ഈ ലോകം മുന്നോട്ട് കുതിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യനും വളരെ വേഗത്തിൽ തന്നെ മുന്നോട്ടു പോകേണ്ടി വരുന്നു.വേഗത കൂടിയുള്ള ഈ ഓട്ടത്തിൽ സ്വാഭാവികമായി വന്നുചേരുന്ന ഒന്നാണ് സ്ട്രെസ്സ് അഥവാ മാനസിക പിരിമുറുക്കം (മാനസിക സമ്മർദ്ദം).
ഈ കാലഘട്ടത്തിൽ മാനസികപിരിമുറുക്കം അനുഭവിക്കാത്തവർ വിരളമായിരിക്കും. കാരണങ്ങൾ എന്തുമാകട്ടെ, ആ മാനസിക പിരിമുറുക്കങ്ങളിൽ നിന്നും രക്ഷ നേടാനും എല്ലാവരും ആഗ്രഹിക്കുന്നു. അതിനുള്ള വഴികൾ തേടുന്നു.
മാനസിക പിരിമുറുക്കം നേരിടാൻ ചിലർ സംഗീതം കേൾക്കും. ചിലർ പുസ്തകം വായിക്കും. അങ്ങനെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള ചില വഴികൾ ശാസ്ത്രജ്ഞന്മാരും ചിന്തകരും കൂടി കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാനുള്ള വഴികൾ അടങ്ങിയ പത്ത് നല്ല പുസ്തകങ്ങൾ ആണ് താഴെ പരിചയപ്പെടുത്തുന്നത്.
## 1. ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ് - ഡേൽ കാർണെഗി

ജീവിത വിജയത്തിൻ്റെ പുസ്തകങ്ങളിൽ രാജാവായി വിചാരിക്കുന്ന പുസ്തകമാണ് ഹൗ ടു സ്റ്റോപ്പ് വറീയിങ് ആൻഡ് സ്റ്റാർട്ട് ലിവിംഗ്. എഴുത്തുകാരനും അധ്യാപകനുമായ ഡേൽ കാർണെഗിയാണ് ഈ പുസ്തകത്തിൻ്റെ രചയിതാവ്.
1948-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൻ്റെ പുതിയ പതിപ്പുകൾ ഇപ്പോഴും പുറത്തിറങ്ങുന്നുണ്ട് എന്നത് ഈ പുസ്തകത്തിൻ്റെ മഹത്വത്തെ വിളിച്ചോതുന്നു.
വായനക്കാരനെ കൂടുതൽ ആസ്വാദ്യകരവും സംതൃപ്തവുമായ ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ ലക്ഷ്യം.
തങ്ങളെ മാത്രമല്ല ചുറ്റുമുള്ളവരെക്കുറിച്ചും കൂടുതൽ ബോധവാന്മാരാക്കാൻ ഈ പുസ്തകം സഹായിക്കുന്നു. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവർക്കും എങ്ങനെ ജീവിതം ആസ്വാദ്യകരമാക്കാം എന്നും ഈ പുസ്തകത്തിൽ പറയുന്നുണ്ട്.
ഡേൽ കാർണെഗിയുടെ വാക്കുകളിൽ, ന്യൂയോർക്കിലെ ഏറ്റവും അധികം അസന്തുഷ്ടരായ കുട്ടികളിൽ ഒരാളായിരുന്നു അദ്ദേഹം എന്നും അതിനാലാണ് മനുഷ്യർക്ക് ജീവിതത്തിലെ സ്ഥാനം മനസ്സിലാക്കി കൊടുക്കാനും, മനക്ലേശം അനുഭവിക്കാതെ ജീവിക്കാനും പഠിപ്പിക്കുന്ന ഈ പുസ്തകം എഴുതാൻ തീരുമാനിച്ചത്.
