Katha

കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

Aug 22, 2022
കേരളത്തിലെ 12 പ്രമുഖ ബിസിനസ് രാജാക്കൻമാർ

ബിസിനസിലൂടെ വിപ്ലവകരമായ മുന്നേറ്റങ്ങൾ നടത്തി ജീവിത വിജയം കെെവരിച്ച വ്യക്തിത്വങ്ങൾ എന്നും ഏവർക്കും പ്രചോദനമാണ്. അത്തരത്തിൽ തങ്ങളുടെ ബിസിനസ്സില്‍ വൈദഗ്ദ്ധ്യം നേടുകയും അതത് മേഖലകളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത നിരവധി സംരംഭകരെയും ബിസിനസുകാരെയും കേരളം സൃഷ്ടിച്ചിട്ടുണ്ട്. ബിസിനസ്സില്‍ ഉയര്‍ന്ന ലക്ഷ്യമുള്ളവര്‍ക്ക് പ്രചോദനമായ കേരളത്തില്‍ നിന്നുള്ള ഏറ്റവും വിജയകരമായ സംരംഭകരെയും അവരുടെ വിജയഗാഥയെയും കുറിച്ച് നമുക്ക് വായിക്കാം…

1. എം. എ. യൂസഫ് അലി

M. A. Yusuff Ali

ലോകമെമ്പാടുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെയും ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് മാളിൻ്റെയും ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിൻ്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് തൃശൂര്‍ സ്വദേശിയായ വ്യവസായി എം.എ. യൂസഫ് അലി. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുടെ തൊഴിലുടമയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍. ബിസിനസ്സ് എന്നത് പണം, ഉല്‍പ്പന്നങ്ങള്‍ അല്ലെങ്കില്‍ സേവനങ്ങള്‍ എന്നിവ മാത്രമല്ല, മറിച്ച് മനുഷ്യത്വം കൂടിയാണ് എന്ന് വിശ്വസിക്കുന്ന ഒരാളാണ് എം.എ.യൂസഫ് അലി. അദ്ദേഹത്തിൻ്റെ നേതൃത്വത്തില്‍ ലുലു ഗ്രൂപ്പ് പല മേഖലകളിലേക്കും വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ടെങ്കിലും റീട്ടെയില്‍ ആണ് അവയില്‍ ഏറ്റവും പ്രമുഖമായത്. സാമൂഹികസേവകനെന്ന നിലയിലും വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യന്‍ ജനങ്ങൾക്കും അവരുടെ കുടുംബത്തിനും വലിയ ഒരാശ്രയം കൂടിയാണ് എം.എ. യൂസഫ് അലി.

2. രവി പിള്ള

B. Ravi Pillai

കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ളയുടേതാണ് ഇന്ത്യയിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ ആര്‍പി ഗ്രൂപ്പ് ഓഫ് കമ്പനീസ്. ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിനുടമായാണ് രവി പിള്ള. നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി, സ്റ്റീല്‍, സിമൻ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ് വ്യവസായങ്ങളില്‍ തൻ്റേതായ കയ്യൊപ്പ് ചാര്‍ത്തിയ ഇദ്ദേഹം 'ഗള്‍ഫിന്റെ അംബാനി' എന്നറിയപ്പെടുന്നത് ഏതൊരു കേരളീയനും അഭിമാനമാണ്. ബഹ്‌റൈന്‍ ആസ്ഥാനമായ നിര്‍മ്മാണ ഭീമനായ നസീര്‍ എസ് അല്‍ ഹജ്‌രി കോര്‍പ്പറേഷൻ്റെ സ്ഥാപക എംഡി കൂടിയാണ് ഇദ്ദേഹം. 60,000ത്തിലധികം ആളുകള്‍ക്ക് ജോലി നൽകുന്ന പിള്ള, സൗദിയിലെ ഏറ്റവും വലിയ ഇന്ത്യന്‍ തൊഴില്‍ ദാതാവ് കൂടിയാണ്.

