Katha

ഐ.പി.എൽ പൂരത്തിന് വനിതാ താരങ്ങളും! വിമൻസ് ഐ.പി.എൽ എന്ന്, എങ്ങനെ?

Jan 19, 2023
ഐ.പി.എൽ പൂരത്തിന് വനിതാ താരങ്ങളും! വിമൻസ് ഐ.പി.എൽ എന്ന്, എങ്ങനെ?

ആഗോള തലത്തിൽ തന്നെ വലിയൊരു കായിക വിപ്ലവത്തിന് വഴിയൊരുക്കിയേക്കാവുന്ന വനിതാ ഐ.പി.എല്ലിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് ആരാധകർ.

വനിതാ ക്രിക്കറ്റ് താരങ്ങൾക്കായി വിമൻസ് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുമെന്നുള്ള തീരുമാനം കഴിഞ്ഞ വർഷം ഒക്ടോബറിൽ ചേർന്ന ഇന്ത്യൻ ക്രിക്കറ്റ്‌ കണ്ട്രോൾ ബോർഡിന്റെ ജനറൽ ബോഡി മീറ്റിംഗിൽ അംഗീകരിച്ചിരുന്നു. തുടർന്ന് 2023-2027 കാലയളവിലെ വനിതാ ഐ.പി.എൽ സീസണുകൾക്കായുള്ള മീഡിയ റൈറ്റ് ടെൻഡറിന്റെ ബി.സി.സി.ഐ ബിഡ്ഡുകളും കഴിഞ്ഞ ഡിസംബർ 9ന് സ്വീകരിച്ചു.

ഈ വർഷം മാർച്ച്‌ 3 ൽ തുടങ്ങി 26 വരെ നീണ്ടു നിൽക്കുന്ന തരത്തിലാണ് വനിതാ ഐ.പി.എല്ലിന്റെ ക്രമീകരണങ്ങൾ. നോർത്ത്, ഈസ്റ്റ്‌, വെസ്റ്റ്‌, സെൻട്രൽ, നോർത്ത് ഈസ്റ്റ്‌, എന്നിങ്ങനെ ആറ് സോണുകളിൽ നിന്ന് ഓരോ നഗരത്തെ തിരഞ്ഞെടുക്കണമെന്നായിരുന്നു മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിനായി ബി.സി.സി.ഐ മുന്നോട്ടു വച്ച ആദ്യ നിർദേശം. നിലവിൽ ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന വേദികൾ തന്നെ വനിതാ ഐ.പി.എല്ലിന് അനുവദിക്കണമെന്ന് രണ്ടാം നിർദേശവും മുന്നോട്ട് വച്ചു.

ഇതിന്റെ ഭാഗമായി, മത്സരം നടത്തേണ്ട വേദികളുടെ ശേഷി, മറ്റ് അനുകൂല സാഹചര്യങ്ങൾ എന്നിവ അനുസരിച്ച് 10 നഗരങ്ങളും തിരഞ്ഞെടുക്കപ്പെട്ടു. ആകെ 22 മത്സരങ്ങൾ, 5 ടീമുകൾ, ഓരോ ടീമിലും വിദേശ താരങ്ങൾ ഉൾപ്പെടെ 18 പേർ. പുരുഷ ഐ.പി.എൽ മത്സരങ്ങൾക്ക് സമാനമായി പോയിന്റ്‌ പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാർ ഫൈനലിലേക്കും, രണ്ടും, മൂന്നും സ്ഥാനക്കാർ എലിമിനേറ്റർ മത്സരത്തിലും ഏറ്റുമുട്ടും.

പഞ്ചാബ്‌ കിംഗ്സ്, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപിറ്റൽസ് എന്നിങ്ങനെ പുരുഷ ഐ.പി.എൽ ടീമുകൾ, ഇവരുടേതായ വനിതാ ടീമുകളെ സ്വന്തമാക്കാനും താല്പര്യപ്പെട്ടിട്ടുണ്ട്. ബി.സി.സി.ഐ അധികൃതരുടെ റിപ്പോർട്ട്‌ പ്രകാരം 10 ടീമുകളും അവരുടേതായ വിമൻസ് ടീമിനെ സ്വന്തമാക്കിയാൽ മൈതാനത്ത് ആവേശം ഒട്ടും കുറയില്ലെന്ന് നിസ്സംശയം പറയാം.

ഫെബ്രുവരിയിൽ ഇതിനോട് അനുബന്ധിച്ചുള്ള താരലേലവും നടക്കും. പതിവ് പോലെ ക്യാപ്ഡ്, അൺ ക്യാപ്ഡ് എന്നിങ്ങനെ തരം തിരിച്ചായിരിക്കും ലേലം നടക്കുന്നത്. 30 മുതൽ 50 ലക്ഷം വരെ ക്യാപ്ഡ് താരങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുമ്പോൾ, 10 മുതൽ 20 ലക്ഷം രൂപ വരെയാണ് അൺ ക്യാപ്ഡ് താരങ്ങളുടെ വില.

continue reading.

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

ജീവിത വിജയത്തിനായി പാലിക്കേണ്ട 7 ശീലങ്ങൾ

Aug 19, 2022
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
ഈ വിഷുവിന് ചെയ്യാൻ‍ പത്തിലേറെ കാര്യങ്ങൾ

ഈ വിഷുവിന് ചെയ്യാൻ‍ പത്തിലേറെ കാര്യങ്ങൾ

Apr 15, 2022
download katha app