Katha

Top arts colleges in Kerala

Sep 2, 2022
Top arts colleges in Kerala

വിദ്യാഭ്യാസത്തോടൊപ്പം തന്നെ കലയും വിപ്ലവവും പ്രണയവും ഇഴചേർന്ന ഒരുപാട് കഥകൾ പറയാനുണ്ടാകും കേരളത്തിലെ ഓരോ ക്യാമ്പസുകൾക്കും. നാളെയുടെ നല്ലൊരു ജനതയെ വാർത്തെടുക്കുവാൻ കലാലയങ്ങൾ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. ജീവിതത്തിന്റെ നേർക്കാഴ്ചകൾ തിരിച്ചറിയുവാൻ, സ്വന്തം കഴിവുകളെ ഉണർത്തിയെടുക്കുവാൻ, എന്തിനധികം പറയുന്നു, ഒരു വ്യക്തിയെ അവന്റെ പൂർണതയിലേക്ക് നയിക്കുന്നത് ഏറെക്കുറെ അവന്റെ കലാലയജീവിതം തന്നെയാണ്. ഒരുപാട് ഏറെ കഥകൾക്ക് സാക്ഷ്യംവഹിച്ച ക്യാമ്പസ് ഇടനാഴികൾ ഓരോ വർഷവും പുതിയ കഥകളെ വരവേറ്റു കൊണ്ടിരിക്കുന്നു.കലയിലും വിദ്യാഭ്യാസത്തിലും മുന്നിട്ടുനിൽക്കുന്ന ആർട്സ് കോളേജുകളുടെ കാര്യത്തിൽ കേരളം ഒട്ടും പിന്നിലല്ല. ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന ഒട്ടനവധി പ്രമുഖരെയും വാർത്തെടുത്തത് അവരുടെ ക്യാമ്പസ്‌ ജീവിതം തന്നെയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ ഓർമ്മകൾ മാത്രമായി അവശേഷിക്കുന്ന കലാലയ ജീവിതങ്ങൾ പലർക്കും മുന്നോട്ടുള്ള ജീവിതത്തിന്റെ പ്രതീക്ഷയും കൈത്താങ്ങും ഒക്കെയാണ്.നാൾക്കുനാൾ വളർന്നു കൊണ്ടിരിക്കുന്ന കേരള ക്യാമ്പസുകൾ ഇന്ന് എല്ലാവർക്കും മാതൃകയായി കൊണ്ടിരിക്കുകയാണ്.

അങ്ങനെ നമ്മുടെ കേരളത്തിലെ തന്നെ റാങ്കിങ്ങ് പട്ടികയിൽ ഉയർന്ന സ്ഥാനത്തുള്ള കുറച്ച് ആർട്സ് കോളേജുകളെ പരിചയപ്പെടാം.

CMS College, കോട്ടയം

CMS College Kottayam അക്ഷര നഗരിയുടെ സ്വന്തം ക്യാമ്പസ്. അറിയുംതോറും കൂടുതൽ അടുപ്പം തോന്നുന്ന കലാലയം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ ദിവാനായ ജോൺ മൺറോ ആണ് കോളേജ് എന്ന ആശയം ആദ്യം കൊണ്ടുവരുന്നത്. പിന്നീട് ഇംഗ്ലണ്ടിലെ ചർച്ച് മിഷനറി സൊസൈറ്റിയാണ് സിഎംഎസ് കോളേജിന് രൂപം നൽകിയത്.1857ൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ച ക്യാമ്പസ്‌, 1959ലാണ് ബിരുദാനന്തര ബിരുദ പഠനത്തിന് തുടക്കം കുറിച്ചത്..

ഇന്ന് കോളേജ് ക്യാമ്പസ്‌ കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലാണ്. 1815 മാർച്ച് മാസത്തിൽ 25 കുട്ടികളുമായി തുടങ്ങിയ ക്യാമ്പസിൽ ഇന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ പാശ്ചാത്യ കാമ്പസ് എന്ന അംഗീകാരവും സി എം എസിന് സ്വന്തം.

ഇംഗ്ലീഷ് ഭാഷയെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആശയമായിരുന്നു ഇങ്ങനെയൊരു കലാലയത്തിലേക്ക് നയിച്ചത്.പിന്നീട് ഇംഗ്ലീഷ്, മലയാളം, സംസ്കൃതം മുതലായ ഭാഷകൾക്ക് ഒപ്പം തന്നെ ഗ്രീക്ക്, ലാറ്റിൻ എന്നീ ഭാഷകളും പഠനത്തിൽ ഇടംനേടി.

