Katha

കുടുംബദിനം (Family Day) എന്നാൽ എന്താണ് എന്ന് നോക്കാം

May 10, 2022
കുടുംബദിനം (Family Day) എന്നാൽ എന്താണ് എന്ന് നോക്കാം

കുടുംബദിനം ഒരു ദേശീയ നിയമപരമായ അവധിയല്ല, ന്യൂ ബ്രൺസ്‌വിക്ക്, ആൽബെർട്ട, മാനിറ്റോബ, ഓൺടാറിയോ, സസ്‌കാച്ചെവൻ, ബ്രിട്ടീഷ്, കൊളംബിയ എന്നിവിടങ്ങളിൽ മാത്രമാണ് ഇത് ആചരിക്കുന്നത്. ലോക കുടുംബ ദിനം ഈ വരുന്ന 15 മെയ് 2022 ആണ് ആഘോഷിക്കുന്നത്. എന്നാൽ ദേശീയ കുടുംബദിനം സെപ്റ്റംബർ 26-നാണ് ആഘോഷിച്ചു വരുന്നത്.

കുടുംബ ബന്ധങ്ങളുടേയും, സ്നേഹബന്ധങ്ങളുടേയും, പ്രതീകമായി ലോകമെമ്പാടും കുടുംബദിനം എന്ന ഒരു ദിവസം ആഘോഷിക്കപ്പെടുന്നു. ആധുനിക കാലത്തിനനുസരിച്ച്, ഇന്ന് കുടുബബന്ധങ്ങളുടെ കൂട്ടായ്മകൾ വെറും മൊബൈൽ ഫോണിൽ ഉള്ള ഗ്രൂപ്പുകളിൽ മാത്രമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയാം.

നമ്മുടെ പ്രിയപ്പെട്ടവർക്കായി അവരുടെ കൂടെ സമയം ചിലവഴിക്കാനായി മാത്രം നാം തിരഞ്ഞെടുക്കുന്ന ഒരു ദിവസം കൂടിയാണ് കുടുംബ ദിനം എന്ന് പറയുന്നത്. ഓരോ തിരക്കുകളിൽപെട്ട് ഓടി കൊണ്ടിരിക്കുന്നതിനിടയിൽ നാം പലപ്പോഴും നമ്മുടെ കൂടെ ഉള്ളവരെ മറന്നു പോവുന്നു എന്നതാണ് സാരം.

നല്ല ഒരു കുടുംബം എന്നാൽ ഒരുപാട് അർത്ഥവത്തായ മഹത്തായ സംസ്കാരങ്ങൾ ആചാരങ്ങൾ എല്ലാം ഉൾക്കൊള്ളിക്കാവുന്ന ഒരു അന്തരീക്ഷത്തെ വളർത്തിയെടുക്കുന്ന ഒന്നാണ് എന്ന് പറയാം .

കുടുംബങ്ങൾ പല രൂപത്തിലും വലുപ്പത്തിലും വ്യത്യസ്ത സാഹചര്യങ്ങളിലും ജീവിച്ചു പോരുന്നു .

Celebrate family day

എന്നാൽ അവരെല്ലാം പങ്കിടുന്നത് ഒരേ കുടുംബവൃക്ഷത്തിൽ വളരുന്നവരോടുള്ള നിരുപാധികമായ സ്നേഹവും പിന്തുണയുമാണ്. ഓരോ ആളുകളും ഓരോ കാര്യങ്ങളിലും വ്യത്യസ്തരാണ്. ഒരു നല്ല വ്യക്തിത്വം ഉടലെടുക്കുന്നത് ഒരു നല്ല കുടുംബത്തിൽ നിന്നായിരിക്കും.

ഓരോ കുടുംബത്തിലും ഓരോ രീതിയിലുള്ള പാരമ്പര്യ൦ നിലനിർത്തികൊണ്ടു പോവുന്നത് അവരുടെ പിൻ തലമുറക്കാരാണ്.

