Top artists from Kerala
കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്നവരാണ് കേരളീയർ. കലകളുടെ നാടായ കേരളത്തിൽ നിരവധി കലാകാരന്മാർ ഉണ്ട്. കല എന്നത് കേവലം വാക്കുകളിൽ ഒതുക്കാൻ കഴിയുന്ന ഒന്നല്ല. അതുപോലെതന്നെയാണ് കലാകാരന്മാരും. കലയെ ജീവിതമാക്കിയ ഓരോ കലാകാരനും മികച്ചുനിൽക്കുന്നവരാണ്.
സംഗീതം, ചിത്രരചന, അഭിനയം, നൃത്തം, തുടങ്ങി ഓരോ മേഖലയിലും ഒരുപാട് കലാകാരന്മാർ തങ്ങളുടേതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്.ഓരോ കലാകാരനെയും സംബന്ധിച്ചിടത്തോളം ഓരോരുത്തരും തങ്ങളുടെ മേഖലയിൽ വൈവിധ്യവും വ്യത്യസ്തതയും പുലർത്തിയാണ് മുന്നോട്ടുപോകുന്നത്.
ഓരോ കലാകാരനും തന്റേതായ കയ്യൊപ്പ് ചാർത്തി തങ്ങളുടെ മേഖലയിൽ തിളങ്ങി നിൽക്കുന്നവരാണ്. കേരളത്തിലെ മികച്ച കലാകാരന്മാർ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.സംഗീതം, ചിത്രരചന, കരകൗശല നിർമ്മാണ മേഖല, അഭിനയം, തുടങ്ങി ഓരോ മേഖലകളിലും തങ്ങളുടെ അടയാളങ്ങൾ നൽകി വ്യത്യസ്തത പുലർത്തി മുന്നോട്ടുപോകുന്ന ഒരുപാട് മികച്ച കലാകാരന്മാർ കേരളത്തിലുണ്ട്. കെ എം വാസുദേവൻ നമ്പൂതിരി
കെ ജെ യേശുദാസ്, കെ എസ് ചിത്ര, എം ജി ശ്രീകുമാർ, സുജാത,സിത്താര കൃഷ്ണകുമാർ,വിനീത് ശ്രീനിവാസൻ,ശ്രീജ രവി,ഭാഗ്യലക്ഷ്മി,മണികണ്ഠൻ പുന്നക്കൽ, കെ സി എസ് പണിക്കർ ,ഇന്ദ്രൻസ്,സുരഭി ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ഷോബി തിലകൻ, എന്നിവർ അവരിൽ ചിലരാണ്.
കെ ജെ യേശുദാസ്
മലയാള പിന്നണി ഗാനരംഗത്ത് പ്രവർത്തിക്കുന്ന ഒരു കലാകാരനാണ് കെ ജെ യേശുദാസ്. കാട്ടാശ്ശേരി ജോസഫ് യേശുദാസ് എന്നാണ് ഇദ്ദേഹത്തിന്റെ മുഴുവൻ പേര്.മലയാള സംഗീത ലോകത്തെ ഗാനഗന്ധർവ്വൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കർണാടക സംഗീതരംഗത്തും ഇദ്ദേഹം മികച്ചു നിൽക്കുന്ന ഒരു പ്രതിഭയാണ്. പത്മവിഭൂഷൺ , പത്മഭൂഷൺ, പത്മശ്രീ,കേരള രത്ന പുരസ്കാരം,സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സർക്കാരിനെ സ്വാതി പുരസ്കാരം, സ്വരലയ പുരസ്കാരം, മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം, തുടങ്ങിയ നിരവധി പുരസ്കാരങ്ങളാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.കർണാടക ആന്ധ്ര പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം എട്ട് തവണ ഇദ്ദേഹത്തിന് ലഭിച്ചു. സംഗീത മേഖലയിൽ ഇപ്പോഴും തിളങ്ങി തിളങ്ങിനിൽക്കുന്ന അത്ഭുത പ്രതിഭയാണ് ഇദ്ദേഹം.
കെ എം വാസുദേവൻ നമ്പൂതിരി
കേരളത്തിലെ പ്രശസ്ത ചിത്രകാരനും ശില്പിയുമാണ് കെ എം വാസുദേവൻ ആർട്ടിസ്റ്റ് നമ്പൂതിരി. സാഹിത്യസൃഷ്ടിയിലെ കഥാപാത്രങ്ങൾക്ക് തന്റെ വരകളിലൂടെ ജീവൻ നൽകി ആസ്വാദക മനസ്സിൽ എത്തിക്കുന്നതിൽ ആർട്ടിസ്റ്റ് നമ്പൂതിരി വലിയൊരു പങ്കുവഹിക്കുന്നുണ്ട്. രണ്ടായിരത്തിമൂന്നിലെ രാജാരവിവർമ്മ പുരസ്കാരം ലഭിച്ചത് ഇദ്ദേഹത്തിന് ആയിരുന്നു. അദ്ദേഹത്തിന്റെ ഓരോ വരകളും കഥാപാത്രത്തിന്റെ ഭാവ സവിശേഷതകൾ മനസ്സിലാക്കി വരയ്ക്കുന്നവയായതിനാൽ ഓരോ വരകളും ജീവസുറ്റവയായി ഇപ്പോഴും നിലനിൽക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രകല വളർന്നുവരുന്ന ഒരുപാട് ചിത്രകലാകാരന്മാർക്ക് പ്രചോദനം നൽകുന്നയാണ്.ചിത്ര രചനയിൽ മാത്രമല്ല ഇദ്ദേഹം കഴിവ് തെളിയിച്ചിരിക്കുന്നത് ലോഹത്തകിടിൽ ശില്പങ്ങൾ കൊത്തിയുണ്ടാക്കുന്ന ഒരു ശില്പി കൂടിയാണ് ഇദ്ദേഹം. 1960ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ആദ്യചിത്രം വന്നത്. പിന്നീടങ്ങോട്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചിത്രകാരനായി അദ്ദേഹം ജോലി ചെയ്തു.ആയിരത്തിലധികം ചിത്രങ്ങൾ വരച്ച നമ്പൂതിരിയുടെ ചിത്രങ്ങൾ വലിയ പ്രസിദ്ധി നേടി.നമ്പൂതിരി ചിത്രങ്ങൾ എന്ന ശൈലി തന്നെ പിന്നീട് ഉണ്ടായി.ചിത്രകലയിൽ അത്രയേറെ പ്രാഗല്ഭ്യം നേടിയ ഒരു മികച്ച കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി എന്നറിയപ്പെടുന്ന കെ എം വാസുദേവൻ നമ്പൂതിരി.
ഭാഗ്യലക്ഷ്മി
മലയാള സിനിമകളിൽ നാനൂറിലധികം സ്ത്രീ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി, തന്റേതായ കയ്യൊപ്പ് ചാർത്തി മുന്നോട്ടുപോകുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ഭാഗ്യലക്ഷ്മി. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് ഭാഗ്യലക്ഷ്മിയുടെ ജനനം. 1975 ൽ പുറത്തിറങ്ങിയ അപരാധി എന്ന ചിത്രത്തിലാണ് ഭാഗ്യലക്ഷ്മി ആദ്യമായി ഡബ്ബ് ചെയ്തത്.'നോക്കെത്താ ദൂരത്ത് കണ്ണും നട്ട്'എന്ന ചിത്രത്തിലെ ഡബ്ബിങ്ങോടെ തിരക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റായി ഭാഗ്യലക്ഷ്മി മാറി. രണ്ടായിരത്തിയഞ്ചിൽ മികച്ച ഡബ്ബിങ് കലാകാരന്മാർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു.രേവതി,ലക്ഷ്മി ഗോപാലസ്വാമി, ശോഭന,സംയുക്ത വർമ്മ, തുടങ്ങി നിരവധി മലയാളചലച്ചിത്ര സിനിമാതാരങ്ങൾക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകിയിട്ടുണ്ട്. വളർന്നുവരുന്ന ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് പ്രചോദനമായ ഒരു മികച്ച കലാകാരിയാണ് ഭാഗ്യലക്ഷ്മി.
കെ എസ് ചിത്ര
ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഒരു വ്യക്തിയാണ് കെ എസ് ചിത്ര. കേരളത്തിൽ ജനിച്ച് മറ്റ് ഭാഷകളിൽ തന്റെ കഴിവ് തെളിയിച്ച അതുല്യ പ്രതിഭയാണ് കെ എസ് ചിത്ര.മലയാളം,തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി,ബംഗാളി,തുളു, ആസാമീസ്, തുടങ്ങിയ എട്ട് ഭാഷകളിലായി കെ എസ് ചിത്ര പാടിയിട്ടുണ്ട്.ആറ് തവണ കേന്ദ്ര സർക്കാർ പുരസ്ക്കാരം ലഭിച്ചു.ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ്. പത്മശ്രീ പുരസ്കാരവും പത്മഭൂഷൻ പുരസ്കാരവും ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. യാതൊരു സംശയവും ഇല്ലാതെ നമുക്ക് പറയാം കേരളത്തിലെ മികച്ച കലാകാരന്മാരിൽ ഒരാളാണ് ചിത്ര എന്ന്.
മണികണ്ഠൻ പുന്നക്കൽ
കേരളത്തിലെ അറിയപ്പെടുന്ന ഒരു സമകാലീന മ്യൂറൽ ആർട്ടിസ്റ്റ് ആണ് മണികണ്ഠൻ പുന്നക്കൽ. ഇദ്ദേഹം ലോകമെമ്പാടും നിരവധി മ്യൂറൽ പ്രോജക്ടുകൾ ചെയ്തിട്ടുണ്ട്. മ്യൂറൽ പെയിന്റിംഗ് എന്ന പരമ്പരാഗത കലാസൃഷ്ടിയെ ക്യാൻവാസാക്കി മാറ്റാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ ശ്രദ്ധേയമാണ്. സമകാലിക ചുവർചിത്രങ്ങൾ നിർമ്മിക്കാനുള്ള അദ്ദേഹത്തിന്റെ സർഗ്ഗാത്മകതയ്ക്ക് കലാവിപണിയിൽ വലിയ അംഗീകാരവും പ്രശംസയും ലഭിച്ചിട്ടുണ്ട് .മണികണ്ഠൻ തന്റെ കലാസൃഷ്ടികളിൽ രേഖാചിത്രങ്ങളുടെ മാന്ത്രികതയാൽ ഒരുപാട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുണ്ട്. കേരളത്തിലെ ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ എൻപതോളം ചുവർച്ചിത്രങ്ങൾഅദ്ദേഹം വരച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ എക്കാലത്തെയും മഹത്തായ സംരംഭങ്ങളിലൊന്ന് കൂടിയാണിത് . മ്യൂറൽ പെയിന്റിംഗ് രംഗത്ത് മികച്ചുനിൽക്കുന്ന ഒരു കലാകാരനാണ് ഇദ്ദേഹം.