ഇന്ന് 14 ഡിപ്പാർട്ട്മെന്റിലായി 47കോഴ്സുകൾ ആണ് ഇവിടെയുള്ളത്. കൂടാതെ കോളേജിന് അകത്ത് തന്നെ ആറു റിസെർച്ച്‌ സെന്ററുകളും ഉണ്ട്.

കേരളത്തിൽ തരംഗമായി മാറിയ 2006ൽ പുറത്തിറങ്ങിയ ക്ലാസ്സ്‌മേറ്റ്സ് പോലുള്ള നിരവധി പ്രമുഖ ചിത്രങ്ങളുടെയും ഷൂട്ടിംഗ് ലോക്കേഷൻ നമ്മുടെ സ്വന്തം സി എം എസ് കോളേജ് ആണ്.

Sacred Heart College, Thevara Kochi

Sacred Heart College

അറിവുകൾ പകർന്നു നൽകുന്നതോടൊപ്പം തന്നെ വിദ്യാർത്ഥികളെ അവരുടെ കഴിവുകൾക്ക് അനുസരിച്ച് വളർത്തിയെടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് കൊണ്ട് തന്നെയാണ് സെക്രെഡ് ഹാർട്ട്‌ കോളേജ് രാജ്യത്തെ തന്നെ മികച്ച ക്യാമ്പസുകളിൽ ഒന്നായി മാറിയത്.1944ൽ കൊച്ചിയിൽ തുടക്കം കുറിച്ച സെക്രെഡ് ഹാർട്ട്‌ കോളേജ് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ഒരു സ്വയം ഭരണാധികാരമുള്ള ക്യാമ്പസ്‌ കൂടിയാണ്. 1958ൽ കേരള സർവകലാശാലയുടെ അംഗീകാരം ലഭിച്ച കോളേജ് പിന്നീട് 1983 കാലഘട്ടത്തിൽ കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലേക്ക് മാറുകയായിരുന്നു.2014ലെ കണക്കെടുപ്പ് പ്രകാരം കേരളത്തിലെ ഏറ്റവും പ്രശസ്തമായ 5 സ്വയംഭരണാധികാരമുള്ള കോളേജുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.19 ബിരുദ കോഴ്സുകളും 18 ബിരുദാനന്തര ബിരുദ കോഴ്സുകളും 7 PhD കോഴ്സ്കളിലുമായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഇന്ന് കോളേജിൽ ഉള്ളത്.

University College, Thiruvananthapuram

University College, Thiruvananthapuram

കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവന്തപുരം ജില്ലയിലെ പാളയം ആണ് യൂണിവേഴ്സിറ്റി കോളേജ് സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസത്തിന് വേണ്ടത്ര പ്രാധാന്യം നൽകാതിരുന്ന കാലഘട്ടത്തിൽ അന്ന് തിരുവിതാംകുർ ഭരിച്ചിരുന്ന സ്വാതി തിരുന്നാൾ രാമവർമയാണ് ഒരു കലാലയം എന്ന ആശയത്തെ മുന്നോട്ട് വച്ചത്.. അങ്ങനെ 1834ൽ ഒരു സ്കൂൾ ആരംഭിച്ചു കൊണ്ട് തുടക്കം കുറിച്ചു, പിൽകാലത്ത് 1866ൽ ആയില്യം തിരുന്നാൾ രാമവർമ മഹാരാജന്റെ കാഘട്ടത്തിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം കൂടി ഒരുക്കി ഇന്ന് കാണുന്ന യൂണിവേഴ്സിറ്റി കോളേജ് ആയി മാറ്റിയെടുത്തു. ആധുനിക സൗകര്യങ്ങളാലും ഉന്നത നിലവാരമുള്ള അധ്യാപകരാലും യൂണിവേഴ്സിറ്റി കോളേജ് ആദ്യം മുതൽക്കേ എല്ലാവരുടെയും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.. ഏതൊരു തിരുവനന്തപുരത്തുകാരന്റെയും സ്വപ്നങ്ങളിൽ ഒന്നായി ക്യാമ്പസ്‌ വളർന്നു കൊണ്ടിരിക്കുന്നു. ഉയർന്ന മാർക്കുകളുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന കോളേജ് ദേശീയതലത്തിലെ NIRF റാങ്കിങ്ങിൽ ഇരുപത്തി മൂന്നാം സ്ഥാനത്തുണ്ട്. പതിനെട്ടു ബിരുദ കോഴ്സുകളും ഇരുപതിയൊന്ന് ബിരുദാനന്തര ബിരുദ കോഴ്സുകളും പതിമൂന്ന് M Phil. കോഴ്സുകളും പതിനേഴു PhD കോഴ്സുകളുമായി 65 കോഴ്സുകളാണ് ഇപ്പോൾ യൂണിവേഴ്സിറ്റി കോളേജിൽ ലഭ്യമാകുന്നത്. മാത്രമല്ല 278 സ്റ്റാഫുകളും മൂവായിരത്തിലേറെ വിദ്യാർത്ഥികളുമായി കേരളത്തിലെ തന്നെ മികച്ച കോളേജുകളിൽ മുൻപന്തിയിലാണ് യൂണിവേഴ്സിറ്റി കോളേജ്..

