Katha

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ശാസ്ത്രജ്ഞൻ എന്ന വാക്ക് തന്നെ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഉപയോഗിക്കുന്നത്. അതിനുമുൻപ് ശാസ്ത്രാന്വേഷകർ അവരെ പ്രാകൃതിക തത്ത്വചിന്തകർ എന്ന് വിശേഷിപ്പിച്ചിരുന്നു. മധ്യകാലത്തിനു മുൻപ് തന്നെ പ്രായോഗികമായ ശാസ്ത്രാന്വേഷണങ്ങൾ നടന്നിരുന്നു. അതേ കാലത്തു തന്നെ ശാസ്ത്രീയ സമീപനവും ഉപയോഗപ്പെടുത്തിയിരുന്നു. ആധുനിക കാലത്തിന്റെ തുടക്കത്തിലാണ് ആധുനിക ശാസ്ത്രം വളർന്നു തുടങ്ങിയത്, പ്രത്യേകിച്ച് യൂറോപ്പിലെ ശാസ്ത്രീയ നവോത്ഥാനകാലമായ 16 , 17 നൂറ്റാണ്ടുകളിൽ.

അന്ധവിശ്വാസങ്ങളെയും ഊഹാപോഹങ്ങളെയും തമസ്‌ക്കരിച്ച പുരോഗനോന്മുഖമായ തെളിയിക്കപ്പെട്ട അറിവുകളുടെ വളർച്ചയാണ് ശാസ്ത്രജ്ഞരുടെ പ്രധാന സംഭാവന. അത്തരത്തിൽ ലോകത്തിന് തങ്ങളുടേതായ സംഭാവനകൾ നൽകിയ 20 ശാസ്ത്രപ്രതിയിഭകളെ പറ്റി വായിക്കാം...

1. ഐസക് ന്യൂട്ടൻ

issac newton

ഇംഗ്ലണ്ടിൽ പ്രചാരത്തിലിരുന്ന ജൂലിയൻ പഞ്ചാംഗം പ്രകാരം 1642 ലെ ക്രിസ്മസ് ദിനത്തിലാണ് ഐസക് ന്യൂട്ടൻ ജനിച്ചത്. ഐസക് ജനിക്കുന്നതിനു മൂന്നു മാസം മുൻപ് അച്ഛൻ മരിച്ചു. മൂന്നാം വയസ്സിൽ അമ്മ പുനർവിവാഹം കഴിച്ചു. അമ്മൂമ്മയുടെ സംരക്ഷണത്തിൽ 12 വയസ്സിലാണ് സ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്.

പ്രഗല്ഭനായ ഇംഗ്ലിഷ് ഭൗതികശാസ്ത്രജ്ഞനും, ഗണിതജ്ഞനും, ജ്യോതിശാസ്ത്രജ്ഞനും, തത്വചിന്തകനും, ആൽകെമിസ്റ്റും, ദൈവശാസ്ത്രജ്ഞനും ആയിരുന്നു സർ ഐസക് ന്യൂട്ടൻ (1642 ഡിസംബർ 25 - 1726 മാർച്ച് 20). ന്യൂട്ടൻ 1687-ൽ പുറത്തിറക്കിയ ഭൂഗുരുത്വാകർഷണം, ചലനനിയമങ്ങൾ എന്നിവയെ വിശദീകരിക്കുന്ന പ്രിൻസിപിയ എന്ന ഗ്രന്ഥം ബലതന്ത്രത്തിന്റെ അടിസ്ഥാനശിലയായി കണക്കാക്കുന്നു. തുടർന്നുള്ള മൂന്നു നൂറ്റാണ്ടുകളിൽ ഭൗതികപ്രപഞ്ചത്തിന്റെ ശാസ്ത്രീയവീക്ഷണം ഈ ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. ഭൗമോപരിതലത്തിലുള്ള വസ്തുക്കളുടെയും ആകാശഗോളങ്ങളുടെയും ചലനം ഒരേ പ്രകൃതിനിയമങ്ങൾ അനുസരിച്ചാണെന്ന് അദ്ദേഹം തെളിയിച്ചു. പ്രകാശത്തിന്റെ കണികാസ്വഭാവം വ്യക്തമാക്കുന്ന കണികാസിദ്ധാന്തവും അദ്ദേഹത്തിന്റെ സം‌ഭാവനയാണ്‌.

ആദ്യത്തെ പ്രാക്ടിക്കൽ റിഫ്ലക്ടിങ് ടെലസ്കോപ്പ് നിർമ്മിച്ചു. പ്രഭു പദവി ലഭിച്ച രണ്ടാമത്തെ ശാസ്ത്രജ്ഞൻ.

കാൽക്കുലസിന്റെ പിതാവ് എന്നറിയപ്പെടുന്നു. രാഷ്ട്രത്തിന്റെ ആദരവോടെ ശവമടക്കപ്പെട്ട ആദ്യ ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ. ബലത്തിന്റെ യൂണിറ്റ് ന്യൂട്ടന്റെ പേരിൽ അറിയപ്പെടുന്നു.

ആദ്യമായി ലിങ്കൺ ഷെയറിലെ ഗ്രാമർസ്കൂളിൽ ചേർന്ന് പഠിച്ചു. ഗ്രാമർസ്കൂളിൽ യാന്ത്രികമോഡലുകൾ ഉണ്ടാക്കുന്നതിലാണ് ന്യൂട്ടൻ ശ്രദ്ധ കേന്ദ്രീകരിച്ചത്. സൺ ഡയൽ, വാട്ടർക്ലോക്ക്, നാൽചക്ര വാഹനം തുടങ്ങി അനവധി യാന്ത്രികമോഡലുകൾ സ്കൂൾ പഠനകാലത്ത് ഉണ്ടാക്കി.

1660 ല് അതായത് 18 വയസ്സിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർത്തു. അവിടെനിന്ന് പ്രകാശത്തെ കുറിച്ച് കെപ്ലർ എഴുതിയ പുസ്തകങ്ങൾ വായിക്കാനിടയായി. ഡെസ്കാർട്ട്സ്സിന്റെ ‘ജ്യോമട്രി’ ആണ് വാസ്തവത്തിൽ ന്യൂട്ടനെ മൗലികമായ ചിന്തയിലേക്ക് നയിച്ചത്. 1665-ൽ ട്രിനിറ്റി കോളേജിൽനിന്ന് ബിരുദമെടുത്തു. ഇതേവർഷം തന്നെയാണ് പ്രസിദ്ധമായ ബൈനോമിയൽ തിയറം കണ്ടെത്തിയതും കാൽക്കുലസ് എന്ന ഗണിതശാഖയുടെ പ്രാരംഭം കുറിച്ചതും.

1665-ൽ ആപ്പിൾ മരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾ ആപ്പിൾ താഴെവീഴുന്നതുകണ്ട് എന്താണ് ഇത് മുകളിലേയ്ക്ക് പോകാത്തതെന്ന് വിചാരിച്ച ന്യൂട്ടന്റെ ചിന്തയാണ് 22 വർഷത്തിനുശേഷം ഗുരുത്വാകർഷണസിദ്ധാന്തമായി 1687-ൽ പുറത്തുവന്നത്. പ്രകാശത്തിന്റെ ഘടനയെക്കുറിച്ചായിരുന്നു പിന്നീട് ന്യൂട്ടന്റെ പഠനങ്ങൾ. നിറങ്ങളെക്കുറിച്ച് ബോയൽ എഴുതിയ പുസ്തകങ്ങളും കെപ്ലരുടെ എഴുത്തുകളും ന്യൂട്ടനെ വല്ലാതെ സ്വാധീനിച്ചു. ഒരു പ്രിസത്തിലൂടെ പ്രകാശകിരണം കടത്തിവിടുമ്പോൾ പ്രിസം നിറങ്ങൾ ഉല്പാദിപ്പിക്കുന്നതായി ബോയൽ പ്രസ്താവിച്ചത് ന്യൂട്ടന് സ്വീകാര്യമായില്ല. അദ്ദേഹം പരീക്ഷണങ്ങളിലൂടെ അത് തെറ്റാണെന്ന് തെളിയിച്ചു. മറ്റൊരു പ്രിസം തിരിച്ചുവച്ച് ആദ്യത്തെ പ്രിസത്തിൽനിന്നുത്ഭവിക്കുന്ന നിറങ്ങളെ വീണ്ടും കൂട്ടിയോജിപ്പിച്ച് ആദ്യത്തെ പ്രകാശംതന്നെ സൃഷ്ടിച്ചു. പ്രിസം കൊണ്ടുള്ള പരീക്ഷണങ്ങൾ ന്യൂട്ടന് വലിയ പ്രസിദ്ധി നേടിക്കൊടുത്തു. ന്യൂട്ടൻ തന്റെ 29ആം വയസ്സിൽ കേംബ്രിഡ്ജിൽ ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് ആയി. ഇതിന്റെയൊക്കെ പരിസമാപ്തിയായി 1668ൽ പ്രതിഫലന ടെലസ്കോപ്പ് നിർമിച്ചു.

1689ൽ ബ്രിട്ടിഷ് പാർലമെൻറിൽ തെരഞ്ഞെടുക്കപ്പെട്ട് പിന്നീട് തിരിച്ച് വന്നതോടെ അദ്ദേഹം രോഗശയ്യയിലായി. അവസാന കാലത്ത് ഈയത്തിൽനിന്നും രസത്തിൽ നിന്നും സ്വർണ്ണമുണ്ടാക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുകയും വർഷങ്ങളോളം അതിന് ചെലവഴിക്കുകയുമുണ്ടായി. 1725 മുതൽ തികച്ചും രോഗഗ്രസ്തനായ ന്യൂട്ടൻ തന്റെ 85-ആം വയസ്സിൽ; 1727 മാർച്ച് 20ന്‌ ഇഹലോകവാസം വെടിഞ്ഞു.

2. അലക്സാണ്ടർ ഗ്രഹാം ബെൽ

grahambell

ടെലിഫോണിന്റെ ഉപജ്ഞാതാവായി പരക്കെ കണക്കാക്കപ്പെടുന്ന ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഗ്രഹാം ബെൽ (മാർച്ച് 3, 1847 - ഓഗസ്റ്റ് 2, 1922). സ്കോട്ട്‌ലാന്റിലെ എഡിൻബറോയിലാണ് ഇദ്ദേഹം ജനിച്ചത്.

അലക്സാണ്ടർ ഗ്രഹാം ബെല്ലിന്റെ വീട് സ്കോട്ട്‌ലാന്റിലെ എഡിൻബർഗിൽ 16 സൗത്ത് ചർലൊട്ട് സ്ട്രീറ്റിൽ ആയിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രൊഫസർ അലക്സാണ്ടർ മേലവിൽ ബെല്ലും അമ്മ എലിസ ഗ്രെയ്സും ആയിരുന്നു. കേൾവി-സംസാര ശക്തികളേക്കുറിച്ചുള്ള പഠനങ്ങൾ ടെലിഫോണിന്റെ കണ്ടുപിടിത്തത്തിലേക്ക് ബെല്ലിനെ നയിച്ചു.

ചെറുപ്പത്തിൽ സഹോദരന്മാരുടെ പോലെ അദ്ദേഹം വീട്ടിൽ അച്ഛനിൽ നിന്നാണ് പഠിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം റോയൽ ഹൈ സ്കൂളിൽ ചേർന്നു. അദ്ദേഹത്തിന്റെ താൽപര്യം മുഴുവൻ ശാസ്‌ത്രത്തിൽ, പ്രേത്യേകിച്ച് ജീവശാസ്‌ത്രത്തിൽ ആയിരുന്നു.

സ്കൂളിൽ നിന്നും വിട്ടു കഴിഞ്ഞിട്ട് അദ്ദേഹം ലണ്ടനിൽ മുത്തച്ഛന്റെ ഒപ്പം താമസിക്കാൻ പോയി. ഈ സമയത്ത് അദ്ദേഹത്തിന് പഠനത്തോട് താൽപര്യം തോന്നി തുടങ്ങി. മുത്തച്ഛൻ കുറെ കഷ്ടപ്പെട്ട് ബെല്ലിനെ വൃത്തിയും ദൃഢവിശ്വാസംത്തോടും കൂടി സംസാരിക്കാൻ പഠിപ്പിച്ചു. ഇത് ഒരു അദ്ധ്യാപകനു വേണ്ട ഗുണങ്ങളായിരുന്നു. പതിനാറാം വയസ്സിൽ വെസ്റ്റേൺ ഹൗസ് അകാദമിയിൽ പാട്ടിനും പ്രസംഗത്തിലും അദ്ധ്യാപകനായി ജോലി കിട്ടി.

ചെറു പ്രായത്തിൽ തന്നെ ബെല്ലിനു ലോകത്തോട് ഒരു കൗതുകം ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ പരീക്ഷണങ്ങളൊക്കെ ചെയ്യുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അയൽവാസിയായ ബെൻ ഹെർട്മാൻ. അവരുടെ കുടുംബത്തിനു ഒരു ധാന്യം പൊടിപ്പിക്കുന്ന മില്ല് ഉണ്ടായിരുന്നു. അവിടെ കുറെ കവർച്ചകൾ നടക്കാറുണ്ടായിരുന്നു. ബെൽ മില്ലിൽ എന്തൊക്കെയാ ചെയ്യാറുള്ളത് എന്ന് ചോദിച്ചു. അവിടെ ഗോതമ്പിന്റെ തോട് കളയുന്ന ഒരു കഠിനമായ പണി ചെയ്യണം എന്നറിഞ്ഞു. പന്ത്രണ്ടാമത് വയസിൽ ബെൽ ഇതിനായി ഒരു ഉപകരണം ഉണ്ടാക്കി. ഇത് അവർ കുറേ വർഷത്തേക്ക് ഉപയോഗിക്കുകയും ചെയ്തു.

ടെലിഫോൺ ആദ്യമായി വികസിപ്പിച്ചെടുത്തതിന് പകർപ്പവകാശം കിട്ടിയത് അലക്സാണ്ടർ ഗ്രഹാം ബെല്ലിനാണ്.

