ നേടിത്തരുന്നു. ശരീരഭാരം നിയന്ത്രിക്കാൻ, രോഗങ്ങളെ ചെറുക്കാൻ, എല്ലുകളുടെയും പേശികളുടെയും ബലത്തിന്, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ, ആത്മവിശ്വാസം കൂട്ടാൻ ഇങ്ങനെ വ്യായാമത്തിന്റെ ഗുണഫലങ്ങൾ നിരവധിയാണ്. മനസ്സും ശരീരവും തമ്മിലുള്ള അഭേദ്യമായ ബന്ധം ശാസ്ത്രഗവേഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. നമ്മൾ ആരോഗ്യം നന്നായി പരിപാലിക്കുന്നതിലൂടെ, നമ്മുടെ ലക്ഷ്യം നേടുന്നതിനുള്ള വഴിയിലെ യാത്ര കുറേക്കൂടി സുഖമമാക്കാം, തടസ്സങ്ങളെ തൃണവൽഗണിച്ച് മുന്നേറാം. നല്ല ആരോഗ്യം നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം കൂടിയേ തീരൂ. മിതമായ അളവിൽ, കൃത്യമായ ഇടവേളകളിൽ, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതി. അമിതമായി എണ്ണമയമുള്ളതും കൊഴുപ്പുള്ളതുമായ ആഹാരവും, അമിതമായ ഉപ്പും മധുരവും എരിവും പരിമിതപ്പെടുത്തുക. കാലാവസ്ഥയ്ക്ക് അനുസൃതമായി ശരീരത്തിന് ആവശ്യമുള്ള ജലാശം നിലനിർത്തുക. ഭക്ഷണരീതികൾ ഒരിക്കലും എല്ലാവർക്കും ഒരുപോലെ ഫലപ്രദം ആയിരിക്കില്ല. ഓരോ വ്യക്തിയുടെയും അനുയോജ്യമായ ശരീരഭാരം, രോഗാവസ്ഥ, ഭക്ഷണ ശീലങ്ങൾ, ജീവിതശൈലി എന്നിവ അടിസ്ഥാനമാക്കി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. നല്ല ഉറക്ക രീതികൾ മറ്റൊരു നിർണായക ഘടകമാണ്. ശരീരത്തിനു നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമാണു നല്ല വിശ്രമം. വിശ്രമത്തില്‍ പ്രധാനപ്പെട്ടതാണ് ഉറക്കം. നന്നായി ഉറങ്ങിയശേഷം ലഭിക്കുന്ന സുഖം പറഞ്ഞറിയിക്കാനാവാത്തതാണ്. ഉറക്കം വെറും സമയം കളയല്‍ മാത്രമല്ല. അതിനു ചില ഗുണങ്ങളുമുണ്ട്. രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്. എന്നാൽ അമിത ഉറക്കവും പാടില്ല. ശരീര വേദനകള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും മരുന്നായി നിര്‍ദേശിക്കാന്‍ സാധിക്കുക ഉറക്കമാണ്. ഉറക്കം ഈ വേദനകള്‍ കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടും. ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് തിളങ്ങുന്ന ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യും. ഒരു രാത്രി ഉറക്കമൊഴിച്ചാല്‍ അത് നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുത്തുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഉറക്കമില്ലായ്മ നമ്മുടെ ശരീര പരിണാമത്തെ വിപരീതമായി ബാധിക്കുന്നുണ്ടെന്നും പൊണ്ണത്തടിക്കും, ടൈപ്പ്2 ഡയബറ്റീസിനും ഉറക്കമില്ലായ്മ കാരണമാകുമെന്നും മുന്‍ ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുള്ളതാണ്. ശരിക്കും നിങ്ങള്‍ എത്ര നേരം ഉറങ്ങണം? നമ്മള് ഓരോ ദിവസവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എങ്ങനെ ഉറങ്ങുന്നു എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളില്‍ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. ഒരുപക്ഷെ നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളില്‍ ഉറക്കത്തിലെ പ്രശ്നങ്ങള്‍ ഉണ്ടാവാം. നല്ല ഉറക്കത്തിനായി കൃത്യമായി മണിക്കൂറുകളുടെ കണക്കുകളില്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. അതേസമയം കൂടുതല്‍ സമയം ഉറക്കത്തിനായി കിടക്കയില്‍ ചിലവഴിക്കുന്നത് തളര്‍ച്ച വിഷാദം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുടെ ലക്ഷണമാവാം. അതുകൊണ്ട് നിങ്ങളുടെ ഉറക്കത്തിന്റെ സമയക്കണക്കുകള്‍ കണ്ടെത്തുന്നത് തന്നെയാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള ആദ്യ പടി. നമ്മളിൽ പോസിറ്റീവ് വികാരങ്ങൾ ത്വരിതപ്പെടുത്തുന്ന 'ഫീൽ ഗുഡ് ഹോർമോണുകളുടെ' പ്രവർത്തനക്ഷമത വ്യായാമത്തിലൂടെയും നല്ല ഭക്ഷണത്തിലൂടെയും കൃത്യമായ ഉറക്കത്തിലൂടെയും വർദ്ധിക്കും. അവ നിങ്ങളുടെ 'യാത്ര'യെ ആനന്ദകരമാക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അടിസ്ഥാനപരമായുള്ള നിങ്ങളുടെ ആരോഗ്യ ശീലങ്ങൾ മാറ്റുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മാറ്റാൻ കഴിയും. ## 2. വിജയികൾ നേരത്തെ ഉണരും  രാവിലെ മൂടിപ്പുതച്ച് ഉറങ്ങാന്‍ വിജയികള്‍ക്കും പരാജിതര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. എന്നാലും വിജയികള്‍ നേരത്തെ ഉണരും. രാവിലെ ഉണരുക എന്നത് ശ്രമകരമാണ്. എന്നാൽ എഴുന്നേറ്റാൽ ലഭിക്കുന്ന ഗുണം ചെറുതല്ല. വിജയികളായ പല വ്യക്തിത്വങ്ങളും അവരുടെ ദിവസം വളരെ നേരത്തെ തന്നെ തുടങ്ങുന്നു. ഓരോ ദിവസത്തെയും കുറിച്ചുള്ള പ്ലാനിംഗിനും സമയക്കുറവ് മൂലം മാറ്റി വയ്ക്കേണ്ടി വന്നേക്കാവുന്ന പ്രാര്‍ത്ഥന, ധ്യാനം, വ്യായാമം, വായന എന്നിവയ്ക്കെല്ലാം ഈ നേരം ഉപകരിക്കും. നേരത്തെ ഉണരുന്നവരുടെ നേരം അവരുടെ നിയന്ത്രണത്തിലാണ്. പലരെയും പോലെ രാവിലത്തെ സമയം തിരക്കുകൂട്ടുന്നതിനുപകരം, അവർ തങ്ങളുടെ ഒരു ദിവസം വളരെ നേരത്തെ തന്നെ ആരംഭിക്കുന്നു. പ്രഭാതത്തിൽ സർഗ്ഗാത്മകതയും പ്രചോദനവും വർദ്ധിക്കുന്നു. സാധാരണയായി ഭൂരിഭാഗം ആളുകളും രാവിലെ 4 മണിക്കും 5 മണിക്കും ഇടയിൽ ശരിക്കും ഉണർന്നിരിക്കില്ല. മുന്നോട്ട് കുതിക്കുന്നതിന് വേണ്ടി പ്രവർത്തിക്കാനുള്ള നല്ല സമയമാണിത്. പുലർച്ചെ എഴുന്നേറ്റ് സോഷ്യൽ മീഡിയ, ടെക്സ്റ്റുകൾ, ഇമെയിലുകൾ, ഫോൺ കോളുകൾ എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെ ശാന്തവും ലോകം നിശ്ചലവുമാണ്. ആ സമയം നിങ്ങളുടെ വിജയകുതിപ്പിനുള്ള പ്രവർത്തന സമയമാക്കി മാറ്റുക. വിജയികളായ ആളുകൾ വ്യായാമം ചെയ്യാനും, വാർത്തകൾ അറിയാനും, ധ്യാനിക്കാനും, വായിക്കാനും, പ്രഭാതഭക്ഷണം കഴിക്കാനും, ഈ പുലർകാല സമയം ഉപയോഗിക്കുന്നു. നിങ്ങൾ നിങ്ങളുടെ സാധാരണ ഉറക്ക രീതി നിലനിർത്തുകയും എന്നാൽ എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂർ നേരത്തെ എഴുന്നേൽക്കുകയും ചെയ്താൽ, നിങ്ങൾക്ക് വർഷത്തിൽ 15 ദിവസത്തിന്റെ സമയം കൂടുതൽ ലഭിക്കും. നേരത്തെ എഴുന്നേൽക്കുന്നവർ തങ്ങളുടെ ദിവസം മുഴുവനുമുള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും, ആസൂത്രണത്തിനും കൂടി ആ സമയം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ## 3. സമയത്തിന് വില കൽപ്പിക്കുക (ടൈം മാനേജ്മെന്റ്)  എല്ലാവര്ക്കും പൊതുവായ ഒരു സൂചികയാണ് ഒരു ദിവസത്തെ 24 മണിക്കൂര്‍. എന്നിട്ടും ചില ആളുകള്‍ മറ്റുള്ളവരെക്കാള്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. അതെങ്ങനെയാണെന്ന് ചിന്തിച്ചാൽ അവർ 'സമയത്തിന് കൊടുക്കുന്ന വില' എന്ന് ഉത്തരം കിട്ടും. ഓരോ ദിവസത്തെയും മണിക്കൂറുകളും മിനിറ്റുകളും എത്രത്തോളം ഫലപ്രദമായി ഒരാള്‍ ഉപയോഗിക്കുന്നുവെന്നതാണ് ടൈം മാനേജ്മെന്റ്. സമയപരിധിക്കുള്ളില്‍ നിശ്ചിതജോലി ഏറ്റവും നന്നായി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി സമയം സമര്‍ഥമായി ഉപയോഗിക്കുന്ന പ്രക്രിയയാണത്. ഒന്നില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് അതുമാത്രം ചെയ്യുകയും മറ്റുകാര്യങ്ങളെല്ലാം മാറ്റിവയ്ക്കുകയും ചെയ്യുന്നതിനെയല്ല ടൈം മാനേജ്മെന്റ് എന്ന് പറയുന്നത്. എല്ലാകാര്യങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുകയാണ് ശരിയായ വഴി. ഭൗതിക,സാമൂഹിക, വൈകാരിക,അധ്യാത്മിക തലങ്ങളിലൊക്കെ മികച്ച രീതിയില്‍ മാറ്റമുണ്ടാക്കാന്‍ ടൈം മാനേജ്മെന്റിലൂടെ സാധിക്കും. വിജയികൾ സമയം ഫലപ്രദമായി വിനിയോഗിക്കുതാണ് വിജയത്തിന് പിന്നിലുള്ള രഹസ്യമെന്നതാണ് സത്യം. ടൈം മാനേജ്മെന്റ് സ്വായത്തമാക്കാന്‍ കഴിഞ്ഞാല്‍ വിജയത്തിലേക്ക് എത്താനുള്ള ദൂരം വളരെ ചെറുതാകും. നാളെ ചെയ്യേണ്ട കാര്യങ്ങള്‍ ഇന്നേ പ്ലാന്‍ ചെയ്യുക. ഓരോ ദിവസവും അവസാനിക്കുമ്പോള്‍ നാളെ എന്തൊക്കെ ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും എഴുതി സൂക്ഷിക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ ലിസ്റ്റ് ചെയ്തെങ്കില്‍ അടുത്ത ജോലി അതിനെ മുന്‍ഗണനാ ക്രമത്തില്‍ ആക്കുകയെന്നതാണ്. ഏറ്റവും പ്രധാനപ്പെട്ടത് ആദ്യം എന്ന രീതിയില്‍ ചെയ്തു തീര്‍ക്കുക. ലിസ്റ്റിലെ ബഹു ഭൂരിപക്ഷം ജോലികളും വെട്ടിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു തന്നെ അഭിമാനം തോന്നും. ഓരോ ജോലിക്കും നിശ്ചിത സമയം കൊടുക്കാന്‍ മറക്കരുത്. ഇത് കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് ജോലികള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ഓരോ ജോലി ചെയ്യുമ്പോഴും മുഴുവന്‍ ശ്രദ്ധയും അതില്‍ തന്നെയായിരിക്കണം. അതു തീര്‍ത്തിട്ടേ അടുത്ത ജോലിയിലേക്ക് പോകാവൂ. സമയം എന്നാല്‍ ജീവിതം തന്നെയാണ്. സമയം പാഴാക്കുക എന്നാല്‍ ജീവിതം പാഴാക്കുക എന്നാണര്‍ഥം. സമയം ആരെയും കാത്തുനില്ക്കാറില്ല. അതിന് അതിന്റേതായ താളം ഉണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. ലക്ഷ്യബോധമുള്ളവര്‍ ഒരിക്കലും സമയം നഷ്ടപ്പെടുത്തുകയില്ല. സമയബോധമുള്ളവര്‍ക്ക് ഒരിക്കലും നഷ്ടബോധം ഉണ്ടാവുകയില്ല. ഹൃസ്വമായ സമയപരിധി പരമാവധി ഉല്പാദനക്ഷമമായ വിധത്തില്‍ ചെലവഴിക്കാന്‍ കഴിയണം. എങ്കില്‍ മാത്രമെ ജീവിതവിജയം നേടാനാവൂ. മൈൻഡ്ഫുൾനെസ് ശീലിക്കുന്നത് വളരെ നല്ലതാണ്. മൈൻഡ്ഫുൾനെസ് എന്നാൽ നിമിഷം തോറും നമ്മുടെ ചിന്തകൾ, വികാരങ്ങൾ, ശാരീരിക സംവേദനങ്ങൾ, ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ലളിതവും പോഷിപ്പിക്കുന്നതുമായ കാഴ്ചപ്പാടിലൂടെയുള്ള അവബോധം നിലനിർത്തുക എന്നാണ് അർത്ഥമാക്കുന്നത്. ‘നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നുവോ? എങ്കില്‍ സമയം പാഴാക്കാതിരിക്കുക. അതാണ് ജീവിതത്തിന്റെ മൂലധനം”എന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വാക്കുകള്‍ നമുക്കുള്ള വലിയൊരു സന്ദേശമാണ്. ## 4. സ്വയം സ്നേഹിക്കുക  ശരീരത്തിന്റെ സൗന്ദര്യവും ആരോഗ്യവും പരിപാലിക്കാന്‍ കാണിക്കുന്ന അതേ ശുഷ്കാന്തിയോടെ നമ്മുടെ മനസ്സും ബുദ്ധിയും വൃത്തിയോടെയും ആരോഗ്യത്തോടെയും സംരക്ഷിക്കുക. വിവേകപൂര്‍വ്വം ചിന്തിക്കാന്‍ ബുദ്ധിയെ പരിശീലിപ്പിക്കുകയും, അതിനുതക്ക അറിവുകള്‍ ബുദ്ധിയ്ക്കു പകര്‍ന്നു നല്‍കുകയും ചെയ്യുക. മറ്റുള്ളവരെ മാത്രമല്ല, നമ്മളെത്തന്നെയും വെറുക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കിടയില്‍ മാനസികത്തകര്‍ച്ചയും ആത്മഹത്യാപ്രവണതയും ഇന്നു വളരെ കൂടുതലാണ്. മറ്റുള്ളവരെ സ്നേഹിക്കുന്നത് എത്രമാത്രം പ്രധാനമാണോ അതുപോലെതന്നെ സ്വയം സ്നേഹിക്കുന്നതും പ്രധാനമാണ്. കാരണം, നിങ്ങളുമായി നിങ്ങൾക്കുള്ള ബന്ധം മാത്രമാണ് യഥാർത്ഥ ജീവിതകാലം നീണ്ടുനിൽക്കുന്ന ബന്ധം. സ്വയം