വിനീത് ശ്രീനിവാസൻ
കേരളത്തിലെ സിനിമാ മേഖലയിലെ ഒരു കലാകാരനാണ് വിനീത് ശ്രീനിവാസൻ. സംഗീതം, അഭിനയം, സംവിധാനം, തുടങ്ങി സിനിമയിലെ ഒട്ടുമിക്ക മേഖലയിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹം ജി.ജി. കോളേജിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദം നേടി. 2003-ൽ കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് വിനീത് ശ്രീനിവാസന്റെ ആദ്യ ചലച്ചിത്രഗാനം തുടർന്ന് നിരവധി സിനിമകളിൽ പാടി. 2005-ൽ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തിൽ സ്വന്തം അച്ഛൻ അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ജനശ്രദ്ധ നേടി. ചാന്തുപൊട്ട് എന്ന സിനിമയിലെ ഓമനപ്പുഴ കടപ്പുറത്ത്, ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ എന്റെ ഖൽബിലെ എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാൻഡിലും ഇദ്ദേഹം അംഗമാണ്.
2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ്. അദ്ദേഹത്തിന്റെ ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിൻ മറയത്താണ്.ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.
സിത്താര കൃഷ്ണകുമാർ
കേരളത്തിലെ ശ്രദ്ധേയയായ ഒരു ചലച്ചിത്ര പിന്നണി ഗായക കലാകാരിയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോകളിലൂടെയാണ് ഈ കലാകാരി ചലച്ചിത്ര പിന്നണി ഗായകരംഗത്തേക്ക് വന്നത്.മികച്ച പിന്നണിഗായികയ്ക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചത് സിത്താരക്കാണ്.പിന്നീട് മികച്ച പിന്നണിഗായികക്കുള്ള 2017 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു. മറ്റുള്ള കലാകാരന്മാരിൽ നിന്നും സിത്താര കൃഷ്ണകുമാറിനെ വ്യത്യസ്തയാക്കി സിത്താരയുടെ സംഗീത ശൈലിയാണ്. കേരളത്തിൽ സംഗീത മേഖലയിൽ നിൽക്കുന്ന ഒരു കലാകാരിയാണ് സിത്താര.
സുരഭി ലക്ഷ്മി
കേരളത്തിൽ നാടക സിനിമാരംഗത്തെ ഒരു മികച്ച കലാകാരിയാണ് സുരഭി ലക്ഷ്മി. 2016ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം സുരഭി ലക്ഷ്മിക്കാണ് ലഭിച്ചത്.മീഡിയ വൺ ചാനലിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന എം80 മൂസ എന്ന ഹാസ്യപരമ്പരയിലെ ഒരു മുഖ്യകഥാപാത്രമായ പാത്തുമ്മയായിട്ടാണ് ലക്ഷ്മി കൂടുതൽ ജനപ്രീതി പിടിച്ചു പറ്റുന്നത്.സുവർണ തിയേറ്റേഴ്സിന്റെ യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിനു 2010ലും,കെ. വിനോദ്കുമാർ വളാഞ്ചേരി സംവിധാനം ചെയ്ത ബോംബെ ടെയ്ലേഴ്സ് എന്ന നാടകത്തിലെ അഭിനയത്തിനു 2016 ലും,സുരഭിയിക്ക് മികച്ച നടിക്കുള്ള കേരള സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.ഇരുവഴി തിരിയുന്നിടം,മിന്നാമിനുങ്ങ്,തിരക്കഥ,ഗുൽമോഹർ, എന്നിവ സുരഭി അഭിനയിച്ച ചലചിത്രങ്ങളാണ്. രണ്ടായിരത്തി പതിനാറിൽ മിന്നാമിനുങ്ങ് എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചു.
ഷോബി തിലകൻ
കേരളത്തിലെ ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ മികച്ചു നിൽക്കുന്ന ഒരു കലാകാരനാണ് ഷോബി തിലകൻ. മികച്ച ശബ്ദ ഗാംഭീര്യവും കഥാപാത്രങ്ങൾക്കിണങ്ങുന്ന ശബ്ദ വ്യത്യസ്തതയും അദ്ദേഹത്തെ മറ്റ് കലാകാരന്മാരിൽ നിന്നും ഏറെ വ്യത്യസ്തനാക്കുന്നു. മലയാളത്തിൽ നിരവധി സിനിമകളിലെയും സീരിയലുകളിലെയും കഥാപാത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.
സുജാത മോഹൻ
കേരളത്തിലെ പ്രശസ്ത പിന്നണി ഗായകയാണ് സുജാത മോഹൻ. ദക്ഷിണേന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഗായിക കൂടിയാണ് സുജാത മോഹൻ. കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണിഗായികയ്ക്കുള്ള പുരസ്കാരവും, തമിഴ്നാട് സർക്കാരിന്റെ മികച്ച പിന്നണിഗായിലേക്കുള്ള പുരസ്കാരവും ഒന്നിലേറെ തവണ ലഭിച്ചിട്ടുണ്ട്.ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത, എട്ടാംവയസ്സിൽ കലാഭവനിൽച്ചേർന്നതോടെയാണു ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്.ക്രിസ്തീയ ഭക്തിഗാനങ്ങൾ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എൺപതുകളിലും ക്രിസ്തീയദേവാലയങ്ങളിലും ഭവനങ്ങളിലും ഏറേ പ്രചാരംനേടിയിരുന്ന ;ദൈവമെന്റെ കൂടെയുണ്ട്.. “അമ്പിളിയമ്മാവാ..,അമ്മേ ആരെന്നെ..,തുടങ്ങിയ വേദോപദേശഗാനങ്ങൾ സുജാതയുടെ കൊച്ചുശബ്ദത്തെ ഏറെ പ്രശസ്തമാക്കി.ഒമ്പതാംവയസ്സുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പംപാടിയ സുജാത, അക്കാലങ്ങളിൽ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.
ഇന്ദ്രൻസ്
മലയാള സിനിമ രംഗത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചുപറ്റിയ ഒരു മികച്ച കലാകാരനാണ് ഇന്ദ്രൻസ്. സുരേന്ദ്രൻ കൊച്ചുവേലു എന്നാണ് ഇദ്ദേഹത്തിന്റെ ശരിയായ പേര്.ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇദ്ദേഹം മലയാളത്തിൽ ഇരുന്നൂറ്റിഅൻപധിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു .2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും നേടി. 2022 ഓടെ ഇരുന്നൂറ്റിഅറുപതിൽ പരം സിനിമകളിൽ അഭിനയിച്ചു.
കേരളത്തിലെ ഓരോ മേഖലകളിലും പ്രവർത്തിച്ചുവരുന്ന നിരവധി കലാകാരന്മാരുണ്ട്. കലാ എന്നത് ജീവിതമാക്കി മാറ്റിയവർ. കാല ഉള്ളിടത്തോളം കലാകാരന്മാരും ഉണ്ടായിരിക്കും അതിൽ യാതൊരുവിധ സംശയവുമില്ല.സിനിമ,സംഗീതം,നാടകം,ഡബ്ബിങ്,പെയിന്റിംഗ്, തുടങ്ങിയ മേഖലകളിൽ മികച്ചുനിൽക്കുന്ന കലാകാരന്മാരെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്. എല്ലാ കലാകാരന്മാരും മികച്ച നിൽക്കുന്നവരാണ് എന്നതിൽ യാതൊരു സംശയവുമില്ല. കലയെ മറക്കാത്ത കലയെ സ്നേഹിക്കുന്ന നിരവധി കലാകാരന്മാർ ഇനിയും വളർന്നു വരട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം
continue reading.
രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ
നിങ്ങൾ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സംസ്ഥാനമാണ് രാജസ്ഥാൻ. രാജസ്ഥാനിലെ സുന്ദരമായ തടാകങ്ങളും കോട്ടകളും മണലാരണ്യങ്ങളും നിങ്ങൾക്ക് തരുന്ന അനുഭൂതി പറഞ്ഞറിയിക്കുന്നതിലും അപ്പുറം ആയിരിക്കും. രാജസ്ഥാനിൽ നിങ്ങൾ യാത്ര ചെയ്യുമ്പോൾ കണ്ടിരിക്കേണ്ട നിരവധി അനവധി സ്ഥലങ്ങൾ ഉണ്ടെങ്കിലും പ്രധാനമായ പത്ത്സ്ഥലങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.രന്തംബോർ നാഷണൽ പാർക്ക്(National Park), മൗണ്ട് അബു(Mount Abu),ആംബർ പാലസ്(Amber Palace), ഹവാ മഹൽ(Hawa Mahal), ബിക്കിനർ(Bikaner), ജോധ്പൂർ(Jodhpur), ഉദയപൂർ(Udaipur), ജയ്സാൽമർ (Jaisalmer), Chittorgarh, ബാനസ്വര (Banswara)., etc…. ### 1. രൺഥംഭോർ ദേശീയോദ്യാനം (Ranthambore National Park)  ഒരുകാലത്ത് രാജാക്കന്മാരുടെ നായാട്ട് കേന്ദ്രമായിരുന്ന രാജസ്ഥാനിലെ മധോപൂർ ജില്ലയിലാണ് രൺഥംഭോർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. വിദേശത്തുനിന്നടക്കം നിരവധി അനവധി സഞ്ചാരികളാണ് ഇവിടെ സന്ദർശനത്തിനായി എത്തുന്നത്. പ്രദേശത്തിന്റെ ജൈവവൈവിധ്യങ്ങളും പ്രത്യേകതകളുമാണ് ഓരോ സഞ്ചാരിയെയും ഇവിടത്തേക്ക് ആകർഷിക്കുന്നതിന്റെ മുഖ്യകാരണം . ബംഗാൾ കടുവകളും ഭൂപ്രകൃതിയും കാട്ടിലൂടെയുള്ള സഫാരിയും രൺഥംഭോർ ദേശീയോദ്യാനത്തെ കൂടുതൽ മനോഹരമാക്കുന്ന കാഴ്ചകളാണ്.രണ്‍ഥംഭോര്‍ ദേശീയോദ്യാനം ഏകദേശം 392 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്.പ്രസിദ്ധമായ ആരവല്ലി പര്‍വ്വത നിരയുടെ ഭാഗമായാണ് ഈ ദേശീയോദ്യാനമുള്ളത്. ബാണാസ് നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. ### 2. മൗണ്ട് അബു ( Mount Abu )  'മരുഭൂമിയിലെ ഒരു മരുപ്പച്ച', 'രാജസ്ഥാന്റെ സുഖവാസകേന്ദ്രം' എന്നൊക്കെ വിശേഷണങ്ങളുള്ള ആരവല്ലി പർവതനിരകളിലെ ഹിൽ സ്റ്റേഷൻ ആണ് മൗണ്ട് അബു. സാധാരണ നമ്മൾ കണ്ടറിഞ്ഞ ഭൂപ്രകൃതിയിൽ നിന്നും ഏറെ വ്യത്യസ്തമായ കാഴ്ചകളാണ് ഇവിടെ കാണാൻ കഴിയുന്നത്.പുരാതനമായ ക്ഷേത്രങ്ങള്‍, നദികള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, നിത്യഹരിത വനങ്ങള്‍ തുടങ്ങി ഒട്ടേറെ സവിശേഷമായ ഇടങ്ങളാൽ ഇവിടം സമ്പുഷ്ടമാണ്. വരണ്ട ഭൂപ്രദേശമായ രാജസ്ഥാനിലെയും ഗുജറാത്തിലെ അതിര്‍ത്തി പ്രദേശത്തെയും ജനങ്ങള്‍ ചൂടില്‍ നിന്നുള്ള ഒരു ആശ്വാസത്തിനായി എത്തുന്ന ഒരു പ്രദേശമാണിവിടം. വളരെ തണുത്ത കാലാവസ്ഥയാണ് ഇവിടെ. വേനല്‍ക്കാലത്ത് പോലും ഇവിടുത്തെ പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. ശീതകാലത്ത് മൗണ്ട് അബുവില്‍ പകല്‍ പരമാവധി 22 ഡിഗ്രി വരെ ഉയരുമ്പോള്‍ രാത്രിയില്‍ പരാമവധി -4 ഡിഗ്രി വരെ താപനില താഴുന്നു. ### 3. ആംബർ കോട്ട (Amber Palace)  രാജസ്ഥാനിലെ പുരാതനമായ ഒരു കോട്ടയാണ് ആംബർ കോട്ട. രാജസ്ഥാനിലെ ജയ്പൂരിനടുത്താണ് ആംബർ എന്ന സ്ഥലത്താണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. രജപുത്ര - മുഗൾ ശൈലികൾ കൂടിച്ചേർന്ന തനതായ വാസ്തുകലാശൈലിക്ക് പ്രശസ്തമായ ആംബർ കോട്ട, രാജസ്ഥാനിലെ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്. വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ വാസ്തു ശൈലികൾ ആണ് ഇവിടെയുള്ളത്. ആംബർ കോട്ടയ്ക്കടുത്ത് ഒരു തടാകവും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ആംബർ കോട്ടയെ കൂടുതൽ ആകർഷകമാക്കുന്നു.വെളുപ്പും ചുവപ്പും മണൽക്കല്ലുകൊണ്ടാണ് ആംബർ കോട്ട നിർമ്മിച്ചിരിക്കുന്നത്.കോട്ടയുടെ പുറംഭാഗവും ഉൾവശവും ഹിന്ദു-മുഗൾ സമ്മിശ്രശൈലിയിലുള്ള കലാസൃഷ്ടികൾ കൊണ്ട് സമ്പന്നമാണ്.കോട്ടയുടെ മതിലുകളുടെ ഉൾവശം മ്യൂറൽ,ഫ്രസ്കോ ചുമർ ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. മറ്റു മതിലുകൾ കൊത്തുപണികൾ കൊണ്ടും മൊസൈക്കുകൾ കൊണ്ടും കണ്ണാടിയിലുള്ള സൂക്ഷ്മമായ ചിത്രപ്പണികൾ കൊണ്ടും അലങ്കരിച്ചിരിക്കുന്നു. വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള നിരവധി കാഴ്ചകളാണ് ആമ്പർ കോട്ടയ്ക്ക് അകത്തുള്ളത്. രാജസ്ഥാനിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങൾ തീർച്ചയായും ആംബർ കോട്ട സന്ദർശിക്കേണ്ടതാണ്. ഇവിടെയുള്ള ഓരോ കാഴ്ചയും നിങ്ങളുടെ കണ്ണിനും മനസ്സിനും അനുഭൂതി പകരും എന്നതിൽ യാതൊരുവിധ സംശയവുമില്ല. ### 4. ഹവാ മഹൽ (Hawa Mahal)  രാജസ്ഥാനിലെ ജയ്പൂരിലാണ് ഹവാമഹൽ സ്ഥിതി ചെയ്യുന്നത്. കാറ്റുകളുടെ മാളിക എന്നാണ് ഹവാ മഹൽ എന്ന വാക്കിന്റെ അർത്ഥം.1799 ലാണ് ഇതിന്റെ പണി കഴിപ്പിച്ചത്.സ്ത്രീകൾക്ക് പുറം ലോകം വീക്ഷിക്കാനായി പണിതീർത്തതാണ് ഈ മഹൽ എന്ന് പറയപ്പെടുന്നു.ചെറിയ ജാലകങ്ങളോടു കൂടിയ കൂടുകൾ ചേർത്തു വച്ച് അഞ്ച് നിലകളിലായാണ് ഈ മാളിക കെട്ടിപ്പടുത്തത്.കൊട്ടാരത്തിലെ സ്ത്രീകൾക്ക് പർദ്ദയുടെ ഉപയോഗം നിർബന്ധമായിരുന്ന കാലത്തായിരുന്നു ഇതിന്റെ നിർമ്മാണം.ചുവന്ന മണൽക്കല്ലിൽ വെളുത്ത വരമ്പുകൾ ചേർത്ത് രജപുത്രശൈലിയിലുള്ള ഈ കെട്ടിടം രൂപകൽപ്പന ചെയ്തത്. 953 ജനലുകൾ ഈ മാളികയ്ക്ക് ഉണ്ട്.കൃഷ്ണന്റെ കിരീടത്തിന്റെ ആകൃതിയിലാണ് ഹവാ മഹലിന്റെ മുൻഭാഗം രൂപകൽപ്പന ചെയ്തത്. പിന്നിലൂടെയാണ് ഈ ഹവാ മഹലിലേക്കുള്ള പ്രവേശന വാതിലുകൾ. ### 5. ബിക്കാനീര്‍ ( Bikaner)  വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള രാജസ്ഥാനിലെ ഒരു മരു നഗരമാണ് ബിക്കാനീർ. രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന കാഴ്ചകളിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ചയാണ് ബിക്കാനീറിൽ നമുക്ക് കാണാൻ കഴിയുക.രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നു സുഖമമായി ബിക്കാനീറിലെത്താം.താര് മരുഭൂമിയ്ക്ക് നടുവിലെ അത്ഭുതം എന്ന വിശേഷണം ബിക്കാനീറിന് ഉണ്ട്. വിനോദ സഞ്ചാരികളെ ആകർഷിപ്പിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ബിക്കനീറിലുള്ളത്. ചുറ്റും പച്ചപ്പ് നിറഞ്ഞ രീതിയിലാണ് ബിക്കാനീർ പരിസരം. `_BANNER_` ### 6. ജോധ്പൂര്‍(Jodhpur)  രാജസ്ഥാനിലെ രണ്ടമത്തെ വലിയ മരുനഗരമാണ് ജോധ്പൂർ.സൂര്യനഗരമെന്നും നീല നഗരമെന്നും ജോധ്പൂർ അറിയപ്പെടുന്നു.മെഹറാന്‍ഗാര്‍ഗ് കോട്ടയ്ക്കു ചുറ്റുമുള്ള നീലച്ചായമടിച്ച വീടുകള്‍ നഗരത്തെ നീലനഗരമാക്കുന്നു.താര്‍മരുഭൂമിയുടെ അരികത്ത് നില്ക്കുന്നതിനാല് താറിലേക്കുള്ള വാതിലെന്നും ജോധ്പൂർ അറിയപ്പെടുന്നു.1429 ല്‍ ഈ നഗരം സ്ഥാപിച്ചത് റാഥോഡ് രജപുത്ര കുടുംബത്തിന്റെ തലവനായ റാവു ജോധയാണ്. ജോധ്പൂര്‍ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഇവിടം അടുത്ത കാലം വരെ മാര്‍വാര്‍ എന്നാണറിയപ്പെട്ടിരുന്നത്.