വീടുകളിലും ഓഫീസുകളിലുമൊക്കെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്ന അനലോഗ് ഫോൺ സിസ്റ്റം, ടെലിഫോൺ കണ്ടുപിടിച്ച അലക്സാണ്ടർ ഗ്രഹാം ബെൽ സ്ഥാപിച്ച കമ്പനിയുടെ അനന്തരഗാമിയാണ്. "വിസിബിൾ സ്പീച്ച്" എന്ന അക്ഷരമാല ഉപയോഗിച്ച് ബധിരരെ സംസാരിക്കാൻ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു ഗ്രഹാം ബെൽ. അദ്ദേഹത്തിന് ടെലിഗ്രാഫ് യന്ത്രം പരിഷ്കരിച്ച് കേബിളിലൂടെ ഒരേ സമയം ഒന്നിൽ കൂടുതൽ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയുന്ന ഒരു മൾട്ടിപ്പിൾ ടെലിഗ്രാഫ് വികസിപ്പിച്ചെടുക്കണമെന്ന് താല്പര്യമുണ്ടായിരുന്നു. അതിനായുള്ള അദ്ദേഹത്തിന്റെ പല പരീക്ഷണങ്ങൾക്കിടയിൽ, വൈദ്യുത കറന്റ് രൂപഭേദപ്പെടുത്തിയാൽ മനുഷ്യന്റെ ശബ്‌ദത്തിനു സദൃശ്യമായ കമ്പനങ്ങൾ (vibrations) സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പരീക്ഷണാർത്ഥം അദ്ദേഹം മെർക്യുറി കപ്പുകളും ട്യൂണിംഗ് ഫോർക്കുകളും ഉപയോഗിച്ച് ഒരു ഉപകരണം ഉണ്ടാക്കുകയും അത് വച്ച് പരീക്ഷണങ്ങൾ തുടരുകയും ചെയ്തു.

1876-ൽ ഇദ്ദേഹം ടെലിഫോണിന്റെ യു.എസ് പേറ്റന്റ് നേടി. 75-ആം വയസിൽ -1922 ഓഗസ്റ്റ് 2ന്- കാനഡയിലെ നോവ സ്കോട്ടിയയിൽ‌വച്ച് അന്തരിച്ചു.

3. സി.വി.രാമൻ

cv raman ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. 1888 നവംബർ 7-ന്,തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു.

രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്. സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.

1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി.എ.യ്ക്കു ചേർന്നു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു. പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി. സ്വന്തം ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് ഫിനാൻഷ്യൽ സിവിൽ സർവ്വീസിന് (എഫ്.സി.എസ്.) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.

1907 ജൂണിൽ രാമൻ അസിസ്റ്റൻറ് അക്കൗണ്ടന്റ് ജനറലായി, കൽക്കട്ടയിൽ, ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. ജോലിസമയത്തിനു ശേഷം അതിരാവിലേയും രാത്രിയിലുമായി രാമൻ ഇവിടെ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു. രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി 1912-ൽ കർസൺ റിസർച്ച് പ്രൈസും (Curzon Research Prize) 1913-ൽ വുഡ്‌ബേൺ റിസർച്ച് മെഡലും (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു. 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു.

സർക്കാർ ജോലിയിൽ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കൽക്കത്ത സർവകലാശാലയിൽ പാലിറ്റ് പ്രൊഫസറായ രാമൻ നിയമിതനാകുന്നത്.

സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, രാമന്റെ ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. രാമനൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടുന്നുണ്ടായി. രാമന് കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും ഇന്ത്യൻ അസോസിയേഷനിലാണ് ഗവേഷണം നടത്തിയത്. തുടർച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവിൽ രാമൻ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി.

1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ 'രാമൻ പ്രഭാവം' കണ്ടുപിടിച്ചത്. 1930ൽ നൊബേൽ പുരസ്‌കാരം നേടിയ രാമൻ, 1933ൽ ബാംഗ്ലൂരിലെ 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു.

1948 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് വിരമിച്ച രാമൻ, അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ 'രാമൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്' (RRI) സ്ഥാപിച്ച് ഗവേഷണം തുടർന്നു. 1970 നവംബർ 21 ന് മരിക്കും വരെയും പ്രകൃതിരഹസ്യങ്ങൾ തേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു. 1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു.

4. പൈഥഗോറസ്

pythagoras

ഗ്രീസിന്റെ ഭാഗമായിരുന്ന സാമോസിൽ ബി.സി. 580-ലാണ്‌ പൈതഗോറസിന്റെ ജനനം എന്നു കരുതപ്പെടുന്നു. അക്കാലത്തെ പ്രശസ്ത പണ്ഡിതരായിരുന്ന അനക്സിമാണ്ടറുടെയും ഥെയിൽസിന്റെയും ശിഷ്യനായിരുന്ന അദ്ദേഹം ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും തത്വചിന്തയിലും അറിവു നേടി. കൂടുതൽ അറിവിനു വേണ്ടി ഈജിപ്റ്റിലും പടിഞ്ഞാറൻ ഏഷ്യയിലുമൊക്കെ അദ്ദേഹം സഞ്ചരിച്ചു.

പുരോഹിതരുടെ ഗണിതവും സംഗീതവുമായ അറിവ് പഠിക്കാൻ പൈതഗോറസ് കാംബിസെസ് രണ്ടാമനോടൊപ്പം ബാബിലോണിലേക്ക് പോയതായി ചില ഉറവിടങ്ങൾ ഉറപ്പുനൽകുന്നു. ക്രോട്ടോണയിൽ തന്റെ പ്രശസ്തമായ സ്കൂൾ സ്ഥാപിക്കുന്നതിനും സ്ഥാപിക്കുന്നതിനുമുമ്പ് ഡെലോസ്, ക്രീറ്റ്, ഗ്രീക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകളെക്കുറിച്ച് സംസാരമുണ്ട്. കൂടുതൽ ശക്തിയും ജനപ്രീതിയും നേടുന്നതിന് രണ്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രീക്കുകാർ സ്ഥാപിച്ച കോളനികളിലൊന്നാണ് ഇത്. അതിൽ അദ്ദേഹം തന്റെ സ്കൂൾ സ്ഥാപിച്ചു, അവിടെ ജ്യാമിതിയെക്കുറിച്ചും ഗണിതശാസ്ത്രത്തെക്കുറിച്ചും കൂടുതൽ പഠിച്ചു.

പുരാതന ഗ്രീസിലെ പ്രശസ്തനായ ഗണിതശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയുമായിരുന്നു പൈഥഗോറസ് (580 - 500ബി.സി.). ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും ഗ്രഹങ്ങൾക്കെല്ലാം അവരുടെതായ സഞ്ചാരപാതയുണ്ടെന്നും അദ്ദേഹം സമർത്ഥിച്ചു. ത്രികോണമിതിയിലെ പ്രധാന സിദ്ധാന്തങ്ങളിലൊന്നായ പൈഥഗോറസ് സിദ്ധാന്തം ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ക്ഷേത്രഗണിതവും സംഖ്യാശാസ്ത്രവും ആയിരുന്നു പ്രധാന ഗവേഷണമേഖലകൾ. ജ്യോതിശാസ്ത്രത്തിലും ശബ്ദം, സംഗീതം എന്നീ മേഖലകളിലും പൈതഗോറസ് തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്.

ഗണിതശാസ്ത്രത്തിലെ യൂക്ലിഡിയൻ ജ്യാമിതിയിൽ ഒരു മട്ടത്രികോണത്തിന്റെ മൂന്ന് വശങ്ങളുടെയും ബന്ധങ്ങൾ വിശദീകരിക്കാൻ ഉപയോഗിക്കുന്ന ഒരു സിദ്ധാന്തമാണ്‌ പൈഥഗോറസ് സിദ്ധാന്തം. ഇത് കണ്ടുപിടിക്കുകയും തെളിയിക്കുകയും ചെയ്ത ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായിരുന്ന് പൈഥഗോറസ്പേരിലാണ്‌ ഇത് അറിയപ്പെടുന്നത്.

സംഖ്യകളെ ത്രികോണസംഖ്യകൾ, ചതുരസംഖ്യകൾ, പഞ്ചകോണസംഖ്യകൾ എന്നിങ്ങനെ തിരിച്ചു. ഉദാഹരണത്തിനു 1,3,6... ത്രികോണസംഖ്യകളായും 1,4,9,16...തുടങ്ങിയവ ചതുരസംഖ്യകളായും 1,5,12,22..തുടങ്ങിയവ പഞ്ചകോണസംഖ്യകളായും ഇദ്ദേഹം അവതരിപ്പിച്ചു. നിഗമനസമ്പ്രദായം, ക്രമബഹുതലപഠനം ഇവയും ഇദ്ദേഹം നടത്തി. അപരിമേയസംഖ്യകൾ കണ്ടെത്തി

ക്രിസ്തുവിനും അഞ്ചുനൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന ഗ്രീക്കുകാരനായ ഇദ്ദേഹമാണ് ഭൂമിയുടെ കോളാകൃതി യുക്തിഭദ്രമായി പ്രവചിച്ച ആദ്യ ദാർശനികൻ. ഗ്രഹണസമയത്ത് ചന്ദ്രനിൽ വീഴുന്ന ഭൂമിയുടെ നിഴലിന് എല്ലായ്പ്പോഴും വൃത്താകൃതിയാണുള്ളത് എന്ന നിരീക്ഷണത്തിൽ നിന്നാണ് പൈതഗോറസ് ഭൂമിയുടെ ഗോളാകൃതി പ്രവചിച്ചത്. പ്രഭാത നക്ഷത്രമെന്നും സായാഹ്നനക്ഷത്രമെന്നും രണ്ടായിക്കരുതിയിരുന്ന ആകാശ വസ്തു ഒന്നാണെന്ന് സ്ഥാപിച്ചു.

ചന്ദ്രന്റെ ഭ്രമണ തലം ഭൂമദ്ധ്യരേഖയുടെ തലത്തിൽ നിന്നും ചരിഞ്ഞാണെന്ന് നിരീക്ഷിച്ചു. അന്ന് അറിയപ്പെട്ടിരുന്ന എല്ലാ ഗ്രഹങ്ങളും (സൂര്യനും ചന്ദ്രനും അടക്കം) ഗോളങ്ങളാണ് എന്നും അവ വൃത്താകാര പാതയിൽ ഭൂമിയെ ചുറ്റുന്നു എന്നും പ്രസ്ഥാവിച്ചു.

5. റോസാലിന്റ് ഫ്രാങ്ക്ലിൻ

Rosalind Franklin

ലണ്ടനിലെ നോട്ടിങ് ഹില്ലിലെ ഒരു ജൂത കുടുംബത്തിലാണ് റോസാലിന്റ് ജനിച്ചത്. സെന്റ് പോൾസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. ക്യാംബ്രിഡ്ജിലെ ന്യൂൻഹാം കോളേജിൽ നിന്നും രസതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് ബ്രിട്ടീഷ് കൽക്കരി ഗവേഷണ കേന്ദ്രത്തിൽ കൽക്കരിയിലെ സുഷിരങ്ങളെക്കുറിച്ച് പഠിച്ചു. ഈ ഗവേഷണം അവരെ ഡോക്ടറേറ്റിന് അർഹയാക്കി.

ഒരു ബ്രിട്ടീഷ് ജൈവ-ഭൗതിക ശാസ്ത്രജ്ഞയും, ക്രിസ്റ്റലോഗ്രാഫറുമാണ് റോസാലിന്റ് ഫ്രാങ്ക്ലിൻ. ഡി.എൻ.എയുടെയും, ആർ.എൻ.എ യുടെയും, പല വൈറസുകളുടെയും കൽക്കരി, ഗ്രാഫൈറ്റ് എന്നിവയുടേയും തന്മാത്രാഘടന നിർണ്ണയത്തിന് ഇവരുടെ സംഭാവന വളരെ നിർണ്ണായകമായിരുന്നു. ഇവരുടെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമായ ഡി.എൻ.എ-യുടെ ഘടന ജനിതകശാസ്ത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു.

ലണ്ടനിലെ കിഗ്ൻസ് കോളേജിൽ റോസാലിന്റ് ഗവേഷകയായി നിയമിക്കപ്പെട്ടു. മാംസ്യങ്ങളുടെയും, കൊഴുപ്പുകളുടെയും എക്സ്-റേ ഡിഫ്രാക്ഷൻ ഘടന പഠിക്കുവാനാണ് അവരെ നിയോഗിച്ചിരുന്നതെങ്കിലും ഡി.എൻ.എ യുടെ ഘടനയെയാണ് അടിയന്തരമായി പഠനവിധേയമാക്കേണ്ടതെന്ന് മനസ്സിലാക്കി ഗവേഷണം ആ വഴിക്ക് തിരിച്ചു വിടുകയായിരുന്നു. തന്റെ വിദ്യാർഥിയായ റേമണ്ട് ഗോസ്ലിങിനോടൊപ്പം അവർ ഡി.എൻ.എയെപ്പറ്റി ഗവേഷണം ആരംഭിച്ചു. രണ്ട് തരത്തിലുള്ള ഡി.എൻ.എ ഉണ്ട് എന്നും, അതിൽ ഒന്ന് നീണ്ടതും മെലിഞ്ഞതുമായ ഡി.എൻ.എ ആണെന്നും, മറ്റേത് ചെറുതും തടിച്ചതുമായതാണെന്നും കണ്ടെത്തി. ആദ്യത്തേതിനെ 'ബി' ഡി.എൻ.എ എന്നും രണ്ടാമത്തതിനെ 'എ' ഡി.എൻ.എ എന്നും വിളിച്ചു.

ബിറ്ബെക്കിൽ വെച്ച് ജോൺ ഡെസ്മണ്ട് ബെർണലിനൊപ്പം വൈറസുകളുടെ തന്മാത്രാഘടനയുമായി ബന്ധപ്പെട്ട പ്രമുഖമായ ഗവേഷണപ്രവർത്തനങ്ങൾ നടത്തി. 1958ൽ ബ്രസൽസിലെ അന്താരാഷ്രസമ്മേളനത്തിൽ വച്ച് റ്റുബാക്കോ മൊസൈക്ക് വൈറസ്സിന്റെ] ഘടന അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുൻപ് തന്റെ 37 വയസുള്ളപ്പോൾ അണ്ഡാശയ അർബുദം മൂലം അവർ മരണപ്പെടുകയാണുണ്ടായത്. അവരുടെ സഹപ്രവർത്തകനായിരുന്ന ആരോൺ ക്ലഗ് അവരുടെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുകയും 1982ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനത്തിന് അർഹനാകുകയും ചെയ്തു.

