Katha

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

Jul 13, 2022
നിങ്ങളുടെ വിഷന്‍ ബോര്‍ഡ് എങ്ങനെ ചിട്ടയോടുകൂടി ഉണ്ടാക്കാം?

നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നത് പൂര്‍ണ്ണമായും സാധ്യമാണെന്ന് ഓപ്ര വിന്‍ഫ്രിയെപ്പോലുള്ള പ്രശസ്തര്‍ പറഞ്ഞിട്ടുണ്ട്. അതിനെ അവര്‍ മാനിഫെസ്റ്റേഷന്‍ എന്ന പേരിട്ട് വിളിക്കുന്നു.

ഇത് ഒരു മായാജാലമോ രഹസ്യമോ അല്ല. ഒറ്റ രാത്രി കൊണ്ട് സംഭവിക്കുന്നതുമല്ല ഇത്. മാനിഫെസ്റ്റേഷന്‍ കൊണ്ടുള്ള വിജയത്തിനായി, നിങ്ങളുടെ ഉദ്ദേശം സജ്ജീകരിക്കുകയും അത് യാഥാര്‍ത്ഥ്യമാകുമെന്ന് വിശ്വസിക്കുകയും ആ അമൂര്‍ത്തമായ ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിന് സജീവമായ നടപടികള്‍ കൈക്കൊള്ളുകയും വേണം.

അത്തരത്തില്‍ ഒരു ഉപകരണമാണ് വിഷന്‍ ബോര്‍ഡ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തായിരുന്നാലും- എങ്ങനെ റിലാക്സ് ആയി ഇരിക്കാം, എങ്ങനെ ക്ഷമാശീലം വളര്‍ത്താം, ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍, ഇഷ്ടപ്പെടുന്ന ജോലി കണ്ടെത്താന്‍- അതൊക്കെ സാധ്യമാക്കിയെടുക്കാന്‍ വിഷന്‍ ബോര്‍ഡ് ഒരു മികച്ച ഉപകരണമാണ്.

വിഷന്‍ ബോര്‍ഡ് എന്നാല്‍ എന്ത്?

What is a vision board

ഒരു വിഷന്‍ ബോര്‍ഡ് എന്നത് നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന അല്ലെങ്കില്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ചിത്രങ്ങളുടെയോ സൂചനയുടെയോ ഒരു കൊളാഷ് ആണ്.

നിങ്ങള്‍ക്ക് മാഗസിന്‍ കട്ട് ഔട്ടുകള്‍, ഡ്രോയിങ്ങുകള്‍. എഴുത്തുകള്‍, ഫോട്ടോകള്‍ അല്ലെങ്കില്‍ നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് നിങ്ങളെ ഓര്‍മിപ്പിക്കുന്ന മറ്റേതെങ്കിലും കാര്യങ്ങളും ഇതിനുവേണ്ടി ഉപയോഗിക്കാം.

വിഷന്‍ ബോര്‍ഡുകളുടെ കാര്യത്തില്‍ യഥാര്‍ത്ഥത്തില്‍ നിയമങ്ങളൊന്നുമില്ല. കാരണം അത് ദൈനംദിന അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാത്കരിക്കാന്‍ നിങ്ങളെ പ്രചോദിപ്പിക്കുന്ന എന്തെങ്കിലും ക്രാഫ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ്.

ചില വിഷന്‍ ബോര്‍ഡുകള്‍ ഒരു ആശയത്തില്‍ ഊന്നിയതായിരിക്കാം, എന്നാല്‍ മറ്റ് ചിലത് നിങ്ങളുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതിന്‍റെ വലിയ ചിത്രത്തിലേക്ക് ഊന്നിയതായിരിക്കാം.

വിഷ്വല്‍ ബോര്‍ഡ് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമോ?

How vision board helps you

മനശാസ്ത്ര ഗവേഷണ പ്രകാരം, വിഷ്വലൈസേഷന്‍ പോലുള്ള മാനസിക പരിശീലനങ്ങള്‍, പ്രചോദനവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.