ഭക്ഷണ പ്രിയർക്ക് രുചിയുടെ സ്വര്‍ഗ്ഗമാണ് ജോധ്പൂർ. തൈരും പഞ്ചസാരയും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന മാഘാനിയ ലസ്സി, മാവാ കച്ചോരി, പായസ് കി കച്ചോരി, മിര്‍ച്ചി ബഡ എന്നിവയാണ് ജോധ്പൂര്വിഭവങ്ങള്. ജോധ്പൂരിൽ എത്തുന്ന ഓരോ സഞ്ചാരിയെയും ആകർഷിപ്പിക്കുന്ന തരത്തിലുള്ള ചന്തകളും വിപണന കേന്ദ്രങ്ങളും ജോധ്പൂരിൽ ഉണ്ട്.കരകൗശല വസ്തുക്കൾ,ജോധ്പൂരിന്റെ വസ്ത്രങ്ങൾ, നിരവധി ഉൽപ്പന്നങ്ങളാണ് ജോധ്പൂരിൽ കാണാൻ സാധിക്കുന്നത്.അന്തര്‍ദേശീയ മരുഭൂമി പട്ടംപറത്തലുത്സവം എല്ലാ വര്‍ഷവും ജനുവരി 14 ന് ജോധ്പൂരിലെ പോളോ മൈതാനത്ത് വച്ച് നടത്തുന്നു. ### 7. പുഷ്കർ  രാജസ്ഥാനിലെ അമീർ ജില്ലയിലാണ് പുഷ്കർ സ്ഥിതിചെയ്യുന്നത്. ഇവിടെ ധാരാളം ക്ഷേത്രങ്ങൾ ഉണ്ട്. ഹിന്ദുക്കളുടെയും സിക്കുകാരുടെയും തീർത്ഥാടന കേന്ദ്രമാണിത്.പുഷ്കർ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായത് പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ബ്രഹ്മക്ഷേത്രമാണ്. പുഷ്കറിൽ ഇറച്ചി മുട്ട എന്നിവയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നു.പുഷ്കർ തടാക തീരത്തിനടുത്താണ് പുഷ്കർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ചന്തയായ ഒട്ടക ചന്ത നടക്കുന്നത് പുഷ്കറിലാണ്.രാജസ്ഥാനിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്ന ആഘോഷം കൂടിയാണ് ഇത്. ഒട്ടകപന്തയത്തിന് ശേഷം സംഗീതം, നൃത്തം, കലാപ്രദർശനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവിടെ നടക്കാറുള്ളത്.ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കാലിച്ചന്തയാണ് ഇവിടെ നടക്കാറുള്ളത്. രാജസ്ഥാന്റെ മരുപ്രദേശ ഗ്രാമങ്ങളിൽ ഒട്ടകങ്ങളെ വളർത്തുന്നവർ അവയെ വിൽക്കാൻ എത്തുന്നതു പുഷ്കറിലെ മേളയിലാണ്. വിവിധതരത്തിലുള്ള നൃത്ത ചുവടുകൾ വെക്കുന്ന ഒട്ടകങ്ങളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഏറെ കൗതുകം നിറഞ്ഞ ഒരു കാഴ്ചയാണിത്. ഫെബ്രുവരി മാസങ്ങളിലാണ് നിങ്ങൾ യാത്രക്കിറങ്ങുന്നതെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ ഒരു കാഴ്ച കാണാൻ സാധിക്കും. ### 8. ജയ്സാൽമർ (Jaisalmer)  രാജസ്ഥാനിലെ താറു മരുഭൂമിക്ക് അടുത്താണ് ജയ് സാൽമർ സ്ഥിതി ചെയ്യുന്നത്.ലോകത്തിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നാണ് ജയ് സാൽമറിലെ കോട്ട. കൊത്തുപണികൾ ചെയ്ത ഒരുപാട് ചുമരുകൾ ജയ്സാൽമറിൽ കാണാൻ സാധിക്കും. ജയ്സാൽ മാറിലെ ഓരോ കൊത്ത്പണികളും നിങ്ങളുടെ കണ്ണിന് വ്യത്യസ്ത അനുഭൂതി നൽകുമെന്നതിൽ യാതൊരുവിധ സംശയവുമില്ല. പുരാതനമായ രീതിയിൽ ശില്പികൾ പ്രത്യേകം നിർമ്മിച്ച ഇത്തരം കൊത്തുപണികൾ ഇന്ന് നമുക്ക് വേറെ എവിടെയും കാണാൻ സാധിക്കുകയില്ല. ### 9. ബന്‍സ്വാര (Banswara)  രാജസ്ഥാനിലെ ആയിരം തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശമാണ് ബന്‍സ്വാര. നോക്കുന്നിടത്തെല്ലാം ധാരാളം തടാകങ്ങളും പച്ചപ്പും നമുക്കിവിടെ കാണാൻ സാധിക്കും.ബന്‍സ്വാര ഏറ്റവും ഭംഗിയാവുന്ന സമയമം മഴക്കാലമാണ്. സ്ഥിരം രാജസ്ഥാന് കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി നിറയെ പച്ചപ്പ് ആണ് ഈ പ്രദേശത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. നിരവധി തടാകങ്ങളും പച്ചപ്പു നിറഞ്ഞ നിറഞ്ഞ പ്രദേശങ്ങളുമായി മനസ്സിനെ ആനന്ദിക്കുന്ന തരത്തിലുള്ള കാഴ്ചകളാണ് ഇവിടെ നമുക്ക് കാണാൻ സാധിക്കുക.നൂറു ദ്വീപുകളുടെ നാട് എന്നാണിവിടം അറിയപ്പെടുന്നത്. രാജസ്ഥാന്റെ ചിറാപുഞ്ചി എന്നും ഇത് അറിയപ്പെടുന്നു.ചരിത്രപരമായും സാംസ്കാരിക പരമായും പ്രത്യേകതകളുള്ള കാഴ്ചകള്‍ ഇവിടെ കാണാം. നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്.രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് ഇവിടം. അതുകൊണ്ടാണ് ഇവിടം രാജസ്ഥാന്റെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്നത്.രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുന്ന നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇവിടം. ### 10. ചിത്തോർഗഢ് കോട്ട  രാജസ്ഥാനിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് ചിത്തോർഗഢ് കോട്ട.ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടയാണിത്.കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഒരു കോട്ട കൂടിയാണിത്.ഏഴാം നൂറ്റാണ്ട് മുതൽ1567ൽ അക്ബർ ചക്രവർത്തി ഈ പ്രദേശം കീഴടക്കുന്നത് വരെ ഈ ഗോത്രങ്ങളാണ് ഇവിടെ ഭരണം നടത്തിയിരുന്നത്.15, 16 നൂറ്റാണ്ടുകൾക്കിടയിൽ ഈ കോട്ട മൂന്നു തവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്.ചിത്തോർഗഢ് ന്റെ പ്രൗഢ ഭംഗി വിളിച്ചോതുന്നതിൽ ചിത്തോർഗഢ് കോട്ട വലിയ പങ്കുവഹിക്കുന്നു. ഒരുപാട് കാലപ്പഴക്കമുള്ള കോട്ട ഇന്നും കേടുപാടുകൾ സംഭവിക്കാതെ നിൽക്കുന്നുണ്ട്. കോട്ടയിലേക്കുള്ള വഴികൾ അത്ര എളുപ്പമല്ലെങ്കിലും കുത്തനെയും കുറുങ്ങനെയുമുള്ള നിരവധി പാതകൾ പിന്നിട്ട് വേണം കോട്ടയ്ക്ക് അരികിലെത്താൻ.കോട്ടയ്ക്കു ചുറ്റുമായി ഇരുമ്പ് കൊണ്ട് നിർമ്മിച്ച ധാരാളം ഗേറ്റുകൾ ഉണ്ട്.റാണി പത്മിനി, മഹാറാണ, കുംഭ തുടങ്ങിയ മനോഹരമായ നിരവധി കൊട്ടാരങ്ങൾ കോട്ടയ്ക്കകത്തുണ്ട്. മഴക്കാലത്ത് മഴവെള്ളം സംഭരിച്ചു വെക്കാനുള്ള നിരവധി സംവിധാനങ്ങൾ കോട്ടയ്ക്കുള്ളിൽ കാണാൻ സാധിക്കും. മനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച ചുവരുകൾ കോട്ടക്കകത്തും പുറത്തും കാണാൻ സാധിക്കും. വ്യത്യസ്തവും മനോഹരമായ ഒരുപാട് കാഴ്ചകൾ കോട്ടയ്ക്കകത്തുണ്ട്. രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുകയാണെങ്കിൽ നിർബന്ധമായും നിങ്ങൾ ഇവിടം സന്ദർശിക്കേണ്ടിയിരിക്കുന്നു. നിങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭൂതി നൽകാൻ ഇവിടംകൊണ്ട് സാധിക്കും. രാജസ്ഥാനിലേക്ക് യാത്ര പുറപ്പെടുന്ന ഓരോ സഞ്ചാരിയും നിർബന്ധമായും കണ്ടിരിക്കേണ്ട ,ഒഴിച്ചുകൂടാനാവാത്ത കാഴ്ചകൾ നൽകുന്ന സ്ഥലങ്ങളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.രാജസ്ഥാനിലെ മണലാരണ്യ കാഴ്ചകളും, തടാകങ്ങളും, പച്ചപ്പുനിറഞ്ഞ കാഴ്ചകളും നിങ്ങൾക്ക് അവിടെ കാണാൻ സാധിക്കും. രാജസ്ഥാനിലെ ജീവിതരീതി, ഭക്ഷണം, പഴയകാല നിർമ്മാണ രീതിയിലുള്ള കെട്ടിടങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ നിങ്ങൾക്ക് നേരിട്ട് ഒരു അനുഭൂതി നൽകും എന്നതിൽ യാതൊരുവിധ സംശയവുമില്ല.ബസ് മാർഗമോ ട്രെയിൻ മാർഗമോ നിങ്ങൾക്ക് രാജസ്ഥാനിൽ എത്താം.രാജസ്ഥാനിൽ എത്തിക്കഴിഞ്ഞാൽ മുകളിൽ കൊടുത്ത ഓരോ സ്ഥലത്തേക്കും പ്രത്യേകം ബസ്സുകളും മറ്റു വാഹന സൗകര്യങ്ങളും ലഭിക്കും.
