Katha

ഔദാര്യമല്ല അവകാശമാണ്! ആർത്തവ അവധി എന്ന വിപ്ലവ തീരുമാനത്തിലേക്ക് സർവകലാശാലകൾ

Jan 20, 2023
ഔദാര്യമല്ല അവകാശമാണ്! ആർത്തവ അവധി എന്ന വിപ്ലവ തീരുമാനത്തിലേക്ക് സർവകലാശാലകൾ

കേരള ചരിത്രത്തിൽ തന്നെ വിപ്ലവാത്മകമായ തീരുമാനമായിരുന്നു കുസാറ്റ് സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകിയത്. കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആർത്തവ അവധി പ്രാബല്യത്തിൽ വരും.

ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിക്കുന്ന നിയമം പാസാക്കി 30 വർഷം മുൻപ് തന്നെ ബീഹാർ സർക്കാർ ശ്രദ്ധ നേടിയിരുന്നു. തൃപ്പൂണിത്തുറയിലെ ഒരു സ്കൂളിൽ 100 വർഷങ്ങൾക്ക് മുൻപ് ആർത്തവ അവധി നൽകിയിരുന്നതായും ചരിത്രം പറയുന്നു. കുസാറ്റ് സർവ്വകലാശാലയിലെ വനിതാ എസ്.എഫ്.ഐ യൂണിറ്റിന്റെ പോരാട്ടത്തിനൊടുവിലാണ് ക്യാമ്പസ് ചരിത്രമുഹൂർത്തത്തിന് വേദി ആയത്.

ഇത്തരം അവധികളുടെ പേരിൽ സ്ത്രീകൾ വീണ്ടും മാറ്റി നിർത്തപ്പെടും, സ്ത്രീയും പുരുഷനും ഒരേ മനുഷ്യനാണ് എന്ന് വാദിക്കുന്നവർ മറക്കുന്ന ഒരു കാര്യം സ്ത്രീയും, പുരുഷനും വ്യത്യസ്ത ജൈവികത ഉള്ളവരാണെന്നതാണ്.

മറ്റേതൊരു കാര്യം പോലെ തന്നെയുള്ളതാണെങ്കിലും ആ ദിവസങ്ങളിൽ ശാരീരിക, മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അവർ അർഹിക്കുന്ന വിശ്രമം നൽകുക എന്നതാണ് അവധികൊണ്ട് അർത്ഥമാക്കുന്നത്. അതായത് ഇതൊരിക്കലും ഔദാര്യമല്ല, അർഹതപ്പെട്ടത് തന്നെ. ആർത്തവാവധിയെ തുടർന്ന് സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥിനികൾക്ക് 75% ഹാജർ എന്നത് 73% ആക്കി കുറച്ചിട്ടുണ്ട്. സമാന രീതിയിലായിരിക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നടപടികൾ.

എം.ജി സർവ്വകലാശാല 18 വയസ്സ് പൂർത്തിയാക്കിയ യു.ജി, പി. ജി വിദ്യാർത്ഥിനികൾക്ക് ഗർഭാവധിയും നൽകി വരുന്നു. പ്രസവത്തിന് മുൻപോ, ശേഷമോ 60 ദിവസത്തെ അവധി എടുക്കാം. ഗർഭചിദ്രം, ഗർഭാലസ്യം, ട്യൂബക്ടമി എന്നിവ ഉണ്ടായാൽ 14 ദിവസ അധിക അവധിയും ലഭ്യമാണ്.

ജപ്പാൻ, ദക്ഷിണ കൊറിയ,തായ്‌വാൻ, ഇൻഡോനേഷ്യ എന്നീ രാജ്യങ്ങൾ സ്ത്രീകൾക്ക് ആർത്തവ അവധി അനുവദിച്ചിട്ടുണ്ട്. ജപ്പാനിൽ ഈ നിയമം നിലവിൽ വന്നിട്ട് 70 വർഷങ്ങൾ പിന്നിടുന്നു. ദക്ഷിണ കൊറിയയിൽ അവധി സ്വീകരിക്കുന്ന സ്ത്രീകൾക്ക് അധികവേദനം നൽകുന്നതും ശ്രദ്ധേയം.

രാജ്യത്ത് ഈ നിയമം നിലവിൽ വരണമെന്നാവശ്യപ്പെട്ട് ഷൈലേന്ദ്രമണി ത്രിപാഠി പൊതുതാല്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ആർത്തവ വേദന ഹൃദയാഘാത വേദനക്ക് തുല്യമാണെന്ന ലണ്ടൻ യൂണിവേഴ്സിറ്റി പഠന റിപ്പോർട്ടും ഒപ്പം സമർപ്പിച്ചിരിക്കുന്നു. സൊമാറ്റൊ, ബൈജൂസ്, സ്വിഗ്ഗി എന്നിവ ശമ്പളത്തോടെ ആർത്തവ അവധി നൽകുന്നതും പരാമർശിച്ചിരിക്കുന്നു.

continue reading.

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

തലകറക്കം : ഇയർ ബാലൻസിങ് പ്രശ്നമാണോ?

Oct 2, 2022
ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

ആരോഗ്യകരമായ മാസമുറയ്ക്ക് (ആർത്തവത്തിന്) ആവശ്യമായ ഭക്ഷണ ക്രമം

Sep 21, 2022
ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം

ചിരി എത്ര ആരോഗ്യകരമാണ് എന്ന് നോക്കാം

Jun 17, 2022
നിങ്ങളുടെ രക്ഷിതാക്കൾ 60 വയസ്സ് കടക്കുമ്പോൾ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ

നിങ്ങളുടെ രക്ഷിതാക്കൾ 60 വയസ്സ് കടക്കുമ്പോൾ അവർ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങൾ

Jun 15, 2022
download katha app