നിരവധി മനുഷ്യരുമായി അഭിമുഖം നടത്തി അവരുടെ അനുഭവങ്ങളെ പഠിച്ച് നിരവധി സത്യ കഥകളിലൂടെയാണ് കാർണെഗി ജീവിതം രസകരമാക്കാനുള്ള വഴികൾ ഈ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/8175993952/
ഈ പുസ്തകത്തിൻ്റെ മലയാള പരിഭാഷയും വിപണിയിൽ ലഭ്യമാണ് : https://www.indulekha.com/manaklesamillathe-jeevikkunnathengane-dale-carnegie-how-to-stop-worrying-and-start-living
## 2. വൈ സീബ്രാസ് ഡോണ്ട് ഗെറ്റ് അൾസേഴ്സ് - റോബർട്ട് എം സപോൾസ്കി

ഈ പുസ്തകത്തിൻ്റെ രസകരമായ തലക്കെട്ട് വായിക്കുമ്പോൾ തന്നെ നമ്മുടെ പിരിമുറുക്കം മാറി മുഖത്ത് ഒരു പുഞ്ചിരി വിടരും. ഈ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ തന്നെ "മനക്ലേശം മൂലമുള്ള രോഗങ്ങൾക്കും,
മനക്ലേശത്തിനെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനുമുള്ള മികച്ച മാർഗദർശി" എന്ന് എഴുതിവച്ചിരിക്കുന്നു. അത് തന്നെയാണ് ഈ പുസ്തകവും. 1994-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ബയോളജിസ്റ്റ് ആയ റോബർട്ട് എം സപോൾസ്കി ആണ്.
ഒരു ബായോളജിസ്റ്റ് എഴുതിയത് കൊണ്ടുതന്നെ ഈ പുസ്തകം കൂടുതൽ വിദ്യാഭ്യാസപരമായി രചിക്കപ്പെട്ടിരിക്കുന്നു. സപോൾസ്കിയുടെ വിശദീകരണത്തിൽ : നാം വിഷമിക്കുമ്പോഴോ സമ്മർദ്ദം അനുഭവിക്കുമ്പോഴോ ഒരു സാധാ മൃഗത്തിനുണ്ടാകുന്ന ശാരീരിക പ്രതികരണങ്ങളെ മനുഷ്യരിലും ഉണ്ടാകുന്നുള്ളൂ.
പക്ഷേ, മൃഗങ്ങളെപ്പോലെ യുദ്ധത്തിലൂടെയോ ഒടിമാറുന്നതിലൂടെയോ നമ്മൾ ആ സംഘർഷം പരിഹരിക്കുന്നില്ല. കാലക്രമേണ ഈ സമ്മർദ്ദ പ്രതികരണങ്ങൾ നമ്മെ രോഗികളാക്കുന്നു.
നർമ്മത്തിൻ്റെയും പ്രായോഗിക ഉപദേശത്തിൻ്റെയും ഭാഷയിലൂടെ ഗവേഷണവും സംയോജിപ്പിച്ച് നീണ്ടുനിൽക്കുന്ന സമ്മർദ്ദത്തിലൂടെ വിഷാദം, അൾസർ, ഹൃദ്രോഗം എന്നിവ വരുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നു നമ്മുടെ സമ്മർദ്ദ പ്രതികരണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആവശ്യ മാർഗനിർദേശങ്ങളും ഈ പുസ്തകം തരുന്നുണ്ട്.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0805073698
## 3. ദ അപ്സൈഡ് ഓഫ് സ്ട്രെസ്സ് - കെല്ലി മക്ഗോണിഗൽ

2015-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മാനസിക പിരിമുറുക്കത്തെ മറ്റൊരു രാത്രിയിൽ കാണാൻ ശ്രമിക്കുന്നു. അപ്സൈഡ് സ്ട്രെസ്സിൻ്റെ രചയിതാവ് സ്റ്റൻഫോഡ് യൂണിവേഴ്സിറ്റിയിലെ അധ്യാപികയും ഹെൽത്ത് സൈക്കോളജിസ്റ്റുമായ കെല്ലി മക്ഗോണിഗൽ ആണ്.
മാനസിക പിരിമുറുക്കം മോശമല്ല എന്നതാണ് കെല്ലി മക്ഗോണിഗൽ ഈ പുസ്തകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. സമ്മർദ്ദം ശരീരത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെങ്കിലും, അത് വളരാനും കൂടുതൽ പ്രതിരോധശേഷിയുള്ളവരാകാനും നമ്മെ സഹായിക്കുമെന്ന് കെല്ലി പറയുന്നു.
ഒരാൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും വ്യക്തിബന്ധങ്ങളെ ദൃഢമാക്കാനും, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടാനുള്ള കഴിവു വർദ്ധിപ്പിക്കാനും സമ്മർദ്ദം എത്രത്തോളം ഗുണം ചെയ്യുന്നു എന്ന് കെല്ലി തൻ്റെ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നു.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1101982934
`_BANNER_`
## 4. ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് - റിച്ചാർഡ് കാൾസൺ

നിങ്ങളുടെ ജീവിതം നശിപ്പിക്കുകയോ അല്ലെങ്കിൽ ജീവിക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുകയോ ചെയ്യുന്ന കാര്യങ്ങളിൽ മനക്ലേശം അനുഭവിച്ചിട്ട് കാര്യമില്ല.
അതാണ് 1997-ൽ പുറത്തിറങ്ങിയ ഡോണ്ട് സ്വെറ്റ് ദ സ്മാൾ സ്റ്റഫ് ആൻഡ് ഇറ്റ്സ് ആൾ സ്മാൾ സ്റ്റഫ് എന്ന ഈ പുസ്തകത്തിൻ്റെ ആശയം. ഈ പുസ്തകത്തിൻ്റെ രചയിതാവായ റിച്ചാർഡ് കാൾസൺ എഴുത്തുകാരനും, സൈക്കോ തെറാപ്പിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറുമാണ്.
ഓരോ താളുകളിലും പിരിമുറുക്കം കുറയ്ക്കാനുള്ള വിശദമായ മാർഗ്ഗങ്ങൾ കുത്തിനിറയ്ക്കുന്നതിന് പകരം കാൾസൺ ലളിതമായ ഉപദേശങ്ങൾ കൊണ്ട് പുസ്തകം ക്രമീകരിച്ചിരിക്കുന്നു. ആർക്കും വരുത്താൻ കഴിയുന്ന ചെറിയ ദൈനംദിന മാറ്റങ്ങൾ ആണ് ഉപദേശങ്ങൾ ആയിട്ട് പേജുകളിൽ ഉള്ളത്.
ഓരോ നല്ല മാറ്റവും നിങ്ങളുടെ ജീവിതത്തെ അൽപ്പം ശാന്തമാക്കുകയും സമ്മർദ്ദം കുറയ്ക്കുകയും കൂടുതൽ സ്ഥിരതയുള്ളതാക്കുകയും ചെയ്യുന്നു.
സമ്മർദത്തെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് പറഞ്ഞു തരുന്നതിനാൽ, പ്രത്യേകിച്ച് സമ്മർദപൂരിതമായ ജീവിതത്തിലൂടെ കടന്നു പോകുന്നവർക്ക് കയ്യിൽ കരുതാവുന്ന മികച്ച പുസ്തകമാണ് ഇത്.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0786881852
## 5. എ മൈൻഡ് ഫുൾനസ് ബേസ്ഡ് സ്ട്രെസ്സ് റിഡക്ഷൻ വർക്ക്ബുക്ക് - ബോബ് സ്റ്റാൾ, എലീഷ ഗോൾഡ്സ്റ്റെയിൻ

നമ്മുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദവും വേദനയും ഏറെക്കുറെ ഒഴിവാക്കാനാവാത്തതാണ്; അവ മനുഷ്യാവസ്ഥയുടെ ഭാഗമാണ്. ഈ സമ്മർദ്ദം പലപ്പോഴും നമ്മെ പ്രകോപിതരാക്കും, പിരിമുറുക്കം അനുഭവിപ്പിക്കും.
ജീവിതത്തെ നല്ല രീതിയിൽ നിലനിർത്തുക എന്നത് സമ്മർദ്ദത്തോട് നിരാശയും സ്വയം വിമർശനത്താലും പ്രതികരിക്കുക എന്നതല്ല, മറിച്ച് നമ്മുടെ മനസ്സിനെയും ശരീരത്തിനെയും കുറിച്ചുള്ള ബുദ്ധിപൂർവ്വവും വിവേചനരഹിതവുമായ അവബോധത്തോടെയാണെന്ന് ഈ പുസ്തകം പറയുന്നത്.