സ്നേഹമാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്നേഹം. എന്തുകൊണ്ട് അത് പ്രാധാന്യമർഹിക്കുന്നത്? കാരണം നിങ്ങൾ സ്വയം സ്നേഹിക്കുന്നതുവരെ മറ്റുള്ളവരുമായി ആരോഗ്യകരമായ സ്നേഹം പങ്കിടാൻ കഴിയില്ല. നിങ്ങൾക്ക് മറ്റുള്ളവരോട് സ്നേഹം തോന്നിയേക്കാം, പക്ഷേ നിങ്ങൾക്ക് അത് ഭയമില്ലാതെ പ്രകടിപ്പിക്കാൻ കഴിയില്ല. സ്വയം സ്നേഹം നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഉള്ള നിങ്ങളുടെ ബന്ധത്തെയും മാറ്റും. മറ്റുള്ളവരുടെ അഭ്യർത്ഥനകൾക്ക് "അതെ" എന്ന് പറയുന്നതിനുപകരം, നിങ്ങൾക്ക് അനുകൂലിക്കാനാവാത്ത കാര്യങ്ങളോട് നിങ്ങൾക്ക് നോ പറയാൻ കഴിയും, കാരണം നിങ്ങളുടെ സ്വന്തം സ്വത്വത്തെ നിങ്ങൾ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. അനാവശ്യമായ സ്വയം വിമർശനവും, അപകർഷതയും ഉൾവലിയലിനെയും ആത്മാഭിമാനവും സ്വയംസ്വീകാര്യതയും സ്വയം അഭിനന്ദനവും ഉപയോഗിച്ച് മാറ്റുക. പോസിറ്റീവായി സ്വയം നിങ്ങളുമായി ആശയവിനിമയം നടത്തുക. അമിത ചിന്തകൾക്ക് അതിരുകൾ നിശ്ചയിക്കുകയും നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്തുകൊണ്ട് നിങ്ങളോട് സ്വയം ബഹുമാനം കാണിക്കുക. ദിവസേന അവനവനു വേണ്ടി അല്പം സമയം ചെലവഴിക്കുക. നിങ്ങളുടെ പ്രതിബദ്ധതകളെ മാനിച്ചുകൊണ്ട് നിങ്ങളിലുള്ള വിശ്വാസം വളർത്തിയെടുക്കുക. സ്വയം സ്നേഹം പരിശീലിക്കുന്നത് നിങ്ങളുടെ ആത്മാഭിമാനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ ശക്തികളെക്കുറിച്ച് സ്വയം ബോധവാന്മാരാക്കുകയും നിങ്ങളുടെ ബലഹീനതകളെ കൂടുതൽ അംഗീകരിക്കാൻ അനുവദിക്കുകയും ചെയ്യും. നല്ല മാനസികാരോഗ്യത്തിനായി സ്വയം സ്നേഹം പരിശീലിക്കുന്നത് വളരെ നല്ലതാണ്. ആത്മസ്നേഹത്തിന്റെ അവസ്ഥ കൈവരിക്കാൻ നിങ്ങളെ സഹായിക്കുന്ന കുറച്ചു കാര്യങ്ങൾ :- സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക, സ്വന്തം തെറ്റുകളിൽ നിന്ന് പഠിക്കുക, നിങ്ങളുടെ വിജയങ്ങൾ നിസ്സാരവൽക്കരിക്കുകയോ അതിൽ അസൂയ തോന്നുന്നവരോ ആയിട്ടുള്ള ആളുകൾക്ക് വേണ്ടി നിങ്ങൾ സമയം നിക്ഷേപിക്കുന്നത് ഒഴിവാക്കുക, മറ്റുള്ളവരുടെ ആഗ്രഹങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കാൻ പഠിക്കുക ഒപ്പം സ്വന്തം പ്രതീക്ഷകൾ നിറവേറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, പുതിയ എന്തെങ്കിലും കാര്യം ചെയ്യുന്നതിൽ നിന്ന് ഭയവും, ഉത്കണ്ഠയും നിങ്ങളെ തടയുവാൻ അനുവദിക്കരുത്, നിങ്ങളുടേതായ രീതിയിൽ നിങ്ങൾ അകമേയും പുറമേയും സുന്ദരമാണ് എന്ന് വിശ്വസിക്കുക. നമ്മുടെ ചുറ്റും നോക്കുമ്പോൾ, കരിയറിലും ജീവിതത്തിലും വെന്നിക്കൊടി പാറിച്ച് തലയുയർത്തി ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധാരാളം ആളുകളെ നമുക്ക് കാണാൻ സാധിക്കും. എന്നാൽ അവരുടെ ഈ വിജയങ്ങൾക്കെല്ലാം പിന്നിൽ എന്താണ്? അവരെ അവരാക്കി മാറ്റിയത് എന്തൊക്കെയാണ്? സ്വന്തം കഴിവുകളിൽ വിശ്വാസമർപ്പിച്ച്, ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുന്നു എന്നതാകും. ## 5. റിലാക്സേഷൻ ടെക്നിക്ക്  ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദം അനുഭവിക്കാത്തവരുണ്ടാവില്ല. ജോലിഭാരം, കുടുംബത്തിലെ പ്രശ്നങ്ങള്‍, അനാവശ്യമായ മത്സരം എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. പിരിമുറുക്കത്തിന്റെ വ്യാപ്തി ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചെറിയതോതിലുള്ള ടെന്‍ഷന്‍ പ്രവര്‍ത്തനശേഷി കൂട്ടുമെങ്കിലും ജീവിതതാളം തെറ്റിക്കാന്‍ തുടങ്ങിയാല്‍ വളരെ ശ്രദ്ധിക്കണം. തൊണ്ട വരളുക, തലവേദന, ദഹനക്കേട്, ഉറക്കമില്ലായ്മ, പേശികള്‍ വലിഞ്ഞുമുറുകുക, രക്തസമ്മര്‍ദം കൂടുക, അസ്വസ്ഥത, പെട്ടെന്നുള്ള ദേഷ്യം, തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക, പുകവലി, മദ്യപാനം എന്നിവ കൂടുകയോ പുതുതായി രൂപപ്പെടുകയോ ചെയ്യുക തുടങ്ങിയ ശാരീരിക പ്രതികരണങ്ങളൊക്കെ അമിതമായ മാനസിക സമ്മര്‍ദത്തിന്റെ ലക്ഷണങ്ങളാണ്. കടുത്ത പിരിമുറുക്കം ജീവിതം തന്നെ തകര്‍ക്കും. രോഗപ്രതിരോധശക്തിയെ തകരാറിലാക്കി മാനസികാരോഗ്യത്തെ കൂടി പ്രതികൂലമായി ബാധിക്കും. ഫലമോ;വിഷാദവും ഭയവും നിറഞ്ഞ മനസും ഊര്ജമൂറ്റിയെടുക്കപ്പെട്ടു രോഗങ്ങളാല്‍ വലയുന്ന ശരീരവും. നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ വിജയിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പിരിമുറുക്കത്തിൽ നിന്ന് എക്കാലവും മുക്തനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരു വിശ്രമാവസ്ഥ സ്വീകരിക്കുമ്പോൾ നാം വിജയത്തിന് സ്വീകാര്യരാകും എന്നതാണ് സത്യം. നമ്മുടെ സമ്മർദ്ദത്തെ അതിജീവിക്കുവാൻ നാം എത്രത്തോളം വിശ്രമിക്കുകയും, പ്രകൃതിശക്തിയോട് കീഴടങ്ങുകയും ചെയ്യുന്നുവോ അത്രത്തോളം നമ്മുടെ ഊർജ്ജമണ്ഡലം വികസിക്കുകയും തുറക്കുകയും ചെയ്യുന്നു. ഈ വികസിതമായ ഊർജ്ജ മേഖല നമ്മുടെ ജീവിതത്തിലേക്ക് കൂടുതൽ വിജയം ആകർഷിക്കുന്നു. ശരീരികമായി വിശ്രമം നമ്മുടെ ഹൃദയമിടിപ്പ് കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും പിരിമുറുക്കം ഒഴിവാക്കുകയും ചെയ്യുന്നു. വിശ്രമിക്കുമ്പോൾ അവശ്യ പോഷകങ്ങൾ കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യുന്നതിനാൽ ഇത് ദഹനത്തെ സഹായിക്കുന്നു, ഇത് രോഗത്തെയും