6. എ.പി.ജെ. അബ്ദുൽ കലാം

apj abdul kalam

ഹൈന്ദവ ക്ഷേത്രങ്ങൾക്ക് പേരുകേട്ട തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിൽ 1931 ഒക്ടോബർ 15ന് ജൈനുലാബ്ദീന്റേയും, ആഷിയമ്മയുടേയും ഇളയപുത്രനായാണ് എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. രാമനാഥപുരത്തെ ഷെവാർട് സ്കൂളിലായിരുന്നു കലാമിന്റെ പ്രാഥമിക വിദ്യാഭ്യാസം. രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു.

1955-ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്ത് സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. പഠനത്തിന്റെ രണ്ടാം വർഷത്തിൽ ഏതെങ്കിലും ഒരു വിഷയം ഐച്ഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐച്ഛികമായി കലാം തിരഞ്ഞെടുത്തത്.

1958ൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ ട്രെയിനിയായി ചേർന്നു. 1960-ൽ ബിരുദം നേടിയ ശേഷം കലാം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡെവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി ജോലിക്കു ചേർന്നു. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം. ജലത്തിലും കരയിലും ഒരുപോലെ സഞ്ചരിക്കാനാകുന്ന ഹോവർക്രാഫ്ടിന്റെ സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു കലാമിനെ ഏല്പിച്ച അടുത്ത ദൗത്യം. ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ പ്രൊഫ. എം.ജി.കെ. മേനോൻ ആയിടയ്ക്കാണ് എച്ച്.എ.എല്ലിൽ എത്തിയത്. മേനോനാണ് കലാമിലെ റോക്കറ്റ് എൻജിനീയറെ കണ്ടെത്തിയത്. ഡോക്ടർ.വിക്രം സാരാഭായി താൻ നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം തുമ്പയിൽ ഒരു വിക്ഷേപണ കേന്ദ്രം തുടങ്ങാൻ കലാമിനെ ഏല്പിച്ചു.

1962-ലായിരുന്നു അത്. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്കി-അപാച്ചി, കലാമിന്റെ നേതൃപാടവത്തിന്റെ ഫലമായി, അധികം താമസിയാതെ, 1963 നവംബർ 1-ആം തീയതി തുമ്പയിൽ നിന്ന് ആകാശത്തിലേക്ക്കുതിച്ചു. 1969-ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇതോടെ കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം വികസിപ്പിച്ചെടുക്കാനുള്ള സംഘത്തിന്റെ തലവനായി നിയമിക്കപ്പെട്ടു.ഇന്ത്യ ആദ്യ റോക്കറ്റ് വിക്ഷേപിക്കുമ്പോൾ റേഞ്ച് സേഫ്റ്റി ഡയറക്ടർ ആയിരുന്ന കലാം, മനസ്സും ശരീരവും പൂർണമായി അർപ്പിച്ചു കൊണ്ട് തന്റെ സംഘത്തോടൊപ്പം

എസ്.എൽ.വി. 3 എന്ന വിക്ഷേപണവാഹനം വികസിപ്പിച്ചെടുത്തു.

രാഷ്ട്രം മുഴുവൻ ഉറ്റുനോക്കിയ വിക്ഷേപണമായിരുന്നു അത്. എന്നാൽ, 317 സെക്കൻഡുകൾക്ക് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ റോക്കറ്റ് തകർന്ന് വീണു.

1980 ജൂലായ് 17-ന് രോഹിണി എന്ന കൃത്രിമോപഗ്രഹത്തെ അദ്ദേഹം വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. എസ്.എൽ.വി.-3യുടെ വിജയം കലാമിനെ ആഗോളപ്രശസ്തനാക്കി. ഹൈദരാബാദിലെ DRDOയുടെ തലവനായി കലാം 1982-ൽ ചുമതലയേറ്റത് ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയിലെ വഴിത്തിരിവാകുകയായിരുന്നു. ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്തമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു.

ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്.

ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. ഭാരതരത്ന പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെ രാഷ്ട്രപതി എന്ന ബഹുമതി കൂടി അബ്ദുൾ കലാമിനുണ്ട്. മുപ്പതോളം സർ‌വ്വകലാശാലകളിൽ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട് മാത്രമല്ല ഭാരത സർക്കാർ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികൾ നൽകിയും ഡോ. കലാമിനെ ആദരിച്ചിരിക്കുന്നു.1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ,1997ൽ ഭാരത രത്നം എന്നീ ബഹുമതികളാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. ഡോ.എ.പി.ജെ അബ്ദുള്‍ കലാം. നിരവധി പുസ്തകങ്ങളാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. സ്വന്തം ജീവിതാനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവയ്ക്കുന്നവ മുതല്‍ ഇന്ത്യയുടെ ഭാവിയെ പറ്റി തനിക്കുള്ള ആശങ്കകള്‍ പങ്കുവയ്ക്കുന്നവ വരെ. തലമുറകള്‍ക്ക് പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒട്ടുമിക്കവയും ഡി സി ബുക്‌സ് മലയാളി വായനക്കാര്‍ക്കായി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഗ്‌നിച്ചിറകുകള്‍ (വിംഗ്‌സ് ഓഫ് ഫയര്‍), ജ്വലിക്കുന്ന മനസ്സുകള്‍ (ഇഗ്‌നൈറ്റഡ് മൈന്റ്‌സ്), യുവത്വം കൊതിക്കുന്ന ഇന്ത്യ (ഗവേണന്‍സ് ഫോര്‍ ഗ്രോത്ത് ഇന്‍ ഇന്ത്യ), എന്റെ ജീവിതയാത്ര (മൈ ജേര്‍ണി), വിടരേണ്ട പൂമൊട്ടുകള്‍ (യു ആര്‍ ബോണ്‍ റ്റു ബ്ലോസം), അസാധ്യതയിലെ സാധ്യത (സ്‌ക്വയറിംഗ് ദി സര്‍ക്കിള്‍: സെവന്‍ സ്‌റ്റെപ്‌സ് ടു ഇന്ത്യന്‍ റെണെയ്‌സന്‍സ്), അജയ്യമായ ആത്മചൈതന്യം (ഇന്‍ഡോമിറ്റബിള്‍ സ്പിരിറ്റ്), വഴിത്തിരുവുകള്‍ (ടെണിങ് പോയിന്റ്) തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി.

2015 ജൂലൈ 27ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

7. ചാൾസ് റോബർട്ട് ഡാർവിൻ

Charles Darwin ഇംഗ്ലണ്ടിലെ ഷ്രോപ്ഷയറിൽ, ഷ്രൂബറി എന്ന സ്ഥലത്തുള്ള മൗണ്ട് എന്നുപേരായ കുടുംബവീട്ടിൽ 1809 ഫെബ്രുവരി 12-ന് ഡാർവിൻ ജനിച്ചു. സമ്പന്നനായ ഭിഷഗ്വരനും പണമിടപാടുകാരനുമായ റോബർട്ട് ഡാർവിന്റേയും സൂസന്നാ ഡാർവിന്റേയും ആറു മക്കളിൽ അഞ്ചാമനായിരുന്നു ചാൾസ്.

ജീവിവർഗ്ഗങ്ങളെല്ലാം പൊതുപൂർവികന്മാരിൽ നിന്ന് കാലക്രമത്തിൽ പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടു വന്നവയാണെന്ന് കണ്ടെത്തുകയും സ്ഥാപിക്കുകയും ചെയ്ത ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനാണ് ചാൾസ് റോബർട്ട് ഡാർവിൻ.

ജീവിതകാലത്തുതന്നെ ശാസ്ത്രസമൂഹവും, ഒരളവുവരെ ജനസാമാന്യവും അംഗീകരിച്ചു. പരിണാമപ്രക്രിയയുടെ അടിസ്ഥാനവിശദീകരണമായി 1930-കളോടെ സ്വീകരിക്കപ്പെട്ട ഡാർവിന്റെ പ്രകൃതിനിർദ്ധാരണവാദം,ആധുനിക പരിണാമസിദ്ധാന്തത്തിന്റെ മൂലതത്ത്വമാണ്. ജീവന്റെ വൈവിദ്ധ്യത്തിന് ഏകീകൃതവും യുക്തിബദ്ധവുമായ വിശദീകരണം തരുന്ന ഡാർവിന്റെ കണ്ടുപിടിത്തം, മാറ്റങ്ങളോടെയാണെങ്കിലും, ഇന്ന് ജീവശാസ്ത്രത്തിന്റെ അടിസ്ഥാനമായിരിക്കുന്നു.

പ്രകൃതിചരിത്രത്തിൽ ഡാർവിന് താത്പര്യം ജനിച്ചത് എഡിൻബറോ സർവകലാശാലയി വൈദ്യശാസ്ത്രവും പിന്നീട് കേംബ്രിഡ്ജിൽ ദൈവശാസ്ത്രവും പഠിക്കുമ്പോഴാണ്. ബീഗിൾ എന്ന കപ്പലിലെ അഞ്ചുവർഷത്തെ യാത്ര ഭൗമശാസ്ത്രജ്ഞനെന്ന നിലയിലുള്ള ഡാർവിന്റെ പ്രാഗല്ഭ്യം തെളിയിച്ചു. പ്രകൃതിപ്രക്രിയകൾ എല്ലാക്കാലത്തും ഒരേ വഴിയാണ് പിന്തുടരുന്നതെന്നും, ഭൂതകാലത്തെക്കുറിച്ചുള്ള അറിവിലേക്കുള്ള വഴി വർത്തമാനകാലത്തിന്റെ പഠനമാണെന്നുമുള്ള ചാൾസ് ലില്ലിന്റെ സിദ്ധാന്തത്തെ പിന്തുണക്കുന്നവയായിരുന്നു, ഈ മേഖലയിലെ ഡാർവിന്റെ കണ്ടുപിടിത്തങ്ങൾ.

1859-ൽ ഡാർവിന്റെ ജീവിവർഗ്ഗങ്ങളുടെ ഉല്പത്തിയുടെ പ്രസിദ്ധീകരണത്തോടെ, പൊതുവായ തുടക്കത്തിൽ നിന്നുള്ള പരിണാമം, പ്രകൃതിയിലെ വൈവിദ്ധ്യത്തിന്റെ ഏറ്റവും സ്വീകാര്യമായ ശാസ്ത്രീയ വിശദീകരണമായി അംഗീകരിക്കപ്പെട്ടു. പിന്നീട് പ്രസിദ്ധീകരിച്ച, മനുഷ്യന്റെ ഉത്ഭവവും ലൈംഗികനിർദ്ധാരണവും എന്ന കൃതിയിൽ മനുഷ്യപരിണാമവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പരിഗണിക്കപ്പെട്ടത്. മനുഷ്യനിലേയും മൃഗങ്ങളിലേയും വികാരപ്രകടനങ്ങൾ എന്ന കൃതിയാണ് തുടർന്നു പ്രസിദ്ധീകരിച്ചത്. സസ്യങ്ങളെ സംബന്ധിച്ച് ഡാർവിൻ നടത്തിയ ഗവേഷണത്തിന്റെ ഫലങ്ങൾ പുസ്തകപരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു.

ഡാർവിന്റെ അവസാന ഗ്രന്ഥം മണ്ണിരകളെക്കുറിച്ചും മണ്ണിന്റെ രൂപവത്കരണത്തിൽ അവക്കുള്ള പങ്കിനെക്കുറിച്ചുമായിരുന്നു.

അദ്ദേഹത്തിന്റെ ജന്മദിനമായ ഫെബ്രുവരി 12 ഡാർവിൻ ദിനമായി ലോകമെങ്ങും ആചരിക്കുന്നു. ശാസ്ത്രത്തിന് ഡാർവിൻ നൽകിയ സംഭാവനകളെയും ശാസ്ത്രത്തെയും ഉയർത്തിക്കാട്ടുന്നതിനാണ് ഈ ദിവസം ആചരിക്കുന്നത്.

8. ഗലീലിയോ

Galelio

ഇറ്റലിയിലെ പിസ്സയിൽ 1564-ൽ ജനിച്ച ഗലീലിയോ ഭൗതികശാസ്ത്രജ്ഞൻ, വാന നിരീക്ഷകൻ, ജ്യോതിശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാ‍നം.

പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.

വൈരുദ്ധ്യങ്ങൾ നിറഞ്ഞതായിരുന്നു ഗലീലിയോയുടെ ജീവിതം. സന്ന്യാസിയാകാൻ ആഗ്രഹിച്ചു, നടന്നില്ല. വൈദ്യശാസ്‌ത്രം പഠിച്ചു, പക്ഷേ ബിരുദം പോലും നേടാതെj പഠനമുപേക്ഷിച്ച്‌ സർവകലാശാല വിട്ടു.പിസ്സ സർവ്വകലാശാലയിൽ (ബിരുദമില്ലാതെ) അദ്ദേഹമൊരു പ്രൊഫസ്സറായി. അദ്ദേഹം നല്ലൊരദ്ധ്യാപകനായിരുന്നു.

പിതാവിന്റെ ആഗ്രഹപ്രകാരം 1581-ൽ, പതിനേഴാം വയസ്സിൽ, ഗലീലിയോ വൈദ്യശാസ്‌ത്ര വിദ്യാർത്ഥിയായി പിസ സർവകലാശാലയിൽ ചേർന്നു.

1585-ൽ വൈദ്യശാസ്ത്ര ബിരുദം നേടാതെ സർവകലാശാല വിട്ടു. ഫ്‌ളോറൻസിൽ തിരിച്ചെത്തിയ ഗലീലിയോ ജീവിതവൃത്തിക്കായി ഗണിതം, പ്രാകൃതിക തത്ത്വശാസ്ത്രം(നാച്ചുറൽ ഫിലോസൊഫി) തുടങ്ങിയ വിഷയങ്ങളിൽ സ്വകാര്യ ട്യൂഷനെടുത്തു. അന്ന് പ്രാകൃതിക തത്ത്വശാസ്ത്രം എന്നറിയപ്പെട്ട ശാസ്ത്രശാഖയാണ് പിന്നീട് ഭൗതികശാസ്ത്രം (ഫിസിക്സ്) ആയി മാറിയത്. ഇക്കാലത്ത് അദ്ദേഹം ഈ വിഷയത്തിൽ ഒട്ടേറെ പരീക്ഷണ-ഗവേഷണങ്ങൾ നടത്തി.