ഇന്ന് ഒരു മനുഷ്യന് ജീവിക്കാൻ കൂടി 24 മണിക്കൂർ തികയുന്നില്ല എന്ന സാഹചര്യത്തിലാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരു സാഹചര്യത്തിൽ നമുക്ക് എങ്ങനെ ഒരു കുടുംബ ദിനം ആഘോഷിക്കാൻ കഴിയും.

കാനഡയിലെ 5 രാജ്യങ്ങളിൽ ഫാമിലി ഡേ വളരെ ആഘോഷത്തോടു കൂടി അവർ ഇന്നും ആഘോഷിച്ചു വരുന്നു . ഇന്ത്യക്കു പുറമെ ഉള്ള രാജ്യങ്ങളിൽ ആണ് കൂടുതലായും ഇങ്ങനെ ഉള്ള ആഘോഷങ്ങൾ നടത്തുന്നത്. കുടുംബദിനത്തിൽ, പലരും മുഴുവൻ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. എല്ലാവരെയും ചേർത്തു നിർത്തി ആഘോഷിക്കുന്നതിലും അവർ ഒരു സന്തോഷം കാണുന്നു .

ആർട്ട് എക്സിബിഷനുകൾ സന്ദർശിക്കുക, സിനിമകൾ കാണുക, ഔട്ട്ഡോർ ഐസ് റിങ്കുകളിൽ സ്കേറ്റിംഗ് നടത്തുക, ബോർഡ് ഗെയിമുകൾ കളിക്കുക, കരകൗശല പ്രവർത്തനങ്ങളിൽ പങ്കെടുക്കുക. ചില കമ്മ്യൂണിറ്റികൾ പ്രത്യേക പൊതു പരിപാടികൾ ആസൂത്രണം ചെയ്യുന്നു, അതേ സമയത്തിൽ ആർട്ട് ഗാലറികൾക്കും മ്യൂസിയങ്ങൾക്കും ചിലപ്പോൾ സന്ദർശനം ചിലവില്ലാതെയാക്കുന്നതും പതിവാണ്.

എന്താണ് കുടുംബ ദിനത്തിൻറെ പ്രാധാന്യം?

Importance of family

ആരോഗ്യകരമായ കുടുംബബന്ധം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഒരുപാട് മാറ്റങ്ങൾ സൃഷ്ടിക്കുന്നു. ഒരു കുടുംബം എന്നത് ലോകമെമ്പാടുമുള്ള ആളുകൾക്ക് സുസ്ഥിരതയും സ്നേഹവും പരിചരണവും പ്രദാനം ചെയ്യുന്ന ഒരു സുപ്രധാന ഘടകമാണ് , ഒരു കുടുംബം അവരുടേതായ ഒരു ദിവസം ആഘോഷിക്കുക എന്നത് അസുലഭ നിമിഷംകൂടിയാണ്.

ഒരു ഫാമിലി ഡേ ഫാമിലി ട്രഡീഷൻ ആരംഭിക്കുക - എല്ലാവരും ആശയങ്ങൾ മുന്നോട്ട് വയ്ക്കട്ടെ, തുടർന്ന് പാരമ്പര്യം എന്തായിരിക്കുമെന്ന് കുടുംബമായി ചർച്ച ചെയ്യുക. ഒരുപക്ഷേ, നിങ്ങൾക്ക് എല്ലായ്പ്പോഴും ഒരു ഗെയിം നൈറ്റ് ഉണ്ടായിരിക്കാം, അല്ലെങ്കിൽ എല്ലാവരും ഏതെങ്കിലും രീതിയിൽ പാടുകയോ എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കുകയോ ചെയ്യുന്ന ഒരു വലിയ കുടുംബസംഗമം ആക്കി തീർക്കുകയും ആവാം.