അണുബാധയെയും പ്രതിരോധിക്കാൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ ശ്വാസതാളം തെറ്റും. ബ്രീതിങ് ടെക്നിക്കുകള്‍ ശ്വാസോച്ഛ്വാസത്തിന്റെ താളക്രമം നിലനിര്‍ത്തി റിലാക്സ് ആകാന്‍ നമ്മെ സഹായിക്കും. ഓഫിസ് ജോലിയിലെ ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാംസ്ഥാനം അമിതടെന്‍ഷനാണ്. ഒരു വൈദ്യുതബള്‍ബിനെ പ്രകാശിപ്പിക്കണമെങ്കില്‍ കറന്റ് ആവശ്യമാണ്. എന്നാല്‍ കറന്റ് ആവശ്യത്തിലധികമായാല്‍ ഫിലമെന്റ് കത്തി ബള്‍ബ് ഫ്യൂസായിപ്പോകും. ഇതുപോലെയാണ് ഓഫിസിലെ ടെന്‍ഷനും. സമയത്തു ജോലി തീര്‍ക്കുന്നതിനു ചെറിയ ടെന്‍ഷന്‍ നല്ലതാണ്. എന്നാല്‍, ടെന്‍ഷന്‍ കഠിനമാകുമ്പോഴോ പതിവാകുമ്പോഴോ ജീവിതത്തിന്റെ തന്നെ ബാലന്‍സ് തെറ്റിക്കുമ്പോഴോ ആണു ശാരീരികമാനസിക പ്രശ്നങ്ങളിലേക്കു നയിക്കാന്‍ തക്കവിധം ദോഷകരമാകുന്നത്. ഉത്കണ്ഠ, ഉറക്കമില്ലായ്മ, മൈഗ്രേന്, അള്‍സര്‍ തുടങ്ങി ഹൃദയാഘാതത്തിനു വരെ അമിതടെന്‍ഷന്‍ കാരണമാകാം. ടെന്‍ഷനകറ്റാനുള്ള ചില മാര്‍ഗങ്ങള്‍ അറിയാം :- - നിങ്ങളുടെ പ്രകടനം മോശമാകുമ്പോള്‍ നിരാശയുടെ പടുകുഴിയില്‍ വീഴുന്നതിനു പകരം ഇന്നലെകളില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച വിജയങ്ങളെക്കുറിച്ചോര്‍ക്കുക. - തിരക്കുള്ളപ്പോള്‍ കാര്യങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ ചെയ്യുക. ഓരോന്നിനും നിശ്ചിത സമയം കണ്ടെത്തുക. ഒരു സമയം ഒരൊറ്റ കാര്യം മാത്രം ചെയ്യുക. നിങ്ങളുടെ മുഴുവന്‍ ഊര്‍ജവും ശ്രദ്ധയും അതില്‍ മാത്രം പതിപ്പിക്കുക. - ജോലിസ്ഥലത്തെ അതൃപ്തിയെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും മേലധികാരിയോടു തുറന്നു സംസാരിക്കുക. - ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന വ്യക്തിയാണു നിങ്ങളെങ്കില്‍ അത് ഓരോന്നായി ചുരുക്കുക. വരുമാനത്തിന്റെ 30% എങ്കിലും സമ്പാദ്യമാക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും പെരുമാറ്റത്തിലും അറിവിലും സ്വയം മെച്ചപ്പെടുത്തുന്നതും ജോലി ആസ്വാദ്യകരമാക്കും. ഒപ്പം ജോലിയിലെ ഉയര്‍ച്ചകളും നമ്മെത്തേടിയെത്തും. ഒഴിവു സമയങ്ങള്‍ വിനോദങ്ങള്‍ക്കായോ കുടുംബാംഗങ്ങള്‍ക്കൊപ്പം ഔട്ടിങ്ങിനോ റിലാക്സ് ചെയ്യുന്നതിനോ വിനിയോഗിക്കുക. റിലാക്സാകാന്‍ കുറച്ചു വഴികള്‍: ഒറ്റയിരുപ്പിനു ജോലി തീര്‍ക്കുന്നതിനു പകരം ഇടയ്ക്കിടയ്ക്കു 10-15 മിനിറ്റ് വിശ്രമിക്കുക. ഈ സമയങ്ങളില്‍ റിലാക്സേഷന് ടെക്നിക്കുകള്‍ ചെയ്യാം. ചെറിയ നടപ്പാകാം, കസേരയില്‍ ഇരുന്നു കൈയിലെയും കാലിലെയും പേശികള്‍ മുറുക്കിയും അയച്ചുമുള്ള വ്യായാമം ചെയ്യാം. കാപ്പി, പഞ്ചസാര, മദ്യം തുടങ്ങിയവ ടെന്‍ഷന്‍ കൂട്ടും. ഇവ കുറയ്ക്കുക. ഒന്നും അസാധ്യമല്ല എന്നു സ്വയം മനസില്‍ പറഞ്ഞുറപ്പിക്കുക. ജോലി തുടങ്ങും മുമ്പും ഇടവേളകളിലും ഇത് ആവര്‍ത്തിക്കുക. ആത്മവിശ്വാസം ഉണരും. മാസങ്ങളോളം ജോലിത്തിരക്കില്‍ മുഴുകുന്നതിനുപകരം ഇടയ്ക്കു യാത്രകള്‍ പോകാം. ഇതു മനസും ശരീരവും റീചാര്‍ജ് ചെയ്യും. ടെന്‍ഷന്‍ മൂലമുള്ള നിര്‍ജലീകരണം കുറയ്ക്കാന്‍ വെള്ളം കുടിച്ചാല്‍ മതി. ഉറക്കം കുറഞ്ഞാല്‍ ടെന്‍ഷന്‍ നിയന്ത്രിക്കാനാവില്ല. അതുകൊണ്ട് നിര്‍ബന്ധമായും ഉറക്കം ശ്രദ്ദിക്കുക. ജോലി സമയം തുടങ്ങുന്നതിനു പത്തോ പതിനഞ്ചോ മിനിറ്റ് മുമ്പ് ഓഫിസില്‍ എത്തുക. ഫ്രഷ് ആവാനും ചെയ്യേണ്ട ജോലികള്‍ ലിസ്റ്റ് ചെയ്യാനും സമയം കിട്ടും. ടെന്‍ഷനുണ്ടാക്കുന്ന സാഹചര്യങ്ങളോടും വ്യക്തികളോടും വൈകാരികമായി പ്രതികരിക്കരുത്. മനസ് ഒരു മിനിറ്റ് ടെന്‍ഷന്‍ഫ്രീ ആക്കിയ ശേഷം മാത്രം പ്രതികരിക്കുക. പെര്‍ഫെക്ഷ്നിസം നല്ലതാണ്. പക്ഷേ, പ്രായോഗികമാകണം. നിങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുക. അതില്‍ കവിഞ്ഞ കാര്യങ്ങളോര്‍ത്ത് ടെന്‍ഷനടിക്കരുത്. ഇഷ്ടമുള്ള ആളുടെ രൂപമോ, സിനിമയിലെ ഇഷ്ടസീനോ, ഇഷ്ടമുള്ളസ്ഥലമോ മനസില്‍ കാണുക. ∙ ജോലി നിര്‍ത്തി ചുറ്റുമുള്ള ശബ്ദങ്ങള്‍ ശ്രദ്ധിക്കുക. കണ്ണുകളടച്ച് നിങ്ങളുടെ ജോലി മാത്രം മനസില്‍ കാണുക. ഇനി കണ്ണു തുറന്ന് അതില്‍ പൂര്‍ണമായും മുഴുകുക. കണ്ണുകളടച്ച് ഒന്നു മുതല്‍ മൂന്നുവരെ എണ്ണി ശ്വാസം ഉള്ളിലേക്കെടുക്കുക. ആറുവരെ എണ്ണി ശ്വാസം പുറത്തുവിടുക. ## 6. പോസിറ്റീവ് മനോഭാവം.  ഒരു വ്യക്തിയുടെ ജീവിതത്തിൽ വിജയത്തിന്റെ അടിത്തറ എന്നത് സ്വയം ചിന്തകളെ നിയന്ത്രിച്ച് മാനസീക കരുത്ത് നേടുക എന്നതാണ്. ഒരു വ്യക്തി എപ്രകാരം ചിന്തിക്കുന്നുവോ അപ്രകാരം അയാള്‍ ആയിതീരുന്നു. നമ്മുടെ മനോഭാവം ആശ്രയിച്ചാണ് നമ്മുടെ വിജയം കുടികൊള്ളുന്നത്. ഏതുസാഹചര്യത്തില്‍ ആയി കൊള്ളട്ടെ മനോഭാവം മാറ്റാന്‍ കഴിഞാല് വിജയം നമ്മളെ തേടിയെത്തും. നിങ്ങളെ പൂര്‍ണമായും നശിപ്പിക്കാവുന്ന ഒരാശയമെങ്കിലും ഓരോ ദിവസവും രാവിലെ നിങ്ങള്‍ക്ക് കേള്‍ക്കാം. നാം രാവിലെ വര്‍ത്തമാനപത്രത്തില്‍ ഏറ്റവും ചുരുങ്ങിയത് നിഷേധാത്മകമായ (negative) നാല് വാര്‍ത്തകളെങ്കിലും വായിക്കുന്നു. എല്ലാ ദിവസവും രാവിലെ നമ്മുടെ വീടുകളിലേക്കെത്തുന്നത് ഒരു കൂട്ടം വിചാരങ്ങളാണ്. ആ വിചാരധാരയുടെ സ്വാധീനവലയത്തില്‍ പെടാത നമുക്ക് സ്വയം എങ്ങനെ രക്ഷിക്കാനാകുമെന്നത് വലിയൊരു വെല്ലുവിളിയാണ്. ആധുനിക ജേണലിസ്റ്റുകളുടെ ഏറ്റവും പുതിയ വെല്ലുവിളി എങ്ങനെ പോസിറ്റീവ് വാര്‍ത്തകള്‍ സൃഷ്ടിക്കാം