Katha

കൊല്ലുന്ന മെർക്കുറി നദി,പാഞ്ഞടുക്കുന്ന അമ്പുകൾ! ചൈനീസ് രാജാവിന്റെ കല്ലറയിൽ എന്താണ്?

Jan 21, 2023
കൊല്ലുന്ന മെർക്കുറി നദി,പാഞ്ഞടുക്കുന്ന അമ്പുകൾ! ചൈനീസ് രാജാവിന്റെ കല്ലറയിൽ എന്താണ്?

ആ ശവക്കല്ലറ തുറക്കാൻ ശ്രമിക്കരുത്, വിഷം പുരട്ടിയ അമ്പുകളാൽ നിങ്ങൾ കൊല്ലപ്പെടും. അതും കടന്ന് അകത്തേക്ക് പോയാലോ മെർക്കുറി നദിയിൽ മുങ്ങിമരിക്കും. ഒരു ഹോളിവുഡ് സിനിമയുടെ അവതരണമാണിതെന്ന് കരുതിയെങ്കിൽ തെറ്റി. ബി.സി 221 മുതൽ 210 വരെ ചൈന ഭരിച്ചിരുന്ന കീൻ ഷീ ഹ്വാങ്ങിന്റെ നിഗൂഢ ശവകുടീര വിശദീകരണമാണിത്.

നിമിഷനേരം കൊണ്ട് ആളെ കൊല്ലുന്ന മാരക കെണികൾ ഒളിഞ്ഞിരിക്കുന്നതിനാൽ, പുരാവസ്തു ഗവേഷകർക്ക് മുന്നിൽ ഇന്നും പല രഹസ്യങ്ങളും ഒളിപ്പിച്ചു നിലകൊള്ളുകയാണ് ഈ ശവകുടീരം. അപ്പോഴും ശവകുടീരത്തിന് അരികിലുള്ള ആയിരക്കണക്കിന് മൃഗങ്ങളുടെയും, ചൈനീസ് സൈനികരുടെയും കളിമൺ ശില്പങ്ങൾ ഏവർക്കും അത്ഭുത കാഴ്ചയാണ്.

ഷാൻഷി പ്രവിശ്യയിലെ കളിമൺ ശില്പങ്ങളുടെ അത്ഭുതം 1974 ൽ ഒരു കൂട്ടം കർഷകരിലൂടെയാണ് പുറംലോകം അറിഞ്ഞത്. കൃഷിക്കായി നിലം ഒരുക്കിയ അവർക്ക് ശില്പങ്ങളുടെ കൈകാലുകൾ ലഭിച്ചു.

പിന്നീടുള്ള വിശദമായ ഗവേഷണത്തിലൂടെ അവർ ചെന്നെത്തിയത് അമ്പരപ്പിക്കുന്ന മറ്റൊരു ലോകത്തേക്ക്. രാജാവ് മരിച്ചപ്പോൾ ശവകുടീരത്തിനരികിൽ നിർമ്മിച്ച ശില്പങ്ങളായിരുന്നു അവ. സ്വർഗത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആത്മാവിന്റെ യാത്രക്കിടയിൽ പോരാടുന്നതിനായി ശില്പങ്ങൾ നിർമ്മിച്ചു എന്നും, ശവകുടീരത്തിന് സംരക്ഷണം നൽകുന്നതിനായി സ്ഥാപിക്കപെട്ട ശില്പങ്ങളാണിതെന്നും കഥകൾ ഉണ്ട്.

249 അടിയോളം ഉയരമുള്ള പിരമിഡിന് സമാനമായ ആ ശവകുടീരവും, ശില്പങ്ങളും പുരാവസ്തു ഗവേഷകർ കണ്ടെത്തി. ആ പ്രദേശം ഒരു മ്യൂസിയം ആക്കി മാറ്റിയെങ്കിലും രാജാവിന്റെ കല്ലറ തുറക്കാൻ ഗവേഷകർക്ക് കഴിഞ്ഞില്ല. 2000 വർഷങ്ങൾക്കിപ്പുറവും ഒരു മനുഷ്യജീവനും കല്ലറയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നതാണ് സത്യം.

കല്ലറയിലെ കെണികളെക്കുറിച്ച് ചൈനീസ് ചരിത്രകാരൻ സിമ ക്വിയാൻ എഴുതിയ കുറിപ്പാണ് ഇതിന് കാരണം. ഗവേഷകർ നടത്തിയ വിശദപരിശോധനയിൽ മണ്ണിൽ മെർക്കുറിയുടെ സാന്നിധ്യവും കണ്ടെത്തി. എക്സേറേക്ക് സമാനമായ കോസ്മിക് രശ്മികളുടെ സഹായത്തോടെ കൂടുതൽ പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.

കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, ശില്പങ്ങൾ എന്നിവയെല്ലാം അപഹരിക്കപ്പെടാതിരിക്കാനാണ് കല്ലറക്കുള്ളിൽ കെണികൾ ഒരുക്കിയിരിക്കുന്നതെന്നും സിമ ക്വിയാന്റെ കുറിപ്പിൽ ഉണ്ട്. രാജാവിന്റെ 13ആം വയസ്സിൽ തന്നെ കല്ലറയുടെ നിർമ്മാണം ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്.

continue reading.

യു‌ പി‌ എസ്‌ സി നേടാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍

യു‌ പി‌ എസ്‌ സി നേടാന്‍ വായിക്കേണ്ട പുസ്തകങ്ങള്‍

Sep 13, 2022
എന്താണ് നീറ്റ് പരീക്ഷ? നീറ്റ്‌ പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം

എന്താണ് നീറ്റ് പരീക്ഷ? നീറ്റ്‌ പരീക്ഷയെകുറിച്ചു കൂടുതൽ അറിയാം

May 3, 2022
വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ

വിദ്യാർത്ഥികൾക്ക് വരുമാനമുണ്ടാക്കാൻ 10 മാർഗ്ഗങ്ങൾ

May 2, 2022
പ്ലസ് ടു കഴിഞ്ഞു എതെല്ലാം കോഴ്സുകൾ  തിരഞ്ഞെടുക്കാം?

പ്ലസ് ടു കഴിഞ്ഞു എതെല്ലാം കോഴ്സുകൾ തിരഞ്ഞെടുക്കാം?

Apr 26, 2022
download katha app