ആ സമയത്താണ് മാർക്വിസ്‌ ഗ്വിഡോബാൽഡോ മോന്റെ എന്ന മഹാനായ വ്യക്തി അദ്ദേഹത്തെ സഹായിക്കാനെത്തുന്നത്. ഗണിതശാസ്ത്രജ്ഞൻ എന്ന രീതിയിൽ ഗലീലിയോ നേടിയെടുത്ത പ്രാഗല്ഭ്യവും സഹായകമായി. മോന്റെയുടെ സ്വാധീനവും, സഹായവും നിമിത്തം 1589-ൽ പിസ്സ സർവ്വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസ്സർ ആയി അദ്ദേഹം നിയമിക്കപ്പെട്ടു.

1592 ഒക്ടോബറിൽ, 28 വയസുള്ളപ്പോൾ ഗലീലിയോ പാദുവ സർവകലാശാലയിൽ ഗണിത പ്രഫസറായി നിയമതിനായി.

ചാരക്കണ്ണാടി' (spyglass) എന്ന്‌ അറിയപ്പെട്ടിരുന്ന ദൂരദർശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം - ഇവയാണ്‌ ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന്‌ ലോകത്തിന്‌ ആദ്യമായി കാട്ടിക്കൊടുത്തത്‌ ഗലീലിയോ ആണ്. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത്‌ ഗണിതസമവാക്യങ്ങളാലാണെ'ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയിൽ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങൾ ഏതാണെന്ന്‌ ലോകത്തിന്‌ പറഞ്ഞു കൊടുത്ത സാക്ഷാൽ ഐസക് ന്യൂട്ടൺ പോലും ഗലീലിയോ നിർമിച്ച അടിത്തറയിൽ നിന്നാണ്‌ ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്‌. നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന്‌ മുന്നേറാൻ കഴിയൂ എന്ന്‌ ഗലീലിയോ തന്റെ ജീവിതം കൊണ്ട്‌ തെളിയിച്ചു.

ശാസ്‌ത്രചരിത്രത്തിൽ 'വിലമതിക്കപ്പെടാനാവാത്തതെ'ന്ന്‌ വിലയിരുത്തപ്പെടുന്ന 'ഇരു നവശാസ്‌ത്രങ്ങൾ' എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്റെ (യഥാർഥ നാമം-Discourses and Mathematical Demonstrations Concerning Two New Sciences) രചന ആ ഏകാന്തവാർധക്യത്തിലാണ്‌ ഗലീലിയോ നിർവഹിച്ചത്‌. ചലനം, ത്വരണം, ജഢത്വം തുടങ്ങി ദ്രവ്യത്തിന്റെ വിവിധങ്ങളായ ഗുണങ്ങളെയും സ്വഭാവത്തെയുംപറ്റി മുമ്പ്‌ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന്‌ ലഭിച്ച ഉൾക്കാഴ്‌ച മുഴുവൻ ഉൾപ്പെടുത്തിയ 'ഇരു നവശാസ്‌ത്രങ്ങൾ' ചരിത്രത്തിലെ ആദ്യ 'ആധുനിക ശാസ്‌ത്രപാഠപുസ്‌തകം' എന്നാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.

1637-ഓടുകൂടി അദ്ദേഹത്തിന്റെ കാഴ്ച്ച നശിച്ചു. 1638 മുതൽ വിൻസെൻസിയോ വിവിയാനി എന്നയാൾ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്‌. ഗലീലിയോയെക്കുറിച്ച്‌ പിൽക്കാലത്ത്‌ പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സ്രഷ്ടാവ്‌ വിവിയാനിയാണ്‌. 1642ൽ മഹാനായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു.

9. മൈക്കേൽ ഫാരഡേ

Faraday

ലണ്ടൻ നഗരത്തിനു സമീപമുള്ള ന്യുവിംഗ്ടണിൽ 1791 സെപ്റ്റംബർ 22-നായിരുന്നു ഫാരഡെയുടെ ജനനം. പിതാവിന്റെ പേര് ജയിംസ് ഫാരഡെ എന്നും മാതാവിന്റെ പേര് മാർഗരറ്റ് ഫാസ്റ്റ്വെൽ എന്നും ആയിരുന്നു.

വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് മൈക്കേൽ ഫാരഡേ. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും ചരിത്രത്തിലും ശാസ്ത്രത്തിലും ഏറ്റവും സ്വാധീനം ചെലുത്തിയ ചില കണ്ടുപിടിത്തങ്ങൾ നടത്തിയ വ്യക്തിയാണിദ്ദേഹം. ശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരീക്ഷണവിദഗ്ദ്ധൻ ഇദ്ദേഹമാണെന്ന് പറയാവുന്നതാണ്. ഡയറക്റ്റ് കറണ്ട് പ്രവഹിക്കുന്ന ചാലകത്തിനു ചുറ്റുമുള്ള വൈദ്യുതകാന്തിക ഫീൽഡിനെ സംബന്ധിച്ച ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളാണ് വൈദ്യുത കാന്തിക ക്ഷേത്രം എന്നതുസംബന്ധിച്ച ധാരണ തന്നെ ഊർജ്ജതന്ത്രത്തിൽ ഉണ്ടാവാൻ കാരണം. പ്രകാശവീചികളെ സ്വാധീനിക്കാനുള്ള കഴിവും കാന്തികമണ്ഡലത്തിനുണ്ട് എന്ന് ഇദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. ഈ രണ്ടു കാര്യങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നും ഇദ്ദേഹമാണ് ഊഹിച്ചത്.

വൈദ്യുത മോട്ടോറുകളുടെ കണ്ടുപിടിത്തം ഈ സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് കാരണമായി. ഈ കണ്ടുപിടിത്തം കാരണമാണ് വൈദ്യുതി ഉപയോഗിച്ചുള്ള സാങ്കേതികവിദ്യകൾ വികസിച്ചതുതന്നെ. 1824ൽ കാർബൺ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ ബ്രോമൈഡ്, ക്ലോറിൻ എന്നീ വാതകങ്ങളെ മർദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി. രാസപ്രവർത്തനം കൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡേയുടെ കണ്ടുപിടിത്തമാണ്. ആദേശരാസപ്രവർത്തനവും (Substitution Reaction) അതുവഴി കാർബണിന്റേയും ക്ലോറിന്റേയും സംയുക്തങ്ങൾ ആദ്യമായി (1820) നിർമ്മിച്ചതും ഫാരഡേയാണ്.1825-ൽ ബെൻസീൻ കണ്ടുപിടിച്ചത് ഫാരഡേയാണ്.

വൈദ്യുതിയുടെ രസതന്ത്രം കൂടുതൽ വെളിപ്പെടുത്തിയത് ഫാരഡേയാണ്. കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകളും ഫാരഡേ ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നു. ഫാരഡേയുടെ 158 പ്രബന്ധങ്ങളിൽ അമ്പതെണ്ണവും രസതന്ത്രത്തെ സംബന്ധിച്ചവയായിരുന്നു.

പ്രായമായതോടുകൂടി ഫാരഡേയുടെ ഓർമ്മശക്തി കുറഞ്ഞുകൊണ്ടിരുന്നു.

1862-ൽ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പതിവുപ്രഭാഷണത്തിനിടെ ഫാരഡേയുടെ കുറിപ്പുകൾ തീയിൽ വീണ് കരിഞ്ഞുപോയി. ഓർമ്മ തീരെ കുറഞ്ഞിരുന്നതിനാൽ ഫാരഡേ പതറി. പ്രഭാഷണം പാളിയതായി മനസ്സിലാക്കിയ ഫാരഡേ അവിടെത്തന്നെ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തി. രോഗഗ്രസ്തനായ ഫാരഡേ 1867 ഓഗസ്റ്റ് 25-നു മരണമടഞ്ഞു.

10. വിക്രം സാരാഭായ്

Vikram Sarabhai

1919 ഓഗസ്റ്റ് 12നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗുജറാത്തി കോളേജിൽനിന്ന് ഇന്റർമീഡിയേറ്റ് പരീക്ഷ പാസായ സാരാഭായി 1940-ൽ പ്രകൃതിശാസ്ത്രത്തിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബിരുദം സ്വന്തമാക്കി. തിരിച്ച് ഇന്ത്യയിലെത്തി സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം ആരംഭിച്ചു.

നല്ല വാർത്തകൾ കേട്ടറിയു! download katha app

1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. തുടർന്ന് അഹമ്മദാബാദിലെ ഫിസിക്കൽ റിസേർച്ച് ലാബോറട്ടറിയിൽ കോസ്‌മിക് റേയെക്കുറിച്ച് പഠിപ്പിക്കുന്ന ഫിസിക്സ് പ്രൊഫസ്സറായി. പിന്നീട് 1965-ൽ അവിടുത്തെ ഡയറക്ടറുമായി. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാ‍ട്ടി. ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാ‍ത്രകളായി വഴിതിരിച്ചു വിടാതെ, വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.

1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി.

1971 ഡിസംബർ 30-ന് കോവളത്ത് വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.

1966-ൽ പത്മഭൂഷണും,1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.

11. ജി.എൻ. രാമചന്ദ്രൻ

GN Ramachandran

ഗണിതശാസ്‌ത്രാധ്യാപകനായ ജി.ആർ. നാരായണ അയ്യരുടെയും ലക്ഷ്‌മി അമ്മാളിന്റെയും മകനായി 1922 ഒക്‌ടോബർ എട്ടിന്‌ കൊച്ചിയിൽ ജനിച്ചു.

കൊളാജൻ എന്ന പ്രോട്ടീൻറെ ഘടന ട്രിപ്പിൾ ഹെലിക്‌സ്‌ മാതൃകയിലാണെന്ന്‌ ശാസ്‌ത്രലോകത്തെ അറിയിച്ച പ്രശസ്‌ത ഭാരതീയ ശാസ്‌ത്രജ്ഞനാണ്‌ ജി.എൻ. രാമചന്ദ്രൻ . ഗോപാലസമുദ്രം നാരായണയ്യർ രാമചന്ദ്രൻ എന്ന്‌ മുഴുവൻ പേര്‌. ഇരുപതാം നൂറ്റാണ്ടിൽ ഭാരതം കണ്ട പ്രഗല്ഭ ശാസ്‌ത്രജ്ഞരിലൊരാളായി ഇദ്ദേഹത്തെ പലരും വിലയിരുത്തുന്നു‍. അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങൾ ഭൗതികശാസ്‌ത്രം, രസതന്ത്രം, ജീവശാസ്‌ത്രം.

1939 ൽ എറണാകുളം മഹാരാജാസ്‌ കോളേജിൽ നിന്ന്‌ ഒന്നാം റാങ്കോടെ ഇന്റർമീഡിയേറ്റ്‌ പാസായശേഷം, രാമചന്ദ്രൻ തിരുച്ചിറപ്പള്ളിയിലെ സെൻറ്‌ ജോസഫ്‌ കോളേജിൽ ബിരുദ പഠനത്തിന്‌ ചേർന്നു. അതിനുശേഷം1942ൽ ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഇലക്‌ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദ പഠനത്തിന്‌ ചേർന്നെങ്കിലും സർ സി.വി.രാമന്റെ താത്‌പര്യപ്രകാരം ഭൗതികശാസ്‌ത്രത്തിലേക്ക്‌ തന്നെ തിരിഞ്ഞു. അവിടെ നടത്തിയ പഠനത്തിന്‌ മദ്രാസ്‌ സർവകലാശാലയിൽ നിന്ന്‌ എം.എസ്‌.സി ബിരുദം നേടി. തുടർന്ന്‌ സി.വി.രാമന്റെ കീഴിൽ ഗവേഷണം നടത്തി ഡോക്‌ടറേറ്റും (D. Sc) കരസ്ഥമാക്കി. 1947 മുതൽ 1949 വരെ കേംബ്രിജ് സർവകലാശാലയിലെ കാവൻഡിഷ്‌ ലബോറട്ടറിയിൽ തുടർപഠനത്തിന്‌ സ്‌കോളർഷിപ്പോടുകൂടി തിരഞ്ഞെടുക്കപ്പെട്ടു.

കാവൻഡിഷ്‌ ലബോറട്ടറിയിലെ തുടർപഠനത്തിനു രണ്ടാമത്തെ ഡോക്‌ടറേറ്റ്‌ കൂടി നേടിയ ശേഷം ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിൽ അസിസ്റ്റന്റ്‌ പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു.

1952 ൽ മദ്രാസ്‌ സർവകലാശാല സാമ്പത്തിക-ഭരണ സ്വാതന്ത്ര്യം നൽകി സി.വി.രാമനെ ഭൗതിക ശാസ്‌ത്ര വിഭാഗം മേധാവിയാകാൻ ക്ഷണിച്ചു. എന്നാൽ സി.വി.രാമൻ തനിക്ക്‌ ചേരാനാകില്ലെന്ന നിസ്സഹായത വ്യക്തമാക്കിയ ശേഷം പകരം ആളായി ഡോ.ജി.എൻ. രാമചന്ദ്രന്റെ പേര്‌ നിർദ്ദേശിച്ചു. അങ്ങനെ കേവലം 30 വയസുള്ളപ്പോൾ രാമചന്ദ്രൻ ഇന്ത്യയിലെ തലയെടുപ്പുള്ള സർവകലാശാലകളിലൊന്നിന്റെ വകുപ്പ്‌ മേധാവിയായി നിയമിക്കപ്പെട്ടു.

1970 ൽ മദ്രാസ്‌ സർവകലാശാലയിൽ നിന്നും രാജിവച്ച്‌ താൻ വിദ്യാർത്ഥിയായും അദ്ധ്യാപകനായും തിളങ്ങിനിന്ന ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലേക്ക്‌ തന്നെ തിരിച്ചെത്തിതിരിച്ചെത്തി.