ഓരോ ഫാമിലിയും വ്യത്യസ്തമാണ് .ഓരോ ആളുകളും വ്യത്യസ്തരാണ് .അവരുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും അറിഞ്ഞു പെരുമാറുമ്പോഴാണ് ഒരു നല്ല കുടുംബം ഉടലെടുക്കുന്നത് . സമൂഹത്തിന് കൊടുക്കാൻ കഴിയുന്ന ഒരു നല്ല സംഭാവനയാണ് ഒരു നല്ല കുടുംബം എന്ന് തന്നെ പറയാം.

ഒരു മനുഷ്യായുസ്സിന് ഒരുപാട് ആയുസ്സ് ഉണ്ടോ ഇല്ലയോ എന്നല്ല, ഉള്ള കാലം നമ്മൾ നമ്മുടെ കുടുംബത്തിന് നല്ല ഓർമ്മകൾ ഉണ്ടാക്കികൊടുക്കുക എന്നത് നമ്മുടെ കടമ കൂടിയാണെന്ന് ഓർക്കണം.

ഇന്ന് വിദ്യാഭ്യാസം കൂടുന്നതോടെ ആളുകൾക്കു വേർപിരിയാൻ ഉള്ള അവസരo സമൂഹവും , ആളുകളും അഥവാ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നു. ഓരോരുത്തരും വേറെ വേറെ സമ്പാദിക്കുന്നു അതോടെ ഒരാളുടെ കീഴിൽ നിൽകേണ്ടതായി വരുന്നില്ല എന്ന മനോഭാവംവേർപിരിയാനുള്ള സാഹചര്യo ഒരുക്കികൊടുക്കുന്നു.

അതുകൊണ്ട് കുടുംബത്തോടൊപ്പം കൂടുതൽ സമയം പങ്കിടുന്നത് അകൽച്ചകൾ കുറക്കാൻ നമ്മെ സഹായിക്കും, ബന്ധങ്ങൾ കൂടുതൽ ദൃഢപെടുത്താനും ഇങ്ങനെ ഉള്ള ഒത്തുകൂടൽ നമ്മെ സഹായകമാകും

നമുക്ക് ഏതൊക്കെ തരത്തിൽ കുടുംബ ദിനം ആഘോഷമാക്കി മാറ്റാം

  • ഒരു ക്ലാസിക് സിനിമ കാണുക
  • ഒരു ഫാമിലി ഡിന്നർ ഉണ്ടാക്കുക
  • ഫാമിലി ഗെയിം നൈറ്റ്
  • ഒരു ഫാമിലി ഔട്ടിംഗ് ആസൂത്രണം ചെയ്യുക
  • പാർക്കുകൾ സന്ദർശിക്കുക
  • ഒരു വീട്ടുമുറ്റത്തെ ക്യാമ്പ് ഫയർ നടത്തുക
  • ഒരുമിച്ചു ബൈക്ക് യാത്ര
  • ഒരുമിച്ചു പുറത്തേക്ക് നടക്കാനിറങ്ങുക
  • ഒരു മിനി അവധിക്കാലം
  • കുട്ടികളുടെ ഇഷ്ട വിനോദങ്ങളിൽ ഏർപ്പെടാം

1. വീട്ടുമുറ്റത്ത് തന്നെ നമ്മുടെ സന്തോഷം ആഘോഷിക്കാം

Family games

ആരുടെയും ഒരു ശല്യവുമില്ലാതെ വീട്ടിൽ തന്നെ നമ്മുടെ കുടുംബവുമായി നമുക്ക് നമ്മുടെ സന്തോഷം പങ്കിടാം.ഇഷ്ടമുള്ള കളികളിൽ കുട്ടികളോടൊപ്പം കൂടാം .പച്ചക്കറികൾ നട്ടു വളർത്താം അതിലൂടെ നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തിയെടുക്കാം. കുട്ടികൾക്ക് അതിനുള്ള പ്രോത്സാഹനവും കൊടുക്കാം. ഇങ്ങനെ ചെയ്യുന്നതിലൂടെ കുട്ടികൾക്ക് വിഷരഹിതമായ പച്ചക്കറികൾ വാങ്ങരുത് എന്നുള്ള ഒരു സന്ദേശവും നൽകാൻ കഴിയും.

