Katha

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങളും കോട്ടകളും മണലാരണ്യങ്ങളും നിങ്ങൾക്ക് തരുന്ന അനുഭൂതി പറഞ്ഞറിയിക്കുന്നതിലും അപ്പുറം ആയിരിക്കും. രാജസ്ഥാനിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ കണ്ടിരിക്കേണ്ട നിരവധി അനവധി സ്ഥലങ്ങൾ ഉണ്ടെങ്കിലും പ്രധാനമായ പത്ത്സ്ഥലങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.രന്തംബോർ നാഷണൽ പാർക്ക്(National Park), മൗണ്ട് അബു(Mount Abu),ആംബർ പാലസ്(Amber Palace), ഹവാ മഹൽ(Hawa Mahal), ബിക്കിനർ(Bikaner), ജോധ്പൂർ(Jodhpur), ഉദയപൂർ(Udaipur), ജയ്സാൽമർ (Jaisalmer), Chittorgarh, ബാനസ്വര (Banswara)., etc….

1. രൺഥംഭോർ ദേശീയോദ്യാനം (Ranthambore National Park)

Ranthambore National Park

ഒരുകാലത്ത് രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്ന രാജസ്ഥാനിലെ മധോപൂർ ജില്ലയിലാണ് രൺഥംഭോർ ദേശീയോദ്യാനം

സ്ഥിതിചെയ്യുന്നത്. വിദേശത്തുനിന്നടക്കം നിരവധി അനവധി സഞ്ചാരികളാണ് ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. പ്രദേശത്തിന്റെ ജൈവവൈവിധ്യങ്ങളും പ്രത്യേകതകളുമാണ് ഓരോ സഞ്ചാരിയെയും ഇവിടത്തേക്ക് ആകർഷിക്കുന്നതിന്റെ മുഖ്യകാരണം . ബംഗാൾ കടുവകളും ഭൂപ്രകൃതിയും കാട്ടിലൂടെയുള്ള സഫാരിയും രൺഥംഭോർ ദേശീയോദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്ന കാഴ്ചകളാണ്.രണ്‍ഥംഭോര്‍ ദേശീയോദ്യാനം ഏകദേശം 392 ചതുരശ്ര കിലോമീറ്റര്‍ വിസ്ത‍ൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.പ്രസിദ്ധമായ ആരവല്ലി പര്‍വ്വത നിരയുടെ ഭാഗമായാണ് ഈ ദേശീയോദ്യാനമുള്ളത്. ബാണാസ് നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു.

2. മൗണ്ട് അബു ( Mount Abu )

Mount Abu

'മരുഭൂമിയിലെ ഒരു മരുപ്പച്ച', 'രാജസ്ഥാന്റെ സുഖവാസകേന്ദ്രം' എന്നൊക്കെ വിശേഷണങ്ങളുള്ള ആരവല്ലി പർവതനിരകളിലെ ഹിൽ സ്റ്റേഷൻ ആണ് മൗണ്ട് അബു. സാധാരണ നമ്മൾ കണ്ടറിഞ്ഞ ഭൂപ്രകൃതിയിൽ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുന്നത്.പുരാതനമായ ക്ഷേത്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, നിത്യഹരിത വനങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷമായ ഇടങ്ങളാൽ ഇവിടം സമ്പുഷ്ടമാണ്. വരണ്ട ഭൂപ്രദേശമായ രാജസ്ഥാനിലെയും ഗുജറാത്തിലെ അതിര്‍ത്തി പ്രദേശത്തെയും ജനങ്ങള്‍ ചൂടില്‍ നിന്നുള്ള ഒരു ആശ്വാസത്തിനായി എത്തുന്ന ഒരു പ്രദേശമാണിവിടം. വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെ. വേനല്‍ക്കാലത്ത് പോലും ഇവിടുത്തെ പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ശീതകാലത്ത് മൗണ്ട് അബുവില്‍ പകല്‍ പരമാവധി 22 ഡിഗ്രി വരെ ഉയരുമ്പോള്‍ രാത്രിയില്‍ പരാമവധി -4 ഡിഗ്രി വരെ താപനില താഴുന്നു.

3. ആംബർ കോട്ട (Amber Palace)

Amber Palace

രാജസ്ഥാനിലെ പുരാതനമായ ഒരു കോട്ടയാണ് ആംബർ കോട്ട. രാജസ്ഥാനിലെ ജയ്പൂരിനടുത്താണ് ആംബർ എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.