2010-ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം എഴുതിയിരിക്കുന്നത് ബോബ് സ്റ്റാളും എലീഷ ഗോൾഡ്സ്റ്റെയിനും ചേർന്നാണ്. മൈൻഡ്ഫുൾനെസ് ബേസ്ഡ് സ്ട്രെസ് റിഡക്ഷൻ (എംബിഎസ്ആർ) സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള വളരെ ജനപ്രിയമായ ഒരു രീതിയാണ്.
ഇത് ക്ലിനിക്കലായി പരീക്ഷിക്കുകയും ലോകമെമ്പാടുമുള്ള ക്ലിനിക്കുകളും ക്ലാസുകളിലും പഠിപ്പിക്കുകയും ചെയ്യുന്നു. രചയിതാക്കളിൽ ഒരാളായ ബോബ് സ്റ്റാൾ ആണ് എംബിഎസ്ആർ-ൻ്റെ ഉപജ്ഞാതാവ്.
ഈ ശക്തമായ രീതി സ്ട്രെസ്സിനെ കൈകാര്യം ചെയ്യുന്ന രീതി മാറ്റാൻ ഇന്ന് എങ്ങനെ ജീവിക്കണം എന്നത് പഠിപ്പിച്ചു തരുന്നു. ഈ വർക്ക്ബുക്ക് വളരെ പ്രായോഗികവും പ്രവർത്തന അധിഷ്ഠിതവുമായ പരിശീലനമാണ് നൽകുന്നത്. സമ്മർദ്ദത്തെ നേരിടാൻ മൈൻഡ്ഫുൾനസ് രീതി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ പുസ്തകം വളരെ ഗുണപ്രദമായിരിക്കും.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/0369356454/
## 6. ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ - എമിലി നഗോസ്ക്കി, അമേലിയ നഗോസ്ക്കി

അമേരിക്കൻ ഗവേഷകയായ എമിലി നാഗോസ്ക്കിയും എഴുത്തുകാരിയും അധ്യാപികയുമായ അമേലിയ നഗോസ്ക്കിയും ചേർന്ന് എഴുതി 2019 മാർച്ചിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് ബേൺ ഔട്ട് : ദ സീക്രട്ട് ടു അൺലോക്കിങ് ദ സ്ട്രെസ്സ് സൈക്കിൾ.
സ്ത്രീപക്ഷം നിൽക്കുന്ന പുസ്തകമാണ് ഇത്. കൂടുതലായി സ്ത്രീകളെ ബാധിക്കുന്ന മാനസിക പിരിമുറുക്കങ്ങളെ ദൂരീകരിക്കുന്നതിന് മുൻഗണന കൊടുക്കുന്നതാണ് ഈ പുസ്തകം.
പുരുഷൻമാരേക്കാൾ വ്യത്യസ്തമായി സ്ത്രീകൾക്ക് സമ്മർദ്ദം അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഈ പുസ്തകം വിശദീകരിക്കുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും വികാരങ്ങൾ നിയന്ത്രിക്കാനും കൂടുതൽ സന്തോഷകരമായ ജീവിതം നയിക്കാനും സ്ത്രീകളെ സഹായിക്കുന്നതിന് ലളിതവും ശാസ്ത്രാധിഷ്ഠിതവുമായ ഒരു പദ്ധതിയും നൽകുന്നു.
സ്ത്രീകളുടെ മാനസിക പിരിമുറുക്കം കൈകാര്യം ചെയ്യാൻ വേണ്ടിയുള്ള ഉത്തമ പുസ്തകമാണ് ഇത്.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1984818325/
## 7. മൈൻഡ്ഫുൾനസ് ഫോർ സ്ട്രെസ്സ് മാനേജ്മെൻ്റ് - ഡോ. റോബർട്ട് ഷാച്ചർ

കുടുംബം, രക്ഷാകർതൃത്വം, ജോലി, ജീവിത സമ്മർദ്ദങ്ങൾ എന്നിവയുൾപ്പെടെ പല തരത്തിലുള്ള സമ്മർദ്ദങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് 50 ശാസ്ത്ര-പിന്തുണയുള്ള സ്ട്രെസ് മാനേജ്മെന്റ് ടെക്നിക്കുകളിലൂടെ ഡോ. ഷാച്ചർ വായനക്കാരെ പഠിപ്പിക്കുന്നു.