3. പി. എന്‍. സി. മേനോന്‍

P. N. C. Menon

തൃശൂര്‍ സ്വദേശിയായ പി എന്‍ സി മേനോന്‍, ശോഭ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ചെയര്‍മാനാണ്. ഒമാനില്‍ ഒരു ഇൻ്റീരിയര്‍ ഡിസൈന്‍ കമ്പനി വികസിപ്പിച്ച അദ്ദേഹം പിന്നീട് ബാംഗ്ലൂരില്‍ ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസ് ആരംഭിച്ചു. യുഎഇയിലെ കണ്‍സ്ട്രക്ഷന്‍, റിയല്‍ എസ്റ്റേറ്റ് പ്ലെയറായ ശോഭ ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയര്‍മാനും ഇന്ത്യയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ ശോഭ ലിമിറ്റഡിന്റെ ചെയര്‍മാനുമായ അദ്ദേഹം ഹോസ്പിറ്റാലിറ്റി, ബ്രാന്‍ഡഡ് ഫര്‍ണിച്ചറുകള്‍, ലൈറ്റിംഗ്, റിയല്‍ എസ്റ്റേറ്റ് എന്നിവ ഉള്‍പ്പെടുന്ന നിഖില മേഖലകളിലേക്ക് തൻ്റെ ബിസിനസ്സ് വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടന്‍സി സേവനങ്ങളും റിയല്‍ എസ്റ്റേറ്റും ആണ് ഇദ്ധേഹത്തിൻ്റെ പ്രധാന ബിസിനസ് മേഖലകള്‍.

4. സണ്ണി വര്‍ക്കി

Sunny Varkey

ദുബായ് ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനാണ് 1957ല്‍ ജനിച്ച സണ്ണി വര്‍ക്കി. ജെംസ് എഡ്യൂക്കേഷന്‍ എന്ന വിദ്യാഭ്യാസ മാനേജ്‌മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകനും ചെയര്‍മാനുമാണ് ഈ കേരളിയന്‍. ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ്സ് സ്ഥാപനമായ വര്‍ക്കി ഗ്രൂപ്പിൻ്റെ ചെയര്‍മാനും കേരളത്തിലെ പ്രമുഖ ജീവകാരുണ്യ സ്ഥാപനമായ വര്‍ക്കി ഫൗണ്ടേഷൻ്റെ സ്ഥാപകനും ട്രസ്റ്റിയും കൂടിയാണ് ഇദ്ദേഹം. യുഎഇ ആസ്ഥാനമായുള്ള ജെംസ് എഡ്യൂക്കേഷന്‍ വിപുലീകരിച്ച് ലോകത്തരനിലവാരത്തില്‍ ലോകമെമ്പാടും 13 രാജ്യങ്ങളിലായി 250 ലധികം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ വിദ്യാഭ്യാസ പദ്ധതിയുടെ ദാതാവായി മാറി,. 2010ല്‍ വര്‍ക്കി ഫൗണ്ടേഷന്‍ സ്ഥാപിച്ചതിന് ശേഷം നിലവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2018ല്‍ ഗിവിംഗ് പ്ലെഡ്ജ് പ്രകാരം തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രതിജ്ഞയെടുത്ത ഒരു സാമൂഹികസേവകന്‍ കൂടിയാണ് അദ്ദേഹം.

5. ടി. എസ്. കല്യാണരാമന്‍

T. S. Kalyanaraman

ഇന്ത്യയിലും യുഎഇയിലും കുവൈറ്റിലും സാന്നിധ്യമുള്ള കല്യാണ്‍ ജൂവലേഴ്‌സിൻ്റെയും കല്യാണ്‍ ഡെവലപ്പേഴ്‌സിൻ്റെയും ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ അയ്യര്‍ ഒരു ഇന്ത്യന്‍ വ്യവസായിയും സംരംഭകനുമാണ്. അദ്ദേഹത്തിൻ്റെ ചലനാത്മകമായ നേതൃത്വത്തില്‍, കല്യാണ്‍ ജ്വല്ലേഴ്‌സ് വന്‍ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയും ഇന്ത്യയിലും വിദേശത്തുമായി നിരവധി ഷോപ്പുകള്‍ തുറക്കുകയും ചെയ്തു. കല്യാണ് ജ്വല്ലേഴ്‌സിൻ്റെ ഹോള്‍ഡിംഗ് കമ്പനിയാണ് കല്യാണ്‍ ഗ്രൂപ്പ്. ഫോര്‍ബ്‌സിൻ്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം; അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 1.1 ബില്യണ്‍ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളില്‍ 87ാം സ്ഥാനത്താണ് അദ്ദേഹം.