Maharajas College, Ernakulam

maharajas college ernakulam

പ്ലസ്ടു കാലഘട്ടം കഴിഞ്ഞു ക്യാമ്പസ്‌ ജീവിതത്തിലേക്ക് കടക്കുന്ന ഏതൊരു വിദ്യാർത്ഥിയുടെയും സ്വപ്നമാണ് എറണാകുളം മഹാരാജാസ് കോളേജ്.

സിനിമയിലും രാഷ്ട്രീയത്തിലും എന്നുവേണ്ട നമ്മൾ ആരാധിക്കുന്ന ഒരുപാട് മേഖലകളിലുള്ള പ്രമുഖ വ്യക്തികൾ പഠിച്ചിറങ്ങിയ മഹാരാജാസിന്റെ ഇടനാഴികളിൽ കൂടി ഒരിക്കൽ എങ്കിലും ഒന്ന് നടക്കാൻ കൊതിക്കാത്ത കൗമാരക്കാർ ഉണ്ടാകില്ല. എറണാകുളം ജില്ലയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയുന്ന മഹാരാജാസ് കോളേജ് നിലവിൽ വന്നത് 1875 കാലഘട്ടത്തിലാണ്. വേമ്പനാട് കായലിന്റെ തീരത്തായി 25 ഏക്കർ വിസ്തിർതിയിൽ ചുറ്റപ്പെട്ടു നിൽക്കുന്ന കോളേജ് പഴമയുടെയും പുതുമയുടെയും കാലഘട്ടത്തെ ഒരുപോലെ ഓർമപ്പെടുത്തുന്നു. 1845ൽ കൊച്ചിൻ ഭരണാധികാരി ശങ്കരൻ വാര്യർ ആരംഭിച്ച ഇംഗ്ലീഷ് സ്കൂളാണ് 1875ൽ കോളേജ് ആയിട്ട് രൂപം പ്രാപിച്ചത്. 1925 ലാണ് ഇന്ന് കാണുന്ന മഹാരാജാസ് കോളേജ് എന്ന പേരിലേക്ക് വളർന്നത്. 1947ൽ ബിരുദംത്തോടൊപ്പം ബിരുദാനന്തര ബിരുദ പഠനത്തിനുള്ള കോഴ്സുകൾക്കും തുടക്കം കുറിച്ചു. മഹാരാജാസ് കോളേജിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്നാണ് അവിടുത്തെ കോളേജ് ലൈബ്രറി. 135 വർഷത്തോളം പഴക്കമുള്ള ലൈബ്രറിയിൽ ഒരു ലക്ഷത്തോട് അടുപ്പിച്ചു പുസ്തകങ്ങൾ ലഭ്യമാണ്. കേരളത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾക്കൊപ്പം തന്നെ അപൂർവമായി മാത്രം ഉള്ള പുസ്‌കങ്ങളുടെ കളക്ഷൻസും ലൈബ്രറിയിൽ ലഭ്യമാണ്.

കായിക മേഖലയ്ക്കും വളരെയേറെ പ്രാധാന്യം കൊടുക്കുന്ന കോളേജിൽ പതിനെട്ട് എക്കറോളം സ്ഥലമാണ് കായിക രംഗത്തിനു മാത്രമായി ഒരുക്കിയിട്ടുള്ളത്. മഹാത്മാ ഗാന്ധി സർവകലാശാലക്ക് കീഴിലുള്ള മഹാരാജാസ് കോളേജിൽ പത്തൊൻമ്പത് ബിരുദ കോഴ്സുകളും ഇരുപതിയൊന്ന് ബിരുദാനന്തര ബിരുദ കോഴ്സുകളും പതിനൊന്ന് ഡോക്ടറേറ്റ് കോഴ്സുകളുമാണ് ലഭ്യമാകുന്നത്. കൂടാതെ ചില ഡിപ്പാർട്മെന്റുകൾ PhD കോഴ്സ്കളും ലഭ്യമാക്കുന്നുണ്ട്.