രജപുത്ര - മുഗൾ ശൈലികൾ കൂടിച്ചേർന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ വാസ്തു ശൈലികൾ ആണ് ഇവിടെയുള്ളത്. ആംബർ കോട്ടയ്ക്കടുത്ത് ഒരു തടാകവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആംബർ കോട്ടയെ കൂടുതൽ ആകർഷകമാക്കുന്നു.വെളുപ്പും ചുവപ്പും മണൽക്കല്ലുകൊണ്ടാണ് ആംബർ കോട്ട നിർമ്മിച്ചിരിക്കുന്നത്.കോട്ടയുടെ പുറംഭാഗവും ഉൾവശവും ഹിന്ദു-മുഗൾ സമ്മിശ്രശൈലിയിലുള്ള കലാസൃഷ്ടികൾ കൊണ്ട് സമ്പന്നമാണ്.കോട്ടയുടെ മതിലുകളുടെ ഉൾവശം മ്യൂറൽ,ഫ്രസ്കോ ചുമർ ചിത്രങ്ങൾ‌ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മറ്റു മതിലുകൾ കൊത്തുപണികൾ കൊണ്ടും മൊസൈക്കുകൾ കൊണ്ടും കണ്ണാടിയിലുള്ള സൂക്ഷ്മമായ ചിത്രപ്പണികൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകളാണ് ആമ്പർ കോട്ടയ്ക്ക് അകത്തുള്ളത്. രാജസ്ഥാനിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും ആംബർ കോട്ട സന്ദർശിക്കേണ്ടതാണ്. ഇവിടെയുള്ള ഓരോ കാഴ്ചയും നിങ്ങളുടെ കണ്ണിനും മനസ്സിനും അനുഭൂതി പകരും എന്നതിൽ യാതൊരുവിധ സംശയവുമില്ല.

4. ഹവാ മഹൽ (Hawa Mahal)

Hawa Mahal

രാജസ്ഥാനിലെ ജയ്പൂരിലാണ് ഹവാമഹൽ സ്ഥിതി ചെയ്യുന്നത്. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന വാക്കിന്റെ അർത്ഥം.1799 ലാണ് ഇതിന്റെ പണി കഴിപ്പിച്ചത്.സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ്‌ ഈ മഹൽ എന്ന് പറയപ്പെടുന്നു.ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായാണ് ഈ മാളിക കെട്ടിപ്പടുത്തത്.കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിർബന്ധമായിരുന്ന കാലത്തായിരുന്നു ഇതിന്റെ നിർമ്മാണം.ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്ത് രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. 953 ജനലുകൾ ഈ മാളികയ്ക്ക് ഉണ്ട്.കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തത്. പിന്നിലൂടെയാണ് ഈ ഹവാ മഹലിലേക്കുള്ള പ്രവേശന വാതിലുകൾ.

5. ബിക്കാനീര്‍ ( Bikaner)

Bikaner

വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള രാജസ്ഥാനിലെ ഒരു മരു നഗരമാണ് ബിക്കാനീർ. രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ബിക്കാനീറിൽ നമുക്ക് കാണാൻ കഴിയുക.രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നു സുഖമമായി ബിക്കാനീറിലെത്താം.താര്‍ മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിന് ഉണ്ട്. വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ബിക്കനീറിലുള്ളത്. ചുറ്റും പച്ചപ്പ് നിറഞ്ഞ രീതിയിലാണ് ബിക്കാനീർ പരിസരം.

നല്ല വാർത്തകൾ കേട്ടറിയു! download katha app

6. ജോധ്പൂര്‍(Jodhpur)

Jodhpur രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂർ.സൂര്യനഗരമെന്നും നീല നഗരമെന്നും ജോധ്പൂർ അറിയപ്പെടുന്നു.മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു.താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല്‍ താറിലേക്കുള്ള വാതിലെന്നും ജോധ്പൂർ അറിയപ്പെടുന്നു.1429 ല്‍ ഈ നഗരം സ്ഥാപിച്ചത് റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ്. ജോധ്പൂര്‍ രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഇവിടം അടുത്ത കാലം വരെ മാര്‍വാര്‍ എന്നാണറിയപ്പെട്ടിരുന്നത്.ഭക്ഷണ പ്രിയർക്ക് രുചിയുടെ സ്വര്‍ഗ്ഗമാണ് ജോധ്പൂർ. തൈരും പഞ്ചസാരയും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന മാഘാനിയ ലസ്സി, മാവാ കച്ചോരി, പായസ് കി കച്ചോരി, മിര്‍ച്ചി ബഡ എന്നിവയാണ് ജോധ്പൂര്‍വിഭവങ്ങള്‍. ജോധ്പൂരിൽ എത്തുന്ന ഓരോ സഞ്ചാരിയെയും ആകർഷിപ്പിക്കുന്ന തരത്തിലുള്ള ചന്തകളും വിപണന കേന്ദ്രങ്ങളും ജോധ്പൂരിൽ ഉണ്ട്.കരകൗശല വസ്തുക്കൾ,ജോധ്പൂരിന്റെ വസ്ത്രങ്ങൾ, നിരവധി ഉൽപ്പന്നങ്ങളാണ് ജോധ്പൂരിൽ കാണാൻ സാധിക്കുന്നത്.അന്തര്‍ദേശീയ മരുഭൂമി പട്ടംപറത്തലുത്സവം എല്ലാ വര്‍ഷവും ജനുവരി 14 ന് ജോധ്പൂരിലെ പോളോ മൈതാനത്ത് വച്ച് നടത്തുന്നു.

7. പുഷ്കർ

Pushkar രാജസ്ഥാനിലെ അമീർ ജില്ലയിലാണ് പുഷ്കർ സ്ഥിതിചെയ്യുന്നത്. ഇവിടെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്. ഹിന്ദുക്കളുടെയും സിക്കുകാരുടെയും തീർത്ഥാടന കേന്ദ്രമാണിത്.പുഷ്കർ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ബ്രഹ്മക്ഷേത്രമാണ്. പുഷ്കറിൽ ഇറച്ചി മുട്ട എന്നിവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.പുഷ്കർ തടാക തീരത്തിനടുത്താണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചന്തയായ ഒട്ടക ചന്ത നടക്കുന്നത് പുഷ്കറിലാണ്.രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്ന ആഘോഷം കൂടിയാണ് ഇത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്.ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കാലിച്ചന്തയാണ് ഇവിടെ നടക്കാറുള്ളത്. രാജസ്ഥാന്റെ മരുപ്രദേശ ഗ്രാമങ്ങളിൽ ഒട്ടകങ്ങളെ വളർത്തുന്നവർ അവയെ വിൽക്കാൻ എത്തുന്നതു പുഷ്കറിലെ മേളയിലാണ്. വിവിധതരത്തിലുള്ള നൃത്ത ചുവടുകൾ വെക്കുന്ന ഒട്ടകങ്ങളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഏറെ കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണിത്. ഫെബ്രുവരി മാസങ്ങളിലാണ് നിങ്ങൾ യാത്രക്കിറങ്ങുന്നതെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ ഒരു കാഴ്ച കാണാൻ സാധിക്കും.

8. ജയ്സാൽമർ (Jaisalmer)

Jaisalmer

രാജസ്ഥാനിലെ താറു മരുഭൂമിക്ക് അടുത്താണ് ജയ് സാൽമർ സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ് സാൽമറിലെ കോട്ട. കൊത്തുപണികൾ ചെയ്ത ഒരുപാട് ചുമരുകൾ ജയ്സാൽമറിൽ കാണാൻ സാധിക്കും. ജയ്സാൽ മാറിലെ ഓരോ കൊത്ത്പണികളും നിങ്ങളുടെ കണ്ണിന് വ്യത്യസ്ത അനുഭൂതി നൽകുമെന്നതിൽ യാതൊരുവിധ സംശയവുമില്ല. പുരാതനമായ രീതിയിൽ ശില്പികൾ പ്രത്യേകം നിർമ്മിച്ച ഇത്തരം കൊത്തുപണികൾ ഇന്ന് നമുക്ക് വേറെ എവിടെയും കാണാൻ സാധിക്കുകയില്ല.

9. ബന്‍സ്വാര (Banswara)

Banswara

രാജസ്ഥാനിലെ ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശമാണ് ബന്‍സ്വാര. നോക്കുന്നിടത്തെല്ലാം ധാരാളം തടാകങ്ങളും പച്ചപ്പും നമുക്കിവിടെ കാണാൻ സാധിക്കും.ബന്‍സ്വാര ഏറ്റവും ഭംഗിയാവുന്ന സമയമം മഴക്കാലമാണ്. സ്ഥിരം രാജസ്ഥാന്‍ കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി നിറയെ പച്ചപ്പ് ആണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. നിരവധി തടാകങ്ങളും പച്ചപ്പു നിറഞ്ഞ നിറഞ്ഞ പ്രദേശങ്ങളുമായി മനസ്സിനെ ആനന്ദിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക.നൂറു ദ്വീപുകളുടെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. രാജസ്ഥാന്റെ ചിറാപുഞ്ചി എന്നും ഇത് അറിയപ്പെടുന്നു.ചരിത്രപരമായും സാംസ്കാരിക പരമായും പ്രത്യേകതകളുള്ള കാഴ്ചകള്‍ ഇവിടെ കാണാം. നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടാണ് ഇവിടം രാജസ്ഥാന്‍റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്.രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുന്ന നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം.