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മറാഠികളുടെ നാടായ മഹാരാഷ്ട്ര. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രദേശമായതിനാൽ,സമൃദ്ധമായ പ്രകൃതിവിഭവങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് മഹാരാഷ്ട്ര. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്ര സംസ്ഥാനത്തിന് സവിശേഷമായ ഒരു സ്ഥാനമുണ്ട്. വിനോദസഞ്ചാരികൾ പര്യവേക്ഷണം ചെയ്യേണ്ട ടൺ കണക്കിന് സ്ഥലങ്ങളും ആകർഷണങ്ങളുമുള്ള ഇന്ത്യയിലെ ഒരു പ്രധാന സംസ്ഥാനമാണിത്. മഹാരാഷ്ട്രയിലെ അത്തരം മികച്ച 10 സ്ഥലങ്ങളെ ചുവടെ പരിചയപ്പെടുത്തുന്നു. ## 1.മുംബൈ  മുമ്പ് 'ബോംബെ' എന്നറിയപ്പെട്ടിരുന്ന മുംബൈ മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 9-ാമത്തെ നഗരവുമാണ്. സ്വപ്നങ്ങളുടെ നഗരം എന്നാണ് മുംബൈയെ വിളിക്കുന്നത്. 7 ദ്വീപുകളുടെ ഒരു ശേഖരമായ ഈ നഗരം, മുംബാദേവിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഈ മഹാനഗരത്തിന്റെ ചരിത്രം ശിലായുഗം മുതലുള്ളതാണെന്ന് പറയപ്പെടുന്നു. മൗര്യ, ചാലൂക്യ, രാഷ്ട്രകൂട, മറാത്ത തുടങ്ങിയ പ്രമുഖ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്നു മുംബൈ. തുറമുഖ നഗരമായതിനാൽ മുംബൈ ഒരു വ്യാപാര പാതയായി വളർന്നു. ഫാഷനബിൾ വസ്ത്രങ്ങൾക്കും അനുകരണ ആഭരണങ്ങൾക്കും മുംബൈ പ്രശസ്തമാണ്. ഗേറ്റ്വേ ഓഫ് ഇന്ത്യ, ഛത്രപതി ശിവജി ടെർമിനസ് (വിക്ടോറിയ ടെർമിനസ്), എലിഫന്റ് ഗുഹകൾ, കൻഹേരി ഗുഹകൾ, ഹാജി അലി ദർഗ, സിദ്ധിവിനായക ക്ഷേത്രം, ജുഹു ബീച്ച്, മാർവ് ബീച്ച്, മറൈൻ ഡ്രൈവ്, ചൗപാട്ടി, ഫിലിം സിറ്റി, മണിഭവൻ ഗാന്ധി സംഗ്രഹാലയ, ബാബുൽനാഥ് ക്ഷേത്രം, മൗണ്ട് മേരി ചർച്ച് എന്നിവ മുംബൈയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്. ## 2.ഔറംഗബാദ്  മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ പേരില്‍ അറിയപ്പെടുന്ന ഔറംഗബാദ് എന്ന നഗരം മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.മുഗളന്മാരുടെയും ഹൈദരാബാദിലെ മുസ്ലീം സംസ്കാരവും ഈ നഗരത്തിന്റെ സംസ്കാര രൂപീകരണത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മറാത്തി, ഉറുദു എന്നിവയാണ് ഇവിടെ സംസാരിക്കുന്ന പ്രധാന ഭാഷകൾ. അഹമ്മദ് നഗറിലെ മുർതാസ നിസാം ഷായുടെ പ്രധാനമന്ത്രിയായിരുന്ന മാലിക് അംബാറാണ് എഡി 1610-ൽ ഈ നഗരം സ്ഥാപിച്ചത്. യുനെസ്കോയുടെ ലോക പൈതൃക സ്ഥലങ്ങളായ അജന്ത-എല്ലോറ ഗുഹകൾ ഉൾപ്പെടെ നിരവധി ചരിത്ര സ്മാരകങ്ങളാൽ ചുറ്റപ്പെട്ട നഗരമാണ് ഔറംഗബാദ്. ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ആറാം നൂറ്റാണ്ടിനും ഇടയിലാണ് ഈ ഗുഹകൾ കൊത്തിയെടുത്തതെന്ന് പറയപ്പെടുന്നു. ഈ ഗുഹകൾ ഇപ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. അജന്ത എല്ലോറ ഗുഹകള്‍ കൂടാതെ ദൗലതാബാദ് ഫോർട്ട്, ബീബി കാ മഖ്ബറ, ജമാ മസ്ജിദ്, പഞ്ചക്കി, ദേവഗിരി ഫോർട്ട്, ഘൃഷ്ണേശ്വര ക്ഷേത്രം, സലിം അലി പക്ഷി സങ്കേതം എന്നിവയാണ് ഔറംഗബാദില്‍ കാണേണ്ട പ്രധാന സ്ഥലങ്ങള്‍. ## 3.നാസിക്ക്  മഹാരാഷ്ട്രയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു മതപരമായ നഗരമാണ് നാസിക്. സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നാസിക്ക് ഇന്ത്യയുടെ വൈൻ തലസ്ഥാനം എന്നാണ് അറിയപ്പെടുന്നത്. ഗോദാവരി നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. വിവിധ ഭരണാധികാരികളുടെ ഭരണകാലത്ത് നിർമ്മിച്ച നിരവധി ക്ഷേത്രങ്ങൾക്ക് പേരുകേട്ടതാണ് നാസിക്ക്. ഹിന്ദു പുരാണങ്ങളിൽ ഈ സ്ഥലം നിരവധി തവണ പരാമർശിക്കപ്പെടുന്നു. കൂടാതെ 12 വർഷത്തിലൊരിക്കൽ ഇന്ത്യയിലെ കുംഭമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്ന നഗരങ്ങളിലൊന്നായി നാസിക്ക് പ്രശസ്തമാണ്. പവിത്രമായതും ഹൈന്ദവ പുരാണങ്ങളിൽ വളരെ പ്രാധാന്യമുള്ളതുമായ പുരാതന ക്ഷേത്രങ്ങളുടെ ഒരു വലിയ നിര ഈ നഗരത്തിലുണ്ട്. മതപരമായ പ്രാധാന്യത്തിനുപുറമെ, നാസിക്കിൽ നിരവധി മുന്തിരിത്തോട്ടങ്ങളും ഉണ്ട്. അത് ഗ്രാമപ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്നു. പഞ്ചവടി, സോമേശ്വർ, രാം കുണ്ഡ്, മുക്തിധാം ക്ഷേത്രം, നാണയ മ്യൂസിയം, പാണ്ഡവ്ലേനി ഗുഹകൾ, സിന്നാർ, അഞ്ജനേരി, ത്രയംബകേശ്വർ എന്നിവ നാസിക്കില്‍ കാണേണ്ട പ്രധാന സ്ഥലങ്ങളാണ്. ## 4.പൂണെ  പേഷ്വാകളുടെ നാടെന്ന് അറിയപ്പെടുന്ന പൂണെ, ഛത്രപതി ശിവാജി മഹാരാജിന്റെ കാലം മുതൽ സാംസ്കാരികമായും ചരിത്രപരമായും ഒരു പ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്. പുണ്യ-നഗരി അല്ലെങ്കിൽ ഡെക്കാൻ രാജ്ഞി എന്നാണ് പൂണെ മുമ്പ് അറിയപ്പെട്ടിരുന്നത്. മുമ്പ്, പൂണെ ഭരിച്ചിരുന്നത് രാഷ്ട്രകൂടരാണ്. ഇത് ദേവഗിരിയിലെ യാദവ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. മറ്റൊരുകാലത്ത് ശിവാജി മഹാരാജ് സ്ഥാപിച്ച മറാത്താ സാമ്രാജ്യത്തിന്റെ ശക്തികേന്ദ്രമായിരുന്നു പൂണെ. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനമായി കണക്കാക്കപ്പെടുന്ന പൂണെ, ശാസ്ത്രീയ സംഗീതം, ആത്മീയത, നാടകം, കായികം, സാഹിത്യം തുടങ്ങിയ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പേരുകേട്ടതാണ്. പൂണെ നഗരം ഐടി, നിർമ്മാണം, ഓട്ടോമൊബൈൽ വ്യവസായങ്ങൾ, പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കും പേരുകേട്ടതാണ്. മറാഠാ കാലഘട്ടത്തിലെ അതിമനോഹരമായ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാര താൽപര്യമുള്ള നിരവധി സ്ഥലങ്ങളും ഈ നഗരത്തെ വൈവിധ്യ സമ്പന്നമാക്കുന്നു. ശനിവർ വാഡ, സിൻഹഗഡ് ഫോർട്ട്, ഓഷോ ആശ്രമം, ദഗ്ദുഷേത് ഗണപതി, പാടലേശ്വർ ഗുഹാക്ഷേത്രം, രാജീവ് ഗാന്ധി സുവോളജിക്കൽ പാർക്ക്, ഷിൻഡെ ഛത്രി, രാജാ ദിനകർ കേൽക്കർ മ്യൂസിയം, നാഷണൽ വാർ മ്യൂസിയം, ബണ്ട് ഗാർഡൻ, സരസ് ബാഗ്, പാർവതി ഹിൽ, ആഗാ ഖാൻ പാലസ്, രാജ്ഗഡ് കോട്ട, കൂടാതെ ദർശൻ മ്യൂസിയം എന്നിവ പൂണെയിൽ സന്ദർശിക്കേണ്ട ചില പ്രധാന സ്ഥലങ്ങളാണ്. ## 5.മഹാബലേശ്വര്‍  മഹാരാഷ്ട്രയിലെ ഒരു ഹിൽ സ്റ്റേഷനാണ് മഹാബലേശ്വർ. ചരിഞ്ഞ കൊടുമുടികളും ചുറ്റുമുള്ള കാടുകളും ഉള്ള സമതലങ്ങളുടെ വിശാലമായ കാഴ്ച മഹാബലേശ്വര്‍ പ്രദാനം ചെയ്യുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രസിഡൻസിയുടെ വേനൽക്കാല തലസ്ഥാനമായി മാറിയ മഹാബലേശ്വർ 1829-30 വര്‍ഷങ്ങളിലാണ് ഇന്നത്തെ രീതിയില്‍ നിലവില്‍ വന്നത്. നേരത്തെ, ഇത് മാൽക്കം പേത്ത് എന്നറിയപ്പെട്ടിരുന്നു. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലൂടെ ഒഴുകുന്ന കൃഷ്ണ നദിയുടെ ഉറവിടമാണ് മഹാബലേശ്വർ. പഴയ മഹാബലേശ്വറിലെ പഞ്ച് ഗംഗാ ക്ഷേത്രത്തിലെ ഒരു പശുവിന്റെ പ്രതിമയുടെ വായിൽ നിന്ന് ഒഴുകിയതാണ് നദിയുടെ ഉറവിടം എന്നാണ് ഐതീഹ്യം. കൃഷ്ണനദിയിൽ ലയിക്കുന്നതിന് മുമ്പ് മറ്റ് നാല് നദികളും ഇവിടെ നിന്ന് ഒഴുകുന്നു. കൊയാന, വെണ്ണ (വേണി), സാവിത്രി, ഗായത്രി എന്നിവയാണവ. കോട്ടകൾ, ക്ഷേത്രങ്ങൾ, തടാകങ്ങൾ തുടങ്ങി നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങൾ മഹാബലേശ്വറിൽ ഉണ്ട്. പ്രതാപ്ഗഡ് കോട്ട, വെണ്ണ തടാകം, മഹാബലേശ്വർ ക്ഷേത്രം, കൃഷ്ണഭായി ക്ഷേത്രം, ലിംഗമാല വെള്ളച്ചാട്ടം, തപോള, പാഞ്ച്ഗനി എന്നിവ മഹാബലേശ്വറിലെ പ്രധാന സ്ഥലങ്ങളാണ്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ നിരവധി വ്യൂ പോയിന്റുകളും ഉണ്ട് ഇവിടെ. ആർതേഴ്സ് സീറ്റ്, വിൽസൺ പോയിന്റ്, കേറ്റ്സ് പോയിന്റ്, എലിഫന്റ് ഹെഡ് പോയിന്റ്, കൊണാട്ട് പീക്ക്, ബോംബെ പോയിന്റ് എന്നിവ ജനപ്രിയ വ്യൂ പോയിന്റുകളാണ്. സ്ട്രോബെറി, മൾബറി എന്നിവയുടെ കൃഷിക്ക് പേരുകേട്ടതാണ് മഹാബലേശ്വർ. ## 6.