നല്ല വാർത്തകൾ കേട്ടറിയു! download katha app

Mar Ivanios College, Thiruvananthapuram

mar ivanios college trivandrum

കേരളത്തിലെ പ്രമുഖ സ്വയംഭരണാധികാരമുള്ള കോളേജുകളിൽ ഒന്നാണ് മാർ ഇവാനിയോസ് കോളേജ്. തിരുവനന്തപുരം നാലഞ്ചിറ ബേത്തനി ഹിൽസിലായി 100 ഏക്കർ വിസ്തിർതിയിലായാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. 1949ൽ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ആയ ഗീവർഗീസ് മാർ ഇവാനിയോസ് ആണ് കോളേജിന്റെ സ്ഥാപകൻ. ആദ്യ കാലഘട്ടങ്ങളിൽ തിരുവിതാംകുർ സർവകലാശാലക്ക് കീഴിലായിരുന്ന കോളേജ് ഇന്ന് കേരള സർവകലാശാലക്ക് കീഴിലാണ്. 2021ലെ ദേശീയ NIRFnte കണക്ക് പ്രകാരം നാൽപ്പത്തി നാലാം കരസ്ഥമാക്കിയിരിക്കുന്നത് മാർ ഇവാനിയോസ് കോളേജ് ആണ്. പതിനേഴ് ബിരുദ കോഴ്സുകളും എട്ട് ബിരുദാനന്തര ബിരുദ കോഴ്സുകളുമായി രണ്ടായിരത്തി അഞ്ഞൂറിൽ പരം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇന്ന് സംസ്ഥാനത്തിന്റെ പല മേഖലകളിലും പ്രവർത്തിക്കുന്ന പ്രശസ്തരായ അനേകം വ്യക്തികൾ പഠിച്ചിറങ്ങിയ കോളേജ് എന്നൊരു പ്രത്യേകതയും മാർ ഇവാനിയോസ് കോളേജിലേക്ക് ഏവരെയും ആകർഷിക്കുന്നു.

St Joseph College, Devagiri Calicut

st joseph college devagiri

കോഴിക്കോട് ജില്ലയുടെ കിഴക്ക് എട്ട് കിലോമീറ്റർ മാറി ദേവഗിരി ഹിൽസിലാണ് സെന്റ് ജോസഫ് കോളേജ് അല്ലെങ്കിൽ ദേവഗിരി കോളേജ് സ്ഥിതി ചെയ്യുന്നത്. 1956ൽ മദ്രാസ് ഗവർണർ ആണ് സെന്റ് ജോസഫ് കോളേജ് ഉദ്ഘാടനം ചെയ്തത്. ആദ്യ അഞ്ചു വർഷ കാലയളവിൽ തന്നെ രണ്ട് ബിരുദാനന്തര ബിരുദ ഡിപ്പാർട്ട്മെന്റ്കളും കോളേജിൽ തുടക്കം കുറിച്ചു. ആദ്യം മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്ന കോളേജ് പിന്നീട് കേരള സർവകലാശാലയ്ക്ക് കീഴിലാവുകയും ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയുടെ പരിധിയിൽ വരുകയും ചെയ്തു. ആറ് ഏക്കർ വിസ്തൃതിയിലായി നഴ്സറി, ഹയർ സെക്കൻഡറി സ്കൂൾ, ഹോസ്റ്റൽസ് എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന കോളേജ് ക്യാമ്പസ്‌ തികച്ചും കാഴ്ചയിൽ പ്രകൃതിരമണീയമാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രററികളിൽ ഒന്ന് സ്ഥിതി ചെയ്യുന്നത് ദേവഗിരി കോളേജിലാണ്. 50000ൽ പരം പുസ്തകങ്ങളാണ് ഇവിടെയുള്ളത്. ദേശീയ NIRF റാങ്കിങ്ങിൽ അറുപതാം സ്ഥാനം ദേവഗിരി കോളേജിന് ആണ്. സർവകലാശാല പരീക്ഷകളിൽ ഇരുന്നൂറിൽപരം ടോപ്പേഴ്സ് ദേവഗിരി കോളേജിൽ നിന്നാണ്.