ഒരു പഠനത്തില്‍ കായിക താരങ്ങളില്‍ വിഷ്വലൈസേഷന്‍ ശാരീരിക പരിശീലനം പോലെ തന്നെ ഫലപ്രദമാണെന്ന് ഗവേഷകര്‍ കണ്ടെത്തി. നിങ്ങളുടെ ലക്ഷ്യങ്ങള്‍ വിഷ്വലൈസ് ചെയ്യുന്നത്, നിങ്ങളുടെ സ്വപ്ന ജീവിതം സൃഷ്ടിക്കുന്നതിന് ലക്ഷ്യങ്ങള്‍ സജീകരിക്കാനും നിങ്ങളുടെ മാനസികാവസ്ഥ രൂപപ്പെടുത്താനും സഹായിക്കുന്ന ശക്തമായ ഉപകരണമാണ്.

വിഷ്വലൈസേഷന്‍ എന്നത് വെറുതെ ഒരു ബോര്‍ഡില്‍ ചിത്രം വച്ച് നിങ്ങള്‍ക്ക് വേണ്ടത് മാനിഫെസ്റ്റ് ചെയ്യുകയോ ആകര്‍ഷണ നിയമം ഉപയോഗിക്കുകയോ ചെയ്യുന്നതല്ല. ഇതെല്ലാം തലച്ചോറിന്‍റെയും പ്രവര്‍ത്തനം ഉള്‍ക്കൊണ്ടിരിക്കുന്നു.

നിങ്ങളുടെ തലയിലെ ഒരു അരിപ്പയാണ് റെക്റ്റിക്കുലര്‍ ആക്റ്റിവേഷന്‍ സിസ്റ്റം (ആര്‍എഎസ്). നിങ്ങളുടെ വിഷന്‍ ബോര്‍ഡിലെ ചിത്രങ്ങള്‍ നിരന്തരം കാണുന്നതിലൂടെ നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത കാര്യങ്ങള്‍ അരിച്ചെടുക്കാന്‍ നിങ്ങളുടെ തലച്ചോറിനെ സഹായിക്കുകയും ചെയ്യുന്നു.

നിങ്ങൾ ഒരു വിഷ്വല്‍ ബോര്‍ഡ് സൃഷ്‌ടിച്ച് അത് ഇടയ്‌ക്കിടെ കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുമ്പോൾ, നിങ്ങൾ അറിയാതെ തന്നെ ദിവസം മുഴുവനും വിഷ്വലൈസേഷനും നിങ്ങളുടെ ലക്ഷ്യത്തിനെ ക്രമീകരിക്കുന്ന വ്യായാമങ്ങളും ചെയ്യുന്നു.

ഒരു വിഷൻ ബോർഡ് സൃഷ്‌ടിക്കുന്നത് നിങ്ങളുടെ ലക്ഷ്യങ്ങൾ കാണാനും ദൈനംദിന അടിസ്ഥാനത്തിൽ അവയിൽ എത്തിച്ചേരാനുള്ള ഒരു മാനസികാവസ്ഥ വികസിപ്പിക്കാനുമുള്ള മാര്‍ഗം നല്‍കുന്നു.

എങ്ങനെ ഒരു വിഷ്വല്‍ ബോര്‍ഡ് ഉണ്ടാക്കാം?

How to create vision board

വിഷ്വല്‍ ബോര്‍ഡിന്‍റെ ഗുണങ്ങള്‍ അറിഞ്ഞ സ്ഥിതിക്ക് അതെങ്ങനെ നല്ല രീതിയില്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുന്ന രീതിയില്‍ ഉണ്ടാക്കാം എന്ന് നോക്കാം.