2. ഒരുമിച്ചു പാചകം ചെയ്യാം

സാധാരണയായി അമ്മമാർ ആണ് വീട്ടിൽ പാചകം ചെയ്യുന്നത് .ഇതിൽ നിന്നും ഒരു മാറ്റം ആവാം .കുടുബത്തിൽ എല്ലാവർക്കും ഒരുമിച്ചു സഹായിക്കാം പുതിയ പരീക്ഷണങ്ങളിൽ ഏർപ്പെടാം . കുട്ടികൾക്ക് ഇഷ്ടപെടുന്ന വിഭവങ്ങൾ ഉണ്ടാക്കി കൊടുക്കാം .ഒരുമിച്ചു പാചകം ചെയ്യുമ്പോൾ തന്നെ കുട്ടികൾക്കും അതൊരു മനസ്സിനു സന്തോഷം നൽകും.

3. നല്ല ഒരു വായനാ ശീലം വളർത്തിയെടുക്കാം

Read books

കുടുബത്തോടു നാം ചിലവഴിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ് .ഇന്നത്തെ കാലത്ത് പുസ്തകങ്ങളോട് താല്പര്യo കുറവായിരിക്കും കുട്ടികൾക്കും ,മുതിർന്നവർക്കും. ഒരു പുസ്തകം വായിക്കുന്നതിലൂടെ ഒരാളുടെ ജീവിതത്തിലേക്ക് നമ്മൾ ആഴ്ന്നിറക്കി ചെല്ലുന്നു.

അനുഭവകഥകൾ ആണെങ്കിൽ വായിക്കുമ്പോൾ തന്നെ നമ്മൾ അവയോടു അടുത്തിരിക്കും .ഇന്നത്തെ കുട്ടികൾക്ക് അതിനെ കുറിച്ച് തീരെ അറിവില്ല എന്ന് പറയാം. ഇന്ന് പല കുട്ടികളും രക്ഷകർത്താക്കളും മൊബൈൽ ഫോണിനു അടിമകളാണ്.

ഓൺലൈൻ ക്ലാസുകൾ കൂടി വന്നതോടെ ഇവയുടെ ആധിപത്യം കൂടി എന്നു വേണം പറയാൻ .അച്ഛനും അമ്മയ്ക്കും മക്കൾക്കും പരസ്പരം സംസാരിക്കാൻ കൂടി സമയം കിട്ടാതെ ആയിരിക്കുന്നു .പണ്ടത്തെ കുട്ടികൾക്ക് വായനാശീലം കൂടുതൽ ഉണ്ടായിരുന്നു അതുകൊണ്ടു തന്നെ അവർക്കു കൂടുതൽ അറിവും നേടാൻകഴിഞ്ഞിട്ടുണ്ട് . അത് അവരുടെ തലമുറക്കാർ വളർത്തിയെടുത്തതാണ്.നമുക്കും ഈ തലമുറക്ക് ഇങ്ങനെ ഒരു സന്ദേശം ഈ കുടുംബ ദിനത്തിൽ കൈമാറാം.

4. കൂട്ടു കുടുംബവുമായി ഒരു കൂടിച്ചേരൽ

ഇന്ന് പൊതുവെ ചെറിയ കുടുംബം ആയി മാറിക്കൊണ്ടിരിക്കുകയാണ് അച്ഛനമ്മമാരെ തിരിഞ്ഞു നോക്കാൻ കൂടി സമയം കിട്ടാതെ ഓടുകയാണ് എല്ലാവരും. വളർന്നുവരുന്ന കുട്ടികൾക്ക് പോലും അവരോടുള്ള അടുപ്പവും സ്നേഹവും കുറഞ്ഞു വരുന്നതും നമുക്ക് കാണാം.