മാഥേരാൻ  മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഒരു ചെറിയ ഹിൽസ്റ്റേഷനാണ് മാഥേരാൻ. മഹാരാഷ്ട്രയിലെ ഏറ്റവും മികച്ച മൺസൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണിത്. തണുത്തതും ഈർപ്പം കുറഞ്ഞതുമായ കാലാവസ്ഥയ്ക്ക് ഈ നഗരം പ്രശസ്തമാണ്. എഡി 1850-ൽ താനെ ജില്ലയുടെ അന്നത്തെ ജില്ലാ കളക്ടറായിരുന്ന ഹഗ് പോയിന്റ്സ് മാലെറ്റാണ് മാഥേരാൻ വികസിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ വേനൽക്കാല റിസോർട്ടായി ബോംബെ ഗവർണറായിരുന്ന എൽഫിൻസ്റ്റൺ പ്രഭു ഈ സ്ഥലം വികസിപ്പിച്ചെടുത്തു. 'നെറ്റിയിലെ വനം' എന്നർത്ഥം വരുന്ന മാഥേരാൻ, ഭാരത സർക്കാരിന്റെ പരിസ്ഥിതി-വന മന്ത്രാലയം പ്രഖ്യാപിച്ച ഒരു പരിസ്ഥിതി ലോല പ്രദേശമാണ്. ഏഷ്യയിലെ ഏക ഓട്ടോമൊബൈൽ ഫ്രീ ഹിൽ സ്റ്റേഷനാണിത്. മാഥേരാൻ നഗരത്തിലേക്ക് സ്വകാര്യ വാഹനങ്ങൾ അനുവദിക്കില്ല. പശ്ചിമഘട്ടത്തിന്റെ കൊടുമുടികളുടെ വിശാലദൃശ്യം പ്രദാനം ചെയ്യുന്ന 38 വ്യൂ പോയിന്റുകൾക്ക് മാഥേരാൻ പ്രശസ്തമാണ്. പോർക്കുപൈൻ പോയിന്റ്, പനോരമ പോയിന്റ്, എക്കോ പോയിന്റ്, ഷാർലറ്റ് ലേക്ക്, കിംഗ് ജോർജ് പോയിന്റ്, ലൂയിസ പോയിന്റ്, മങ്കി പോയിന്റ്, പേമാസ്റ്റർ പാർക്ക്, പാന്തേഴ്സ് ഗുഹകൾ, റാംബോഗ് പോയിന്റ്, ഹാർട്ട് പോയിന്റ് തുടങ്ങിയവ മാഥേരാനില്‍ സന്ദർശിക്കേണ്ട ചില പ്രധാന സ്ഥലങ്ങളാണ്. `_BANNER_` ## 7.കോലാപൂര്‍  പഞ്ചഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് കോലാപൂര്‍. മറാത്ത സാമ്രാജ്യത്തിന്റെ ഹൃദയമായി കണക്കാക്കപ്പെടുന്ന ഈ നഗരം മറാത്തികളുടെ വിവിധ ചരിത്ര സ്മാരകങ്ങൾക്കും സാംസ്കാരിക പൈതൃകത്തിനും പേരുകേട്ടതാണ്. ദേവീഭാഗവത പുരാണത്തിൽ കൊല്ലമ്മയുടെ ആരാധനാലയമായി ഈ പുരാതന നഗരത്തെ പരാമർശിക്കുന്നു. മഹാലക്ഷ്മി ദേവിയാൽ വധിക്കപ്പെട്ട അസുരനായ കോലാസൂരിന്റെ പുരാണ കഥയിൽ നിന്നാണ് നഗരത്തിന് ഈ പേര് ലഭിച്ചത്. നഗരത്തിന്റെ കാവൽ ദേവതയായി കണക്കാക്കപ്പെടുന്ന മഹാലക്ഷ്മി ദേവിയുടെ ബഹുമാനാർത്ഥം പ്രസിദ്ധമായ ഒരു മഹാലക്ഷ്മി ക്ഷേത്രം ഇവിടെയുണ്ട്. കോലാപുരി ചപ്പലുകൾ, കോലാപുരി ആഭരണങ്ങൾ, കോലാപുരി പാചകരീതികൾ എന്നിവയ്ക്ക് കോലാപൂർ ലോകമെമ്പാടും അറിയപ്പെടുന്നു. രാജ്യത്തെ ഏറ്റവും പഴയ നാഗരികതകളിലൊന്നാണ് കോലാപൂർ. മൗര്യന്മാർ, ചാലൂക്യർ, രാഷ്ട്രകൂടർ, ശിലാഹർ, യാദവർ തുടങ്ങിയ നിരവധി ഇന്ത്യൻ രാജവംശങ്ങളാണ് ഈ നഗരം ഭരിച്ചിരുന്നത്. ദക്ഷിണ കാശി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന കോലാപൂർ ഒരു പ്രധാന ആത്മീയ കേന്ദ്രമാണ്. മഹാലക്ഷ്മി ക്ഷേത്രം ഉൾപ്പെടെ മധ്യകാല ഇന്ത്യയിൽ നിന്നുള്ള ധാരാളം ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. ടെംബ്ലൈ ക്ഷേത്രം, ഭവാനി മണ്ഡപം, ന്യൂ പാലസ് മ്യൂസിയം, ജ്യോതിബ ക്ഷേത്രം, ശ്രീ ബിങ്കംബി ഗണേഷ് മന്ദിർ, രങ്കല തടാകം, കോപേശ്വര ക്ഷേത്രം, പൻഹാല ഫോർട്ട്, ശാലിനി പാലസ്, സിദ്ധഗിരി ഗ്രാമ്ജീവന മ്യൂസിയം, ടൗൺ ഹാൾ മ്യൂസിയം, സാഗരേശ്വര്‍ വന്യജീവി സങ്കേതം, രാധാനഗരി വന്യജീവി സങ്കേതം എന്നിവയാണ്. കോലാപൂരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങൾ. ## 8.ഷിര്‍ദി  മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന നഗരമാണ് ഷിർദി. ഷിർദ്ദി സായി ബാബയുടെ ക്ഷേത്രമാണ് ഷിർദ്ദി, ഇവിടം ഭക്തരുടെ പ്രധാന ആകർഷണമാണ്. ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സായിബാബ ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസിമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 16 വയസ്സുള്ളപ്പോൾ സായി ബാബ ഷിർദി സന്ദർശിക്കുകയും 1918-ൽ മരിക്കുന്നതുവരെ അവിടെ തങ്ങുകയും ചെയ്തു. സായി ബാബ ഈ ചെറിയ ഗ്രാമത്തെ തന്റെ ഭക്തർക്കുള്ള ഒരു പുണ്യ തീർത്ഥാടന കേന്ദ്രമാക്കി മാറ്റി. ഷിർദി ക്ഷേത്ര സമുച്ചയത്തിൽ ഗുരുസ്ഥാൻ, സമാധി മന്ദിർ, ദ്വാരകാമായി, ചാവടി, ലെന്‍ദി ബാഗ് എന്നിവ ഉൾപ്പെടുന്നു. മാരുതി ക്ഷേത്രം, ഖണ്ഡോബ മന്ദിർ, സായ് ഹെറിറ്റേജ് വില്ലേജ്, ശനിസിംഗനാപൂർ എന്നിവയാണ് ഷിർദ്ദിയിൽ സന്ദർശിക്കേണ്ട മറ്റ് സ്ഥലങ്ങൾ. ## 9.രത്നഗിരി  മഹാരാഷ്ട്രയിലെ അറബിക്കടലിനോട് ചേർന്നുള്ള ഒരു തുറമുഖ നഗരമാണ് രത്നഗിരി. രത്നഗിരി ജില്ല വിനോദസഞ്ചാരികൾക്ക് ഏറ്റവും മനോഹരമായ ബീച്ചുകൾ, ചരിത്ര സ്മാരകങ്ങൾ, ശാന്തമായ ക്ഷേത്രങ്ങൾ എന്നിവയുടെ രൂപത്തിൽ ഏറ്റവും വൈവിധ്യമാർന്ന ആകർഷണങ്ങൾ വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, രത്നഗിരിയിലെ ബീച്ചുകൾ മറ്റെല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആധിപത്യം പുലർത്തുന്നു. രത്നഗിരിയിലെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് മാണ്ഡവി ബീച്ച്. പവാസ് ബീച്ച്, ഗണേഷ്ഗുലെ ബീച്ച്, ഭാത്യെ ബീച്ച്, ഗണപതിപുലെ ബീച്ച് എന്നിവയാണ് രത്നഗിരിയിലെയും പരിസരങ്ങളിലെയും മറ്റ് പ്രശസ്തമായ ബീച്ചുകൾ. ബീച്ചുകൾക്ക് പുറമെ രത്നദുർഗ് ഫോർട്ട്, തിബാവ് പാലസ്, ഗേറ്റ്വേ ഓഫ് രത്നഗിരി, സ്വയംഭൂ ഗണപതി ക്ഷേത്രം, വിജയദുർഗ് ഫോർട്ട്, ജയ്ഗഡ് ഫോർട്ട്, ലൈറ്റ്ഹൗസ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും രത്നഗിരിയിലുണ്ട്. ## 10.ഇഗത്പുരി  പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളിൽ സമുദ്രനിരപ്പിൽ നിന്ന് 1900 അടി ഉയരത്തിലാണ് ഇഗത്പുരി സ്ഥിതി ചെയ്യുന്നത്. എല്ലാ വശങ്ങളിൽ നിന്നും പർവതങ്ങളാൽ ചുറ്റപ്പെട്ട ഇഗത്പുരി നഗരം മനോഹരമായ സൗന്ദര്യത്താൽ അനുഗ്രഹീതമാണ്. മനോഹരമായ ക്ഷേത്രങ്ങൾ, മനോഹരമായ പഴയ കോട്ടകൾ, മനോഹരമായ കാലാവസ്ഥ, ഗംഭീരമായ പർവതങ്ങൾ, മനോഹരമായ പ്രകൃതിദൃശ്യങ്ങൾ എന്നിവയാൽ അലങ്കരിച്ച ഈ ഹിൽസ്റ്റേഷൻ കണ്ണുകൾക്ക് ഒരു വിരുന്നാണ്. ഇഗത്പുരി വിപാസന ഇന്റർനാഷണൽ അക്കാദമി ഓഫ് മെഡിറ്റേഷന്റെ ആസ്ഥാനമായതിനാൽ സമാധാനവും ആത്മീയ പുനരുജ്ജീവനവും ആഗ്രഹിക്കുന്നവർക്കിടയിൽ ഈ മലയോര നഗരം പ്രശസ്തി നേടിയിട്ടുണ്ട്. ഭട്സ റിവർ വാലി, ക്യാമല്‍ താഴ്വര, ത്രിംഗൽവാഡി കോട്ട, ഘടൻദേവി ക്ഷേത്രം, വൈതർണ അണക്കെട്ട് എന്നിവയാണ് ഇഗത്പുരിയിൽ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങൾ. സമ്പന്നമായ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവും മഹാരാഷ്ട്രയിലുണ്ട്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിലൊന്നും വിവിധ സാംസ്കാരികവും ആധുനികവുമായ കലകളുടെ കേന്ദ്രവുമാണ് മഹാരാഷ്ട്ര. മുകളില്‍ പറയുന്നവ കൂടാതെ അലിബാഗ്, സോലാപുര്‍, ഖണ്ടാല, ലോനാവ്ല, പഞ്ചാഗ്നി എന്നീ സ്ഥലങ്ങളും മഹാരാഷ്ട്രയില്‍ കാണാവുന്നതാണ്.