അവിടെ തന്മാത്രാ ജീവഭൗതിക വിഭാഗത്തിന് (Molecular Biophysics Unit) രൂപം നൽകി, പ്രൊഫസറും പ്രഥമ വകുപ്പ്‌ തലവനുമായി പദവിയേറ്റു. അതിനു ശേഷം 1978 മുതൽ 1981 വരെ മാത്തമാറ്റിക്കൽ ഫിലോസഫിയിൽ അതേ സ്ഥാപനത്തിൽ തന്നെ പ്രൊഫസറായി നിയമക്കപ്പെട്ടു. തുടർന്ന്‌ 1984 വരെ CSIR Distinguished Professor (സമുന്നതനായ പ്രൊഫസർ) ആയി സേവനമനുഷ്‌ടിച്ചു. അതിനുശേഷം 1984- 89 വരെ INSA ആൽബർട്ട്‌ ഐൻസ്റ്റൈൻ ചെയറിൽ പ്രൊഫസറായിരുന്നു. ശാസ്‌ത്രലോകത്തിന്‌ നിർണായകമായ കണ്ടുപിടിത്തങ്ങളും ഇരുനൂറിലേറെ ഗവേഷണ പ്രബന്ധങ്ങളും ജി.എൻ. രാമചന്ദ്രൻ എന്ന പ്രതിഭയിൽ നിന്നും ലഭിച്ചു.

1950 മുതൽ 1957 വരെ കറന്റ്‌ സയൻസ്‌ മാസികയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്‌.

രാമചന്ദ്രൻറെ ഡോക്റ്ററൽ ഗവേഷണം ക്രിസ്റ്റലോഗ്രഫി മേഖലയിലായിരുന്നു. എകസ്-റേ ഡിഫ്രാക്ഷൻ എന്ന സാങ്കേതിക വിദ്യയുടെ വിവിധ വശങ്ങളെക്കുറിച്ചും സാധ്യത കളെക്കുറിച്ചുമായിരുന്നു പഠനം. മദ്രാസ് യൂണിവഴ്സിറ്റിയിൽ വെച്ച് ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് അതി സങ്കീർണവും ബൃഹത്തുമായ ജൈവതന്മാത്രകളുടെ ദ്വിമാന-ത്രിമാന ഘടനകൾ നിർണയിച്ചെടുക്കുന്ന ഗവേഷണങ്ങൾക്ക് ഇന്ത്യയിൽ രാമചന്ദ്രൻ തുടക്കം കുറിച്ചു.

നീണ്ട പ്രോട്ടീൻ ശൃംഖലകളുടെ ത്രിമാന ഘടനയെക്കുറിച്ചുള്ള വിശദമായ പഠനമാണ് ‌ രാമചന്ദ്രന്റെ സ്ഥാനം ശാസ്‌ത്രലോകത്ത്‌ ഉറപ്പിച്ചത്‌.

അവസാന കാലത്ത്‌ മസ്തിഷ്കാഘാതവും പാർക്കിൻസൺസ്‌ രോഗവും രാമചന്ദ്രനെ തളർത്തി. 2001 ഏപ്രിൽ മാസം 7-ാം തീയതി ജി. എൻ. രാമചന്ദ്രൻ അന്തരിച്ചു.

12. ഹർ ഗോവിന്ദ്‌ ഖുരാന

Har Govind Khorana

1922 ജനുവരി 9-ന് ഇപ്പോഴത്തെ പാകിസ്താനിൽ സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ റായ്‌പൂരിൽ ഗണപത് റായി ഖുറാന , കൃഷ്ണ ദേവി ഖുറാന എന്നിവരുടെ അഞ്ച് മക്കളിൽ ഇളയവനായി ജനിച്ചു. പിതാവ്‌ ബ്രിട്ടീഷ്‌ ഇന്ത്യ ഗവൺമെന്റിൽ കാർഷികാദായ നികുതി ഗുമസ്‌തനായിരുന്നു.

മുൾട്ടാൻ ദയാനന്ദ് ആംഗ്ളോ വേദിക്ക് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പഞ്ചാബ്‌ സർവകലാശാലയിൽ നിന്ന്‌ 1943 ൽ ബിരുദവും 1945 ൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഭാരത സർക്കാരിന്റെ സ്‌കോളർഷിപ്പ്‌

ലഭിച്ചതിനെ തുടർന്ന്‌ ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയിൽ നിന്ന്‌ 1948 ൽ ഡോക്‌ടറൽ ബിരുദം നേടി. തുടർന്ന്‌ സൂറച്ചിൽ പോസ്റ്റ്‌ ഡോക്‌ടറൽ ഗവേഷണവും നടത്തി. അമേരിക്കൻ പൗരത്വം സ്വീകരിക്കുകയും ചെയ്‌തു. 1949 മുതൽ 1952 വരെ കേംബ്രിഡ്‌ജിൽ.

1952-ൽ കാനഡയിലെ വാൻകോവറിലെ ബ്രിട്ടീഷ്‌ കൊളംബിയ സർവകലാശാലയിൽ അദ്ധ്യാപകനായി.

1960 ൽ മാഡിസൺ വിസ്കോൺസിൻ സർവകലാശാലയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻസൈം റിസർച്ചിൽ കോ - ഡയറക്ടറായി. ശരീരത്തിൽ ജീവശാസ്‌ത്രപ്രവർത്തനത്തിന്‌ ആവശ്യമായ 'കോഎൻസൈം എ' എന്ന രാസവസ്‌തു കണ്ടെത്തി. പരീക്ഷണശാലയിൽ ജനിതകരേഖ മനസ്സിലാക്കാൻ സാധിച്ചത്‌ ജൈവസാങ്കേതിക രംഗത്തെ അമൂല്യ നേട്ടമായി.

1968-ൽ വൈദ്യശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം കൊളംബിയ സ‍ർവകലാശാലയുടെ ലൂയിസ ഗ്രോസ് ഹോർവിറ്റ്സ് പ്രൈസും അതേ വർഷം അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.

1970-ൽ അമേരിക്കയിലെ എം.ഐ.ടിയിൽ ആൽഫ്രഡ്‌ സ്ലോവൻ പ്രൊഫസർ എന്ന അദ്ധ്യാപക സ്ഥാനം സ്വീകരിച്ചു .

1976-ൽ ഖുറാനയുടെ നേതൃത്വത്തിലുള്ള സംഘം 'എസ്‌ചെരിഷ്യ കോളൈ' എന്ന ബാക്‌ടീരിയയിൽ പഠനം നടത്തി. ഈ കൃത്രിമ ജീൻ സംയോജനം വൻ വിജയമായിരുന്നു. പരീക്ഷണത്തെ തുടർന്ന്‌ സ്വാഭാവിക ജീനിന്റെ രീതികളാണ്‌ ഇത്‌ പ്രകടിപ്പിച്ചത്‌. ഈ പരീക്ഷണം ജനതികശാസ്‌ത്ര മുന്നേറ്റത്തിലെ നാഴികകല്ലായി.

ജീവന്റെ ഭാഷമനസ്സിലാക്കാനുള്ള മനുഷ്യന്റെ അന്വേഷണത്തിനും പരീക്ഷണത്തിനും നിർണായകമായ സംഭാവനകൾ നൽകിയ ഇന്ത്യൻ ശാസ്‌ത്രജ്ഞനാണ്‌ ഹർ ഗോവിന്ദ്‌ ഖുരാന. ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലൊന്നായി പരിഗണിക്കപ്പെടുന്നു.

13. തോമസ് ആൽ‌വാ എഡിസൺ

Thomas Alva Edison

മിലാനിലെ ഒരു സാധാരണ കുടുംബത്തിലാണ് എഡിസൺ ജനിച്ചത്. കാനഡയിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയവരായിരുന്നു എഡിസൻറെ മാതാപിതാക്കൾ. പിതാവിൻറെ പേര് സാം എഡിസൺ. അദ്ദേഹം മിലാനിൽ മരക്കച്ചവടം നടത്തിവരികയായിരുന്നു. മാതാവ് നാൻസി എഡിസൺ. നാൻസിയുടെയും സാമിൻറെയും ഏഴാമത്തെ മകനായി 1847 ഫെബ്രുവരി 11-നാണ് എഡിസൺ ജനിച്ചത്.

സ്കൂൾ വിദ്യാഭ്യാസ സമയത്ത് എഡിസൺ ശ്രദ്ധയുള്ള വിദ്യാർത്ഥിയായി കാണപ്പെട്ടിരുന്നില്ല. റെവറന്റ് എങ്കിൾ എന്ന അദ്ധ്യാപകൻ എഡിസണെ "പതറിയ ബുദ്ധിയുള്ളവൻ" എന്നുവിശേഷിപ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തോടെ എഡിസൺ സ്കൂളിലേക്കുള്ള പോക്ക് നിർത്തി. വിദ്യാലയ പഠനം മുടങ്ങിയതിൽ പിന്നെ അമ്മതന്നെയായിരുന്നു എഡിസൻറെ അദ്ധ്യാപിക. എഡിസൻറെ കഴിവുകൾ പുറത്ത് കൊണ്ടു വരുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിച്ച വ്യക്തി അദ്ദേഹത്തിൻറെ അമ്മതന്നെയാണ്.

മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തിയ ഒരു അമേരിക്കക്കാരനാണ് തോമസ് ആൽ‌വാ എഡിസൺ. ഫോണോഗ്രാഫ്,ചലച്ചിത്ര കാമറ, വൈദ്യുത ബൾബ് തുടങ്ങി ലോകത്തെമ്പാടുമുള്ള ജീവിതങ്ങളെ സ്വാധീനിക്കുന്ന തരത്തിലുള്ള ശ്രേഷ്ഠമായ കണ്ടെത്തലുകൾ അദ്ദേഹം നടത്തി. മെൻലോപാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെട്ടിരുന്ന എഡിസൺ ഒരു വമ്പൻ വ്യവസായ സാമ്രാജ്യത്തിന്റെ അധിപനുംകൂടി ആയിരുന്നു. വൻ തോതിലുള്ള നിർമ്മാണവും ധാരാളം പേരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനവും അദ്ദേഹം കണ്ടുപിടിത്തങ്ങളോട് സമന്വയിപ്പിക്കുകയുണ്ടായി. ആദ്യ വ്യാവസായിക റിസർച്ച് ലബോറട്ടറി സ്ഥാപിച്ചയാളെന്ന ബഹുമതിയും എഡിസനുള്ളതാണ്.

ഓഹരിവില പ്രദർശിപ്പിക്കുന്ന ടിക്കർ, യാന്ത്രികമായി സമ്മതിദാനം രേഖപ്പെടുത്തുന്ന സംവിധാനം, ഇലക്ട്രിക് കാറിലുപയോഗിക്കാവുന്ന ബാറ്ററി, വൈദ്യുത ഉത്പാദന-വിതരണസംവിധാനങ്ങൾ, റെക്കോഡ് ചെയ്ത സംഗീതം, ചലച്ചിത്രങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ എന്നിവയും എഡിസണിന്റെ5 കണ്ടുപിടിത്തങ്ങളിൽ പെടുന്നു.

ആദ്യകാലത്ത് ഒരു ടെലിഗ്രാഫ് ഓപറേറ്ററായിരുന്നത്, ഈ മേഖലയിൽ ധാരാ‌ളം കണ്ടുപിടിത്തങ്ങൾ നടത്താൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. വൈദ്യുത ഉത്പാദനത്തിലെയും വിതരണത്തിലെയും എഡിസണിന്റെ കണ്ടുപിടിത്തങ്ങൾ ആധുനിക വ്യാവസായിക ലോകത്തിന്റെ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാൻഹാട്ടനിലെ പേൾ സ്ട്രീറ്റിലാണ് അദ്ദേഹം ആദ്യത്തെ വൈദ്യുതോൽപ്പാദനകേന്ദ്രം സ്ഥാപിക്കുന്നത്.

1931 ഒക്‌ടോബർ 18-ന് പ്രമേഹത്തിന്റെ സങ്കീർണതകൾ മൂലം എഡിസൺ തന്റെ വസതിയിൽ വച്ച് മരിച്ചു.

14. ഇ.കെ. ജാനകി അമ്മാൾ

Janak Ammal EK

ഇന്ത്യയിലെ പ്രശസ്തയായ ഒരു സസ്യശാസ്ത്രജ്ഞയായിരുന്നു ഇ.കെ. ജാനകി അമ്മാൾ (ജനനം: 1897 നവംബർ 4 - മരണം:1984). ഇടവലത്ത് കക്കാട്ടു ജാനകി എന്നാണു പൂർണ നാമം. ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി.,D.Sc) നേടിയ ചുരുക്കം ഇന്ത്യൻവനിതകളിലൊരാളാണ് ജാനകിയമ്മാൾ.

മദ്രാസ് പ്രസിഡൻസിയിൽ സബ് ജഡ്ജായിരുന്ന ദിവാൻ ബഹദൂർ എടവലത്ത് കക്കാട്ട് കൃഷ്ണന്റേയും ദേവിയുടേയും മകളായിരുന്നു.അമ്മാൾ സസ്യശാസ്ത്രമാണ് ഇഷ്ടപ്പെട്ടത്. തലശ്ശേരിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയതിന്നു ശേഷം മദിരാശിയിലെ ക്വീൻ മേരീസ് കോളെജിൽ നിന്ന് 1921-ൽ ബോട്ടണിയിൽ ഓണേഴ്സ് ബിരുദം നേടി.

2000 ജനുവരി-1ൽ പ്രസിദ്ധീകരിച്ച കറണ്ട്സ് മാസികയിൽ നൂറ്റാണ്ടിലെ അമേരിക്കൻ ഇന്റ്യക്കാരിൽ ഒരാളായി ജാനകിയെ ഒരാളായി ചേർത്തിരുന്നു.

അമേരിക്കയിലെ പൊതു സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി എടുത്തു. അമേരിക്കയിൽ നിന്ന് സസ്യശാസ്ത്രത്തിൽ പിഎച്ച്.ഡി (1931) എടുത്ത ആദ്യത്തെ വനിത ഇവരായിരുന്നു. മദ്രാസിലെ വനിതാ ക്രിസ്ത്യൻ കോളേജിൽ അധ്യാപകയായിരിക്കെ ജാനകിക്ക് അമേരിക്കയിലെ മിഷിഗൺ യൂണിവേഴിസിറ്റിയിലേക്കുളള ബാർബോർ സ്കോളർഷിപ്പു ലഭിച്ചു. അവിടെ നിന്ന് 1925-ൽ എം.എസ്സിയും, 1931-ൽ ഡി.എസ്സിയും (പി.എഛ്.ഡിയുടെ പഴയ പേര്) നേടി.