10. ചിത്തോർഗഢ് കോട്ട

Chittorgarh Fort

രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചിത്തോർഗഢ് കോട്ട.ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണിത്.കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഒരു കോട്ട കൂടിയാണിത്.ഏഴാം നൂറ്റാണ്ട് മുതൽ1567ൽ അക്ബർ ചക്രവർത്തി ഈ പ്രദേശം കീഴടക്കുന്നത് വരെ ഈ ഗോത്രങ്ങളാണ് ഇവിടെ ഭരണം നടത്തിയിരുന്നത്.15, 16 നൂറ്റാണ്ടുകൾക്കിടയിൽ ഈ കോട്ട മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.ചിത്തോർഗഢ് ന്റെ പ്രൗഢ ഭംഗി വിളിച്ചോതുന്നതിൽ ചിത്തോർഗഢ് കോട്ട വലിയ പങ്കുവഹിക്കുന്നു. ഒരുപാട് കാലപ്പഴക്കമുള്ള കോട്ട ഇന്നും കേടുപാടുകൾ സംഭവിക്കാതെ നിൽക്കുന്നുണ്ട്. കോട്ടയിലേക്കുള്ള വഴികൾ അത്ര എളുപ്പമല്ലെങ്കിലും കുത്തനെയും കുറുങ്ങനെയുമുള്ള നിരവധി പാതകൾ പിന്നിട്ട് വേണം കോട്ടയ്ക്ക് അരികിലെത്താൻ.കോട്ടയ്ക്കു ചുറ്റുമായി ഇരുമ്പ് കൊണ്ട് നിർമ്മിച്ച ധാരാളം ഗേറ്റുകൾ ഉണ്ട്.റാണി പത്മിനി, മഹാറാണ, കുംഭ തുടങ്ങിയ മനോഹരമായ നിരവധി കൊട്ടാരങ്ങൾ കോട്ടയ്ക്കകത്തുണ്ട്. മഴക്കാലത്ത് മഴവെള്ളം സംഭരിച്ചു വെക്കാനുള്ള നിരവധി സംവിധാനങ്ങൾ കോട്ടയ്ക്കുള്ളിൽ കാണാൻ സാധിക്കും. മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച ചുവരുകൾ കോട്ടക്കകത്തും പുറത്തും കാണാൻ സാധിക്കും. വ്യത്യസ്തവും മനോഹരമായ ഒരുപാട് കാഴ്ചകൾ കോട്ടയ്ക്കകത്തുണ്ട്. രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുകയാണെങ്കിൽ നിർബന്ധമായും നിങ്ങൾ ഇവിടം സന്ദർശിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭൂതി നൽകാൻ ഇവിടംകൊണ്ട് സാധിക്കും.

രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും കണ്ടിരിക്കേണ്ട ,ഒഴിച്ചുകൂടാനാവാത്ത കാഴ്ചകൾ നൽകുന്ന സ്ഥലങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.രാജസ്ഥാനിലെ മണലാരണ്യ കാഴ്ചകളും, തടാകങ്ങളും, പച്ചപ്പുനിറഞ്ഞ കാഴ്ചകളും നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. രാജസ്ഥാനിലെ ജീവിതരീതി, ഭക്ഷണം, പഴയകാല നിർമ്മാണ രീതിയിലുള്ള കെട്ടിടങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ നിങ്ങൾക്ക് നേരിട്ട് ഒരു അനുഭൂതി നൽകും എന്നതിൽ യാതൊരുവിധ സംശയവുമില്ല.ബസ് മാർഗമോ ട്രെയിൻ മാർഗമോ നിങ്ങൾക്ക് രാജസ്ഥാനിൽ എത്താം.രാജസ്ഥാനിൽ എത്തിക്കഴിഞ്ഞാൽ മുകളിൽ കൊടുത്ത ഓരോ സ്ഥലത്തേക്കും പ്രത്യേകം ബസ്സുകളും മറ്റു വാഹന സൗകര്യങ്ങളും ലഭിക്കും.

continue reading.

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
കർണാടകയിൽ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

കർണാടകയിൽ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 13, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
Top 7 small scale business in Kerala

Top 7 small scale business in Kerala

Aug 1, 2022
download katha app