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ
ഈ ലോകം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യനും വളരെ വേഗത്തിൽ തന്നെ മുന്നോട്ടു പോകേണ്ടി വരുന്നു.വേഗത കൂടിയുള്ള ഈ ഓട്ടത്തിൽ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം (മാനസിക സമ്മർദ്ദം). ഈ കാലഘട്ടത്തിൽ മാനസികപിരിമുറുക്കം അനുഭവിക്കാത്തവർ വിരളമായിരിക്കും. കാരണങ്ങൾ എന്തുമാകട്ടെ, ആ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാനും എല്ലാവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴികൾ തേടുന്നു. മാനസിക പിരിമുറുക്കം നേരിടാൻ ചിലർ സംഗീതം കേൾക്കും. ചിലർ പുസ്തകം വായിക്കും. അങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ചില വഴികൾ ശാസ്ത്രജ്ഞന്മാരും ചിന്തകരും കൂടി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാനുള്ള വഴികൾ അടങ്ങിയ പത്ത് നല്ല പുസ്തകങ്ങൾ ആണ് താഴെ പരിചയപ്പെടുത്തുന്നത്. ## 1. ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ് - ഡേൽ കാർണെഗി  ജീവിത വിജയത്തിൻ്റെ പുസ്തകങ്ങളിൽ രാജാവായി വിചാരിക്കുന്ന പുസ്തകമാണ് ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ്. എഴുത്തുകാരനും അധ്യാപകനുമായ ഡേൽ കാർണെഗിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്. 1948-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട് എന്നത് ഈ പുസ്തകത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു. വായനക്കാരനെ കൂടുതൽ ആസ്വാദ്യകരവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം. തങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെക്കുറിച്ചും കൂടുതൽ ബോധവാന്മാരാക്കാൻ ഈ പുസ്തകം സഹായിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും എങ്ങനെ ജീവിതം ആസ്വാദ്യകരമാക്കാം എന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഡേൽ കാർണെഗിയുടെ വാക്കുകളിൽ, ന്യൂയോർക്കിലെ ഏറ്റവും അധികം അസന്തുഷ്ടരായ കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നും അതിനാലാണ് മനുഷ്യർക്ക് ജീവിതത്തിലെ സ്ഥാനം മനസ്സിലാക്കി കൊടുക്കാനും, മനക്ലേശം അനുഭവിക്കാതെ ജീവിക്കാനും പഠിപ്പിക്കുന്ന ഈ പുസ്തകം എഴുതാൻ തീരുമാനിച്ചത്. നിരവധി മനുഷ്യരുമായി അഭിമുഖം നടത്തി അവരുടെ അനുഭവങ്ങളെ പഠിച്ച് നിരവധി സത്യ കഥകളിലൂടെയാണ് കാർണെഗി ജീവിതം രസകരമാക്കാനുള്ള വഴികൾ ഈ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/8175993952/ ഈ പുസ്തകത്തിൻ്റെ മലയാള പരിഭാഷയും വിപണിയിൽ ലഭ്യമാണ് : https://www.indulekha.com/manaklesamillathe-jeevikkunnathengane-dale-carnegie-how-to-stop-worrying-and-start-living ## 2. വൈ സീബ്രാസ് ഡോണ്ട് ഗെറ്റ് അൾസേഴ്സ് - റോബർട്ട് എം സപോൾസ്കി  ഈ പുസ്തകത്തിൻ്റെ രസകരമായ തലക്കെട്ട് വായിക്കുമ്പോൾ തന്നെ നമ്മുടെ പിരിമുറുക്കം മാറി മുഖത്ത് ഒരു പുഞ്ചിരി വിടരും. ഈ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ തന്നെ "മനക്ലേശം മൂലമുള്ള രോഗങ്ങൾക്കും, മനക്ലേശത്തിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനുമുള്ള മികച്ച മാർഗദർശി" എന്ന് എഴുതിവച്ചിരിക്കുന്നു. അത് തന്നെയാണ് ഈ പുസ്തകവും. 1994-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ റോബർട്ട് എം സപോൾസ്കി ആണ്. ഒരു ബായോളജിസ്റ്റ് എഴുതിയത് കൊണ്ടുതന്നെ ഈ പുസ്തകം കൂടുതൽ വിദ്യാഭ്യാസപരമായി രചിക്കപ്പെട്ടിരിക്കുന്നു. സപോൾസ്കിയുടെ വിശദീകരണത്തിൽ : നാം വിഷമിക്കുമ്പോഴോ സമ്മർദ്ദം അനുഭവിക്കുമ്പോഴോ ഒരു സാധാ മൃഗത്തിനുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളെ മനുഷ്യരിലും ഉണ്ടാകുന്നുള്ളൂ. പക്ഷേ, മൃഗങ്ങളെപ്പോലെ യുദ്ധത്തിലൂടെയോ ഒടിമാറുന്നതിലൂടെയോ നമ്മൾ ആ സംഘർഷം പരിഹരിക്കുന്നില്ല. കാലക്രമേണ ഈ സമ്മർദ്ദ പ്രതികരണങ്ങൾ നമ്മെ രോഗികളാക്കുന്നു. നർമ്മത്തിൻ്റെയും പ്രായോഗിക ഉപദേശത്തിൻ്റെയും ഭാഷയിലൂടെ ഗവേഷണവും സംയോജിപ്പിച്ച് നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിലൂടെ വിഷാദം, അൾസർ, ഹൃദ്രോഗം എന്നിവ വരുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു നമ്മുടെ സമ്മർദ്ദ പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആവശ്യ മാർഗനിർദേശങ്ങളും ഈ പുസ്തകം തരുന്നുണ്ട്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0805073698 ## 3. ദ അപ്സൈഡ് ഓഫ് സ്ട്രെസ്സ് - കെല്ലി മക്ഗോണിഗൽ  2015-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മാനസിക പിരിമുറുക്കത്തെ മറ്റൊരു രാത്രിയിൽ കാണാൻ ശ്രമിക്കുന്നു. അപ്സൈഡ് സ്ട്രെസ്സിൻ്റെ രചയിതാവ് സ്റ്റൻഫോഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും ഹെൽത്ത് സൈക്കോളജിസ്റ്റുമായ കെല്ലി മക്ഗോണിഗൽ ആണ്. മാനസിക പിരിമുറുക്കം മോശമല്ല എന്നതാണ് കെല്ലി മക്ഗോണിഗൽ ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമ്മർദ്ദം ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, അത് വളരാനും കൂടുതൽ പ്രതിരോധശേഷിയുള്ളവരാകാനും നമ്മെ സഹായിക്കുമെന്ന് കെല്ലി പറയുന്നു. ഒരാൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും വ്യക്തിബന്ധങ്ങളെ ദൃഢമാക്കാനും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടാനുള്ള കഴിവു വർദ്ധിപ്പിക്കാനും സമ്മർദ്ദം എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് കെല്ലി തൻ്റെ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1101982934 `_BANNER_` ## 4. ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് - റിച്ചാർഡ് കാൾസൺ  നിങ്ങളുടെ ജീവിതം നശിപ്പിക്കുകയോ അല്ലെങ്കിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ മനക്ലേശം അനുഭവിച്ചിട്ട് കാര്യമില്ല. അതാണ് 1997-ൽ പുറത്തിറങ്ങിയ ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് എന്ന ഈ പുസ്തകത്തിൻ്റെ ആശയം. ഈ പുസ്തകത്തിൻ്റെ രചയിതാവായ റിച്ചാർഡ് കാൾസൺ എഴുത്തുകാരനും, സൈക്കോ തെറാപ്പിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ്. ഓരോ താളുകളിലും പിരിമുറുക്കം കുറയ്ക്കാനുള്ള വിശദമായ മാർഗ്ഗങ്ങൾ കുത്തിനിറയ്ക്കുന്നതിന് പകരം കാൾസൺ ലളിതമായ ഉപദേശങ്ങൾ കൊണ്ട് പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ആർക്കും വരുത്താൻ കഴിയുന്ന ചെറിയ ദൈനംദിന മാറ്റങ്ങൾ ആണ് ഉപദേശങ്ങൾ ആയിട്ട് പേജുകളിൽ ഉള്ളത്. ഓരോ നല്ല മാറ്റവും നിങ്ങളുടെ ജീവിതത്തെ അൽപ്പം ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു. സമ്മർദത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് പറഞ്ഞു തരുന്നതിനാൽ, പ്രത്യേകിച്ച് സമ്മർദപൂരിതമായ ജീവിതത്തിലൂടെ കടന്നു പോകുന്നവർക്ക് കയ്യിൽ കരുതാവുന്ന മികച്ച പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0786881852 ## 5. എ മൈൻഡ് ഫുൾനസ് ബേസ്ഡ് സ്ട്രെസ്സ് റിഡക്ഷൻ വർക്ക്ബുക്ക് - ബോബ് സ്റ്റാൾ, എലീഷ ഗോൾഡ്സ്റ്റെയിൻ  നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദവും വേദനയും ഏറെക്കുറെ ഒഴിവാക്കാനാവാത്തതാണ്; അവ മനുഷ്യാവസ്ഥയുടെ ഭാഗമാണ്. ഈ സമ്മർദ്ദം പലപ്പോഴും നമ്മെ പ്രകോപിതരാക്കും, പിരിമുറുക്കം അനുഭവിപ്പിക്കും. ജീവിതത്തെ നല്ല രീതിയിൽ നിലനിർത്തുക എന്നത് സമ്മർദ്ദത്തോട് നിരാശയും സ്വയം വിമർശനത്താലും പ്രതികരിക്കുക എന്നതല്ല, മറിച്ച് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും കുറിച്ചുള്ള ബുദ്ധിപൂർവ്വവും വിവേചനരഹിതവുമായ അവബോധത്തോടെയാണെന്ന് ഈ പുസ്തകം പറയുന്നത്. 