Katha

അമേരിക്കയെ ചതിച്ച അപകടകാരിയായ ചാരവനിത! ആരാണ് അന ബൈലൻ മോണ്ടെസ്

Jan 20, 2023
അമേരിക്കയെ ചതിച്ച അപകടകാരിയായ ചാരവനിത! ആരാണ് അന ബൈലൻ മോണ്ടെസ്

കഴിഞ്ഞ 17 വർഷമായി ഒരു വനിത ബദ്ധശത്രുവായ രാജ്യത്തിന് പ്രതിരോധ രഹസ്യങ്ങൾ ചോർത്തി കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു എന്ന വാർത്ത അമേരിക്കക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അന ബൈലൻ മോണ്ടെസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പ്രഥമ പദവിയിലിരുന്ന് കൊണ്ട് തന്നെ രാജ്യത്തെ ഒറ്റുകൊടുത്തു.

എഫ്.ബി.ഐയെ പോലും കബളിപ്പിച്ച അന പിന്നീട്, രാജ്യം കണ്ട ഏറ്റവും അപകടകാരിയായ ചാരവനിത എന്ന കുപ്രസിദ്ധിയും നേടി. ജനുവരി ആറിന് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ അനക്ക് ഇപ്പോൾ 65 വയസ്സ്. പിതാവ് ആൽബെർട്ടോ മോണ്ടെസ് 1957 ൽ ജർമനിയിലെ ന്യൂറെംബെർഗിൽ യു.എസിന് വേണ്ടി ജോലി ചെയ്തിരുന്ന കാലത്താണ് അനയുടെ ജനനം.

1984 ൽ ജോൺ ഹോപിൻസ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്ന റോണൾഡ് റീഗന്റെ നയങ്ങളെ അംഗീകരിക്കാൻ കടുത്ത ഇടതുപക്ഷ അനുഭാവിയായിരുന്ന അനക്ക് കഴിയുമായിരുന്നില്ല. അനയുടെ വാക്കുകളും, പ്രവർത്തനങ്ങളും ക്യൂബൻ സംഘം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

നിക്കരാഗ്വായെ രക്ഷിക്കുക എന്ന വലിയൊരു ദൗത്യം ക്യൂബൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അനയെ ഏൽപ്പിച്ചു. അതിന്റെ ആദ്യപടിയായിരുന്നു ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയിലെത്തുക എന്നത്. ഇതോടൊപ്പം ക്യൂബൻ പരിശീലനവും രഹസ്യമായി സ്വീകരിച്ചതോടെ അന ഒരു സമ്പൂർണ ക്യൂബൻ ചാരവനിതയായി മാറികഴിഞ്ഞിരുന്നു.

ഇന്റലിജൻസ് റിസർച്ച് സ്പെഷ്യലിസ്റ്റായി ജോലി ആരംഭിച്ച അന വളരെ വേഗം ഡി.ഐ.എയിലെ മികച്ച ഉദ്യോഗസ്ഥ എന്ന ഖ്യാതി നേടി. 1992 ൽ അനലിസ്റ്റ് പ്രോഗ്രാമറായതോടെ ക്യൂബൻ സൈന്യത്തെക്കുറിച്ച് പഠിക്കാൻ അവസരവും ലഭിച്ചപ്പോൾ ക്യൂബൻ റാണി എന്ന പേരും അന സ്വന്തമാക്കി. എന്നാൽ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുമ്പോഴും ക്യൂബയുടെ വിശ്വസ്ഥയായ ചാരവനിത തന്നെയായിരുന്നു അവർ.

അമേരിക്കൻ സൈന്യത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങളും, അമേരിക്കയുടെ ക്യൂബൻ കാഴ്ചപ്പാടുമെല്ലാം ഡബിൾ ഏജന്റിന്റെ റോളിൽ കൃത്യമായി അന ക്യൂബയിൽ എത്തിച്ചു. അമേരിക്ക ഏർപ്പെടുത്തിയ നാല് ചാരൻമാരുടെ വിവരവും ക്യൂബയിലെത്തി.

രഹസ്യങ്ങൾ കൈമാറാൻ ഹാർഡ് ഡിസ്ക്, കുറിപ്പുകൾ, ഡോക്യുമെന്റ് എന്നിവ ഒന്നും തന്നെ അവർ ഉപയോഗിച്ചില്ല. എല്ലാം അണുവിടാതെ ഓർമ്മയിൽ സൂക്ഷിച്ചായിരുന്നു കൈമാറ്റം.

continue reading.

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
കർണാടകയിൽ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

കർണാടകയിൽ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 13, 2022
തമിഴ്നാട്ടില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

തമിഴ്നാട്ടില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 13, 2022
download katha app