എന്നതാണ്. നിങ്ങള്‍ കാണുന്നതും കേള്‍ക്കുന്നതും നല്ലതാവട്ടെ. കാരണം ചിന്തകൾ കുറെയേറെ കാഴ്ചയെയും കേൾവിയെയും ആശ്രയിച്ചിരിക്കുന്നു. അതിന് നേരെ മറിച്ചും ചിന്തിക്കാം. കാഴ്ചയും കേൾവിയും ചിന്തയെയും ആശ്രയിച്ചിരിക്കുന്നു. എങ്ങനെയാണ് നമ്മള് കേള്‍ക്കുന്നതും കാണുന്നതും നല്ലതാകുന്നത്? അതിന് നമുക്ക് പോസിറ്റീവ് ആയ ഒരു ചിന്താപദ്ധതി (thinking process) ആവശ്യമാണ്. നമുക്ക് എന്തിനെയും ശുഭോദര്‍ക്കമായും (positive) നിഷേധാത്മകമായും (negative)കാണാം. അത് വ്യക്തിനിര്‍മാണത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ആയുധമാണ്. എല്ലാം നെഗറ്റീവ് ആയി കാണുന്ന നിഷേധസ്വഭാവമുള്ള ആളുകളാണ് നമുക്ക് ചുറ്റുപാടുമുള്ളത്. അതൊരു ഒഴുക്കാണ്. ആ ഒഴുക്കിനെതിരെ നീന്താന്‍ നമുക്കു കഴിയണം. ആ ഒഴുക്കിനെതിരെ നീന്തുമ്പോഴാണ് നമുക്ക് ജീവിതത്തില്‍ ആഘോഷിക്കാന്‍ എന്തെങ്കിലും ഉണ്ട് എന്ന് കണ്ടെത്താന്‍ കഴിയുക. ആഘോഷിക്കാന്‍ ചിലതുണ്ട് എന്ന് കണ്ടെത്താനും അത് അഘോഷിക്കാനും നമുക്കാകണം. ജീവിതത്തില്‍ ആഘോഷിക്കാന്‍ ഒന്നുമില്ലെങ്കില്‍ പിന്നെ അതെന്തു ജീവിതമാണ്? നമ്മുടെ മനോതലത്തിലൂടെ പലവിധ ചിന്തകള്‍ സദാസമയവും കടന്ന് പോയിക്കൊണ്ടിരിക്കുന്നു. ആ കൂട്ടത്തില്‍ നമ്മെ ഉയര്‍ത്തുന്ന ചിന്തകളും താഴ്ത്തുന്ന ചിന്തകളും ഉണ്ടാകുന്നുണ്ട്. അതില്‍ നമ്മെ അധഃപതിപ്പിക്കുന്ന ചിന്തകളെ ത്യജിച്ച് പുരോഗതിയിലേക്ക് നയിക്കുന്ന ചിന്തകളെ സ്വീകരിക്കേണ്ടതുണ്ട്. ചിന്തകളുടെ ശക്തിയും, അവ നമ്മില്‍ ചെലുത്തുന്ന സ്വാധീനവും എത്രയോ വലുതാണ്. ഒരു പക്ഷിയെ പറക്കാന്‍ സഹായിക്കുന്നത് അവയുടെ ചിറക് മാത്രമല്ല, പറക്കാനുള്ള അവയുടെ ആത്മവിശ്വാസം കൂടിയാണ്. ഒരു നല്ല പോസിറ്റീവ് മനസ്സോടെ നിങ്ങൾ എന്തിനെയും സമീപിക്കുക. നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ വിജയം നേടാനാകും. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിക്കാൻ പോസിറ്റീവ് ആയ ഒരു മനസ്സിന് വളരെ എളുപ്പത്തിൽ സാധിക്കും. ജീവിതം എന്നതൊരു ഓട്ടമത്സരമാണ്. ചിലപ്പോൾ പ്രതിസന്ധികൾ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. പോസിറ്റീവായ ചിന്തകള്‍ മനുഷ്യന് ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള പാതകളാണ്. ആവര്‍ത്തിച്ച് ഉരുവിടുന്നത് അല്ലെങ്കില്‍ ചിന്തിയ്ക്കുന്നത് അതുമല്ലെങ്കില്‍ ആവര്‍ത്തിച്ചുതന്നെ ഭാവനയില്‍ കണുന്നത് ഉപബോധമനസ്സിൽ പ്രോഗ്രാമുകളാവും. ഉപബോധ മനസ്സില്‍ പ്രോഗ്രാമുകളായാലോ നമ്മള് എന്താണോ പ്രോഗ്രാം ചെയ്തത് അതായിത്തീരുകയും ചെയ്യും. ജീവിതത്തോട് പോസിറ്റീവ് മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ എന്താകാന്‍ ആഗ്രഹിക്കുന്നുവോ അതായിത്തീരും. ജീവിതത്തോട് പോസിറ്റീവ് മനോഭാവം നിലനിർത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും ഉൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിനും ഇത് നിങ്ങളെ സഹായിക്കുന്നു. ## 7. നാവടക്കൂ, പണിയെടുക്കൂ.  കഠിനാധ്വാനത്തെ വിജയത്തിന്റെ പ്രധാന ഘടകമായി പറയപ്പെടുന്നു. കഠിനാധ്വാനം യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്? ചിലർ, ഇത് അധിക മണിക്കൂറുകൾ ചെലവഴിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മറ്റു ചിലർ കൂടുതൽ തീവ്രമായി പ്രവർത്തിക്കുക എന്നും നോക്കിക്കാണുന്നു. കഠിനാധ്വാനത്തിന്റെ നിർവചനത്തിലെ വ്യത്യാസങ്ങൾ വ്യക്തിക്കും ലക്ഷ്യത്തിനും അനുയോജ്യമാക്കുന്നത് ഉചിതമാണ് എന്നതാണ് സത്യം. കഴിവുകളെ നിരന്തരമായ അധ്വാനം കൊണ്ട് കൂടുതല്‍ ഫലവത്താക്കാന്‍ സാധിക്കുന്നു. രാകിരാകി മിനുക്കുമ്പോഴാണ് വജ്രം കൂടുതല്‍ പ്രകാശമുറ്റതാകുന്നത്. നേട്ടങ്ങള്‍ക്ക് പിന്നില്‍ ദീര്‍ഘകാലത്തെ കഠിനാധ്വാനമുണ്ട്. തെളിയാത്ത കഴിവുകളും മികവ് കുറഞ്ഞ കഴിവുകളും പരിശീലനത്തിലൂടെയും പ്രയോഗത്തിലൂടെയുമാണ് വളരുകയും മേന്മ നേടുകയുംചെയ്യുന്നത്. കുറവുകള്‍ നികത്താന്‍ കഠിനാധ്വാനത്തിന് സാധിക്കുന്നു. മുന്നില്‍ തരണം ചെയ്യാനുള്ള പ്രതിബന്ധങ്ങള്‍ വരുമ്പോള്‍ ചിലര്‍ നെടുവീര്‍പ്പിട്ട് പിന്‍വാങ്ങുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ പ്രതികൂലമാവുമ്പോള്‍ തളരുന്നില്ല. അഭിമുഖീകരണത്തില്‍ നിന്നാണ് ജയത്തിലേക്കുള്ള പാത വെട്ടുന്നത്. പിന്തിരിഞ്ഞോടല്‍ പരാജയം അംഗീകരിക്കലാണെന്ന് മനസ്സിലാക്കുന്നവര്‍, മുന്നോട്ട് പോകാനുള്ള പരിശ്രമങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. പലവട്ടം പരാജയപ്പെട്ടിട്ടും കടക്കാരനായി മാറിയിട്ടും പിന്‍വാങ്ങാതെ മുന്നോട്ട് നീങ്ങി. പില്ക്കാലത്ത് ഓട്ടോമൊബൈല്‍ വ്യവസായത്തിന്റെ പര്യായമായി മാറിയ ഹെന്റി ഫോര്‍ഡ് ഒരാളിന്റെ വളര്‍ച്ചയില്‍ മുന്നിലെത്തുന്ന വൈതരണികളെക്കുറിച്ച് പറയുന്നു. 'നിങ്ങളുടെ ലക്ഷ്യത്തില്‍നിന്ന് കണ്ണെടുത്തുമാറ്റുമ്പോള് കാണുന്ന പേടിപ്പെടുത്തുന്ന കാര്യങ്ങളാണ് നിങ്ങളുടെ പ്രതികൂല സാഹചര്യങ്ങള്‍'. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യത്തെ കൈവിടുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് വിധിയെഴുതുന്നു. എല്ലാം തടസ്സങ്ങളായി തോന്നുന്നു. ലക്ഷ്യം എന്തെന്ന തീരുമാനിച്ച മുന്നേറുന്നയാള്‍ ചുറ്റുവട്ടത്തെ പ്രതികൂലമെന്ന് വിധിക്കുന്നില്ല. മറ്റുള്ളവരെ പഴിചാരുന്നില്ല. അവർ മുന്നേറുന്നു. കഠിനാധ്വാനിയെ തിരിച്ചറിയാനുള്ള ചില വഴികൾ ഇതാ:- ശാരീരികമായോ മാനസികമായോ വൈകാരികമായോ അവർ തങ്ങളുടെ ജോലിയിൽ വളരെയധികം പരിശ്രമിക്കുന്നു. അവർ അധിക സമയം ചെലവഴിക്കുന്നു. അവർ ഉയർന്ന തീവ്രതയിൽ പ്രവർത്തിക്കുന്നു. കുറഞ്ഞ സമയ ഫ്രെയിമിൽ വലിയ അളവിലുള്ള ജോലി പൂർത്തിയാക്കുന്നു. അവർ ഉത്സാഹമുള്ളവരും സ്ഥിരതയുള്ളവരുമാണ്, കൂടാതെ എല്ലായ്പ്പോഴും ശരാശരി നിലവാരത്തേക്കാൾ ഉയർന്ന നിലവാരം പുലർത്തുന്നു. കഴിയുന്നത്ര ഉൽപ്പാദനക്ഷമമായ രീതിയിൽ അവർ തങ്ങളുടെ ജോലികൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും ചെയ്യുന്നു. അവർ മുൻകൈയെടുക്കുകയും അവസരങ്ങൾ തിരിച്ചറിയുകയും സ്വതന്ത്രമായി ഉൽപ്പാദനക്ഷമത സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഏകാഗ്രത നിലനിർത്തുവാനുള്ള കഴിവുള്ളവരും ആണ്. അവർ കഠിനാധ്വാനം നിർത്താതെ തുടരുന്നു. ഒരിക്കലും പിന്തിരിയാതെ...
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?
നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണെന്ന് ഓപ്ര വിന്ഫ്രിയെപ്പോലുള്ള പ്രശസ്തര്‍ പറഞ്ഞിട്ടുണ്ട്. അതിനെ അവര്‍ മാനിഫെസ്റ്റേഷന് എന്ന പേരിട്ട് വിളിക്കുന്നു. ഇത് ഒരു മായാജാലമോ രഹസ്യമോ അല്ല. ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതുമല്ല ഇത്. മാനിഫെസ്റ്റേഷന് കൊണ്ടുള്ള വിജയത്തിനായി, നിങ്ങളുടെ ഉദ്ദേശം സജ്ജീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കുകയും ആ അമൂര്‍ത്തമായ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അത്തരത്തില്‍ ഒരു ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും- എങ്ങനെ റിലാക്സ് ആയി ഇരിക്കാം, എങ്ങനെ ക്ഷമാശീലം വളര്‍ത്താം, ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍, ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താന്‍- അതൊക്കെ സാധ്യമാക്കിയെടുക്കാന്‍ വിഷന്‍ ബോര്‍ഡ് ഒരു മികച്ച ഉപകരണമാണ്. ## വിഷന്‍ ബോര്‍ഡ് എന്നാല്‍ എന്ത്?  ഒരു വിഷന്‍ ബോര്‍ഡ് എന്നത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളുടെയോ സൂചനയുടെയോ ഒരു കൊളാഷ് ആണ്. നിങ്ങള്‍ക്ക് മാഗസിന് കട്ട് ഔട്ടുകള്‍, ഡ്രോയിങ്ങുകള്‍. എഴുത്തുകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാം. വിഷന്‍ ബോര്‍ഡുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിയമങ്ങളൊന്നുമില്ല. കാരണം അത് ദൈനംദിന അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ക്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്. ചില വിഷന്‍ ബോര്‍ഡുകള്‍ ഒരു ആശയത്തില്‍ ഊന്നിയതായിരിക്കാം, എന്നാല്‍ മറ്റ് ചിലത് നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതിന്റെ വലിയ ചിത്രത്തിലേക്ക് ഊന്നിയതായിരിക്കാം. ## വിഷ്വല്‍ ബോര്‍ഡ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ?  മനശാസ്ത്ര ഗവേഷണ പ്രകാരം, വിഷ്വലൈസേഷന്‍ പോലുള്ള മാനസിക പരിശീലനങ്ങള്‍, പ്രചോദനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ഒരു പഠനത്തില്‍ കായിക താരങ്ങളില്‍ വിഷ്വലൈസേഷന്‍ ശാരീരിക പരിശീലനം പോലെ തന്നെ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിഷ്വലൈസ് ചെയ്യുന്നത്, നിങ്ങളുടെ സ്വപ്ന ജീവിതം സൃഷ്ടിക്കുന്നതിന് ലക്ഷ്യങ്ങള്‍ സജീകരിക്കാനും നിങ്ങളുടെ മാനസികാവസ്ഥ രൂപപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ഉപകരണമാണ്. വിഷ്വലൈസേഷന്‍ എന്നത് വെറുതെ ഒരു ബോര്‍ഡില്‍ ചിത്രം വച്ച് നിങ്ങള്‍ക്ക് വേണ്ടത് മാനിഫെസ്റ്റ് ചെയ്യുകയോ ആകര്‍ഷണ നിയമം ഉപയോഗിക്കുകയോ ചെയ്യുന്നതല്ല. ഇതെല്ലാം തലച്ചോറിന്റെയും പ്രവര്‍ത്തനം ഉള്‍ക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ തലയിലെ ഒരു അരിപ്പയാണ് റെക്റ്റിക്കുലര് ആക്റ്റിവേഷന്‍ സിസ്റ്റം (ആര്‍എഎസ്). നിങ്ങളുടെ വിഷന്‍ ബോര്‍ഡിലെ ചിത്രങ്ങള്‍ നിരന്തരം കാണുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അരിച്ചെടുക്കാന്‍ നിങ്ങളുടെ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾ ഒരു വിഷ്വല്‍ ബോര്‍ഡ് സൃഷ്ടിച്ച് അത് ഇടയ്ക്കിടെ കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ദിവസം മുഴുവനും വിഷ്വലൈസേഷനും നിങ്ങളുടെ ലക്ഷ്യത്തിനെ ക്രമീകരിക്കുന്ന വ്യായാമങ്ങളും ചെയ്യുന്നു. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ കാണാനും ദൈനംദിന അടിസ്ഥാനത്തിൽ അവയിൽ എത്തിച്ചേരാനുള്ള ഒരു മാനസികാവസ്ഥ വികസിപ്പിക്കാനുമുള്ള മാര്‍ഗം നല്കുന്നു. ## എങ്ങനെ ഒരു വിഷ്വല്‍ ബോര്‍ഡ് ഉണ്ടാക്കാം?  വിഷ്വല്‍ ബോര്‍ഡിന്റെ ഗുണങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അതെങ്ങനെ നല്ല രീതിയില്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയില്‍ ഉണ്ടാക്കാം എന്ന് നോക്കാം. ### 1. 