2010-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് ബോബ് സ്റ്റാളും എലീഷ ഗോൾഡ്സ്റ്റെയിനും ചേർന്നാണ്. മൈൻഡ്ഫുൾനെസ് ബേസ്ഡ് സ്ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ജനപ്രിയമായ ഒരു രീതിയാണ്. ഇത് ക്ലിനിക്കലായി പരീക്ഷിക്കുകയും ലോകമെമ്പാടുമുള്ള ക്ലിനിക്കുകളും ക്ലാസുകളിലും പഠിപ്പിക്കുകയും ചെയ്യുന്നു. രചയിതാക്കളിൽ ഒരാളായ ബോബ് സ്റ്റാൾ ആണ് എംബിഎസ്ആർ-ൻ്റെ ഉപജ്ഞാതാവ്. ഈ ശക്തമായ രീതി സ്ട്രെസ്സിനെ കൈകാര്യം ചെയ്യുന്ന രീതി മാറ്റാൻ ഇന്ന് എങ്ങനെ ജീവിക്കണം എന്നത് പഠിപ്പിച്ചു തരുന്നു. ഈ വർക്ക്ബുക്ക് വളരെ പ്രായോഗികവും പ്രവർത്തന അധിഷ്ഠിതവുമായ പരിശീലനമാണ് നൽകുന്നത്. സമ്മർദ്ദത്തെ നേരിടാൻ മൈൻഡ്ഫുൾനസ് രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വളരെ ഗുണപ്രദമായിരിക്കും. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0369356454/ ## 6. ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ - എമിലി നഗോസ്ക്കി, അമേലിയ നഗോസ്ക്കി  അമേരിക്കൻ ഗവേഷകയായ എമിലി നാഗോസ്ക്കിയും എഴുത്തുകാരിയും അധ്യാപികയുമായ അമേലിയ നഗോസ്ക്കിയും ചേർന്ന് എഴുതി 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ. സ്ത്രീപക്ഷം നിൽക്കുന്ന പുസ്തകമാണ് ഇത്. കൂടുതലായി സ്ത്രീകളെ ബാധിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ദൂരീകരിക്കുന്നതിന് മുൻഗണന കൊടുക്കുന്നതാണ് ഈ പുസ്തകം. പുരുഷൻമാരേക്കാൾ വ്യത്യസ്തമായി സ്ത്രീകൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കാനും സ്ത്രീകളെ സഹായിക്കുന്നതിന് ലളിതവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു പദ്ധതിയും നൽകുന്നു. സ്ത്രീകളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാൻ വേണ്ടിയുള്ള ഉത്തമ പുസ്തകമാണ് ഇത്. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1984818325/ ## 7. മൈൻഡ്ഫുൾനസ് ഫോർ സ്ട്രെസ്സ് മാനേജ്മെൻ്റ് - ഡോ. റോബർട്ട് ഷാച്ചർ  കുടുംബം, രക്ഷാകർതൃത്വം, ജോലി, ജീവിത സമ്മർദ്ദങ്ങൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് 50 ശാസ്ത്ര-പിന്തുണയുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളിലൂടെ ഡോ. ഷാച്ചർ വായനക്കാരെ പഠിപ്പിക്കുന്നു. 2019-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൻ്റെ രചയിതാവ് ഡോ. റോബർട്ട് ഷാച്ചർ ഒരു സൈക്കോളജിസ്റ്റും പ്രൊഫസറും കൂടിയാണ്. ശ്വാസനിയന്ത്രണത്തിലൂടെയും മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നതിലൂടെയും, ക്രമരഹിതമായ സാഹചര്യങ്ങളിൽ എങ്ങനെ ശാന്തതയും നല്ല മനസ്സും നിലനിർത്താമെന്ന് വായനക്കാർക്ക് പഠിക്കാനും പരിശീലിക്കാനും ഈ പുസ്തകത്തിലൂടെ കഴിയും. ഈ പുസ്തകം, വിഷമിക്കുന്നത് നിർത്തി ഈ നിമിഷത്തിൽ ജീവിക്കാൻ പഠിക്കാനായി എളുപ്പമുള്ള സ്ട്രെസ് മാനേജ്മെന്റ് വ്യായാമങ്ങളുടെ ഒരു ശേഖരം നൽകുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/Mindfulness-Stress-Management-Cultivate-Calmness-ebook/dp/B07V6HFP9S/ ## 8. ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ - മെലാനി ഗ്രീൻബർഗ്  2017-ൽ പുറത്തിറങ്ങിയ ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ എന്ന പുസ്തകം എഴുത്തുകാരിയും സൈക്കോളജിസ്റ്റ്മായ മെലാനി ഗ്രീൻബർഗ് രചിച്ചിരിക്കുന്നു. നമ്മെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അവയോട് എങ്ങനെ പ്രതികരിക്കണം എന്ന് നമുക്ക് മാറ്റാനാകും എന്ന രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന. ഈ പുസ്തകത്തിൽ, മെലാനി ഗ്രീൻബർഗ് സമ്മർദം മറികടക്കാൻ പോസിറ്റീവ് വികാരങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനുള്ള സമീപനം വിശദീകരിച്ച് വായനക്കാരെ സഹായിക്കുന്നു. സ്ട്രെസ്-പ്രൂഫ് ബ്രെയിൻ, നെഗറ്റീവ് ചിന്ത, സ്വയം വിമർശനം, ഭയം എന്നിവ പോലുള്ള സമ്മർദ്ദത്തോടുള്ള അനാരോഗ്യകരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ മൈൻഡ്ഫുൾനസ്, ന്യൂറോ സയൻസ്, പോസിറ്റീവ് സൈക്കോളജി എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ, സമഗ്രമായ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1626252661/ ## 9. ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ് - റയാൻ എം നീമിക്ക്  2019- ൽ പുറത്തിറങ്ങിയ ഈ പുസ്തകം രചിച്ചിരിക്കുന്നത് സൈക്കോളജിസ്റ്റ് ആയ റയാൻ എം നീമിക്ക് ആണ്. വിട്ടുമാറാത്ത സമ്മർദ്ദത്തിന്റെ അവസ്ഥകളിൽ, ആളുകൾ അവരുടെ ശക്തിയും പോസിറ്റീവ് സ്വഭാവ സവിശേഷതകളും മറക്കുകയും നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. സൈക്കോളജിസ്റ്റായ റയാൻ നീമിക്ക്, പോസിറ്റീവ് സൈക്കോളജി ടെക്നിക്കുകൾ ഉപയോഗിച്ച്, വായനക്കാരെ അവരുടെ മികച്ച ശക്തി തിരിച്ചറിയാനും, മനസ്സിലുണ്ടാകുന്ന സമ്മർദ്ദം നിയന്ത്രിക്കാൻ ആ ശക്തികൾ ഉപയോഗിക്കാനും സഹായിക്കുന്നു. അപ്സൈഡ് ഓഫ് സ്ട്രെസ്സിൻ്റെ രചയിതാവായ കെല്ലി മക്ഗോണിഗലിൻ്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ്, നിങ്ങളുടെ ശക്തികൾ സന്തോഷത്തിനും പ്രതിരോധത്തിനും ഒരു വിഭവമാകുന്നത് എങ്ങനെയെന്ന് നീമിക് കാണിക്കുന്നു. ഈ വർക്ക്ബുക്ക് വായനക്കാരെ കൂടുതൽ അർത്ഥവത്തായതും പ്രതിഫലദായകവുമായ ജീവിതം രൂപപ്പെടുത്താൻ സഹായിക്കും" ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1684032806/ ## 10. വെൻ ദ ബോഡി സെയ്സ് നോ - ഗബോർ മേറ്റ്  ഹംഗേറിയൻ ഫീസിഷ്യനായ ഗാബോർ മേറ്റ് രചിച്ച് 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് വെൻ ദ ബോഡി സെയ്സ് നോ. ഈ പുസ്തകത്തിൽ മേറ്റ്, മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും മാനസിക സമ്മർദ്ദവും രോഗങ്ങളും തമ്മിലുള്ള ബന്ധവും പര്യവേക്ഷണം ചെയ്യുന്നു. സന്ധിവാതം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, തുടങ്ങിയ അവസ്ഥകളിലും രോഗങ്ങളിലും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ പങ്ക് ഗബോർ മാറ്റെ പര്യവേക്ഷണം ചെയ്യുന്നു. ഈ വിട്ടുമാറാത്ത അവസ്ഥകളിലെല്ലാം, പൊതുവായ ഒരു കാര്യമുണ്ടെന്ന് മേറ്റ് കണ്ടെത്തി: ഈ രോഗങ്ങളാൽ ബാധിതരായ ആളുകൾ അമിതമായ സമ്മർദ്ദത്തിന്റെ ജീവിതം നയിച്ചിട്ടുണ്ട്, പലപ്പോഴും വ്യക്തികൾക്ക് തന്നെ അദൃശ്യമാണ്. ഈ പുസ്തകത്തിലൂടെ മേറ്റ്, രോഗശാന്തിക്കും മറഞ്ഞിരിക്കുന്ന സമ്മർദ്ദത്തിൽ നിന്ന് രോഗം തടയുന്നതിനുമുള്ള തത്ത്വങ്ങൾ പറഞ്ഞു തരുന്നു. ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/178504222X/ മുകളിൽ പറഞ്ഞ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ സ്ട്രെസ്സ് എങ്ങനെ നേരിടാമെന്നും ജീവിത വിജയം എങ്ങനെ കൈവരിക്കാമെന്നും എളുപ്പത്തിൽ മനസ്സിലാകും.