1. 10 മിനിറ്റ് വിഷ്വലൈസേഷന്‍ ചെയ്യാം

വിഷ്വല്‍ ബോര്‍ഡ് തയ്യാറാക്കാനായി ആദ്യമായി വേണ്ടത് നിങ്ങള്‍ക്ക് എന്താണ് ജീവിതത്തില്‍ വേണ്ടതെന്നും എവിടെയാണ് എത്തേണ്ടത് എന്നതുമായ ഉത്തമ ബോധ്യമാണ്. അതിനായി ഒരു നിമിഷം സ്വയം ചിന്തിക്കുക, നിങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് കണ്ടെത്തുക.

ശാന്തമായ ഒരു സ്ഥലത്ത് നിങ്ങളുടെ ചിന്തകൾ സ്പഷ്ടമാക്കാനും ശാന്തമായ സംഗീതം സജ്ജീകരിക്കാനും കുറച്ച് സമയമെടുക്കുക. ഇത് ശാന്തവും ധ്യാനാത്മകവുമായ അനുഭവമായിരിക്കണം. നിങ്ങൾക്ക് ഇത് ചെയ്യാൻ 5-10 മിനിറ്റോ അല്ലെങ്കിൽ ആവശ്യമുള്ളിടത്തോളം സമയമോ എടുക്കാം.

  • ഒരു പേനയും പേപ്പറും എടുക്കുക
  • മനസ്സ് ശാന്തമാക്കാന്‍ കുറച്ച് ആഴത്തിലുള്ള ശ്വാസം എടുത്ത് വിടുക. മനസ്സ് ശാന്തമാകുന്നതുവരെ ഇത് തുടരുക.
  • നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുക.
    • എന്‍റെ ജീവിതം എങ്ങനെ ആയിരിക്കണം?
    • എന്‍റെ വീട് എങ്ങനെ ഇരിക്കണം?
    • എന്‍റെ ഭക്ഷണവും ആഹാര രീതികളും എങ്ങനെ ആയിരിക്കണം?
    • എന്തൊക്കെ കാര്യങ്ങള്‍ ജീവിതത്തില്‍ കൂടുതലായി ചെയ്യാനുണ്ട്?
    • ശാരീരികപരമായി എങ്ങനെയാകണം?
    • ഓരോ ദിവസവും എനിക്കു എങ്ങനെ അനുഭവപ്പെടണം?
    • അടുത്ത വർഷം എന്ത് സാമ്പത്തിക, തൊഴിൽ ലക്ഷ്യങ്ങളാണ് ഞാൻ കൈവരിക്കാൻ ആഗ്രഹിക്കുന്നത്?
    • അടുത്ത വർഷത്തെ എന്‍റെ സ്വപ്ന യാത്രാ സ്ഥലം ഏതാണ്?
  • മനസ്സില്‍ തോന്നുന്നത് കുറിച്ചിടുക. ഒരു ചോദ്യം നിങ്ങളെ സംബന്ധിക്കുന്നതല്ലെങ്കില്‍ അത് വിടുക. മറ്റൊരു ചോദ്യത്തിന് ഉത്തരം കണ്ടെത്തുക. നിങ്ങളോട് തന്നെ വീണ്ടും വേറെ ചോദ്യങ്ങളും ചോദിച്ച് ഉത്തരം കണ്ടെത്തുക.

ഒരു മികച്ച വിഷ്വല്‍ ബോർഡ് നിർമ്മിക്കുന്നതിനുള്ള രഹസ്യം നിങ്ങളുടെ ലക്ഷ്യങ്ങൾ കൈയക്ഷരത്തിലൂടെ പ്രകടിപ്പിക്കുക എന്നതാണ്. കയ്യക്ഷരങ്ങളില്‍ ലക്ഷ്യങ്ങള്‍ എഴുതി വയ്ക്കുന്നതിന് ഒരു ഊര്‍ജ്ജസ്വലമായ ഒരു സ്വഭാവമുണ്ട്.