1932- ഇന്ത്യയിൽ തിരിച്ചെത്തിയ ജാനകി അമ്മാൾ തിരുവനന്തപുരത്തുളള മഹാരാജാസ് സയന്സ് കോളേജിൽ പ്രൊഫസറായി ചേർന്നു. 1934-ൽ കോയമ്പത്തൂർ ഷുഗർകേൻ ബ്രീഡിങ് ഇൻസ്റ്റിറ്റിയൂട്ടിൽ ഗവേഷകയായി പ്രവേശിച്ചു. 1939 വരെ ഈ സ്ഥാപനത്തിൽ ജനറ്റിസിസ്റ്റ് ആയിരുന്നു. ഈ സമയത്താണ് സക്കാറം സീ, സക്കാറം എറിയാന്തസ്, സക്കാറം ഇംപെറാറ്റ്, സക്കാറം സോർഘം തുടങ്ങിയവ ഒട്ടേറെ സങ്കരയിനം കരിമ്പ് വിത്തിനങ്ങൾ ഉത്പാദിപ്പിച്ചു. പൂച്ചെടികളുടെ ക്രോമോസോം ഘടനയിൽ സുപ്രധാനമായ കണ്ടുപിടിത്തങ്ങൾ നടത്തിനടത്തി.

ലണ്ടനിലെ പ്രശസ്തമായ ജോൺ ഇൻസ് ഹോട്ടികൾച്ചറൽ ഇൻസ്റ്റിറ്റിയൂട്ടിലും (1940-1945), വിസ്ലിയിലെ റോയൽ ഹോട്ടികൾച്ചറൽ സൊസൈറ്റിയിലും(1945- 1951) ജാനകി സൈറ്റോളജിസ്റ്റ് ആയി ജോലി ചെയ്തു. ജവഹർലാൽ നെഹ്രുവിന്റെ ക്ഷണം അനുസരിച്ച് 1951ൽ ബോട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയെ പുനഃ സംഘടിപ്പിക്കുന്നതിന് ഇന്ത്യയിലേക്ക് മടങ്ങി.

ഇന്ത്യൻ അക്കാദമി ഓഫ് സയൻസിന്റെ സ്ഥാപകാംഗങ്ങളിലൊരാളായിരുന്നു ജാനകി അമ്മാൾ. 1957-ൽ ഇന്ത്യൻ നാഷണൽ അകാദമി ഓഫ് സയൻസസ് അംഗത്വവും ലഭിച്ചു.

1957-ൽ ഭാരത സർക്കാർ ജാനകിക്ക് പദ്മശ്രീ നല്കി ആദരിച്ചു.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2000 മുതൽ ലോക പരിസ്ഥിതിദിനത്തിൽ 'ഇ.കെ.ജാനകിഅമ്മാൾ നാഷണൽ അവാർഡ് ഫോർ ടാക്‌സോണമി' എന്ന പുരസ്‌കാരം നൽകി വരുന്നു. 2019ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഇ. കെ. ജാനകിയമ്മാളുടെ ബഹുമാനാർത്ഥം അവരുടെ മലയാളഭാഷയിലുള്ള ആദ്യ ജീവചരിത്രം പ്രസിദ്ധീകരിക്കുകയുണ്ടായി.

മദ്രാസ് യൂണിവഴ്സിറ്റി സസ്യശാസ്ത്ര വിഭാഗത്തിന്റെ ചെന്നൈക്കടുത്തുളള മദുരവയൽ ഗവേഷണശാലയിൽ പ്രവർത്തനനിരതയായിരിക്കെ 1984 ഫെബ്രുവരി 7നു് അന്തരിച്ചു

15. ഹോമി ജഹാംഗീർ ഭാഭാ

Homi Jahanghir Babha

ഇന്ത്യയിലെ അണുശക്തി ഗവേഷണങ്ങൾക്ക് അടിത്തറയിട്ട മഹാനായ ഭാരതീയ ശാസ്ത്രജ്ഞനാണ് ഹോമി ജഹാംഗീർ ഭാഭാ.ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് എന്നദ്ദേഹം അറിയപ്പെടുന്നു. (ഒക്ടോബർ 30, 1909 – ജനുവരി 24, 1966).

ക്വാണ്ടം സിദ്ധാന്തത്തിന്‌‍ സംഭാവന നൽകിയ അദ്ദേഹം ബോംബേയിൽ 1909 ഒക്ടോബർ 30-ന് ഒരു പാർസി കുടുംബത്തിൽ ജനിച്ചു. മുംബൈയിലെ സ്കൂളുകളിലും ബാംഗ്ലൂരിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുമായി ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം പിന്നീട് മെക്കാനിക്കൽ സയൻസിൽ ഉപരിപനത്തിനായി കേംബ്രിഡ്ജിലെത്തി. തുടർന്നു പോൾ ഡിറാകിനൊപ്പം ഗണിതശാസ്ത്രത്തിൽ പ്രവർത്തിക്കുകയും കാവൻഡിഷ് ലബോറട്ടറിയിൽ പ്രവർത്തിച്ചു തിയറട്ടിക്കൽ ഫിസിക്സിൽ ഡോക്റ്ററേറ്റ് നേടുകയും ചെയ്തു.

1927-ൽ, ഭാഭ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ തന്റെ പഠനം ആരംഭിച്ചു, കുടുംബത്തിന്റെ ആഗ്രഹപ്രകാരം മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു. എന്നിരുന്നാലും, താമസിയാതെ, ഭൗതികശാസ്ത്രജ്ഞനായ പോൾ ഡിറാക്കിന്റെ സ്വാധീനത്തിൽ ഭാഭ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ട്രൈപ്പോസ് ഒന്നാം ക്ലാസിൽ പാസായ ശേഷം ഭാഭ കേംബ്രിഡ്ജിൽ തന്നെ തുടരുകയും കുടുംബത്തിന്റെ അംഗീകാരത്തോടെ സൈദ്ധാന്തിക ഭൗതികശാസ്ത്രം പഠിക്കാൻ തുടങ്ങുകയും ചെയ്തു.

1932-ൽ അദ്ദേഹം മാത്തമാറ്റിക്‌സ് ട്രിപ്പോസ് വീണ്ടും ഒന്നാം ക്ലാസോടെ പാസായി. 1933-ൽ ഭാഭയുടെ ആദ്യ പ്രബന്ധമായ "ദി അബ്സോർപ്ഷൻ ഓഫ് കോസ്മിക് റേഡിയേഷൻ" 1934-ൽ അദ്ദേഹത്തിന് മൂന്ന് വർഷത്തെ ഐസക് ന്യൂട്ടൺ വിദ്യാർത്ഥിത്വം നേടിക്കൊടുത്തു.

കേംബ്രിഡ്ജിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുറമേ കോപ്പൻഹേഗനിൽ നീൽ ബോറിനൊപ്പം പ്രവർത്തിച്ചു. ഇലക്ട്രോൺ-പോസിട്രോൺ സ്കാറ്ററിംഗിന്റെ ക്രോസ് സെക്ഷൻ നിർണ്ണയിക്കുന്നതിനുള്ള ആദ്യ കണക്കുകൂട്ടൽ നടത്തി 1935-ൽ ഭാഭ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു.

ഭാഭ വാൾട്ടർ ഹെയ്‌റ്റ്‌ലറുമായി ചേർന്ന് ഗവേഷണം നടത്തി, 1936-ൽ ഇലക്‌ട്രോൺ ഷവറിന്റെ കാസ്‌കേഡ് സിദ്ധാന്തത്തിൽ പ്രവർത്തിച്ചുകൊണ്ട് കോസ്മിക് റേഡിയേഷന്റെ ധാരണയിൽ അവർ ഒരു വഴിത്തിരിവ് നടത്തി. ബഹിരാകാശത്ത് നിന്നുള്ള പ്രാഥമിക കോസ്മിക് കിരണങ്ങൾ എങ്ങനെയാണ് ഭൂതലത്തിൽ നിരീക്ഷിക്കാവുന്ന കണങ്ങളെ ഉൽപ്പാദിപ്പിക്കുന്നത്, വ്യത്യസ്ത ഇലക്ട്രോൺ ഇനീഷ്യേഷൻ എനർജികൾക്കായി കാസ്കേഡ് പ്രക്രിയയിലെ ഇലക്ട്രോണുകളുടെ എണ്ണം കണക്കാക്കുന്നത് എങ്ങനെയെന്ന് അവരുടെ സിദ്ധാന്തം വിവരിച്ചു.

ഭാരതീയ ആണവോർജ്ജ കമ്മിഷന്റെ ആദ്യത്തെ അദ്ധ്യക്ഷൻ, ഇന്ത്യൻ സയൻസ് കോൺഗ്രസ്സ് പ്രസിഡണ്ട്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിന്റെ ഡയറക്ടർ, സമാധാനാവശ്യങ്ങൾക്ക് അണുശക്തിയുടെ ഉപയോഗത്തെ സംബന്ധിച്ച് ജനീവയിൽ ചേർന്ന സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ, ഇൻറർനാഷണൽ യൂണിയൻ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്സിന്റെ അദ്ധ്യക്ഷൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം 1966 ജനുവരി 24ന് ജനീവയിലേക്കുള്ള യാത്രാമധ്യേ ആൽപ്‌സ് പർവ്വതനിരയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു.

16. ആൽബർട്ട് ഐൻസ്റ്റൈൻ

Albert Einsteen

ആധുനിക ഭൗതിക ശാസ്ത്രത്തി‌ന്റെ പിതാവെന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റൈൻ 1879 മാർച്ച് 14ൽ‌ ജർമ്മനിയിലെ ഉൽമിൽ (Ulm) ജനിച്ചു. ആൽബർട്ടിന്റെ പിതാവ് ഹെർമൻ ഐൻസ്റ്റൈൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. അമ്മ പൗളിൻ നല്ല വിദ്യാഭ്യാസം നേടിയ ഒരു സ്ത്രീ ആയിരുന്നു. ഒരു വയസ്സുള്ളപ്പോൾ കുടുംബം മ്യൂണിക്കിലേക്ക് താമസം മാറ്റി.

ശാസ്ത്രീയോപകരണങ്ങളിൽ കുട്ടിക്കാലത്തേ താല്പര്യം തോന്നിയ ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനും മറ്റ് വിഷയങ്ങളിൽ സാധാരണക്കാ‍രനുമായിരുന്നു. പതിനഞ്ചാം വയസ്സിൽ ഐൻസ്റ്റൈന്റെ കുടുംബം താമസം ഇറ്റലിയിലേക്ക് മാറി. സ്വിറ്റ്സർലാന്റിലെ സൂറിച്ച് സർവ്വകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഇവിടെ അദ്ദേഹത്തിന്റെ പ്രതിഭ വികസിച്ചു. ഊർജ്ജതന്ത്രത്തിലും കണക്കിലും അദ്ദേഹം അസാമാന്യ മിടുക്ക് കാട്ടി.

ആപേക്ഷികതാ സിദ്ധാന്തത്തിനു രൂപം നൽകിയ ഭൗതികശാസ്ത്രജ്ഞനാണ് ആൽബർട്ട് ഐൻസ്റ്റൈൻ (1879 മാർച്ച് 14 – 1955 ഏപ്രിൽ 18). ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായി ഇദ്ദേഹം പരക്കെ അംഗീകരിക്കപ്പെടുന്നു. സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു (ക്വാണ്ടം മെക്കാനിക്സാണ് അടുത്തത്). ഇദ്ദേഹത്തിന്റെ ദ്രവ്യവും–ഊർജ്ജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള സമവാക്യമായ E = mc2 (ഇത് ലോക‌ത്തിലെ ഏറ്റവും പ്രശസ്തമായ സമവാക്യമായി കണക്കാക്കപ്പെടുന്നു) പ്രസിദ്ധമാണ്. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്.

1905ൽ അഞ്ച് ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധികരിച്ചു.അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു. അതിൽ പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളു എന്നും അദ്ദേഹം വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജ്ജവും തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. ഈ പ്രസിദ്ധ നിർവചനത്തിന്റെ അടിസ്ഥാനത്തിലാണ് 1945ൽ ആറ്റംബോംബ് ഉണ്ടാക്കിയത്. 1906-ൽ സൂറിച്ച് സർവ്വകലാശാല അദ്ദേഹത്തെ പ്രൊഫസ്സറാക്കി. 1916ൽ അദ്ദേഹം ‘ആപേക്ഷികതയുടെ പൊതുസിദ്ധാന്തം’ (General Theory of Relativity) പ്രസിദ്ധീകരിച്ചു. അത്യന്തം സങ്കീർണ്ണമായിരുന്ന ഈ സിദ്ധാന്തം അന്ന് ലോകത്തിലെ നാലു‍ ശാസ്ത്രജ്ഞന്മാർക്കേ മനസ്സിലായിരുന്നുള്ളുവെന്ന് പറയപ്പെടുന്നു. ഇത് അദ്ദേഹത്തെ ഒരു മഹാ ശാസ്ത്രകാരനാക്കിമാറ്റി. 1921-ൽ അദ്ദേഹം നോബൽ സമ്മാനത്തിനർഹനായി. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെക്കുറിച്ചുള്ള പഠനമാണ് ഐൻസ്റ്റൈനെ നോബൽ സമ്മാനാർഹനാക്കിയത്.

1940ൽ അദ്ദേഹം അമേരിക്കൻ പൗരത്വം സ്വീകരിച്ചു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണ്ണമായ സമസ്യകൾക്ക് ഉത്തരം തേടിക്കൊണ്ടിരുന്നു. സ്നേഹശീലനും സൗമ്യനുമായിരുന്ന അദ്ദേഹം യുദ്ധവിരോധിയായിരുന്നു. ന്യൂക്ലിയർ സാങ്കേതികവിദ്യ മനുഷ്യനന്മയ്ക്ക് ഉപയോഗിക്കണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചിരുന്നു. 1955ൽ ഈ മഹാപ്രതിഭ പ്രിൻസ്റ്റൺ ആശുപത്രിയിൽ വച്ച് ഉറക്കത്തിൽ അന്തരിച്ചു.