2019-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിൻ്റെ രചയിതാവ് ഡോ. റോബർട്ട് ഷാച്ചർ ഒരു സൈക്കോളജിസ്റ്റും പ്രൊഫസറും കൂടിയാണ്. ശ്വാസനിയന്ത്രണത്തിലൂടെയും മൈൻഡ്ഫുൾനെസ് പരിശീലിക്കുന്നതിലൂടെയും,
ക്രമരഹിതമായ സാഹചര്യങ്ങളിൽ എങ്ങനെ ശാന്തതയും നല്ല മനസ്സും നിലനിർത്താമെന്ന് വായനക്കാർക്ക് പഠിക്കാനും പരിശീലിക്കാനും ഈ പുസ്തകത്തിലൂടെ കഴിയും. ഈ പുസ്തകം, വിഷമിക്കുന്നത് നിർത്തി ഈ നിമിഷത്തിൽ ജീവിക്കാൻ പഠിക്കാനായി എളുപ്പമുള്ള സ്ട്രെസ് മാനേജ്മെന്റ് വ്യായാമങ്ങളുടെ ഒരു ശേഖരം നൽകുന്നു.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/Mindfulness-Stress-Management-Cultivate-Calmness-ebook/dp/B07V6HFP9S/
## 8. ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ - മെലാനി ഗ്രീൻബർഗ്

2017-ൽ പുറത്തിറങ്ങിയ ദ സ്ട്രെസ്സ് പ്രൂഫ് ബ്രെയിൻ എന്ന പുസ്തകം എഴുത്തുകാരിയും സൈക്കോളജിസ്റ്റ്മായ മെലാനി ഗ്രീൻബർഗ് രചിച്ചിരിക്കുന്നു.
നമ്മെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ ഒഴിവാക്കാൻ കഴിയില്ലെങ്കിലും, അവയോട് എങ്ങനെ പ്രതികരിക്കണം എന്ന് നമുക്ക് മാറ്റാനാകും എന്ന രീതിയിലാണ് ഈ പുസ്തകത്തിൻ്റെ രചന.
ഈ പുസ്തകത്തിൽ, മെലാനി ഗ്രീൻബർഗ് സമ്മർദം മറികടക്കാൻ പോസിറ്റീവ് വികാരങ്ങളുടെ ശക്തി പ്രയോജനപ്പെടുത്താനുള്ള സമീപനം വിശദീകരിച്ച് വായനക്കാരെ സഹായിക്കുന്നു.
സ്ട്രെസ്-പ്രൂഫ് ബ്രെയിൻ, നെഗറ്റീവ് ചിന്ത, സ്വയം വിമർശനം, ഭയം എന്നിവ പോലുള്ള സമ്മർദ്ദത്തോടുള്ള അനാരോഗ്യകരമായ പ്രതികരണങ്ങൾ അവസാനിപ്പിക്കാൻ മൈൻഡ്ഫുൾനസ്, ന്യൂറോ സയൻസ്, പോസിറ്റീവ് സൈക്കോളജി എന്നിവയിൽ അധിഷ്ഠിതമായ ശക്തമായ, സമഗ്രമായ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1626252661/
## 9. ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ് - റയാൻ എം നീമിക്ക്

2019- ൽ പുറത്തിറങ്ങിയ ഈ പുസ്തകം രചിച്ചിരിക്കുന്നത് സൈക്കോളജിസ്റ്റ് ആയ റയാൻ എം നീമിക്ക് ആണ്.
വിട്ടുമാറാത്ത സമ്മർദ്ദത്തിന്റെ അവസ്ഥകളിൽ, ആളുകൾ അവരുടെ ശക്തിയും പോസിറ്റീവ് സ്വഭാവ സവിശേഷതകളും മറക്കുകയും നെഗറ്റീവ് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.