ഒരു വിഷൻ ബോർഡ് സൃഷ്ടിക്കാൻ കലാപരമായ കഴിവ് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തവും പോസിറ്റീവുമായ വീക്ഷണത്തോടെ ആരംഭിക്കാൻ വിഷന്‍ ബോര്‍ഡ് സഹായിക്കുന്നു എന്നേയുള്ളൂ. നിങ്ങളോട് തന്നെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ഉത്തരങ്ങള്‍ പെട്ടെന്നു കിട്ടിയേക്കാം, ചിലപ്പോള്‍ സമയം എടുത്തേക്കാം. ഉത്തരങ്ങള്‍ സ്പഷ്ടമാക്കി എടുക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. ജേര്‍ണലിങ്, ചിത്രം വര, ധ്യാനം, സംഗീതം അങ്ങനെ നിങ്ങളുടെ ഉള്ളിലുള്ള ആഗ്രഹങ്ങളെ പുറത്തുകൊണ്ടുവരുന്ന എന്തും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

നിങ്ങളുടെ ബോർഡ് ഒരു കാര്യത്തില്‍ ആരംഭിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ പൂർത്തിയാക്കുകയാണെങ്കിൽ നിരുത്സാഹപ്പെടരുത്, അതിനെ സർഗ്ഗാത്മക പ്രക്രിയ എന്ന് വിളിക്കുന്നു, അത് വളരെ പ്രധാനമാണ്. നിങ്ങളുടെ ബോർഡ് സൃഷ്‌ടിക്കുന്നതിലൂടെ നിങ്ങളെക്കുറിച്ച് നിങ്ങൾ കണ്ടെത്തുന്നതിൽ നിങ്ങൾ ആശ്ചര്യപ്പെട്ടേക്കാം.

2. വിഷന്‍ ബോര്‍ഡ് രൂപരേഖ തയ്യാറാക്കാം

അടുത്തതായി ചെയ്യേണ്ടത് നിങ്ങളുടെ വിഷന്‍ ബോര്‍ഡിന് ഒരു രൂപരേഖ തയ്യാറാക്കുക എന്നതാണ്. വിഷ്വല്‍ ബോര്‍ഡില്‍ എന്തൊക്കെ വരണം എന്നത് ഇവടെ തീരുമാനിക്കാം.

ഒരു വിഷൻ ബോർഡ് സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന നിയമം, നിയമങ്ങളൊന്നുമില്ല എന്നതാണ്! നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള രസകരവും ക്രിയാത്മകവുമായ സമയമായിരിക്കണം ഇത്.

നിങ്ങളെ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായ എന്തും നിങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്താം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്‍റെ ഒരു വിഷ്വൽ പ്രാതിനിധ്യമായിരിക്കണം അത്. നിങ്ങളുടെ ബോർഡിന്‍റെ ഉദ്ദേശ്യം അതിലുള്ളതെല്ലാം പ്രാവര്‍ത്തികമാക്കുക എന്നതാണ്.

ഒരു വിഷൻ ബോർഡ് കിറ്റ് ഇപ്പോള്‍ വിപണിയില്‍ വാങ്ങാന്‍ ലഭിക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ സ്വന്തം വിഷൻ ബോർഡ് സൃഷ്ടിക്കുന്നത് ഒരു പ്രത്യേക അനുഭവമായിരിക്കും.

നിങ്ങളുടേതായവ സൃഷ്ടിക്കുന്നത് യഥാർത്ഥത്തിൽ പിന്തുടരാനും കൂടുതൽ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും നിങ്ങളെ കൂടുതല്‍ പ്രേരിപ്പിക്കും. ഏതില്‍ നിന്നും നിങ്ങള്‍ക്ക് ആശയങ്ങള്‍ സ്വരുക്കൂട്ടാം. ചിത്രങ്ങള്‍, ഇഷ്ടപ്പെട്ട ഉദ്ധരണികള്‍, ഓര്‍മ്മകള്‍, പോസ്റ്റ് കാര്‍ഡുകള്‍ ഒക്കെ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