17. സത്യേന്ദ്രനാഥ് ബോസ്

Sathyendranath Bose

1894 ജനവരി ഒന്നിന്‌ കൊൽക്കത്തയിലെ ഗോവാബാഗനിൽ അദ്ദേഹം ജനിച്ചു. ഒരു ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞനാണ് സത്യേന്ദ്രനാഥ് ബോസ് (Satyendra Nath Bose). ബോസ്‌- ഐൻസ്റ്റൈൺ സ്റ്റാറ്റിസ്റ്റിക്സ്, ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ്‌-ഐൻസ്റ്റൈൻ കണ്ടൻസേറ്റ്‌ എന്നിവ എസ്‌.എൻ.ബോസിന്റെ പേരിലറിയപ്പെടുന്ന ഭൗതിക ശാസ്‌ത്ര സംഭാവനകളാണ്‌.

ഈസ്റ്റ്‌ ഇന്ത്യ റെയിൽവേ എഞ്ചിനിയറിങ്‌ വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന കൊൽക്കൊത്ത സ്വദേശി സുരേന്ദ്രനാഥ്‌ ബോസായിരുന്നു പിതാവ്‌. അമ്മ ആമോദിനി ദേവി.

കൊൽക്കത്തയിലെ ഹിന്ദുസ്‌കൂളിൽ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പ്രസിഡൻസി കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിന്‌ ചേർന്നു. ഗണിതവും ഭൗതികശാസ്ത്രവുമായിരുന്നു ബോസിന്റെ ഇഷ്ടവിഷയങ്ങൾ. കോളേജിൽ അദ്ധ്യാപകനായി പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ജഗദീശ്‌ ചന്ദ്രബോസും സഹപാഠിയായി മേഘനാഥ്‌ സാഹയും സത്യയെൻ ബോസിന്‌ ഒപ്പമുണ്ടായിരുന്നു. ഭാരതീയ രസതന്ത്രത്തിന്റെ ഗുരുവായി കാണുന്ന ആചാര്യ പ്രഫുല്ലചന്ദ്രറേയും അദ്ധ്യാപകനായിരുന്നു. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽ നിന്ന്‌ ഒന്നാം റാങ്കോടുകൂടി എം.എസ്.സി. പാസ്സായ 1915-ൽ തന്നെ വിവാഹവും നടന്നു. ഭാര്യ ഉഷ ബാലാഘോഷ്‌. ഉഷ-ബോസ്‌ ദമ്പതിമാർക്ക്‌ അഞ്ചുമക്കൾ.

1917-ൽ കൊൽക്കത്ത7 സർവകലാശാലയിൽ അദ്ധ്യാപകനായി ചേർന്നു. ഇവിടെ മോഡേൺ മാത്തമാറ്റിക്‌സിലും ഭൗതിക ശാസ്‌ത്രത്തിലും പുതിയ ബിരുദാനന്തര ബിരുദ പദ്ധതികൾ ആരംഭിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. ആൽബർട്ട്‌ ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അകംപൊരുൾ നന്നായി മനസ്സിലാക്കിയ ആദ്യകാല പണ്‌ഡിതരിലൊരാളും ബോസ്‌ തന്നെയായിരുന്നു. ആപേക്ഷികതാ സിദ്ധാന്തം വിദ്യാർത്ഥികൾക്കായി സിലബസിൽ ഉൾപ്പെടുത്താൻ നടപടിയെടുത്തതിനൊപ്പം തന്നെ ഐൻസ്റ്റൈന്റെ സംഭാവനകൾ ഇംഗ്‌ളീഷിലേക്ക്‌ പരിഭാഷപ്പെടുത്തുകയും ചെയ്‌തു.

1921-ൽ ധാക്കാ സർവകലാശാലയിൽ റീഡറായി ജോലി ഏറ്റെടുത്തു. ഇക്കാലത്താണ്‌ ഫോട്ടോണുകളെക്കുറിച്ചുള്ള പ്രശസ്‌തമായ ശാസ്‌ത്രപ്രബന്ധം രചിക്കുന്നത്‌. മാക്‌സ്‌ പ്ലാങ്കിന്റെ ഒരു പ്രബന്ധം വായിച്ചതിന്റെ അനുഭവത്തിൽ ബോസ്‌ ഒരു പുതിയ പ്രബന്ധം തയ്യാറാക്കി.

പക്ഷേ അന്നത്തെ ശാസ്‌ത്രസമൂഹവും ജേർണലുകളും ഇത്‌ അംഗീകരിക്കാൻ കൂട്ടാക്കിയില്ല. ശ്രദ്ധേയമായ ഈ രചന ഐൻസ്റ്റീന്റെ പക്കലെത്തിയ ഉടൻതന്നെ നിർണായകമായ അംഗീകാരം ലഭിച്ചു. ഐൻസ്റ്റൈൻ തന്നെ ജർമ്മൻ ഭാഷയിലേക്ക്‌ തർജ്ജിമ ചെയ്‌ത്‌ പ്രസിദ്ധീകരിച്ചു. ഒപ്പം ഈ പ്രബന്ധത്തെ കുറിച്ച്‌ ഒരു പോപ്പുലർ ലേഖനവും ഐൻസ്റ്റൈൻ എഴുതി. തുടർന്ന്‌ ബോസ്‌-ഐൻസ്റ്റൈൻ സ്റ്റാറ്റിസ്റ്റിക്‌സ്‌ എന്ന മേഖല തന്നെ ഉരുത്തിരിഞ്ഞു. ഈ നിയമം അനുസരിക്കുന്ന കണങ്ങൾ ബോസോണുകൾ എന്നും അിറയപ്പെടാൻ തുടങ്ങി.

വാതക ബോസോണുകളെ തണുപ്പിച്ച്‌ കേവലപൂജ്യനിലയ്‌ക്ക്‌ (-273° C) അടുത്തെത്തിച്ചാൽ ബോസ്‌-ഐൻസ്റ്റൈൻ നിയമപ്രകാരം ആറ്റങ്ങൾ ഒന്നുചേർന്ന്‌ ഒരു പുതിയ അവസ്ഥ സൃഷ്‌ടിക്കും. ഇത്‌ ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായി കണക്കാക്കി. 1924 ലാണ്‌ ഈ കണ്ടുപിടിത്തം നടന്നത്‌. എന്നാൽ 1995-ൽ മാത്രമാണ്‌ പരീക്ഷണത്തിലൂടെ ഇത്‌ സ്ഥിരീകരിക്കപ്പെട്ടത്‌. എറിക്‌ കോർണലും വീമാനും ചേർന്ന്‌ നടത്തിയ പരീക്ഷണത്തിലൂടെ 'ബോസ്‌-ഐൻസ്റ്റീൻ കണ്ടൻസേറ്റ്‌' ശാസ്‌ത്രലോകം വ്യക്തമായി അംഗീകരിച്ചു. അപേക്ഷികതാ സിദ്ധാന്തത്തിൽ സവിശേഷപഠനവും ക്രിസ്റ്റലോഗ്രാഫി, ഫ്‌ളൂറസൻസ്‌, തെർമോലൂമിനസൻസ്‌ എന്നിവയിൽ ബോസ്‌ പരീക്ഷണങ്ങൾ നടത്തുകയും ചെയ്‌തു.

1924-ൽ 10 മാസക്കാലം മാഡം ക്യൂറിയുമായി ചേർന്ന്‌ ഗവേഷണം നടത്താനുള്ള സ്‌കോളർഷിപ്പ്‌ ധാക്കാ സർവകലാശാല അനുവദിച്ചത്‌ ബോസിന്റെ ജീവിതത്തിലെ വഴിത്തിരിവായി. തുടർന്ന്‌ ബർലിനിൽ വച്ച്‌ ഐൻസ്റ്റൈനെ സന്ദർശിക്കുകയും ചെയ്‌തു. ഭാരത സ്വാതന്ത്ര്യത്തന്‌ തൊട്ടുമുമ്പ്‌ കൊൽക്കത്തയിൽ തിരിച്ചെത്തി അവിടെ പ്രൊഫസറായി ചേർന്നു. ശാസ്‌ത്രത്തെ പ്രാദേശിക ഭാഷയിലെത്തിക്കുന്നതിൽ വളരെയേറെ സംഭാവനകൾ ബോസ്‌ നൽയിരുന്നു.

എല്ലാത്തരം വികിരണങ്ങളെയും ആഗിരണം ചെയ്യുന്ന സാങ്കൽപ്പിക തമോവസ്തുവിൽ നിന്നു പുറപ്പെടുന്ന വികിരണങ്ങളെ (blackbody radiation) മാതൃകയാക്കിയാണ്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മാക്സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തത്തിന് രൂപം നൽകിയത്‌. പ്രകാശം നിശ്ചിത ഊർജ്ജ പൊതികൾ(ക്വാണ്ട) അഥവാ പാക്കറ്റുകൾ ആയി പ്രവഹിക്കുന്നു എന്നാണ്‌ ആ സിദ്ധാന്തം പറയുന്നത്‌.

1944-ൽ ഇന്ത്യൻ സയൻസ്‌ കോൺഗ്രസ്‌ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 1958-ൽ റോയൽ സൊസൈറ്റിയിൽ അംഗത്വം, ഭാരത സർക്കാരിന്റെ ദേശീയ പ്രൊഫസർ പദവി എന്നിവ ഇദ്ദേഹത്തിന്‌ ലഭിച്ച ബഹുമതികളിൽ പെടുന്നു. കൊൽക്കത്തയിലെ എസ്‌.എൻ.ബോസ്‌ നാഷണൽ സെന്റർ ഫോർ ബേസിക്‌ സയൻസ്‌ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നിലകൊള്ളുന്നു.

ബോസിന്റെ നിസ്‌തുലമായ ശാസ്‌ത്രകണ്ടുപിടിത്തങ്ങൾക്ക്‌ വേണ്ടത്ര അന്താരാഷ്‌ട്ര ശ്രദ്ധലഭിച്ചോ എന്നത്‌ സംശയമാണ്‌. ബോസോൺ സവിശേഷ പഠനവിഷയമാക്കിയവർക്ക്‌ പിന്നീട്‌ നോബൽ സമ്മാനം വരെ ലഭിച്ചിട്ടുണ്ട്‌.1974 ഫെബ്രുവരി 4-ന്‌ 80-ാമത്തെ വയസ്സിൽ സത്യേന്ദ്രനാഥ്‌ ബോസ്‌ അന്തരിച്ചു.

18. ചാൾസ് ബാബേജ്

Charles Babbage

ബാബേജിന്റെ ജന്മസ്ഥലം തർക്കവിഷയമാണ്, പക്ഷേ ഓക്സ്ഫോർഡ് ഡിക്ഷണറി ഓഫ് നാഷണൽ ബയോഗ്രഫി അനുസരിച്ച് അദ്ദേഹം മിക്കവാറും ഇംഗ്ലണ്ടിലെ ലണ്ടനിലെ വാൾവർത്ത് റോഡിലെ 44 ക്രോസ്ബി റോയിലാണ് ജനിച്ചത്. ലാർകോം സ്ട്രീറ്റിലെയും വാൾ‌വർത്ത് റോഡിലെയും ജംഗ്ഷനിലെ ഒരു നീല ഫലകം ആ സംഭവത്തെ അനുസ്മരിപ്പിക്കുന്നു.

ബെഞ്ചമിൻ ബാബേജിന്റെയും ബെറ്റ്സി പ്ലംലീ ടീപ്പിന്റെയും നാല് മക്കളിൽ ഒരാളായിരുന്നു ബാബേജ്. 1801 ൽ ലണ്ടനിലെ ഫ്ലീറ്റ് സ്ട്രീറ്റിലെ പ്രെയ്ഡ്സ് & കമ്പനി സ്ഥാപിക്കുന്നതിൽ വില്യം പ്രെയ്ഡിന്റെ ബാങ്കിംഗ് പങ്കാളിയായിരുന്നു പിതാവ്. ആൽഫിംഗ്ടണിലെ ഒരു കൺട്രി സ്കൂളിലേക്ക് അയച്ചു. കുറച്ചുകാലം സൗത്ത് ഡെവോണിലെ ടോട്ടനിലുള്ള കിംഗ് എഡ്വേർഡ് IV ഗ്രാമർ സ്കൂളിൽ ചേർന്നു, പക്ഷേ അവിടെ തുടരാൻ അദ്ദേഹത്തിന്റെ ആരോഗ്യം അനുവദിക്കാത്തതിനാൽ സ്വകാര്യ അദ്ധ്യാപകരുടെ അടുത്തേക്ക് തിരികെചെന്നു.

ആദ്യത്തേത് കേംബ്രിഡ്ജിനടുത്തുള്ള ഒരു പുരോഹിതനായിരുന്നു; അദ്ദേഹത്തിലൂടെ ബാബേൽ ചാൾസ് ശിമയോനെയും ഇവാഞ്ചലിക്കൽ ഫോളോവേഴ്സിനെയും കണ്ടുമുട്ടി, പക്ഷേ അദ്ദേഹത്തിന് ആവശ്യമുള്ള കാര്യം പഠിക്കാൻ സാധിച്ചില്ല.അദ്ദേഹം വീട്ടിൽ മടങ്ങിയെത്തി, ടോട്ടൻസ് സ്കൂളിൽ പഠിച്ചു: ആ സമയം 16 അല്ലെങ്കിൽ 17 വയസ്സായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തേത് ഒരു ഓക്സ്ഫോർഡ് ട്യൂട്ടറായിരുന്നു, അദ്ദേഹത്തിൽ കീഴിൽ കേംബ്രിഡ്ജ് സ്വീകരിക്കുന്നതിന് പര്യാപ്തമായ ക്ലാസിക്കകളിൽ ബാബേൽ അവഗാഹം നേടി.