സൈക്കോളജിസ്റ്റായ റയാൻ നീമിക്ക്, പോസിറ്റീവ് സൈക്കോളജി ടെക്നിക്കുകൾ ഉപയോഗിച്ച്, വായനക്കാരെ അവരുടെ മികച്ച ശക്തി തിരിച്ചറിയാനും, മനസ്സിലുണ്ടാകുന്ന സമ്മർദ്ദം നിയന്ത്രിക്കാൻ ആ ശക്തികൾ ഉപയോഗിക്കാനും സഹായിക്കുന്നു.
അപ്സൈഡ് ഓഫ് സ്ട്രെസ്സിൻ്റെ രചയിതാവായ കെല്ലി മക്ഗോണിഗലിൻ്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ " ദ സ്ട്രെങ്ത്ത്സ് ബേസ്ഡ് വർക്ക്ബുക്ക് ഫോർ സ്ട്രെസ്സ് റിലീഫ്,
നിങ്ങളുടെ ശക്തികൾ സന്തോഷത്തിനും പ്രതിരോധത്തിനും ഒരു വിഭവമാകുന്നത് എങ്ങനെയെന്ന് നീമിക് കാണിക്കുന്നു. ഈ വർക്ക്ബുക്ക് വായനക്കാരെ കൂടുതൽ അർത്ഥവത്തായതും പ്രതിഫലദായകവുമായ ജീവിതം രൂപപ്പെടുത്താൻ സഹായിക്കും"
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/1684032806/
## 10. വെൻ ദ ബോഡി സെയ്സ് നോ - ഗബോർ മേറ്റ്

ഹംഗേറിയൻ ഫീസിഷ്യനായ ഗാബോർ മേറ്റ് രചിച്ച് 2003-ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് വെൻ ദ ബോഡി സെയ്സ് നോ. ഈ പുസ്തകത്തിൽ മേറ്റ്, മനസ്സും ശരീരവും തമ്മിലുള്ള ബന്ധവും മാനസിക സമ്മർദ്ദവും രോഗങ്ങളും തമ്മിലുള്ള ബന്ധവും പര്യവേക്ഷണം ചെയ്യുന്നു.
സന്ധിവാതം, കാൻസർ, പ്രമേഹം, ഹൃദ്രോഗം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, തുടങ്ങിയ അവസ്ഥകളിലും രോഗങ്ങളിലും മനസ്സും ശരീരവും തമ്മിലുള്ള ബന്ധത്തിന്റെ പങ്ക് ഗബോർ മാറ്റെ പര്യവേക്ഷണം ചെയ്യുന്നു.
ഈ വിട്ടുമാറാത്ത അവസ്ഥകളിലെല്ലാം, പൊതുവായ ഒരു കാര്യമുണ്ടെന്ന് മേറ്റ് കണ്ടെത്തി: ഈ രോഗങ്ങളാൽ ബാധിതരായ ആളുകൾ അമിതമായ സമ്മർദ്ദത്തിന്റെ ജീവിതം നയിച്ചിട്ടുണ്ട്, പലപ്പോഴും വ്യക്തികൾക്ക് തന്നെ അദൃശ്യമാണ്. ഈ പുസ്തകത്തിലൂടെ മേറ്റ്, രോഗശാന്തിക്കും മറഞ്ഞിരിക്കുന്ന സമ്മർദ്ദത്തിൽ നിന്ന് രോഗം തടയുന്നതിനുമുള്ള തത്ത്വങ്ങൾ പറഞ്ഞു തരുന്നു.
ഈ പുസ്തകം ലഭിക്കാൻ : https://www.amazon.in/dp/178504222X/
മുകളിൽ പറഞ്ഞ പുസ്തകങ്ങൾ വായിക്കുന്നതിലൂടെ സ്ട്രെസ്സ് എങ്ങനെ നേരിടാമെന്നും ജീവിത വിജയം എങ്ങനെ കൈവരിക്കാമെന്നും എളുപ്പത്തിൽ മനസ്സിലാകും.