Katha

കടലാഴത്തിലെ കൊലയാളി സ്രാവ്! ഐ.എൻ.എസ് വഗീറിന്റെ സവിശേഷതകൾ എന്തെല്ലാം

Jan 24, 2023
കടലാഴത്തിലെ കൊലയാളി സ്രാവ്! ഐ.എൻ.എസ് വഗീറിന്റെ സവിശേഷതകൾ എന്തെല്ലാം

അനുനിമിഷം വർധിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ നാവികസേനയുടെ ശക്തിയിലേക്ക് ആധുനിക ഡീസൽ ഇലക്ട്രിക് ആക്രമണ അന്തർവാഹിനിയായ ഐ.എൻ.എസ്. വഗീർ എത്തി. കടലിലെ നിശബ്ദ കൊലയാളി സ്രാവ് എന്നാണ് വഗീർ അറിയപ്പെടുന്നത്.

പ്രൊജക്ട് പി-75 പ്രകാരം കൽവരി അന്തർവാഹിനിയുടെ കീഴിൽ നിർമ്മിക്കപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയാണ് ഐ.എൻ. എസ്. വഗീർ. കടലിൽ 350 മീറ്റർ താഴ്ചയിൽ കുഴിബോംബുകൾ സ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകർഷണം. സ്റ്റെൽത്ത് ടെക്നിക്കുകളാൽ തയ്യാറാക്കിയിരിക്കുന്ന ഈ വിദ്യ ശത്രുസൈന്യത്തിന് ഒരിക്കലും കണ്ടെത്താൻ കഴിയില്ല. ശത്രുവിന്റെ റഡാറിൽ നിന്ന് മറഞ്ഞിരിക്കാൻ കഴിവുള്ള, തദ്ദേശീയമായി നിർമ്മിക്കപ്പെട്ട വഗീറിൽ മിസൈലുകളും സജ്ജമാക്കാൻ സാധിക്കും.

മസഗോൺ ഡോക്ക് ലിമിറ്റഡ് നിർമ്മിച്ച ഐ.എൻ.എസ് വഗീറിന് 221 അടി നീളവും, 40 അടി ഉയരവുമുണ്ട്. സ്വയം ഓക്സിജൻ നിർമ്മിക്കാൻ കഴിവുള്ളതിനാൽ ദീർഘനേരം വെള്ളത്തിൽ മുങ്ങിക്കിടക്കാനും കഴിയും. 50 ദിവസം വരെ വെള്ളത്തിനടിയിൽ പ്രവർത്തിക്കാൻ വഗീറിന് കഴിയുമെന്ന് അധികൃതർ സൂചിപ്പിക്കുന്നു. നാല് എം.ടി.യു 12 വി 396 എസ്.ഇ 84 ഡീസൽ എഞ്ചിനുകൾക്ക് പുറമേ 360 എക്സ് ബാറ്ററി സെല്ലുകൾ, പി.എ.എഫ്.സി ഫ്യുവൽ സെല്ലുകൾ എന്നിവയുമുള്ളതിനാൽ നിശബ്ദമായി ശത്രുവിനെ ആക്രമിക്കാൻ അന്തർവാഹിനിക്കാകുന്നു.

തിരമാലകളെ കീറിമുറിച്ച് നീങ്ങുമ്പോൾ മണിക്കൂറിൽ 20 കിലോമീറ്ററും, കടലിന്റെ ആഴങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ 37 കിലോമീറ്ററുമായിരിക്കും വഗീറിന്റെ വേഗം. കടലിന് മുകളിലൂടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗത്തിൽ പാഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ 12,000 കിലോമീറ്റർ താണ്ടാൻ കഴിവുള്ള വഗീർ വെള്ളത്തിനടിയിൽ മണിക്കൂറിൽ 7.4 എന്ന തോതിൽ 1020 കിലോമീറ്ററും അനായാസം എത്തും. 8 നാവിക ഉദ്യോഗസ്ഥർ, 35 സൈനികർ എന്നിവരാണ് ഈ കൊലയാളി സ്രാവിനെ നിയന്ത്രിക്കുന്നത്.

കപ്പലുകൾ, തീരങ്ങൾ, മറ്റ് അന്തർവാഹിനികൾ എന്നിവയെ ലക്ഷ്യമാക്കി അയക്കാൻ സാധിക്കുന്ന ഇരട്ട ലക്ഷ്യമുള്ള അതിശക്തമായ ആയുധമായ വഗീറിനെ 1967 മുതൽ പല രാജ്യങ്ങളും അവരുടെ നാവികസേനയുടെ വിശ്വസ്ഥനായി കൂടെ നിർത്തിയിട്ടുണ്ട്.

എസ്.എം.39 എക്‌സോസെറ്റ് ആന്റി കപ്പൽ മിസൈലുകളും വഹിച്ചായിരിക്കും വഗീറിന്റെ യാത്ര. മണിക്കൂറിൽ 1,148 കിലോമീറ്റർ വേഗതയിൽ പായുന്ന ഇവ അന്തർവാഹിനിയിൽ നിന്ന് നിശബ്ദമായി പുറത്തു വരുകയും, ശത്രുവിനെ പിന്നാലെ പാഞ്ഞ് നശിപ്പിക്കുകയും ചെയ്യുന്നു.

continue reading.

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

Aug 19, 2022
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
ഈ വിഷുവിന് ചെയ്യാൻ‍ പത്തിലേറെ കാര്യങ്ങൾ

ഈ വിഷുവിന് ചെയ്യാൻ‍ പത്തിലേറെ കാര്യങ്ങൾ

Apr 15, 2022
download katha app