എല്ലാ ആളുകൾക്കും വിനോദത്തിനുവേണ്ടി മാത്രം സമയം കളയാനാണ് ഇഷ്ട്ടപെടുന്നത് .പക്ഷെ അതും നമുക്ക് വേണം എന്നാൽ നമ്മുടെ ആത്മബന്ധങ്ങളെയും നമ്മൾ ഇടക്ക് ഓർക്കണം .അച്ഛൻ 'അമ്മ സഹോദരൻ സഹോദരി എന്നത് ഒഴിച്ചാൽ ചില കുട്ടികൾക്ക് മറ്റാരെയും അറിയാതെ പോവുന്ന സാഹചര്യങ്ങൾ വന്നു കൊണ്ടിരിക്കുകയാണ് . പണ്ട് കാലത്തു കൂട്ടുകുടുംബങ്ങൾ ആയിരുന്നു അന്ന് പരസ്പരം സ്നേഹവും ഉണ്ടായിരുന്നു.

എല്ലാം എല്ലാവരോടും പങ്കുവക്കുന്നതിലൂടെ നമ്മുടെ ഉള്ളിലുള്ള വിഷമങ്ങളും തീരാറുണ്ടായിരുന്നു .ഇന്ന് കുട്ടികൾ വഴിമാറി സഞ്ചരിക്കുന്നതും അച്ഛനമ്മമാരോടുള്ള സമീപനത്തോട് മാറ്റങ്ങൾ വന്നതും നമ്മുക്ക് അറിയുവാൻ കഴിയുന്നുണ്ട്.

മുതിർന്നവരോടുള്ള ബഹുമാനം നമുക്ക് ഇന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ഒന്നാണ് .അവരുടെ എല്ലാം സാമിപ്യം കുട്ടികൾക്ക് നല്ല മാർഗ്ഗത്തിലേക്ക് വഴി തുറക്കപ്പെടും എന്നതിൽ സംശയമില്ല . ഈ ദിനത്തിൽ എങ്കിലും അവരെ നമുക്ക് ബഹുമാനത്തോടെ ആദരിക്കാം കുട്ടികൾക്ക് അവരോടുള്ള അകൽച്ച കുറയുകയും ചെയ്യും.

കൂടാതെ കുടുംബത്തിലെ മറ്റു അംഗങ്ങളുടെ കൂടിചേരൽ കൂടി ഇതിൽ ഉൾപെടുത്താൻ കഴിയണം നല്ല ഒരു ഉത്സവ പ്രതീതി കുട്ടികളുടെ മനസ്സിൽ ഓർമകളായി എന്നും നിലനിൽക്കും.

5. നല്ല ഒരു സിനിമ കാണാം

Movie night

ജീവിക്കാൻ വേണ്ടി ഓടി ഓടി തളരുന്ന ആളുകളെ മാത്രമേ നമുക്ക് ഇന്ന് കാണാൻ കഴിയാറുള്ളു .അതിനിടയിൽ കിട്ടുന്ന ഒരു ദിവസം ആഘോഷിക്കുക തന്നെ വേണം .ഇന്ത്യയിൽ മാത്രമേ ഇങ്ങനൊരു ആഘോഷം ഇല്ലാത്തതായി ഉള്ളു .വിദേശ രാജ്യങ്ങളിൽ അവർ ഇത് നല്ല ഒരു ആഘോഷമാക്കി മാറ്റാറുണ്ട്.

ജീവിതത്തിൽ ബുദ്ധിമുട്ടുകൾ മാത്രമല്ല വിനോദങ്ങളും ഇടക്കൊക്കെ ആവാം, കുട്ടികാലങ്ങളിലെ ഓർമ്മകളാണ് വലുതാവുമ്പോൾ നമുക്കോരോരുത്തർക്കും ഓർക്കാനായി ഉണ്ടാവുകയുള്ളു . അവയെല്ലാം നമ്മുടെ മനസ്സിൽ മായാതെ കിടക്കും. ഈ കുടുംബാദിനത്തിൽ നമുക്കു ഒരു 2 മണിക്കൂർ എങ്കിലും ഇതിനു വേണ്ടി മാറ്റി വക്കാം.