1810 ഒക്ടോബർ മാസത്തിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ എത്തി. [സമകാലീന ഗണിതശാസ്ത്രത്തിന്റെ ചില ഭാഗങ്ങളിൽ അദ്ദേഹം ഇതിനകം സ്വയം പഠിച്ചിരുന്നു; [ജോസഫ് ലൂയിസ് ലഗ്രാഞ്ച്, മാരി അഗ്സിസി എന്നിവരുടെ പുസ്തകങ്ങൾ റോബർട്ട് വുഡ്ഹൗസിൽ വച്ച് അദ്ദേഹം വായിച്ചിരുന്നു, തൽഫലമായി, സർവകലാശാലയിൽ ലഭ്യമായ സ്റ്റാൻഡേർഡ് മാത്തമാറ്റിക്കൽ നിർദ്ദേശങ്ങൾ അദ്ദേഹത്തിന് നിരാശ ഉളാവാക്കുന്നതായിരുന്നു.

ഒരു ഇംഗ്ലീഷ് പോളിമാത്ത് ആയിരുന്നു ചാൾസ് ബാബേജ് കെ‌എച്ച് എഫ്‌ആർ‌എസ് (26 ഡിസംബർ 1791 - 18 ഒക്ടോബർ 1871). ബ്രിട്ടീഷുകാരനായ ഒരു ഗണിത ശാസ്ത്രജ്ഞനും കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ബാബേജാണ്, ഡിജിറ്റൽ പ്രോഗ്രാമബിൾ കമ്പ്യൂട്ടർ എന്ന ആശയം കൊണ്ടുവന്നത്.

ബാബേജിനെ ചിലർ "കമ്പ്യൂട്ടറിന്റെ പിതാവായി"കണക്കാക്കുന്നു. ആദ്യത്തെ മെക്കാനിക്കൽ കമ്പ്യൂട്ടർ ഡിഫറൻസ് എഞ്ചിൻ കണ്ടുപിടിച്ചതിന്റെ ബഹുമതി ബാബേജിനുണ്ട്, ഇത് ഒടുവിൽ കൂടുതൽ സങ്കീർണ്ണമായ ഇലക്ട്രോണിക് ഡിസൈനുകളിലേക്ക് നയിച്ചു, എന്നിരുന്നാലും ആധുനിക കമ്പ്യൂട്ടറുകളുടെ എല്ലാ ആശയങ്ങളും ബാബേജിന്റെ അനലിറ്റിക്കൽ എഞ്ചിനിൽ ഉണ്ട്. മറ്റ് മേഖലകളിലെ അദ്ദേഹത്തിന്റെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അദ്ദേഹത്തെ നൂറ്റാണ്ടിലെ പല പോളിമാത്തുകളിലും "മുൻ‌നിരയിലുള്ള ആൾ" എന്ന് വിശേഷിപ്പിക്കപ്പെട്ടു. ബാബേജിന്റെ അപൂർണ്ണമായ സംവിധാനങ്ങളുടെ ഭാഗങ്ങൾ ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1991 ൽ, ബാബേജിന്റെ യഥാർത്ഥ പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്ന എഞ്ചിൻ നിർമ്മിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ നേടാനാകുന്ന ടോളറൻസുകൾക്കായി നിർമ്മിച്ച ഫിനിഷ്ഡ് എഞ്ചിന്റെ വിജയം സൂചിപ്പിക്കുന്നത് ബാബേജിന്റെ യന്ത്രം പ്രവർത്തിക്കുമായിരുന്നു എന്നാണ്.

ചാൾസ് ബാബേജ് രൂപകൽപ്പന ചെയ്ത നിർദ്ദിഷ്ട മെക്കാനിക്കൽ ജനറൽ പർപ്പസ് കമ്പ്യൂട്ടറാണ് അനലിറ്റിക്കൽ എഞ്ചിൻ. ലളിതമായ മെക്കാനിക്കൽ കമ്പ്യൂട്ടറിനുള്ള രൂപകൽപ്പനയായ ബാബേജിന്റെ ഡിഫറൻസ് എഞ്ചിന്റെ പിൻഗാമിയായാണ് 1837 ൽ ഇതിനെ ആദ്യമായി വിശേഷിപ്പിച്ചത്. അനലിറ്റിക്കൽ എഞ്ചിൻ ഒരു ഗണിത ലോജിക് യൂണിറ്റ്, സോപാധികമായ ബ്രാഞ്ചിംഗിന്റെയും ലൂപ്പുകളുടെയും രൂപത്തിലുള്ള നിയന്ത്രണ പ്രവാഹം, സംയോജിത മെമ്മറി എന്നിവ ഉൾപ്പെടുത്തി, ഒരു പൊതു-ഉദ്ദേശ്യ കമ്പ്യൂട്ടറിനായുള്ള ആദ്യ രൂപകൽപ്പനയായി ഇത് ആധുനിക പദങ്ങൾ ഉപയോഗിച്ച് ട്യൂറിംഗ്-കംപ്ലീറ്റ് എന്ന് വിശേഷിപ്പിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അനലിറ്റിക്കൽ എഞ്ചിന്റെ ലോജിക്കൽ ഘടന പ്രധാനമായും ഇലക്ട്രോണിക് കാലഘട്ടത്തിൽ കമ്പ്യൂട്ടർ രൂപകൽപ്പനയിൽ ആധിപത്യം പുലർത്തിയതിന് സമാനമായിരുന്നു. ചാൾസ് ബാബേജിന്റെ ഏറ്റവും വിജയകരമായ നേട്ടങ്ങളിലൊന്നാണ് അനലിറ്റിക്കൽ എഞ്ചിൻ.

ചാൾസ് ബാബേജ് 1871 ഒക്ടോബർ 18-ന് 79-ആം വയസ്സിൽ അന്തരിച്ചു. ലണ്ടനിലെ കെൻസാൽ ഗ്രീൻ സെമിത്തേരിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. മരണകാരണം "വൃക്കസംബന്ധമായ അപര്യാപ്തത" ആയിരുന്നു.

19. വെങ്കിട്ടരാമൻ രാധാകൃഷ്ണൻ

Venkitaraman Radhakrishnan

1929 മേയ് 18-ന് സി.വി. രാമന്റെ മകനായി ജനിച്ചു. 1950-കളിൽ സ്വീഡൻ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തു. റേഡിയോ അസ്‌ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട് ഇദ്ദേഹം. പിതാവ് സി.വി. രാമന്റെ മരണത്തെ തുടർന്ന് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുകയും 1972 മുതൽ 1994 വരെ ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനാകുകയും ചെയ്തു.

ഇപ്പോൾ ഈ ഇൻസ്റ്റിറ്റിയൂട്ടിന്റെ ട്രസ്റ്റിയാണ് ഇദ്ദേഹം.

കടൽ സാഹസിക യാത്രകളിൽ പ്രശസ്തനുമാണ്. കൂടാതെ ആകാശത്തിലും സാഹസികനാണ് രാധാകൃഷ്ണൻ. സ്വയം രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഗ്ലൈഡറുകളിൽ അദ്ദേഹം പറന്നിട്ടുണ്ട്.

നിരവധി ലോക സഞ്ചാരങ്ങൾ നടത്തിയ പ്രൊഫ.വി.രാധാകൃഷ്ണൻ സ്വയം രൂപകല്പന ചെയ്ത പായ്ക്കപ്പലിൽ ലോകസഞ്ചാരം നടത്തി. ഒരു ഡസനോളം രാജ്യങ്ങൾ താണ്ടിയുള്ള മഹാ സാഗര യാത്ര കൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 'എൽഡീമർ' (സമുദ്രച്ചിറകുകൾ) എന്ന യാട്ടിലാണ് പ്രയാണം ആരംഭിച്ചത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ സെയിലർ ബോട്ടാണ് 'എൽഡീമർ'.

എറണാകുളത്തെ ബോൾഗാട്ടിയിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്കായിരുന്നു ആദ്യ യാത്ര.

പിന്നീട് മലേഷ്യയിലെ ലങ്കാവിലേക്കും. അവിടെ നിന്ന് സോളമൻ ഐലൻഡ് വഴി ന്യൂസിലൻഡിലേക്ക്. പിന്നീട് സൗത്ത് അമേരിക്ക. അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മൗറീഷ്യസ് വഴി തിരിച്ച് ഇന്ത്യയിലേക്ക് യാത്രയായി.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അംഗം, നെതർലാൻഡ്‌സ് ഫൗണ്ടേഷൻ ഫോർ റേഡിയോ അസ്‌ട്രോണമിയുടെ വിദേശ ഉപദേശക സമിതിയംഗം, ഓസ്‌ട്രേലിയ ടെലിസേ്കാപ് നാഷണൽ ഫെസിലിറ്റിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയംഗം, ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ അസ്‌ട്രോണമി അംഗം തുടങ്ങിയ നിലകളിൽ വിദേശത്തും സ്വദേശത്തും ജോലി ചെയ്തു.

20. ശ്രീനിവാസ രാമാനുജൻ

Ramanujan തമിഴ്‌നാട്ടിൽ ഈറോഡിലെ ദരിദ്ര കുടുംബത്തിൽ 1887 ഡിസംബർ 22-ന്‌ ശ്രീനിവാസ രാമാനുജൻ ജനിച്ചു. അച്ഛൻ കുപ്പുസ്വാമി ശ്രീനിവാസ അയ്യങ്കാർ തുണിക്കടയിൽ കണക്കെഴുത്തുകാരനായിരുന്നു. അമ്മ കോമളത്തമ്മാൾ. ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർ എന്ന ശ്രീനിവാസ രാമാനുജൻ. സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾ തുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി.

രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര വർഷമായി പ്രഖ്യാപിച്ചിരിക്കുന്നു. സ്‌കൂളിൽ വെച്ചേ ഗണിതമായിരുന്നു രാമാനുജന്റെ പ്രിയവിഷയം. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും പ്രതിഭ മാത്രം കൈമുതലാക്കി ഗണിതപഠനം തുടർന്നു. സ്‌കോളർഷിപ്പിന്റെ സഹായത്തോടെ അദ്ദേഹം 1904-ൽ കുംഭകോണം ഗവൺമെന്റ്‌ കോളേജിൽ ചേർന്നു. ഗണിതത്തിൽ മാത്രമായിരുന്നു രാമാനുജന്റെ ശ്രദ്ധ. മറ്റു വിഷയങ്ങളിലെല്ലാം തോറ്റതിനാൽ സ്‌കോളർഷിപ്പ്‌ നഷ്‌ടമായി.

1906-ൽ മദ്രാസ്‌ പച്ചയ്യപ്പാസ്‌ കോളേജിൽ ചേർന്നെങ്കിലും, അവിടെയും കണക്കൊഴികെ മറ്റ്‌ വിഷയങ്ങളിൽ തോൽക്കുകയും മദ്രാസ്‌ സർവകലാശാലയിൽ ചേരുകയെന്ന അദ്ദേഹത്തിന്റെ സ്വപ്‌നം പൊലിഞ്ഞു. ഗണിതശാസ്‌ത്രത്തിലെ 6000 സങ്കീർണ്ണപ്രശ്‌നങ്ങൾ അടങ്ങിയ, ജി.എസ്‌. കാർ രചിച്ച, സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസൾട്ട്‌സ്‌ ഇൻ പ്യുവർ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം സ്‌കൂൾ പഠനകാലത്തു തന്ന രാമാനുജന്റെ പക്കലുണ്ടായിരുന്നു. കോളേജ്‌ പഠനം മുടങ്ങുമ്പോഴും ഈ പുസ്‌തകം അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നു. ആ പുസ്‌തകത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ പുതിയ ഗണിതശ്രേണികൾ ഒന്നൊന്നായി രാമാനുജൻ കണ്ടെത്തി. 'പൈ'യുടെ മൂല്യം എട്ടു ദശാംശസ്ഥാനം വരെ കൃത്യമായി നിർണയിക്കാനുള്ള മാർഗ്ഗം ആവിഷ്‌ക്കരിച്ചു. (പൈയുടെ മൂല്യം വേഗത്തിൽ നിർണയിക്കാനുള്ള കമ്പ്യൂട്ടർ `ആൽഗരിത'ത്തിന്‌ അടിസ്ഥാനമായത്‌ ഈ കണ്ടുപിടിത്തമാണ്‌.

അക്കാലത്താണ്‌ ഇന്ത്യൻ മാത്തമാറ്റിക്കൽ സൊസൈറ്റി നിലവിൽ വരുന്നത്‌. തന്റെ പ്രബന്ധം സൊസൈറ്റിയുടെ ജേണൽ പ്രസിദ്ധീകരിച്ചത്‌, രാമാനുജന്‌ പ്രശസ്‌തി നേടിക്കൊടുത്തു. 1914 ഏപ്രിൽ 14-ന്‌ രാമാനുജൻ ലണ്ടനിലെത്തി.

1916 മാർച്ച്‌ 16-ന്‌ കേംബ്രിഡ്‌ജ്‌ സർവകലാശാല രാമാനുജന്‌ `ബാച്ചിലർ ഓഫ്‌ സയൻസ്‌ ബൈ റിസേർച്ച്‌ ബിരുദം' നൽകി (ഡോക്‌ടറേറ്റിന്‌ തുല്യമാണ്‌ ഈ ബിരുദം).

1918 ഫെബ്രുവരി 18-ന്‌ റോയൽ സൊസൈറ്റി ഫെലോഷിപ്പ്‌ ലഭിച്ചു. ആ ബഹുമതിക്ക്‌ അർഹനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായിരുന്നു രാമാനുജൻ. പ്രതികൂലകാലാവസ്ഥ മൂലം ആരോഗ്യം മോശമായതിനാൽ 1919 ഫെബ്രുവരി 27-ന്‌ രാമാനുജൻ ഇന്ത്യയിലേക്കു മടങ്ങി. ക്ഷയരോഗമായിരുന്നു ബാധിച്ചിരുന്നത്‌ . 1920 ഏപ്രിൽ 26-ന്‌ അദ്ദേഹം അന്തരിച്ചു.

continue reading.

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
Top arts colleges in Kerala

Top arts colleges in Kerala

Sep 2, 2022
Interview with Unnikrishnan (Youtuber)

Interview with Unnikrishnan (Youtuber)

Jun 30, 2022
Interview with Jinsha Basheer (Social Media Influencer)

Interview with Jinsha Basheer (Social Media Influencer)

Jun 17, 2022
download katha app