St Albert college, Kochi

St Albert College Kochi

കേരളത്തിന്റെ ഹൃദയനഗരമായ കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് ആൽബർട്ട് കോളേജ് 1946 ജൂലൈ 16നാണ് തുടക്കം കുറിച്ചത്. ഡോക്ടർ ജോസഫ് ആറ്ട്ടിപെട്ടിയാം കോളേജിന്റെ സ്ഥാപകൻ. പതിമൂന്ന് ഏക്കറിലായി പരന്നു കിടക്കുന്ന വിശാലമായ കോളേജ് ക്യാമ്പസ്സിൽ അത്യാധുനിക സൗകര്യങ്ങൾ എല്ലാംഒരുക്കിയിട്ടുണ്ട്. 2016 കാലഘട്ടത്തിലാണ് കോളേജിന് സ്വയം ഭരണാധികാരം കൈ വന്നത്.

ഇരുപതിമൂന്ന് ബിരുദ കോഴ്സുകളും പന്ത്രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളും കൂടാതെ ഏഴ് റിസർച്ച് സെന്ററുകളുമാണ് കോളേജിൽ നിലവിൽ ഉള്ളത്. മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സെന്റ് ആൽബർട്ട് കോളേജിൽ അയ്യായിരത്തിൽ അധികം വിദ്യാർത്ഥികളാണ് വിവിധ കോഴ്സ്കളുമായി പഠനം നടത്തുന്നത്.

St Thomas College, Thrissur

St Thomas College, Thrissur

കേരളത്തിന്റെ സാംസ്കാരിക നഗരിയായ തൃശ്ശൂർ ജില്ലയിലാണ് സെന്റ് തോമസ് കോളേജ് സ്ഥിതിചെയ്യുന്നത്. 1889ൽ നിലവിൽ വന്ന കോളേജ് കേരളത്തിന്റെ പുരോഗതിയിൽ വലിയൊരു പങ്ക് തന്നെ വഹിച്ചിട്ടുണ്ട്. മദ്രാസ് സർവ്വകലാശാലയുടെ കീഴിൽ വന്നിരുന്ന രണ്ടാമത്തെ സ്വകാര്യ കോളേജ് ആയിരുന്നു സെന്റ് തോമസ് കോളേജ്. മാത്രമല്ല കേരളത്തിലെ ആദ്യ കത്തോലിക്ക കോളേജ് എന്ന സ്ഥാനവും സെന്റ് തോമസ് കോളേജിന് തന്നെയാണ്. ഇന്നത്തെ ബിഷപ്പ് ഹൗസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ആദ്യ കാലഘട്ടത്തിൽ കോളജിന് തറക്കല്ലിട്ടത്. 1919ൽ മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വരികയും പിന്നീട് കേരളത്തിലെ രണ്ടാമത്തെ സ്വകാര്യ കോളേജ് ആയി മാറുകയും ചെയ്തു. നിരവധി വിഷയങ്ങളിലായുള്ള ബിരുദ കോഴ്സ്കളും പത്ത് റിസർച്ച് സെന്ററുകളും പതിമൂന്ന് ബിരുദാനന്തര കോഴ്സ്കളുമാണ് നിലവിൽ ഉള്ളത്. കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിലുള്ള കോളേജിൽ മൂവായിരത്തി അഞ്ഞൂർ വിദ്യാർത്ഥികളാണ് ഇപ്പോൾ പഠനം നടത്തുന്നത്.

continue reading.

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

ലോകത്തെ മാറ്റിമറിച്ച 20 ശാസ്ത്രജ്ഞൻമാർ

Oct 9, 2022
ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

ഒരു കുട്ടിയെ ദത്തെടുക്കുന്നതിന് മുമ്പ് പരിഗണിക്കേണ്ട 5 കാര്യങ്ങൾ

Sep 30, 2022
രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

രാജസ്ഥാനിൽ സന്ദർശിക്കേണ്ട മികച്ച 10 സ്ഥലങ്ങൾ

Oct 4, 2022
മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

മഹാരാഷ്ട്രയില്‍ സന്ദര്‍ശിക്കേണ്ട മികച്ച 10 സ്ഥലങ്ങള്‍

Sep 23, 2022
download katha app