6. നല്ല ഒരു പൂന്തോട്ടം നിർമ്മിക്കാം

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള പൂക്കളും ചെടികളും നട്ടു വളർത്താം .അവർക്കു അത് ഒരു മാതൃക ആവട്ടെ . കുടുംബ ദിനത്തിൽ അവരോടൊപ്പം അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു എന്ന ഒരു തോന്നൽ കുഞ്ഞു മനസുകളിൽ ഒരുപാട് സന്തോഷം നൽകും.

7. കുടുംബവുമൊത്തു പുറത്തേക്കൊരു യാത്ര പോവാം

Family vacation

യാത്ര എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കാര്യo തന്നെയാണ്.അതും എല്ലാവരും കൂടി ഉള്ളതാണെങ്കിലും ഒരുപാട് സന്തോഷം നൽകും .കുട്ടികൾക്ക് കളിക്കാനുള്ള സ്ഥലങ്ങൾ കൂടി തിരഞ്ഞെടുക്കുക .പാർക്കുകൾ എല്ലായിടത്തും നമുക്ക് കാണാവുന്നതാണ്. വേണമെങ്കിൽ നമുക്ക് ഒരു ക്ഷേത്ര ദർശനങ്ങളും ഈ യാത്രകളിൽ ഉൾപ്പെടുത്താം. മുതിർന്നവർക്ക് ഒരു സമാധാന അന്തരീക്ഷവും ലഭിക്കുന്നതാണ്.

ഓരോ നിമിഷങ്ങളും ജീവിതത്തിലെ എണ്ണപ്പെട്ടതാണ് നമ്മുടെ കുടുബത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് നമ്മുടെ ലക്ഷ്യo കൂടി ആവണം.

8. കുട്ടികളോടൊപ്പം കളിക്കാം

കുട്ടികളോടൊപ്പം പല കളികളിലും മുതിർന്നവർക്കും ഏർപ്പെടാം .അവർക്കു അത് ഒരു നല്ല സന്തോഷം നൽകും. യോഗ അഭ്യസിപ്പിക്കാം.

അവരുടെ മാനസികവും ശാരീരികവും ആയ ഉന്മേഷവും ഇതിലൂടെ വർദ്ധിക്കും.

9. അയൽ വാസികളെ അടുത്തറിയാനും സമയം കണ്ടെത്താം

Meet neighbours

ഈ കുടുംബദിനത്തിൽ നമുക്ക് നമ്മുടെ വീടിനടുത്തുള്ളവരോടും കൂട്ടുകൂടാം .എന്നും തിരക്കുകളിൽ പെട്ട് അലയുന്ന ആളുകൾ ആയി മാറിക്കൊണ്ടിരിക്കുകയാണ് നമ്മളോരോരുത്തരും.അതിൽ നിന്ന് വേറിട്ടും മാറ്റങ്ങൾ ആകാം.

പല ആളുകളും അടുത്ത് താമസിക്കുന്നവരെ കാണുക കൂടി ഉണ്ടാവാറില്ല കാരണം ഓരോ തിരക്കുകൾ .ഒരിക്കലും തിരക്കുകൾ മാറ്റിവച്ചു കൊണ്ടൊരു ജീവിതം മനുഷ്യർക്ക്‌ ഉണ്ടാവില്ല അതുകൊണ്ടു എന്നെങ്കിലും കുറച്ചു സമയം നാം നമുക്കായി നമ്മുടെ ചുറ്റിലും ഉള്ളവർക്കായി മാറ്റിവെക്കാം.

continue reading.

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
എന്താണ് അക്വാപോണിക്‌സ്?

എന്താണ് അക്വാപോണിക്‌സ്?

Jun 22, 2022
കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

കേരളത്തിനായുള്ള മികച്ച 10 ബിസിനസ്സ് ആശയങ്ങൾ

Jun 10, 2022
download katha app