Katha

ഹരിത മനോഹര ദ്വീപ് വില്പനക്ക്, വില 3 കോടി! ഇഗ്വാന ഐലന്റിന്റെ വിശേഷങ്ങൾ അറിയാം

Jan 19, 2023
ഹരിത മനോഹര ദ്വീപ് വില്പനക്ക്, വില 3 കോടി! ഇഗ്വാന ഐലന്റിന്റെ വിശേഷങ്ങൾ അറിയാം

എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു വീട് മുംബൈ നഗരത്തിന്റെ ഹൃദയ ഭാഗത്ത്. വില മൂന്ന് കോടി രൂപ. ഇത്തരമൊരു പരസ്യം കണ്ടാൽ ആരും അത്ഭുതപ്പെടാൻ വഴിയില്ല. എന്നാൽ, ഇതേ വിലക്ക് വളരെ ഭംഗിയുള്ള ഒരു ദ്വീപ് വില്പനക്ക് എന്ന വാർത്ത കേട്ടാൽ അതിശയിക്കാതെ വഴിയില്ല. ഇഗ്വാന ഐലന്റ് എന്ന ദ്വീപാണ് വിൽക്കാനൊരുങ്ങുന്നത്.

മധ്യ അമേരിക്കയിലെ നിക്കാരഗ്വ ബ്ലൂഫീൽഡിൽ നിന്ന് 19.5 കിലോമീറ്റർ അകലെയാണ് ഇഗ്വാന ദ്വീപ് സ്ഥിതി ചെയ്യുന്നത്. 3,76,627 പൗണ്ട് അഥവാ 3.76 കോടി രൂപ നൽകിയാൽ ആർക്കും ഈ ഹരിത മനോഹര ദ്വീപ് സ്വന്തമാക്കാം.

വാഴ, തെങ്ങ് എന്നിവയാൽ ചുറ്റപ്പെട്ട് അഞ്ച് ഏക്കർ വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുകയാണ് ഇഗ്വാന ഐലന്റ്. മൂന്ന് കിടപ്പുമുറി, രണ്ട് കുളിമുറികൾ എന്നിവ അടങ്ങിയ കൊച്ചുവീടും ദ്വീപിൽ ഒരുക്കിയിരിക്കുന്നു. വീടിന് ചുറ്റും വരാന്ത, ഭക്ഷണമുറി, ബാർ, ലിവിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളും മോടി കൂട്ടുന്നു.

ജീവനക്കാർക്കായി ഒരുക്കിയിരിക്കുന്ന പ്രത്യേക വീടും ദ്വീപിന്റെ മറുകരയിൽ കാണാം. അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമ്മിച്ചിരിക്കുന്ന വീട്ടിൽ ആവശ്യമെങ്കിൽ നീന്തൽ കുളവും ഒരുക്കാൻ കഴിയും. പ്രൈവറ്റ് ഐലന്റ് ഇൻകോർപറേഷൻ എന്ന വെബ്സൈറ്റിലൂടെയാണ് ഇഗ്വാന ദ്വീപിനെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തിയിരിക്കുന്നത്. വൈഫൈ, ഫോൺ, ടി.വി സിഗ്നലുകൾ എന്നിവക്ക് പുറമെ ദ്വീപിന് ചുറ്റും വിനോദ സഞ്ചാരത്തിനുള്ള സൗകര്യം, ചൂണ്ട ഇടുന്നതിനുള്ള സൗകര്യം എന്നിവയും ഒരുക്കിയിരിക്കുന്നു.

ഏത് ദിക്കിൽ നിന്ന് നോക്കിയാലും വർണ്ണാഭമായ നീലയും, പച്ചയും ഇടകലർന്ന കാഴ്ചാ വിസ്മയമാണ് ദ്വീപിന്റെ ഏറ്റവും ആകർഷണ ഘടകം. വാക്കുകൾക്കും അതീതമായ സൂര്യോദയവും, അസ്തനവുമെല്ലാം ഇഗ്വാന ഐലന്റിനെ വേറിട്ട് നിർത്തുന്നു. വ്യത്യസ്ത ഇനം ഇഗ്വാനകൾ നിറഞ്ഞതിനാൽ തന്നെയാണ് ദ്വീപിന് ഈ പേര് ലഭിച്ചത്.

നിലവിൽ ദ്വീപിന്റെ ഉടമസ്ഥനായ വ്യക്തിയുടെ കുടുംബത്തിലെ മരണത്തെ തുടർന്നാണ് ഇഗ്വാന ഐലന്റ് വില്പനക്ക് വച്ചിരിക്കുന്നത്.

continue reading.

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
കർണാടകയിൽ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

കർണാടകയിൽ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 13, 2022
തമിഴ്നാട്ടില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

തമിഴ്നാട്ടില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 13, 2022
download katha app