6. മിസ്ബാഹ് സലാം

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരസ്യം, മാധ്യമതന്ത്രം എന്നിവയില്‍ വൈദഗ്ദ്ധ്യമുള്ള ആശയവിനിമയ സ്ഥാപനമായ ഇഒഅങട ബ്രാന്‍ഡിംഗ് സൊല്യൂഷന്‍സിന്റെ സിഇഒയും സ്ഥാപകനുമാണ് മിസ്ബാഹ് സലാം. അന്തര്‍ സംസ്ഥാന സ്‌കാനിയ, വോള്‍വോ, മറ്റ് പ്രീമിയം ലോ ഫ്‌ലോര്‍ ബസുകള്‍ എന്നിവയ്ക്കുള്ള എക്‌സ്‌ക്ലൂസീവ് ലൈസന്‍സുള്ള കേരളത്തിലെ പ്രീമിയം ഫ്‌ലീറ്റ് ബ്രാന്‍ഡിംഗ് പ്രൊവൈഡറാണ്. പാത്ത് ബ്രേക്കിംഗ് സൊല്യൂഷനുകളിലൂടെ ബിസിനസ്സ് വിജയത്തിലെത്താന്‍ സംരംഭകരെയും സംരംഭങ്ങളെയും സഹായിക്കാനുള്ള ദൗത്യത്തിലാണ് അദ്ദേഹം. ബിസിനസുകളെ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാൻ സഹായിക്കുന്ന തരത്തിലുള്ള സേവനങ്ങളുടെ ഒരു ആവാസവ്യവസ്ഥ തന്നെ അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. ഈ സംരംഭത്തിന്റെ ഭാഗമായി, അദ്ദേഹം ഇന്ത്യയിലെ ഏറ്റവും വലിയ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിംഗ് പ്ലാറ്റ്‌ഫോമായ ലെറ്റ്‌സ് പ്ലേ ഔട്ട്‌ഡോര്‍ ആരംഭിച്ചു, അത് എല്ലാ ഡിജിറ്റൽ സേവനങ്ങളും ഒരു മേല്‍ക്കൂരയില്‍ നിന്നും ലഭ്യമാക്കുകയും ചെയ്യുന്നു ഇതിലൂടെ.

BANNER

7. ആസാദ് മൂപ്പന്‍

Azad Moopen

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിൻ്റെ ചെയര്‍മാന്‍ ആസാദ് മൂപ്പന്‍ ഒരു ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ സംരംഭകനും ഫിസിഷ്യനും മനുഷ്യസ്‌നേഹിയുമാണ്. മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ഹെല്‍ത്ത് കെയര്‍ കൂട്ടായ്മയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിൻ്റെ ചെയര്‍മാനും എംഡിയുമാണ് അദ്ദേഹം.

8. അരുണ്‍ കുമാര്‍

നിയന്ത്രിതവും ഉയര്‍ന്നുവരുന്നതുമായ വിപണികള്‍ക്കായി ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വികസനം, നിര്‍മ്മാണം, വിപണനം എന്നീ മേഖലകളിൽ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാര്‍മ കമ്പനിയായ സ്‌ട്രൈഡ്‌സ് ആര്‍ക്കലാബിന്റെ സിഇഒ യാണ് അരുണ്‍ കുമാര്‍. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് നാല് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകൃത സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഏഴ് നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.

9. ക്രിസ് ഗോപാല കൃഷ്ണന്‍

Kris Gopalakrishnan

ഇന്‍ഫോസിസിൻ്റെ സഹസ്ഥാപകനും സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുകയും ധനസഹായം നല്‍കുകയും ചെയ്യുന്ന കമ്പനിയായ ആക്‌സിലര്‍ വെഞ്ചേഴ്‌സിൻ്റെ ചെയര്‍മാനുമാണ് ക്രിസ് ഗോപാലകൃഷ്ണന്‍. 201314 വര്‍ഷത്തെ ഇന്ത്യയുടെ അപെക്‌സ് ഇന്‍ഡസ്ട്രി ചേമ്പര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡൻ്റുമായിരുന്നു ഇദ്ദേഹം..