  • മാഗസിന്‍ ചിത്രങ്ങള്‍ : നിങ്ങൾക്ക് എങ്ങനെ തോന്നണമെന്ന് പ്രതിനിധീകരിക്കുന്ന മാഗസിൻ കട്ട്ഔട്ടുകൾ, നിങ്ങൾ എവിടെയ്ക്കാണ് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നത് അല്ലെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യവും നിങ്ങളുടെ ബോർഡിലേക്ക് ചേർക്കുന്നതിന് അനുയോജ്യമാണ്. ഫാഷൻ മാഗസിനുകൾ, ലൈഫ്‌സ്‌റ്റൈൽ മാഗസിനുകൾ, ട്രാവൽ മാഗസിനുകൾ എന്നിങ്ങനെ ഏത് മാസികയിൽ നിന്നും ഇവ ആകാം.

  • ഫോട്ടോകള്‍ : ഓണ്‍ലൈനില്‍ നിന്നും എടുത്തതോ അല്ലെങ്കില്‍ നിങ്ങളുടെ കയ്യില്‍ നേരത്തെ ഉള്ള ചിത്രങ്ങളോ ഉപയോഗിക്കാം. നിങ്ങളുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് പ്രതിനിധീകരിക്കുന്ന ഏതെങ്കിലും ചിത്രങ്ങൾ ഉപയോഗിക്കുക.

  • പ്രചോദനാത്മകമായ ഉദ്ധരണികള്‍ : പുസ്തകങ്ങളില്‍ നിന്നോ സിനിമകളില്‍ നിന്നോ ഉള്ള നിങ്ങളുടെ ജീവിതത്തെ പ്രചോദിപ്പിക്കുന്ന ഉദ്ധരണികള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം.

നല്ല വാർത്തകൾ കേട്ടറിയു! download katha app

3. വേണ്ട സാധങ്ങള്‍ ശേഖരിക്കാം

അടുത്തതായി ഒരു വിഷ്വല്‍ ബോര്‍ഡ് നിര്‍മ്മിക്കാനുള്ള സാധനങ്ങള്‍ ശേഖരിച്ചു വയ്ക്കാം. അതിനായി വേണ്ട സാധനങ്ങള്‍…

ബോര്‍ഡ്

ആദ്യമായി ഒരു വിഷന്‍ ബോര്‍ഡ് ഉണ്ടാക്കുകയാണെങ്കില്‍ തെര്‍മോകോള്‍ കൊണ്ടോ കാര്‍ഡ് ബോര്‍ഡ് കൊണ്ടോ ഒരു ബോര്‍ഡ് നിര്‍മ്മിക്കാവുന്നതാണ്. അതില്‍ നമ്മള്‍ ശേഖരിച്ചു വച്ചിരിക്കുന്ന ചിത്രങ്ങളും മറ്റും ഒട്ടിച്ചു വയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ ഒരു പിന്‍ ബോര്‍ഡ് വാങ്ങിക്കാം. ഇപ്പോള്‍ വിപണിയില്‍ സുലഭമായി ലഭിക്കുന്നതാണ്. അതില്‍ ചിത്രങ്ങളും മറ്റും പിന്‍ ചെയ്തു വയ്ക്കാം. പിന്‍ ബോര്‍ഡ് ആവുമ്പോള്‍ വിഷന്‍ ബോര്‍ഡ് ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്താനും എളുപ്പമായിരിക്കും.

അലങ്കാര വസ്തുക്കള്‍

ചിലര്‍ക്ക് തങ്ങളുടെ വിഷന്‍ ബോര്‍ഡ് അലങ്കരിക്കാനും ഒക്കെ ഇഷ്ടമാണ്. അങ്ങനെയുള്ളവരാണെങ്കില്‍ അലങ്കാരത്തിനുള്ള തോരണങ്ങളും സ്റ്റിക്കറുകളും ഉപയോഗിക്കാവുന്നതാണ്.