10 മിനിറ്റ് വിഷ്വലൈസേഷന്‍ ചെയ്യാം വിഷ്വല്‍ ബോര്‍ഡ് തയ്യാറാക്കാനായി ആദ്യമായി വേണ്ടത് നിങ്ങള്‍ക്ക് എന്താണ് ജീവിതത്തില്‍ വേണ്ടതെന്നും എവിടെയാണ് എത്തേണ്ടത് എന്നതുമായ ഉത്തമ ബോധ്യമാണ്. അതിനായി ഒരു നിമിഷം സ്വയം ചിന്തിക്കുക, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് കണ്ടെത്തുക. ശാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ചിന്തകൾ സ്പഷ്ടമാക്കാനും ശാന്തമായ സംഗീതം സജ്ജീകരിക്കാനും കുറച്ച് സമയമെടുക്കുക. ഇത് ശാന്തവും ധ്യാനാത്മകവുമായ അനുഭവമായിരിക്കണം. നിങ്ങൾക്ക് ഇത് ചെയ്യാൻ 5-10 മിനിറ്റോ അല്ലെങ്കിൽ ആവശ്യമുള്ളിടത്തോളം സമയമോ എടുക്കാം. - ഒരു പേനയും പേപ്പറും എടുക്കുക - മനസ്സ് ശാന്തമാക്കാന്‍ കുറച്ച് ആഴത്തിലുള്ള ശ്വാസം എടുത്ത് വിടുക. മനസ്സ് ശാന്തമാകുന്നതുവരെ ഇത് തുടരുക. - നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുക. - എന്റെ ജീവിതം എങ്ങനെ ആയിരിക്കണം? - എന്റെ വീട് എങ്ങനെ ഇരിക്കണം? - എന്റെ ഭക്ഷണവും ആഹാര രീതികളും എങ്ങനെ ആയിരിക്കണം? - എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ കൂടുതലായി ചെയ്യാനുണ്ട്? - ശാരീരികപരമായി എങ്ങനെയാകണം? - ഓരോ ദിവസവും എനിക്കു എങ്ങനെ അനുഭവപ്പെടണം? - അടുത്ത വർഷം എന്ത് സാമ്പത്തിക, തൊഴിൽ ലക്ഷ്യങ്ങളാണ് ഞാൻ കൈവരിക്കാൻ ആഗ്രഹിക്കുന്നത്? - അടുത്ത വർഷത്തെ എന്റെ സ്വപ്ന യാത്രാ സ്ഥലം ഏതാണ്? - മനസ്സില്‍ തോന്നുന്നത് കുറിച്ചിടുക. ഒരു ചോദ്യം നിങ്ങളെ സംബന്ധിക്കുന്നതല്ലെങ്കില് അത് വിടുക. മറ്റൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. നിങ്ങളോട് തന്നെ വീണ്ടും വേറെ ചോദ്യങ്ങളും ചോദിച്ച് ഉത്തരം കണ്ടെത്തുക. ഒരു മികച്ച വിഷ്വല്‍ ബോർഡ് നിർമ്മിക്കുന്നതിനുള്ള രഹസ്യം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈയക്ഷരത്തിലൂടെ പ്രകടിപ്പിക്കുക എന്നതാണ്. കയ്യക്ഷരങ്ങളില്‍ ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കുന്നതിന് ഒരു ഊര്‍ജ്ജസ്വലമായ ഒരു സ്വഭാവമുണ്ട്. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കാൻ കലാപരമായ കഴിവ് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തവും പോസിറ്റീവുമായ വീക്ഷണത്തോടെ ആരംഭിക്കാൻ വിഷന്‍ ബോര്‍ഡ് സഹായിക്കുന്നു എന്നേയുള്ളൂ. നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ഉത്തരങ്ങള്‍ പെട്ടെന്നു കിട്ടിയേക്കാം, ചിലപ്പോള്‍ സമയം എടുത്തേക്കാം. ഉത്തരങ്ങള്‍ സ്പഷ്ടമാക്കി എടുക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ജേര്‍ണലിങ്, ചിത്രം വര, ധ്യാനം, സംഗീതം അങ്ങനെ നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ പുറത്തുകൊണ്ടുവരുന്ന എന്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം. നിങ്ങളുടെ ബോർഡ് ഒരു കാര്യത്തില്‍ ആരംഭിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ പൂർത്തിയാക്കുകയാണെങ്കിൽ നിരുത്സാഹപ്പെടരുത്, അതിനെ സർഗ്ഗാത്മക പ്രക്രിയ എന്ന് വിളിക്കുന്നു, അത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബോർഡ് സൃഷ്ടിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ച് നിങ്ങൾ കണ്ടെത്തുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം. ### 2. വിഷന്‍ ബോര്‍ഡ് രൂപരേഖ തയ്യാറാക്കാം അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ വിഷന്‍ ബോര്‍ഡിന് ഒരു രൂപരേഖ തയ്യാറാക്കുക എന്നതാണ്. വിഷ്വല്‍ ബോര്‍ഡില്‍ എന്തൊക്കെ വരണം എന്നത് ഇവടെ തീരുമാനിക്കാം. ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന നിയമം, നിയമങ്ങളൊന്നുമില്ല എന്നതാണ്! നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള രസകരവും ക്രിയാത്മകവുമായ സമയമായിരിക്കണം ഇത്. നിങ്ങളെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ എന്തും നിങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ഒരു വിഷ്വൽ പ്രാതിനിധ്യമായിരിക്കണം അത്. നിങ്ങളുടെ ബോർഡിന്റെ ഉദ്ദേശ്യം അതിലുള്ളതെല്ലാം പ്രാവര്‍ത്തികമാക്കുക എന്നതാണ്. ഒരു വിഷൻ ബോർഡ് കിറ്റ് ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ സ്വന്തം വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും. നിങ്ങളുടേതായവ സൃഷ്ടിക്കുന്നത് യഥാർത്ഥത്തിൽ പിന്തുടരാനും കൂടുതൽ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും നിങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കും. ഏതില്‍ നിന്നും നിങ്ങള്‍ക്ക് ആശയങ്ങള്‍ സ്വരുക്കൂട്ടാം. ചിത്രങ്ങള്‍, ഇഷ്ടപ്പെട്ട ഉദ്ധരണികള്‍, ഓര്‍മ്മകള്‍, പോസ്റ്റ് കാര്‍ഡുകള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. - മാഗസിന് ചിത്രങ്ങള്‍ : നിങ്ങൾക്ക് എങ്ങനെ തോന്നണമെന്ന് പ്രതിനിധീകരിക്കുന്ന മാഗസിൻ കട്ട്ഔട്ടുകൾ, നിങ്ങൾ എവിടെയ്ക്കാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നിങ്ങളുടെ ബോർഡിലേക്ക് ചേർക്കുന്നതിന് അനുയോജ്യമാണ്. ഫാഷൻ മാഗസിനുകൾ, ലൈഫ്സ്റ്റൈൽ മാഗസിനുകൾ, ട്രാവൽ മാഗസിനുകൾ എന്നിങ്ങനെ ഏത് മാസികയിൽ നിന്നും ഇവ ആകാം. - ഫോട്ടോകള്‍ : ഓണ്‍ലൈനില്‍ നിന്നും എടുത്തതോ അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ നേരത്തെ ഉള്ള ചിത്രങ്ങളോ ഉപയോഗിക്കാം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിനിധീകരിക്കുന്ന ഏതെങ്കിലും ചിത്രങ്ങൾ ഉപയോഗിക്കുക. - പ്രചോദനാത്മകമായ ഉദ്ധരണികള്‍ : പുസ്തകങ്ങളില്‍ നിന്നോ സിനിമകളില്‍ നിന്നോ ഉള്ള നിങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഉദ്ധരണികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. `_BANNER_` ### 3. വേണ്ട സാധങ്ങള്‍ ശേഖരിക്കാം അടുത്തതായി ഒരു വിഷ്വല്‍ ബോര്‍ഡ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാം. അതിനായി വേണ്ട സാധനങ്ങള്‍… **ബോര്‍ഡ്** ആദ്യമായി ഒരു വിഷന്‍ ബോര്‍ഡ് ഉണ്ടാക്കുകയാണെങ്കില്‍ തെര്‍മോകോള്‍ കൊണ്ടോ കാര്‍ഡ് ബോര്‍ഡ് കൊണ്ടോ ഒരു ബോര്‍ഡ് നിര്‍മ്മിക്കാവുന്നതാണ്. അതില്‍ നമ്മള് ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും ഒട്ടിച്ചു വയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു പിന് ബോര്‍ഡ് വാങ്ങിക്കാം. ഇപ്പോള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നതാണ്. അതില്‍ ചിത്രങ്ങളും മറ്റും പിന് ചെയ്തു വയ്ക്കാം. പിന് ബോര്‍ഡ് ആവുമ്പോള്‍ വിഷന്‍ ബോര്‍ഡ് ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താനും എളുപ്പമായിരിക്കും. **അലങ്കാര വസ്തുക്കള്‍** ചിലര്‍ക്ക് തങ്ങളുടെ വിഷന്‍ ബോര്‍ഡ് അലങ്കരിക്കാനും ഒക്കെ ഇഷ്ടമാണ്. അങ്ങനെയുള്ളവരാണെങ്കില്‍ അലങ്കാരത്തിനുള്ള തോരണങ്ങളും സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്. **ആശയ സാധനങ്ങള്‍** വിഷന്‍ ബോര്‍ഡിലേക്ക് വയ്ക്കേണ്ടുന്ന നിങ്ങളുടെ ആശയങ്ങള്‍ പ്രകടമാക്കുന്ന ചിത്രങ്ങളും, ഉദ്ധരണികളും ഒക്കെ ശേഖരിച്ചു തയ്യാറാക്കി വയ്ക്കുക. വിഷന്‍ ബോര്‍ഡിലെ പ്രധാന ഘടകമാണ് ഇത്. **മറ്റ് ആവശ്യ വസ്തുക്കള്‍** ചിത്രങ്ങളും ഉദ്ധരണികളും തോരണങ്ങളും വിഷന്‍ ബോര്‍ഡില്‍ ഒട്ടിച്ചു വയ്ക്കാനും മറ്റുമായി ആവശ്യമായി വേണ്ടി വരുന്ന കാര്യങ്ങള്‍ എടുത്തുവയ്ക്കണം. കത്രിക, ടേപ്പ്, പിന്, പശ അങ്ങനെ ആവശ്യമുള്ള എല്ലാം എടുത്തുവയ്ക്കുക. ### 4. വിഷന്‍ ബോര്‍ഡ് തയ്യാറാക്കാം ഇപ്പോൾ, നിങ്ങളുടെ വിഷൻ ബോർഡ് യഥാർത്ഥത്തിൽ സൃഷ്ടിക്കാൻ നിങ്ങൾ തയ്യാറാണ്. ഒരു വിഷൻ ബോർഡ് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം. **മനസ്സ് ശാന്തമാക്കുക** നിങ്ങള്‍ നിങ്ങളുടെ വിഷന്‍ ബോര്‍ഡ് തയ്യാറാക്കാന്‍ പോവുകയാണ്. അത് കുറ്റമറ്റതായി ചെയ്യണമെങ്കില്‍ നിങ്ങളുടെ മനസ്സ് ശാന്തവും തെളിമയാര്ന്നതുമാകണം. ലളിതമായ ഗാനം കേട്ടുകൊണ്ടോ ഒരു സുഗന്ധ മെഴുതുതിരി കത്തിച്ചുവച്ചുകൊണ്ടോ മനസ്സിനെ ശാന്തമാക്കി വിഷന്‍ ബോര്‍ഡ് തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. **വ്യത്യസ്ഥ ലേയൌട്ടുകള്‍ പരീക്ഷിക്കുക** നിങ്ങളുടെ ചിത്രങ്ങൾ നിങ്ങളുടെ ബോർഡിൽ വച്ച് നോക്കുക. എന്നാൽ ഇപ്പോള്‍ തന്നെ പശ തേച്ച് ഒട്ടിക്കരുത്. പല പല രീതിയില്‍ വച്ച് നോക്കി ഇഷ്ട്ടപ്പെടുന്ന ഒരു മാതൃക കണ്ടെത്തുക. ചില ആളുകൾ ഓരോ വിഭാഗവും വ്യത്യസ്തമായ ലക്ഷ്യത്തോടെ അവരുടെ ബോർഡ് ക്രമീകരിക്കുന്നു, ചിലർ കൂടുതൽ അടുക്കും ചിട്ടയുമുള്ളതിനെ സൃഷ്ടിക്കുന്നു, ചിലർ കൂടുതൽ ക്രമരഹിതമായ സമീപനം ഉപയോഗിക്കുന്നു. വലിയ ചിത്രങ്ങൾ പശ്ചാത്തലമായി ഉപയോഗിച്ചു മുന്നില്‍ ചെറിയ ചിത്രങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല സമീപനമായിരിക്കും. ബോര്‍ഡ് തയ്യാറാക്കാന്‍ "ശരിയായ വഴി" എന്നൊന്നില്ല, അതിനാൽ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതെന്തും ചെയ്യുക. നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ സർഗ്ഗാത്മകത പുലർത്തുക. **ബോര്‍ഡ് സൃഷ്ടിക്കുക** നിങ്ങളുടെ ബോർഡ് നിങ്ങളുടെ വികാരങ്ങളുമായി പ്രതിധ്വനിക്കുകയും നിങ്ങളുടെ വിഷൻ ബോർഡുമായി നിങ്ങള്‍ക്ക് ഒരു വൈകാരിക ബന്ധം നൽകുകയും വേണം. ക്രമീകരണത്തിൽ നിങ്ങൾ സംതൃപ്തിയായ ശേഷം നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഒട്ടിക്കുക. നിങ്ങൾക്ക് അതിൽ പെയിന്റ് ചെയ്യാം, അല്ലെങ്കിൽ മാർക്കറുകൾ ഉപയോഗിച്ച് വാക്കുകൾ എഴുതാം, സ്റ്റിക്കറുകൾ ചേർക്കാം, അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചയെക്കുറിച്ച് നിങ്ങളെ ഏറ്റവും ആവേശഭരിതരാക്കുന്ന മറ്റെന്തു വേണമെങ്കിലും ചെയ്യാം. ### 5. വിഷന്‍ ബോര്‍ഡിന് ജീവന് നല്‍കാം നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്വയം അവബോധം മെച്ചപ്പെടുത്തുന്നതിനുമുള്ള നിങ്ങളുടെ ടൂൾബോക്സിലെ മറ്റൊരു ഉപകരണമാണ് വിഷൻ ബോർഡ്. വിഷൻ ബോർഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ അത് എന്നും കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുക എന്നതാണ് പ്രധാനം. അതിനായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തുക തന്നെ വേണം. ഇത് നിങ്ങളുടെ ഓഫീസിലോ സ്റ്റുഡിയോയിലോ കിടക്കയുടെ അരികിലോ സ്ഥാപിക്കാം, അതുവഴി നിങ്ങൾക്ക് ഇത് ദിവസവും കാണാൻ കഴിയും. അല്ലെങ്കിൽ, ഇത് നിങ്ങളുടെ കംപ്യൂട്ടറിലെയോ ഫോണിലേയോ സ്ക്രീൻസേവർ ആക്കാം. എല്ലാ ദിവസവും നിങ്ങളുടെ ബോർഡിൽ നോക്കി കുറച്ച് സമയം ചിലവഴിക്കുക, അതുവഴി നിങ്ങളുടെ അബോധ മനസ്സിന് നിങ്ങളുടെ ലക്ഷ്യങ്ങൾ കൂടുതൽ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും. നിങ്ങളുടെ വിഷന്‍ ബോര്‍ഡ് നിങ്ങളുടെ ലക്ഷ്യത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിത്രം പ്രകടമാക്കുന്നതായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ അത്ഭുതങ്ങളിലേക്കും നിങ്ങളുടെ മനസ്സ് തുറക്കുക!