10. ബീന കണ്ണന്‍

Beena Kannan

ശീമാട്ടി എന്നത് സാരി പ്രേമികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, അതുപോലെ ബീന കണ്ണനും. അവരുടെ അര്‍പ്പണബോധവും കഠിനാധ്വാനവും അവരുടെ ബ്രാന്‍ഡിനെ ഒരു ചെറിയ സാരി ഷോപ്പില്‍ നിന്ന് കേരളത്തിലെ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന സാരി റീട്ടെയിലര്‍മാരില്‍ ഒരാളായി ഉയര്‍ത്തി. സംസ്ഥാനത്തുടനീളം സ്റ്റോറുകള്‍ തുറന്നതോടെ, ഒരു ഡിസൈനര്‍ എന്ന നിലയിലും ഒരു സംരംഭക എന്ന നിലയിലും മികവ് പുലര്‍ത്താനുള്ള ഭാഗ്യം തൻ്റെ കാല്‍വിരലിലാണെന്ന് ഒരു സാരി ഡിസൈനറായ ബീന കണ്ണന്‍ പറയുന്നു. 2007ല്‍ ഗിന്നസ് ബുക്കിലും ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംപിടിച്ചപ്പോള്‍ (അര കിലോമീറ്റര്‍ നീളമുള്ള) അവർ സൃഷ്ടിച്ച ഏറ്റവും നീളമേറിയ പട്ട് സാരി ശ്രദ്ധ ആകര്‍ഷിച്ചു. യു എ ഇ (2007), യുണൈറ്റഡ് സ്റ്റേറ്റ്‌സ് (2009) എന്നിവിടങ്ങളില്‍ അവര്‍ തങ്ങളുടെ സാരി ഡിസൈനുകള്‍ പുറത്തിറക്കി. നെയ്ത്ത് കമ്മ്യൂണിറ്റികളുമായുള്ള അവരുടെ ബന്ധം അവര്‍ക്ക് 2009ല്‍ കോയമ്പത്തൂര്‍ ഈറോഡ് നെയ്ത്ത് കമ്മ്യൂണിറ്റിയില്‍ നിന്ന് 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' നേടിക്കൊടുത്തു. 2011 സെപ്റ്റംബറില്‍ ബീന കണ്ണന്‍ രൂപകല്‍പ്പന ചെയ്ത സാരികള്‍ 'സ്വരോവ്‌സ്‌കി എലമെൻ്റ്സ് 2011റാംപില്‍ പ്രദർശിപ്പിച്ചിരുന്നു.

11. പൂര്‍ണിമ ശ്രീലാല്‍

ജോബ്‌വെനോ ഡോട്ട് കോം സ്ഥാപകയും സിഇഒയും ആയ പൂര്‍ണിമ ശ്രീലാലും അവരുടെ മറ്റു ഡിജിറ്റൽ സേവനങ്ങളും സാമൂഹിക നവീകരണത്തിന് ഉതകുന്നതാണ്., ഇത് സാധാരണക്കാരെ ബയോഡാറ്റ കൂടാതെ ജോലികള്‍ക്കായി തിരയാനും അപേക്ഷിക്കാനും സഹായിക്കുന്നു. ബ്ലൂ കോളര്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും വീട്ടമ്മമാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ പോര്‍ട്ടല്‍ ഒരു അനുഗ്രഹമാണ് എന്നതിനാൽ തന്നെ ഇത് മറ്റ് ജോബ് പോര്‍ട്ടലുകളില്‍ നിന്ന് വ്യത്യസ്തമാകുന്നു. കൊച്ചി ആസ്ഥാനമായുള്ള പൂര്‍ണിമ തൻ്റെ ജോബ് പോര്‍ട്ടല്‍ റെസ്യൂം കേന്ദ്രീകൃത തൊഴില്‍ തിരയല്‍ സമീപനം ഇല്ലാതാക്കുകയും തൊഴില്‍ വ്യവസായത്തിലെ ഈ വിടവ് പരിഹരിക്കുകയും ചെയ്യുന്നതാണ്. നിരവധി അവാര്‍ഡുകള്‍ നേടിയ പൂര്‍ണിമ തൻ്റെ പോര്‍ട്ടല്‍ സേവനങ്ങള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ട് കുതിക്കുകയാണ്.

12. എ. എം. ഗോപാലന്‍ (ഗോകുലം ഗോപാലന്‍)

എല്ലാ വലുതിനു പിന്നിലും ഒരു ചെറിയ കാല്‍പ്പാടുണ്ട് എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് സൂചിപ്പിക്കുന്നത് പോലെ, ഈ ബിസിനസ്സ് നേതാവിൻ്റെ കരിയറിൻ്റെ തുടക്കവും വിനീതമായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച ഗോപാലന്‍ വളരെ ആത്മാര്‍ത്ഥതയുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. കേരള സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. അഭിനയത്തോടുള്ള താല്‍പര്യം ചെന്നൈ എന്ന സ്വപ്ന നഗരത്തിലേക്ക് അദ്ദേഹത്തെ ആകര്‍ഷിച്ചു. ചെന്നൈയിലെ അദ്ദേഹത്തിൻ്റെ ആദ്യ ദിനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു ഡോക്ടറുമായുള്ള ആകസ്മിക കൂടിക്കാഴ്ച ഒരു ഗെയിം ചേഞ്ചറായി പ്രവര്‍ത്തിച്ചു. അത് അദ്ദേഹത്തിന് മുന്നില്‍ അവസരങ്ങളുടെ ഒരു വാതില്‍ തുറന്നു. തൻ്റെ വിദ്യാഭ്യാസ നേട്ടങ്ങള്‍ ശ്രദ്ധേയമാണെന്ന് കണ്ടെത്തിയ അദ്ദേഹം ഡോക്ടറുടെ സഹായത്തോടെ മെഡിക്കല്‍ റെപ്രസൻ്റേറ്റീവെന്ന നിലയില്‍ വെല്ലുവിളി നിറഞ്ഞ ഒരു ജോലി അവസരം നേടി.