ആശയ സാധനങ്ങള്‍

വിഷന്‍ ബോര്‍ഡിലേക്ക് വയ്ക്കേണ്ടുന്ന നിങ്ങളുടെ ആശയങ്ങള്‍ പ്രകടമാക്കുന്ന ചിത്രങ്ങളും, ഉദ്ധരണികളും ഒക്കെ ശേഖരിച്ചു തയ്യാറാക്കി വയ്ക്കുക. വിഷന്‍ ബോര്‍ഡിലെ പ്രധാന ഘടകമാണ് ഇത്.

മറ്റ് ആവശ്യ വസ്തുക്കള്‍

ചിത്രങ്ങളും ഉദ്ധരണികളും തോരണങ്ങളും വിഷന്‍ ബോര്‍ഡില്‍ ഒട്ടിച്ചു വയ്ക്കാനും മറ്റുമായി ആവശ്യമായി വേണ്ടി വരുന്ന കാര്യങ്ങള്‍ എടുത്തുവയ്ക്കണം. കത്രിക, ടേപ്പ്, പിന്‍, പശ അങ്ങനെ ആവശ്യമുള്ള എല്ലാം എടുത്തുവയ്ക്കുക.

4. വിഷന്‍ ബോര്‍ഡ് തയ്യാറാക്കാം

ഇപ്പോൾ, നിങ്ങളുടെ വിഷൻ ബോർഡ് യഥാർത്ഥത്തിൽ സൃഷ്ടിക്കാൻ നിങ്ങൾ തയ്യാറാണ്. ഒരു വിഷൻ ബോർഡ് എങ്ങനെ നിർമ്മിക്കാമെന്ന് നോക്കാം.

മനസ്സ് ശാന്തമാക്കുക

നിങ്ങള്‍ നിങ്ങളുടെ വിഷന്‍ ബോര്‍ഡ് തയ്യാറാക്കാന്‍ പോവുകയാണ്. അത് കുറ്റമറ്റതായി ചെയ്യണമെങ്കില്‍ നിങ്ങളുടെ മനസ്സ് ശാന്തവും തെളിമയാര്‍ന്നതുമാകണം. ലളിതമായ ഗാനം കേട്ടുകൊണ്ടോ ഒരു സുഗന്ധ മെഴുതുതിരി കത്തിച്ചുവച്ചുകൊണ്ടോ മനസ്സിനെ ശാന്തമാക്കി വിഷന്‍ ബോര്‍ഡ് തയ്യാറാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം.

വ്യത്യസ്ഥ ലേയൌട്ടുകള്‍ പരീക്ഷിക്കുക

നിങ്ങളുടെ ചിത്രങ്ങൾ നിങ്ങളുടെ ബോർഡിൽ വച്ച് നോക്കുക. എന്നാൽ ഇപ്പോള്‍ തന്നെ പശ തേച്ച് ഒട്ടിക്കരുത്. പല പല രീതിയില്‍ വച്ച് നോക്കി ഇഷ്ട്ടപ്പെടുന്ന ഒരു മാതൃക കണ്ടെത്തുക.

ചില ആളുകൾ ഓരോ വിഭാഗവും വ്യത്യസ്തമായ ലക്ഷ്യത്തോടെ അവരുടെ ബോർഡ് ക്രമീകരിക്കുന്നു, ചിലർ കൂടുതൽ അടുക്കും ചിട്ടയുമുള്ളതിനെ സൃഷ്ടിക്കുന്നു, ചിലർ കൂടുതൽ ക്രമരഹിതമായ സമീപനം ഉപയോഗിക്കുന്നു.

വലിയ ചിത്രങ്ങൾ പശ്ചാത്തലമായി ഉപയോഗിച്ചു മുന്നില്‍ ചെറിയ ചിത്രങ്ങള്‍ വയ്ക്കുന്നത് ഒരു നല്ല സമീപനമായിരിക്കും. ബോര്‍ഡ് തയ്യാറാക്കാന്‍ "ശരിയായ വഴി" എന്നൊന്നില്ല, അതിനാൽ നിങ്ങൾക്ക് അനുയോജ്യമെന്ന് തോന്നുന്നതെന്തും ചെയ്യുക. നിങ്ങൾ ഇഷ്ടപ്പെടുന്ന പോലെ സർഗ്ഗാത്മകത പുലർത്തുക.