ഒരു ബിസിനസുകാരന് തൻ്റെ ആദ്യത്തെ തീപ്പൊരി തിരിച്ചറിയേണ്ടത് പ്രധാനമാണ്. ആ ശ്രദ്ധേയമായ തിരിച്ചറിവില്‍ നിന്നാണ് ഒരു വ്യവസായി എന്ന നിലയിലുള്ള തൻ്റെ യഥാര്‍ത്ഥ സാധ്യതകള്‍ അദ്ദേഹം കണ്ടെത്തുന്നത്.. ഒരുതരം പ്രൊഫഷണല്‍ വസ്ത്രം ധരിക്കേïത് അവരുടെ ജോലിക്ക് ആവശ്യമായിരുന്നു. ആ സമയത്ത്, അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അത് താങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഉജ്ജ്വലമായ ഒരു സാമ്പത്തിക പദ്ധതിയില്‍ അദ്ദേഹം തൻ്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി. പ്രതിമാസ ഗഡുവായ 1000 രൂപയില്‍ പത്തുപേരില്‍ കൂടാത്ത ഒരു മിനി ചിട്ടി ഫണ്ട് തുടങ്ങി. ഇത് അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ചിട്ടി ബിസിനസിന് ഉറച്ച അടിത്തറ ഉണ്ടാക്കുകയും ചെയ്തു.

ഇപ്പോള്‍ അദ്ദേഹത്തിന്റെ ചിട്ടി ഫണ്ടും ഫിനാന്‍സ് കമ്പനിയുമായ ഗോകുലം ചിറ്റ് ഫണ്ട്സ് ആന്‍ഡ് ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. ചെന്നൈയില്‍ ആരംഭിച്ച അഞ്ച് പതിറ്റാണ്ട് പഴക്കമുള്ള ഈ കമ്പനിക്ക് രാജ്യത്തുടനീളം 460 ശാഖകളുണ്ട്. ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, ഭക്ഷ്യ ഉല്‍പ്പാദനം, സിനിമ, മാധ്യമ വിനോദം, റീട്ടെയില്‍, റിയാലിറ്റി എന്നിവയീ മേഖലകളിലും ഇവർ പ്രവർത്തിക്കുന്നുണ്ട്.

സംരംഭകത്വം അല്ലെങ്കില്‍ ബിസിനസ് എന്നാല്‍ വളരെയധികം വെല്ലുവിളികളും പ്രതിബന്ധങ്ങളും ഉള്‍പ്പെടുന്നതാണ്. സംരംഭകത്വം എല്ലായ്‌പ്പോഴും പണത്തെക്കുറിച്ചല്ല, മറിച്ച് സമൂഹത്തില്‍ ഒരു മാറ്റം കൊണ്ടുവരാന്‍ വ്യത്യസ്തവും അവിശ്വസനീയവുമായ എന്തെങ്കിലും ചെയ്യാൻ അപകടസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കുക എന്നതാണ്. തന്നെയും ചുറ്റുമുള്ള മറ്റുള്ളവരെയും ശാക്തീകരിക്കുന്നതാണ് സംരംഭകത്വം. ഈ വഴി തിരഞ്ഞെടുത്ത കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഈ സംരംഭകരെല്ലാം നിരവധി പേരുടെ ജീവിതം മാറ്റിമറിക്കുകയും യഥാര്‍ത്ഥത്തില്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നുണ്ട്.

continue reading.

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

മാനസിക സമ്മർദ്ദം കൈകാര്യം ചെയ്യാൻ മികച്ച 10 പുസ്തകങ്ങൾ

May 25, 2022
Interview with Unnikrishnan (Youtuber)

Interview with Unnikrishnan (Youtuber)

Jun 30, 2022
Interview with Jinsha Basheer (Social Media Influencer)

Interview with Jinsha Basheer (Social Media Influencer)

Jun 17, 2022
നല്ല വാർത്തകൾ കേട്ടറിയു!download katha app