ബോര്‍ഡ് സൃഷ്ടിക്കുക

നിങ്ങളുടെ ബോർഡ് നിങ്ങളുടെ വികാരങ്ങളുമായി പ്രതിധ്വനിക്കുകയും നിങ്ങളുടെ വിഷൻ ബോർഡുമായി നിങ്ങള്‍ക്ക് ഒരു വൈകാരിക ബന്ധം നൽകുകയും വേണം.

ക്രമീകരണത്തിൽ നിങ്ങൾ സംതൃപ്തിയായ ശേഷം നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഒട്ടിക്കുക. നിങ്ങൾക്ക് അതിൽ പെയിന്‍റ് ചെയ്യാം, അല്ലെങ്കിൽ മാർക്കറുകൾ ഉപയോഗിച്ച് വാക്കുകൾ എഴുതാം, സ്റ്റിക്കറുകൾ ചേർക്കാം,

അല്ലെങ്കിൽ നിങ്ങളുടെ കാഴ്ചയെക്കുറിച്ച് നിങ്ങളെ ഏറ്റവും ആവേശഭരിതരാക്കുന്ന മറ്റെന്തു വേണമെങ്കിലും ചെയ്യാം.

5. വിഷന്‍ ബോര്‍ഡിന് ജീവന്‍ നല്‍കാം

നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും നിങ്ങളുടെ സ്വയം അവബോധം മെച്ചപ്പെടുത്തുന്നതിനുമുള്ള നിങ്ങളുടെ ടൂൾബോക്സിലെ മറ്റൊരു ഉപകരണമാണ് വിഷൻ ബോർഡ്.

വിഷൻ ബോർഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ അത് എന്നും കാണുന്ന ഒരു സ്ഥലത്ത് സ്ഥാപിക്കുക എന്നതാണ് പ്രധാനം. അതിനായി ഒരു പ്രത്യേക സ്ഥലം കണ്ടെത്തുക തന്നെ വേണം.

ഇത് നിങ്ങളുടെ ഓഫീസിലോ സ്റ്റുഡിയോയിലോ കിടക്കയുടെ അരികിലോ സ്ഥാപിക്കാം, അതുവഴി നിങ്ങൾക്ക് ഇത് ദിവസവും കാണാൻ കഴിയും. അല്ലെങ്കിൽ, ഇത് നിങ്ങളുടെ കംപ്യൂട്ടറിലെയോ ഫോണിലേയോ സ്ക്രീൻസേവർ ആക്കാം.

എല്ലാ ദിവസവും നിങ്ങളുടെ ബോർഡിൽ നോക്കി കുറച്ച് സമയം ചിലവഴിക്കുക, അതുവഴി നിങ്ങളുടെ അബോധ മനസ്സിന് നിങ്ങളുടെ ലക്ഷ്യങ്ങൾ കൂടുതൽ മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കും.

നിങ്ങളുടെ വിഷന്‍ ബോര്‍ഡ് നിങ്ങളുടെ ലക്ഷ്യത്തിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിത്രം പ്രകടമാക്കുന്നതായിരിക്കണം. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന എല്ലാ അത്ഭുതങ്ങളിലേക്കും നിങ്ങളുടെ മനസ്സ് തുറക്കുക!

continue reading.

മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

മരിക്കുന്നതിന് മുമ്പ് സന്ദർശിക്കേണ്ട കേരളത്തിലെ ഏറ്റവും പുരാതനമായ ആരാധനാലയങ്ങൾ

Jul 19, 2022
സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍

സ്വയം സഹായത്തിനായുള്ള മികച്ച 10 പുസ്തകങ്ങള്‍

Jul 15, 2022
മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

May 25, 2022
നല്ല വാർത്തകൾ കേട്ടറിയു!download katha app